രചന – മഞ്ജിമ സുധി (അനു)
സിദ്ധു പറഞ്ഞു തരുന്നത് കേൾക്കെ അവനോടെനിക്ക് തോന്നിയ വികാരം എന്താന്ന് അറിയില്ല… സ്നേഹമാണോ, വാത്സല്യമാണോ, അതോ അതെല്ലാം കൂടിച്ചേർന്ന മറ്റെന്തോ ആണോ, അതോ ഇതിലെല്ലാം കവിഞ്ഞ് വേറെന്തോ ആണോ… അറിയില്ല…!!!!
പക്ഷേ അവനെ തന്നെ ഇങ്ങനെ കണ്ണെടുക്കാതെ നോക്കി നിൽക്കാൻ തോന്നുന്നു…. മതിവരുവോളം അവനെ കേൾക്കാൻ, അങ്ങനെ… അങ്ങനെ എന്തിനൊക്കെയോ….!! പറഞ്ഞ് കഴിഞ്ഞും ഞാനവനെ തന്നെ നോക്കി നിൽകുന്നത് ശ്രദ്ധിച്ഛ് സംശയത്തോടെ എന്നെ നോക്കുന്ന അവന്റെ അടുത്തേക്ക് ഞാൻ നീങ്ങി നിന്ന് സിദ്ദൂന്റെ കണ്ണിലേക്ക് നോക്കി… “എന്താ രാധൂ….!!!” ~~~~~~~~~~~~~~~~~~~~~~~~~~~~~~
ഞാൻ വിളിക്കാൻ കാത്തിരുന്ന പോലെ അവളെന്റെ മാറിലേക്ക് ചാഞ്ഞ് കെട്ടിപ്പിടിച്ഛ് നിന്നു… പെണ്ണിനിതെന്ത് പറ്റിയാവോ…??? അവള് തറുതല എന്തെങ്കിലും ഇങ്ങോട്ട് പറയും ന്ന് വിചാരിച്ഛ് നിൽക്കുമ്പഴാ കണ്ണെടുക്കാതെ നോക്കി കൊണ്ട് അടുത്തേക്ക് നീങ്ങി നിന്നത്… വിളിച്ചപ്പോ ദേ കെട്ടിപ്പിടിച്ഛ് നിൽക്കുന്നു… ഒരു ചിരിയോടെ അവളെ കൂട്ടിയണയ്ച്ഛ് പിടിച്ഛ് ഞാൻ വീണ്ടും ചോദിച്ചു… ” എന്ത് പറ്റി രാധൂ…??? ഏഹ്ഹ്ഹ്…???” ഞാൻ ചോദിച്ചതിന് തലയുയർത്തി എന്നെ നോക്കി ചുണ്ട് കൂർപ്പിച്ഛ് അനു ഉമ്മ തന്നത് കണ്ട് ഞാനവളെ ഒന്നൂടെ ചേർത്ത് പിടിച്ചു…. “കെട്ടിപ്പിടിച്ചൊരുമ്മ തരട്ടെ ഞാൻ എന്റെ കോന്തൻ കെട്ടിയോന്….???”
ഒന്നൂടെ കെട്ടിപ്പിടിച്ഛ് നിന്ന് എന്റെ മുഖത്തേക്ക് നോക്കി അനു ചോദിച്ചത് കേട്ട് ഞാൻ സംശയം നിറഞ്ഞ ചിരിയോടെ അവളെ നോക്കി…. “നിനക്ക് മുഴുത്ത വട്ടായീന്നാ തോന്നുന്നത്…???” അത് കേട്ടതും അനു തല പുറക്കിലേക്ക് മലച്ഛ് പൊട്ടിച്ചിരിച്ചു… “എന്താ സിദ്ധേട്ടാ വരാൻ ഇത്ര ലേറ്റ് ആയേ…???” “ഞങ്ങൾ നന്തന് കമ്പനി കൊടുക്കായിരുന്നു…. അവനെവിടെ ഒറ്റയ്ക്കല്ലേ,,, പിന്നെ ഇന്ന് മെഹന്തിയല്ലേ ഞങ്ങളെ ആവിശ്യം ഇല്ലല്ലോ ന്ന് കരുതി…” “ആഹ്… അത് ശെരിയാ…. അയ്യോ,,,,വാ പോകാ…. എന്നെ താഴെ അന്വേഷിക്കുന്നുണ്ടാവും….
” അകന്ന് മാറി ജനലിലൂടെ താഴേയ്ക്ക് നോക്കി അനു വെപ്രാളത്തോടെ പറഞ്ഞു…. “ഏയ്…. നിനക്ക് പുറക്കെ ഞാൻ ഇങ്ങോട്ട് കയറിയത് എല്ലാരും കണ്ടിട്ടുണ്ട്… അതോണ്ട് ആരും അന്വേഷിക്കില്ല…!!!” അനൂന്റെ അരയിലൂടെ അടക്കിപ്പിടിച്ഛ് ചേർത്ത് ഞാൻ പറഞ്ഞത് കേട്ട് അവള് തലയിൽ കൈവെച്ചു… “എന്റെ ദൈവമേ….!!!! എന്നെ നാണം കെടുത്താനായിട്ട് കച്ച കെട്ടി ഇറങ്ങിയതാ ല്ലേ…??? ഞാൻ ഇനി താഴേക്ക് ഇറങ്ങേണ്ടി വരില്ല…” എന്നെ കൂർപ്പിച്ഛ് നോക്കി അനു പറഞ്ഞതും ഞാൻ നിക്ഷ്കളങ്കമായി ചിരിച്ചു… എന്റെ പിടിയിൽ നിന്ന് അകന്ന് മാറി കൈ പിടിച്ഛ് വലിച്ഛ് വാ പോകാ ന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ അവളെ ഞാൻ പിടിച്ഛ് നിർത്തി… സംശയത്തോടെ അവളെന്നെ തിരിഞ്ഞ് നോക്കി… “ഹ്മ്മം…???”
