രചന – ഭവ്യ ഭാസ്ക്കരൻ
ശാരിക ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. മുന്നിൽ നിൽക്കുന്ന ഗിരിയെ കണ്ടവൾ. ആരാ…. അവൾ ചോദിച്ചു. സൂര്യൻ സൈഡിൽ നിന്നും ഗിരിയുടെ അടുത്തേക്ക് വന്നു. സൂര്യനെ കണ്ടവൾ അമ്പരന്നു. അന്ന് താമരയെ സൂര്യൻ തള്ളിയിടുമ്പോൾ അവനെ കണ്ടത് ആണ്. ഇപ്പോഴും മനസ്സിൽ അവന്റെ മുഖം വ്യക്തമാണ്. അവന്റെ ആ പ്രവർത്തി കണ്ട് അവളെ സഹായിക്കാൻ ചെല്ലുമ്പോൾ വിചാരിചിരുന്നില്ല, ഒരു സൗഹൃദത്തിലേക്ക് ഉള്ള കാൽവെപ്പാണെന്ന്. അവളുടെ കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ചേർത്തു പിടിച്ചു. അന്ന് ആ റെയിൽവേ സ്റ്റേഷനിൽ വച്ചവളെ കൂടെ കൂട്ടിയതാണ്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായ് അവൾ മാറിയത് പെട്ടന്നായിരുന്നു. ചില കണ്ടുമുട്ടലുകൾ അനിവാര്യമാണ്. അവളോർത്തു. ശാരിക.. സൂര്യൻ വിളിച്ചു.
ഞെട്ടി കൊണ്ടവൾ അവനെ നോക്കി. ദേഷ്യത്താൽ അവളുടെ മുഖം വലിഞ്ഞു മുറുകി. മ്മ്. ന്ത് വേണം..? ദേഷ്യത്തോടെയവൾ ചോദിച്ചു. എനിക്ക് താമരയെ ഒന്ന് കാണണം. ഏത് താമര, അങ്ങനെ ഒരാൾ ഇവിടെ ഇല്ല. നെറ്റി ചുളിച്ചു കൊണ്ടവൾ ഗൗരവത്തിൽ പറഞ്ഞു. പ്ലീസ് ശാരിക, താമര തന്റെ കൂടെ ഉണ്ടെന്നറിഞ്ഞിട്ട് തന്നെയാ ഇങ്ങോട്ട് വന്നേ., എനിക്ക് ഒന്ന് അവളെ കണ്ടാൽ മതി. ദയനീയമായവൻ പറഞ്ഞു. എന്തിന്.. വീണ്ടും ആ പാവത്തിനെ വേദനിപ്പിക്കാനോ..? അല്ല. ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാൻ. ശബ്ദം ഇടറി കൊണ്ടവൻ പറഞ്ഞു. നിങ്ങളോട് അവൾക്ക് ഒരു ദേഷ്യവും ഇല്ല. ദയവു ചെയ്ത് നിങ്ങൾ ഇവിടുന്ന് പോണം. പ്ലീസ് ശാരിക. അവന് പറയാൻ ഉള്ളത് കേൾക്കൂ. പറഞ്ഞതും കണ്ടതിനേക്കാൾ കൂടുതൽ ഇനി എന്താണ് പറയാൻ ഉള്ളത്. പുച്ഛത്തോടെവൾ ചോദിച്ചു.
ഭർത്താവ് ഉള്ള ഒരു സ്ത്രീയെ കുടുംബത്തിൽ പിറന്ന ആരും കൂടെ കൂട്ടില്ല. ഗിരി കോപത്തോടെ പറഞ്ഞു. ശാരിക… ഞെട്ടികൊണ്ട് ഗിരിയെ നോക്കി. അവളുടെ കുടുംബക്കാർ സത്യമാണെന്നു തോന്നിക്കുന്ന തെളിവുകളാണ് ഇവന് മുന്നിൽ ഇട്ടത്. അപ്പോഴത്തെ മാനസികവസ്ഥയിൽ അവൻ അങ്ങനെ ചെയ്തു. സത്യം അതല്ല എന്നറിഞ്ഞത് മുതൽ അവളെ തേടി നടക്കാൻ തുടങ്ങിയതാ ഇവൻ. അങ്ങനെ ഒരു അവസ്ഥയിൽ ഉള്ളിൽ ഉള്ള പ്രണയം അവളോട് പറയാൻ കഴിഞ്ഞില്ല. ഗിരി നിർത്തി കൊണ്ടവളെ നോക്കി. നിങ്ങൾ പറഞ്ഞത് സത്യമാണോ..? സത്യം. ഗിരി പറഞ്ഞു. ഒരു ചുവരിന് അപ്പുറം എല്ലാം കേട്ടു താമര നിശ്ചലമായ് നിന്നു. കണ്ണുനീർ ധാരയായ് ഒഴുകി. അവളെ കാണാൻ ഒന്ന് അനുവദിക്കണം. ഗിരി അപേക്ഷ രൂപത്തിൽ പറഞ്ഞു. അകത്തേക്ക് വരൂ. ശാരിക അകത്തേക്ക് നടന്നു. പിറകെ ഗിരിയും സൂര്യനും അവൾക്കു പുറകെ നടന്നു. ഇരിക്കൂ.. ഞാൻ അവളെ വിളിക്കാം. പിറകിലേക്ക് തിരിഞ്ഞ ശാരിക ചുമരിൽ ചാരി നിൽക്കുന്ന താമരയെ കണ്ട് അമ്പരന്നു. താമര.. അവളുടെ ആ വിളിയിൽ സൂര്യനും ഗിരിയും തിരിഞ്ഞു നോക്കി.
