രചന – ആയിഷ അക്ബർ
അവൻ പുറത്തേക്ക് വന്നപ്പോഴേക്കും അഞ്ജലി ബാഗുമെടുത് പുറത്തേക്കിറങ്ങി നിനിരുന്നു. ……
അവൾക്ക് മുഖം കൊടുക്കാതെ അവൻ പെട്ടെന്ന് കാറിലേക്ക് കയറി……
അവൾക്ക് കയറാനൊരു പ്രയാസം വേണ്ടെന്നത് കൊണ്ട് തന്നെ അവൻ അവൾക്കായി ഡോറും തുറന്ന് കൊടുത്തു. …..
അവൾ അകത്തേക്ക് കയറി അൽപ നേരം കഴിഞ്ഞാണ് അവന്റെ മുഖത്തേക്കൊന്ന് നോക്കിയത്. …….
കലങ്ങിയ കണ്ണുകളും ചുവന്ന മുഖവും കാൻകെ അവൻ കരഞ്ഞിരിക്കുകയാണെന്ന് അവൾക്ക് തോന്നി. …..
അവൾക്കത്ഭുതമാണ് തോന്നിയത്. ……
ഇത്രത്തോളം അവനെ വേദനിപ്പിക്കാൻ മാത്രമുള്ള ഇഷ്ടമുണ്ടോ അവനു തന്നോട്. …..
അവന്റെ കണ്ണുകൾ തന്നെ അഗാദമായി വേദനിപ്പിക്കും പോലെ അവൾക്ക് തോന്നി. ….
എന്നാൽ അവൻ അവളിലേക്ക് നോക്കുക പോലും ചെയ്തില്ല. ….
ഒരു നോട്ടം കൊണ്ട് പോലും തന്നെ അത്രയേറെ തളർത്താൻ കഴിവുള്ളവളാണ് അവളെന്ന് അറിയുന്നത് കൊണ്ട് തന്നെയായിരുന്നത്. ……
അവൾ ഉള്ളിൽ നിറഞ്ഞൊരു നോവോടെ പുറത്തേക്ക് മിഴികൾ പായിച്ചു. ……..
വീട്ടിലെത്തിയ ഉടനെ അഞ്ജലി മുറിയിലേക്ക് പോയെങ്കിലും അർജുൻ കോലായിലെ മരത്തിന്റെ സോഫയിലേക്ക് ചാരി കണ്ണുകളടച്ചു കിടന്നു. ….
കോണിപ്പടിയിൽ നിന്നും അഞ്ജലി ഒന്ന് കൂടി അവനിലേക്കെത്തി നോക്കി. …
അവന്റെ നൊമ്പരം തന്നിലേക്കും പകരുന്നുണ്ടെങ്കിൽ കൂടി ഒരു തവണ വിഡ്ഢിയായവളാണ്. …
ഇനിയും ഒന്ന് താങ്ങില്ല തനിക്ക്. ….
അവൻ പോകുന്നത് അവനോളം തന്നെയും വേദനിപ്പിക്കുന്നുണ്ടെങ്കിൽ കൂടി അതാണ് ശെരി. …..
ആരോരുമില്ലാത്തവളുടെ ഈ സങ്കടങ്ങൾ അവനു നല്ലതിന് വേണ്ടിയാണ്. …….
അതേ ചിന്തിക്കേണ്ടതുള്ളു. …
ഉരുകുന്ന മനസ്സുമായി കോണിപ്പടികൾ കയറുമ്പോഴും അവനെന്ന നോവവളെ വരിഞ്ഞു മുറുക്കിയിരുന്നു. …..
എന്താ അജു. ……
പത്മയുടെ ആ ചോദ്ധ്യത്തിലാണ് അർജുൻ കണ്ണുകൾ തുറന്നത്. …..
ഏയ്…..ഒന്നുമില്ല അമ്മാ. …ചെറിയൊരു തലവേദന. ……
അച്ഛനെവിടെ. ….
അവനതും ചോദിച്ചു ഇരുന്നിടത് നിന്നും എഴുന്നേറ്റു. ……..
അച്ഛൻ പിറകിലെ കവുങ്ങിൻ തോട്ടത്തിലൂടെ പോയിരുന്നു……
പത്മയത് പറഞ്ഞതും അവർക്ക് ശെരിക്കും മുഖം നൽകാതെ അവൻ അവിടെ നിന്നും നടന്നു……
അടുക്കള വശത്തു കൂടി അവൻ പിറകിലെ കവുങ്ങിൻ തോട്ടത്തിലേക്ക് ഇറങ്ങി …..
