രചന – രോഹിണി ആമി
മീനു മുറിയിൽ വന്നതും കിടന്നതും അറിഞ്ഞു മായ പതിയെ കണ്ണു തുറന്നു…… കണ്ണുനീർ കൈ കൊണ്ടു തുടച്ചു…… മീനുവിന്റെ കയ്യും പിടിച്ചു എന്തിനാവും ദേവേട്ടൻ വെളിയിലേക്ക് പോയത്……. എത്ര നേരം കഴിഞ്ഞാണ് അവൾ തിരിച്ചു വന്നത്…… അവർ തമ്മിൽ എന്തെങ്കിലും……. ഏയ്…… അങ്ങനെയൊന്നും ഉണ്ടാവില്ല…… ദേവേട്ടൻ എന്നെയും തുമ്പിയെയും മറന്ന് അങ്ങനെ ഒന്നും ചെയ്യില്ല…. എല്ലാം തന്റെ തെറ്റിദ്ധാരണ ആണ്…….. അനക്കാൻ പറ്റാത്ത കാൽ കണ്ടപ്പോൾ മായയ്ക്ക് ദേഷ്യം തോന്നി…… മായ തിരിഞ്ഞു മീനുവിനെ നോക്കി……. മീനു തിരിഞ്ഞു കിടക്കുവാണ്…… പിറ്റേന്ന് ചായ കൊടുക്കുമ്പോൾ മായ ചോദിച്ചു…..
ഇന്നലെ രാത്രി നീയെവിടെപ്പോയതാ മീനു…. ഞാൻ എണീറ്റപ്പോൾ നിന്നെ കണ്ടില്ലല്ലോ…… അത് അച്ഛന് കുറച്ചു ഷോപ്പിലെ കാര്യങ്ങൾ പറയാനുണ്ടെന്ന് ചേട്ടൻ വന്നു പറഞ്ഞു…. അച്ഛന്റെ മുറിയിൽ ഉണ്ടായിരുന്നു ഞാൻ….. ഷോപ്പിലെ കാര്യങ്ങൾ സംസാരിക്കുവായിരുന്നു ഞങ്ങൾ…… മായ ദീർഘമായി ശ്വസിച്ചു…. മീനയ്ക്ക് മനസ്സിലായിരുന്നു മായയ്ക്ക് എന്തോ സംശയം ഉണ്ടായിരുന്നതായി…… കാരണം രാവിലെ മുതൽ ചെറിയ ദേഷ്യവും പിണക്കവും കാണിച്ചിരുന്നു……. തന്നോടും ഭക്ഷണത്തിനോടും..അപ്പോഴേ ഒരു കള്ളം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു ഈയൊരു നിമിഷത്തിന് വേണ്ടി ……. പോകെപ്പോകെ ഇനിയെത്ര കള്ളങ്ങൾ പറയേണ്ടതാണ്…… അയാൾ മരുന്നുംകൊണ്ട് ചേച്ചിയുടെ അടുത്തേക്ക് വന്നു…. മായേച്ചിയുടെ അരികിലായി ബെഡിലിരുന്നു..
