The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അനീഷ ആകാശ്
മഹി പറഞ്ഞത് ഓർക്കും തോറും ഭദ്രക്ക് ആകാംശ കൂടി വന്നു… ദേവേട്ടൻ എന്നെ എങ്ങനെ എപ്പോൾ കണ്ടെന്നാ പറഞ്ഞത്… ഓർത്തിട്ട് ഒരു പിടിയും കിട്ടണില്ല…. ഓരോന്നും ആലോജിച്ച് കിടന്നപ്പോഴാണ് അമ്മയും അച്ഛനും കയറി വന്നത്… “മോള് ഉറങ്ങിയോ? “”ഇല്ലച്ഛാ… എന്താ രണ്ടുപേരും കൂടി…? “രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോൾ സംശയത്തോടെ അവൾ ചോദിച്ചു..”ഒന്നുമില്ല മോളോട് കുറച്ച് കാര്യങ്ങൾ പറയാൻ ആയിരുന്നു… സാവിത്രി ഭദ്രയുടെ തല തടവിക്കൊണ്ട് പറഞ്ഞു…
“എന്താ ഒരു മുഖവുര .. കാര്യം വേഗം പറഞ്ഞോ… “ഭദ്ര രണ്ടുപേരുടെയും മുഖത്ത് നോക്കി പറഞ്ഞു..”മോൾക്ക് ദേവന്റെ അമ്മയേം അച്ഛനെയും ഇഷ്ടപ്പെട്ടോ? “സാവിത്രി അവളുടെ മുഖം പിടിച്ചുകൊണ്ട് ചോദിച്ചു…”അതെന്താ അമ്മ അങ്ങനെ ചോദിച്ചത്? പാവം അച്ഛനും അമ്മയും അല്ലേ? എനിക്ക് ഇഷ്ടമാ… അമ്മക്കെന്താ ഇഷ്ടപെട്ടില്ലേ? “ഭദ്ര ചോദിച്ചപ്പോൾ സാവിത്രി ചിരിച്ചു…”അമ്മക്ക്ഇഷ്ടപ്പെട്ടു…മോളൊരിക്കലും അവരെ ദേവന്റെ അമ്മയായി കാണരുത്… ഈ അമ്മയുടെ സ്ഥാനം തന്നെ ആയിരിക്കണം അവിടുത്തെ അമ്മയ്ക്കും… അച്ഛനെയും അങ്ങനെ തന്നെ വേണം കാണാൻ… സത്യത്തിൽ മോൾ ഇനി മുതൽ ഞങ്ങളെക്കാൾ കൂടുതൽ സ്‌നേഹിക്കേണ്ടതു അവരെയാ… “സാവിത്രി പറയുന്നത് എന്താണെന്ന് മനസിലാകാതെ ഭദ്ര അച്ഛനെ നോക്കി…
“അമ്മ പറഞ്ഞതാണ് ശെരി… മോൾ ഇനി അവിടുത്തെ അംഗമാ…. ദേവനെ എത്രത്തോളം മോൾ സ്നേഹിക്കുന്നുണ്ടോ അത്രത്തോളം തന്നെ അവിടുള്ള ഓരോരുത്തരെയും സ്നേഹിക്കണം… അവിടുത്തെ ഇളയ കുട്ടികൾക്ക് മോളൊരു നല്ല ചേച്ചി ആകണം… അമ്മക്കും അച്ഛനും നല്ലൊരു മകളാകണം… എല്ലാത്തിലും ഉപരി ദേവന്റെ നല്ല പാതിയാകണം… ഇത്രയും കടമകൾ ഇനിമുതൽ മോൾക്ക് ഉണ്ട്… അതോർമ്മ വെക്കണം… പിന്നെ എപ്പോഴും ഞങ്ങളുടെ പൊന്നുമോളും ആയിരിക്കണം…. “നിറകണ്ണുകളോടെ അച്ഛൻ അത് പറഞ്ഞപ്പോൾ ഭദ്രക്ക് സങ്കടം പിടിച്ച് നിർത്താൻ കഴിഞ്ഞില്ല… അവൾ അച്ഛനെ കെട്ടിപിടിച്ച് കരഞ്ഞു..ഭദ്രയുടെ കരച്ചിൽ കണ്ടപ്പോൾ സാവിത്രിയുടെ കണ്ണുകളും നിറഞ്ഞു…
