രചന : ആയിഷ അക്ബർ
കൃഷ്ണ….. താൻ ഓക്കേ അല്ലെ…..മുറിയിലേക്ക് വന്ന പാടെ തന്നെ പേരെടുത്തവൻ വിളിച്ചതും അവളൊന്നു പതറി പോയിരുന്നു…ഒരു തവണ കണ്ട ആളിത്ര മേൽ തന്റെ പേരോർത്ത് വെച്ചിരിക്കുന്നെന്ന് പറഞ്ഞാൽ അതിനെന്തായിരിക്കും കാരണം……
കൃഷ്ണ….. തന്നോടാണ്….തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ……അവൻ അവൾക്കരികിലായി നിന്നത് ചോദിക്കുമ്പോൾ അവൾക്ക് ദേഷ്യം വന്നിരുന്നു……കുഴപ്പമുണ്ട്…. നല്ല കുഴപ്പമുണ്ട്….. എല്ലാ കുഴപ്പത്തിനും കാരണം നിങ്ങളോരോറ്റ ഒരുത്തനാണ്…
എന്തിനാ…. എന്തിനാ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു എന്നെ പെരുവഴി യിലാക്കിയത്….ഒരോറ്റ ശ്വാസത്തിൽ അത്രയും ചോദിച്ചു നിർത്തുമ്പോൾ ആ വാക്കുകളിൽ ദേഷ്യവും സങ്കടവും കൂടി കലർന്നു കൊണ്ടവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…അവളുടെ കിതപ്പിനനുസരിച്ചു ആ ചുരുണ്ട മുടികളും താളത്തിൽ ഇളകുന്നത് കാർത്തിയങ്ങനെ നോക്കി നിന്നു……
അവനൊരു നിമിഷം ഒന്നും മിണ്ടിയില്ല…അവൾക്ക് പറയാനുള്ള സമയം കൊടുത്തെന്ന പോൽ അവൻ നേരെ നിന്ന് കൈ മാറോട് പിണച്ചു കെട്ടി അവളെ നോക്കി നിന്നു……ആ നോട്ടം അവൾക്കത്ര മേൽ പ്രയാസം നൽകിയത് കൊണ്ട് തന്നെ അവലോന്നടങ്ങി….
പിനീടൊന്നും പറഞ്ഞില്ല….
അവൻ പതിയെ ടേബിളിൽ വെച്ച ജഗ്ഗിൽ നിന്നും അല്പം വെള്ളം ഗ്ലാസ്സിലേക്കൊഴിച്ചു അവൾക്ക് നേരെ നീട്ടി….വല്ലാതെ ദാഹം തോന്നിയിരുന്നത് കൊണ്ട് തന്നെ പെട്ടെന്ന് അവളത് വാങ്ങി കുടിച്ചിരുന്നു…..
ഞാനെന്ത് ചെയ്തിട്ടാ താൻ പെരു വഴിയിലായത്…..വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന അവൾക്കരികിൽ ആ കട്ടിലിലേക്കിരുന്നു തന്നോട് അങ്ങേയറ്റം ശാന്തമായ ആ ചോദ്യം…..അവളൊന്നു മുഖമുയർത്തി……ഏറെ നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കി അവനങ്ങനെ നിന്നു…..
മ്മ്……അവനൊന്നു കൂടി അവൾക്ക് നേരെ മിഴികളുയർത്തി…ഇയാളെ പാല് വാങ്ങാൻ പോയപ്പോൾ കണ്ട കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല…..അതെന്താ പറയാതിരുന്നത് ….
അവൾ പറയുന്നതിനിടക്ക് കയറി അവനത് ചോദിച്ചതും അവളൊന്നു മുഖം കൂർപ്പിച്ചു…പറയാൻ വിട്ട് പോയി…. അത് പറയാതിരിക്കുന്നതാണ് നല്ലതെന്നാ അപ്പോൾ തോന്നിയത്….
