17/04/2026

പ്രണയവർണ്ണം : ഭാഗം 06

രചന – അമ്മൂസ്

അവൾ അലക്ഷ്യമായി ഒന്ന് കടയിലേക്ക് നോക്കി മുന്നോട്ട് ചുവട് വയ്ക്കാൻ ആഞ്ഞതും
അന്നയെ കണ്ട് അവളൊന്ന് നിന്നു.
സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന അവളെ കണ്ടതും സാറ ആധിയോടെ മുന്നിലേക്ക്‌ നടന്നു ……

അന്നാ നീ എന്താ ഇവിടെ നിൽക്കുന്നെ ….
വീട്ടിലേക്ക് പോയില്ലേ ………
നേരം ഒത്തിരി ആയല്ലോ ……
സാറ പെട്ടന്ന് അവൾക്കരികിലേക്ക് എത്തി ചോദിച്ചു …..

ചേച്ചി ഞാൻ ………ഞാൻ വീട്ടിലേക്ക്‌ പോകാൻ പോയതാ …….

അവൾ പെട്ടന്ന് മിഴികൾ താഴ്ത്തി…..

അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടതും
സാറ ഒരു വശത്തേക്ക് നിൽക്കുന്ന സേവിയേയും ബെന്നിയേയും മാറിമാറി നോക്കി .

എന്താ മോളെ ……
എന്ത് പറ്റി നിനക്ക് ………
സാറ അന്നയെ ചേർത്ത് പിടിച്ചു ……

ചേച്ചി ……അയാള് ……..ആ ….ഡേവിഡ് ……
ഇന്ന് വഴിയില് വച്ച് എന്നെ ഉപദ്രവിക്കാൻ വന്നു ……..
അവിടെ വച്ച് ഉണ്ടായ കാര്യങ്ങൾ എല്ലാം അന്ന സാറയോട് പറഞ്ഞു .

ആ സമയം ഈ സേവിച്ചായനാ അയാളുടെ കൈയിൽ നിന്ന്
എന്നെ രക്ഷിച്ചത് ……….

അവൾ സേവിയെ നോക്കി പറഞ്ഞു .

സാറയുടെ കണ്ണുകൾ സേവിയിൽ എത്തി നിന്നു.

അവളുടെ കണ്ണുകളിൽ എവിടെയോ ഒരു നീർത്തിളക്കം അവൻ കണ്ടിരുന്നു .

അവൾ അന്നയെ വീണ്ടും നെഞ്ചോട് അടക്കി പിടിച്ചു …….

ഒന്നുമില്ല മോളെ ……

അവൻ എത്രയൊക്കെ വിചാരിച്ചാലും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല …….

ദെയ്‌വം നമ്മുടെ കൂടെ തന്നെ കാണും …….

ചിലപ്പോ ആരുടെയെങ്കിലും രൂപത്തിൽ …….
അവളത് സേവിയെ നോക്കിയാണ് പറഞ്ഞത് …….

ഒരു നന്ദി പറയലിന് മുതിർന്നില്ലെങ്കിലും
അതിൽ എല്ലാമുണ്ട് ………

ബെന്നിച്ചാ …..ഇവൾ കടയിൽ നിന്ന് എന്തെങ്കിലും കഴിച്ചോ?

ഹ്മ്മ് ……അതൊക്കെ ഞാൻ കൊടുത്തിട്ടുണ്ട്.

എന്നാ വീട്ടിലേക്ക് പോകാം ……അവൾ അന്നയോടായി ചോദിച്ചു …….

ഇനിയിപ്പോ ഒറ്റക്ക് പോണ്ട സാറ …..നിങ്ങളെ ഇവൻ കൊണ്ടാക്കും …..

സേവിയെ നോക്കി ബെന്നി പറഞ്ഞു ……..

വേണ്ട ബെന്നിച്ചായാ……

എന്നും ഞങ്ങൾ ഒറ്റക്ക് തന്നെയാ പോകുന്നത്
ഇനിയും അങ്ങനെ മതി …….

കൂട്ടിന് കർത്താവ് ഉണ്ടാകും .

പിന്നെ ഡേവിഡ് …… കുറച്ച് നാൾ അവന്റെ ശല്യം കുറഞ്ഞിരുന്നതായിരുന്നു ……….

എന്തായാലും ഡേവിഡ് ഇനി വന്നാൽ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം …….

അവൾ അന്നയേയും കൊണ്ട് മുന്നോട്ട് നടന്നു …..

അവർ പോകുന്നത് കണ്ടതും സേവി ബെന്നിക്കരികിലേക്ക് വന്നു .

