രചന – അരുന്ധതി
എല്ലാം കേട്ട് ചിരിച്ചു കൊണ്ട് ദേവി കണ്ണടച്ച് കിടന്നു. മനസ്സിൽ അർജുനോടുള്ള സ്നേഹത്തിന്റെ അളവ് കൂടി വരുന്നത് ഓരോ നിമിഷവും അവൾ മനസ്സിലാക്കുകയായിരുന്നു..
💟💟💟💟💟💟💟
“ഡീ,,, ”
“എന്താടി? ”
“ദേവീ,,,,,,, ”
പ്രതികരണം ഒന്നും കാണാഞ്ഞ് ഭാമ നോക്കുമ്പോൾ ദേവി തന്നെ തുറിച്ചു നോക്കുന്നു.
“നീ എന്തിനാ നോക്കി പേടിപ്പിക്കുന്നെ? ”
“അല്ലാ, കുറച്ച് നേരമായി നീ വിളിക്കുന്നത് പോലെ തോന്നുന്നു .
തോന്നലാണോ എന്നറിയണ്ടേ അതിനാ നോക്കിയിരുന്നത് ”
“ഡീ ഇനിയിപ്പോൾ എല്ലാം കഴിഞ്ഞ് ഏട്ടൻ വന്നാൽ തന്നെ ഇങ്ങോട്ട് തന്നെ പോസ്റ്റിങ്ങ് കിട്ടണം എന്നില്ലല്ലോ. ഇന്ത്യയിൽ എവിടെ വേണമെങ്കിലും ആകാല്ലോ?
അതോർത്തപ്പോൾ ഒരു വിഷമം ”
“ബെസ്റ്റ്,
പിന്നെ ഇവിടെ തന്നെ കിട്ടും എന്ന് വിചാരിച്ചോ നീ. ”
“അങ്ങനെയല്ലടി എന്നാലും.”
” ഒരെന്നാലുമില്ല നീ വല്ലതും കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക്. ഞാൻ കിടക്കട്ടെ.”
“അതെന്താ ഇന്ന് നിനക്ക് വേണ്ടേ? ”
“വേണ്ടടി. ”
“അല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പണ്ടുള്ളവർ പറഞ്ഞത് എത്ര ശെരിയാ ”
“എന്തോന്നാ എന്തോന്നാ? ”
“ഒന്നുല്ല, നാളെ ഓഫ് ആണല്ലോ. അതുകൊണ്ട് രാവിലെ ആ പൂക്കാരിപ്പെണ്ണ് വരുമ്പോൾ ഇച്ചിരി മുല്ലപ്പൂ വാങ്ങണം എന്ന് പറയുവാരുന്നു ”
ഭാമയെ ഒന്ന് ശെരിക്ക് നോക്കിയിട്ട് അവള് മുറിയിലേക്ക് പോയി.
“എന്റെ ഭഗവാനെ ആൾക്ക് ഇവിടെ തന്നെ പോസ്റ്റിങ്ങ് കിട്ടിയിരുന്നെങ്കിൽ.”
ഒത്തിരി വേണ്ടപ്പെട്ട എന്തോ ഒന്ന് കൈ വിട്ട് പോകുന്നത് പോലെ അവൾക്ക് തോന്നി .
അങ്ങനെ ചിന്തിച് അവള് അറിയാതെ ഉറങ്ങിപ്പോയി.
പതിവ് പോലെ രാവിലെ കുളിച്ച് വിളക്ക് വെക്കുമ്പോൾ മനസ്സിൽ അർജുന് ഇവിടെ തന്നെ പോസ്റ്റിങ്ങ് കിട്ടിയിരുന്നെങ്കിൽ എന്നവള് പ്രാർത്ഥിച്ചു.
“ഭാമേ,,,,,
വാ ചായ കുടിക്കാം ”
“ഇന്നെന്താടി കഴിക്കാൻ?
ഇഡ്ഡലി, ദോശ, തുടങ്ങിയവയെല്ലാം ഇവിടെ നിരോധിച്ചതായി പ്രഖ്യാപിക്കുന്നു. ”
“ആഹാ നിനക്കെങ്കിൽ ഞാൻ രാവിലെ ഫൈവ്സ്റ്റാർ ഫുഡ് ഉണ്ടാക്കി വെക്കാം.”
“ആക്കല്ലേ.”
“ആക്കിയതല്ലടി കാര്യമായിട്ട് തന്നെ പറഞ്ഞതാ. ”
“മ്മ്മ്മ്മ്… ഈയിടെ ആയിട്ട് ഇച്ചിരി കൂടുന്നുണ്ട്.
സത്യത്തിൽ ഇന്നെന്താ കഴിക്കാൻ? ”
“നമ്മുടെ കേരള സ്റ്റൈൽ. തനി നാടൻ ഭക്ഷണം.