ഇനി അവരത് അറിയാൻ പോകുന്നില്ലല്ലോ എന്ന് മാത്രമേ ചിന്തിച്ചുള്ളൂ……പക്ഷേ…..ഇയാളുടെ വീട്ടുകാർ വന്നത് പറഞ്ഞതും…..അവളത് പറഞ്ഞു കൊണ്ടൊന്നു നിർത്തി….ദേഷ്യപ്പെടുമ്പോഴും ആ മുഖത്തെ ദയനീയതയും നിഷ്കളങ്കതയും വേറിട്ട് തന്നെ നിൽക്കുന്നത് അവനങ്ങനെ നോക്കി…..
പറഞ്ഞപ്പോൾ…….ചുണ്ടുകൾ കൂട്ടി പിടിച്ചിരിക്കുന്ന അവളോടായി അവൻ വീണ്ടുമത് ചോദിക്കുമ്പോൾ അവൾ നിറ മിഴികളാലേ അവനെയൊന്ന് നോക്കി…..
ഞാൻ നിങ്ങളെ പുറത്ത് വെച്ച് മയക്കിയേടുത്തു എന്നൊക്കെ പറഞ്……അവൾ മുഴുവനാക്കാൻ കഴിയാതെ വിതുമ്പി……അവളുടെ കണ്ണ് നീർ കാൺകെ അവനും വല്ലാത്തൊരു കുറ്റ ബോധം തോന്നിയിരുന്നു……അവളുടെ വീട്ടിലെ അവസ്ഥ എന്തെന്ന് തനിക്കറിയാം….അത് തനിക്കറിയാമെന്ന കാര്യം അവൾക്കും ബോധ്യമുണ്ട്…..അത് കൊണ്ട് തന്നെ കൂടുതൽ വിശദീകരണ ങ്ങൾ രണ്ട് പേർക്കും ആവശ്യമായിരുന്നില്ല…..ഇരുവർക്കുമിടയിൽ കനത്ത നിശബ്ദത സ്ഥാനം പിടിച്ചു……
അവനോട് തന്റെ മനസ്സിലുള്ള ദേഷ്യം പറഞ് തീർത്തതിൽ അവൾക്കും അല്പം ആശ്വാസം തോന്നിയിരുന്നു…..താനല്പ നേരം വിശ്രമിക്ക്…..
എന്നിട്ട് നമുക്ക് സംസാരിക്കാം…….അവനതും പറഞ്ഞു കൊണ്ട് ആ മുറിയിൽ നിന്ന് നടക്കുമ്പോൾ പോകും വഴി ആ മുറിയുടെ വാതിൽ കൂടി അടച്ചിരുന്നു……അവൾക്കും തലക്ക് വല്ലാത്തൊരു ഭാരം തോന്നിയത് കൊണ്ട് തന്നെ പതിയെ ആ കട്ടിലിലേക്ക് ചാഞ്ഞു….അപ്പോഴും ഇനി അവിടെയെത്തിയാലുള്ള അവസ്ഥ ഓർത്തു ഉരുകുകയായിരുന്നു അവളുടെ മനസ്സ്….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കൃഷ്ണാ….. പതിയെയുള്ള ആ വിളിയിൽ അവൾ കണ്ണുകളൊന്ന് തുറന്നു…..കയ്യിലൊരു പാത്രവുമായി അവൻ മുമ്പിൽ നിൽക്കുന്നുണ്ട്….അവൾ പതിയെ യൊന്നു എഴുന്നേറ്റിരുന്നു…..ദാ….ഇത്ര നേരമായിട്ടും ഒന്നും കഴിച്ചിട്ടില്ലല്ലോ…..ദാ…. ഇത് കഴിക്ക്…..അവനത് പറഞ്ഞു കൊണ്ട് പാത്രം അവൾക്ക് നേരെ നീട്ടിയതും വിശപ്പിന്റെ വിളി വയററിഞ്ഞിരുന്നത് കൊണ്ട് തന്നെ പാത്രം അവൾ വാങ്ങി…..എന്നാൽ അതിൽ കണ്ട ഭക്ഷണം അവൾക്കോട്ടും ദഹിക്കുന്നതായിരുന്നില്ല….