എന്നെ നോക്കി പുരികം പൊക്കി അവള് മൂളി “നേരത്തെ തരാന്ന് പറഞ്ഞ സാധനം കിട്ടിയില്ല… നാണത്തോടെ അവളെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചതും സംശയം നിറഞ്ഞ ചിരിയോടെ അവളെന്നെ നോക്കി…. “എന്ത് സാധനം…???” “നേരത്തെ കെട്ടിപ്പിടിച്ചൊരു സാധനം തരാന്ന് പറഞ്ഞില്ലേ അത്…???” അവളെ വലിച്ചടുപ്പിച്ഛ് ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും സൈഡിലേക്ക് നോക്കി അവളൊന്ന് ആലോചിച്ഛ് എന്താന്ന് ഓർത്തെടുത്ത് ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി “ഓഹ്…. അത്…. വേണോ…???” കള്ള ചിരിയോടെ ഞാൻ അവനെ നോക്കി സംശയത്തോടെ ചോദിച്ചതും അവനെന്റെ അരയിലൂടെ രണ്ട് കൈയും വട്ടം ചേർത്ത് ഒന്നൂടെ അടുപ്പിച്ഛ് നിർത്തി… “വേണോ ന്നോ…???
ഇവിടെ വന്നത് തൊട്ട് പട്ടിണിയാണ് മോളേ…???” അവളെ മൊത്തത്തിൽ ഒന്ന് കണ്ണുഴിഞ്ഞ് വശ്യതയോടെ ഞാൻ പറഞ്ഞത് കേട്ട് അനൂന്റെ ചൊടിക്കളിൽ നനുത്തൊരു ചിരി പൊട്ടിവിരിഞ്ഞു…. ” എന്നാ കണ്ണടയ്ക്ക്…???” എന്നെ നോക്കി അനു പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി തലയാട്ടി…. “അമ്പടി മോളേ…. കണ്ണടച്ചിട്ട് നിനക്ക് ഓടാന്നല്ലേ…. അതിന് വെച്ച വെള്ളം മോള് ചെമ്പോടെക്കെ മാറ്റി വെച്ചേക്ക്… നടക്കൂല്ല മോളേ…. കണ്ണടയ്ക്കുന്ന പ്രശ്നംല്ല…. ” ഒരു വട്ടം എന്നെ പറ്റിച്ഛ് ഓടിയ മൊതല്ലാ… ഒരാൾക്ക് ഒരബദ്ധം ഒരിക്കല്ലേ പറ്റൂ… നിന്റെ ആ അടവ് ഇനി ഇവിടെ ചെലവാവൂല്ല മോളേ… അവളെ നോക്കി നിഷേധർത്ഥത്തിൽ തലയാട്ടി ഞാൻ മനസ്സിൽ പറഞ്ഞു….
“അയ്യോ സിദ്ധേട്ടാ…. സത്യായിട്ടും പറ്റിക്കൂല്ലാ… പ്രോമിസ്….!!!!!! ഞാൻ എന്തായാലും ഉമ്മ തരും… സത്യം….!!!!” അനു എന്റെ മുഖത്തേക്ക് വിടർന്ന കണ്ണോടെ ദയനീയമായി നോക്കി താടിയ്ക്ക് തൊട്ട് താഴെ നുള്ളി പിടിച്ഛ് പറഞ്ഞത് കേട്ട് ഞാനവളെ കുറുക്കനെ സൂക്ഷിച്ചു നോക്കി…. “സത്യം…. എന്റെ സിദ്ധുവാണേ സത്യം….. I swear…. Trust me….!!!” “ഓകെ… പക്ഷേ,,,,,, പറ്റിച്ചാൽ അതിന്റെ പരിണിത ഫലം വളരെ വലുതായിരിക്കും….!!!” അവളെ നോക്കി ഗൗരവത്തിൽ ഞാൻ പറഞ്ഞതും അവളെന്നെ നോക്കി ആഹ് ന്ന് തലയാട്ടി മൂളി… റിസ്ക് എടുക്കാൻ ആഗ്രഹം ഇല്ലാത്തോണ്ട് അനൂനെ ഒന്നൂടെ മുറുക്കി പിടിച്ഛ് ഞാൻ പതിയെ കണ്ണടയ്ച്ചു… ~~~~~~~~~~~~~~~~~~~~~~~~~~~~
