രചന : ആയിഷഅക്ബർ
നേരത്തെ എഴുന്നേൽക്കുന്ന നീയാണല്ലോ എന്ത് പറ്റി ….പനി വല്ലതുമുണ്ടോ…..നന്ദിനി അവന്റെ കഴുത്തിലൊക്കെ തൊട്ട് നോക്കുമ്പോൾ അവൻ പതിയെ എഴുന്നേറ്റിരുന്നു….ഇല്ലമ്മേ കുഴപ്പമൊന്നുമില്ല…. നിങ്ങളെന്താ ഒരു മുന്നറിയിപ്പുമില്ലാതെ……അവൻ അച്ഛനോടും അമ്മയോടും അത് ചോദിക്കുമ്പോൾ ശെരിക്കും ഉറക്ക ചടവ് മാറിയിട്ടില്ലായിരുന്നു…..ഞങ്ങളിവിടെ അടുത്ത് വന്നതാ…..അപ്പൊ നിന്നേ കണ്ടിട്ട് പോകാമെന്നു കരുതി…….എന്താടാ വാതിലൊക്കെ തുറന്നു കിടക്കുവാണല്ലോ…..
രാത്രി കിടന്നത് തന്നെ അങ്ങനെയാണോ… അതോ രാവിലേ തുറന്നിട്ടതാണോ……അത് കൃഷ്……..
നന്ദിനി അത് ചോദിക്കുമ്പോൾ അവൻ മറുപടി പറയാൻ വന്നപ്പോഴാണ് സ്വബോധത്തിലേക്ക് എത്തിയത് …..അവൻ പറഞ്ഞതിനെ പാതിക്ക് വെച്ച് വിഴുങ്ങി…..അവൻ ഒരു ഞെട്ടലോടെ എഴുന്നേറ്റു നിന്നു…..അവളിവിടെയുണ്ടെന്നത് തലച്ചോർ അവനെ ഓർമിപ്പിച്ചു ..അമ്മയെങ്ങാൻ അവളെ കണ്ടാൽ…..അവനു തല കറങ്ങുന്നത് പോലെ തോന്നിയിരുന്നു…..ഞാൻ… ഞാനെന്തെങ്കിലും കുടിക്കാൻ എടുത്തിട്ട് വരാം..
അവനതും പറഞ്ഞൊരു വെപ്രാളത്തോടെ മുറിയിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോഴാണ് കയ്യിലൊരു കപ്പ് കാപ്പിയുമായി അവൾ മുറിയിലേക്ക് വന്നത്…..
അവൻ അവളെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ തറഞ്ഞു നിൽക്കുമ്പോൾ അവളെന്തെന്ന അർത്ഥത്തിലൊന്ന് നോക്കി……
അവൻ തലക്ക് കൈ വെച്ചങ്ങനെ നിൽക്കുമ്പോഴാണ് പിറകിലെ കട്ടിലിൽ ഇരിക്കുന്ന നന്ദിനിയെയും വിജയനെയും അവൾ കാണുന്നത്……അവർ രണ്ട് പേരും അവളെ കണ്ട് തറഞ്ഞു നിൽക്കുകയായായിരുന്നു……കൃഷ്ണ യുടെ കയ്യിൽ നിന്നും ആ ഗ്ലാസ് നിലത്തു വീണു ചിഞ്ഞി ചിതറുമ്പോഴും ആരും ഞെട്ടിയില്ല……
കാരണം എല്ലാവരും അതിനേക്കാൾ വലിയ ഞെട്ടലിന്റെ പിടിയിലായിരുന്നു……കാർത്തിക്ക് തലയുയർത്താൻ കഴിഞ്ഞില്ല…..അവരോട് പറയാനൊരുത്തരം തന്റെ കയ്യിലില്ലെന്നതാണ് ശെരി….സത്യം പറഞ്ഞാലും അവരോരിക്കലും വിശ്വസിക്കാൻ പോകുന്നില്ല….അടുത്ത കുരുക്കിലേക്ക് തങ്ങൾ ചാടി കഴിഞ്ഞുവെന്ന് അവനും ബോധ്യം വന്നിരുന്നു…….കൃഷ്ണ നിന്ന നിൽപ്പിൽ വിറച്ചു തുടങ്ങി…..നീ……നന്ദിനി അല്പം മുമ്പോട്ട് വന്നു കൃഷ്ണയേ ചൂണ്ടിയത് ചോദിക്കുമ്പോൾ അവൾ തലതാഴ്ത്തിയങ്ങനെനിന്നു…….ഇവളെങ്ങനെയാടാ നിന്റെ കൂടെ ഇവിടെ…..നന്ദിനി കാർത്തിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ടത് ചോദിക്കുമ്പോൾ കാർത്തി അവരിലേക്കൊന്ന് തിരിഞ്ഞു…….