രണ്ട് മൂന്ന് ബ്രെഡ് ഉണ്ട്….. പിന്നേ ക്യാരറ്റ് ക്യാബേജ് അങ്ങനെ എന്തൊക്കെയോ കുറച്ചു പച്ചക്കറികളും പിന്നേ ഇത് വരെ കാണുക പോലും ചെയ്യാത്ത എന്തോ ഒരു സാധനവും..അത് കണ്ട പാടെഅവളുടെമുഖമൊന്നുചുളിഞ്ഞു……..എങ്കിലും അവളാ ബ്രെഡ് എടുത്ത് ഒന്ന് കടിച്ചു…..പുളി പോലെ തോന്നിയതും അവൾക്ക് കഴിക്കാൻ കഴിഞ്ഞിരുന്നില്ല…തനിക്ക്….. തനിക്കിതൊന്നും ഇഷ്ടമല്ലായിരിക്കാം….അല്ലെ……ഇവിടെ ഞാൻ തനിച്ചല്ലേ ഉള്ളു…. എനിക്കിതൊക്കെയാണ് ശീലം..അവൻ അവളെ നോക്കി അതും പറഞ്ഞു കൊണ്ട് ആ മുറിയുടെ ഒരു വശത്തുള്ള കർട്ടൻ ഒന്ന് നീക്കിയതും അവിടെ മുഴുവൻ ഗ്ലാസ് ആയത് കൊണ്ട് തന്നെ പുറത്തെ ഇരുട്ട് ശെരിക്കും അവളെ ഭയപ്പെടുത്തിയിരുന്നു….
ഈശ്വരാ….. രാത്രിയായോ….എനിക്ക് പോകണം….അവൾ അതും പറഞ്ഞു പെട്ടെന്ന് എഴുന്നേറ്റ് ദയനീയ മായി അവനെ നോക്കുമ്പോൾ അവനൊറ്റക്കാണ് ഇവിടെ എന്ന് പറഞ്ഞത് കൂടി അവളുടെ മനസ്സിൽ മുഴച്ചു നിന്നിരുന്നു……അവൻ പെട്ടെന്ന് അവളിലേക്കൊന്ന് തിരിഞ്ഞു …ഈ രാത്രി ഇനിയെവിടെ പോകാനാ…..നേരമൊന്ന് പുലർന്നോട്ടെ….. എവിടെ വേണമെങ്കിലും തന്നെ ഞാൻ കൊണ്ട് വിടാം….വേണമെങ്കിൽ തന്റെ വീട്ടിലേക്ക് വന്നു ഞാൻ സംസാരിക്കുകയും ചെയ്യാം ……അവനത് പറഞ്ഞപ്പോൾ അവന്റെ ശബ്‍ദത്തിലേ കുറ്റബോധത്തിന്റെ അളവ് അവളിൽ അല്പം ആശ്വാസം നൽകിയിരുന്നു….അതിലൊന്നും കാര്യമുണ്ടാവുമെന്ന് തോന്നുന്നില്ല…….അവൾ പാത്രം പതിയെ അവിടെ വെച്ച് കാൽ മുട്ട് കൂട്ടി പിടിച്ചു കൊണ്ടാണത് പറഞ്ഞത്…..അതെന്താ…..
അവൻ ഒരു കസേര വലിച്ചിട്ടു അതിലേക്കിരുന്നു അത് ചോദിക്കുമ്പോൾ അവൻ കട്ടിലിൽ നിന്ന് അല്പം വിട്ട് മാറി തന്നെ ഇരിക്കുന്നു എന്നതവളിൽ ആശ്വാസം നൽകിയിരുന്നു……ഇനി ഇയാളെ എന്റെ കൂടെ കണ്ടാൽ ശരണ്യ ചേച്ചിക്ക് ദേഷ്യം കൂടുകയേ യുള്ളൂ….
ഇയാളെ ചേച്ചിക്ക് നല്ലോണം ഇഷ്ടപ്പെട്ടിരുന്നു…..
