രചന – കൃഷ്ണ
ഈ റൂമിൽ തന്നെ ഇങ്ങനൊരു റൂം ഉണ്ടായിരുന്നോ…
ജാനു ഒരു നിമിഷം ചിന്തിച്ചു കൊണ്ട് ആ സീക്രറ്റ് റൂമിനടുത്തേക്ക് നടന്നു ചെന്നു…
ജാനു ആ റൂം ഓപ്പൺ ചെയ്യാൻ ഒരു ശ്രെമം നടത്തിയെങ്കിലും കഴിഞ്ഞില്ല… റൂം ലോക്ക് ആയിരുന്നു…
ലോക്കാണല്ലോ… എന്താ ചെയ്യാ… ഇതിന്റെ കീ ഇപ്പോ എവിടന്നു നോക്കാനാ… എന്നാലും ഈ റൂം പൂട്ടിയിടാൻ മാത്രം എന്താണാവോ ആ താന്തോന്നി ഇതിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നെ… എന്തായാലും അത് കണ്ടിട്ട് തന്നെ കാര്യം…
ജാനു അതും പറഞ്ഞ് റൂമിന്റെ കീ അവിടം തപ്പാൻ തുടങ്ങി…
അവസാനം ഷെൽഫിനു സൈഡിലായി ചെറിയ അറയിൽ നിന്നും ഒരു കീ കിട്ടി…
ഇതായിരിക്കും ആ റൂമിന്റെ കീ… ജാനു മനസിലോർത്തു കൊണ്ട് ആ കീ കൈയ്യിലെടുത്തു കൊണ്ട് സീക്രറ്റ് റൂമിനടുക്കലേക്ക് ചെന്നു…
ജാനു മോളെ…
കീ ഇട്ട് റൂം ഓപ്പൺ ചെയ്യാൻ ഒരുങ്ങേ സിന്ധു വിളിച്ചത് ഒരുമിച്ചായിരുന്നു…
ജാനു വേഗം കീ ടേബിളിന് മേൽ വെച്ച് സിന്ധു വിളിച്ചത് തിരക്കാനായി പോയി…
ജാനു ഹാളിലേക്ക് വരുമ്പോൾ സിന്ധുവും ഒപ്പം മറ്റൊരു സ്ത്രിയും ഇരിപ്പുണ്ട്…
നിലത്ത് കുറച്ച് സാരിയും ചുരിദാരുമൊക്കെ നിരത്തി ഇട്ടിരിക്കുന്നു…
എന്താ അമ്മേ വിളിച്ചേ…?
ജാനു സിന്ധുനടുക്കലേക്ക് ചെന്ന് ചോദിച്ചു…
ആമ് മോള് ഇവിടെ ഇരിക്ക്…
സിന്ധു ജാനുനെ പിടിച്ച് അവർക്കടുക്കൽ ഇരുത്തി…
ഇതാണോ ചേച്ചിടെ മരുമോൾ…?
കൂടെ ഉണ്ടായിരുന്ന സ്ത്രീ ചോദിച്ചു…
ഹാമ് ശാരതെ… പിന്നെ ഒരു തിരുത്തുണ്ട് ഇതെന്റെ മരുമോളല്ല മോളാണ്…
ജാനുനെ സ്നേഹത്തോടെ ചേർത്തു പിടിച്ച് കൊണ്ട് പറഞ്ഞു…
ശാരത ഇരുവരെയും നോക്കി പുഞ്ചിരിച്ചു…
അച്ചു മോന് ചേർന്നിണങ്ങിയ കുട്ടി… ശിവനും പാർവതിയെയും കൂട്ട്…
ആ സ്ത്രീ അത് പറഞ്ഞതും ജാനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു… ആ വാക്കുകൾ അവളെ വല്ലാതെ സ്പർശിച്ചത് പോലെ…
ശേ… എനിക്കിതെന്താ പറ്റിയെ എന്റെ മഹാദേവാ…
പെട്ടന്ന് സ്വബോതം വീണ്ടെടുത്തു കൊണ്ട് അവൾ ഓർത്തു…
മോൾടെ പേരെന്താ…?
