25/05/2026

ശ്രുതി : ഭാഗം 03

രചന – ഭദ്ര രുദ്ര

പാട്ട് മുഴുവൻ പാടി കഴിഞ്ഞപ്പോൾ നിറഞ്ഞ കരഘോഷമായിരുന്നു . അവിടെ കൂടി നിന്നവരൊക്കെ അഭിനന്ദനങ്ങൾ കൊണ്ടെന്നെ പൊതിഞ്ഞു . ആ ആൾകൂട്ടത്തിനിടയിൽ നിന്നും എന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ടു മിഴികൾ ഞാൻ കണ്ടു . അതെനിക്ക് സുപരിചിതമായിരുന്നു . അത് വേറെ ആരും അല്ല നമ്മുടെ ആർമി ആയിരുന്നു … ഞാൻ ആർമിയെ നോക്കിയൊരു ചിരി പാസ്സാക്കിയപ്പോൾ അവൻ എന്റെ അടുത്തേക്ക് വന്നു . എന്റെ പാട്ടിനെ അഭിനന്ദിക്കുമെന്നു വിചാരിച്ച എനിക്ക് തെറ്റി . ” ആൾകൂട്ടം കണ്ടപ്പോൾ എന്താ പ്രശ്നം എന്ന് കരുതി നോക്കിയപ്പോൾ അവർക്ക് നടുവിൽ നീ നിൽക്കുന്നതാ കണ്ടത് , അപ്പൊ ഞാൻ കരുതി നീ അവരോടും വഴക്ക് ഉണ്ടാക്കുവാന്ന് . പ്രശ്നം ഒന്നും ഇല്ലല്ലോ ലെ ? ” 😑😑😑😑😑😑😑😑😑 ( പ്ലിങ് ) – ഇളിഞ്ഞു നിൽക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല . അവള് കാണാതെ ഞാൻ ഒന്ന് അടക്കി ചിരിച്ചു …. 😆😅 – അവളുടെ മുഖത്തു ചെറിയ ദേഷ്യവും ചമ്മലും ഒരുമിച്ച് വരുന്നത് കണ്ടപ്പോൾ ഞാൻ വേഗം വിഷയം മാറ്റി . ” അല്ല താൻ എന്താ ഇവിടെ ? ” ” ക്രിക്കറ്റ്‌ കളിക്കാൻ വന്നതാ എന്തെ പോരുന്നോ ” 😡😡😡

” ആഹാ തനിക്കു ക്രിക്കറ്റ്‌ ഒക്കെ അറിയോ ? ” ” ആ അറിയാം ” 😏 അതും പറഞ്ഞു അവൾ ഡ്രസ്സ്‌ ഷോപ്പിലേക്ക് കയറി . ഏതൊക്കെയോ ഡ്രസ്സ്‌ വാരിവലിച്ചെടുത്തു കണ്ണാടിക്കുമുന്നിൽ നിന്നു ചേര്ന്നുണ്ടോന്നു നോക്കുന്നുണ്ട് . ഞാൻ അവളുടെ അടുത്തേക്ക് ചെന്നുനിന്നു . ” അല്ല താങ്കൾ ഇവിടെ നിന്നാണോ ഡ്രസ്സ്‌ എടുക്കാറ് ” 😉 തെല്ലു പരിഹാസത്തോടെ അവൾ ചോദിച്ചു . ” ഏയ്‌ അല്ല . ഞാൻ തന്നെ കണ്ടപ്പോൾ വന്നതാ . എന്റെ വല്ല ഹെല്പും വേണേൽ ചോദിക്കാൻ മടിക്കേണ്ട ” ” നോ താങ്ക്സ് ” – ഹോ ഒടുക്കത്തെ ജാഢതന്നെ , ചൊമരും കൂട്ടി ഇടിക്കാൻ തോന്നും . കുറെ ജീൻസും ഷർട്ടും വാരിവലിച്ചിട്ടിട്ടുണ്ട് . ഇവൾക്കെന്താ വട്ടാണോ , പെൺകുട്ടികളുടെ കൊലമൊന്നും ഇവൾ ഇടില്ലേ . എന്റെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ഡിസ്‌പ്ലേയിൽ ഇട്ടിരുന്ന ധാവണിയിലേക്കു എന്റെ ശ്രദ്ധ പോയി . ഇളം പിങ്ക് & വൈറ്റ് കളറിൽ വെള്ള കല്ല് വർക്കുള്ള നല്ല അടിപൊളി ധാവണി . ഞാൻ അവളെ നോക്കുമ്പോഴേക്കും അവൾ അതിനടുത്തെത്തിയിരുന്നു .