അത് കൊണ്ടാവും എന്നോടിത്ര ദേഷ്യം…..അവൾ പതിയെ അത് പറയുമ്പോൾ ആ കണ്ണുകളിൽ ഉരുണ്ടു കൂടിയ ദുഃഖം അവനു കാണാൻ കഴിയുന്നുണ്ടായിരുന്നു…..അവനൊന്നും മിണ്ടിയില്ല…..കുട്ടികളെ പോലെയാണ് അവളുടെ പെരുമാറ്റം…..ഒരു പത്തൊമ്പത്തോ ഇരുപതൊ പ്രായം കാണും……അധികം ലോക പരിചയമൊന്നുമില്ലാത്ത ഒരു പാവം കൊച്….
പാല് പോലെ പരിശുദ്ധിയുള്ളവൾ എന്നൊക്കെ വർണിക്കാൻ അവനു തോന്നി……അവന്റെ ചൊടിയിലൊരപുഞ്ചിരിവിരിഞ്ഞു…….എന്നിട്ട്…… എങ്ങോട്ടായിരുന്നു താൻ പോകാനിരുന്നത്……
കാല് മറ്റേ കാലിനു മുകളിലേക്ക് കയറ്റി വെച്ച് കൊണ്ടായിരുന്നു അവനത് ചോദിച്ചത്….അച്ഛന്റെ നാട്ടിലേക്കാണ്….ഞാൻ അവിടെ തന്നെ യായിരുന്നു…..ഇവിടെ ക്ക് വന്നിട്ട് ഒരഞ്ചാറു മാസമേ ആയിട്ടുള്ളു……അവൾ പതിയെ അത് പറഞ്ഞു…….അപ്പൊ എന്തിനാ അവിടെ നിന്ന് ഇവർക്കിടയിലേക്ക് വെറുതെ വന്നത്………
കാർത്തി അത് ചോദിക്കുമ്പോൾ അവളുടെ ദുഃഖം നേരിട്ട് കണ്ട ആ ദിവസത്തെ ഓർമ്മകൾ നൽകിയ നീരസം മുഖത്ത് പ്രകടമായിരുന്നു…..
അൽപ സമയത്തേക്ക് അവളൊന്നും മിണ്ടിയില്ല…
അമ്മായി വഴക്ക് പറഞ്ഞാലും തല്ലിയാലും ഇവിടെ എനിക്ക് സ്വസ്ഥമായി കണ്ണുകളടക്കാമായിരുന്നു…..
പിറകിൽ നിന്ന് ആരെങ്കിലും വരുമോയെന്ന ഭയമില്ലാതെ എവിടെ വേണമെങ്കിലും ഒറ്റക്ക് നിൽക്കാമായിരുന്നു …..
അൽപ നേരം കഴിഞ്ഞ് ചിലമ്പിച്ച ശബ്‍ദത്തിൽ അവളത് പറയുമ്പോൾ കണ്ണുകളിൽ ഉരുണ്ട് കൂടിയ ഭയം അവന്റെ ഹൃദയത്തിൽ വല്ലാത്തൊരു അസ്വസ്ഥ തീർത്തു…..ഏതോ ഓർമയിൽ നിന്നെന്നുണർന്ന പോൽ പിന്നേ അവളൊന്നും പറഞ്ഞില്ല…….താൻ പറഞ്ഞത് തെറ്റായി പ്പോയോ എന്നൊരു ഭാവം കൂടി അവളിൽ നിറഞ്ഞിരുന്നു….പെട്ടെന്ന് ചോദിച്ചപ്പോൾ പറഞ്ഞു പോയതാണ്….തന്നോടിങ്ങനെ ചോദിക്കാനും കേൾക്കാനുമൊന്നും തനിക്കാരുമുണ്ടായിട്ടില്ലിത് വരെ……അവൾ പുറത്തെ ഇരുട്ടിലേക്ക് മിഴികൾ നീക്കിയങ്ങനെ യിരുന്നു….കാർത്തിക്ക് അവളുടെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ല……