അവനെ പറഞ്ഞിട്ടും കാര്യല്ല… ചൂട് വെള്ളത്തിൽ വീണ പൂച്ച ഐസ് വാട്ടർ കണ്ടാലും പേടിക്കും എന്നല്ലേ…!!!! എന്നെ മുറുക്കെ പിടിച്ഛ് കണ്ണടയ്ച്ഛ് നിൽക്കുന്ന സിദ്ധുനെ നോക്കി ഞാൻ മനസ്സിൽ ഓർത്തു… കണ്ണടയ്ച്ഛ് നിൽക്കുന്ന സിദ്ധുന്റെ മുഖത്തേക്ക് ഞാൻ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി…. നെറ്റിയിലേക്ക് വീഴാതെ ചീകിയൊതുകി വെച്ചിരിക്കുന്ന മുടി, നല്ല കട്ടി പുരികം,ഡ്രീം ചെയ്ത ഒതുങ്ങിയ താടി, മിനുസമുള്ള മീശ, മീശയ്ക്ക് ഇടയിലൂടെ കാണുന്ന ചെറിയ ചുവന്ന അധരങ്ങൾ… പിരിച്ഛ് വെച്ച മീശ തുമ്പിലേക്ക് നോക്കെ കറുത്ത രോമങ്ങൾക്ക് ഇടയിൽ ഒറ്റയാനെ പോലെ നിൽക്കുന്ന ഒരു വെള്ള രോമം… കൗതുകത്തോടെ ഞാൻ ആ വെള്ളി രോമത്തിലേക്ക് നോക്കി… എനിക്ക് എന്തോ അതിനെ ഇഷ്ടായില്ല.. കുറേ കരിമാടികൾക്ക് ഇടയിൽ വെള്ള കുതിരയെ പോലെ ഒരെണ്ണം….
“അനൂ…!!!!” സിദ്ധുന്റെ കുലുക്കിയുള്ള വിളിയാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്… ഞെട്ടി പിടഞ്ഞ് ഞാൻ അവനെ നോക്കി… “ഞാൻ ഇപ്പോ കണ്ണ് തുറക്കും ട്ടോ…???” അവന്റെ വാക്കുകളിൽ അൽപ്പം നീരസം കലർന്നിരുന്നു “അയ്യോ തുറക്കല്ലേ… ദാ തരാ…!!!” ഞാൻ വേഗം പറഞ്ഞ് അവന്റെ മുഖത്തിന് നേരെ ഉയർന്നതും വീണ്ടും കണ്ണുകൾ ആ വെള്ളി രോമത്തിൽ ഉടക്കി നിന്നു…. കോളറിൽ പിടിച്ഛ് കാൽ വിരലിൽ ഊന്നി അവന്റെ മീശ തുമ്പിലെ ഒറ്റയാനായ ആ വെള്ളി രോമത്തെ യക്ഷി പല്ല് കൊണ്ട് കടിച്ഛ് വലിക്കേ സിദ്ധുന്റെ കൈകൾ എന്റെ അരക്കെട്ടിൽ നിന്ന് നിമിഷ നേരം കൊണ്ട് അയഞ്ഞു…. കണ്ണ് തുറന്ന് രണ്ട് കയ്യോണ്ടും മീശ പൊത്തിപ്പിടിച്ഛ് എരിവ് വലിക്കുന്ന സിദ്ധുനെ ഒന്ന് നോക്കി പല്ലിന്റെ ഇടയിൽ നിന്ന് ഒറ്റയാനെ ഞാൻ വിരൽ കൊണ്ട് പുറത്തെടുത്തു…
വിജയശ്രീലാളിതയെ പോലെ ഈ ഒറ്റയാന്റെ കാര്യം പറയാൻ സിദ്ധുന്റെ മുഖത്തേക്ക് ആവേശത്തോടെ നോക്കവേ രൂക്ഷമായി എന്നെ നോക്കുന്ന സിദ്ധുനെ കണ്ട് ഞാൻ സൈക്കിളിൽ നിന്ന് വീണ പോലെ ഇളിച്ചു… “അത്…. നരച്ചമീ…. അല്ല,,, വെളുത്ത മീശ…. കുറേ കറുപ്പിന് ഇടയിൽ കണ്ടപ്പോ…. ഞാൻ….അറിയാതെ…. വേദനിച്ചോ സിദ്ധു…???” അവനെ നോക്കി തപ്പിയും തടഞ്ഞും ചടപ്പോടെ പറഞ്ഞൊപ്പിക്കുന്നതിന്റെ കൂടെ പുറക്കിലേക്ക് കാലെടുത്ത് വെച്ഛ് പയ്യെ ഞാൻ നടന്നു… രണ്ട് മൂന്നടി വെച്ചത്തും ബെഡിന്റെ ഫൂട്ട്ബോർഡ് കാൽ മടമ്പ് ഇടിച്ഛ് ഞാൻ പുറക്കിലേക്ക് ഉലഞ്ഞു… വെപ്രാളത്തോടെ പുറക്കിലേക്ക് തിരിഞ്ഞ് നോക്കി മുന്നിലെ സിദ്ധുനെ നോക്കവേ ഞാൻ ബെഡിലേക്ക് വീഴാൻ തുടങ്ങിയിരുന്നു…. നേരെ നിൽക്കാനുള്ള വെപ്രാളത്തിൽ എന്റെ വലത്തേ കൈക്ക് സിദ്ധുന്റെ ഇടത്തേ കോളറിലാണ് പിടിത്തം കിട്ടിയത്…
