21/04/2026

മാംഗല്യം : ഭാഗം 18

രചന – ഇഷ ജാൻവി

ഒരാള് സ്പോട്ടിൽ തന്നെ മരിച്ചു. ആ വാക്കുകൾ അവന്റെ മനസ്സിൽ കിടന്നു അലറുന്നതായി അവന് തോന്നി
അജു ആദി

ആക്‌സിഡന്റ് ആയവരെ കൊണ്ട് പോയത് സിറ്റി ഹോസ്പിറ്റലിലേക്കാണെന്ന് അറിഞ്ഞതുകൊണ്ട നിഖില് നേരെ അവിടേക്ക് പോയി. ആ സമയമത്രയും അവന്റെ പ്രാര്ഥന അത് അജുവും ആദിയും ആയിരിക്കല്ലേ എന്നായിരുന്നു. ഹോസ്പിറ്റലിൽ കേറിയപ്പോൾ തന്നെ പ അവന് അറിയുന്ന രണ്ട് പേരെ കണ്ടത്. അവരാണ് ആക്‌സിഡന്റ് ആയവരെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് അറിഞ്ഞു അവൻ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു ഓരോന്ന് ചോദിക്കുമ്പോഴും അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. രണ്ട് പേരും ഐസിയു വിലാണെന്ന് അറിഞ്ഞു അവിടേക്ക് പോയി സത്യം പറഞ്ഞാൽ ഓടുകയായിരുന്നു അവന്റെ വെപ്രാളം കണ്ട് അവരും പിന്നാലെ പോയി അവിടെയും രണ്ട് നാട്ടുകാർ ഉണ്ടായിരുന്നു.

അവന്റെ പരവേശവും വിഷമവും കണ്ട് അവര് എന്തോ ചോദിക്കാൻ പോകുമ്പോഴേക്കും ഒരു നേഴ്സ് വന്നു ആക്‌സിഡന്റ് ആയവരുടെ സാധനങ്ങളാണ് എന്ന് പറഞ്ഞു അവന്റെ കൈയിൽ കൊടുത്തു. അതിൽ പേഴ്‌സും വാച്ചും പിന്ന ഇടി വളയുമാണ് ഉണ്ടായത്. ആ ഇടി വള കണ്ടപ്പോൾ തന്നെ അവന് സങ്കടം വന്നു അജുവിനും ആദിക്കും ഒരു പോലത്തെ വള വാങ്ങി കൊടുത്തത് ആമിയാണ്. അതിൽ ഒരു പേഴ്‌സ് എടുത്ത് തുറന്നതും അവൻ ഉറപ്പിച്ചു ഉള്ളിൽ കിടക്കുന്നത് അജുവും ആദിയുമാണെന്ന്. അജുവിന്റെ പേഴ്‌സ് ആണെന്ന് തോന്നുന്നു അതിൽ അജുവും ആദിയും മിത്രയും ഒരുമിച്ചുള്ള ഫോട്ടായാണ് കണ്ടത്.

അത് കണ്ടതും ഒരു തുള്ളി കണ്ണുനീർ ആ ഫോട്ടോയിൽ പതിച്ചു. സ്വന്തം അനിയന്മാരെ പോലെ തന്നെയാണ് അവൻ രണ്ട് പേരെയും കണ്ടത്. അവരുടെ സൗഹ്രദം കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട് അത്രക്കും മനോഹരമായ ബന്ധമാണ് അവരുടേത് അതൊക്കെ ഓർത്തു അവൻ ഒരു നിമിഷം അവിടെ തന്നെ നിന്നു. ആരോ തട്ടി വിളിക്കുന്നത് കെട്ടിട്ടാണ് അവൻ ഒന്ന് ഞെട്ടിയത്