ഇനി ഞാൻ കൊടുത്തോളാം മെഡിസിൻ എല്ലാം ……. എന്താണെന്നും ഏതാണെന്നും പറഞ്ഞാൽ മതി……. മീന അയാളോട് പറഞ്ഞു….. എന്റെ മീനുട്ടി ആകെ മരുന്നു തരാൻ മാത്രമാണ് ദേവേട്ടൻ ഈ റൂമിലേക്ക് വരുന്നത്….ഒന്ന് കണ്ണു നിറച്ചു കാണുന്നതും ഈയൊരു സമയത്തു മാത്രവാ…..ബാക്കി സമയം മുഴുവനും ഷോപ്പിലാ….. അതുകൂടി നീ ഇല്ലാതാക്കരുതേ മീനു….. മായ പറഞ്ഞു…… മീനക്കതു കേട്ടപ്പോൾ വിഷമമായെങ്കിലും…. ചിന്തകൾ പലതായിരുന്നു……… എന്തൊക്കെയോ ടാബ്ലറ്റ്സ് അയാൾ ചേച്ചിക്ക് കൊടുക്കുന്നുണ്ട്……. ആയുർവേദം ആയതുകൊണ്ട് പേരും കണ്ടുപിടിക്കാൻ പറ്റുന്നില്ല……. അതുകൊണ്ടു തന്നെയാവും ഇത് തന്നെ തിരഞ്ഞെടുത്തത്…….. ഇതു തളർത്താനാണോ അതോ നടത്താനാണോന്ന് അറിയില്ലലോ ദൈവമേ…… അടുത്ത വട്ടം ഡോക്ടർ വരുമ്പോൾ കൂടെ നിന്നു മനസ്സിലാക്കണം എല്ലാം…… മീനു…… എനിക്കൊന്നു ഏട്ടനോട് സംസാരിക്കണം….. ആലോചിച്ചു നിന്ന മീനുവിനോട് മായ പറഞ്ഞു… മ്മ്… മീന വെളിയിലേക്കിറങ്ങി……
ജയദേവിന്റെ കയ്യിൽ കൈ ചേർത്തു മായ പറഞ്ഞു….. ദേവേട്ടാ… നമുക്ക് എത്രയും പെട്ടെന്നു മീനുവിന്റെ കല്യാണം നടത്തണം…. അല്ലെങ്കിൽ വീണ്ടും ജോലിയുടെ പേരും പറഞ്ഞു അവളിവിടുന്നു മുങ്ങും…… ചിന്തയും ആലോചനയും പെണ്ണിന് കൂടിയിട്ടുണ്ട്…… രാത്രിയിൽ ഉറക്കവും ഇല്ല അവൾക്കു…. ഇതിനുമാത്രം ചിന്തിക്കാൻ എന്താ ഉള്ളത് അവൾക്കു….. അച്ഛനോട് പറയു….. അവൾക്കു ഇഷ്ടമുള്ളത് എന്താന്നുവച്ചാൽ നടത്തിക്കൊടുക്കാൻ…… ദേവേട്ടൻ പറഞ്ഞാൽ അച്ഛൻ സമ്മതിക്കും… മ്മ്…… ഞാൻ പറയാം….. മായ ഇപ്പോൾ കിടന്നോളു…….അധികം സംസാരിക്കേണ്ട..മായയെ പിടിച്ചു കിടത്താൻ തുടങ്ങവേ ഉറങ്ങിക്കിടന്നിരുന്ന തുമ്പിക്ക് അനക്കം വെച്ചു…… കണ്ണും തിരുമ്മി എണീറ്റിരുന്നു…… ചുറ്റും നോക്കി…. അമ്മ….. അമ്മ….. എന്നു പറഞ്ഞു ചിണുങ്ങാൻ തുടങ്ങി…. മീനുവിനെയാണ് നോക്കുന്നതെന്ന് അവർക്കു മനസ്സിലായി…..
ഇവളെന്താ ദേവേട്ടാ എന്നെ അമ്മേന്നു വിളിക്കാത്തത്….. മീനു മാത്രം മതി ഇവൾക്ക്…. എന്തിഷ്ടമാ അവളെ….. തുമ്പിയെ അടുത്തു പിടിച്ചിരുത്തി മായ ചെറിയ വിഷമത്തോടെ പറഞ്ഞു….. അവൾക്കു അവളുടെ അമ്മ മീനയാണ്…… കുഞ്ഞിലേ മുതൽ മീനയെ കണ്ടല്ലേ വളർന്നത്…. അതാവും…… ജയദേവ് പറഞ്ഞു…… സത്യമാണ്..എങ്കിലും…… ഒരു വിഷമം…… മായയെ പിടിച്ചു കിടത്തി… തുമ്പിയെ എടുത്തു വെളിയിലേക്ക് നടന്നു അയാൾ….