ശാരത ചോദിച്ചു…
ജനനി… അവൾ പറഞ്ഞു…
ആമ്… ജാനു മോളെ… മോൾക്ക് ഇഷ്ടപ്പെട്ട സാരി എടുത്തോ… അമ്മ എടുത്തേനേ… പിന്നെ മോൾടെ മനസ്സിനിണങ്ങിയത് എടുക്കാൻ വേണ്ടിയാ അമ്മ ഇങ്ങു വിളിച്ചേ…
ഏയ്… എനിക്ക് പ്രേത്യേകിച് ഇഷ്ടമൊന്നുമില്ല… അമ്മക്ക് ഇഷ്ടപ്പെട്ടത് എടുത്തു തന്നാൽ മതി…
അത് വേണ്ട… മോൾക്ക് ഇഷ്ടപ്പെട്ടത് എടുക്ക്…
മമ്…
സിന്ധു പറഞ്ഞതും ജാനു അവരെ ഒന്ന് നോക്കി പിന്നെ നിരത്തിയിട്ടിരിക്കുന്ന വസ്ത്രങ്ങളിലേക്ക് നോക്കി…
അവയിൽ മൊത്തത്തിലൊന്ന് കണ്ണോടിച്ചു…
തത്ത പച്ചക്കളറിൽ ഗോൾഡൻ ബോർഡർ വരുന്ന സാരി കണ്ണിലുടക്കി…
ജാനു ആ സാരി എടുത്ത് അതിൽ മെല്ലേ വിരലോടിച്ചു…
മോൾക്ക് ഇത് ഇഷ്ട്ടായോ…?
ശാരത ചോദിച്ചു…
അവരുടെ ചോദ്യത്തിന് ജാനു സിന്ധുനെ നോക്കി…
ഇതിന് എത്രയായി ശാരതെ…?
മുന്നൂറ്റി നാപ്പത്… മുന്നൂറ് തന്നാൽ മതി ചേച്ചി…
അവർ പറഞ്ഞു…
നിക്ക് ഞാൻ പോയി പൈസ എടുത്തിട്ട് വരാം…
അതും പറഞ്ഞു കൊണ്ട് സിന്ധു എണീറ്റ് റൂമിലേക്ക് പോയി…
മോൾക്ക് ഇഷ്ടപ്പെട്ടത് വേണേൽ എടുത്തോ…?
ജാനു നിരത്തിയിട്ട ഡ്രെസ്സൊക്കെ എടുത്ത് നോക്കുന്നത് കണ്ട് ശാരത പറഞ്ഞു…
ഏയ്… ഞാൻ നോക്കിയെന്നുള്ളു…
അതും പറഞ്ഞു ജാനു മുഖമുയർത്തിയതും ഹാളിലേക്ക് കേറിവരുന്ന അച്ചുവിലേക്കാണ് നോട്ടം നിന്നത്…
ഫോണിലേക്ക് നോട്ടം കൊടുത്ത് നടന്നു വരുന്ന അച്ചുവിനെ ജാനു നോക്കി നിന്നു…
അച്ചു ഫോണിൽ നിന്നു നോട്ടം മാറ്റി മുന്നോട്ട് നോക്കിയതും ജാനു വേഗം നോട്ടം മാറ്റി… ചുമ്മാ സാരി മാറ്റിയും എടുത്തും നോക്കാൻ തുടങ്ങി…
അച്ചു അവളെയൊന്ന് നോക്കി അവൾക്ക് തൊട്ടടുക്കലായി വന്നിരുന്നു… അവന്റെ നെഞ്ച് അവളുടെ ഷോൾഡറിൽ മുട്ടി നിന്നു… ജാനു ഒന്ന് പിടഞ്ഞു പോയി… അവൾ മെല്ലേ നീങ്ങാൻ ശ്രെമം നടത്തിയതും അച്ചുവിന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നു… ജാനു ഞെട്ടി കൊണ്ട് അച്ചൂനെ നോക്കി… എന്നാൽ അച്ചു ആണേൽ നിരത്തിയിട്ടിരിക്കുന്ന ഡ്രസ്സിലേക്ക് നോക്കിക്കൊണ്ടിരിക്കുവാണ്…
കണ്ണിൽ ഉടക്കിയ ഒരു സാരി അവൻ കൈയ്യെത്തി എടുത്തു…
പിങ്കും ബ്ലൂവും ഇടകലർന്ന കോട്ടൺ മീറ്റിരിയൽ ടൈപ്പ് സാരി…
അതൊന്ന് നോക്കി അച്ചു മുഖം ചരിച് ജാനുനെ നോക്കി… തൊട്ടടുത്തായി അവന്റെ മുഖം കണ്ടതും അവൾ പതറി…
എടുത്ത സാരി ജാനുന്റെ കൈയ്യിൽ വെച്ചു കൊടുത്ത് അവളെ നോക്കി സൈറ്റടിച്ചു കാണിച്ചു കൊണ്ട് പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ നോട്ട് എടുത്ത് ശാരത ചേച്ചിക്ക് നേരെ നീട്ടി അവരെ നോക്കി കണ്ണ് ചിമ്മി ചിരിച്ച് എണീറ്റ് റൂമിലേക്ക് നടന്നു…
ജാനു മുഖം തിരിച്ചവനെ നോക്കി പിന്നെ കൈയ്യിൽ അവൻ വെച്ചു കൊടുത്ത സാരിയിലേക്ക് നോട്ടം കൊടുത്തു…
അപ്പോഴേക്കും സിന്ധു പൈസയുമെടുത്തു കൊണ്ട് അങ്ങോട്ടേക്ക് വന്നു…
ഇതും മോള് എടുത്തതാണോ…?
