19/04/2026

രുദ്ര : ഭാഗം 06

രചന – സുൽഫിയ നൗഫൽ

രാവിലെ കുറച്ച് വൈകിയാണ് എഴുന്നേറ്റത്. വേഗം തന്നെ റെഡിയായി കോളേജിലേക്ക് പോയി. ഗേറ്റിന്റെ അടുത്ത് തന്നെ ഹരി നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ഹരി അടുത്തേക്ക് വന്നു. ഹരി എന്തോ പറയാൻ തുടങ്ങിയതും പെട്ടെന്ന് ഒരു കാർ ഞങ്ങളുടെ അടുത്ത് വന്നു നിന്നു. എനിക്ക് കണ്ടപ്പോ തന്നെ മനസ്സിലായി മഹിയേട്ടനാണെന്ന് കൂടെ രാമച്ഛനും ഉണ്ടായിരുന്നു. ഹരിയെ കണ്ടപ്പോൾ നല്ല ദേഷ്യം വന്നെങ്കിലും അച്ഛനുള്ളത് കൊണ്ട് മഹിയേട്ടൻ ഒന്നടങ്ങി. ആ…ദേവൂട്ടിയെ ഇവിടെ വെച്ച് കണ്ടത് നന്നായി. മോള് ഇന്ന് ക്ലാസ്സിൽ കയറണ്ട. മഹീടെ കൂടെ പോക്കോ. …അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്താ അച്ഛാ എന്തെങ്കിലും കുഴപ്പമുണ്ടോ. .. ഞാൻ ചെറിയ പേടിയോടെ ചോദിച്ചു. .. എന്താടീ. …എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ നീ എന്തെങ്കിലു എന്റെ കൂടെ വരൂ. … അതു ചോദിച്ചത് മഹിയേട്ടനായിരുന്നു. എന്തിനാടാ നീ അവളെ ഇങ്ങനെ പേടിപ്പിക്കുന്നത് അവള് ചോദിച്ചന്നല്ലേ ഉള്ളൂ നീ അതിനു ഇങ്ങനെ ദേഷ്യപ്പടുന്നത് എന്തിനാ മഹീ….. ഇതിനിടയിൽ എന്താ നടക്കുന്നത് എന്നറിയാതെ ഹരി ഞങ്ങളെ നോക്കി നിപ്പാണ്.

അത് മോളെ വേറൊന്നും ഇല്ല എന്റെ അച്ഛനുമമ്മയ്ക്കും അവരുടെ കൊച്ചുമോൻ കല്ല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനെ ഒന്നു കാണണം ഒപ്പം മഹീടെം മോൾടെം പേരിൽ അമ്മ അവിടെ കുടുംബ ക്ഷേത്രത്തിൽ കുറെ വഴിപാടുകൾ നേർന്നിട്ടുണ്ട്. .രോഹിണിയും കീർത്തിയും അവിടെ ഉണ്ട്.മോളെ കൊണ്ട് പോകാനാ മഹി എന്റെ കൂടെ വന്നത്. .എന്നാ പിന്നെ നിങ്ങള് പോയ്ക്കോ. ..അതും പറഞ്ഞു അച്ഛൻ പോയി. അപ്പോഴാണ് ഹരിക്ക് എല്ലാം മനസ്സിലായത്. ഹരി പിന്നെ ഒന്നും പറയാതെ അവിടെ നിന്ന് പോയി. …മഹിയേട്ടനും ഞാനും കാറിൽ കയറി ……കുറച്ചു ദൂരമുണ്ട് അങ്ങോട്ട്. .മഹിയേട്ടനൻ ഒന്നും മിണ്ടാതെ ഇരിപ്പാണ്. ..എന്നെ ഒന്ന് മൈൻറ്റ് പോലും ചെയ്യുന്നില്ല അപ്പോ എനിക്കും വാശിയായി ഞാൻ ഫോണെടുത്ത് ഹെഡ്സെറ്റ് കുത്തി പാട്ടു കേൾക്കാൻ തുടങ്ങി. …അപ്പോ മഹിയേട്ടനെന്നെ നോക്കാൻ തുടങ്ങി. … ഞാൻ അതൊന്നും നോക്കുന്നില്ലാന്ന് മനസ്സിലായപ്പോ മഹിയേട്ടൻ എന്റെ കാതിൽ നിന്ന ഹെഡ്സെറ്റ് വലിച്ചൂരി. .. മഹിയേട്ടനെന്ത് പണിയാ കാട്ടിയത് ഞാൻ പാട്ടു കേൾക്കുവല്ലായിരുന്നോ. .. ഞാൻ അല്പം നീരസത്തോടെ ചോദിച്ചു. ..