പുട്ടും, പയറും, പപ്പടവും ”
“ഹായ്,,,,
എന്റെ പോന്നാ നീ. കൊതിയാവുന്നു കഴിക്കാൻ ”
“ഒത്തിരി വേണ്ട…. കഴിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ പോയി പല്ലെങ്കിലും തേച്ചിട്ട് വാ ”
“ദേ പോയി ദാ വന്നു ”
“നീയാരാ സുരേഷ് ഗോപിയോ? പോയിട്ട് വാടി ”
💟💟💟💟💟
🎵🎵🎵കണ്ണേ കനിയെ ഉന്നെ കൈ വിടമാട്ടെ സത്തിയം സത്തിയം ഇത് സത്തിയമേ.🎵🎵🎵
“ഭാമേ കണ്ണേ കനിയേന്നൊക്കെ ആരോ കിടന്ന് വിളിക്കുന്നു ”
“എന്തുവാ??? ”
“ഡീ നിന്റെ ഫോൺ ബെല്ലടിക്കുന്നു”‘”.
“ആരായാലും ഇപ്പോൾ എടുക്കാൻ പറ്റില്ല. ഞാനിവിടെ എം. എസ് ധോണി സിനിമ കാണുവാ. ഒന്നാമത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാ. പിന്നെ സുശാന്ത് സിംഗിനെ ഇങ്ങനെയെങ്കിലും ഞാനൊന്ന് കണ്ടോട്ടെ.അതുകൊണ്ട് ശല്യപ്പെടുത്തല്ലേ ”
“ആഹാ എനിക്കെന്താ കുഴപ്പം?
നീ എടുക്കണ്ട. ”
അതും പറഞ്ഞ് ഭാമ മുറിയിലേക്ക് പോയി. അപ്പോഴും പറഞ്ഞത് പോലും കേൾക്കാതെ സിനിമക്കുള്ളിൽ കയറി ഇരിക്കുകയായിരുന്നു ഭാമ.
🎵🎵 കണ്ണേ കനിയേ ഉന്ന കൈ വിടമാട്ടെ സത്തിയം സത്തിയം ഇത് സത്തിയമേ🎵🎵
“ഭാമേ ,,,,,
ദേ പിന്നേം ഫോൺ അടിക്കുന്നു എടുക്കെടി.”
“ഡീ നീ ഒന്നെടുത്തിട്ട് പറ ”
“നിനക്ക് വന്ന ഫോൺ ഞാനെടുത്തിട്ട് എന്ത് പറയാനാ? ”
“എവിടെയെങ്കിലും പോയെന്ന് പറയെടി. നിന്നെ കളളം പറയാനും ഞാൻ തന്നെ പഠിപ്പിക്കണം എന്ന് വെച്ചാൽ കുറച്ച് കഷ്ടമാണ് കേട്ടോ ”
ദേവി ഫോണെടുത്തതും,
<എന്റെ ഏട്ടൻ,,,,> എന്ന് ഡിസ്പ്ലേയിൽ കണ്ടു
“ഭാമേ നിന്റെ ഏട്ടനാ വിളിക്കുന്നെ ”
“ഏട്ടനോ,
ഹലോ ഏട്ടാ ഇതെന്താ ഈ സമയത്ത് വിളിച്ചേ ട്രെയിനിങ് ടൈമിൽ പറ്റില്ലല്ലോ? ”
“ഡീ കാന്താരി
ഒരത്യാവശ്യ കാര്യം പറയാനുണ്ട്.
അവളെവിടെ,?
“ഇവിടെ ഉണ്ട്. ചെവി വട്ടം പിടിച്ച് പറയുന്നത് കേൾക്കാൻ അടുത്ത് തന്നെ നിൽപ്പുണ്ട് ”
“എങ്കിൽ ഈ ഫോണൊന്ന് സ്പീക്കർ മോഡിലിട് ”
“ശെരി, പറഞ്ഞോ ഏട്ടാ ”
“ഒരാഴ്ചക്കകം ഇവിടെ പുതിയ അസിസ്റ്റന്റ് കമ്മീഷ്ണർ ചാർജെടുക്കുന്നു. പേര് അർജുൻ മഹേശ്വർ ”
“സത്യാണോ ഏട്ടാ പറഞ്ഞത്. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ”
“സത്യമാണ്. വരുമ്പോൾ ഞാൻ അങ്ങോട്ട് വരുന്നുണ്ട്.
