18/04/2026

പെയ്തൊഴിയാതെ : ഭാഗം 13

രചന – മിയ അവ

“അമ്മാആാാ….”

ആഴമളക്കാൻ പറ്റാത്ത വിധം താഴ്ച്ചയുള്ള ആ കൊക്കയിലേക്ക് താഴ്ന്നു പോവുന്നതിനനുസരിച്ച് അവളുടെ അവസാന നിലവിളി ശബ്ദവും ആ വായുവിൽ ചേർന്ന് നേർത്ത് നേർത്ത് വന്നു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

പെട്ടെന്ന് ഒരു ശബ്ദം കേട്ട് പാറുവൊന്ന് ഞെട്ടി. നോക്കിയപ്പോൾ ശ്രീദേവി ഡോർ തുറന്നു അകത്തേക്ക് വന്നതാണ്.

“എന്താ മോളെ.. മോള് പേടിച്ചു പോയോ….”

“ഏഹ്..ആ.. ഞാൻ.. ഞാനെന്തോ ഓർക്കുവായിരുന്നു.. അപ്പോ. പെട്ടെന്ന് ഡോർ തുറക്കുന്ന സൗണ്ട് കേട്ടപ്പോ…”

“മ്മ്….”

ഒരു മൂളൽ മാത്രം പകരം നൽകി ശ്രീദേവി പാറുവിനെ ഒന്നാകെയൊന്ന് നോക്കി. അവളുടെ കവിളിൽ അവൻ അടിച്ചതിന്റെ പാട് ചുവന്ന് വീർത്ത് കിടപ്പുണ്ട്… കണ്ണുകൾ ഒക്കെ കരഞ്ഞു തളർന്ന പോലെ കുഴിഞ്ഞു കിടക്കുന്നു. എന്തോ ശ്രീദേവിയ്ക്ക് വല്ലാത്ത ഭാരം തോന്നി അത് കണ്ടപ്പോൾ. വിതുമ്പിക്കൊണ്ട് അവർ അവളുടെ കവിളിൽ തലോടി.

“ഒരുപാട് തല്ലിയോ അവൻ നിന്നെ…”

“ഏയ്‌.. ഇല്ല…. എനിക്കതിൽ കുഴപ്പമില്ല അമ്മേ….”

“മ്മ് … പൊറുക്കണം പറയാനേ അമ്മയ്ക്ക് കഴിയൂ മോളെ… ഇന്നത്തെ ദിവസം.. അറിയാലോ മോൾക്ക്.. അവൻ ഒരുപാട് മോഹിച്ചു പോയ ജീവിതം ആണ്…..”

“മ്മ്.. അറിയാം… സാരോല്ല ഇനി മൂന്നു മാസം കൂടിയല്ലേ ഉള്ളു…”

“മൂന്നു മാസോ.. അതെന്താ മോളെ…”

പെട്ടെന്നാണ് പറഞ്ഞതെന്താന്ന് അവൾക്കും കത്തിയത്.അവൾ പെട്ടെന്ന് തന്നെ ശ്രീദേവിയ്ക്ക് മുഖം കൊടുക്കാതെ എഴുന്നേറ്റു.

“അല്ല.. അത് പിന്നെ.. മൂന്നു മാസം കൂടിയേ ഉള്ളു എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മക്കൾക്ക് കാശ് തിരിച്ചു കൊടുക്കാമെന്നു ഞാൻ പറഞ്ഞ കാലാവധി.. അത് പറഞ്ഞതാ.. ഞാൻ.. ഞാനൊന്ന് കുളിച്ചിട്ട് വരാം അമ്മേ….”

മുഖം തരാതെ എന്തൊക്കെയോ പറഞ്ഞിട്ട് പോവുന്നവളെ നോക്കി ശ്രീദേവിയൊന്ന് മൂളി.