അടുക്കളയിൽ നിൽക്കുന്ന മീനയുടെ കയ്യിലേക്ക് തുമ്പി ചാടിച്ചെന്നു… കഴുത്തിൽ കയ്യിട്ടു തോളിലേക്ക് ചാഞ്ഞു തുമ്പി…അവർ തമ്മിലുള്ള സ്നേഹം കുറച്ചു നേരം ദേവൻ നോക്കി നിന്നു……. നിന്റെ ചേച്ചി പറയുന്നത് നിന്റെ കല്യാണം ഉടനെ നടത്തണമെന്നാ….. അച്ഛനോട് പറയണമെന്ന് നിന്റെ ഇഷ്ടം നടത്തിക്കൊടുക്കാൻ…… പക്ഷേ..ആ ഇഷ്ടം ഒരിക്കലും നടക്കില്ലെന്ന് മായയ്ക്ക് അറിയില്ലല്ലോ…. പാവം….. എന്റെ ഇഷ്ടം നടക്കുമോ ഇല്ലയോന്നു ഞാൻ തീരുമാനിച്ചോളാം……
പിന്നെ ചേച്ചിക്കുള്ള മറുപടി നിങ്ങൾ തന്നെ കൊടുത്താൽ മതി…. അതാവും നല്ലത്…… ആഹാ…… നിനക്കു വീണ്ടും നാവു പൊങ്ങാൻ തുടങ്ങിയല്ലോ…. മായയോട് മറുപടി ഞാൻ പറഞ്ഞോളാം….. പറയാൻ മാത്രമല്ല അതു നടത്താനും അറിയാം…… പിന്നെ തുമ്പിക്ക് നിന്നെ ജീവനാണെന്നാണ് മായ പറയുന്നത്……..എനിക്കും എന്റെ മീനമ്മ ജീവന്റെ ജീവനാണെന്ന് അവൾക്കറിയില്ലല്ലോ….. അയാൾ അടുത്തേക്ക് വന്നു…… രാത്രിയിൽ ആരെയോർത്തിരിക്കുവാ….. ഉറക്കം തീരെയില്ലെന്നു….. ചിന്ത കൂടുതലാണെന്ന് മായ പറഞ്ഞു…… എന്നെ ഒതുക്കി എങ്ങനെ ഹരിയെ കെട്ടാമെന്നാണോ…… നടക്കില്ല എന്റെ മീനമ്മാ…. തുമ്പിമോൾക്ക് ഉമ്മ കൊടുക്കുന്ന രീതിയിൽ മീനയുടെ കവിളിൽ മൂക്കുരസി അയാൾ പറഞ്ഞിട്ട് പോയി……. ഇയാളെ അടക്കി നിർത്തണം…. തന്റെയടുത്തു സ്വാതന്ത്ര്യം കുറച്ചു കൂടുതൽ കാട്ടുന്നുണ്ട്…. മീന ഓർത്തു….. നീ കല്യാണത്തിന് സമ്മതിക്കുന്നില്ലെന്ന് ദേവേട്ടൻ പറഞ്ഞു…..
കാര്യമെന്താ…… അതോ പഴയ ഇഷ്ടമൊക്ക മറന്നോ….. അടുത്തിരിക്കുന്ന മീനുവിനോട് മായ ചോദിച്ചു…. ആരാ പറഞ്ഞത് എനിക്കു സമ്മതമല്ലന്ന്….. പൂർണ്ണസമ്മതമാ എനിക്ക് ഹരിയേട്ടനെ കെട്ടാൻ….. അച്ഛനോടും ചേട്ടനോടും പറഞ്ഞു ചേച്ചി തന്നെ നടത്തിതാ ഞങ്ങളുടെ വിവാഹം….. അതും എത്രയും പെട്ടെന്ന്….. നാളെയെങ്കിൽ നാളെ തന്നെ…അയാൾ മായയെ കാണാൻ മുറിയിലേക്ക് വന്നപ്പോഴായിരുന്നു മീനയുടെ മറുപടി….. അതും അയാൾ കേൾക്കാൻ വേണ്ടി തന്നെ….. എന്നിട്ട് അയാളെ നോക്കി ഒന്നു ചിരിച്ചു…. ഏട്ടനല്ലേ പറഞ്ഞത് ഇവൾ കല്യാണത്തിന് സമ്മതിക്കുന്നില്ലെന്ന്…… ഇപ്പോൾ റെഡിയാ പെണ്ണ് ഹരിയെ കെട്ടാൻ….. മായ പറഞ്ഞു…. അയാൾ മീനയെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് മുറി വിട്ടു പോയി…… മീനയ്ക്ക് കുറച്ചൊരു ആശ്വാസം തോന്നി….. എപ്പോഴും അങ്ങനെ അയാൾ മാത്രം ജയിച്ചാൽ പോരല്ലോ….. അയാളുടെ വണ്ടിയുടെ ശബ്ദം അകന്നു പോയതിനു ശേഷം മാത്രമാണ് മീന മായയുടെ റൂമിൽ നിന്നും വെളിയിലേക്ക് വന്നത്….