നിനക്ക് അറിയുന്നവരാണോ
അതിൽ ഒരാള് ചോദിച്ചു

ഹ്മ്മ്

നിന്റെ ആരാ

അനിയന്മാരാണ്

നിന്റെ കസിൻസാനോ

ആമി എന്റെ ഭാര്യയുടെ അനിയന്മാരാണ്

വീട്ടുകാരെ അറിയിക്കണ്ടേ

ഹ്മ്മ്
അപ്പോഴാണ് അവനും അതെ കുറിച്ച് ഓർത്തത്. ഫോൺ എടുത്ത് നോക്കിയപ്പോൾ കണ്ടു ആമിയുടെയും നീലുവിന്റെയും കുറെ മിസ്സ്‌ കോൾസ്. ആമിയോട് എങ്ങനെ ഈ കാര്യം പറയുമെന്ന് വിചാരിച്ചു നിന്നു. പിന്നെ അജുവിന്റെയും ആധിയുടെയും അച്ചന്മാരെ വിളിച്ചു കാര്യം പറഞ്ഞു

അതെ അവർക്ക് അത്യാവശ്യമായി ഒരു ഓപ്പറേഷൻ നടത്തണം. രണ്ടാൾക്കും തലയ്ക്കാണ് പരിക്കേറ്റത്. സൊ ഈ കൺസെന്റ് ലെറ്റെറിൽ സൈൻ ചെയ്യണം പിന്നെ ഓപ്പറേഷനുള്ള അമൗണ്ടും അടക്കണം
ഒരു നേഴ്സ് വന്നു അത്രയും പറഞ്ഞിട്ട് പോയി

ഞങ്ങള് വിചാരിച്ചത് അതിൽ ഒരുത്തൻ പോയി എന്നാണ് ശ്വാസം ഒന്നും ഉണ്ടായില്ല. ഇവിടെ വന്നു ഡോക്ടർമാരോടും ഞങ്ങള് അത് തന്നെയാ പറഞ്ഞെ അവര് നോക്കിയതിന് ശേഷം ഞങ്ങളെ പറയാതെ ചീത്തയില്ല. കാരണം ചെറിയൊരു ജീവന്റെ തുടിപ്പ് അവനിൽ ബാക്കി ഉണ്ടായിരുന്നു. വേഗം എത്തിച്ചത് കൊണ്ട് രക്ഷപെട്ടു അവര് ഓക്‌സിജൻ ഒക്കെ കൊടുത്തിട്ടുണ്ട്. രക്ഷപ്പെടുമോ എന്ന് സംശയമാണ്
നേരത്തെയുള്ള ഒരാള് നിഖിലിനോട് പറഞ്ഞു

എങ്ങനെ ഈ കാര്യം ആമിയോട് പറയുമെന്നുള്ള ടെൻഷനിലാണ് നിഖില്. ആമിയുടെ കോളുകൾ വീണ്ടും വീണ്ടും അവനെ തേടി വന്നു കൊണ്ടേ ഇരുന്നു. അവസാനം അവൻ കോൾ എടുത്തു

എവിടെയാ ഏട്ടാ എത്ര സമയമായി വിളിക്കുന്നു അജുവിനെയും ആദിയെയും വിളിച്ചിട്ട് കിട്ടുന്നില്ല ഏട്ടൻ അവരെ കണ്ടിരുന്നോ എന്താ ഇത്ര നേരം വൈകുന്നേ
അവനെ സംസാരിക്കാൻ വിടാതെ അവള് ഓരോന്നും ചോദിച്ചു കൊണ്ടേ ഇരുന്നു

ആമി

എന്താ ഏട്ടാ സൗണ്ട് വല്ലാതെ ഇരിക്കുന്നെ അജുവും ആദിയും അടുത്തുണ്ടോ

ഹ്മ്മ്

വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട് അവര് ഫോൺ ഓഫ്‌ ആക്കിയിട്ട് എന്താ ചെയ്യുന്നേ അല്ല നിങ്ങള് ഇപ്പൊ എവിടെയാ വരാനായോ

ആമി അതു അജുവിനും ആദിക്കും ചെറിയൊരു ആക്‌സിഡന്റ് ഇപ്പൊ ഹോസ്പിറ്റലിലാണ്
ആമി ആമി അപ്പുറത് സൗണ്ട് ഒന്നും കേൾക്കാത്തത് കൊണ്ട് അവൻ വീണ്ടും വിളിച്ചു