നിനക്കെന്താ എന്നോട് എന്തെങ്കിലും മിണ്ടിയാലെ. …ഞാൻ നിന്നെ പിടിച്ച് തിന്നതൊന്നും ഇല്ലല്ലോ. .. അത് എനിക്കു മാത്രമല്ല മഹിയേട്ടനും ആകാം ഞാൻ അങ്ങോട്ട് വന്നു സംസാരിക്കണോ. ..ഇങ്ങോട്ടും ആകാം. … ഇതിനിടെ മഹിയേട്ടൻ കാർ നിർത്തിയത് ഞാൻ അറിഞ്ഞില്ല. …ഞാൻ വീണ്ടും തർക്കിക്കാൻ തുടർന്ന് …. അല്ലെങ്കിൽ തന്നെ ഞാൻ എന്ത് പറയാനാ. . എന്ത് പറഞ്ഞാലും ഏട്ടന് അപ്പോ തന്നെ ദേഷ്യം വരും. …. ഒന്നും പറയാതെ തന്നെ ഇന്നലെ എന്നെ തല്ലി. ..അപ്പോ ഞാൻ മിണ്ടാതിരിക്കുന്നതാ എന്റെ ആരോഗ്യത്തിന് നല്ലത്. … തല്ലിയതിനെ പറ്റി പറഞ്ഞപ്പോൾ മഹിയേട്ടന്റെ മുഖത്ത് ഭാവ മാറ്റം ഞാൻ കണ്ടു. .. ഹെഡ്സെറ്റ് ഇങ്ങ് തന്നെ മഹിയേട്ട ഞാൻ പാട്ടും കേട്ടിരുന്നോളളാം എത്തുമ്പോ പറഞ്ഞാ മതി. . അതും പറഞ്ഞു ഞാൻ ഹെഡ്സെറ്റ് വാങ്ങാൻ കൈ നീട്ടിയെങ്കിലും ഏട്ടൻ തന്നില്ല. .. മഹിയേട്ട അതിങ്ങ് തന്നെ. … ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് അത് ഏട്ടന്റെ കൈയ്യീന്ന് കിട്ടിയല്ല… മഹിയേട്ട ഹെഡ്സെറ്റ് തന്നെ. ….വെറുതെ എന്നെ………….ഞാൻ അതു പറഞ്ഞു മുഴുവിപ്പിക്കും മുമ്പ് മഹിയേട്ടന്റെ ചുണ്ടുകൾ എന്റെ ചുണ്ടോടു ചേർന്നിരുന്നു. ……

മഹിയേട്ടൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. ..എന്റെ കണ്ണുകളെ എനിക്ക് നിയന്തിക്കാനായില്ല. … മഹിയേട്ടന്റെ മുഖത്ത് നനവ് തട്ടിയപ്പോഴാണ് ഞാൻ കരയുവാണെന്ന് മനസ്സിലായത്. …… ദേവൂട്ടി…….ദേവൂ.. .സോറി. …ഞാൻ വേണമെന്ന് കരുതി ചെയ്തതല്ല പെട്ടെന്ന് അറിയാതെ. ………അത്. ….. ഞാൻ നിന്നെ ഇന്നലെ തല്ലിയതിന്. …….പ്രയശ്ചിത്തമാണെന്ന് കരുതിയാ മതി. …….എന്താ അപ്പോ പ്രശ്നമില്ലല്ലോ. ….. അത് പറഞ്ഞപ്പോ ഞാൻ മഹിയേട്ടന്റെ മുഖത്തേക്ക് നോക്കി. ….അത് പറഞ്ഞപ്പോ മഹിയേട്ടന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു. …..ഞാൻ ഒന്നും മിണ്ടിയില്ല. … ഇനി വേണമെങ്കിൽ നീ പാട്ടു കേട്ടോ. ….സ്ഥലമെത്തുമ്പോ പറയാം. …. അതും പറഞ്ഞു ഹെഡ്സെറ്റ് തിരികെ തന്നു. …ഞാൻ ഒന്നും മിണ്ടാതെ അത് വാങ്ങി പാട്ടും കേട്ടിരുന്നു. ഇടയ്ക്ക് എപ്പോഴോ ഞാൻ ഒന്ന് മഴങ്ങി. .. ദേവൂട്ടി. … എണീക്ക് ദേ. ..സ്ഥലമെത്തി. …. അതും പറഞ്ഞു മഹിയേട്ടനെന്നെ വിളിച്ചപ്പോഴാണ് ഞാൻ എണീറ്റത്. നോക്കിയപ്പോ ഞാൻ മഹിയേട്ടന്റെ തോളിൽ തല വെച്ച് ഏട്ടന്റെ കൈയ്യ് മുറുക്കി പിടിച്ചിരിക്കുവാ. …