അല്ലെങ്കിൽ അയാൾ തനിക്കുള്ള ശിക്ഷ തരും…. അവൾ കവിളിൽ കൈ വെച്ചു…… വഷളൻ….. തിരിച്ചു മുറിയിൽ വന്നപ്പോൾ മേശപ്പുറത്തു ഒരു പേപ്പർ മടക്കി വച്ചിരിക്കുന്നു പറന്നു പോകാതിരിക്കാൻ ഗ്ലാസ് എടുത്തു വച്ചിട്ടുണ്ട്…..മീന അതെടുത്തു തുറന്നു നോക്കി….. നിനക്കു ഇപ്പോൾ തന്നെ ഹരിയെ കെട്ടി ജീവിക്കണം അല്ലേ……ഇപ്പോൾ കെട്ടിച്ചു തരാം ……. നിന്റെ വായിൽ നിന്നും അവന്റെ പേരുപോലും വരരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് മീനമ്മാ ….. ഇപ്പോൾ തീരെ സമയം ഇല്ലാഞ്ഞിട്ടാ….. വൈകിട്ട് വരുമ്പോൾ മോൾ ഒരുങ്ങിയിരുന്നോ ശിക്ഷ ഏറ്റുവാങ്ങാൻ…. വീണ്ടും വീണ്ടും തെറ്റ് ആവർത്തിച്ചാൽ ശിക്ഷയുടെ രീതി മാറും….. കാഠിന്യം കൂടും….. നിന്റെ മാത്രം ദേവേട്ടൻ… അതു വായിച്ചതും ഇന്നിനി ഒരുകാരണവശാലും മായേച്ചിയുടെ മുറി വിട്ടു പുറത്തിറങ്ങരുതെന്ന് മീന തീരുമാനിച്ചു…
അച്ഛാ ഞാൻ ഇനി എന്താ ചെയ്യേണ്ടത്……. മായേച്ചി പൂർണ്ണ സുഖമായിട്ട് വരുവാ……. മാത്രമല്ല എന്റെയും ഹരിയേട്ടനും കല്യാണം നടത്തണമെന്ന വാശിയിലാണ് ആള്……. ഞാനിപ്പോൾ എന്താണ് ചെയ്യേണ്ടത്….. അച്ഛൻ അയാളോട് ഒന്ന് സംസാരിക്കു എന്നെ ഒഴിവാക്കാൻ പറയു…… അല്ലെങ്കിലും എനിക്ക് അയാളുടെ മേൽ യാതൊരു അവകാശവും നിൽക്കുന്നില്ല…….. കാരണം ആദ്യഭാര്യ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്…….. അച്ഛന് ചായ കൊടുക്കുമ്പോൾ മീന പറഞ്ഞു…… നീ അതൊന്നും ഇപ്പോൾ ആലോചിക്കേണ്ട……. ആദ്യം മായയൊന്നു എഴുന്നേറ്റ് നടന്നോട്ടെ…… അതിനു ശേഷം തീരുമാനിക്കാം എന്ത് വേണമെന്ന്……. അത്രയും നാൾ ഈ താലിയും ഇട്ടുകൊണ്ട് ചേച്ചിയുടെ മുന്നിൽ കൂടി നടക്കാൻ എനിക്ക് വിഷമം ഉണ്ട് അച്ഛാ…….. എന്റെ അവസ്ഥ ഒന്നു മനസ്സിലാക്കൂ……..അച്ഛൻ എന്താ എന്റെ വിഷമം കണ്ടില്ലെന്ന് നടിക്കുന്നത്….. ആർക്കു വേണ്ടിയാ ഇങ്ങനെ…… അപ്പോൾ ജയദേവ് പറയും പോലെ നിനക്ക് ഹരിയുമായി എത്രയും പെട്ടെന്ന് കല്യാണം കഴിക്കണം…….