അന്നത്തെ ദിവസം ശിവ പിന്നെ വീട്ടിലേക്ക് വന്നില്ല. അത്താഴത്തിന്റെ സമയമായപ്പോൾ ശ്രീദേവി വിളിച്ചു നോക്കിയെങ്കിലും ഫ്രണ്ടിന്റെ വീട്ടിൽ സേഫ് ആണെന്നും അവിടെ തങ്ങുവാണെന്നും  പറഞ്ഞത് കൊണ്ട് ആശ്വാസത്തോടെ അവരും അന്ന് ഉറങ്ങാനായി കിടന്നു.

പിറ്റേന്ന് എന്തോ ഓഫീസിൽ പോവാൻ ശിവയ്ക്ക് മൂഡ് തോന്നിയില്ല. അതുകൊണ്ട്

കാലത്ത് തന്നെ എഴുന്നേറ്റു ഫ്രഷായി ജസ്റ്റ്‌ ഒന്ന് കറങ്ങാൻ വേണ്ടി അവനും അവന്റെ  ഫ്രണ്ട് ഗൗതമും കൂടി കാറെടുത്ത് പുറത്തേക്കിറങ്ങി. പ്രത്യേകിച്ചൊരു സ്ഥലമൊന്നും മനസ്സിലില്ലായിരുന്നു. വെറുതെ അവന്റെ മൈൻഡ് ഒന്ന് ഓക്കേ ആക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശം. കാറിൽ ഇങ്ങനെ ചുമ്മാ കറങ്ങുമ്പോഴായിരുന്നു സിഗ്നലിൽ കാർ സ്റ്റോപ്പ്‌ ആയത്. എന്തൊക്കെയോ ഓർത്ത്‌ കൊണ്ട് ശിവ പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ്  ആ കാഴ്ച അവൻ കണ്ടത്. കള്ള് കുടിച്ച് ബോധമില്ലാതെ ഒരുത്തൻ റോഡിലിട്ട് അയാളുടെ ഭാര്യയെ തല്ലുന്നു.

“ഏതവനാണോ ഇത്… ഒന്നുല്ലേലും അവൻ താലി കെട്ടി കൊണ്ട് വന്ന സ്വന്തം ഭാര്യയല്ലേ.. എങ്ങനെ തോന്നുന്നോ ഇവനൊക്കെ ഇവരെയൊക്കെ ഇങ്ങനെയിട്ട് തല്ലാൻ…ആ താലിയോടുള്ള ബഹുമാനം കൊണ്ടാവും അവരൊക്കെ ഇതെല്ലാം സഹിക്കുന്നത്… പാവം…എന്നെങ്കിലും അവരും പ്രതികരിക്കുന്ന ഒരു കാലം വരും.. അന്ന് ഇവനൊന്നും എതിർക്കാൻ പോലും ഒരു വോയിസ്‌ കാണില്ല…”

അത് നോക്കി നിന്ന ഗൗതമിന്റെ  കമന്റ്‌

ആയിരുന്നു. ശിവ അത് കേട്ട് ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു. പിന്നെ ഒരിക്കൽ കൂടി പുറത്തേക്ക്.. ആ കാഴ്ചയിലേക്ക് മിഴി മാറ്റിയപ്പോൾ എന്തു കൊണ്ടോ അവന്റെ മനസ്സിലേക്ക് പാറുവിന്റെ മുഖം തെളിഞ്ഞു. അവൻ കണ്ണുകൾ കൂട്ടിയടച്ച് സീറ്റിലേക്ക് ചാരി.

“..ശരിയാണ് താലി കെട്ടി കൊണ്ട് വന്നിട്ട് നാല് മാസം ആവുന്നു..ഈ ദിവസങ്ങളിൽ പലപ്പോഴും വാക്കുകൾ കൊണ്ട് ഞാൻ അവളെ ഒത്തിരി മുറിപ്പെടുത്തിയിട്ടുണ്ട്.. പക്ഷെ… തല്ലുന്നത്… ആദ്യമായിട്ടാണ്…അത്രയ്ക്കും കണ്ട്രോൾ വിട്ട് പോയി ഇന്നലെ…എന്തിന്റെ പേരിലാണെങ്കിലും ഒരു സ്ത്രീയെ ശാരീരികമായി വേദനിപ്പിക്കുന്നത് ശരിയായ കാര്യമല്ല തെറ്റ് പറ്റിപ്പോയി… പക്ഷെ… പക്ഷെ ഞാൻ… എനിക്ക്…..എന്നാലും അവൾ എന്തുക്കൊണ്ടാവും ഞാൻ അത്രയും തല്ലിയിട്ടും ഒരു തരത്തിലും പ്രതികരിക്കാഞ്ഞത്…..”