ദൂരെ നിന്നേ അവൻ കണ്ടിരുന്നു കവുങ്ങിനു മേലേ കണ്ണ് നട്ട് നിൽക്കുന്ന അച്ഛനെ…..
അച്ഛാ…..
അവൻ പതിയേ വിളിച്ചു…
ആ…. നീയെവിടെ പോയതായിരുന്നു…. കുറെ നേരമായി നല്ല സമാധാനമുണ്ടായിരുന്നല്ലോ……
ദേവൻ ചിരിച്ചു കൊണ്ടതും പറഞ് വീണ്ടും കവുങ്ങിനു മുകളിലേക്ക് നോക്കി നിന്നു…
ഞാൻ….. ഞാൻ അച്ഛന്റെ കൂടെ വരികയാണ്….
നമുക്ക്…. നമുക്ക് തിരികെ പോകാം…….
അവന്റെ വാക്കുകളിലെ ഇടർച്ച അറിഞ്ഞെന്ന വണ്ണം ദേവൻ അവനിലേക്ക് നോക്കിയതും അവൻ പെട്ടെന്നയാളെ ഇറുക്കെ പുണർന്നതും ഒരുമിച്ചായിരുന്നു…..
ദേവൻ അവനെക്കാൾ ഉയരം കുറവായത് കൊണ്ട് തന്നെ അവന്റെ ശരീരത്തിലൊതുങ്ങി നിൽക്കുമ്പോഴും അവന്റെ കണ്ണ് നീർ അയാളുടെ മനസ്സിൽ നോവിനെ പാകി….
അവന്റെ വിതുമ്പലിന്റെ സ്വരം അവിടമാകെ ഉയർന്നു കേട്ടു…..
കരച്ചിൽ അല്പമൊന്ന് കെട്ടടങ്ങിയതും അവൻ അകന്ന് മാറി കണ്ണുകൾ അമർത്തി തുടച്ചു…..
കൊച്ച് കുഞ്ഞിനെ പോലെ തന്റെ മുമ്പിൽ നിന്ന് വിതുമ്പുന്നവനെ കാൻകെ ദേവന്റെ ഉള്ളൊന്ന് പിടച്ചു…
എന്താടാ….. എന്ത് പറ്റി……
ദേവൻ അവന്റെ തോളിൽ തട്ടിയാണത് ചോദിച്ചത്…..
ഞാൻ…. അഞ്ജലിയോട് പറഞ്ഞഛാ……
അവൾക്ക്…. അവൾക്ക് താല്പര്യമില്ലത്രേ…..
അത് പറയുമ്പോൾ അവനൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…..
നോവിനിടയിലെ ആ പുഞ്ചിരി ഒട്ടും ഭംഗിയില്ലാത്തത് പോലെ ദേവന് തോന്നി……
നീ ഒന്ന് കൂടി…..
ഇനിയെന്താ പറയേണ്ടത് അച്ഛാ……
ദേവൻ പറയാൻ തുടങ്ങിയതും അവൻ ഇടക്ക് കയറി പറഞ്ഞു….
ഞാനൊന്ന് സംസാരിച്ചു നോക്കണോ….
ദേവന്റെ ചോദ്യം ദയനീയമായിരുന്നു….
എന്ത് സംസാരിക്കാൻ….
അവനൊന്നു നെടു വീർപ്പിട്ടു….
നമുക്ക് എത്രയും പെട്ടെന്ന് പോകാം അച്ഛാ…
എനിക്ക് വയ്യ ഇനിയിവിടെ….
അവൻ ഇടറുന്ന വാക്കുകൾ കൊണ്ട് അതും പറഞ്ഞവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോൾ ഇനിയെന്ത് ചെയ്യാം എന്ന ചിന്തയിലായിരുന്നു മഹാദേവൻ…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അർജുൻ മുറിയിൽ കയറുമ്പോഴേ കണ്ടിരുന്നു അവിടെയിരിക്കുന്ന അഞ്ജലിയെ യെങ്കിലും അവൻ കണ്ട ഭാവം നടിച്ചില്ല……
അയയിൽ കിടക്കുന്ന തോർത്തെടുത്തു ബാത്‌റൂമിലേക്കവൻ കയറുമ്പോൾ അഞ്ജലിയുടെ മിഴികൾ അവനേ പിന്തുടർന്നിരുന്നു…..