ഞാൻ വേഗം തന്നെ കൈ വിട്ടു കാറിൽ നിന്നിറങ്ങി. . മുത്തശ്ശിയെയും മുത്തച്ഛനെയും കണ്ടു. …അമ്പലത്തിലും പോയി. ….എല്ലാം കഴിഞ്ഞ് രാത്രി എന്നെ വീട്ടിലെത്തിച്ചു. പക്ഷേ ഞാൻ നോക്കിയപ്പോ വീട് ലോക്കാണ്. …അച്ഛനെ വിളിക്കാൻ ഫോണെടുത്തപ്പോഴാണ് അത് ഓഫാണെന്ന് മനസ്സിലായത്. …ഞാൻ പുറത്ത് തന്നെ നിൽക്കുന്നത് കണ്ടപ്പോ മഹിയേട്ടൻ എന്റടുത്തേക്ക് വന്നു. …. പെട്ടെന്ന് ഏട്ടന്റെ ഫോൺ റിംഗ് ചെയ്തു. …. മ്. ….ശരി അച്ഛാ അവളോട് ഞാൻ പറഞ്ഞോളാം …..അത് പറഞ്ഞത് ഫോൺ കട്ട് ചെയ്തു. …..എന്നിട്ടു എന്റടുത്തേക്ക് വന്നു. .. എന്താ ഏട്ടാ. …ആരാ. ..വിളിച്ചത്. .അച്ഛനാണോ. .. മ്. ….നീ. .വാ.. എങ്ങോട്ടാ. … എന്റെ വീട്ടിലേക്ക്. …ഇവിടുള്ളവരെല്ലാം നിന്റെ ചറിയച്ഛന്റെ വീട്ടിലേക്ക് പോയേക്കുവാ. … .. നിന്നെ വിളിച്ചു ഫോൺ ഓഫ് ആയിരുന്നു. …അത് കൊണ്ട് അച്ഛനെ വിളിച്ചു പറഞ്ഞു. …അവര് ഇന്ന് വരില്ല. ..അത് കൊണ്ട് നിന്നെ വീട്ടിലേക്ക് കൊണ്ടുവരാനാ അച്ഛൻ പറഞ്ഞത്. ..

അത് പറഞ്ഞ് എന്നേം വിളിച്ചു വീണ്ടും കാറിൽ കയറ്റി. ..അമ്മേനോട് കാര്യം പറഞ്ഞു. കീർത്തി നല്ല ഉറക്കമാണ്. … വീട്ടിലെത്തി …..അമ്മ എനിക്ക് മുറി കാട്ടി തന്നു..കീർത്തീടെ ഡ്രസ്സ് എടുത്തു തന്നു. .ഞാൻ മുറിയിലേക് പോയി ഒന്ന് ഫ്രഷ് ആയി ഭക്ഷണം കഴിക്കാൻ പോയി. … മോളെ. ….ദേവൂന് ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ. .. കഴിക്കുന്നതിനിടയിൽ അമ്മ ചോദിച്ചു. … ഞാൻ ഇല്ലാ എന്ന് തലയാട്ടി. .. വേറൊന്നും അല്ല മോളെ കീർത്തി ഒറ്റയ്ക്ക് കിടക്കില്ല. അവൾക്ക് പേടിയാ…ചിലപ്പോ ഞെട്ടി എണീക്കും. അത് കൊണ്ട് എന്റെ കൂടെയാണ് കിടക്കുന്നത് അത് കൊണ്ടാ ചോദിച്ചത്. … ഇല്ലമ്മേ. ..എനിക്ക് പേടിയൊന്നും ഇല്ല ഞാൻ ഒറ്റയ്ക്ക് കിടന്നോളാം. … അതും പറഞ്ഞു ഞാൻ ഭക്ഷണം കഴിച്ചു മുറിയിലേക് പോയി. .ഫോൺ ചാർജിലിട്ടേക്കുവായിരുന്നു. അച്ഛനെ വിളിച്ചു സംസാരിച്ചു ഉറങ്ങാൻ കിടന്നു. പക്ഷെ നിദ്രാ ദേവീ എന്നെ തിരിഞ്ഞു പോലും നോക്കിയല്ല. ..ഉറങ്ങാനായി കണ്ണടക്കുമ്പോഴെല്ലാം ഇന്ന് മഹിയേട്ടനെന്നോട് കാറിൽ വെച്ച് ചെയ്തത് ഓർമ്മ വരാൻ തുടങ്ങി. … ഉറക്കം വരാത്തത് കൊണ്ട് ഞാൻ ഫോണെടുത്ത് ഹെഡ്സെറ്റ് കുത്തി പാട്ടു കേൾക്കാൻ തുടങ്ങി. …

