രചന – അമീന
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് മോഹനൻ ഉറക്കിൽ നിന്ന് ഉണർന്നത്…… *** ഹെലോ അച്ഛേ…. ആഹാ അച്ഛന്റെ ശിവ കുട്ടി ഇന്ന് നേരത്തെ ഉണർന്നോ….. അച്ഛന്റെ ശബ്ദം കേട്ടതും ശിവയുടെ സങ്കടം ഒന്നുടെ അലതല്ലി…. എന്താ മോളെ നീയൊന്നും മിണ്ടാത്തെ….അമ്മയെവിടെ…. അച്ഛൻ എപ്പോഴാ ഇങ്ങോട്ട് വരുന്നത്… ഇന്ന് സ്കൂളിൽ പോയിട്ട് നേരെ അങ്ങോട്ട വരുന്നത്, അച്ഛമ്മയെയും അച്ചാച്ചനെയും കൂട്ടി ഉച്ചക്ക് അഭി അങ്ങോട്ട് വരും….. അച്ഛേ അച്ചക്ക് ഇപ്പൊ ഇങ്ങോട്ട് വരാവൊ….. ഇന്ന് അച്ചക്ക് ക്ലാസ്സ് എടുക്കാൻ പോകണ്ടേ, പരിക്ഷയൊക്കെ ഇങ്ങ് അടുത്തില്ലേ….. എന്ന ഞാൻ അങ്ങോട്ട് വരുവാ അച്ഛാ, എനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ല…… എന്താ മോളെ എന്ത് പറ്റി…. സൗണ്ട് ഒക്കെ വല്ലാതെ ഉണ്ടല്ലോ….. ഒന്നുല്ല, ഞാൻ ഇവിടുന്ന് ഇറങ്ങുവാ…. തനിച്ചു വരേണ്ട മോളെ ഹരി മോനോട് കൊണ്ടാക്കി തരാൻ പറയാം……
വേണ്ടച്ച ഹരിയേട്ടാനും രുദ്രും എയർപോർട്ടിൽ പോയേക്കുവാ….. ഞാൻ തനിയെ വന്നോളാം, സ്റ്റോപ്പിൽ എത്തുമ്പോൾ അഭിയേട്ടനെ വിളിക്കാം….. മോളെ അവിടെ എന്തെങ്കിലും പ്രെശ്നമുണ്ടോ….. ഞാൻ വന്നിട്ട് പറയാം അച്ഛാ….. എന്ന മോള് ഫോൺ വെച്ചോ…. ഹ്മ്മ്…… ഫോൺ കട്ട് ആകിയതും അവൾ വീണ്ടും ബെഡിലേക്ക് മുഖം പൊതി കരയാൻ തുടങ്ങി, ഇന്നലത്തെ സംഭവം അവളെ തെലൊന്നുമല്ല വേദനിപ്പിച്ചത്…… കരി നിലിച്ചു കിടക്കുന്ന കവിൾ തടങ്ങൾ നിറ മിഴിയാലേ തഴുകി….. അമ്മ തല്ലിയ പാടുകൾ കൈ തണ്ടയിലും മുഖത്തുമൊക്കെ തെളിഞ്ഞു കിടപ്പുണ്ട്….. അമ്മ പോലും എനിക്കൊരു താങ്ങായില്ല, എന്തിന് പറയുന്നു ഹരിയേട്ടൻ പോലും വെറുതെ നോക്കി നിൽക്കുക മാത്രമേ ചെയ്തുള്ളു….. രുദ്ര് ഇടപ്പെട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇതിൽ കൂടുതൽ വേദന അമ്മയെനിക്ക് തന്നേനെ….. ആദ്യമായി രുദ്രിനോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു…..
പലതും ആലോചിച്ചു കൊണ്ട് അവൾ വാഷ് റൂമിലേക്ക് നടന്നു….. മുഖത്ത് വന്ന് പതിക്കുന്ന വെള്ള തുള്ളികൾ മനസ്സിനൊരു കുളിർമ നൽകി….. സമയം 7 മണിയോടെ അടുക്കുന്നു…. കൊണ്ടുവന്ന ഡ്രെസ്സുകളൊക്കെ പാക്ക് ചെയ്തു ശിവ തറവാടിന്റെ ഉമ്മറത്തേക്ക് നടന്നു…… എന്തോ ആരോടുമൊന്നും പറയാൻ തോന്നിയില്ല, ഉത്സവ ദിവസമായതോണ്ട് അമ്മയും അമ്മമ്മയുമൊക്കെ അടക്കളയിൽ തിരകിലാണ് പുരുഷ സങ്കം അമ്പലത്തിലും…… അതൊരു തരത്തിൽ ശിവക്ക് ആശ്വാസമായിരുന്നു, ഒട്ടും സമയം കളയാതെ അവൾ പടിപ്പുര കടന്നു….. ബസ്സ് സ്റ്റോപ്പിലേക്ക് അതികം ദൂരമില്ലാത്തതു കൊണ്ട് വേഗം തന്നെ അവൾ സ്റ്റോപ്പിൽ എത്തി….. ചെന്നപാടെ ഒരു ബസ് വന്ന് നിന്നു….. ഒരു സമാധാനം കൈ വന്ന പോലെ അവൾ ബസിന്റെ സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകൾ അടച്ചു…..