അമ്മേ….. കൃഷ്ണ……കൃഷ്ണ ക്കൊരു ആക്‌സിഡന്റ് പറ്റി യപ്പോൾ ഞാൻ ഇവിടേക്ക് കൂട്ടി കൊണ്ട് വന്നതാണ്……കാർത്തി അത് പറഞ്ഞു നിർത്തിയപ്പോഴും നന്ദിനിയുടെ മുഖത്തെ ദേഷ്യം മാഞ്ഞിരുന്നില്ല…..ഇവൾക്കല്ലേ നിന്നേ വേണ്ടെന്ന് പറഞ്ഞത്…. എന്നിട്ടിപ്പോ…..നന്ദിനി ദേഷ്യത്തോടെ അതും പറഞ്ഞു കൃഷ്ണക്ക് നേരെ നോക്കുമ്പോൾ അവർ സ്നേഹത്തോടെ ഇട്ട് തന്ന ആ വള കയ്യിൽ കിടന്നു തന്നെ ഞെരിക്കുന്നത് പോലെ അവൾക്ക് തോന്നി……
നിന്റെ വീട്ടുകാർക്ക് അറിയുമോ നീയിവന്റെ കൂടെയാണെന്ന്……നന്ദിനി അവൾക്ക് ഒന്ന് കൂടി അടുത്തേക്ക് നീങ്ങി കൊണ്ടത് ചോദിക്കുമ്പോൾ അവൾക്കുത്തരം പറയാൻ കഴിഞ്ഞില്ല…..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..തന്നെ കുറിച്ചൊരു മോശപ്പെട്ട ചിത്രമാണ് അവരുടെ മനസ്സിൽ പകർന്നിരിക്കുന്നതെന്നോർക്കേ അവൾക്ക് ഭൂമി രണ്ടായി പിളർന്നു താൻ ആഴത്തിലേക്ക് പോയിരുന്നെങ്കിലെന്ന് തോന്നി…..നിന്നോടാ ചോദിച്ചത്…..നന്ദിനിയുടെ ശബ്ദം വീണ്ടും ഉയർന്നു……ഇല്ലാ…. അവർക്കറിയില്ല…
ശബ്ദം പോലും പുറത്തേക്ക് വരാൻ കഴിയാത്ത അവളെ മനസ്സിലാക്കിയെന്ന വണ്ണം നന്ദിനിക്കും കൃഷ്ണക്കും ഇടയിലേക്ക് കയറി നിന്ന് കാർത്തിയായിരുന്നത് പറഞ്ഞത്…നിന്നോടല്ലല്ലോ ഞാൻ ചോദിച്ചത്…….നന്ദിനി അവനു നേരെ കയർത്തു….അമ്മേ…. പ്ലീസ്…… ട്രൈ ടു അണ്ടർസ്റ്റാൻഡ്……..അവളെ എന്തിനാ ഇങ്ങനെ ചോദ്യം ചെയ്യുന്നത്….അമ്മക്കെന്താ അറിയേണ്ടതെന്ന് വെച്ചാൽ എന്നോട് ചോദിക്ക് ഞാൻ പറയാം…..കാർത്തിയുടെ ശബ്ദവും അവിടെയുയർന്നു…..എങ്കി പറയെടാ…. ഒരു പെണ്ണ് കാണലിനപ്പുറം നിങ്ങള് തമ്മിൽ എന്താ ബന്ധം…..
നന്ദിനി ദേഷ്യത്തോടെ വീണ്ടുമത് ചോദിക്കുമ്പോൾ അവൻ ദയനീയമായി വിജയനെ യൊന്നു നോക്കി….താനെന്ത് പറഞ്ഞാലും അതൊരു തെറ്റാകുമെന്ന് തോന്നി ഏറെ ഭാരത്തോടെ മാറി നിൽക്കുന്ന അയാൾ അവനെ മനസ്സിലാക്കിയെന്ന വണ്ണം മുന്നിലേക്ക് കടന്നു വന്നു….നന്ദിനി….. നീയൊന്നടങ്ങ്…. അവനൊന്നു പറയട്ടെ…..