എന്തൊക്കെയോ ചിന്തകൾ അവനെ ആ നിമിഷം പൊതിഞ്ഞു.

“ശിവ…വെയിൽ അല്പം താണില്ലേ.. നമുക്ക് എന്നാ ബീച്ചിലേക്ക്…..”

“എനിക്ക് മായയെ കാണണം…”

ഗൗതം പറഞ്ഞത് മുഴുവനാക്കും മുന്നെ ശിവ മറുപടി പറഞ്ഞു.

“ശിവ.. അത്.. നീ ഇപ്പോ മായയെ കാണണോ… ആൾറെഡി നീ ഓക്കേ അല്ല… സോ…”

“വേണം ടാ… എന്തോ എനിക്കവളെ കാണാൻ തോന്നുന്നു…”

“മ്മ് ഓക്കേ…”

കണ്ണടച്ചു കിടക്കുന്ന ശിവയെ ഒന്ന് നോക്കി ഗൗതം കാർ മായയുടെ വീട്ടിലേക്ക് തിരിച്ചു.

പോവുന്ന വഴിയിലൊക്കെയും എന്തൊക്കെയോ ഓർമ്മകൾ ശിവയുടെ മനസിലേക്ക് ഓളം തള്ളിയെത്തി.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അന്ന് ശിവ പരാതിപ്പെട്ടത് അനുസരിച്ചു എസ് ഐ ആദ്യം ഒരു സ്ക്വഡിനെ സിറ്റിയിലേക്ക് അവരെ അന്വേഷിക്കാനായി അയച്ചു. പിന്നെ ശിവയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ ട്രേസ് ചെയ്ത് ലൊക്കേഷൻ കണ്ടു പിടിക്കാൻ ആളെ ഏർപ്പാടാക്കി. ലൊക്കേഷൻ ഡീറ്റെയിൽസ് കിട്ടിയതും ഉടനെ തന്നെ എസ് ഐയും ഒന്ന് രണ്ടു പോലീസുകാരും ഒപ്പം ശിവയും ആ കുന്നിൻ ചെരുവിലേക്ക് വണ്ടിയെടുത്തു. ഇതിനോടകം ശിവ വിളിച്ചു പറഞ്ഞ് മായയുടെ വീട്ടുകാരും ശിവയുടെ വീട്ടുകാരുമൊക്കെ അവളുടെ മിസ്സിംഗ്‌ വിവരം അറിഞ്ഞിരുന്നു. എല്ലാവരും ഭയങ്കര ടെൻഷനിലായിരുന്നു. മായയുടെ ഡാഡി അപ്പോൾ തന്നെ ലൊക്കേഷൻ ട്രേസ് ചെയ്ത സ്ഥലത്തേക്ക് തിരിച്ചിരുന്നു. അവർ അവിടെയെത്തി കുന്നിൻ ചെരുവിന്റെ താഴെ കുറെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നെയാണ് ഒരു സംശയം തോന്നി അവർ ആ കുന്നിന്റെ മുകളിലേക്ക് കയറിയത്. അവിടെ മായയുടെ കാർ കണ്ടു ശിവയുടെ നെഞ്ചോന്ന് പിടഞ്ഞു. മായയുടെ ഡാഡി നെഞ്ചിൽ കൈ വെച്ചു.
വണ്ടിയിൽ നിന്നിറങ്ങി അവരെല്ലാം അവിടെ മൊത്തം അരിച്ചു പെറുക്കിയെങ്കിലും മായയെയോ ഷാജിയുടെയോ ഒരു സൂചന പോലും കിട്ടിയില്ല. നോക്കി നോക്കി തളർന്നു ശിവ മായയുടെ കാറിൽ ചാരി താഴേക്ക് ഊർന്നിരുന്നു. മുട്ടിന്മേൽ തല വെച്ച്