കിട്ടിയ പിടിവള്ളിയിൽ ബലമായി പിടിച്ഛ് നിൽക്കാൻ ശ്രമിക്കുമ്പഴാണ് ഒരു ഭാഗത്ത് മാത്രം കൂടിയ വെയിറ്റ് താങ്ങാൻ ആവാതെ സിദ്ധുൻ്റെ ഷർട്ടിൻ്റെ ആദ്യത്തെ രണ്ട് ബട്ടണ് വിട്ട് പോന്നത്… അതിൽ ശരീരം പുറക്കിലേക്ക് ഒന്നൂടെ ഒടിഞ്ഞതും ഞാൻ സിദ്ധുനേയും കൊണ്ട് ബെഡിലേക്ക് വീണിരുന്നു…. എല്ലാം ഒറ്റ നിമിഷത്തിൽ നടന്നത് കൊണ്ട് വേദനയിൽ വാ പൊത്തി പിടിച്ഛ് നിൽക്കുന്ന സിദ്ധുനെ എന്റെ പിടിക്കാനുള്ള സാവകാശം കിട്ടിയില്ല… രണ്ട് കയ്യും കുത്തി സിദ്ധു എന്റെ മേലേയ്ക്ക് വീഴാതെ ബാലൻസ് ചെയ്‌തെങ്കിലും നല്ല കുഷ്യൻ ടൈപ്പ് ബെഡായത് കൊണ്ട് വീണത്തിന്റെ ഊക്കിൽ എന്റെ മുഖം അവന്റെ മുഖത്തേക്ക് ഉയർന്ന പൊങ്ങി…. ആ ഒരു നിമിഷം എന്റെ ചുണ്ടുകൾ അവന്റെ ചൊടിക്കളിൽ പതിഞ്ഞതും വീഴ്ചയിൽ ഇറുക്കിയടഞ്ഞ എന്റെ മിഴികൾ തുറന്ന് മിഴിഞ്ഞു…. എനിക്ക് നേരെ മുകളിൽ ഒരു ശ്വാസത്തിനപ്പുറം സിദ്ധുന്റെ മുഖം കാണേ ഞാനവന്റെ കണ്ണിലേക്ക് നോക്കി… ചുണ്ടുകളെ നാവാൽ ഒപ്പവേ ഞുളിയുന്ന അവന്റെ മുഖവും പുരികകൊടിയും കണ്ട് എനിക്ക് ചിരിവന്നു….
“ഡാർക്ക് ചോക്ലേറ്റ് ഫ്ലേവർ….” അവന്റെ മുഖത്തേക്ക് നോക്കി ചിരിയോടെ ഞാൻ പറഞ്ഞതും അവനെന്റെ മുഖത്തേക്ക് നോക്കി…. ആ കണ്ണുകൾ ലിപ് ഗ്ലോസ്സിൽ തിളങ്ങുന്ന എന്റെ ചുണ്ടുകളെ ലക്ഷ്യമാക്കി പാഞ്ഞതും നിറഞ്ഞ് നിന്ന ചിരി പതിയെ മാറി… ഇടത്തേ കൈ കൊണ്ട് ശരീരം മുഴുവൻ ബാലൻസ് ചെയ്ത് സിദ്ധു എന്റെ ദേഹത്തേക്ക് പയ്യെ അമർന്ന് കിടന്നു… വലത്തേ കൈയിലെ തള്ളവിരലും ചൂണ്ട് വിരലും ചേർത്ത് കീഴ്ചുണ്ടിനെ പതിയെ പിടിച്ഛ് മുകളിലേക്ക് വലിച്ഛ് വിട്ടതും ഞാനെന്റെ കണ്ണുകൾ പയ്യെ അടയ്ച്ഛ് തുറന്നു…. പരവേശത്തോടെ അവന്റെ കണ്ണുകളിലേക്ക് മാറിമാറി നോക്കെ എന്റെ ഹൃദയ മിടിപ്പ് ധൃതഗതിയിൽ വർദ്ധിക്കുന്നത് ഞാൻ അറിഞ്ഞു…. ആ കണ്ണുകൾ ചുണ്ടിൽ നിന്ന് എന്റെ കണ്ണുകളിലേക്ക് ചേക്കേറിയതും മിന്നലേറ്റ പോലെ ശരീരമാക്കെ കോരിത്തരിച്ചു…. പക്ഷേ എന്നെ ഞെട്ടിച്ഛ് കൊണ്ട് സിദ്ധു വലം പുറം കയ്യാൽ എന്റെ ചുണ്ടിലെ ലിപ്പ് ഗ്ലോസ് അമർത്തി തുടച്ചെടുത്തു…. സംശയത്തോടെ അവനെ നോക്കി കിടക്കെ ഒരു ചെറിയ അംശം പോലുമില്ലാത്ത ശ്രദ്ധയോടെ അത് മുഴുവൻ തുടച്ഛ് മാറ്റി അവൻ എന്റെ കണ്ണിലേക്ക് നോക്കി….
