രചന – ഭവ്യ ഭാസ്ക്കരൻ
ആരുടെയോ ശക്തമായ ചവിട്ടേട്ട് ഇന്ദ്രൻ തെറിച്ചു വീണു. താമര നെഞ്ചിൽ കൈ വച്ച് കൊണ്ട് ശ്വാസം നേരെ നീട്ടി വലിച്ചു. പോലീസ്. എല്ലാത്തിനെ അറസ്റ്റ് ഹിം. രാഹുൽ IPS തന്റെ സഹപ്രവർത്തകർക്ക് നേരെ ഓഡർ ഇട്ടു. രാഹുൽ താമരക്ക് അരികിലേക്ക് വന്നു. ആർ യൂ ഒക്കെ.. അവളുടെ തോളിൽ കൈ വച്ചു കൊണ്ട് ചോദിച്ചു. അവൾ അതെ എന്ന് തലയാട്ടി. ഇന്ദ്രനെയും കിരണിനെയും ചിലങ്കയും പോലീസ് അറസ്റ്റ് ചെയ്തു. രുദ്രന്റെ മേനകയുടെ ബോഡി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. വിലങ്ങ് അണിയിച്ചു നിൽക്കുന്ന ഇന്ദ്രന്റെ അടുത്തേക്കവൾ ചെന്ന് നിന്നു. ഇന്ദ്രന്റെ മുഖത്ത് താമരയുടെ കൈ ആഞ്ഞു പതിച്ചു. രാഹുൽ ചെറു ചിരിയോടെ അത് നോക്കി നിന്നു. നീ ചെയ്ത് എല്ലാം പാപങ്ങൾക്കും കൂലിയായി നിനക്ക് ഇനി ജീവിതവസാനം വരെ ജയിൽകമ്പി എണ്ണി കഴിയാം. കത്തുന്ന മിഴികളോടെ അവൾ അവനെ നോക്കി. ഇന്ദ്രൻ ദേഷ്യത്തോടെവളെ നോക്കി. ഓഹ് നിനക്ക് ദേഷ്യം വരുന്നുണ്ടോ..? അവൾ പുച്ഛത്തോടെ ചോദിച്ചു.
നിന്നെ ഞാൻ വെറുതെ വിടില്ലടി.. ഞാൻ തിരികെ വരും. അയാൾ അവൾക്കു നേരെ ചീറി. അതിന് മറുപടി പറഞ്ഞത് രാഹുലിന്റെ കൈകളായിരുന്നു. ഇന്ദ്രന്റെ മുഖം ഒരു ഭാഗത്തേക്ക് ചെരിഞ്ഞു പോയി. ചുണ്ടു പൊട്ടി ചോര വന്നു. അയാൾ കണ്ണടച്ച് തുറന്ന് രാഹുലിനെ താമരയെയും നോക്കി. നീ ഇനി തിരികെ വരില്ല. നിനക്ക് എതിരെ ഉള്ള എല്ലാ തെളിവുകളും ഞാൻ പോലീസിന് കൈ മാറിയിട്ടുണ്ട്. ശിഷ്ടക്കാലം പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞു. ചിലങ്കയെ നോക്കി. ആകെ പേടിച്ച് തകർന്ന് നില്കുന്നവളുടെ അടുത്തേക്കവൾ ചെന്നു. ഗൂഡാലോചനക്ക് നിനക്കും കിടക്കാം കൂട്ടിന്. തന്റെ ഭർത്താവ് മരിച്ചു പോയില്ലേ.. അല്ലെങ്കിൽ അവനെയും നിന്റെ കൂടെ വിടാമായിരുന്നു. ഒരുമിച്ച് സന്തോഷമായ് ജീവിക്കാൻ അല്ലെ നീ എന്റെ ചേച്ചിയെ ഈ ലോകത്ത് നിന്ന് പറഞ്ഞ് വിട്ടത്. നീയും അനുഭവിക്കണം എന്റെ ചേച്ചി നെഞ്ചു നീറി ജീവിച്ചപ്പോലെ ഓരോ നിമിഷവും. പിന്നെ നിന്റെ ഏട്ടനെ മുന്നേ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിലങ്കയെ നോക്കി കൊണ്ടവൾ പറഞ്ഞു.