ഹലോ ഏട്ടാ എന്താ പറ്റിയത് മിത്ര ഒന്നും മിണ്ടാതെ നിൽക്കുന്നുണ്ട്
നീലുവാണ് പിന്നീട് സംസാരിച്ചത്

അത് മോളെ അജുവിനും ആദിക്കും ചെറിയ ഒരു ആക്‌സിഡന്റ്

അയ്യോ എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട് ഏട്ടാ

ഇപ്പൊ കുഴപ്പമില്ല മോളെ ഒന്ന് ആമിക്ക് ഫോൺ കൊടുക്ക്

അവള് കേട്ട ഷോക്കിലാണ് ഏട്ടാ ഞാൻ കൊടുക്കാം

ആമി ടാ അവർക്ക് ഒന്നുമില്ല ഏട്ടന്റെ മോള് വിഷമിക്കാതെ

എനിക്ക് ഇപ്പൊ അവരെ കാണണം

ഇപ്പോഴോ ഇന്ന് ഏതായാലും വേണ്ട ആമി നാളെ രാവിലെ ഇവിടേക്ക് വന്നോ ഇപ്പൊ രാത്രിയായില്ലേ

എനിക്ക് ഇപ്പൊ അവരെ കാണണം

ആമി ഞാൻ പറയുന്നത് കേൾക്ക മോളെ

എനിക്ക് ഒന്നും കേൾക്കണ്ട അവര് ഏത് ഹോസ്പിറ്റലിലാ ഞാൻ അവിടേക്ക് വരാം

വേണ്ട നീ അവിടെ നിൽക്ക് വിധു ഏട്ടനെ പറഞ്ഞു വിടാം ഏട്ടന്റെ കൂടെ വന്നോ

ഹ്മ്മ്

ഇനി അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായത് കൊണ്ട് ഫോൺ കട്ട്‌ ആക്കി വിധു ഏട്ടനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു.
കുറച്ചു കഴിഞ്ഞ് ആധിയുടെയും അജുവിന്റെയും അച്ചന്മാർ വന്നു. അവരോട് എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു നേരത്തെ ഉള്ള രണ്ട് പേര് എന്റെ കൂടെ ഉണ്ടായിരുന്നു അവരാണ് കാര്യങ്ങളൊക്കെ പറഞ്ഞത്. അച്ചന്മാർ വന്നത് കൊണ്ട് അവരും പോയി.

കൺസെന്റ് ലെറ്റെറിൽ ഞാൻ തന്നെയാണ് സൈൻ ചെയ്തത്. അമൗണ്ടും അടച്ചു അച്ചന്മാരുടെ കൂടെ ഇരിക്കുമ്പോഴും ആമിയെ കുറിച്ച് ഓർത്തായിരുന്നു സങ്കടം നേരത്തെ വിളിച്ചപ്പോൾ പോലും അവള് ഒന്ന് കരഞ്ഞില്ല വീട്ടിൽ പിന്നെ ആരോടും സംസാരിച്ചില്ല അവിടെ ഒരു മൂലയിൽ ഇരുന്ന് എന്തൊക്കെയോ ആലോചനയിലാണെന്ന നീലു പറഞ്ഞത്.

ചെറിയ ഒരു ആക്‌സിഡന്റ് എന്നെ അവളോട് പറഞ്ഞിട്ടുള്ളു വിധു ഏട്ടനാണ് വണ്ടിയിൽ നിന്ന് പറഞ്ഞത് അവര് ഇപ്പൊ ഐസിയൂ വിലാണെന്ന് അത് അറിഞ്ഞിട്ടും ഒന്നും മിണ്ടിയില്ല എന്നാ പറഞ്ഞെ അത് കേട്ടോ എന്ന് പോലും സംശയമാണ് അവള് വേറെ ഏതോ ലോകത്തായിരുന്നു

വിധു ഏട്ടന്റെ കൂടെ നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ മനസിലായി ആള് ഈ ലോകത്തൊന്നുമല്ല എന്ന്