അതവൾക്കു നന്നായിട്ടുണ്ട് ചേരുമെന്ന് എനിക്കുതോന്നി . അവൾ അതെടുത്തു ബില്ല് അടക്കാനായി പോയി . ബില്ല് അടച്ചു അവൾ ഇറങ്ങുമ്പോൾ ഞാൻ അവളെ ഒരു കോഫി കുടിക്കാൻ വിളിച്ചു . കേട്ട പാതി കേൾക്കാത്ത പാതി അവൾ വന്നു . കോഫി കുടിക്കുന്നതിനിടയിൽ മൗനം തകർത്തുകൊണ്ടു ഞാൻ അവളോടായി ചോദിച്ചു . ” തന്റെ നാട് എവിട്യ ? ” വീട്ടിൽ ആരൊക്കെ ഉണ്ട് ? ” അച്ഛനും അമ്മയുമൊക്കെ എന്ത് ചെയ്യുന്നു ? ” തുടരെ തുടരെയുള്ള എന്റെ ചോദ്യങ്ങൾ അവളെ അലട്ടിയിരുന്നു . ” ഒന്ന് നിർത്തോ , ചോദ്യത്തിന് മുകളിൽ ചോദ്യം ചോദിക്കാൻ താൻ ആരുവാ ? ഇത്രയൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ താൻ എന്റെ ആരാ? “Im so sorry , തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചോതിച്ചതല്ല , ജസ്റ്റ്‌ ഒന്നറിയാൻ വേണ്ടി . ” ” പരിജയപെട്ട ഉടനെ ചരിത്രവും ഭൂമിശാസ്ത്രമൊക്കെ പറയുന്നത് എനിക്കിഷ്ട്ടല്ല . വിധി ഉണ്ടേൽ വീണ്ടും കാണാം . അന്ന് ആലോചിക്കാം എന്റെ ഡീറ്റെയിൽസ് പറയണോ വേണ്ടെന്നു ”

” ഓക്കേ , ഇനി നീയായിട്ടു എന്നെങ്കിലും നിന്റെ ഡീറ്റെയിൽസ് പറയുന്നോ അന്നെനിക്കറിഞ്ഞാൽ മതി . അത് വരെ ഞാനായിട്ട് ഇനി ഒന്നും ചോദിക്കില്ല . ” – അവൾ എനിക്ക് നേരെ 2000 റുപ്പീസിന്റെ കുറച്ചു നോട്ട് നീട്ടി – ” അന്ന് ബോളിന്റെ ക്യാഷ് എത്രയായി , ഇതിൽ നിന്നും എടുത്തോളൂ ” ” തിരിച്ചു കിട്ടുമെന്ന് പ്രദീക്ഷിച്ചിട്ടല്ല ഞാൻ അന്ന് ക്യാഷ് തന്നത് . നമ്മൾ ഇപ്പൊ ഫ്രണ്ട്‌സ് അല്ലേ അതോണ്ട് ഇത് കയ്യിൽ തന്നെ വെച്ചോ ” ” ഇത് വാങ്ങിയേ പറ്റു ….. തനിക്കു അന്ന് പ്രദീക്ഷിക്കാതെ വന്ന ലോസ് ആണത് . ഇപ്പോൾ അത് ഞാൻ തന്നെ റെഡി ആക്കി . അത് മാത്രമല്ല ആരുടെയും ഔദാര്യം ഈ ശ്രുതിക്ക് ആവശ്യമില്ല . പിന്നെ ഒരു കാര്യം കൂടി ഇനി ഇതിന്റെ പേരിൽ നമ്മൾ തമ്മിൽ ഒരു ഇടപാടും വേണ്ട . എല്ലാം ഇവിടെ കഴിഞ്ഞു . ഇനി ഇതും പറഞ്ഞു വല്ല പ്രണയവും തുടങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ അത് മനസ്സിൽ നിന്ന് ഒഴിവാക്കണം “……… – എന്റെ സംസാരം കുറച്ചു കൂടി പോയെന്നു അവന്റെ മുഖഭാവം കണ്ടപ്പോൾ എനിക്ക് തോന്നി –