അവളുടെ കണ്ണുകൾ നിറഞ്ഞു. താമര കിരണിന്റെ അടുത്ത് വന്ന് നിന്നു. ഒന്നും പറയാതെയവൻ തല താഴ്ത്തി നിന്നു. നിന്നോട് എനിക്ക് സഹതാപം തോന്നുന്നു കിരൺ. നീ ഇത് വരെ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിച്ചത്. എവിടെയോ തന്നിൽ ഒരു ചെറിയ ശെരിയുണ്ട്. ജയിലിൽ നിന്നും പുറത്ത് വരുമ്പോൾ നല്ലൊരു മനുഷ്യനായി ജീവിക്കാൻ നോക്ക്. രാഹുൽ താമരക്ക് അരികിലേക്ക് വന്നു. താമര രാഹുലിനെ നേരെ കൈ നീട്ടി. രാഹുൽ അവൾക്ക് കൈ കൊടുത്തു. താങ്ക് യൂ.. ഏട്ടാ. അവനെ നോക്കി കൊണ്ടവൾ പറഞ്ഞു. രാഹുൽ അവളെ നോക്കി പുഞ്ചിരിച്ചു. ഇവരുടെ കാര്യം ഇനി ഞാൻ നോക്കി കൊള്ളാം. കോടതിയിൽ വരേണ്ടി വരും, ഞാൻ വിളിക്കാം. ആഹ് ഓക്കേ. അവൾ തലയാട്ടി. ഇവരെ ജീപ്പിൽ കയറ്റ്.. രാഹുൽ കോസ്റ്റബിളിനെ നോക്കി പറഞ്ഞു. യെസ് സർ. എല്ലാവരും വീടിന് പുറത്തേക്കു ഇറങ്ങി. വീടു പൂട്ടി സീൽ വച്ചു. അവരെ കൊണ്ട് പോലീസ് വാഹനം നീങ്ങുന്നത് അവൾ നോക്കി നിന്നു.
അവൾ പതിയെ ചെന്നു ഉമ്മറത്തെ തൂണിൽ ചാരിയിരുന്നു. കിരൺ അന്ന് കൊണ്ടാക്കിയ ദിവസം അവളുടെ ഓർമകളിൽ എത്തി. കിരൺ പോയതിനു ശേഷം ലക്ഷ്മി ആന്റിയും ശേഖർ അങ്കിളിലും എന്നെ കാണാൻ വന്നു. മോളെ.. ലക്ഷ്മിയെയും ശേഖരിനെ കണ്ടവൾ ഭയത്തോടെ കട്ടിലിൽ നിന്നും എഴുന്നേറ്റു. മോളെ.. പേടിക്കണ്ട. ഞങ്ങൾ മോളെ സഹായിക്കാo. ലക്ഷ്മി അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു. താമര സംശയത്തോടെവരെ സൂക്ഷിച്ചു നോക്കി. മോൾക്ക് ഞങ്ങളെ വിശ്വാസമായില്ല അല്ലെ..? കിരൺ എന്റെ മോന്റെ ഫ്രണ്ടാണ്. അവൻ പറഞ്ഞു കിരണിനെ അവന്റെ കുടുംബത്തെ കുറിച്ച് അറിയാം. എന്റെ മോൻ തന്നെയാണ് മോളുടെ കാര്യം പറഞ്ഞപ്പോൾ നിന്നെ രക്ഷിക്കണം എന്ന് പറഞ്ഞത്. പിന്നെ കിരൺ മയക്ക് മരുന്നിന് അടിമയാണെന്ന്. അവനെ സൂക്ഷിക്കണമെന്നും. കിരൺ നല്ലൊരു പയ്യനായിരുന്നു പക്ഷേ അവന്റെ കൂട്ട് കേട്ടാണ് അവന്റെ നാശത്തിലേക്ക് വഴി തെളിച്ചത്. ഞങ്ങളുടെ മോൻ വിദേശത്തേക്ക് പോയപ്പോൾ ഇടക്ക് ഞങ്ങളെ കാണാൻ വരും. ഞങ്ങളോട് ഭയങ്കര സ്നേഹമാണ്.