കൈയ്യിലെ അച്ചു എടുത്തു കൊടുത്ത സാരി കണ്ട് സിന്ധു ചോദിച്ചു…
ഇത് അച്ചു മോൻ മോൾക്ക് വേണ്ടി എടുത്തു കൊടുത്തതാ… ഇതിന്റെ തുക മോൻ തന്നിട്ടാ മോളിലേക്ക് പോയത്…
ശാരത ജാനുനെ നോക്കി ചിരിയാലേ പറഞ്ഞു…
ആഹാ… അവൻ വന്നോ… മമ്… ചെക്കൻ വരുന്നതും അറിയില്ല പോണതും അറിയില്ല…
സിന്ധു പറഞ്ഞു കൊണ്ട് പൈസ കൊടുത്തു…
അവർ അതും വാങ്ങി ഡ്രെസ്സെല്ലാം സഞ്ചിയിൽ ആക്കി തിരിച്ചു…
മോള് ഇത് കൊണ്ട് വെക്ക്… അമ്മ കിച്ചണിലേക്ക് ചെല്ലട്ടെ…
സിന്ധു ജാനുന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു…
മമ്… ഞാൻ ഇത് കൊണ്ട് വെച്ചിട്ട് വേഗം അമ്മയുടെ അടുക്കലേക്ക് വരാം…
അതും പറഞ്ഞു കൊണ്ട് ജാനു റൂമിലേക്ക് നടന്നു…
സിന്ധു അവളെ നോക്കി പിന്നെ പുഞ്ചിരിയോടെ കിച്ചണിലേക്ക് നടന്നു…
ജാനു റൂമിന് മുന്നിൽ എത്തിയപ്പോഴാണ് പെട്ടന്ന് ഒരു കാര്യം ഓർമ്മ വന്നത്…
ഈശ്വരാ… ആ കീ… ഞാൻ അത് ടേബിളിന് മേൽ വെച്ചിട്ടാണല്ലോ താഴെക്കിറങ്ങിയേ… താന്തോന്നി റൂമിലേക്ക് വരുകേം ചെയ്തു… എന്റെ മഹാദേവ ആ കീ താന്തോന്നി കണ്ട് കാണല്ലേ…
ജാനു മനസ്സിൽ പറഞ്ഞു കൊണ്ട് മെല്ലേ ഡോർ തുറന്ന് മുറിയിലേക്ക് കേറി…
അച്ചു ബെഡിൽ ഹെഡ്ബോർഡിൽ ചാരിയിരുന്ന് ഫോണിൽ നോക്കുവാണ്…
ജാനു ടേബിളിലേക്ക് നോക്കിയപ്പോൾ കീ അവിടെ തന്നെ ഇരിപ്പുണ്ട്…
കീ ശ്രെദ്ധിച്ചില്ലന്നാ തോന്നുന്നേ… ഏതായാലും നന്നായി… ഇനിപ്പോ ആ കീ എങ്ങനെ എടുത്തെടുത്തു വെക്കും…
ജാനു ചിന്തിച്ചു കൊണ്ട് അച്ചുനെ ഒന്ന് പാളി നോക്കി… അവന്റെ നോട്ടം ഫോണിൽ തന്നെയാണ്…
ജാനു പതിയെ ടേബിളിനടുക്കലേക്ക് നടന്ന് ഒന്നുമറിയാത്ത പോലെ ആ കീ എടുത്ത് ഷെൽഫിനടുക്കലേക്ക് നടക്കാൻ തിരിയേം അച്ചുവിന്റെ ശബ്ദമുയർന്നു…
എന്റെ ഭാര്യ ഒന്ന് നിന്നെ…
അച്ചു പറഞ്ഞത് കേട്ട് ജാനു അവിടെ നിന്നു…
അപ്പോഴേക്കും അച്ചു ഇരുന്നിടത് നിന്ന് എണീറ്റ് അവൾക്കടുക്കലേക്ക് വന്നു…
എ… എന്താ…?