എൻന്റിച്ചായാ …..ഇവളെന്താ ഇങ്ങനെ ……ഞാൻ വീട്ടിൽ കൊണ്ട് ആക്കേണ്ട ഒരു നല്ല അവസരമല്ലേ അവൾ ഇല്ലാണ്ടാക്കിയത് ……….
ബെന്നിയുടെ തോളിൽ കൈചേർത്ത് കൃത്രിമ ദേഷ്യത്തോടെ അവൻ പറഞ്ഞു ……

🌼🌼🌼🌼🌼🌼🌼🌼

അന്നയും സാറയും വീടെത്തുന്ന വരെ തങ്ങൾക്ക് പിന്നാലെ ഒരു ജീപ്പിന്റെ ഇരമ്പൽ
ഉണ്ടെന്ന് അറിഞ്ഞിരുന്നു ……..
അത് സേവിയാണെന്നും അറിയാമായിരുന്നു .

വീടിന്റ ഉമ്മറപ്പടിയിലേക്ക് കേറി തൂക്കിഇട്ടിരുന്ന ചെടിച്ചട്ടിയിൽ നിന്ന് താക്കോൽ കണ്ടെടുത്ത് അന്ന വാതിൽ തുറന്ന് ആദ്യം അകത്തേക്ക് കേറി……
പിന്നാലെ സാറയും …….

ശേഷം കതകടക്കാനായി സാറ തിരിയുമ്പോൾ അറിഞ്ഞിരുന്നു തിരിച്ചു പോകുന്ന സേവിയുടെ ജീപ്പിന്റെ ശബ്ദത്തേ …….

അവൾ വാതിലടച്ച് സാക്ഷയിട്ടു .
ഒരു നെടുവീർപ്പാലെ ഹാളിലെ ചുവരിൽ തൂക്കിയിരുന്ന കർത്താവിന്റെ ചിത്രത്തിലേക്ക് നോക്കി …….

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

സേവി തിരിച്ചെത്തിയപ്പോഴേക്കും ബെന്നി കട അടക്കാറായിരുന്നു .

അവര് വീട്ടിൽ കയറിയിട്ടാണോ ടാ നീ പോന്നത് ……..

ഉവ്വ് ഇച്ചായാ …….. രണ്ടാളും വീട്ടിൽ കയറി കതക് അടച്ചതിന് ശേഷമാ ഞാൻ വന്നത് .

ഹ്മ്മ്മ് ….. ബെന്നിയൊന്നു മൂളി …..

എന്നാ അയാലും ……ആ ഡേവിഡ് നെ എനിക്കൊന്ന് കാണണം കേട്ടോ ഇച്ചായാ …….

മ്മ്മ് കാണാമെടാ ……. ഉടനെ തന്നെ അതൊരു അവസരം വരും .

ഹ്മ്മ്മ് ………..

🌼🌼🌼🌼🌼🌼🌼

രാത്രിയിലെ ഭക്ഷണവും കഴിച്ച് സാറയുടെ മടിയിൽ കിടക്കുകയായിരുന്നു അന്ന…

അന്നാ …….

മ്മ്മ് ……..

ഇന്ന് ഒത്തിരി പേടിച്ചോ …….

മ്മ്മ് ………

ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ല ചേച്ചി ……

അയാൾ എന്റെ കൈയിൽ കയറി ബലമായി പിടിച്ച് വലിച്ച സമയം ……. അയാളെ പ്രതിരോധിക്കാൻ എനിക്ക് ഒരു ശക്തിയും കിട്ടുന്നില്ലായിരുന്നു ……

അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി ……

ഡേവിഡിന്റെ കൈകളുടെ മുറുക്കം എത്രത്തോളമെന്ന് അറിയിക്കുന്ന പോലെ അവളുടെ വലത് കൈതണ്ടയിൽ ആ പാട് കരിനീലിച്ച് കിടക്കുന്നുണ്ട് .

സാറ ആ വിരൽപാടിൽ മെല്ലെ തഴുകി .

ആ സമയം സേവിച്ചൻ വന്നില്ലായിരുന്നു എങ്കിൽ ………..എനിക്കറിയില്ല ചേച്ചി എന്താകുമെന്ന്…..

അതൊന്നും ഓർക്കണ്ട അന്നാ ……..
അയാൾ രക്ഷിച്ചതൊക്കെ ശെരിതന്നെ ….
എന്നാലും ആരെയും കണ്ണടച്ച് വിശ്വസിക്കരുത് .

അങ്ങനെ ഒന്നും പറയല്ലേ ചേച്ചി …..
സേവിച്ചായൻ പാവമാ ….

ഇന്ന് അയാളുടെ അടുത്ത് നിന്ന് എന്നെ മാറ്റി വണ്ടിയിൽ കൊണ്ടിരുത്തിയിട്ട് സേവിച്ചായൻ എന്താ പറഞ്ഞതെന്നോ???