അതിനല്ലേ ഇത്രയും തിടുക്കം കാട്ടുന്നത്…… അച്ഛൻ എന്തൊക്കെയാണ് പറയുന്നത്……. മീന ഒന്ന് ഞെട്ടി…….ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചതു പോലുമില്ല…….. അച്ഛൻ ഒന്നാലോചിച്ചുനോക്കൂ….. ചേച്ചിക്കും അനിയത്തിക്കും ഒരു ഭർത്താവ്…… ആലോചിക്കുമ്പോൾ തന്നെ എന്നോട് അറപ്പ് തോന്നുന്നു…….. എന്തൊക്കെയായാലും ശരി മായ എണീറ്റ് നടന്നതിനു ശേഷമേ എന്തും തീരുമാനിക്കൂ………… ഞാൻ ജയദേവിന്റെ കൂടെയാണ്….. അവൻ പറയുന്നതാണ് ശരി…… ഈ അച്ഛനു വേണ്ടിയെങ്കിലും നീ ഒന്ന് സമാധാനിക്കു മീനു….. അതും പറഞ്ഞ് അച്ഛൻ പോയി….. ശ്ശേ…… അച്ഛൻ എന്താ ഇങ്ങനെ…… ഇതെന്താ പഴയകാലം വല്ലതുമാണോ പാതിയെ പങ്കിട്ടെടുക്കാൻ………മീന ആലോചിച്ചു……. ഹരിയേട്ടനെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ…….. എന്റെ സൈഡിൽ നിന്ന് ചിന്തിക്കാനും ആശ്വസിപ്പിക്കാനും ഹരിയേട്ടനെ ഉള്ളൂ…… ഒന്നു കാൾ ചെയ്താൽ പോലും അയാൾ അറിയും…… അതെങ്ങനെ വീട്ടിനകത്തു തന്നെ ചാരന്മാരല്ലേ….. മീന മാല കയ്യിൽ ചുറ്റി ഓർത്തു…. തുമ്പി രാവിലെ മുതലേ വഴക്കാണ്…… ഇന്ന് ഇടത്തോട്ടാ എണീച്ചതെന്നു തോന്നുന്നു……
ഒന്നും കഴിക്കുന്നില്ല…… ഏതുനേരവും ഞാൻ എടുത്തു നടക്കണം…… മായേച്ചിയുടെ അടുത്തുപോലും ഇരിക്കുന്നില്ല…… എടുത്തു മടുക്കുമ്പോൾ മീന ഇരിക്കും….. അതും പാടില്ല…. എടുത്തോണ്ട് നടന്നോണം…. കുറച്ചു മാത്രമാണ് കഴിച്ചത്…… പനിയൊന്നുമില്ല…… പിന്നെന്തു പറ്റി……. വാശി..വേറെന്താ…… അയാൾടെയല്ലേ മോള്……. ഉച്ചക്കൊന്ന് ഉറങ്ങിയപ്പോൾ മാത്രമാണ് മീന ഫ്രീ ആയത്….. അച്ഛനോട് ഹോസ്പിറ്റലിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ തുമ്പിയെ തൊട്ടു നോക്കിയിട്ട്… അയാൾ വന്നിട്ട് നോക്കാം എന്നു പറഞ്ഞു….. അച്ഛന്റെ ഒരു കാര്യം…. തൊട്ടതിനും പിടിച്ചതിനും ഒക്കെ അയാൾ വേണം…… ഇനി വല്ല കൂടോത്രം ചെയ്തു വശത്താക്കി വച്ചിരിക്കുവാണോ…… ഈശ്വരാ..ഈ പെണ്ണൊന്നു എവിടെയെങ്കിലും ഇരുന്നിരുന്നെങ്കിൽ….. കയ്യൊടിഞ്ഞു….. വൈകുന്നേരം ആയപ്പൊളേക്കും തുമ്പിക്ക് ചെറിയ മൂക്കൊലിപ്പ് തുടങ്ങിയിരിന്നു…… പനിക്കാനായിരുന്നു….. പാവം….. ഉള്ളിൽ പനിയുണ്ടായിരുന്നിരിക്കണം….. അതാണ് മിണ്ടാട്ടം പോലും ഇല്ലാതിരുന്നത്…. അല്ലേൽ നാവിനു നല്ല നീളമാണ്….. നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുവാണ്…. മായേച്ചിയുടെ മുറിയിലേക്ക് കൊണ്ടുപോയില്ല….. പകരേണ്ട….. കുറച്ചു മാത്രം കഞ്ഞി കുടിച്ചു സിറപ്പ് കൊടുത്തു കിടത്തി….. കൂടെ കിടന്നു…..