കുറച്ചു കഴിഞ്ഞു അത് മടുത്തപ്പോ ഫോൺ മാറ്റി വെച്ച് കണ്ണടച്ചു കിടന്നു. … എങ്ങനെയോ ഒന്ന് ഉറങ്ങി വന്നപ്പോ ആരോ ഡോറിൽ മുട്ടുന്നത് പോലെ തോന്നി. … ചെന്ന് നോക്കിയപ്പോ ആരേയും കണ്ടില്ല. … ഉളളിലെവിടെയോ ചെറിയ ഒരു പേടി തോന്നി. ..ഞാൻ വേഗം തന്നെ മുറിക്കകത്ത് കയറി വാതിലടച്ചു തിരിഞ്ഞപ്പോ കട്ടിലിൽ ആരോ ഇരിക്കുന്നത് കണ്ടു. …. ഞാൻ പേടിച്ചിട്ട് ഒന്ന് ഒച്ചയിടുക്കാൻ പോലും പറ്റാതെ നിൽക്കുവാണ്. മുറിയിൽ ലൈറ്റ് ഓഫായത് കൊണ്ട് ആളെ മനസ്സിലായില്ല… അയാള് കട്ടിലിൽ നിന്നെഴുന്നേറ്റ് എന്റടുത്തേക്ക് വരാൻ തുടങ്ങി. …ഞാൻ പതിയെ പിന്നിലോട്ട് നടന്നു ഇല്ലാത്ത ധൈര്യം ഉണ്ടാക്കി ഞാൻ ഒച്ചയിടുക്കാൻ തുടങ്ങിയതും അയാളെന്റെ വാ പോത്തി. …. ഒച്ചയിടുക്കല്ലേടി. …… ഇത് ഞാൻ ആണ്. …മഹി. …. നീ വെറുതെ ഒച്ച വെച്ച് അവരെ ഉണർത്തണ്ട. ….അത് പറഞ്ഞ് മഹിയേട്ടൻ മുറിയിലെ ലൈറ്റിട്ടു. അപ്പോഴാണ് എനിക്ക് സമാധാനമായത്. …. മഹിയേട്ടൻ അപ്പോഴും കൈ മാറ്റിയിട്ടില്ലായിരുന്നു. ഞാൻ ബലം പ്രയോഗിച്ച് കൈ മാറ്റി. … മഹിയേട്ടനിൽ നിന്നു അകന്നു നിന്നു. .. പക്ഷേ മഹിയേട്ടനെന്നെ കൂടുതൽ ഏട്ടനിലേക്ക് അടുപ്പിച്ച് നിർത്തി. …

ആ കണ്ണുകൾ എന്നോടെന്തോക്കെയോ പറയുന്നുണ്ടായിരുന്നു. … ഞാൻ മഹിയേട്ടനിൽ നിന്ന് മാറി നിക്കും തോറും ഏട്ടനടുത്തേക്ക് വരാൻ തുടങ്ങി. .. മഹിയേട്ടനെന്നെ പിടിച്ച് കട്ടിലിൽ ഇരുത്തി. … എന്നിട്ടെന്നോട് കണ്ണുകൾ അടയ്ക്കാൻ പറഞ്ഞു. …കുറെ നേരം ഞാൻ അങ്ങനെ കണ്ണടച്ചിരുന്നു. …മഹിയേട്ടൻ പറയുമ്പോയേ തുറക്കാവൂന്ന് എന്നോട് പറഞ്ഞിരുന്നു…. ദേവൂട്ടി. ….ഇനി നീ കണ്ണു തുറന്നു നോക്കിക്കോ. . മഹിയേട്ടൻ അത് പറഞ്ഞതും ഞാൻ കണ്ണ് തുറന്നു. ….അപ്പോ കണ്ടത് കീർത്തി അച്ഛൻ അമ്മ മഹിയേട്ടൻ. ….അവരെയൊക്കെ അപ്പോ കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി. … എന്താ എല്ലാവരും ഇവിടെ. ……ആരും ഉറങ്ങിയില്ലേ. …എന്തുപറ്റി. …. എന്റെ ചോദ്യങ്ങൾക്ക് അവരുടെ മറുപടി മറ്റൊന്ന് ആയിരുന്നു. ..അത് കേട്ട് കരയണോ അതോ ചിരിക്കണോ എന്ന് അറിയാതെ ഇരുന്നു. ……….. അപ്പോഴും സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ………… തുടരും. ……………..