സൂര്യൻ നിറ മിഴിയാലേ അവളെ നോക്കി. പതിയെ അവളുടെ അടുത്തേക്ക് നടന്നു ചെന്നു. അവളിലേക്ക് വക്കുന്ന ഓരോ ചുവടിലും അവന്റെ ഹൃദയം വേഗതയിൽ മിടിക്കാൻ തുടങ്ങിയിരുന്നു. തനു.. ആദ്രമായ് അവളെ വിളിച്ചു. പിടപ്പോടെ മിഴികൾ ഉയർത്തി കൊണ്ടവൾ അവനെ നോക്കി. മിഴികൾ തമ്മിൽ കോർത്തതും. അവനെ തള്ളി മാറ്റി കരഞ്ഞു കൊണ്ടവൾ റൂമിലേക്ക് ഓടി പോയി. അവൾ പോയ വഴിയേ കലങ്ങിയ കണ്ണുകളോടെ സൂര്യൻ നോക്കി നിന്നു. ഗിരി സൂര്യന്റെ അടുത്തേക്ക് ചെന്നു. അവന്റെ തോളിൽ കൈ വച്ചു. ചെല്ല് സൂര്യാ… മനസ് തുറന്നവളോടെ സംസാരിക്ക്. മ്മ്. ഷോൾഡർ കൊണ്ട് കണ്ണു തുടച്ചു കൊണ്ടവൻ റൂമിലേക്ക് നടന്നു. ശാരിക മാനസാൽ അവർ ഒന്നാവണമെന്ന് പ്രാർത്ഥിച്ചു. ഗിരി ശാരികയുടെ അടുത്തേക്ക് വന്നു.
അതെ.. ജന്മനാ നീളം കൂടുതൽ ആണോ..? ശാരികയെ നോക്കി കൊണ്ടവൻ ചോദിച്ചു. ന്ത്..? അവൾ നെറ്റി ചുളിച്ചു. അല്ല, ഈ നാക്കിന്റെ നീളം. പുച്ഛത്തോടെവൻ ചോദിച്ചു. ശാരിക കൂർപ്പിച്ചു അവനെ നോക്കി. അദ്യം താൻ സ്വന്തം നാവിന്റെ നീളം എടുക്കാൻ നോക്ക് എന്നിട്ടാവാം മറ്റുള്ളവരുടെ. ചുണ്ടുകോട്ടി കൊണ്ടവൾ പറഞ്ഞു. ഗിരിയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി മിന്നി മറഞ്ഞു. ഓഹ്.. എങ്കിൽ ഇയാൾ പോയി ഒരു സ്കയിൽ എടുത്ത് വാ. ശാരിക കണ്ണുമിഴിച്ചവനെ നോക്കി. അല്ല. നീളം ഇപ്പോ തന്നെ അളക്കാം. അവൻ ചുണ്ടുക്കോട്ടി കൊണ്ട് പറഞ്ഞു. ഇതെന്ത് ജന്മം. ശാരിക മനസ്സിൽ പറഞ്ഞു കൊണ്ടവനെ നോക്കി. ഇയാൾ ഇരിക്കെ.. കൂറെ വായിട്ട് അയച്ചതല്ലേ.. ക്ഷീണം കാണും. ഞാൻ കുടിക്കാൻ എടുക്കാം. അവൾ അടുക്കളയിലേക്ക് നടന്നു. നിനക്ക് ഞാൻ വച്ചിട്ടുണ്ടടി കാന്താരി. ഗിരി മീശ പിരിച്ചു അവൾ പോയ വഴിയേ നോക്കി കൊണ്ട് പറഞ്ഞു.
ജനൽ ചാരി നില്കുന്നവളുടെ അടുത്തേക്ക് സൂര്യൻ നടന്നു ചെന്നു. അവൻ അരികിൽ വന്നിട്ടുമവൾ മുഖം ഉയർത്തി നോക്കിയില്ല. തനു.. അത്രമേൽ പ്രണയത്തോടെവൻ വിളിച്ചു. അവൾ മിഴികൾ ഉയർത്തി കൊണ്ടവനെ നോക്കി. സൂര്യൻ അവൾക്കു മുന്നിൽ കൈ കൂപ്പി. തനു ക്ഷമികടി… ഞാൻ ഒന്നും അറിഞ്ഞില്ല. കണ്ണു നിറച്ചു കൊണ്ടവൻ പറഞ്ഞു. നിറമിഴിയോടെ അവന്റെ കൈ പിടിച്ചു താഴ്ത്തിയവൾ. നിക്ക്.. ദേഷ്യം ഒന്നുമില്ല… അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു. എന്തോ ഉൽപ്രരണയിൽ സൂര്യൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു. അവളെ ഇറുകെ പുണർന്നു. അവൾ ഞെട്ടി കൊണ്ടവനെ പിടിച്ചു. തനു… ക്ഷമിച്ചൂടെ എന്നോട്.. വന്നൂടെ എന്റെ കൂടെ…? തുടരും

by