രചന – അർച്ചന
ടി….നി പറഞ്ഞിട്ടാ ഞങ്ങളും ഇതിനൊക്കെ കൂട്ടു നിന്നത്…. ഇനി അവരിൽ ആരെങ്കിലും സത്യം അറിഞ്ഞാലുണ്ടല്ലോ…..മഹിമ ആവലാതി യോടെ പറഞ്ഞു…. അലോക് സർ വല്ലതും ആണ് അറിയുന്നത് എങ്കിൽ…എനിയ്ക്ക് എന്തോ….(മീര നി എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നത്….(കീർത്തി പിന്നെ ഞാൻ എന്ത് വേണം…. എന്നെ തള്ളി പറഞ്ഞവനും….ആ പരട്ടയ്ക്കും ഇട്ടൊരു പണി…..അതാ സ്രെമിച്ചത്…. അതെല്ലാം എട്ടു നിലയിൽ പൊട്ടി….അതിന്റെ ടെൻഷനിലാ ഞാൻ…. അലോക് സർ എല്ലാരുടെയും മുന്നിൽ വിളിച്ചു പറഞ്ഞത് കേട്ടില്ലേ…അവള് അങ്ങേരുടെ ഭാര്യ ആണെന്ന്…ഇങ്ങനെ ഒരു കുരുക്ക് ഉള്ളത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഈ പണിയ്ക്ക് നിൽക്കില്ലായിരുന്നു…..(വേണി….ടെൻഷനോടെ പറഞ്ഞു… ഇനി പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല… ഇക്കാര്യം നമ്മള ചെയ്തതെന്ന് വേറെ ആരും അറിയാതെ ഇരിയ്ക്കുന്നതാ നല്ലത്….(മഹിമ അവള് പറഞ്ഞതാ..ശെരി…നമ്മൾ ആരും ഒന്നും അറിഞ്ഞിട്ടും ഇല്ല ചെയ്തിട്ടും ഇല്ല….എല്ലാരും കേട്ടല്ലോ….വാ ക്ലസിലേയ്ക്ക് പോകാം…എന്നും പറഞ്ഞു കീർത്തിയും ബാക്കി ഉള്ളവരും ക്ലസിലേയ്ക്ക് പോകാൻ തിരിഞ്ഞതും….
മുന്നിൽ നിൽക്കുന്നവരെ കണ്ടു നാലും ഒന്നു ഞെട്ടി…..പരസ്പരം…നോക്കി…. ഓപ്പോസിറ്റ് നിൽക്കുന്ന മൂന്നും…കയ്യും കെട്ടി പുച്ഛത്തിൽ ചുവരും ചാരി…4നേയും ഒന്നു നോക്കി…. എന്താടി….നോക്കുന്നെ….ആദ്യത്തെ അമ്പരപ്പ് മാറിയതും വേണി ചോദിച്ചു… ഫോട്ടോ ഷൂട്ട് നന്നായിരുന്നു കേട്ടോ…. ഉമ്മിയ്ക്കുന്നത് മാത്രമേ എടുക്കാൻ പറ്റിയുള്ളൂ അല്ലെ….അവര് നിന്ന പൊസിഷനിൽ നിന്നും നേരെ നിന്നു അവർക്ക് അടുത്തേയ്ക്ക് രണ്ടു സ്റ്റെപ്പ് നടന്നു കൊണ്ട് സാക്ഷി ചോദിച്ചു…. ചോദ്യം കേട്ടതും…വേണി ഉൾപ്പെടെ ഒന്നു പരുങ്ങി. ഏ… ഏത്…ഫോട്ടോ….. അയ്യോ മോൾക്ക് ഒന്നും അറിയില്ല…അല്ലിയോ….(ഇഷാന കളിയാക്കി ചോദിച്ചു… നിയെന്താടി…ആളെ ആക്കുന്നോ….കീർത്തി മുന്നിലേയ്ക്ക് ഒന്നു കയറി ചോദിച്ചതും… മാറി നിക്കേടി…ചൂലെ… അവളുടെ അമ്മൂമ്മേടെ ചോദ്യം ചോദിയ്ക്കൽ…തല ഇരിയ്ക്കുമ്പോൾ വാല് ആടണ്ട… കേട്ടോടി…. ആവണി കലിപ്പായി…. അവളുടെ ശബ്ദം ഒന്നു ഉയർന്നതും വില്ലത്തികളിൽ3ഉം കുറച്ചു പിറകോട്ട് മാറിനിന്നു… നിയൊന്നു ഇങ്ങോട്ടു വന്നേ……സാക്ഷി വേണിയെ അടുത്തേയ്ക്ക് വിളിച്ചു…. അതു കേട്ടു വേണി ഒന്നു പരുങ്ങി……