സാറയുടെ അടുത്ത് സുരക്ഷിതമായി എത്തിച്ചേക്കാമെന്ന് ……എനിക്ക് എന്ത് സന്തോഷമായെന്നോ ….
അന്നേരം സേവിച്ചനരികിൽ നിന്നപ്പോ.
എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം തോന്നി.

സാറ അത് കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല .

അവൾ ഒരു നെടുവീർപ്പാലെ അന്നയുടെ നെറുകയിൽ മെല്ലെ തലോടിയിരുന്നു ……..

അന്നാ …..
മ്മ്മ് …….
നിന്നെ നാളെ മുതൽ ഞാൻ കൊണ്ട് പോകുകയും തിരിച്ച് കൊണ്ടാക്കുകയും ചെയ്യാം കേട്ടോ …..
ഒറ്റക്ക് പോണ്ടാ ……

അന്ന സാറയുടെ മുഖത്തേക്ക് നോക്കി ……
ചേച്ചി എങ്ങനെയാ …….

അന്ന സംശയത്തോടെ ചോദിച്ചു .

വണ്ടി വർക്ക്ഷോപ്പിൽ നിന്നും ഇറക്കാം ……..

അതിപ്പോ എങ്ങനെയാ ചേച്ചി………

നല്ലൊരു തുക തന്നെ വേണ്ടേ അതിന് …….
ഇപ്പോഴത്തേ സാഹചര്യത്തിൽ അത് കൊടുക്കുന്നത് എങ്ങനെയാ ……..

അതൊന്നും ആലോചിച്ച് നീ വിഷമിക്കണ്ട ….
ഞാൻ നോക്കിക്കോളാം …….

ഹമ് ….

അന്നയൊന്നു മൂളി അവളുടെ മടിയിൽ സങ്കടത്തോടെ കമഴ്ന്നു കിടന്നു .

🌼🌼🌼🌼🌼🌼🌼🌼

പിറ്റേന്ന് രാവിലെ തന്നെ സാറ
വർക്ക്‌ഷോപ്പിലേക്ക് പുറപ്പെട്ടു ……

എന്നാൽ ഷോപ്പ് പൂട്ടി ഇട്ടിരിക്കുക യായിരുന്നു .

തുറക്കാൻ വൈകുമോ എന്ന് അറിയാൻ
അടുത്തുള്ള ഒരു കടയിൽ ചോദിച്ചപ്പോഴാണ് അറിയുന്നത് …..ഇനി രണ്ടാഴ്ച്ചത്തേക്ക് കട തുറക്കില്ലെന്ന് …..
കടനടത്തുന്ന ആൾ എവിടെയോ യാത്ര പോയിരിക്കുകയാണെന്ന് …….

അവൾ ദേഷ്യത്തോടെ നെറ്റിയിൽ കൈ വച്ചു .

രണ്ട്‌ മൂന്ന് പ്രാവശ്യം കട ഉടമയെ വിളിച്ചു നോക്കി ഒരു വിവരവുമില്ല .

അവൾ മെല്ലെ പിൻന്തിരിഞ്ഞു നടന്നു……

തിരികെ വീടെത്തിയപ്പോൾ കുറച്ച് താമസിച്ചിരുന്നു……

അന്നക്ക്‌ അന്ന് ക്ലാസ്സ് ഇല്ലാത്തതിനാൽ അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു .

നേരം വൈകിയത് കൊണ്ട് സാറയും പോയില്ല ……വല്ലാത്തൊരു മടിയോടെ അവളും വീട്ടിൽ തന്നെ നിന്നു .

വർക്ക്‌ ഷോപ്പ് അടവാണെന്നുള്ള കാര്യം അന്നയോട് പറഞ്ഞപ്പോൾ അവൾ സാറയെ സ്വയം സമാധാനിപ്പിച്ചു .

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അന്നേ ദിവസം സാറക്കൊച്ചിനെ കാണാതെ ബെന്നിയുടെ കട വരാന്തയിൽ ചൂടാറിയ ചായയുമായി ഇരിക്കുകയായിരുന്നു അവൻ .

അടുത്ത ചായ എടുക്കട്ടെ …….

ബെന്നി കളിയോടെ ചോദിച്ചു …….

അവൻ പരിഭവിച്ച മുഖവുമായി ഇരുന്നു .

അത് കണ്ടതും ബെന്നി പൊട്ടിച്ചിരിച്ചു പോയി .

എന്തോന്നാടാ ഇത് …..കൊച്ചു പിള്ളേരെ പോലെ ……

ഇന്ന് എന്തായിരിക്കും സാറവരാത്തെ …….
അന്നയേയും കണ്ടില്ലിച്ചായാ …..

എന്ത് പറ്റിക്കാണും ????