അവനെ ഞങ്ങൾ ഒരുപാട് ഉപദേശിച്ചു. പക്ഷേ മയക്ക് മരുന്നിന് അഡിക്റ്റഡ് ആയാൽ പുറത്ത് വരാൻ സമയം എടുക്കും. ലക്ഷ്മി അവളെ നോക്കി കൊണ്ട് പറഞ്ഞു. അവൾ അവരെ ഉറ്റു നോക്കി. ഞങ്ങളോട് മോൾ സത്യം പറഞ്ഞാൽ ഒരുപക്ഷേ ഞങ്ങൾക്ക് സഹായിക്കാൻ കഴിയും. ശേഖർ അവളെ നോക്കി കൊണ്ട് പറഞ്ഞു. അവൾ എന്ത് ചെയ്യണം എന്നറിയാതെ അവരെ നോക്കി നിന്നു. നിങ്ങളെ എനിക്ക് വിശ്വസിക്കാമോ..? താമര ചോദിച്ചു. ലക്ഷ്മി അവളുടെ കൈ പൊതിഞ്ഞു പിടിച്ചു. മ്മ്. മോളുടെ അമ്മയെയും അച്ഛനെയും പോലെ ഞങ്ങളെ കാണാം. അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. അച്ഛന്റെ അമ്മയുടെ മുഖം ഓർമയിൽ എത്തി. മോളെ.. ലക്ഷ്മി അവളുടെ കണ്ണുകൾ തുടച്ചു. താമര തന്നെ കുറിച്ച് എല്ലാം അവരോട് പറഞ്ഞു. എല്ലാം കേട്ട് അവരുടെ കണ്ണുകൾ നിറഞ്ഞു. ലക്ഷ്മി അവളെ ചേർത്തു പിടിച്ചു. ശേഖർ കണ്ണ് തുടച്ചു കൊണ്ട് താഴേക്ക് ഇറങ്ങി പോയി.
ലക്ഷ്മിയെ കെട്ടിപിടിച്ചു അതുവരെ അവൾ അനുഭവിച്ച സങ്കടങ്ങൾ എല്ലാം പറഞ്ഞവൾ കരഞ്ഞു. വല്ലാതെ ഒറ്റപ്പെടുമ്പോൾ ആരെങ്കിലും ഒരാൾ ചേർത്തു പിടിക്കാൻ ഉണ്ടെങ്കിൽ അതൊരു വലിയ ഭാഗ്യമാണ്. ഒരു പക്ഷേ നമ്മുക്ക് വേണ്ടി അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരിക്കും. ഒരു ചേർത്ത് പിടിക്കൽ അത്രെയെ അവർ ആഗ്രഹികുന്നുള്ളൂ. പലപ്പോഴും അങ്ങനെ ഒരാളില്ലാതെ പോവുന്നതാണ് സത്യം. ലക്ഷ്മി അവളെ ചേർത്തു പിടിച്ചു ആശ്വാസിപ്പിച്ചു. ആ ഒരു ചേർത്തു പിടിക്കൽ മതിയായിരുന്നു അവൾക്ക് ഒരാശ്വാസത്തിന്. കുറച്ച് നേരത്തിന് ശേഷം ശേഖർ ഫോണും പിടിച്ചു കൊണ്ട് റൂമിലേക്ക് വന്നു. മോളെ… ശേഖർ വിളിച്ചു. അവൾ മുഖം ഉയർത്തി കൊണ്ടായാളെ നോക്കി. രാത്രിക്ക് പോവാൻ തയ്യാർ ആയിക്കോളൂ. എങ്ങോട്ടു എന്നാ രീതിയിൽ അവൾ അയാളെ നോക്കി. എന്റെ ഏട്ടന്റെ അടുത്തേക്ക്. അയാൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. ഏട്ടൻ വരും മോളെ കുഞ്ഞിനെ കൊണ്ടു പോവാൻ.