വിജയൻ ശാസനയോടെ അത് പറഞ്ഞതും നന്ദിനി ഒന്നടങ്ങി…….ഞങ്ങൾ തമ്മിൽ വേറെ ബന്ധമൊന്നുമില്ല അമ്മേ …..ഞാൻ കൃഷ്ണയെ ഒന്ന് സഹായിച്ചെന്ന് മാത്രം……അവൾക്ക് താമസിക്കാൻ തൽക്കാലം ഒരിടം നൽകിയെന്ന് മാത്രം……കാർത്തി അത് മാത്രം പറഞ്ഞു നിർത്തി…..
അവൾക്ക് സ്വന്തമായി വീടും വീട്ടുകാരുമുള്ളപ്പോൾ അവരോട് പറയാതെ നിന്റെ വീട്ടുകാരായ ഞങ്ങളും അറിയാതെ അവളെ സഹായിക്കുന്നതിന്റെ അർത്ഥമെന്താടാ…….നീ പറയുന്നത് വിശ്വസിക്കാൻ മാത്രം ഞങ്ങളത്ര വിഡ്ഢികളാണോ…..ഇവളിങ്ങനെ ഒരു പെണ്ണായിരുന്നോ…..ച്ചെ…..അമ്മാ…. സ്റ്റോപ്പ് ഇറ്റ്…….നന്ദിനി നിറഞ്ഞു വന്ന പുച്ഛത്തോടെ അതും പറഞ്ഞു തല തിരിച്ചെതും കാർത്തിയുടെ ശബ്ദം അവിടമാകെ ഉയർന്നിരുന്നു…….
കൃഷ്ണ ജീവ ചവമായി അങ്ങനെ നിന്നു…….
ശബ്ദം പോലും പുറത്തേക്ക്വരുന്നില്ല…..തൊണ്ടയിൽ നിന്നെന്തോ ഒന്ന് കൂട്ടി പ്പിടിച്ചത് പോലെ….
അമ്മക്കെന്താ അറിയേണ്ടത്…… ഞങ്ങൾ തമ്മിലുള്ള ബന്ധമല്ലേ…..ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാണ്……ഇവൾ വീട് വിട്ട് വന്നത് എന്റെ അടുത്തേക്കാണ്….നിങ്ങളോടെല്ലാം പറയാൻ വേണ്ടി നിൽക്കുമ്പോ ഴേക്കും നിങ്ങളറിറിഞ്ഞല്ലോ…..
സമാധാനം…….
കാർത്തി ഒറ്റ ശ്വാസ തിൽ അത്രയും പറഞ്ഞു നിർത്തുമ്പോൾ കൃഷ്ണ കണ്ണുകൾ വിടർത്തി ഞെട്ടലോടെ അവനെ നോക്കി…..നന്ദിനി യും വിജയ നും അവനെ തന്നെ നോക്കി…..ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കാൻ വീട്ടുകാരെ വിട്ട് പണ്ട് അമ്മയും ഇറങ്ങി വന്നതാണല്ലോ…..
അത് കൊണ്ട് ഇനി അമ്മ ഒരക്ഷരം അവളെ പറ്റി മിണ്ടി പ്പോകരുത്……അവള് കാർതിയുടെ പെണ്ണാണ്…..അമ്മ വിചാരിക്കും പോലെ ആരെങ്കിലും ഒന്ന് വിളിച്ചാൽ കൂടെ ഇറങ്ങി പ്പോകുന്നവളല്ലാ……
കാർത്തി അതും കൂടി പറഞ്ഞു നിർത്തുമ്പോൾ കൃഷ്ണ നിറ കണ്ണുകളോടെ അവനെ നോക്കി നിന്നു….അവൻ പറഞ്ഞതൊക്കെ തെറ്റോ ശെരിയോ ഒന്നും തനിക്കറിയുന്നില്ലെങ്കിൽ കൂടി അവൻ സംരക്ഷിച്ചത് തന്റെ ആത്മാഭിമാനത്തെയാണ്… അതിനോളം ഒരു പെണ്ണിന് മറ്റെന്താണ് മൂല്യമേറിയത്…..