ഒരു പെണ്ണിന് മാത്രം അറിയുന്ന ആ ഭയം അവളുടെ കണ്ണുകളിൽ കണ്ടത് കൊണ്ട് തന്നെ കാർത്തി തല കുനിച്ചു കൊണ്ട് നെറ്റിയിൽ തടവി….താൻ കാരണമാണ്…..അറിയാതെ യാണെങ്കിൽ പോലും തന്റെ വീട്ടുകാര ടക്കം അവളോട് തെറ്റ് ചെയ്തവരാണ്….അനാഥയായ ഒരു പെൺകുട്ടിയുടെ ആശ്രയമാണ് താനില്ലാതാക്കിയത് ….അവനു സ്വയം പുച്ഛം തോന്നി……അതിലേറെ അവളോട് മനസ്സ് നിറഞ്ഞ സഹതാപവും…… വേണ്ടായിരുന്നു….. അവളെ താൻ കാണുകയേ ചെയ്യരുതായിരുന്നു…..താനിത്ര മേൽ ആ കൂടി ക്കാഴ്ചയെ വെറുക്കുന്നുണ്ടെങ്കിൽ അവൾ എത്ര വെറുക്കുന്നുണ്ടാവും…..ഐആം….. ആം സോറി കൃഷ്ണ…… ഇങ്ങനെയൊന്നും ആകുമെന്ന് ഞാൻ കരുതിയിട്ടില്ല….അവൻ തല യുയർത്തി അത് പറയുമ്പോൾ ആ വാക്കുകളിൽ വല്ലാതെ നനവൂറി നിന്നിരുന്നു…..
അതറിഞ്ഞെന്ന വണ്ണം കൃഷ്ണ പതിയെ യൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു ……സാരമില്ല….. ഞാനും പെട്ടെന്നുള്ള ദേഷ്യത്തിലാണ് അങ്ങനെയൊക്കെ പറഞ്ഞത്……ഏറെ പതിഞ്ഞ ശബ്ദത്തിൽ തന്നെ ആശ്വാസിപ്പിക്കാൻ ശ്രമിക്കുന്നവളെ കാൺകെ അവനവളോട് വല്ലാത്തൊരുഅലീവ്തോന്നിയിരുന്നു……താൻ….. താനെന്നാൽ കിടന്നോ……നാളെ യാത്ര യുള്ളതല്ലേ…അവനതും പറഞ്ഞു കൊണ്ട് ഇരുന്നിടത്ത് നിന്നെഴുന്നേൽക്കുമ്പോൾ നാളത്തെ യാത്രയെ കുറിച്ചുള്ള ഭയം അവളുടെ കണ്ണുകളിൽ തെളിഞ്ഞിരുന്നു….
ദേ…..ബാത്രൂം തനിക്ക് ഉപയോഗിക്കാം കേട്ടോ….
ഫ്രഷ് ആവണമെങ്കിൽ ആവാം…പോകും വഴി അതും പറഞ്ഞവൻ പുറത്തേക്ക് പോയതും അവൾ പതിയെ എഴുന്നേറ്റ് വാതിലിന്റെ കുറ്റിയിട്ടു……
ആകെ മുഷിഞ്ഞിട്ടുണ്ട്…. ഒന്ന് കുളിക്കണമെന്ന് തോന്നി…..തന്റെ ബാഗ് കാണുന്നിടത് തന്നെ വെച്ചിട്ടുണ്ടവാൻ….അവളതിൽ നിന്നും ഉടുത്തു മാറാനുള്ള ഡ്രെസ്സെടുത് ബാത്ത് റൂമിലേക്ക് കയറി….അതിനുള്ളിലേക്ക് കയറിയതും അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നിരുന്നു……മുറിയെ തോല്പ്പിക്കും വിധം മനോഹരമായിരുന്നു ആ ബാത്റൂം…..