എന്നിട്ടു പയ്യെ അടുത്തേയ്ക്ക് ചെന്നതും… പ്..ടെ……. എന്നൊരു ശബ്ദം കേട്ടു….സൗണ്ട് കേട്ടു നോക്കുമ്പോൾ വേണി..കവിളിൽ കയ്യും വെച്ചു നിൽക്കുന്നു…സാക്ഷി ആണെങ്കിൽ കൈ കുടയുന്നും ഉണ്ട്…. ടി….നീയെന്നെ…..വേണി ദേഷ്യത്തിൽ…അവൾക്ക് നേരെ കൈ ചൂണ്ടിയതും….. അടുത്ത കവിളിൽ അടുത്ത അടിയും പൊട്ടി…. എന്റെ ഏട്ടത്തിയ്ക്ക് നേരെ കൈ ചൂണ്ടുന്നോ….(ആവണി ഇതു കണ്ടതും കൂടെ നിന്ന കൂട്ട് മൊത്തം പിന്തിരിഞ്ഞു ഓടി….. അടിപൊളി പിള്ളേരെ ആണല്ലോ മോളെ ഇമ്മാതിരി ചേറ്റ പണിയ്ക് കൂടെ കൂട്ടിയത്…പിറകിലേക്ക് നോക്കി സാക്ഷി പറഞ്ഞു…. ഇനി പൊന്നുമോൾ ഒന്നു ഇങ്ങോട്ടു നോക്കിയേ…..വേണിയെ നോക്കി പറഞ്ഞതും…അവൾ ഒന്നു അങ്ങോട്ടു നോക്കിയതും അടുത്ത അടി പൊട്ടിയതും ഒത്തായിരുന്നു…. 3 അടിയും കൂടി ആയതും വേണി നക്ഷത്രത്തെ കണ്ടു എന്നു പറഞ്ഞാൽ മതി… ടി..കോപ്പേ…. ഞാനും എന്റെ കെട്ടിയോനും തമ്മിൽ ഉള്ള ഫോട്ടോ എടുത്തു പോസ്റ്റർ അടിച്ചു ഒട്ടിച്ചതിനും അല്ല എനിയ്ക്ക് ദേഷ്യം… എന്തയാലും എടുത്തതാ എടുത്തു….കുറച്ചു ലുക്കിൽ ഒക്കെ എടുക്കണ്ടേ…. ഇപ്പൊ ഇമ്മാതിരി ഫോട്ടോയ ട്രെൻഡ്…എന്തയാലും നിനക്ക് നല്ല ഒരു ഭാവി ഉണ്ട്…(സാക്ഷി പിന്നെ ഞങ്ങള് നിന്നെ തല്ലിയത്….
കൂട്ടു കാരിയ്ക്ക് ഇട്ടു ഇണ്ടാക്കുമ്പോ….കൂടെ ഉള്ള ചങ്കുകളുടെ കാര്യം ഒന്നു ഓർത്തേക്കണം… ദേ.. നിന്റെ കൂടെ നിന്നു പിന്തിരിഞ്ഞു ഓടിയ…ഏഴാം കൂലികൾ അല്ല….ഞങ്ങളെ പോലെ ഉള്ളവർ… ഇനി ദേ ഇവൾക്കോ എന്റെ ചേട്ടാനോ എതിരെ വല്ല തെണ്ടിത്തരവും ഇനി നടപ്പാക്കാൻ നിൽക്കുമ്പോൾ മോളുടെ മൂഞ്ചി ഒന്നു ഓർക്കണം…കേട്ടോ…. വില്ലത്തരം ഇണ്ടാക്കാൻ ഞങ്ങൾക്കും അറിയാടി….കോപ്പേ….(ആവണി ടി…ഇനി ഇവിടെ…എന്നും പറഞ്ഞു ഇഷാന വിരൽ ഞൊടിച്ചതും…വേണി അവളുടെ നേരെ തിരിഞ്ഞു… നി ഞങ്ങളെ ഒക്കെ കോമഡി പീസ് ആയല്ലേ കണ്ടത്… ഇനി ഞങ്ങൾ ആ പരിവേഷം ഒന്നു മാറ്റി പിടിയ്ക്കാൻ നോക്കുവാ…. അതുകൊണ്ട്..ഇനി മോള് മൊട കാണിയ്ക്കാൻ വന്നാൽ…കേറി അങ് മേയും ഞങ്ങൾ… പിന്നെ നിന്റെ മുഗത്തു ഈ ഫേഷ്യൽ നടത്തിയത് ഞങ്ങൾ ആണെന്ന് ആരോടെങ്കിലും പറഞ്ഞാൽ…ഇതും ആയിരിയ്ക്കില്ല….ഇഷാന അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.. അപ്പൊ പോട്ടെ വേണി ചേച്ചിയെ…. എന്നും പറഞ്ഞു സാക്ഷിയും പിള്ളേരും….ക്ലസിലേയ്ക്ക്. പോയി….