അച്ചുവിന്റെ നിൽപ്പും നോട്ടവും കണ്ട് ജാനു ചോദിച്ചു…
മറുപടിയായി അച്ചു ജാനുന്റെ കൈയ്യിൽ പിടിച്ചിരുന്ന കീ പിടിച്ചെടുത്തു…
ഇതെന്തിനാ എടുത്തേ…?
കീ അവൾക്ക് നേരെ കാണിച്ചു കൊണ്ട് അച്ചു ചോദിച്ചു…
അ… അത്… ഞാൻ… പിന്നെ ആ റൂം കണ്ടപ്പോൾ… പൂട്ടിയിരിക്കുന്നു… അപ്പോ… റൂമിനുള്ളിൽ എന്താണെന്നറിയാൽ…
തപ്പിപ്പിടിച്ചു കൊണ്ടവൾ ഒരു വിധം ഒപ്പിച്ചു…
ജാനുന്റെ പറച്ചില് കേട്ട് അച്ചൂന് ചിരിവന്നെങ്കിലും പിടിച്ചു നിർത്തി…
ആ റൂമിൽ ഞാൻ മാത്രമേ കേറാറുള്ളു… വേറെ ആരെയും കേറ്റാറുമില്ല… ഇനിപ്പോ എന്റെ ഭാര്യക്ക് ആ റൂമിൽ എന്താണെന്നറിയാൻ ആഗ്രഹമുണേൽ ഞാൻ കാണിക്കാം… പക്ഷേ ഇപ്പോഴല്ല… സമയമാകട്ടെ…
അതും പറഞ്ഞ് അച്ചു അവളെ നോക്കി കണ്ണ് ചിമ്മി കാട്ടി നേരെ ബെഡിൽ പോയി ഇരുന്ന് ഫോണിൽ തോണ്ടാൻ തുടങ്ങി…
ഇത്രയ്ക്ക് ബിൾഡപ്പടിക്കാൻ മാത്രം ആ റൂമിലെന്ത് നിതി പൂഴിതി വെച്ചിരിക്കുന്നെ… ഹും…
ജാനു പിറുപിറുത്ത് കൊണ്ട് സാരി ഷെൽഫിലേക്ക് വെച്ച് മുറിവിട്ടിറങ്ങാൻ തിരിയെ അച്ചുന്റെ അടുത്ത ശാസനം മുഴങ്ങി…
എടി ഭാര്യേ… ചേട്ടന് വേഗം പോയി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് എടുത്തിട്ട് വാ…
ഫോണിൽ നോട്ടം കൊടുത്തു കൊണ്ടാണ് പറഞ്ഞത്…
ജാനു അച്ചുനെ ഒന്ന് നോക്കി മുറിവിട്ടിറങ്ങി…
അവൾ റൂമിൽ നിന്ന് പോയതും അച്ചു ഫോണിൽ നിന്ന് നോട്ടം മാറ്റി ജാനു പോയിടം നോക്കി… പിന്നെ കൈയ്യിലെ കീ യിലേക്ക് നോട്ടം കൊടുത്തു…
“”‘ആ റൂമിൽ നിതി തന്നെയാ പെണ്ണേ… എന്റെ മാത്രം നിതി… എനിക്ക് മാത്രം അവകാശപ്പെട്ട നിതി… നീയെന്ന നിതി ജനനി ഹർഷവ് “”‘
പറയുന്നതിനോടൊപ്പം ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു…
മോൾക്ക് ജ്യൂസ് വേണേൽ അമ്മ ഉണ്ടാക്കി തരില്ലായിരുന്നോ…?