ആമി

എന്താ എന്റെ അജുവിനും ആദിക്കും പറ്റിയത്

ചെറിയൊരു ആക്‌സിഡന്റാണ് ആമി

ചെറുതായിട്ടതാണോ രണ്ടാളും ഐസിയു വിൽ കിടക്കുന്നത്

അത് രണ്ടാൾക്കും ഓരോ ഓപ്പറേഷൻ വേണം
അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു. മിത്ര നിഖിലിന്റെ മുഖത്തു തന്നെ നോക്കുകയായിരുന്നു

മോളെ
അജുവിന്റെ അച്ഛൻ വിളിച്ചപ്പോഴാണ് അവള് നോട്ടം മാറ്റിയത്

അച്ഛാ
അവള് ഓടി പോയി രണ്ട് അച്ചന്മാരെയും കെട്ടിപ്പിടിച്ചു അവളും അവരെ ചേർത്തുപിടിച്ചു

അവർക്ക് കുഴപ്പമൊന്നുമില്ല മോളെ

അവരുടെ നെഞ്ചിൽ കിടന്ന് അവള് കരഞ്ഞു

അയ്യേ ഞങ്ങളുടെ ചട്ടമ്പി കരയുകയാണോ ദേ നീ കരയുന്നത് അവരെങ്ങാൻ അറിഞ്ഞാൽ അറിയാലോ ഞങ്ങളെ രണ്ടാളെയും വെറുതെ വിടില്ല
ആദിയുടെ അച്ഛൻ അങ്ങനെ പറയുമ്പോഴും അയാളുടെ കണ്ണുകൾ നിറയുന്നുണ്ട്

അവളെ പിടിച്ചു നേരെ നിർത്തി തലയിൽ തലോടി

ഒന്നുമില്ല ടാ ഒരു ചെറിയ ഓപ്പറേഷനാണ് നാളെ രാവിലെ അവരെ റൂമിലേക്ക് മാറ്റും മോള് ഇപ്പൊ പോയിക്കോ ഇനി ഏതായാലും ഇന്ന് കാണാൻ പറ്റില്ല

അവരെ കാണാതെ എനിക്ക് പോകാൻ കഴിയോ അച്ഛാ

അത് മോളെ

ഒന്നും പറയണ്ട ഞാൻ ഇവിടുന്ന് എവിടെയും പോകില്ല

ഹ്മ്മ്

നിഖില് അവളെ തന്നെ നോക്കുകയായിരുന്നു. താൻ എന്നൊരാൾ അവിടെ ഉണ്ടെന്ന് പോലും അവള് ഓർക്കുന്നില്ല.
ഐസിയൂ വിന്റെ സൈഡിലുള്ള ചെയറിൽ കണ്ണ് അടച്ചു ഇരിക്കുകയാണ് അവളുടെ രണ്ട് സൈഡിലും അച്ചന്മാരുണ്ട്. അമ്മയും നീലുവും അവിടെ ഒറ്റക്ക് ആയത് കൊണ്ട് വിധു ഏട്ടൻ കുറച്ചു മുന്നേ പോയി. നിഖില് അവരുടെ അടുത്ത് പോയി ഇരുന്നു

അച്ഛാ കുറെ സമയമായില്ലേ ഇങ്ങനെ ഇരിക്കുന്നെ വാ ചോർ കഴിച്ചിട്ട് വരാം

ഒന്നും വേണ്ട മോനെ ഇപ്പൊ ഒന്നും ഇറങ്ങില്ല

എന്നാലും അച്ഛാ വാ കുറച്ചു എന്തേലും കഴിക്ക്
അതിന് മറുപടി ഒന്നും പറയാതെ രണ്ട് അച്ചന്മാരും അവനെ ഒന്ന് നോക്കി
ഇനി പറഞ്ഞിട്ട് കാര്യമൊന്നുമില്ല എന്നത് കൊണ്ട് അവൻ അവിടുന്ന് എഴുന്നേറ്റു മിത്രയെ ഒന്ന് നോക്കി അവള് ഇപ്പോഴും കണ്ണ് അടച്ചു ഇരിക്കുകയാ