അവന്റെ അവഗണന തന്റെ ഹൃദയത്തിൽ നൽകുന്ന മുറിവ് ചെറുതല്ല….
എങ്കിലും അകന്ന് നിൽക്കുക എന്നതാണ് ഏറ്റവും ശെരിയെന്നു അറിയുന്നത് കൊണ്ട് തന്നേ അവൾ കയ്യിലുള്ള പുസ്തകത്തിലേക്ക് കണ്ണ് നട്ടിരുന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഞങ്ങൾ ചൊവ്വാഴ്ച തിരിച്ചു പോകും……
അവിടെ ചെന്നിട്ട് വേണം ബിസ്സിനെസ്സെല്ലാം അർജുന് കൈ മാറാൻ……
എല്ലാവരും കൂടിയിരിക്കുമ്പോൾ ദേവനത് പറഞ്ഞതും വാതിലിനു മറവിലായി നിന്നിരുന്ന അഞ്ജലിയുടെ ഉള്ളൊന്ന് പിടച്ചു….
അറിയാമായിരുന്നു അവൻ തന്നെ വിട്ട് പോകുമെന്ന്….
കൂടെ വരാൻ വിളിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞതും താനാണ്……
എന്നാൽ എന്തിനോ ഹൃദയത്തിൽ നിന്നും രക്തം കിനിഞ്ഞിറങ്ങുന്നത് പോലെ…..
അവളവനിലേക്കൊന്നെത്തി നോക്കി….
താൻ അങ്ങനെ പറഞ്ഞതിൽ പിന്നെ ആ മുഖത്ത് തികഞ്ഞ നിർവികാരതയാണ്…..
എന്തൊക്കെയോ കനലുകൾ ഒളിപ്പിച്ചോരു തരം നിർവികാരത…..
അപ്പൊ അജുവും വരുന്നുണ്ടോ നിങ്ങൾക്കൊപ്പം…..
മംഗലത്തമ്മ പെട്ടെന്നാണത് ചോദിച്ചത്…..
ആ…. അവനെ കൊണ്ട് പോകാനല്ലേ ഞാൻ വന്നത്…..
ദേവൻ അല്പം ഗൗരവത്തിൽ തന്നെയത് പറഞ്ഞതും എല്ലാവരും ഒരു നിമിഷം നിശബ്ദരായി….
അഞ്ജലി ഒന്ന് ചലിക്കാൻ പോലും കഴിയാതെ അങ്ങനെ നിന്നു……
മംഗലത്തമ്മ അജുവിലേക്കൊന്ന് നോക്കി…..
എന്തോ ഒന്ന് മൂടി കെട്ടിയ അവന്റെ മിഴികളെ അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലന്നേരം…..
അതിനു മുൻപ് കിഴിശേരി യിലേക്ക് പോകണം….
നേരിട്ട് ഞാൻ ഇങ്ങോട്ട് വന്നത് തന്നെ ഇവരെ കൂട്ടി അങ്ങോട്ട് പോകാനാണ്…
ആരൊക്കെ വരുന്നുണ്ട് ഞങ്ങൾക്കൊപ്പം….
അമ്മ വരുന്നില്ലേ…..
ദേവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു….
അയ്യോ…. ഞാനില്ല മോനെ… എനിക്ക് കാൽ മുട്ട് കൊണ്ട് വയ്യെന്ന് നിനക്കറിയാമല്ലോ…..
നിങ്ങള് വരുന്നില്ലേ….
മുത്തശ്ശി പുഞ്ചിരിയോടെ അത് പറഞ്ഞതും ദേവൻ സുകന്യയെയും ശോഭയെയും നോക്കിയാണത് ചോദിച്ചത്……
അയ്യോ….. ഞങ്ങളില്ല ദേവാ…. പിന്നൊരിക്കലാവട്ടെ…..
ശോഭയും സുകന്യയും അത് പറഞ്ഞതും ദേവൻ അരുണിലേക്ക് തിരിഞ്ഞു…
എങ്കി നീ താര മോളേ കൂട്ടി പോര്…..