സിന്ധു…
ഏയ് ഇത് എനിക്കല്ല അമ്മേ… ആ താൻ… അല്ല ഹർഷേട്ടനാ…
ഗ്ലാസ്സിലേക്ക് ജ്യൂസ് പകർത്തി കൊണ്ട് ജാനു പറഞ്ഞു…
ആമ്… അച്ചൂന് ജ്യുസ് വലിയ കാര്യാ… കാപ്പിയോടും ചായയോടും അത്ര താൽപ്പര്യമില്ല… എന്തായാലും മോള് ഇത് കൊണ്ടേ കൊടുക്ക്…
സിന്ധു പറഞ്ഞു…
ജാനു ജ്യുസുമായി റൂമിലേക്ക് നടന്നു…
അവൾ റൂമിലേക്ക് വരുമ്പോൾ അച്ചു ഹെഡ്ബോർഡിൽ ചാരി ഇരുന്ന് ഹെഡ്സെറ്റിൽ പാട്ട് കേൾക്കുവാണ്…
മമ്… ജ്യുസ്…
ജാനു ജ്യുസ് ഗ്ലാസ് അച്ചൂന് നേരെ നീട്ടി കൊണ്ട് പറഞ്ഞു…
അവൻ അവളെ നോക്കി കൊണ്ട് ഗ്ലാസ് കൈയ്യിൽ വാങ്ങി ഒരു സിപ്പ് കുടിച്ച് ഗ്ലാസ് തൊട്ടടുത്ത ടേബിളിലേക്ക് കൈ നീട്ടി വെച്ച് ജാനൂന്റെ കൈയ്യിൽ പിടിച്ചു വലിച്ച് ബെഡിലേക്കിരുത്തി അവൾടെ മടിയിലേക്ക് തല ചായ്ച്ചു…
എല്ലാം പെട്ടന്നായിരുന്നു… ജാനു പകച്ച് കൊണ്ട് അച്ചൂനെ നോക്കി…
എ.. എന്താ… ഇത്…
ശൂ… ഞാൻ വല്ലവരുടെയും മടിയിലല്ല കിടക്കുന്നത്… എന്റെ ഭാര്യയുടെ മടിയിലാ… എന്റെ ചെവി തിന്നാൻ നിക്കാതെ അടങ്ങി ഇരുന്നോ…
അതും പറഞ്ഞ് കൊണ്ട് അച്ചു ജാനുന്റെ ഒരു കൈ അവന്റെ നെഞ്ചോട് പിടിച്ച് കണ്ണുകളടച്ചു…
ജാനു മിഴിച്ചു കൊണ്ട് അച്ചുനെ നോക്കി…
ആമ് പിന്നെ ഇന്ന് ഈവെനിംഗ് ഒരിടം വരെ പോണം… ഞാൻ എടുത്ത സാരി ഉടുത്താൽ മതി…
അച്ചു കണ്ണുകളടച്ചു കൊണ്ട് തന്നെയാണ് പറഞ്ഞത്…
ഞാ… ഞാൻ… എങ്ങും വരുന്നില്ല…
ജാനു മടിച്ചലോടെ പറഞ്ഞു…
ജാനു പറഞ്ഞത് കേട്ട് അച്ചു അവൾടെ മടിയിൽ നിന്നുമെണീറ്റ് അവളെ നോക്കി… ജാനു ഒന്ന് പേടിച്ചെങ്കിലും പുറമേ കാണിക്കാതെ നിന്നു…
നിന്നോട് കൂടെ വരാൻ പറ്റുമോ എന്നല്ല ഞാൻ ചോദിച്ചത്… കൂടെ വരണമെന്നാണ്… മനസിലായോ…
വാക്കുകളിൽ ചെറിയ തോതിൽ കടുപ്പം നിറഞ്ഞിരുന്നു…
അച്ചു ബാക്കി എന്തെങ്കിലും പറയുന്നതിനു മുന്നേ അവന്റെ ഫോൺ റിങ് ചെയ്തു… അച്ചു ജാനുനെയൊന്ന് നോക്കി ഫോൺ അറ്റന്റ് ചെയ്ത് നേരെ ബാൽക്കണിയിലേക്ക് നടന്നു…
ഇങ്ങോട്ട് ആക്ഞ്ജ മാത്രം… അങ്ങോട്ടൊന്നും പറയാൻ പാടില്ല… ഇങ്ങേരാര്… താന്തോന്നി…
ജാനു അച്ചു പോയിടം നോക്കി പിറുപിറുത്തു…
തുടരും…

by