അവിടെ അങ്ങനെ ഇരിക്കുമ്പോൾ എസ് ഐ വന്നു ശിവയുടെ തോളിൽ കൈ വെച്ചു.  ശിവ തലയുയർത്തി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

“സീ.. മിസ്റ്റർ ശിവദേവ്.. ഇവിടെ.. മുകളിലൊന്നും കാണാത്ത സ്ഥിതിക്ക്….നമുക്കിനി ഒരു വഴിയേ ഉള്ളു…”

എന്തെന്ന് അറിയാൻ ശിവ അയാളെ ഉറ്റു നോക്കി. വേറൊന്നും പറയാതെ എസ് ഐ കൊക്കയിലേക്ക് കണ്ണ് കാണിച്ചപ്പോൾ അത് മനസ്സിലായ പോലെ ശിവ  ഞെട്ടലോടെ അദ്ദേഹത്തെ നോക്കി.

“വാട്ട്.. . സർ പറഞ്ഞു വരുന്നത്.. എന്റെ മായ…”

“അങ്ങനെ ആണെന്നല്ല ശിവ.. ബട്ട്.. നമ്മൾ സിറ്റിയിലേക്ക് വിട്ട സ്ക്വഡിന്റെ മെസ്സേജ് വന്നിട്ടുണ്ട്.. വെട്ടു പോത്ത് ഷാജിയും കൂട്ടരും അവരുടെ പിടിയിലായിട്ടുണ്ട്… അവരെ ചോദ്യം ചെയ്തപ്പോൾ അറിയാൻ പറ്റിയത്…അവർ മായയെ ഇവിടെ തന്നെ ഉപേക്ഷിച്ചു പോയെന്നാണ്…അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്… പക്ഷെ അവരുടെ കയ്യിൽ മായ ഇല്ല… സോ മായയുടെ കാർ

ഇവിടെ തന്നെ കിടക്കുമ്പോ.. സം ഹൗ…. മായ ചിലപ്പോൾ….”

“നോ… നോ സർ… അങ്ങനെ ഉണ്ടാവില്ല… അവൾക്ക് ഒന്നും പറ്റില്ല…”

“കൂൾ ശിവ… മായയ്ക്ക് ഒന്നും പറ്റിയിട്ടില്ലന്ന് തന്നെ നമുക്ക് വിശ്വസിക്കാം…പക്ഷെ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ.. നമുക്ക് ഈ കൊക്കയിൽ കൂടിയൊന്ന് സേർച്ച്‌ ചെയ്യേണ്ടി വരും….”

“ഓഹ് ഗോഡ്…സർ.. എന്റെ മായ.. ഇവിടെ.. ഈ കൊക്കയിലോ… എനിക്ക്…”

അവന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. വാക്കുകൾ കിടന്നു വിറയ്ക്കുന്നുണ്ടായിരുന്നു.

“റീലാക്സ് ശിവ… നമുക്ക്  ഒന്ന് നോക്കാം..ഞാൻ അതിന് വേണ്ട സജീകരണങ്ങൾ ചെയ്യട്ടെ….ആൻഡ് ഹോപ്പ് ഫോർ ദി ബെസ്റ്റ്….”

