രചന – അമ്മൂസ്
സൂര്യനും ഗായുവും വൈകാതെ അച്ഛൻ അഡ്മിറ്റ് ആയിരുന്ന ഹോസ്പിറ്റലിൽ എത്തിച്ചേർന്നു……… റിസപ്ഷനിൽ പേരും ഡീറ്റെയിൽസും പറഞ്ഞപ്പോൾ തന്നെ അവർ റൂം നമ്പർ പറഞ്ഞു തന്നു . ❣️❣️❣️❣️ റൂമിൽ എത്തി ഡോറിൽ മെല്ലേ ഒന്ന് തട്ടി …… പക്ഷെ തുറന്നില്ല ……. സൂര്യൻ ഡോർ മെല്ലേ തുറന്നു ലോക്ക് അല്ലാത്തത് കൊണ്ട് തുറന്ന് വന്നു ….. ഗായത്രി മെല്ലേ ഉള്ളിലേക്ക് എത്തി നോക്കി . അവരുടെ റൂം തന്നെയാണ് . അച്ഛൻ ബെഡിൽ ഒരു വശം ചരിഞ്ഞു കിടന്ന് ഉറങ്ങുന്നുണ്ട് ….. അമ്മ കസേരയിൽ ചാരിയിരുന്ന് മയങ്ങുന്നു . അവൾ മെല്ലെ അകത്തേക്ക് കയറി അമ്മയുടെ അടുത്ത് വന്ന് ആ കൈയിൽ മെല്ലേ ഒന്ന് തൊട്ടു . കൈയിൽ ഒരു കരസ്പർശം അറിഞ്ഞതും അവർ കണ്ണ് തുറന്നു . മുന്നിൽ ഗായത്രിയെ കണ്ടതും അവർ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു . മോളെ ഗായു ……. അവർ പെട്ടന്ന് തന്നെ എഴുന്നേറ്റു . താൻ കാണുന്നത് സ്വപ്നമാണോ എന്ന് പോലും അവർക്ക് തോന്നി പ്പോയി . അമ്മേ …….. മോളെ നീ ഇങ്ങനെ …….എവിടെ ആയിരുന്നു ….
അവർ വൈകിപ്പോയി …. അവർ അവളെ മുഖമാകെ തലോടി ….. നീ എവിടെ ആണെന്നോ എങ്ങനെ ആണെന്നോ അറിയാതെ ഇത്രയും ദിവസം ഉരുകുകകയായിരുന്നു ഞാൻ …… ഓരോ ദിവസവും പ്രാർത്ഥനയോടെയാ ഇരുന്നത് നിനക്ക് ആപത്തൊന്നും ഉണ്ടാകല്ലേന്ന് . എനിക്ക് ഒന്നും ഉണ്ടാകില്ല അമ്മാ …… ദെയ്‌വം അങ്ങനെ എന്നെ കൈവിടില്ല ല്ലോ . എങ്ങനെ …….എങ്ങനെ അറിഞ്ഞു മോളെ നീ അതൊക്കെ അറിഞ്ഞമ്മേ ……. ചാരു ചതിച്ചു അല്ലേ ……… മ്മ്മ്മ് ……. പാല് കൊടുത്ത കൈക്ക് അവൾ കൊത്തുമെന്ന് എനിക്ക് അറിയാമായിരുന്നു മോളെ ……. അതുപോലെ സംഭവിച്ചു ….. “””””എനിക്കും അറിയാമായിരുന്നു .”””’ അവൾ ബെഡിൽ ഒരു സൈഡിലേക്ക് തിരിഞ്ഞു കിടക്കുന്ന അച്ഛനെ തന്നെ നോക്കി . അന്ന് വീണതാ അച്ഛൻ …… ഒരു വശം തളർന്നു പോയിരുന്നു . കുറച്ച് ദിവസം ആയതേ ഉള്ളൂ റൂമിലേക്ക് മാറ്റിയിട്ട് .