“I want only this pale rose lip that are drenched in your saliva and have no other flavour….!!!” ~~~~~~~~~~~~~~~~~~~~~~~~~~~~~ അനൂന്റെ അധരങ്ങളിൽ പതിയെ തഴുകി തലോടി അവളെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞത് കേട്ട് കണ്ണിമ്മ വെട്ടാതെ വിടർന്ന കരിനീലമിഴിക്കൾ എന്നിൽ ഉടക്കി നിന്നു…. ലിപ് ഗ്ലോസ് തുടയ്ക്കവേ രക്തം ഇരച്ഛ് കയറി ചുവന്ന് തുടുത്ത് വിറയ്ക്കുന്ന അവളുടെ ചൊടിക്കളിലേക്ക് എന്റെ ചുണ്ടുകൾ പതിയെ അടുത്തതും അനൂന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു, കൈകൾ എന്റെ കോളറിൽ മുറുകി…. ഒട്ടാത്തെ വിടർന്ന കിടക്കുന്ന അവളുടെ ചുണ്ടുക്കളിൽ പയ്യെ ഞാൻ ഒന്നമർത്തി ചുംബിച്ഛ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി… കണ്ണുകളടച്ഛ് കിടക്കുന്ന അവളുടെ നെറ്റിയിൽ നെറ്റി മുടിക്കവേ ആ കണ്ണുകൾ എനിക്ക് നേരെ തുറന്നു….
സിന്ദൂരം നിറഞ്ഞ നെറ്റിയിലും കവിളുകളും കണ്ണുകളിലും വളരെ മൃദുവമായി ഞാൻ ഉമ്മകൾ കൊണ്ട് മൂടി…. മേൽചുണ്ടിന് മുകളിലെ കാക്കപ്പുള്ളിയിൽ ചേർന്ന ചുണ്ടുകൾ അവളുടെ മേൽചുണ്ടിലേക്ക് ഊർന്നിറങ്ങി…. കീഴ്ചുണ്ടിൽ എന്റെ ചുണ്ടുകൾ ആവേശത്തോടെ മത്സരിച്ഛ് ചുംബിക്കുമ്പോ എന്റെ വലത്തേ കൈ അവളുടെ മഞ്ഞ്പോലെ നിർമ്മലമായ ആലില വയർ മറയ്ച്ഛ് സാരി വകഞ്ഞു മാറ്റി മധ്യഭാഗത്തായി അമർന്നതും ഞൊടിയിടയിൽ കോളറിൽ നിന്ന് അനൂന്റെ ഇടത്തേകൈ എന്റെ ആ കയ്യിൽ മുറുക്കി…. ~~~~~~~~~~~~~~~~~~~~~~~~~~~~
വയറിൽ അമർന്ന് അവന്റെ കൈയെ തടയാൻ എന്നോണം ഞാൻ മുറുക്കിയ എന്റെ കൈ ബലമായി പിടിച്ഛ് അവന്റെ പുറത്തേക്ക് വെപ്പിച്ഛ് സിദ്ധുന്റെ കൈ വീണ്ടും നാഭിച്ചുഴി മറയ്ക്കും വിധം അമർന്നു…. നടുവിൽ നിന്ന് ഇടത്തേ സൈഡിലേക്ക് അരിച്ചിറങ്ങുന്ന അവന്റെ പൊള്ളുന്ന കൈ വിരലുക്കളെ തടയാനാവാതെ എന്റെ ഇടത്തേ കൈ അവന്റെ പുറം ഷർട്ടിൽ മുറുക്കി…. സൈഡ് മറച്ച സാരിക്കുള്ളിലൂടെ ഇറങ്ങി അരക്കെട്ടിൽ അമരുന്ന കൈ എന്തോ തേടുന്ന പോലെ അവിടെയാക്കെ അലയാൻ തുടങ്ങവേ സിദ്ധുന്റെ പല്ലുകൾ എന്റെ കീഴ് ചുണ്ടിനെ പയ്യെ കടിച്ഛ് നുകർന്നിരുന്നു…. അരക്കെട്ടിൽ നിന്ന് അല്പം പുറക്കിലേക്ക് ഇഴഞ്ഞ് നീങ്ങിയ കൈകൾ ഉള്ളിൽ മറഞ്ഞ് കിടന്ന അരഞ്ഞാണത്തിൽ അന്വേഷിച്ചതെന്തോ കിട്ടിയപ്പോലെ ആവേശത്തോടെ ചുറ്റി പിണഞ്ഞു…