എന്നാ അടിയാ കാലത്തികൾ അടിച്ചത്…പല്ലെളവിയോ ആവോ…..എന്നും പറഞ്ഞു അവൾ കവിളിൽ കൈ വെച്ചു നോക്കി…. പെട്ടന്ന്…ആരോ അവളെ പിറകിൽ നിന്നും ഒന്നു തോണ്ടി…. പെട്ടന്ന് ആയത് കൊണ്ട് വേണിയും ഒന്നു പേടിച്ചു…. അയ്യോ….. കാറാതെ… ഞങ്ങളാ….. മുങ്ങിയാണ്3 പീസുകളും കൂടി ഇളിച്ചു കാണിച്ചു… ആദ്യത്തെ അടി കിട്ടിയപ്പോ തന്നെ മുങ്ങി അല്ലെ….വേണി നിഷ്‌കു ആയി ചോദിച്ചു…. sorry….. നി പേടിയ്ക്കണ്ടട …ഇനിയും കിട്ടും അവസരം…കീർത്തി പറഞ്ഞതും….വേണി അവളുടെ കരണം പുകയ്ക്കെ ഒന്നു കൊടുത്തതും ഒത്തയിരുന്നു… അടി കണ്ടതും ബാക്കി 2ഉം കവിളിൽ അറിയാതെ തന്നെ കൈ വെച്ചു… എങ്ങനെ ഉണ്ട്….😤(വേണി സൂപ്പർ…😐(കീർത്തി ഇതിനേക്കാൾ സൂപ്പർ 3 എണ്ണമാ എനിയ്ക്ക്കിട്ടിയത്…. ഇനിയും അവള് മാർക്ക് ഇട്ടു കുത്താൻ പോയാലെ ഇതല്ല ഇതിന്റെ ഇരട്ടി കിട്ടും അതുകൊണ്ട് കിട്ടിയതും കൊണ്ട് മിണ്ടാതെ ഇരിയ്ക്കുന്നതാ നല്ലത്….(വേണി അപ്പൊ നി ഈ മുഖവും വെച്ചു ക്ലസിലേയ്ക്ക് വരാൻ പോവേണാ….(മഹിമ ഏയ്…. കുറച്ചു ദിവസം ഞാൻ ടെസ്റ്റ്.. എന്റെ അങ്ങളയോട് ഞാൻ വരാൻ പറയാം…അല്ലതെ എന്നെ കൊണ്ട് വയ്യ…..നിങ്ങള് വിട്ടോ….ഞാൻ…ആ പരട്ടേനെ ഒന്നു വിളിയ്ക്കട്ടെ…എന്നും പറഞ്ഞു വേണി ഫോൺ എടുത്തു….