അത് … ഞാനിന്ന് വീട്ടിലേക്ക് പോകാൻ നിൽക്കുകയാണ് അങ്കിൾ…
ദേവനത് പറഞ്ഞതും മറുപടി പറഞ്ഞത് താരയായായിരുന്നു….
അനുക്കുട്ടി പോരുന്നില്ലേ….
ദേവൻ അനഘയുടെ മുഖത്തേക്ക് നോക്കിയത് ചോദിച്ചതും അവളുടേ മുഖത്തൊരു പരിഭവം നിറഞ്ഞു….
പരീക്ഷയാണെങ്കിൽ കൂടി മുടക്കി ഞാൻ വന്നേനെ അങ്കിൾ…. ഇതിപ്പോ സ്കൂളീന്ന് ടൂർ പോകുകയാ മറ്റന്നാൾ…..
അനഘ അത് പറഞ്ഞതും ദേവനടക്കം എല്ലാവരും ചിരിച്ചു…..
എങ്കി അഞ്ചു മോള് പോരെ…….
ദേവൻ വാതിലിനു പിറകിലേക്ക് നോക്കി ഒരു വശം മാത്രം കാണുന്ന അഞ്ജലിയോടായി അത് പറഞ്ഞതും അവളെ പ്പോലെ എല്ലാവരും ഞെട്ടിയിരുന്നു….
അർജുൻ പ്രതീക്ഷിക്കാത്തതായത് കൊണ്ട് ഒന്ന് ഞെട്ടിയെങ്കിലും മുഖം അവൾക്ക് നേരെ ഉയർത്തിയില്ലവൻ…..
എനിക്ക്…. ക്ലാ…. സ്സുണ്ട്
വിറക്കുന്ന അവളുടേ ശബ്ദം കേട്ടപ്പോഴും അവൻ ദൂരേക്ക് നോക്കി ഗൗരവത്തോടെ അങ്ങനെ നിന്നു…….
നാളെ കഴിഞ്ഞാ ശനിയും ഞായറും അവധിയല്ലേ….
ഒരു ദിവസം ലീവ് ആയെന്ന് വെച് ഒരു കുഴപ്പവുമില്ല….
ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ….
എങ്ങോട്ടെങ്കിലുമൊക്കെ ഒന്ന് മാറി നിന്നാൽ തന്നെ മനസ്സിന്റെ ഭാരം ഏറെ കുറയും മോളേ…..
ദേവൻ അവൾക്കരികിലേക്ക് ചെന്ന് അതും പറഞ് അവളുടേ തോളിലൊന്ന് തട്ടി…..
അവളൊന്നും മിണ്ടാതെ അങ്ങനെ നിന്നു……
അപ്പൊ നാളെ രാവിലെ നമ്മൾ പുറപ്പെടും…..
എന്താ അമ്മേ…..
ദേവൻ അഞ്ജലിയോടതും പറഞ്ഞ് മംഗലത്തമ്മയോട് അഭിപ്രായതിനെന്ന വണ്ണം ചോദിച്ച് നിർത്തി….
അത് നല്ലതാ….. അവൾ ക്കൊരു യാത്രയും ആവുമല്ലോ…..
മംഗലത്തമ്മ അതും കൂടി പറഞ്ഞതും ദേവൻ പുഞ്ചിരിയോടെ അവിടെ നിന്നും നടന്നു….
അഞ്ജലി രു നിമിഷം അങ്ങനെ നിന്നു…
പിന്നീട് പതിയേ മുറിയിലേക്ക് നടന്നു….
ഒരു കണക്കിൽ പറഞ്ഞാൽ അവന്റെ കൂടെ ചെലവഴിക്കാൻ തനിക്ക് കിട്ടുന്ന അവസാന നിമിഷങ്ങളായിരിക്കുമിത്..
ഈ ജന്മം ഓർത്തിരിക്കാൻ…..
അവളുടേ കണ്ണുകളിൽ നിന്നും അടർന്നു വീണ കണ്ണ് നീർ തുള്ളിയെ അവൾ ഇരു കൈകൾ കൊണ്ടും തുടച് നീക്കി…
അർജുൻ നിർവികാരമായി അങ്ങനെ നിൽക്കുമ്പോൾ പത്മയുടെ മനസ്സ് അങ്ങേയറ്റം ആശങ്കയിലായിരുന്നു…..
(തുടരും)

by