അവർ ഒന്ന് നെടുവീർപ്പെട്ടു …… അവളെ മാത്രം ശ്രദ്ധിച്ചു നിന്ന അവർ അപ്പോഴാണ് അവൾക്ക് പിന്നിൽ നിന്ന സൂര്യനെ കാണുന്നത് ……. മോളെ ….ഇത് …… അവർ അവനെ സംശയത്തോടെ നോക്കി …. ഇത് സൂര്യൻ ……. എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ ……. ഒരു താങ്ങ് ഇല്ലാതെ ഒറ്റയ്ക്ക് ആയപ്പോൾ എന്റെ കൂടെ നിൽക്കാനും ഒരു സംരക്ഷണം നൽകാനും സൂര്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ……….. അവർ അവനെ തന്നെ കണ്ണ് നിറച്ച് നോക്കി . സൂര്യൻ അവരെ നോക്കി മെല്ലേ ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും സംസാരിക്കുന്ന ശബ്ദങ്ങൾ കേട്ട് അച്ഛൻ ഉണർന്നിരുന്നു . അത് കണ്ടതും ഗായത്രി അയാൾക്ക് അടുത്തേക്ക് മെല്ലേ ചെന്നു . ശരീരം അനക്കുന്നില്ല എങ്കിലും കണ്ണിന്റെ കൃഷ്ണ മണികൾ അവളെ കണ്ട് അങ്ങോട്ടു മിങ്ങോട്ടും പായുന്നുണ്ട് . അവൾ അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
പക്ഷെ അയാൾക്ക് അവളെ അഭിമുഖികരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . തന്റെ ഇന്നത്തെ അവസ്ഥയും ചാരു ചെയ്ത ചതിയും ഗായത്രിയേ ഒരു സഹതാപവും കൂടാതെ വീട്ടിൽ നിന്ന് ഇറക്കി വിട്ട രംഗവും ……… എല്ലാംകൊണ്ടും അയാളുടെ മുഖം വല്ലാതെയായി ……… അത് കണ്ടതും അച്ഛന്റെ മനസ്സ് മുഴുവൻ ഇപ്പോൾ എന്താണെന്ന് അവൾക്ക് മനസ്സിലായി . ആ മുഖത്തേക്ക് നോക്കിനിന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല . മൗനത്തേക്കാൾ വലിയ ശിക്ഷകൾ ഒന്നുമില്ല ല്ലോ …….. അവൾ അമ്മയെ നോക്കി …… എന്നാ അമ്മേ ഡിസ്ചാർജ് പറഞ്ഞേക്കുന്നത് …… മറ്റന്നാൾ ആണ് മോളെ …….. മ്മ്മ്മ് …… അവൾ ഒന്നു മൂളി ഞാൻ ഇപ്പോ വരാം കേട്ടോ …… അവൾ അമ്മയോട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി . സൂര്യൻ കുറച്ച് മുന്നേ തന്നെ പുറത്ത് ഇറങ്ങി നിൽക്കുകയായിരുന്നു ……….. സൂര്യാ നമുക്ക് പുറത്തേക്ക് ഒന്ന് പോയാലോ .. എന്തിനാ ഗായു …… വാ സൂര്യാ …….. പറയാം ……. അവൾ അവന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു…… ആ നടത്തം ചെന്നു നിന്നത് ധനലക്ഷ്മി എന്ന ഒരു ചെറിയ ഫൈനാൻസിന്റെ മുന്നിലാണ് . അവൻ അവളെ തന്നെ നോക്കി നിന്നു . ശേഷം കടക്കയ്ക്ക് പുറത്ത് വച്ച് തന്നെ അവൾ സ്വന്തം കൈയിൽ ഉണ്ടായിരുന്ന സിമ്പിൾ ആയ സ്വർണവള ഊരി എടുത്തു .
ശേഷം അവന്റെ മുഖത്തേക്ക് നോക്കി . ഗായു ……എന്താ നീയീ കാണിക്കുന്നേ ….. ഇത് നമുക്ക് പണയം വയ്ക്കാം സൂര്യാ …. അമ്മയുടെ കൈയിൽ ഒന്നും ഉണ്ടാകില്ല . ഉള്ളത് എല്ലാം അവൾ എടുത്തുകൊണ്ടു പോയില്ലേ …….. സൂര്യൻ മെല്ലെ ഒന്നു മൂളി പിന്നെ അവൻ ഒന്നും പറഞ്ഞില്ല ……. വള പണയം വച്ചു പരമാവധി തുകയും എടുത്തു . തിരിച്ചു ഹോസ്പിറ്റലിൽ എത്തി അമ്മയുടെ കൈയിലേക്ക് അത് വച്ചു കൊടുത്തു . അമ്മ അവളെ ഉറ്റു നോക്കി നിന്നു. ഇത് വച്ചോ അമ്മേ ……. ആവശ്യമായി