എല്ലാം കാര്യവും ഞാൻ സംസാരിച്ചിട്ടുണ്ട്. അയാൾ അവളെ നോക്കി കൊണ്ട് പറഞ്ഞു. ലക്ഷ്മിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. ഏട്ടൻ റിട്ടയേർഡ് പോലീസ് ഓഫീസറാണ്. മകൻ അച്ചു ഇപ്പോ IPS ഓഫീസറും. മോളുടെ സങ്കടമെല്ലാം മാറും. ധൈര്യമായി പൊക്കോ. അവളുടെ കവിളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. മ്മ്. ഞാൻ എങ്ങനെയാ.. ഇതിനൊക്കെ..? അവൾ നന്ദിയോടെ അവർക്ക് മുന്നിൽ കൈ കൂപ്പി. മോൾക്ക് നല്ലതേ വരൂ. അവളുടെ നെറുകിൽ തലോടി കൊണ്ട് ശേഖർ പറഞ്ഞു. അവൾക്കു ആരൊക്കെയോ കൂടെ ഉണ്ടെന്നൊരു തോന്നൽ മനസ്സിൽ തോന്നി തുടങ്ങി. രാത്രിയിൽ പറഞ്ഞപോലെ ശേഖരിന്റെ ഏട്ടൻ മധുസൂധനൻ എത്തി. താമരയെയും കൂട്ടി പോയി. പിന്നീട് അങ്ങോട്ട് മധുസൂധനൻ അങ്കിളിന്റെ കൂടെ ആയിരുന്നു. അങ്കിളും അങ്കിളിന്റെ ഭാര്യയും അവരുടെ മോളെ പോലെ എന്നെ സംരക്ഷിച്ചു.
രാഹുലേട്ടൻ എനിക്ക് ഏട്ടനായി ഏട്ടന്റെ ഭാര്യ കാർത്തിക എനിക്ക് ഏട്ടത്തിയായി മാറി. എന്നെ അവരോടൊപ്പം ചേർത്ത് നിർത്തി. വൈകാതെ രാഹുലേട്ടന് കേസ് കൈ മാറി. എന്റെ കൈയിൽ അവർക്ക് എതിരെ ഉണ്ടായിരുന്ന ഡോക്യുമെന്റ്സ് എല്ലാം ഏട്ടനെ ഏല്പിച്ചു. രാഹുലേട്ടൻ സീക്രെറ്റ് ആയി എൻക്വിറി ആരംഭിച്ചു. ആദിയെ അവിടെ ഏല്പിച്ചു അന്വേഷണത്തിന്റെ ഭാഗമായി എനിക്ക് കൊല്ലങ്ങോട് വരേണ്ടി വന്നു. ഞാൻ പോലും അറിയാതെ എന്റെ ജീവിതം അവിടേം തൊട്ട് മാറുകയായിരുന്നു. സൂര്യേട്ടൻ.. അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് അവിടെ വച്ചായിരുന്നു. പ്രണയമോ വിവാഹമോ ഒന്നും ഈ ജീവിതത്തിൽ വേണ്ട എന്ന് കരുതിയത് ആയിരുന്നു. പക്ഷേ ഞാൻ പോലുമറിയാതെ എന്റെ മനസ് സൂര്യട്ടനുമായ് അടുത്തു. പ്രണയം അങ്ങനെയാണല്ലോ.. ക്ഷണിക്കപ്പെടാത്ത ഒരഥിതിയെ പോലെ അറിയാതെ എപ്പോഴോ നമ്മളിലേക്ക് കടന്ന് വരും.