അവന്റെ ഉമിനീരാൽ കുതിർന്ന് എന്റെ ചുണ്ടുകളിൽ നിന്ന് സിദ്ധുന്റെ ചുണ്ടുകൾ സൈഡിലൂടെ കഴുത്തിലേക്ക് ഊർന്നിറങ്ങിയതും എന്റെ തല പുറക്കിലേക്ക് മലച്ചു… വലത്തേ കൈ അവന്റെ പിന്തലയിൽ മുടിയിൽ കോർത്ത് മുറുക്കി… ഇടത്തേ കൈ അവന്റെ വലത്തേ കയ്യിൽ മുറുക്കി ബെഡിൽ അമർന്നു…. കഴുത്തിൽ ആഴത്തിൽ ചുംബിച്ഛ് ഇഴയുന്ന അവന്റെ ചുണ്ടുകൾ തൊണ്ടകുഴിയിൽ അമർന്നതും കിതപ്പോടെ ശ്വാസം വലിച്ചെടുത്തു ഞാൻ ഉയർന്ന് പൊങ്ങി…. ഇടത്തേ സൈഡിൽ ഹിപ് ചെയ്‌നിൽ ചുഴറ്റി മുറുക്കുന്ന അവന്റെ കൈവിരലുകൾ പതിയെ അരക്കെട്ടിനെ മുഴുവൻ ചുറ്റി വരിഞ്ഞ് വലത്തേ ഇടുപ്പിൽ പിടി മുറുക്കിയതും പിന്തലയിൽ നിന്ന് കൈ വീണ്ടും അവന്റെ കോളറിൽ മുറുക്കി…. കഴുത്തിൽ നിന്ന് അവന്റെ നനവൂറുന്ന ചുണ്ടുകളും പൊള്ളുന്ന നിശ്വാസച്ചൂടും താഴേക്കിറങ്ങിയപ്പോഴേക്കും ഞാൻ വല്ലാതെ കിതയ്ച്ഛ് പോയിരുന്നു…
വറ്റിവരണ്ട് തൊണ്ട പൊട്ടിയടരുന്ന പോലെ….. മൂക്ക് കൊണ്ട് സാരി ഉറസ്സി നീക്കി മാറിടുക്കിൽ അവന്റെ ചുണ്ട് പതിഞ്ഞ നിമിഷം ശ്വാസം വിലങ്ങിയ പോലെ ഞാൻ പിടഞ്ഞു….. വീഴ്ചയിൽ അടർന്ന് മാറിയ അവന്റെ ഷർട്ട് വിടവിലൂടെ നെഞ്ചിലേക്ക് ഇടത്തേ കൈ നഖങ്ങൾ പോറി വരഞ്ഞു….. ഇടനെഞ്ചിൽ മിടിപ്പേറി കിതയ്ക്കുന്ന തുടിപ്പിലേക്ക് ആഴത്തിൽ പതിഞ്ഞ ചുണ്ടുകൾക്കൊപ്പം അവന്റെ ദന്തങ്ങൾ കൂടി ചേർന്നതും വേദനയോടെ ഞാൻ മുഖം സൈഡിലേക്ക് വെട്ടിച്ചു…. “സ്സ്സി.. സിദ്ധേ..ട്ടാ….!!!!!!!”
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ കിതപ്പിനും ശ്വാസത്തിനുമിടയിലൂടെ വിറയ്ക്കുന്ന അവളുടെ ചുണ്ടിൽ നിന്ന് ഊർന്ന് വീണ വിളിയിൽ തലയുയർത്തി അവളെ മുഖത്തേക്ക് നോക്കെ ജനലഴിക്കളിലൂടെ അനൂന്റെ മുഖത്തേക്ക് അരിച്ചിറങ്ങുന്ന നേരിയ വെളിച്ചത്തിൽ വിയർപ്പ് പൊടിഞ്ഞ ആ കുഞ്ഞ് മുഖം വെട്ടിത്തിളങ്ങി…. എന്റെ പല്ലുകളാൽ ചുവന്ന മാറിൽ അമർത്തി മുത്തി ഇരുകൈ കൊണ്ടും നഗ്നമായ അരക്കെട്ടിൽ ചുറ്റിപ്പിടിച്ഛ് ഞാനവളുടെ ഇടനെഞ്ചിലേക്ക് കയറി കിടന്നു…. അനൂന്റെ കൈകൾ എന്റെ മുടിയിൽ തലോടവേ മിടിപ്പേറി കിതച്ചിരുന്ന അവളുടെ ഹൃദയം പതിയെ ശാന്തമാവുന്നത് അടുത്തറിഞ്ഞ് കണ്ണടച്ഛ് ഞാൻ കിടന്നു…
*”രാധൂ….!!!”* പയ്യെ കുഴയുന്ന സ്വരത്തിൽ അവളുടെ മാറോടൊട്ടി കിടക്കുന്ന താലിയിൽ വിരലോടിച്ഛ് ഞാൻ വിളിച്ചു… “മ്മ്മ്…..!!!” “അതേയ്….. നമ്മുക്ക്….. നമ്മുക്ക് ഈ താലി വേണോ…???” അനൂന്റെ മറുപടിയൊന്നും കേൾക്കാത്തത് ശ്രദ്ധിച്ഛ് ഞാൻ തലയുയർത്തി അവളെ നോക്കി…. പ്രതീക്ഷിച്ചപ്പോലെ സംശയത്തോടെ നെറ്റി ചുളുക്കി എന്നെ നോക്കി കിടക്കാ… ഒരു ചിരിയോടെ അവളുടെ വലത്തേ സൈഡിൽ കൈ കുത്തി തല താങ്ങി കിടന്ന് ഞാൻ അനൂനെ നോക്കി…. “അത്…. വേറൊന്നും അല്ലാ….. ഓരോ തവണ ഇതിലേക്ക് നോക്കുമ്പഴും ഇതിങ്ങനെ നിന്റെ കഴുത്തിൽ ചുറ്റിപിണഞ്ഞ് പറ്റി ചേർന്ന് മാറോടൊട്ടി കിടന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ….!!!!!”