കണ്ണുനീർ ചാലിട്ട് ഒഴുകുന്നുണ്ട്, ഇതും ഒരു തരത്തിൽ ഒരു ഒളിച്ചോട്ടമാണ്, ഇതിനു ശേഷം എന്ത് നടക്കുമെന്ന് പറയാൻ പറ്റില്ല, ഒരുപക്ഷെ ഞാൻ ആരോടും പറയാതെ ഇറങ്ങി പോന്നതിനു വീണ്ടും എന്നെ അമ്മ ശാസിക്കുമായിരിക്കും….. പക്ഷെ വേദനിക്കില്ല കാരണം ഇവിടെ ഞാൻ മാത്രമാണ് തെറ്റ് ചെയ്യുന്നത്….. ബസ് എനിക്കിറങ്ങണ്ട സ്റ്റോപ്പിൽ നിന്നതും ബാഗുമായി ഞാൻ പുറത്തേക്കിറങ്ങി….. അഭിയേട്ടനെ വിളിക്കാനായി ഫോൺ എടുത്തതും എന്റെ മുൻപിലായി ഏട്ടന്റെ വണ്ടി വന്ന് നിന്നു….. നല്ല ടൈമിംഗ് ആണല്ലോ എന്റെ ഏട്ടന്….. പിന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് രാവിലെ തന്നെ ഓരോ പണിയായിട്ട് ഇറങ്ങിക്കോളും….. ഇതൊക്കെ ഒരു പണിയാണോ സഹോദര….. അതൊക്കെ അവിടെ നിക്കട്ടെ ഇപ്പൊ എന്താ ദൃതി പിടിച്ചു പോരാൻ കാരണം….. അഭിയുടെ ചോദ്യം കേട്ടതും ശിവയുടെ മുഖമൊന്ന് മങ്ങി…..
അത്…. ഇന്ന് കോളേജിൽ പോയി റെക്കോർഡ്സ് സബ്‌മിറ്റ് ചെയ്യണം…. എന്റെ മോൾക്ക് കള്ളം പറയാൻ ഒട്ടും വശമില്ലല്ലോ…. അതുകൊണ്ട് ചേട്ടൻ ഇത് വിശ്വസിക്കണോ….. എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് ചോദിക്കുന്ന അഭിയേട്ടന്റെ മുഖ ഭാവം കണ്ടതും എന്ത് പറയുമെന്ന് അറിയാതെ ഞാൻ കുഴങ്ങി….. എന്ത് പറ്റിയതാ നിന്റെ കവിളിൽ…..എന്നെ തുറിച്ചു നോക്കികൊണ്ട് ഏട്ടൻ ചോദിച്ചതും പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല…… ഇന്നലെ നടന്നതെല്ലാം അഭിയെട്ടനോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു….. ഏട്ടന്റെ മുഖത്തെ ഭാവം എന്താണെന്ന് മനസിലായില്ലെങ്കിലും ആ കൺ കോണിൽ തങ്ങി നിൽക്കുന്ന നീർ തിളക്കം പലതും പറയാതെ പറഞ്ഞു….. പിന്നെ ഏട്ടനൊന്നും മിണ്ടിയില്ല, വണ്ടി വീട്ടിലേക്ക് കുതിച്ചു…..
വണ്ടിയിൽ നിന്നും ഇറങ്ങിയതും എന്നെ കാത്ത് എന്നോണം അച്ഛനും അച്ഛമ്മയും പുറത്തുണ്ടായിരുന്നു….. ഞാൻ ഓടിച്ചെന്നു അച്ഛന്റെ മാറിൽ വീണു പൊട്ടി കരഞ്ഞു…. എന്താ അച്ഛന്റെ കുട്ടിക്ക് പറ്റിയത്…. അച്ഛേ ഈ മോളോട് പൊറുക്കണം, അച്ഛന്റെ മോളു ഒരു തെറ്റ് ചെയ്തു….. അവൾ നടന്നത് മൊത്തം അച്ഛനോട് പറഞ്ഞു…. പോട്ടെ മോളെ, അച്ഛന്റെ മോളെ അച്ചക്ക് അറിയാം…. എന്റെ മോളു ഇനി കരയണ്ട മോളു പോയി റസ്റ്റ് എടുക്ക്….. മോഹനൻ ശിവയെ അകത്തേക്ക് പറഞ്ഞയിച്ചു…. *** അച്ഛാ, തുഷാര അമ്മായിക്ക് ഈ ബന്ധം ഒട്ടും താല്പര്യമില്ലാത്ത പോലെയാ എനിക്ക് തോന്നുന്നത്…. ഹ്മ്മ്, എന്തായാലും മോളുടെ ഇഷ്ട്ടം എന്താണോ അത് നടക്കട്ടെ…. നീ മോളുടെ അടുത്തേക്ക് ചെല്ല്…..തല്ലി പരുവമാക്കിയിട്ടുണ്ട് മായ എന്റെ മോളെ…… അഭിയെ അകത്തെ പറഞ്ഞു വിട്ടുകൊണ്ട് മോഹനൻ പുറത്തേക്കിറങ്ങി…..