നിഖില് നേരെ ക്യാന്റീനിൽ പോയി ഒരു ഫ്ലാസ്കിൽ ചായ വാങ്ങി കൊണ്ട് വന്നു. അവിടുന്ന് മൂന്നു പേപ്പർ ഗ്ലാസും വാങ്ങി അവരുടെ അടുത്തേക്ക് പോയി

ഒന്നും പറയണ്ട ഇതെങ്കിലും ഒന്ന് കുടിക്ക് രണ്ടാളും ഉച്ചക്ക് എന്തേലും കഴിച്ചത് ആയിരിക്കില്ലേ
അവനോട് മറുത്തു ഒന്നും പറയാൻ അവർക്ക് തോന്നിയില്ല അതോണ്ട് അവര് ചായ വാങ്ങി കുടിച്ചു. അവൻ ഒരു ഗ്ലാസ്‌ മിത്രക്കും നീട്ടി

എനിക്ക് ഇപ്പൊ ഒന്നും വേണ്ട
അവള് അവനെ നോക്കാതെ പറഞ്ഞു

കുടിക്ക് മോളെ
രണ്ട് അച്ചന്മാരും നിർബന്ധിച്ചു പറഞ്ഞത് കൊണ്ട് അവള് കുടിച്ചു. നിഖിലിന് ഇതൊക്കെ കണ്ടിട്ട് വല്ലാതായി അവള് തന്നെയെന്ന് നോക്കുന്നില്ല എന്നുള്ളതും അവനെ സങ്കടിത്തിലാഴ്ത്തി.
ഫ്ലാസ്ക്ക് അവിടെ വെച്ച അവൻ കുറച്ചു മാറി ഇരുന്നു. അവിടെ ഇരുന്നിട്ടും മനസ്സിന് ഒരു സമാധാനമില്ല എന്ന് കണ്ട് ആ നീളമുള്ള കോറിഡോഡിലൂടെ നടന്നു. തീർത്തും നിശബ്ദത നിറഞ്ഞ ആ അന്തരീക്ഷം അവനെ കൂടുതൽ സങ്കടത്തിലാഴ്ത്തി. അവിടെ ഗ്ലാസ്‌ വിൻഡോയുടെ അടുത്ത് പോയി പുറത്തേക്ക് നോക്കി നിന്നു.

ആമിയും അജുവും ആദിയുമായിരുന്നു അവന്റെ മനസ്സ് നിറയെ മൂന്നാളുടെ ചിരിയും കളിയും എല്ലാം ഓർത്തപ്പോൾ അവന്റെ മനസ്സ് ഒന്ന് പിടഞ്ഞു അതിൽ ഒരാളുടെ അഭാവം പോലും ചിന്തിക്കാൻ കഴിയില്ലാ
പെട്ടെന്നാണ് രണ്ട് കൈകൾ പിന്നിൽ നിന്ന് അവനെ പുണർന്നത് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവൻ കണ്ണ് ഒന്ന് അടച്ചു തിരിഞ്ഞു നിന്നു അവളെയും ഇറുകെ പുണർന്നു