സങ്കടത്തോടെ ഞാൻ പറഞ്ഞത് കേട്ട് അനു കുറച്ഛ് എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു…പിന്നെ മുഖം ഇടത്തേ സൈഡിലേക്ക് വെട്ടിച്ഛ് പൊട്ടിച്ചിരിച്ചു… എന്റെ മൂക്കിൽ തുമ്പ് പിടിച്ഛ് വലിച്ഛ് കുലുക്കി അനു കുറുമ്പോടെ നീട്ടി വിളിച്ചു….. *”എന്റെ കോന്തൻ കുശുമ്പാ……!!!!!* താഴെ സേതൂനെ ഞാൻ മടിയിൽ ഇരുത്തി കളിപ്പിച്ചതും അവനെ കവിളിൽ കടിച്ചതും കെട്ടിപ്പിടിച്ഛ് നിന്നതൊന്നും എന്റെ കുശുബൻ കെട്ടിയോന് പിടിച്ചിട്ടില്ലല്ലോ…???” എന്നെ നോക്കി കളിയാക്കി അനു ചോദിച്ചത് കേട്ട് അവളെ തന്നെ നോക്കി ഞാൻ പയ്യെ ഇല്ലെന്ന് തലയാട്ടി… “അതോണ്ടല്ലേ ദേ ഇവിടെ…. മറ്റാർക്കും കടിക്കാൻ കഴിയാത്ത സ്ഥലത്ത് ഞാൻ കടിച്ചത്….!! ഹ്മ്മം…???
” മാറിലേക്ക് ചൂണ്ട് വിരൽ മുട്ടിച്ഛ് അവളെ കണ്ണിലേക്ക് നോക്കി അഹങ്കാരത്തോടെ വശ്യമായി ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം ചുവന്ന് തുടുത്തു… “ഛീ……!!!!! വൃത്തികെട്ട ജന്തു…. നാക്കെടുത്താ വഷളത്തരേ പറയൂ….!!!!!!” നാണത്തോടെ എന്നെ തള്ളിമാറ്റി എണീറ്റ് നിന്ന് അനൂന്റെ സാരി മുന്താണിയിൽ ഞാൻ പിടിച്ഛതും അവളെന്നെ കണ്ണുരുട്ടി നോക്കി മുന്താണി വലിച്ഛ് വിട്ടീപ്പിച്ഛ് സാരിയൊക്കെ വേഗം നേരെയാക്കി മുടിയൊക്കെ മാടിയൊതുകി…… “ഓഹ്…. എനിക്ക് വഷളത്തരം കാണിക്കാൻ പ്രലോഭിപ്പിക്കും വിധം നീ നിന്ന് തന്നിട്ടല്ലേ…???” എണീറ്റ് നിന്ന് ഷർട്ടിന്റെ ബട്ടണ് ഇട്ട് അവളെ നോക്കി ഒറ്റകണ്ണിറുക്കി ചോദിച്ചതും അവള് ദേഷ്യത്തോടെ എന്നെ നോക്കി…..
“പോടാ പട്ടി….!!!!!” പറഞ്ഞ് തീർന്ന് കാണില്ല, അതിന് മുന്നേ അവളെ ഞാൻ ചുമരിനോട് ചേർത്ത് ലോക്ക് ചെയ്ത് നിർത്തിയിരുന്നു… പെട്ടെന്ന് അറ്റാക്കിൽ അവളൊന്ന് ഞെട്ടി വിറയ്ച്ഛ് പേടിയോടെ എന്നെ നോക്കി ശ്വാസം വലിച്ഛ് വിട്ടു…. ” എന്താ വിളിച്ചേ….????” “അത്…. അത് സിദ്ധു… ഞാൻ അപ്പഴത്തെ ഒരു…… ഒരു ഓളത്തിൽ അറിയാതെ… ഇനി വിളിക്കൂല്ല…!!!!” എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി അവള് പറയുന്നത് കേട്ട് എനിക്ക് ചിരിവന്നു…. “ആഹാ…. അപ്പഴത്തെ ഓളത്തിന് പറഞ്ഞതാണോ കോന്തന്റെ പൊട്ടിക്കാളി…ഏഹ്ഹ്ഹ്…???” കാര്യമായി ഞാൻ ചോദിച്ചതും അവള് അതെ ന്ന് തലയാട്ടി…. ബ്ലോക്ക് ചെയ്ത് സൈഡിൽ കുത്തി നിർത്തിയ കയ്യിൽ വലത്തേ കയ്യെടുത്ത് അനൂന്റെ ഇടത്തേ ഇടുപ്പിലേക്ക് ചേർത്തതും അവളൊന്ന് ഉയർന്ന് പൊങ്ങി എന്റെ ഷോള്ഡറിൽ കൈ വെച്ചു വെപ്രാളത്തോടെ പറഞ്ഞു….