സ്വപ്നത്തിൽ പോലും അത്ര നല്ലൊരു ബാത്രൂം താൻ കണ്ടിട്ടില്ലെന്നത് അവളോർത്തു……അവൾ പതിയെ ഷവറിനു താഴേ ഒന്ന് നിന്നു…..അത് തിരിച്ചാൽ വെള്ളം വരുമെന്ന് അറിയാമെങ്കിലും എവിടെ തിരിക്കണമെന്ന് അവൾക്കറിയില്ലായിരുന്നു….അതിനു താഴെ കാണുന്ന പിടി അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കിയപ്പോൾ വെള്ളം പതിയെ അവളുടെ തലയിൽ വന്ന് വീണു…..തല നനക്കുന്നില്ലെന്ന് കരുതിയതാണ്….പക്ഷെ തലയിലേക്ക് വെള്ളം വീഴുമ്പോൾ എന്തോ തടയാൻ തോന്നിയില്ല…….അവളങ്ങനെ നിന്നു നനഞ്ഞു……അൽപ സമയത്തിന് ശേഷം അവൾ തല നന്നായി തൂവർത്തി കൊണ്ട് പുറത്തേക്ക് വരുമ്പോഴാണ് വാതിലിലുള്ള മുട്ട് കേൾക്കുന്നത്….
അവൾക്ക് വല്ലാത്ത ഭയം തോന്നിയിരുന്നു….
രാത്രിയിലുള്ള ഈ വാതിലിൽ മുട്ട് കേട്ട് എത്ര രാത്രികളിൽ താൻ ഉറങാതെയിരുന്നിട്ടുണ്ട്….അവസാനം കുറേ മുട്ടി മടുത്താൽ പതിയെ അത് നിലക്കും….എങ്കിലും ഏതെങ്കിലും ദിവസം തുറക്കപ്പെട്ടാലോ എന്ന പോൽ അത് ഒരു ദിന ചര്യയാണ് തനിക്കവിടെ…..ഏറെ മനസ്സ് മുട്ടിയപ്പോഴാണ് അമ്മാവന്റെ കൂടെ പോന്നത്….കണ്ടാൽ ഇവൻ മാന്യനാണ്…..
പിന്നെ ഒരു പരിചയവുമില്ലാത്ത ഈ സ്ഥലത്ത് ഒരു ദിവസത്തെ പരിചയമെങ്കിലുമുള്ള അവനാണ് ഭേദമെന്ന് തോന്നിയത് കൊണ്ടാണ് താനിവിടെ നിന്നത്…..
അവൻ വീണ്ടും മുട്ടിയപ്പോൾ അവളുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു….അവനൊരു പക്ഷെ അവന്റെ സുഹൃത്തുക്കളെ ആരെയെങ്കിലും വിളിച്ചു വന്നിരിക്കുമോ….അവളുടെ മനസ്സിൽ ഒരായിരം ചിന്തകൾ തിങ്ങി നിറഞ്ഞു…..കൃഷ്ണാ…..
താൻ ഓക്കേ അല്ലെ……ഒരുപാട് തവണ മുട്ടിയിട്ടും വാതിൽ തുറക്കുന്നില്ലെന്ന് കണ്ടപ്പോൾ അവനത് ചോദിച്ചതും അവളുടെ ഉള്ളൊന്നുലഞ്ഞു….ഇരുട്ടിന്റെ മറവിൽ പെങ്ങളുടെ മുറിയിലേക്ക് കയറാൻ വെമ്പുന്ന അവനെയും അറിയാതെ ചെയ്ത് പോയ തെറ്റൊർത്ത് കണ്ണുകൾ നിറച്ചു കൊണ്ട് മാപ്പ് പറഞ്ഞ ഒരുത്തനെയും അവളൊന്നു ചേർത്ത് വെച്ച് നോക്കിയതും അവൾ പെട്ടെന്ന് വാതിൽ തുറന്നിരുന്നു……..കാരണം അവർ രണ്ട് പേരും രണ്ട് ധ്രുവങ്ങളെ പോൽ വിദൂരതാണെന്നു അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു……..
(തുടരും)

by