“മോള് കരയാൻ പറഞ്ഞതല്ല ഞങ്ങൾ… ഇതെല്ലാം മോളോട് പറഞ്ഞു തരേണ്ടത് അച്ഛന്റേം അമ്മയുടേം കടമയാണ്… പിന്നെ ഒന്നെപ്പോഴും ഓർക്കണം…. ദേവൻ എന്റെ മോൾക്ക് മാത്രം അവകാശപെട്ടതല്ല…മോളെ പോലെ തന്നെ അവിടുത്തെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും അവന്റെ മേൽ അവകാശം ഉണ്ട്.. അതൊന്നും മറന്ന് മോളൊരിക്കലും പ്രവർത്തിക്കരുത്.. “”എനിക്കറിയാം അച്ഛാ…”കരഞ്ഞുകൊണ്ട് അവൾ അച്ഛന്റെ നെഞ്ചിൽ കിടന്നു…കണ്ണുനീർ തുടച്ചുകൊണ്ട് രാഘവമേനോൻ ഭദ്രയുടെ മുഖം ഉയർത്തി അവളുടെ കണ്ണുനീർ തുടച്ചു…മോള് കരയുന്നത് ഞങ്ങൾക്ക് സഹിക്കില്ല… അതുകൊണ്ട് മാളു ഇനി കരയരുത്… നിന്റെ സന്തോഷത്തിന് വേണ്ടിയാ ഞങ്ങൾ ജീവിക്കുന്നത്… ഇനി കരച്ചിലൊക്കെ നിർത്തിയിട്ട് കിടന്ന് ഉറങ്ങിക്കോ… നാളെ രാത്രിയിലൊക്കെ ഉറങ്ങാൻ താമസിക്കും … പോയി കിടന്ന് സുഖമായിട്ട് ഉറങ്ങിക്കോ… രാഘവമേനോൻ പറഞ്ഞുകൊണ്ട് അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു…
“അതേ ദേവനോട് ബഹുമാനത്തോടെ വേണം പെരുമാറാൻ..ഭാര്യയുടെ മനസ്സിൽ ഭർത്താവിന്റെ സ്ഥാനം ദൈവത്തിന് തുല്യമായിരിക്കണം… അല്ലാതെ വണ്ടിക്കടവെച്ചിട്ട് ചാടി തുള്ളി ചെന്നപോലെ പെരുമാറിയെക്കരുത് ഇനി .. സാവിത്രി ഭദ്രയോടായി പറഞ്ഞു..അമ്മയുടെ സംസാരം കേട്ട് അവൾ അന്തം വിട്ട് നിന്നു…പതിയെ അച്ഛനെ നോക്കി..”അച്ഛനോട് മാത്രമായി പറഞ്ഞ രഹസ്യം അമ്മ എങ്ങനെ അറിഞ്ഞു..? “ഭദ്ര അച്ഛനോടായിട്ട് ചോദിച്ചു..ചോദ്യം കേട്ട് സാവിത്രിയും രാഘവമേനോനും ചിരിച്ച”ഇതാണ് മറ്റൊരു പാഠം… ഭാര്യയും ഭർത്താവും തമ്മിൽ ഒന്നും മറച്ചു വെക്കരുത്… എല്ലാം പരസ്പരം പങ്കിടണം അത് സങ്കടമാണെങ്കിലും സന്തോഷമാണെങ്കിലും എല്ലാം ഷെയർ ചെയ്യണം…”അച്ഛനും അമ്മയും ചിരിക്കുന്ന കണ്ടപ്പോൾ അവൾക്കും ചിരി വന്നു…”കൊള്ളാം എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ഒരു ഒറ്റുകാരൻ കൂടിയ അല്ലേ…? “രണ്ടുപേരെയും നോക്കി കൊണ്ട് അവൾ പറഞ്ഞു..