അവനോന്നവളിലേക്ക് മിഴികൾ നീക്കി അകത്തേ മുറിയിലേക്ക് നടക്കുമ്പോൾ അവളങ്ങനെ നിന്നു….
നന്ദിനിയുടെ ശൗര്യം അല്പം കുറഞ്ഞിരുന്നു…..
അവർ അവളിലേക്കൊന്ന് നോക്കി………
സത്യമാണോ അവൻ പറഞ്ഞത്…….
നന്ദിനി അവൾക്ക് നേരെ നിന്നാണത് ചോദിച്ചത്……പറഞ്ഞത് അവനാണെന്നത് കൊണ്ട് തന്നെ അല്ലെന്ന് പറയാൻ തനിക്കെങ്ങനെ കഴിയും….
അവൾ അതേയെന്ന അർത്ഥത്തിൽ പതിയെ തല കുലുക്കുമ്പോഴും മനസ്സ് ശൂന്യമായിരുന്നു….
ഇങ്ങനെയൊരു ഇഷ്ടം നിങ്ങൾ തമ്മിലുണ്ടെങ്കിൽ അതിൽ മാറ്റാരേക്കാളും സന്തോഷിക്കുന്നത് ഞങ്ങളായിരിക്കും…..പിന്നെന്തിനായിരുന്നു ഇങ്ങനെയൊക്കെ….വിജയൻ അവൾക്കടുത്തേക്ക് വന്നു നിന്ന് കൊണ്ടത് പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞ സന്തോഷതോടൊപ്പം എന്തോ ഒരു കരട് കൂടി കലർന്നിരുന്നത് പോലെ…..നന്ദിനി ഒന്നും മിണ്ടാതെ അങ്ങനെ നിന്നു….
കാർത്തി……ഇനിയിപ്പോ ഞങ്ങളെല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനിയീ നിർത്തതിന്റെ ആവശ്യമില്ല…… നമുക്ക് തറവാട്ടിലേക്ക് പോകാം……മുറിയിൽ തലക്ക് കൈ വെച്ചിരിക്കുന്ന അവനോടായി വന്നു വിജയന്നത് പറയുമ്പോൾ അവനത് തന്നെയാണ് അവരിൽ നിന്നും പ്രതീക്ഷിച്ചിരുന്നെങ്കിൽ കൂടി അതെങ്ങനെ മുടക്കുമെന്ന ചിന്തയിലായിരുന്നവൻ…..അച്ഛാ…. ഞങൾ വരാം..പക്ഷെ ഇപ്പോഴല്ല…. അൽപം കഴിഞ്ഞ്……വേണ്ടാ…… ഇപ്പോഴാണെങ്കിൽ നാലാളെ വിളിച്ചു കല്യാണമെങ്കിലും നടത്താൻ പറ്റുമായിരിക്കും…. കുറച്ചു കഴിഞ്ഞാൽ അതിനും കൂടി പറ്റാതെ വന്നാലോ…..അത് കൊണ്ട് ഞങ്ങളുടെ കൂടെ ഈ നിമിഷം രണ്ട് പേരും വന്നോളണം…..കാർത്തി വിജയനോട് ദയനീയമായി പറഞ്ഞപ്പോഴേക്കും വാതിൽ പടിയിൽ നിന്നും നന്ദിനിയുടെ ശബ്ദം അവർക്ക് നേരെ ഉയർന്നിരുന്നു…..
കൃഷ്ണക്ക് കൈ കാലുകൾ വിറക്കുന്നത് പോലെ തോന്നി….അവനുമായുള്ള വിവാഹം എന്നത് ആലോചിക്കുമ്പോൾ തന്നെ തല ചുറ്റുകയാണ്….
തന്നെ അപമാനിക്കുന്നത് സഹിക്കാൻ വയ്യാതെ ഒരു നിമിഷത്തിൽ അവന്നങ്ങനെ പറഞ്ഞതാണെന്നും അവന്റെ മനസ്സിൽ മുഴുവൻ മെറിനാണെന്ന് തനിക്കറിയാം…..ഒരു നിമിഷം അമ്മാവന്റെയും അമ്മായിയുടെയും ശരണ്യേച്ചിയുടെയുമെല്ലാം മുഖം മനസ്സിൽ തെളിഞ്ഞു…അവരെല്ലാം അറിയുന്നതോർക്കേ അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നിയിരുന്നു…….
(തുടര

by