വരും …………. അച്ഛൻ അവളെ നോക്കുന്നു എന്ന് അല്ലാതെ ഒന്നും പറയുന്നില്ല …… അമ്മേ ഞങ്ങൾ ഇറങ്ങുവാ കേട്ടോ ……. അവൾ തിരിഞ്ഞ് അമ്മയുടെ കൈ പുണർന്നു കൊണ്ട് പറഞ്ഞു ……. പോകുവാണോ ……. മ്മ്മ്മ് പോണം അമ്മേ …… ഈ നാട്ടിൽ നിൽക്കാൻ എനിക്ക് ഇഷ്ടമല്ല . ആ വീട്ടിലും ….. കാരണം അത്രത്തോളം വേദനിപ്പിക്കുന്ന അനുഭവങ്ങളൾ മാത്രമാണ് എനിക്ക് ഉള്ളത് . അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി …….. ദീർഘ നേരത്തിനു ശേഷം അവർ അവിടെ നിന്ന് ഒരുമിച്ച് ഇറങ്ങുമ്പോൾ ……… ഗായത്രിയുടെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു……..പശ്ചാത്തപിക്കുന്ന പോലെ ഇറങ്ങും മുന്നേ …. അമ്മ സൂര്യന്റെ കൈ പിടിച്ച് ഇവളെ എന്നും ഇങ്ങനെ നോക്കിക്കോളണേയെന്നു പറയാതെ പറഞ്ഞു ……
തിരികെ വീട്ടിൽ എത്തിക്കഴിഞ്ഞതും കുറച്ച് ദിവസങ്ങൾ അവർക്ക് ഇരുവർക്കും വല്ലാത്ത ഭാരമായിരുന്നു മനസ്സിൽ …….. പിന്നെ പിന്നെ പതിയെ അത് മാറി തുടങ്ങി പഴയ ജീവിതത്തിലേക്ക് വീണ്ടും ചെന്ന് എത്തി …… ❤️ ഇപ്പോ ഒരു മാസം കൂടി കഴിയുന്നു ……. ഗായത്രി ഇടക്ക് വീട്ടിൽ വിളിക്കാറുണ്ട് . സൂര്യൻ അമ്മയെക്കുറിച്ച് എന്നും ഓർക്കാറുണ്ട് …… അവസാനമായി അമ്മയെ ഒന്നു കാണാതെ പോയ വേദന യുണ്ട് അവന്റെ മനസ്സിൽ . കൂടാതെ പേഴ്സിൽ ഇരുന്ന അമ്മയുടെ ഒരു ഫോട്ടോ അവൻ ഹാളിലായി ഫ്രേം ചെയ്തു വച്ചു …… ❤️ ഗായത്രിയെ വീട്ടിൽ നിർത്താതെ ഒരു കോഴ്സ് ചെയ്യാനായി ചേർത്തു . സൂര്യൻ നിൽക്കുന്ന ഷോപ്പിൽ ബില്ലിംഗ് സെക്ഷനിൽ സ്റ്റാഫ്‌നെ അടുത്ത് തന്നെ ആവശ്യമുണ്ട് . ഗായത്രി ഡിഗ്രി ഏകോണോമിക്സ് ആയിരുന്നു പഠിച്ചത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല അവൾക്ക്… എന്നാലും കണക്ക് ഒത്തിരി ഇഷ്ടവുമാണ് അവൾക്ക് ….. അതുകൊണ്ട് കൂടിയാണ് സൂര്യന്റെ ഈ നീക്കം ….. പിന്നെ തന്റെ അടുത്ത് തന്നെ എപ്പോഴും കാണുമല്ലോ …. ആ ചിന്ത മനസ്സിലുണ്ട് എങ്കിലും അവൻ പുറത്തു കാണിച്ചില്ല .
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു തുടങ്ങി . ❤️ ഇന്ന് സൂര്യന്റെ പിറന്നാളാണ് അതുകൊണ്ട് തന്നെ രാവിലെ ഇരുവരും ക്ഷേത്രത്തിൽ പോയിരുന്നു ……. തൊഴുത് ഇറങ്ങി പ്രസാദവും വാങ്ങി ആൽമരചുവട്ടിൽ മെല്ലേ ഇരുന്നപ്പോൾ …. സൂര്യൻ എന്തോ ചോദിക്കാൻ ഉള്ളത് പോലെ അവളെ നോക്കി . ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഗായു…… അത് കേട്ടതും അവൾ അവന്റെ മുഖത്തേക്ക് നോക്കി . എന്നോട് എന്തെങ്ങിലും ചോദിക്കാൻ ഒരു മുഖവുരയുടെ ആവശ്യം ഉണ്ടോ സൂര്യാ ???…. അവൻ മെല്ലേ ചിരിച്ചു ……. ഗായു ഒരു സീരിയസ് ആയ കാര്യമാണ് ….. അവൾ അവനെ കേൾക്കാനെന്നോണം അവന്റെ മുഖത്തേക്ക് തന്നെ നോക്കി . “”””””നമുക്ക് ഒരുമിച്ച് ഒരു വിവാഹജീവിതത്തേ കുറിച്ച് ചിന്തിച്ചുകൂടെ…”” അത് കേട്ടതും അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരുന്നു .