മക്കള് എത്തിയോ വാ… വാ…. ഹരിണിയും വൈശാകും കറിൽ നിന്നും ഇറങ്ങിയതും തുഷാര അവരുടെ അടുത്തേക്ക് പാഞ്ഞു…. യാത്രയൊക്കെ സുഖമായിരുന്നോ മക്കളെ…. സുഗായിരുന്നു അമ്മേ…. (ഹരിണി ) വന്ന കാലേ നിൽക്കാതെ അകത്തേക്ക് കേറൂ കുട്ടികളെ… (അപ്പുപ്പൻ ) അങ്ങനെ എല്ലാരോടും കുശല അന്വേഷണമൊക്കെ നടത്തി കൊണ്ട് ഹരിണിയും വൈശാകും അകത്തേക്ക് കേറി….. ശിവയെ ഇവിടെങ്ങും കാണുന്നില്ലല്ലോ എവിടെ അവൾ…. (ഹരിണി ) ഓഹ് അവളുടെ കാര്യം പറയാൻ നിന്നാൽ ഒരുപാടുണ്ട് മക്കള് പോയി ഫ്രഷ് ആയി വാ…. അമ്മ ഫുഡ് എടുത്ത് വെക്കാം…. തുഷാരയുടെ വാക്കുകൾ കേട്ടതും രുദ്രിന്റെയും ഹരിയുടെയും മുഖം ഒരുപോലെ വലിഞ്ഞു മുറുകി….. അവർ അകത്തേക്ക് പോയതും സ്ത്രീകൾ എല്ലാം അടുക്കളയിലേക്ക് കേറി…. മായമ്മേ…. രുദ്ര് വിളിച്ചതും മായമ്മ അവന്റെ അരികിലേക്ക് വന്നു…. എന്താ മോനെ കുടിക്കാൻ എന്തെങ്കിലും വേണോ…. അതല്ല ശിവ എവിടെ, ചേച്ചി വന്നിട്ട് പുറത്തേക്കൊന്നും വന്നില്ലല്ലോ…. ഇതുവരെ എണീറ്റിട്ടില്ല, ഞാനിട്ട് വിളിക്കാനും പോയില്ല തെല്ലു നീരസത്തോടെ അവർ വീണ്ടും ഓരോ പണികളിൽ മുഴുകി…..
മോളെ ഇങ്ങനെ കിടക്കാതെ ചെന്നൊന്നു കുളിച്ചേ…. എന്തൊരു കോലമായിതു….. അച്ഛമ്മ നിർബന്ധിച്ചു ശിവയെ കുളിക്കാൻ പറഞ്ഞു വിട്ട്…. ശിവ പോയതും നിറ മിഴികൾ നേരിയതിന്റെ തുമ്പ് കൊണ്ട് അമർത്തി തുടച്ചു കൊണ്ട് അവർ മുറിവിട്ടിറങ്ങി…… കുളിച്ചു ഒരു സിംപിൾ ചുരിദാർ അണിഞ്ഞു ശിവ പുറത്തേക്കിറങ്ങി…. അപ്പോയെക്കും അച്ഛമ്മ ഇഡലിയും സാമ്പാറുമായി അവളുടെ അരികിലേക്ക് വന്നു…. എനിക്കിപ്പോ വിശക്കുന്നില്ല അച്ഛമ്മേ…. അതൊന്നു പറഞ്ഞാൽ പറ്റില്ല എന്തെങ്കിലുമൊന്ന് കഴിക്കാതെ ഞാൻ വിടില്ല…. പിടിച്ച പിടിയാലേ അച്ഛമ്മ അവളെ കൊണ്ട് ഭക്ഷണം മുഴുവൻ കഴിപ്പിച്ചു…… ഇപ്പൊ മോൾക്കൊരു ആശ്വാസമില്ലേ ഇനി ചെന്നൊന്ന് കിടക്കു ഒന്ന് ഉറങ്ങി എണീക്കുമ്പോ എല്ലാം ശെരിയാവും …… എന്നെ കാണാഞ്ഞിട്ട് ഇതുവരെ അവിടുന്നൊരു വിളി പോലും വന്നില്ലല്ലോ അച്ഛമ്മേ….. ചിലപ്പോൾ മോഹൻ വിളിച്ചു പറഞ്ഞിട്ടുണ്ടാവും…. ഹ്മ്മ്…. ഒരു മുളലിൽ ഒതുക്കി കൊണ്ട് അവൾ അച്ഛമ്മയുടെ മടിയിലേക്ക് ചാഞ്ഞു…..