ആമിസെ……

എന്റെ അജുവും ആദിയും
അവള് വിതുമ്പി കൊണ്ട് പറഞ്ഞു

ഏയ്യ് ഒന്നുമില്ലെടാ ചെറിയൊരു ഓപറേഷനാണ് പേടിക്കേണ്ട

നിഖിലിനെ വീണ്ടും മുറുക്കെ കെട്ടിപിടിച്ചു കരഞ്ഞു

എന്താ ടാ ഇത്‌ നീ ഇങ്ങനെ കരഞ്ഞു എന്നെ കൂടെ വിഷമിപ്പിക്കാതെ

അവരോട് ആരാ എന്നെ കൂട്ടാതെ പോകാൻ പറഞ്ഞെ ഞാനും പോകില്ലായിരുന്നോ അവരുടെ കൂടെ
കൊച്ചുകുട്ടികൾ പറയുന്നത് പോലെ അവള് ഓരോന്നും പറഞ്ഞു കൊണ്ട് കരയാൻ തുടങ്ങി. അവൻ അവളുടെ പുറത്ത് തട്ടി കൊണ്ടിരുന്നു. അവന്റെ കണ്ണിൽ നിന്നും നീർ തുള്ളികൾ പൊടിഞ്ഞു കൊണ്ടേയിരുന്നു. കുറച്ചു സമയം കഴിഞ്ഞതിന് ശേഷവും അവളുടെ അനക്കം ഒന്നും കേൾക്കാതത് കൊണ്ട് നോക്കുമ്പോൾ അവള് മയങ്ങി യിരുന്നു. കരഞ്ഞത്തിന്റെ ക്ഷീണവും ഉച്ച മുതൽ ഒന്നും കഴിക്കാതത്തിന്റെ ക്ഷീണവും എല്ലാം അവളെ തളർത്തിയിരുന്നു.

കരഞ്ഞു കലങ്ങിയ കണ്ണുകളും പാറിപ്പറക്കുന്ന മുടിയിഴകളും അവനിൽ ഒരു നോവ് പടർത്തി. അവളെ മെല്ലെ കൈകളിൽ കോരി എടുത്ത് കൊണ്ട് അച്ചന്മാരുടെ അരികിൽ പോയി. ആദ്യം തന്നെ ഒരു റൂം ബുക്ക്‌ ചെയ്തത് കൊണ്ട് അവളെ അവിടെ കിടത്താൻ പറഞ്ഞു. അവളെയും എടുത്ത് കൊണ്ട് ആ റൂമിലേക്ക് പോയി. അജുവിന്റെ അച്ഛനും അവരുടെ കൂടെ പോയിരുന്നു

കിടക്കയിൽ കിടത്തി അവിടെയുള്ള പുതപ്പ് കൊണ്ട് ഒന്ന് പൊതച്ചു കൊടുത്തു.

അച്ഛൻ ഇവിടെ നിന്നോ ഞാൻ അവിടെ പോയിട്ട് അച്ഛനെ(ആദിയുടെ) ഇവിടേക്ക് വിടാം.

വേണ്ട മോൻ മോൾടെ അടുത്ത് ഇരിക്ക ഞാൻ പോയിക്കോളാം

അത് വേണ്ട അച്ഛാ എന്തേലും ആവശ്യം വന്നാലോ

ഏയ്യ് ഇനി ആവശ്യം ഒന്നും ഉണ്ടാവില്ല എന്തേലും ഉണ്ടെങ്കിൽ മോനെ വിളിച്ചോളാം. മോൻ ഇവിടെ ഇരിക്ക

അത് അച്ഛാ

അച്ഛൻ അവന്റെ പുറത്തു തട്ടിയിട്ട പോയി

ആമിയുടെ അടുത്ത് പോയി അവളുടെ നെറുകയിൽ ചുണ്ട് അമർത്തി.
അവിടെ അടുത്തുള്ള കസേരയിൽ അവനും ഇരുന്നു.

കുറച്ചു സമയം എന്തോ സൗണ്ട് കെട്ടിട്ടാണ് അവൻ എഴുന്നേറ്റത് നോക്കുമ്പോൾ ആമി എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ ഒന്നും വ്യക്തമല്ല അജു ആദി എന്ന് പറയുന്നത് അവൻ കെട്ടു. അവളെ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല നെറ്റിയിൽ കൈ ചേര്ത്ത വച്ചപ്പോഴാണ് ചെറുതായി ചൂട് അനുഭവപ്പെട്ടത്. അവൻ വേഗം ഒരു നഴ്സിനെ വിളിച്ചിട്ട് വന്നു
പേടിക്കാൻ ഒന്നുമില്ല ടെൻഷൻ ഉള്ളത് കൊണ്ടാണെന്നു പറഞ്ഞു അവര് ഒരു ഇൻജെക്ഷൻ എടുത്തിട്ട് പോയി.

അവൻ അവളുടെ അടുത്ത് തന്നെ മുടിയിൽ തലോടി കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോഴാണ് ആദിയുടെ അച്ഛൻ വിളിചിട്ട് അവനോട് പെട്ടെന്ന് വരാൻ പറഞ്ഞു.

വാതിൽ അടച്ചു അവൻ അവിടേക്ക് പോയി.