അല്ല….അപ്പൊ നി എന്ത് കാരണം പറയും ഈ മുഖത്തിനു…..(മീര അലച്ചു തല്ലി വീണു എന്നു പറയും… അല്ലാതെ അടികിട്ടി എന്നു പറയുമ്പോൾ…പെങ്ങടെ സ്വഭാവം നല്ലതു പോലെ അറിയുന്ന ഒരു ചേട്ടൻ…കാര്യം അന്യോഷിച്ചു ഇറങ്ങും…. ഈ നാറ്റ കേസിനാ അടിച്ചത് എന്നു അറിഞ്ഞാൽ…ആ പ്രാന്തൻറെന്നു എനിയ്ക്ക്. കിട്ടും.. അതുകൊണ്ട് നമ്മൾ ഇല്ലേ…. (അങ്ങനെ ആ വില്ലത്തി പൊക ആയി…) ഇമ്രാനും അലോകും ആരാവും ആ പരിപാടി കാണിച്ചിട്ട് ഉണ്ടാവുക എന്നു ആലോചിച്ചു സ്റ്റാഫ് റൂമിലേയ്ക്ക് പോവാൻ തുടങ്ങുമ്പോൾ ആണ്…ഫിസിക്സ് ലാബിന് സൈഡിൽ ആയി…എന്തൊക്കെയോ ശബ്ദം കേട്ടു രണ്ടിന്റെയും സ്രെദ്ധ അങ്ങോട്ടേക്ക് ആയി…. അവിടെ നടന്നത്…എല്ലാം കണ്ടതും അലോകിനും ഇമ്രാനും ഒരേ പോലെ എരിഞ്ഞു വന്നെങ്കിലും…3എണ്ണത്തിന്റെന്നും ആ മുതല് വാങ്ങി കൂട്ടിയത് കണ്ടപ്പോ തന്നെ അലോകിനും ഇമ്രാനും ഒന്നു തണുത്തു…. അവര് മൂന്നും അവിടെ നിന്നും പോയതും….മറഞ്ഞു നിന്ന രണ്ടും 3 ന്റെയും പിറകെ അങ് വെച്ചു പിടിച്ചു…. സംസാരിച്ചു….
സംസാരിച്ചു 3 ഉം കൂടി പോണ പോക്കിൽ… അലോക് അവന്റെ പെണ്ണിനേയും…ഇമ്രാൻ അവന്റെ തട്ട കാരിയെയും അങ് പൊക്കി….രണ്ടും രണ്ടിനെയും കൊണ്ട്…അടുത്തു ഉള്ള മുറിയിലേയ്ക്ക് അങ് കയറി…. ലാബ് ഏരിയ ആയത് കൊണ്ട് ആ സൈഡിൽ ആളും കുറവ് ആണ്…. ആവണി രണ്ടിന്റെയും അനക്കം ഒന്നും കേൾക്കാതെ തിരിഞ്ഞു നോക്കിയതും..കൂടെ വന്ന രണ്ടു മുതലിനെയും കണ്ടില്ല…. ദൈവമേ …. ഇതൊക്കെ എങ്ങോട്ട് പോയി…. ഇനി എവിടെ എങ്കിലും തട്ടി അടിച്ചു വീണോ…. ഏയ് എങ്കിൽ കരച്ചില് കേട്ടനേലോ… പിന്നെ ഇതു എവിടെ പോയി….ദൈവമേ 😰ഇനി പ്രേതം വല്ലതും…എന്നും പറഞ്ഞു ആവണി ചുറ്റും ഒന്നു നോക്കി… അവിടെ എണെങ്കിൽ ഒരു ഈച്ച കുഞ്ഞു പോലും ഇല്ല…. നീണ്ടു നിവർന്ന് കിടക്കുന്ന വരാന്ത…അടുത്തു തന്നെ ബയോളജി ലാബ്…കൂടെ ഒരുമാതിരി ഉള്ള നാറ്റം…. ഇവിടെ നിന്നാൽ പണി ആവോ….എന്നും പറഞ്ഞു…ഒന്നു തിരിഞ്ഞതും…എന്തിലോ ചെന്നു ഇടിച്ചതും ഒത്തായിരുന്നു…
നെറ്റി ഉഴിഞ്ഞു കൊണ്ട്….ഒന്നു തല ഉയർത്തി നോക്കിയതും…. പിന്നെ കേട്ടത് ഒരു നില വിളി ആയിരുന്നു…. ഇടി കൊണ്ട മുതല് നോക്കുമ്പോൾ…ആവണി ബോധം പോയി നിലത്തു കിടക്കുന്നു… അങ്ങേരാണെങ്കിൽ എന്തു ചെയ്യണം എന്നറിയാതെ അന്തം വിട്ടും… ***** ആവണിയോടും ഇശാനയോടും സംസാരിച്ചു കൊണ്ട് നടന്നു പോകുമ്പോഴാണ്…ആരോ തന്നെ വായ് പൊത്തി പിടിച്ചു വലിച്ചു അടുത്തു കണ്ട ഏതോ മുറിയിൽ പിടിച്ചു കയറ്റി…… ഇരുട്ട് ആയത് കൊണ്ട് ആളെ മനസിലായതും ഇല്ല…. സർവ ശക്തിയും എടുത്തു അവന്റെ കൈയിൽ തന്നെ ഒന്നു കടിച്ചതും. ആ…എന്നും പറഞ്ഞു ആ മുതല് കൈ എടുത്തു…. ഈ ശബ്ദം ..ഞാൻ എവിടെയോ….. തുടരും…

by