ആട്ടെ അവളെവിടെ? ”
“സന്തോഷം എന്നേക്കാൾ കൂടുതൽ അവൾക്കാ. കേട്ടപ്പോൾ ആ മുഖം ഒന്ന് കാണേണ്ടതായിരുന്നു ഏട്ടാ. പക്ഷേ അങ്ങനെ പെട്ടെന്ന് പിടി തരാൻ പറ്റില്ലല്ലോ അതുകൊണ്ട് അപ്പുറത്തേക്ക് പോയി.
മിക്കവാറും അവൾടെ ഭഗവാനോട് നന്ദി പറയാൻ പോയതാവും. എനിക്കറിയില്ലേ അവളെ ”
“അതേ അമ്മയുടെയും, ദേവിയുടെയും, നിന്റെയും പ്രാർത്ഥന കാരണമാണ് ഒക്കെയും നല്ലതായി തന്നെ നടന്നത്.
എങ്കിൽ ഞാൻ വെക്കുവാടി . അവളോട് പറഞ്ഞേക്കണേ ”
“ശെരി എങ്കിൽ ബൈ കമ്മീഷ്ണറെ ”
………………..
” മകളെ ദേവി കുമാരി.. സന്തോഷമായോ?”
“എനിക്കെന്തിനാ സന്തോഷം? ‘
“ഇവിടെ തന്നെ ഏട്ടന് പോസ്റ്റിങ്ങ് കിട്ടിയില്ലേ അതിന് തന്നെ. ”
“നിന്റെ ഏട്ടന് ഇവിടെ പോസ്റ്റിങ്ങ് കിട്ടിയതിന് എനിക്കെന്തിനാ സന്തോഷം? ”
ഒരുപാട് നാള് നീ ഇനി ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കില്ല. എന്ന് ഭാമ പിറു പിറുത്തു.
“‘എന്താടി അറുപത് കഴിഞ്ഞോ പിറു പിറുക്കാൻ. ഞാൻ കേൾക്കാനാണെങ്കിൽ കുറച്ച് ഉച്ചത്തിൽ പറ. ”
“ഹ്മ്മ്മ്മ്മ്
ഒന്നുമില്ല നീ അകത്തോട്ട് ചെന്നാട്ടെ ”
💟💟💟💟💟💟💟
“ഡീ ദേവി,,,
ഏട്ടൻ ഒരാഴ്ച എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞല്ലോ. ”
“നിന്റെ അല്ലേ ഏട്ടൻ അപ്പോൾ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാൽ മതി. ”
ഓ ആയിക്കോട്ടെ തമ്പുരാട്ടി എന്നും പറഞ്ഞ് ഭാമ മുറിയിൽ കയറി.
………………………….
“ദേവീ,,, വാതിൽ തുറന്ന് നോക്കിക്കേ ആരോ ബെല്ലടിക്കുന്നു ”
“ആടി,,, തുറക്കാൻ പോകുവാ…”
കതക് തുറന്ന് ദേവി നോക്കുമ്പോൾ മുന്നിൽ കാക്കിയിട്ട ഒരാള്.
കാലിൽ കറുത്ത ബൂട്ട്, ഷർട്ട് ഇൻ ചെയ്തിരിക്കുന്നു, കട്ടി മീശ പിരിച്ചു വെച്ചിട്ടുണ്ട്. കണ്ണുകൾ മറ്റെവിടേക്കും പാറി വീഴാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. പരസ്പരം കണ്ണിമ വെട്ടാതെ നോക്കി നിൽക്കെ രണ്ടാളും പരിസരം പോലും മറന്നു.
ഇതേ സമയം കതക് തുറക്കാൻ പോയ ദേവിയുടെ അനക്കമൊന്നും ഇല്ലാത്തത് കൊണ്ട് ഭാമ ഹാളിലേക്ക് വന്നു.
അവര് രണ്ടുപേരും പരിസരം പോലും മറന്ന് തമ്മിൽ നോക്കി നിൽക്കുന്നത് കാൺകെ ഭാമയിൽ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമുണ്ടാക്കി.
“നിൽക്ക് പൂച്ചേ അവിടെ ”
പെട്ടെന്നുള്ള ഭാമയുടെ ശബ്ദം രണ്ടാളും ഞെട്ടി അവൾക്ക് നേരെ നോക്കി.
“അയ്യോ എട്ടൻ എപ്പോഴാ വന്നേ?
ഞാനൊരു പൂച്ചയെ നോക്കി വന്നതാ. ഒരു കള്ളിപ്പൂച്ച. കണ്ണടച്ച് പാല് കുടിക്കുന്നു ”
പെട്ടെന്ന് അവള് പറഞ്ഞത് കേട്ടതും ദേവി
ഒരു ചമ്മലോടെ അവളെ നോക്കി അകത്തേക്കോടി.
അത് കണ്ട് അവര് രണ്ടാളും ചിരിയോടെ അവളോടുന്നതും നോക്കി നിന്നു.
തുടരും,,,

by