എന്താ അച്ഛാ

ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടറുടെ റൂമിൽ പോകാൻ പറഞ്ഞു മോൻ കൂടെ വന്നിട്ട് പോകാമെന്നു കരുതി

ഹ്മ്മ്
അവരോടൊപ്പം അവനും നടന്നു. അവൻ രണ്ട് അച്ചന്മാരുടെ കൈയിലും പിടിച്ചു ഒന്ന് കണ്ണ് ചിമ്മി. പേടിക്കേണ്ട എന്ന് പറയുന്നത് പോലെ

ഡോക്ടറുടെ റൂമിൽ കയറുമ്പോൾ മൂന്നു പേരുടെ മനസിലും ഒരുപോലെ പേടി ഉണ്ടായിരുന്നു.

അർജുൻ ആദികേശവ് രണ്ട് പേരുടെ ഓപ്പറേഷനും സക്സിസ് ആയിരുന്നു. അർജുന്റെ തലക്ക് ഓപ്പറേഷൻ കഴിഞ്ഞു അതിൽ ഇനി പേടിക്കാൻ ഇല്ലാ രണ്ട് മാസം റസ്റ്റ്‌ വേണ്ടി വരും പക്ഷെ അവന്റെ കണ്ണിനും പരിക്കേറ്റിട്ടുണ്ട് കണ്ണ് കാണില്ല എന്ന് അല്ല ഒന്നുകിൽ കാഴ്ച കുറവ്, സെന്സിറ്റിവിറ്റി ടു ലൈറ്റ് അതും അല്ലെങ്കിൽ കണ്ണിന് അധികം ഫോക്കസ് ചെയുമ്പോൾ ശക്തമായ തല വേദന. അവൻ കണ്ണ് തുറന്നാലേ എന്തെങ്കിലും പറയാൻ കഴിയു റൂമിൽ മാറ്റിയതിന് ശേഷം നമുക്ക് നോക്കാം. ഒന്നും പറ്റാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

പിന്നെ ആദികേശവ്
ഒന്ന് നിർത്തിയതിന് ശേഷം വീണ്ടും പറഞ്ഞു.

His condition is little bit serious. Operation കഴിഞ്ഞെങ്കിലും അവൻ കോൺഷ്യസ് ആവാതെ ഒന്നും പറയാൻ കഴിയില്ലാ. Sometimes അയാളെ നമുക്ക് വെന്റിലേറ്ററിലേക്ക് ഷിഫ്റ്റ്‌ ചെയ്യേണ്ടി വരും. ചിലപ്പോൾ എന്നാണ് ഞാൻ പറയുന്നത്. നിങ്ങള് ടെൻഷൻ ആകാൻ വേണ്ടി പറയുന്നതല്ല നമുക്ക് നോക്കാം പ്രാർത്ഥിക്കു.

അവിടുന്ന് ഇറങ്ങുമ്പോൾ മൂവരും ഒന്നും മിണ്ടിയില്ല. നിഖില് ഒരു കൈകൊണ്ട് ആദിയുടെ അച്ഛനെ ചേര്ത്ത നിർത്തി.

എന്റെ മോൻ
അതും പറഞ്ഞുകൊണ്ട് അദ്ദേഹം നിഖിലിനെ കെട്ടിപിടിച്ചു

ഏയ്യ് എന്താ അച്ഛാ ഇത്‌ നമ്മുടെ ആദിക്ക് ഒന്നും സംഭവിക്കില്ല.
ഇനി എല്ലാർക്കും റൂമിൽ പോയി ഇരിക്കാമെന്ന് പറഞ്ഞു അവൻ അവരെയും കൂട്ടി റൂമിലേക്ക് പോയി. പോകുമ്പോൾ അടച്ചിരുന്ന ഡോർ ഇപ്പൊ തുറന്ന് ഇട്ടിട്ടാണ് ഉള്ളത്. ഒരു പേടിയോടെയാണ് നിഖില് അകത്തു കയറിയത്.

റൂമിൽ അവന്റെ ആമി ഉണ്ടായിരുന്നില്ല.

തുടരും