ഗായു താൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ….. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ…. തനിക്ക് ഇഷ്ടമില്ലെങ്കിൽ …… പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നെ അവൾ അവന്റെ കൈയിൽ പിടിച്ചു ….. എനിക്ക് സൂര്യനെ ഒത്തിരി ഒത്തിരി ഇഷ്ടാണ്….. സൂര്യന്റെ ഭാര്യയാകാനും സമ്മതമാണ്. അവൾ കണ്ണു ചിമ്മിക്കൊണ്ട് പറഞ്ഞു . പിന്നെ ഈ ചോദ്യം സൂര്യനിൽ നിന്ന് മുന്നേ പ്രധീക്ഷിച്ചിരുന്നു …….. ചോദിച്ചില്ലെങ്കിൽ അങ്ങോട്ട് ചോദിക്കാൻ ഇരിക്കുവായിരുന്നു ഞാൻ ….. അവൻ മെല്ലെ ചിരിച്ചു ….. അപ്പോൾ ഗായത്രികുട്ടിക്ക് സമ്മതം . “””അതേ …..””” ആ സമ്മതം മാത്രം മതിയായിരുന്നു അവന് പിന്നെ ഒന്നും നോക്കിയില്ല. രണ്ട് ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൽ വച്ച് ദൈവങ്ങളെ സാക്ഷിയാക്കി ……. ഒരു മഞ്ഞചരടിൽ കോർത്തെടുത്ത താലി അവനവളുടെ കഴുത്തിൽ ചാർത്തി. ഗായത്രി അമ്മയെ വിളിച്ച് ഒന്ന് അറിയിച്ചിരുന്നു അത്ര മാത്രം.
ഇന്ന് സമയം ഏഴ് മണിയോട് അടുത്തിട്ടുണ്ട് . ചൂട് കട്ടൻ കാപ്പി ചുണ്ടോട് മുട്ടിച്ച്…… ജാലകവാതിലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയാണ് ഗായത്രി ….. പെട്ടന്ന് പിന്നിൽ നിന്ന് രണ്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു….. തോളിൽ മുഖമമർത്തി അവൻ അവളോട് ചേർന്നു നിന്നു. “””””ഗായത്രിക്കുട്ടീ അവളുടെ ചെവിയോരം ചേർന്ന് അവൻ വിളിച്ചു .”””” അവൾ ഇക്കിളിപെട്ടത് പോലെ കഴുത്ത് വെട്ടിച്ചു മെല്ലെ ചിരിച്ചു…… നല്ല തണുപ്പ് അല്ലേ ഗായു…….. ഹ്മ്മ്മ്മ്….. അവൾ മെല്ലെ മൂളി…….. അവൻ കുറച്ചുകൂടി അവളിലേക്ക് ചേർന്ന് നിന്നു…….. പുറത്തേ കുഞ്ഞ് ചാറ്റൽ മഴയും ……. അകത്തേക്ക് അരിച്ചു കയറുന്ന കുഞ്ഞ് തണുപ്പും മനസ്സിൽ നിറയുന്ന പ്രണയുവും ഇരുവരെയും വല്ലാത്തൊരു അനുഭൂതിയിൽ എത്തിക്കുന്നുണ്ട്…….. ജീവിതത്തിലെ അത്രമേൽ സുന്ദരമായ നിമിഷങ്ങൾ…….. ❤️ ഇരുവരും കൈകൾ കോർത്ത് പിടിച്ചു. മെല്ലേ പതിഞ്ഞ ചിരി ഇരുവരുടെയും ചുണ്ടുകളിൽ തത്തിക്കളിച്ചു കൊണ്ടിരുന്നു.
ഇനിയുള്ള ജീവിതം ഒരു മനസ്സോടെ ഒരു ശരീരത്തോടെ ഒന്നുപോൽ ജീവിക്കാനെന്ന വണ്ണം ആ കൈകളുടെ മുറുക്കം അത്രമേൽ മുറുകി……. അവസാനിച്ചു❤️ ഒറ്റ പാർട്ട് ആയി എഴുതിയ കഥയായായിരുന്നു…… പോസ്റ്റ് ചെയ്യാനായി എടുത്തപ്പോൾ വേർഡ് ലിമിറ്റ് കാണിച്ചു……. അതുകൊണ്ട് മാത്രമാണ് ഓരോ പാർട്ട്‌കളായി എഡിറ്റ് ചെയ്ത് ഇട്ടത്……. 😁 അതിന്റെ പോരായ്മകളും കാണാം……. ജീവിത യാത്രയിൽ പരസ്പരം കണ്ട് മുട്ടിയ രണ്ട് പേർ ….. സൂര്യനേയും ഗായുവിനേയും ഇഷ്ടമായെങ്കിൽ തീർച്ചയായും ലൈക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…….

by