“ഒറ്റുകാരനല്ല മോളേ… അച്ഛൻ നിന്നോടും എന്നോടും ഓരോ കടമകൾ ഉണ്ട്…. മകളുടെ എല്ലാ വിഷമങ്ങളും ചോദിച്ചറിയണം .. അതോടൊപ്പം തന്നെ അമ്മയോട് ഒന്നും മറച്ചു വെക്കാതെ തുറന്നു പറയുകയും വേണം… “സാവിത്രി ഭദ്രയെ ചേർത്ത് പിടിച്ചു പറഞ്ഞു…”ഇപ്പോൾ മോൾക്കത് മനസിലാകില്ല… ഒരു ഭാര്യയും അമ്മയും ആകുമ്പോഴേ അമ്മ പറഞ്ഞതിന്റെ ശരി മനസിലാകൂ… “അവരുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് രാഘവമേനോൻ പറഞ്ഞു…ഇനിയും വർത്തമാനം പറഞ്ഞിരുന്നാൽ കൊച്ചിന് ഉറങ്ങാൻ പറ്റില്ല… വാ നമുക്ക് പോകാം… കുഞ്ഞുറങ്ങട്ടെ… “സാവിത്രി രാഘവമേനോൻ വിളിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി…അച്ഛനും അമ്മയും പോകുന്നത് കണ്ടപ്പോൾ ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു…അവരുടെ ഉള്ളിലെ സങ്കടം താൻ കാണാതിരിക്കാനാണ് രണ്ടുപേരും പോയത്…അവരെ പിരിയുന്നത് ഓർത്തപ്പോൾ ഭദ്രയുടെ ഉള്ള് വിങ്ങി…
******************************
കല്യാണ തലേന്ന് മൈലാഞ്ചി ഇടലും വിരുന്നുകാരുമൊക്കെയായി ഭദ്ര ആകെ തിരക്കിൽ ആയിരുന്നു…അതിരാവിലെ അമ്പലത്തിൽ പോകേണ്ടതിനാൽ തലേന്ന് നേരത്തേ കിടക്കണമെന്ന് പറഞ്ഞു കൊണ്ട് ഭദ്രയെ സാവിത്രി ഉറങ്ങാൻ പറഞ്ഞു വിട്ടു..ഉറങ്ങാൻ കിടന്നപ്പോഴും ഭദ്രയുടെ മനസ്സിൽ ടെൻഷൻ ആയി..നാളെ മുതൽ മറ്റൊരു വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതെ… മറ്റൊരു സാഹചര്യത്തിൽ …..ഓർക്കുംതോറും അവൾക്ക് ടെൻഷൻ കൂടി… കിടന്നിട്ട് ഉറങ്ങാനേ പറ്റിയില്ല…രാവിലെ തന്നെ അവൾ എഴുന്നേറ്റ് അമ്പലത്തിൽ പോകാൻ റെഡി ആയി… കൂടെ മായയും ചെന്നു…അമ്പലത്തിൽ വല്യ തിരക്കൊന്നും ഇല്ലാതിരുന്നത് കൊണ്ട് അവർ വേഗം തൊഴുതിറങ്ങി…പുറത്തേക്ക് വന്നപ്പോഴാണ് നിഖിൽ നിൽക്കുന്നത് കണ്ടത്…”തന്റെ കല്യാണമാണല്ലേ ഇന്ന്… നമ്മളെയൊന്നും വിളിക്കുന്നില്ലേ? “നിഖിൽ കണ്ട ഉടൻ ചോദിച്ചു…
“വിളിക്കണമെന്ന് ഉണ്ടായിരുന്നു.. പക്ഷേ അതിന് ശേഷം ഇന്നല്ലേ കാണുന്നത്… “ഭദ്ര ചിരിച്ചുകൊണ്ട് പറഞ്ഞു..മായ ആരാണെന്നുള്ള അർത്ഥത്തിൽ ഭദ്രയെ നോക്കി..”ഞാൻ ഇവിടെ ഇല്ലാരുന്നടോ…യു എസ്സിൽ ചേട്ടനും ഫാമിലിയും ഉണ്ട്… അവരുടെ അടുത്തേക്ക് പോകാനുള്ള തെയ്യാറെടുപ്പുകൾ ആയിരുന്നു.. ഇന്നിപ്പോൾ വൈകിട്ട് ഞാൻ അങ്ങോട്ടേക്ക് പോകുവാ… “അപ്പോൾ നാടുവിടുവാണോ? “പകുതി കാര്യവും പകുതി തമാശയുമായി അവൾ ചോദിച്ചു”നാട് വിടുവോന്നുമല്ല കുറെ നാളായി ചേട്ടൻ വിളിക്കുന്നു.. അവിടെ ഒരു ജോബ് റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു… നാടൊക്കെ വിട്ട് പോകാൻ മടി കാരണം ഞാൻ വല്യ ഇന്ട്രെസ്റ് കാണിച്ചില്ല…ഇപ്പോൾ നാട്ടിൽ നിൽക്കാൻ തോന്നാത്തത് കൊണ്ട് പോകാമെന്ന് വെച്ചു… “നിഖിലിന്റെ സൗണ്ട് ഇടറുന്നത് മനസിലായപ്പോൾ ഭദ്ര വേഗം ടോപ്പിക്ക് മാറ്റി..