ശിവയും മായയുടെ ഡാഡിയും ചങ്ക് തകർന്നാണ് ആ കൊക്കയിലുള്ള അവരുടെ സെർച്ചിങ് നോക്കി നിന്നത്. രണ്ടു രണ്ടര മണിക്കൂറോളം നീണ്ട

തിരച്ചിലിനൊടുവിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ലെന്ന് പറഞ്ഞു അവർ തിരച്ചിൽ അവസാനിപ്പിക്കാൻ നിക്കുമ്പോഴായിരുന്നു കൂട്ടത്തിൽ താഴെക്കിറങ്ങിയ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ കുറച്ചു താഴെയായി കാടും വള്ളിയും കൂടിപിണഞ്ഞു കിടക്കുന്നതിനിടയിൽ ഒരു കാല് കണ്ടത്. അയാൾ പെട്ടെന്ന് തന്നെ താഴെക്കിറങ്ങി ആ വള്ളിപ്പടർപ്പുകളെ വകഞ്ഞു  മാറ്റാൻ തുടങ്ങി.

“ഓഹ്.. ഗോഡ്…”

അയാളൊന്ന് നെഞ്ചിൽ കൈ വെച്ചു.

എന്തായാലും അവിടെയൊന്നും മായ ഇല്ലെന്ന് കരുതി ചെറിയൊരു ആശ്വാസത്തിൽ ഇരിക്കുകയായിരുന്നു ശിവയും ഡാഡിയും. പെട്ടെന്ന് ആ വലിയ ഹാങ്ങിങ് എഞ്ജീൻ പുറത്തേക്കെടുത്തപ്പോൾ അതിന്റെ കൂടെ പൊങ്ങി വന്ന മായയെ കണ്ട് ഇരുവരും ചലനമറ്റു നിന്ന് പോയി. അവരൊന്ന് യാഥാർഥ്യത്തിലേക്ക് വരുന്നതിന് മുൻപേ തന്നെ പോലീസ് ആ ബോഡി ആംബുലൻസിൽ കയറ്റി സിറ്റി ഹോസ്പിറ്റലിലേക്ക് പറഞ്ഞു വിട്ടിരുന്നു.

“എന്താടോ അവസ്ഥ…ആള് ബാക്കിയുണ്ടോ..”

“യെസ് സർ.. പൾസുണ്ട്… ഐ ഫെൽറ്റ് ഇറ്റ്…”

ബോഡി കൊണ്ട് പോയതിന് പിന്നാലെ ഒരു പോലീസുകാരന്റെ ചോദ്യത്തിനുള്ള മായയെ പൊക്കിയെടുത്ത ഉദ്യോഗസ്ഥന്റെ മറുപടി കേട്ട് ശിവ അയാളെ ആകാംഷയോടെ നോക്കി.

“സർ.. സത്യമാണോ.. സത്യമാണോ സർ.. അവൾ.. അവൾ ഇപ്പോഴും….”

അവൻ ആ ഉദ്യോഗസ്ഥന്റെ മുന്നിൽ നിന്ന് കൈ കൂപ്പി ചോദിച്ചു.

“യെസ് ശിവ.. ഷി ഈസ് അലൈവ്…. ഡോണ്ട് വറി.. നമുക്ക് ഹോപ്പുണ്ട്….”

സന്തോഷം കൊണ്ട് അവിടെ ആ മണ്ണിലേക്ക് കമിഴ്ന്നിരുന്നു പോയി അവൻ. തോളിൽ തട്ടി അവനെയൊന്ന് ആശ്വസിപ്പിച്ച് പോലീസ് ജീപ്പെല്ലാം ആംബുലൻസിന് പിന്നാലെ പോയി.
ആ മണ്ണിൽ തല വെച്ച് കരയുന്ന ശിവയുടെ അടുത്തേക്കിരുന്ന്  മായയുടെ ഡാഡിയും അവനെ മുറുകെ കെട്ടിപിടിച്ചു.