രാത്രി ഇനി ആ ഡേവിഡ് എങ്ങാനം വന്നുകാണുവോ ????

ഒന്ന് പോയി നോക്കിയാലോ …

ഓഹ് ഇവന്റെ കാര്യം …….

നീ എന്തിനാടാ ഇത്ര ടെൻഷൻ അടിക്കണേ ……
ബെന്നി തലയിൽ കൈവച്ച് ചോദിച്ചു .

ഇന്ന് ശനി അല്ലേടാ ശനിയാഴ്ച ഏതേലും സ്കൂളിൽ ക്ലാസ്സ്‌ വയ്ക്കോ……..

അന്ന അതാകും പോകാത്തേ ……

പിന്നെ ഇന്ന് അന്ന വീട്ടിൽ ഉള്ളത് കൊണ്ട് അവളും പോയിക്കാണില്ല …

ഹ്മ്മ്…….

ആയിരിക്കും അല്ലേ ….

ബെന്നി അവനെ ഒന്ന് ഇരുത്തി നോക്കി …..

അവന്റെ നോട്ടം കണ്ടതും സേവി പതിയെ അവിടന്ന് എഴുന്നേറ്റു ……

ഈ പ്രേമത്തിന്റെ ഓരോരോ കുഴപ്പങ്ങളേ …..

സേവിയുടെ പോക്ക് കണ്ട് അവൻ സ്വയം പറഞ്ഞു .

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അന്ന് വൈകുന്നേരം മനസ്സിനേക ആശ്വാസം നൽകുന്ന അൾത്താരക്ക് മുന്നിൽ
ഉരുകുന്ന മനസ്സുമായി ഇരിക്കുകയായിരുന്നു സാറ ……

എന്തിനാ കർത്താവേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് ???

അതിനു മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത് .

എനിക്ക് അന്നയും അന്നക്ക്‌ ഞാനും ഞങ്ങൾക്ക് കൂട്ടിന് നീയും അങ്ങനെയല്ലേ നമ്മൾ ജീവിക്കുന്നത് …….

എന്നിട്ടും എന്തിനാണ് ഈ പരീക്ഷണങ്ങൾ .

അവൾ മൗനമായി ചോദിച്ചു .

ഇനി ഞാൻ അന്നയെ എന്ത് വിശ്വാസത്തിൽ സ്കൂളിലേക്ക് വിടും …….

ഡേവിഡിന്റെ കണ്ണിൽപ്പെടാതെ എന്റെ കുഞ്ഞിനെ എവിടെക്കൊണ്ട് ഒളുപ്പിക്കാനാണ് ഞാൻ ……..

അവളുടെ കണ്ണുകൾ നിറഞ്ഞു ……….

സങ്കടങ്ങളുടെ വലിയൊരു കൂമ്പാരം അവളുടെ തൊണ്ടക്കുഴിയോളം എത്തി നിന്നു…..

എല്ലാവർക്കും മുന്നിൽ ധൈര്യത്തോടെ നിൽക്കുന്ന സാറയുടെ ഏറ്റവും നിസഹായ അവസ്ഥയായിരുന്നു അത് .

മെല്ലെ മെല്ലെ മനസ്സിലെ ഓരോ ഭാരങ്ങളും
വേദനകളും അവളാ ക്രൂശിതരൂപത്തിന് മുന്നിൽ ഇറക്കി വച്ചു ……

കുറച്ച് നേരം കഴിഞ്ഞതും മനസ്സൊന്നു ശാന്തമായെന്ന് തോന്നി .അവൾ കണ്ണുകൾ തുറന്ന് ഒന്ന് നെടുവീർപ്പെട്ടു ……..

അന്ന പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയിരുന്നു ….

സാറയാ അൾത്താരയിലേക്ക് തന്നെ മിഴി
നട്ടിരുന്നു ……

കുറച്ച് നേരം കഴിഞ്ഞതും തന്റെ അടുത്തേക്ക് ആരോ വന്നിരിക്കുന്ന പോലെ അവൾക്ക് തോന്നി ……

വല്ലാതെ ഇഷ്ടം തോന്നുന്ന ഒരു ഗന്ധം അവൾക്ക് ചുറ്റും നിറഞ്ഞു …..

അവൾ തലചരിച്ച് നോക്കിയതും
അടുത്ത് വന്നിരുന്ന ആളെ കണ്ട് അവളൊന്നു ഞെട്ടി .

സേവ്യർ ഒരു കുഞ്ഞ് പുഞ്ചിരിയാലെ കർത്താവിനെ നോക്കി ഒന്ന് കുരിശ് വരച്ച് അവൾക്ക് അരികിലുള്ള ബെഞ്ചിലേക്ക് ഇരുന്നു ………

തുടരും .❤️