മായമ്മക്ക് പോലും അവളെ ഒന്ന് തിരക്കായിരുന്നു, ഇപ്പൊ മോഹൻ അങ്കിൾ വിളിച്ചു പറഞ്ഞതോണ്ട് നമ്മൾ കാര്യമറിഞ്ഞു….. എന്തിനാ അവളെ മാത്രം തെറ്റ് കാരിയാക്കുന്നത്… ഹരിയും തെറ്റ് കാരനാ എന്നിട്ട് അവനെയിരുത്തി ഊട്ടാനും ഉറക്കാനുമൊക്കെ ഇവിടെ ആളുണ്ട്….. രുദ്ര് തുഷാരയെയും മാധവിയെയും തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു നിർത്തി….. ഹരി അപ്പോഴും മൗനം പാലിച്ചു….. മോഹൻ ഇപ്പൊ എന്ത് കരുതിട്ടുണ്ടാവും നമ്മളെ പറ്റി…. ഇത്രെയും നേരായിട്ട് ശിവ ഇവിടെ ഇല്ലന്നുള്ള കാര്യം മോഹൻ വിളിച്ചറിയിക്കേണ്ടി വന്നു….. തെറ്റ് ചെയ്തെങ്കിൽ അത് പറഞ്ഞു മനസിലാക്കണം അല്ലാതെ ഇത് ഒരുമാതിരി….മുഴുവിപ്പിക്കാതെ സേതു മാമ്മ മുഖം വെട്ടിച്ചു…. ഇതിനൊക്കെ അഹങ്കാരം എന്നല്ലാതെ ഒന്നും പറയാൻ പറ്റില്ല സേതുവേട്ടാ…..
അല്ലെങ്കിൽ ആരും അറിയാതെ വീട്ടിൽ നിന്നൊക്കെ ഇറങ്ങി പോകുവോ ഏതെങ്കിലും പെൺ കുട്ടിയോള്……. (മാധവി ) മോനെ നീ ഒന്നുടെ ആലോചിക്ക് ആ അഹങ്കാരിയെ കെട്ടുന്നതിനു നല്ലതല്ലേ നമ്മുടെ ലക്ഷ്മി മോളെ വിവാഹം കഴിക്കുന്നത്……(തുഷാര ) നിർത്തുന്നുണ്ടോ എല്ലാരും….😡 ഇനി അവളെ പറ്റി ഒരക്ഷരം മിണ്ടരുത്…. എനിക്ക് ശിവയെ ഇഷ്ട്ടമാണ് അവളെ മാത്രമേ ഞാൻ വിവാഹം കഴിക്കു….. അത്രയും പറഞ്ഞു കലിപ്പോടെ ഹരി പുറത്തേക്കിറങ്ങി….. ഒരു പുഞ്ചിരിയോടെ രുദ്രും അവന്റെ കൂടെ…… ഇപ്പൊ എല്ലാർക്കും സമാധാനം ആയില്ലേ, ഇന്നത്തെ ഉത്സവം കഴിഞ്ഞു നാളെ തന്നെ ശ്രീ മങ്കലത്തു പോയി വിവാഹം നിച്ഛയിക്കാൻ പോകുവാ ഞാൻ, താല്പര്യം ഇല്ലാത്തവർ കൂടണമെന്നില്ല എന്റെ മകന്റെ വിവാഹം നടത്താൻ എനിക്കറിയാം….. തുഷാരയെ നോക്കി മഹി പറഞ്ഞു നിർത്തിയതും എല്ലാരും നിശബ്ദമായി…… കൊട്ടും മേളവും വർണളുമായി ഉത്സവം പൊടി പൊടിച്ചു….. ശിവയുടെ അഭാവം മായമ്മ ഉൾപ്പെടെ എല്ലാരേയും ഏറെ വിഷമിപ്പിച്ചു….. പല തവണ ഹരി ശിവയെ കോൺടാക്ട് ചെയ്യാൻ നോക്കിയെങ്കിലും എല്ലാം പരാജയപെട്ടു…… ഒടുവിൽ മണിക്കൂറുകളുടെ കാത്തിരിപ്പിന്റെ ഭലമായി എല്ലാരും ശ്രീ മങ്കലതെക്ക് പുറപ്പെട്ടു…. (തുടരും )

by