വെന്റിലേറ്ററിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ കഴിയുന്ന നാളുകളായിരുന്നു പിന്നീടങ്ങോട്ട്.  ജീവൻ നില നിർത്താൻ തങ്ങളാൽ കഴിയും വിധം ആ ഹോസ്പിറ്റലുക്കാർ പരിശ്രമിച്ചു. അവസാനം ബോധം വീണെങ്കിലും അവളുടെ ഓർമ്മയും സംസാര ശേഷിയുമെല്ലാം നഷ്ടപ്പെട്ടിരുന്നു. അനങ്ങാൻ പോലും കഴിയാത്ത അവസ്ഥ. കുറച്ചു കൂടി ബെറ്റർ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ട് പോവേണ്ടി വരുമെന്നായപ്പോൾ എന്ത് വില കൊടുത്തും അതിനും തയ്യാറാവുകയായിരുന്നു മായയുടെ ഡാഡിയും ശിവയുമെല്ലാം.
ദിവസങ്ങൾ മാസങ്ങളായും പിന്നീട് വർഷങ്ങൾ എടുത്തിട്ടും മായയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. എങ്കിലും ഒന്നര വർഷത്തോളം നീണ്ട കഠിന പരിശ്രമത്തിന്റെ ഫലമായി അവളുടെ ഓർമയും സംസാര ശേഷിയും വീണ്ടെടുക്കാൻ അവരെ കൊണ്ട് സാധിച്ചു. വീണ്ടും ചികിത്സകൾ കുറെയേറെ നടത്തി നോക്കി. ഒടുക്കം മായ ഇനി എഴുന്നേക്കില്ലെന്ന് മെഡിക്കൽ സയൻസ് വിധിയെഴുതി. പിന്നെ അവളെ നാട്ടിലേക്ക് തന്നെ തിരികെ കൊണ്ടു വന്നു. കാലങ്ങളായുള്ള ഒരേ കിടപ്പ് അവൾക്ക്

മടുപ്പ് ഉണ്ടാക്കുന്നുണ്ടായിരുന്നെങ്കിലും അവളുടെ ഉള്ളിലെ അഗ്നി അപ്പോഴും കെട്ടടങ്ങിയില്ലായിരുന്നു.

ദിവസങ്ങൾ വീണ്ടും പിന്നിട്ടപ്പോൾ പതിവ് പോലെ ഓഫീസിൽ നിന്നിറങ്ങി പോകുന്ന വഴിക്ക് മായയെ കാണാനായി അവളുടെ വീട്ടിൽ എത്തിയതായിരുന്നു ശിവ അന്ന്.
അവളുടെ മമ്മി കൊണ്ട് വെച്ച ചായ ഒരു കപ്പിലേക്ക് ഒഴിച്ച് ശിവ അവളുടെ അടുത്തായി ഇരുന്നു. ഓരോ സ്പൂണായി ചായ അവളുടെ വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി മനോഹരമായൊന്ന് ചിരിച്ചു. ആ ചിരി പകരം നൽകി അവൻ അവളുടെ നെറ്റിയിൽ പതിയെ ഒന്ന് മുത്തി. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു പോയിരുന്നു. മായ പെട്ടെന്ന് ആ കണ്ണുനീർ അവൻ കാണാതിരിക്കാനായി മുഖം ചരിച്ചു.

“ഹാ.. പിന്നേയില്ലേ.. ആ.. വെട്ടു പോത്ത് ഷാജിയും കൂട്ടരും ശിക്ഷ കഴിഞ്ഞു ഇന്നലെ ജയിലിൽ നിന്നിറങ്ങി…വക്കീൽ വിളിച്ചപ്പോ പറഞ്ഞിരുന്നു….”

“മ്മ്….”

വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു

അവൾ.

“എന്നാലും.. നിനക്കന്ന് എന്നെ കിട്ടാതെ ആയപ്പോൾ പോലീസിനെയൊന്ന് വിവരമറിയിക്കാൻ തോന്നിയില്ലല്ലോ മായ.. ഉണ്ടായിരുന്നേൽ….”