പാതി രാത്രിയിൽ എഴുന്നേറ്റു…… പനി കുറഞ്ഞിട്ടുണ്ട്…. എടുത്തു പുറത്തു തട്ടി ഉറക്കുമ്പോളാണ് അയാൾ കയറി വന്നത്…. ഇങ്ങേർക്ക് ഉറക്കവും ഇല്ലേ.. കുറഞ്ഞില്ലേ…… തുമ്പിയെ തൊട്ടു നോക്കി ദേവൻ ചോദിച്ചു …. ശബ്ദം കേട്ടതും അവൾ കണ്ണു തുറന്നു…. അയാളെ കണ്ടതും അങ്ങോട്ടു ചാടി…… അച്ഛേടെ തുമ്പിക്കുഞ്ഞിന് എന്താ പറ്റിയെ…. ഉവ്വാവാണോ…… മ്മ്….. തലയാട്ടി…… എവിടാ ഉവ്വാവ്…… ഇടെ വേനയാ…… തലയിൽ തൊട്ടു കാണിക്കുന്നുണ്ട്….. പിന്നെ അവിടെയും ഇവിടെയും ഒക്കെ തൊട്ടുകാണിക്കുന്നുണ്ട്….. ആഹാ…. ഇവൾക്ക് നാവുണ്ടായിരുന്നോ….. ഇതൊക്കെ തന്നെയല്ലേ ഞാനും ചോദിച്ചത്…. മീന ഓർത്തു……. അവൾക്കു അയാളോടുള്ള പെരുമാറ്റം കണ്ടപ്പോൾ മീന ചിന്തിച്ചു തന്നേക്കാൾ തുമ്പിക്ക് അയാളോടാണോ ഇഷ്ടം…….ആവും…. സ്വന്തമല്ലേ……. മീനയ്ക്ക് നെഞ്ചിൽ ഒരു വേദന തോന്നി….. അവൾ വേദനയാണെന്നു പറയുന്നിടത്തെല്ലാം അയാൾ ഉമ്മ കൊടുക്കുന്നുണ്ട്….. ഉമ്മ കിട്ടാൻ വേണ്ടി വീണ്ടും വീണ്ടും തൊട്ടു കാണിക്കുവാ….. കുട്ടികൊരങ്…… അവൾക്കു ഉമ്മ വേണമായിരുന്നെങ്കിൽ ഞാൻ കൊടുക്കില്ലായിരുന്നോ…..
അതിനു കൊല്ലാൻ നടക്കുന്ന ഈ രാക്ഷസന്റെ തന്നെ വേണമായിരുന്നോ…… ഇതെല്ലാം അയാൾ തന്നെ കാണിക്കാൻ കാട്ടിക്കൂട്ടുന്നതാണ്…. തുമ്പിയെ സ്‌നേഹിക്കുന്നുണ്ടെന്ന് കാണിക്കാൻ…… ദേഷ്യത്തിൽ നോക്കി നിൽക്കുന്ന മീനയുടെ അടുത്തേക്ക് അയാൾ വന്നു……. അച്ഛേടെ തുമ്പിയെ…….. അമ്മേടെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നത്…… കടന്നൽ കുത്തിയ പോലെ…… അമ്മയോട് പറഞ്ഞേക്ക് ഇന്ന് അച്ഛ ക്ഷമിച്ചു വിട്ടിരിക്കുന്നുവെന്ന്….. അതും എന്റെ തുമ്പിമോൾക്ക് വയ്യാത്തത് കൊണ്ടുമാത്രം….. നാളെ ഇതാവില്ല സ്ഥിതി…… അവൾ തല വെട്ടിച്ചു പുറത്തേക്കു പോയി….. മായേച്ചി നല്ല ഉറക്കമാണ്….. ശല്യം ചെയ്തില്ല….. സമാധാനം ഇല്ലാതെ കുറച്ചു കഴിഞ്ഞു വീണ്ടും മുറിയിലേക്ക് പോയി…. തുമ്പി അയാളുടെ നെഞ്ചിൽ തല വച്ചു ഉറങ്ങുന്നുണ്ട്……. അയാൾ കണ്ണടച്ചു കിടക്കുവാണ്… പക്ഷേ ഉറങ്ങിയിട്ടില്ല…. ഒരു കൈ കൊണ്ടു തുമ്പിയെ ചേർത്തു പിടിച്ചു കയ്യിൽ താളം പിടിക്കുന്നുണ്ട്…. ചിലപ്പോളൊക്കെ തോന്നാറുണ്ട് തുമ്പിയെ അയാൾ സ്നേഹിക്കുന്നത് ആത്മാർത്ഥമായിട്ടാണെന്ന്….. ചിലപ്പോൾ എനിക്കെതിരെ ഉള്ള ആയുധം ആക്കും അവളെ…… അയാൾ പതിയെ കണ്ണു തുറന്നു…….മീനയെ നോക്കിക്കിടക്കുവാണ്……ആ നോട്ടം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി വേദനിപ്പിക്കുന്നു……..
എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു കുറച്ചു നേരം…… അയാളിൽ നിന്നും കണ്ണൊന്നു തിരിച്ചു വലിക്കാൻ പറ്റാതെ മീന നിന്നു……….അയാൾ മറുകൈ നീട്ടി ….. മീനയെ വിളിക്കും പോലെ….. അടുത്തേക്ക് വരാൻ പറയും പോലെ….. ആ നോട്ടം അയാളുടെ അടുത്തേക്ക് തന്നെ അടുപ്പിക്കുന്നു….. കണ്ണുകൾ കാന്തം പോലെ …… മുഖം ശാന്തമാണ്…. മീന മുറുക്കി കണ്ണടച്ചു…… പെട്ടെന്നു തിരിഞ്ഞു നടന്നു…….. നടന്നു ചെന്നെത്തിയത് അയാളുടെ മുറിയിലാണ്….. ശരീരം തളരും പോലെ….. കട്ടിലിന്റെ അറ്റത്തു ഇരുന്നു…… എന്തോ ഒരു മാറ്റം പോലെ…… മനസ്സിന്…… അയാൾ കൈ നീട്ടിയപ്പോൾ തുമ്പിയെ പോലെ ആ നെഞ്ചിൽ തല ചായ്ക്കാൻ തോന്നിയത് എന്തുകൊണ്ടാണ്….. ആ മുഖത്തു കണ്ടത് തന്നോടുള്ള സ്നേഹം മാത്രമായിരുന്നു….. മീന കണ്ണടച്ചു തുറന്നു……
ഈശ്വരാ… എന്തൊക്കെയാണ് ഞാൻ ചിന്തിക്കുന്നത്…… മായേച്ചിയെ ഓർക്കാതെ…. മായേച്ചിക്ക് സ്വന്തവും തനിക്ക് അന്യനുമാണ് അയാൾ ……. മാലയിൽ ചുറ്റിപ്പിടിച്ചു…… അരുതാത്തതൊന്നും മനസ്സിൽ തോന്നിപ്പിക്കരുതേ ഈശ്വരാ….. അങ്ങനെ ഒന്നും ചിന്തിക്കുക പോലുമരുത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…. മായേച്ചിയുടെ മുറിയിൽ പോയി ചേച്ചിയെ കെട്ടിപ്പിടിച്ചു കിടന്നു….. ഒരു നിമിഷത്തേക്കെങ്കിലും മനസ്സു കൊണ്ടു ചെയ്തു പോയ തെറ്റിനു കണ്ണീരു കൊണ്ടു മാപ്പപേക്ഷിച്ചു… കരയുന്നുണ്ടോ മീനൂട്ടി നീ…… മായേച്ചി ചോദിച്ചു….. ഇല്ല ചേച്ചി…… പെട്ടെന്ന് അമ്മയെ ഓർത്തു….. അതാ….. ഞാനില്ലേ നിനക്കു….. മ്മ്….. അതുമതി……. എന്നും………… മനസ്സിൽ നിന്നും എല്ലാം മായിച്ചു കളഞ്ഞിട്ടു മീനു പതിയെ കണ്ണടച്ചു… തുടരും………

by