“അതേ ഇവിടെ വെച്ച് കല്യാണം വിളിച്ചാൽ വരുമോ? “വിളിച്ചാൽ വരാനൊക്കെ റെഡിയാ…പക്ഷേ ഈവെനിംഗ് പോകണം… അതിനുള്ള തെയ്യാറെടുപ്പുകൾ നടത്തേണ്ടത് കൊണ്ട് മാത്രമാണ് വരാൻ പറ്റാത്തത്…”നിഖിൽ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി”അതൊന്നും സാരമില്ല… എന്തായാലും അവിടെ നല്ലൊരു ജോബ് കിട്ടി നല്ലൊരു ജീവിതവും കിട്ടാൻ ഞാൻ പ്രാർത്ഥിക്കും.. ഭദ്ര നിഖിലിനോട് പറഞ്ഞു..
“താങ്ക് യൂ…. തിരിച്ചും നല്ലൊരു ലൈഫ് നിങ്ങൾക്ക് രണ്ടുപേർക്കും കിട്ടാൻ ഞാൻ ആശംസിക്കുന്നു… പിന്നെ തന്റെ ആള് ഭാഗ്യവാനാ… തന്നെപോലെ ഒരു നല്ല കുട്ടിയെ കിട്ടിയില്ലേ… അതുപോലെ ഒരു ഭാഗ്യം എനിക്കും ഉണ്ടാകാൻ താൻ പ്രാർത്ഥിക്കണം… “നിഖിൽ ചിരിച്ചുകൊണ്ട് പറഞ്ഞു .. രണ്ടുപേരുടെയും സംസാരം കേട്ടപ്പോൾ മായയ്ക്ക് ദേഷ്യം വന്നു…പോകാമെന്ന് അവൾ ഭദ്രയെ കണ്ണുകൊണ്ട് കാണിച്ചു..അതൊക്കെ ഞാൻ പ്രാർത്ഥിച്ചേക്കാം… ഇനിയും നിന്നാൽ വൈകും.. ഞങ്ങൾ പോകട്ടെ… “ഭദ്ര മായയെയും കൂട്ടി നടക്കാൻ തുടങ്ങി…”ശെരി എങ്കിൽ പൊക്കൊളു… ഞാൻ തൊഴാൻ കേറട്ടെ … ഇനി എവിടെയെങ്കിലും വെച്ച് കാണാം… കല്യാണമൊക്കെ ആയാൽ വിളിക്കാനും ശ്രെമിക്കാം… “നിഖിൽ പറഞ്ഞപ്പോൾ ഭദ്ര ചിരിച്ചു..