അയാളെ അടുത്ത് അറിയുമ്പോൾ അയാളിലേക്ക് മാത്രമായ് നമ്മൾ ഒതുങ്ങി പോവുo. ഞാനും അത്രമേൽ പ്രണയിച്ചു. മനസിൽ എന്റെന്ന് പറഞ്ഞു. ഉള്ളിൽ ഉണ്ടായിരുന്ന പ്രണയം പറയാതെ നെഞ്ചിൽ കൊണ്ടു നടന്നു. എങ്കിലും ഓരോ വരവിനു വേണ്ടിയും കാത്തിരുന്നു. കാണാത്തപ്പോൾ പരിഭവിച്ചു. കാണുമ്പോൾ മനസ്സിൽ കൊണ്ടു നടന്ന പിണക്കവും പരിഭവവും എങ്ങോ പോയ് മറയുമായിരുന്നു. ഓരോ ദിവസവും പോയ് മറയുമ്പോഴുo സൂര്യേട്ടനോട് എല്ലാം തുറന്ന് പറയണം എന്ന് കരുതി. പിന്നീട് കരുതി എല്ലാം ചെയ്തു തീർത്തത്തിന് ശേഷം തുറന്ന് പറയാമെന്ന്. പക്ഷേ എല്ലാം തകിടം മറഞ്ഞത്. അന്ന് ട്രെയിനിങ്ങിന് പറഞ്ഞ് ആദി മോന്റെ അടുത്തേക്ക് പോയപ്പോഴാണ്. ഞാൻ ചെന്നപ്പോൾ രാഹുലേട്ടൻ അവർക്ക് എതിരെ വേറെയും തെളിവുകൾ കണ്ടത്തി കഴിഞ്ഞിരുന്നു. അവരെ കുടുക്കാൻ ഉള്ള എല്ലാ പ്ലാനും തയ്യാറാക്കി. തിരികെ ടീച്ചറിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ആരൊക്കെയെ എന്നെ തിരക്കി വന്നു എന്നും ടീച്ചറെ ആപകടപ്പെടുത്താൻ ശ്രെമിച്ചന്നും സൂര്യേട്ടൻ ടീച്ചറെ കൊണ്ട് പോയന്ന് അറിയുന്നത്. പിന്നെ എങ്ങനെയാ അവിടെ നിന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന് എനിക്ക് പോലും അറിയില്ല. പക്ഷേ ആ നിമിഷം എനിക്ക് സൂര്യേട്ടന്റെ കൂടെ പോവാനാണ് തോന്നിയത്.
പക്ഷേ എന്നെ ഒന്ന് കേൾക്കുക പോലും ചെയ്യാതെ എന്നെ തനിചാക്കി പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കൈയിൽ ഉള്ള ഫോട്ടോയിൽ കണ്ണുനീർ തുള്ളികൾ ഇട്ടു വീണു. അവൾ കണ്ണുകൾ അടച്ചു ദീർഘനിശ്വാസമെടുത്തു. അന്ന് അവിടെ വച്ചാണ് ശാരികയെ കാണുന്നതും പരിചയപെടുന്നതും. എന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ അവൾ എന്റെ കൂടെ നിന്നു. തളരുമ്പോൾ താങ്ങായി അവൾ എന്നും ഉണ്ടായിരുന്നു. അവളുടെ ഫാമിലിയിൽ ഞാനും ഒരംഗമായ് തീർന്നു. സ്വന്തമെന്ന് കരുതി സ്നേഹിക്കാൻ എനിക്ക് രണ്ടു കുടുംബത്തെ ദൈവം എനിക്ക് തന്നു. തോൽക്കാൻ മനസ് അനുവദിച്ചില്ല. ചെയ്ത് തീർക്കാൻ ഒത്തിരി ഉണ്ടായിരുന്നു. എല്ലാം നഷ്ടമാക്കിയവരുടെ നാശം അത് എന്റെ കൈ കൊണ്ട് തന്നെയാവണമെന്ന് ഉറച്ചു.
പിന്നീട് അതിന് വേണ്ടിയായിരുന്നു കാത്തിരുന്നത്. അച്ഛന്റെ അധ്വാനത്തിന്റെ ഫലമായാണ് നന്ദനം അസോസിയേറ്റ് വളർന്നത്. അതിൽ മൂലധനത്തിൽ നിന്നാണ് ഓരോ ബിസിനസ്സും ആരംഭിച്ചത്. നന്ദനം അസോസിയേറ്റ് ഒഴികെ ബാക്കി എല്ലാ സ്വത്തുക്കളും രാഹുലേട്ടന്റെ സാന്നിധ്യത്തിൽ ട്രസ്റ്റിനെ കൈ മാറി. എല്ലാവർക്കും ഉള്ള ശിക്ഷ നൽകി കഴിഞ്ഞു. അച്ഛാ.. അമ്മാ… ചേച്ചി.. അവളുടെ തേങ്ങലുകൾ അവിടെ അലയടിച്ചു. മനസ് ഒന്ന് ശാന്തമായപ്പോൾ അവൾ മുറ്റത്തേക്ക് ഇറങ്ങി. പെട്ടന്ന് മാനം ഇരുണ്ടു മൂടി മഴ പെയ്യാൻ തുടങ്ങി. അവൾ ആ മഴയെ തന്നിലേക്ക് ആവാഹിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. തുടരും……

by