“സിദ്ധേട്ടാ…. പോവാം…. ഇനിയും വൈകിയാൽ ആരെങ്കിലും അന്വേഷിച്ഛ് വരും… പോവാം…???” വാതിൽക്കലേക്ക് പതർച്ചയോടെ നോക്കി അവള് ഇത് പറയുമ്പോ അവളുടെ നെറ്റിയിൽ നിന്ന് മാറി കിടക്കുന്ന പൊട്ട് നേരയാക്കുന്ന പണിയില്ലായിരുന്നു ഞാൻ…. തെന്നി മാഞ്ഞ നെറുക്കിൽ സിന്ദൂരപൊട്ട് ഞാൻ കൈവിരൽ കൊണ്ട് തുടച്ചു…. കണ്ണിന് താഴെ പടർന്ന കരിമഷിയും വിയർപ്പും വാനിറ്റി മിററിന് മുന്നിലുള്ള ടിഷ്യൂ വെച്ഛ് ഒപ്പിയെടുക്കുന്ന എന്നെ അനു കണ്ണെടുക്കാതെ നോക്കുന്നത് കണ്ട്, ഞൊടിയിടയിൽ ഞാനവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ഛ് വലിച്ഛ് എന്നോട് ചേർത്ത് നിർത്തി…. ചുവന്ന് തുടുത്ത ആ ചുണ്ടോട് എന്റെ ചുണ്ട് അടുപ്പിച്ഛ് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പിടിച്ചു…. കണ്ണടയ്ച്ഛ് ശ്വാസംവിലങ്ങി നിൽക്കുന്ന അനൂന്റെ നെറ്റിയിൽ ഞാൻ നെറ്റി മുട്ടിച്ചു…. “രാധൂ….???!!!!” “മ്മ്മ്…???”
താഴേയ്ക്ക് മിഴികൾ ഊന്നി കൊണ്ട് തന്നെ അവൾ മൂളി… “I love you…!!!!” താഴേയ്ക്ക് ഊന്നി നിന്ന അവളുടെ കരിനീലമിഴിക്കൾ എന്റെ നേരെ ഉയർന്നു… നനുത്തൊരു ചിരി ആ ചുണ്ടിൽ വിരിഞ്ഞു… “ചിരി മാത്രള്ളൂ…??? തിരിച്ഛ് എന്നോടൊന്നും പറയാൻല്ലേ…???” ~~~~~~~~~~~~~~~~~~~~~~~~~~~~~~
സിദ്ധു പതിഞ്ഞ സ്വരത്തിൽ എന്റെ മുഖത്തേക്ക് കുനിഞ്ഞ് നോക്കി അവൻ പറഞ്ഞതും ഞാനവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു…. ഞെട്ടലോടെ ചിരിച്ഛ് അവന്റെ ചുണ്ടുകൾ എന്റെ അധരങ്ങളിലേക്ക് അടുത്തതും സിദ്ധുനെ ബെഡിലേക്ക് തളളിമാറ്റി ഞാൻ പുറത്തേക്ക് ഓടി…. “അതേയ്…. പുറക്ക് വശത്തൂടെ ഇറങ്ങി വന്നാ മതി… അല്ലെങ്കിൽ ഡൗട്ടടിക്കും,,, കേട്ടോടാ പട്ടി കോന്താ…!!!!” വാതിൽക്കൽ നിന്ന് അവനെ നോക്കി കുറുമ്പോടെ പറഞ്ഞതും അവൻ ചാടി എണീറ്റ് നിന്ന് മുണ്ട് മടക്കി കുത്തികൊണ്ട് വലത് കാൽ മുന്നോട്ട് ആഞ്ഞ് ചവിട്ടി….
**”ഡീ….!!!!”** അയ്യോ,,,,, ഒരു ഞെട്ടലോടെ പറഞ്ഞ് ഞാൻ വേഗം താഴേയ്ക്ക് കോണിയിറങ്ങി മുറ്റത്തേക്ക് ഇറങ്ങി… മെഹന്തി ഇട്ടലൊക്കെ കഴിഞ്ഞ് എന്റെ പുന്നാര നാത്തൂൻസ് കൈ രണ്ടും പൊക്കി പിടിച്ഛ് മീനൂന്റെ കൂടെ സൈഡായി സൊറ പറഞ്ഞിരിക്കുന്നുണ്ട്.. ഞാൻ വേഗം സൈഡിൽ പോയി ഇരിക്കാതെ അവരുടെ അടുത്തേക്ക് നടന്ന് കൂട്ടത്തിൽ ഇരുന്നു….. വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് ചോദിച്ചപ്പോ വെള്ളം കുടിക്കാൻ പോയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു…. മെഹന്തി ഇട്ടായിരുന്നതോണ്ട് ഞാൻ ഉള്ളിലേക്ക് കയറി പോയത് അവര് ശ്രദ്ധിച്ചിരുന്നില്ല… ഭാഗ്യം… ഇല്ലെങ്കിൽ ഇപ്പോ തുടങ്ങിയേനെ മൂന്നും കൂടി എന്നെ വാരാൻ…!!!! ലാസ്റ്റ് കൈ എന്റെ ആയിരുന്നു…. രണ്ട് കയ്യിലും മെഹന്തിയൊക്കെ ഇട്ട് കുറെ ഫോട്ടോസും സെൽഫിയുമൊക്കെയെടുത്ത് ഡാൻസും പാട്ടും കൂത്തുമൊക്കെയായി ഇന്നും വന്ന് കിടക്കുമ്പോ പാതിരാത്രി കഴിഞ്ഞു…. തുടരും…..

by