” വിൽ യു പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ് , താൻ എന്താടോ എന്നെ കുറിച് കരുതിയത് ഞാൻ അത്രയ്ക്ക് ചീപ്പ്‌ ആണെന്നോ , തന്നെ കണ്ടപ്പോൾ ഒരു കുട്ടിത്തം തോന്നി , തന്നെ പോലൊരു ഫ്രണ്ടിനെ ഒരിക്കലും മിസ്സ്‌ ചെയ്യരുതെന്ന് തോന്നി . അത് കൊണ്ട് മാത്രമാണ് തന്നോട് സംസാരിച്ചത് . ബട്ട്‌ തന്റെ മനസ്സ് മുഴുവൻ ഒരു തരം ചീപ്പ്‌ ഈഗോ ആണ് . തന്റെ കയ്യിൽ ആവശ്യത്തിനും അനാവശ്യത്തിനും ക്യാഷ് ഉണ്ടാവും ബട്ട്‌ അത് കൊണ്ട് എന്നെ അളക്കാൻ വരരുത് . നിന്റെ സംസാരത്തിൽ നിന്നും ഒന്ന് മനസിലായി പ്രോഫിറ്റ് മാത്രം നോക്കുന്നവരുടെ ഇടയിലാണ് നീ ഇത്രയും കാലം ജീവിച്ചതെന്ന് . തന്റെ ഈ ഈഗോ മാറ്റിവെച്ചു കുറച്ചു നല്ല മനുഷ്യരുടെ കൂടെ ടൈം സ്പെന്റ്‌ ചെയ്ത് നോക്ക് അപ്പൊ അറിയാം ബന്ധങ്ങളുടെ വില . നീ കരുതുന്ന പോലെ പ്രണയം മാത്രമല്ല ബന്ധങ്ങളിൽ ഉള്ളത് , സഹൃദം എന്നൊരു ആത്മബന്ധം കൂടി ഉണ്ട് . എന്നെങ്കിലും ആ ബന്ധത്തിന്റെ വാല്യൂ അറിഞ്ഞിട്ടു മോളു വാ . ഞാൻ ഇവിടെയൊക്കെ തന്നെ കാണും . ” ഇത്രയും പറഞ്ഞു അവൻ എന്റെ അടുത്ത് നിന്നും ദൂരേക്ക് പോയി മറയുന്നത് വരെ ഞാൻ അവനെ നോക്കി തരിച്ചിരുന്നു .

അവൻ പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തിലാണ് കൊണ്ടത് . അവ ഓരോന്നും എന്റെ ചെവിക്കുള്ളിൽ വന്നു അലയടിച്ചു . എന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന ജലാംശം കൈകൊണ്ടു തുടച്ചെടുത്തപ്പോൾ ഞാൻ അത്ഭുതത്തോടെ നോക്കി . ഞാൻ കരയുകയാണോ ? ജീവിതത്തിൽ ഇനി ഒരിക്കലും കരായില്ലെന്നു ഞാൻ എടുത്ത തീരുമാനം ഒരു നിമിഷം കൊണ്ട് ഇല്ലാതായോ . പുറത്ത് അഹങ്ഗാരം കാണിച്ച് നടക്കുന്ന ഞാൻ സത്യത്തിൽ ഇത്രയേ ഉള്ളു എന്നെനിക്കു തോന്നി . മാളിൽ നിന്നും പുറത്തിറങ്ങിയ ഞാൻ വേഗം ഒരു ടാക്സി വിളിച്ചു ഹോസ്റ്റലിലേക്ക് പോയി . റൂമിൽ എത്തിയിട്ടും എന്റെ മനസ്സ് ഒട്ടും ശാന്തം ആയിരുന്നില്ല . ഞാൻ വെറുതെ അലസമായി കട്ടിലിലേക്ക് കിടന്നെങ്കിലും എന്റെ മനസ്സ് മുഴുവൻ ആർമി എന്നോട് പറഞ്ഞ വാക്കുകൾ ആയിരുന്നു … ( ഈശ്വരാ അവനെ ഒരിക്കൽ കൂടി എനിക്ക് മുന്നിൽ എത്തിക്കണേ , ഞാൻ പറഞ്ഞ ഓരോ വാക്കും കുറച്ചു കൂടി പോയി . എനിക്കവനോട് സോറി പറയണം . അവനെ പോലൊരാളെ മിസ്സ്‌ ചെയ്യരുതെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു . ) അവൻ കാരണം ഞാൻ ഇന്നെന്റെ ഭൂതകാലം ഓർത്തിരുന്നുപോയി . അപ്പോഴാണ് വാതിലിൽ ശക്തിയായി ആരോ മുട്ടിയത് . പെട്ടെന്നൊരു ഞെട്ടലോടെ ഞാൻ വാതിലിനടുത്തേക്കടുത്തു ………………. ( തുടരും )….