“വിളിച്ചാൽ ഉറപ്പായും ഞാനും ദേവേട്ടനും വന്നിരിക്കും… “നിഖിലിനോട് യാത്ര പറഞ്ഞു മയയെം കൂട്ടി ഭദ്ര നടന്നു…വരുന്ന വഴിയിൽ മായയോട് വിശദമായി കാര്യങ്ങൾ പറഞ്ഞു…”ആഹാ കൊള്ളാല്ലോ… ഇങ്ങനൊരു ലവ് സ്റ്റോറി ഇതിനിടയിൽ ഉണ്ടോ… ആളെ കണ്ടിട്ട് ഒരു പാവത്താനാണെന്ന് തോന്നുന്നു.. എന്തായാലും പുള്ളി രക്ഷപെട്ടു …. “മായ അതുപറഞ്ഞിട്ട് ഇടങ്കണ്ണിട്ട് ഭദ്രയെ നോക്കി…പൊടി… മാക്രി..കാര്യം മനസിലായപ്പോൾ മായയെ തല്ലികൊണ്ട് ഭദ്ര പറഞ്ഞു…വീട്ടിലെത്തിയപ്പോൾ ഭദ്രയെ ഒരുക്കാൻ ബ്യൂട്ടീഷൻ എത്തിയിരുന്നു… വിഡിയോയും ഫോട്ടോയെടുപ്പുമൊക്കെയായി ഭദ്ര ആകെ വശംകെട്ടു…ഇടക്കൊക്കെ രാഘവമേനോൻ വന്ന് കാര്യങ്ങൾ തിരക്കുന്നുണ്ട്…സമയം പോകും തോറും ഭദ്രക്ക് മനസ്സിൽ വല്ലാത്തൊരു ടെൻഷൻ അനുഭവപെട്ടു…
മുത്തശ്ശിക്കൊക്കെ ദക്ഷിണ കൊടുത്തിട്ട് അവൾ കാറിൽ കയറി… അതിഥികൾ എല്ലാവരും ഓരോ വണ്ടികളിലായി കയറി..
പതിയെ എല്ലാ വണ്ടികളും ഓഡിറ്റോറിയത്തിലേക്ക് നീങ്ങി… അധിക ദൂരം ഇല്ലാത്തതിനാൽ വേഗം തന്നെ ഓഡിറ്റോറിയത്തിൽ എത്തി.. ഭദ്ര അവിടെ എത്തി ഒരു റൂമിൽ വിശ്രമിച്ചു…
മായ എപ്പോഴും അവളുടെ ഒപ്പം നിന്നു…സാവിത്രിയും രാഘവമേനോനും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ ആയിരുന്നു…ഇടക്കൊക്കെ മഹി വന്ന് ഭദ്രയോട് വിവരങ്ങൾ വന്ന് തിരക്കി പോകും ..പുറത്തെ വിവരങ്ങൾ മഹി പറയുമെങ്കിലും അവൾക്ക് ആകെ ടെൻഷൻ ആയിരുന്നു…അപ്പോഴാണ് ആരോ വന്നു പറഞ്ഞത് ചെറുക്കൻ വന്നെന്ന്…പിന്നെ വേഗം ആയിരുന്നു കാര്യങ്ങൾ.. മുഹൂർത്തം ആയപ്പോൾ ഭദ്രയെ രാഘവമേനോനും സാവിത്രിയും കൂടി മണ്ഡപത്തിലേക്ക് കൊണ്ട് വന്നു…എല്ലാവരെയും വണങ്ങികൊണ്ട് അച്ഛനും അമ്മയ്ക്കും ദക്ഷിണയും കൊടുത്ത് അവൾ ദേവന്റെ അടുത്തേക്ക് ഇരുന്നുവാദ്യമേളങ്ങൾ മുഴങ്ങി തുടങ്ങി…പൂജാരി താലിയെടുത്ത് ദേവന്റെ കൈകളിലേക്ക് കൊടുത്തു..എല്ലാവരുടെയും അനുവാദത്തോടെ ദേവൻ ഭദ്രയുടെ കഴുത്തിൽ താലി ചാർത്തി…. നെറുകയിൽ സിന്ദൂരവും ചാർത്തിയപ്പോൾ ഭദ്രക്ക് മനസിൽ ഒരു പൂർണത ഫീൽ ചെയ്‌തു… ദേവേട്ടന്റെ താലിയും….ദേവേട്ടൻ ചാർത്തി തന്ന സിന്ദൂരവും…..ഇനി മുതൽ ഭദ്ര ദേവന്റെ പെണ്ണ്…തുടരും…