“എന്റെ ശിവ ഞാൻ എത്ര തവണയായി ഇത് തന്നെ പറയുന്നു… ഞാൻ അവനെ അത്ര കാര്യമായി എടുത്തിരുന്നില്ല… കുറച്ചു ഒന്ന് വട്ടം തിരിപ്പിച്ച് അയാൾ പോവുമെന്നായിരുന്നു എന്റെ ധാരണ… പിന്നെ സിറ്റി മുഴുവൻ കറങ്ങുമ്പോൾ എന്റെ മനസ്സിൽ അവിടെയെങ്ങാൻ പാറു ഉണ്ടെങ്കിൽ അവളെയും പിക്ക് ചെയ്തു നേരെ വീട്ടിലേക്ക് വിടാമെന്നായിരുന്നു… അപ്പോഴും ആ ഷാജി അത്ര ഗൗരവമായൊരു പ്രശ്നമായി എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.. അവന്റെ വെറും വിരട്ട്.. അത്രയേ ഞാൻ കരുതിയുള്ളു… പക്ഷെ ആ നാലും കൂടിയ ഭാഗത്ത് എത്തിയപ്പോ ബാക്കി ആളുകളും കൂടി വരുന്നത് കണ്ടപ്പോഴാണ് സംഭവം ഇത്തിരി സീരിയസാണെന്നും  കയ്യിന്ന് പോയെന്നും എനിക്ക് മനസ്സിലായത്… ആ ഒരു നിമിഷം എങ്ങനെയെങ്കിലും അവർക്ക് പിടി കൊടുക്കാതെ രക്ഷപ്പെടാൻ കത്തിച്ച് വിടുകയായിരുന്നു ഞാൻ.. അതാ അപ്പൊ വന്ന പാറുവിന്റെ കോൾ പോലും എനിക്ക്

എടുക്കാൻ പറ്റാഞ്ഞത്… പിന്നെ എനിക്ക് സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുക്കാൻ കഴിഞ്ഞത് ആ കുന്നിൻ ചെരുവിൽ എത്തിയപ്പോഴാണ്.. അപ്പോഴേക്കും ഞാൻ ആകെ അവരുടെ പിടിയിൽ പെട്ടു പോയിരുന്നു….”

“മ്മ്… പോട്ടെ….. ഇനി അതൊന്നും ഓർത്ത്‌ വിഷമിക്കണ്ട… അത്തരം ആൾക്കാരുമായി ഒരു പ്രശ്നത്തിന് പോവുമ്പോൾ നമ്മൾ ഒത്തിരി ഭയക്കണം ടാ..എന്തിനും മടിക്കില്ല അവന്മാർ… എന്തായാലും കഴിഞ്ഞത് കഴിഞ്ഞു… അതൊക്കെ വിട്ടേക്കാം നമുക്ക്….”

“നിനക്ക് വിടാൻ കഴിഞ്ഞേക്കും… പക്ഷെ എനിക്ക് അതിന് കഴിയില്ലല്ലോ ശിവ….”

കുടിച്ച ചായ കപ്പ്‌  ടേബിളിൽ വെയ്ക്കാനായി എഴുന്നേറ്റപ്പോഴാണ് മായയുടെ മറുപടി കേട്ട് ശിവ തിരിഞ്ഞു നോക്കിയത്. ആ കണ്ണിലെ അടങ്ങാത്ത തീ അവൻ കണ്ടു. സംശയത്തോടെ അവൻ അവളെ നോക്കി.

“നിനക്ക് പിന്നെ എന്ത് ചെയ്യാൻ കഴിയുമെന്നാ…”

“ഹും… ഈ കിടപ്പിൽ കിടന്നും എനിക്ക്

പലതും ചെയ്യാൻ പറ്റും ശിവ….”

“എന്ന് വെച്ചാൽ….വാട്ട് യു മീൻ…..”

അവൾ അവനെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു.

“നിനക്കറിയോ ശിവ അവൻ അവസാനമായിട്ട് എന്നെ വെല്ലു വിളിച്ചത് എന്ത് പറഞ്ഞാണെന്ന്… അവന്റെ പെണ്ണിനെ ഞാൻ മാറ്റാർക്കേലും കെട്ടിച്ചാൽ വെച്ചേക്കില്ലന്ന് പറഞ്ഞിട്ട്… ഞാനും അവനെ വെല്ലുവിളിച്ചിരുന്നു… എനിക്ക് ജീവനുള്ളിടത്തോളം അവളെ അവന് തൊടാൻ പോലും കിട്ടില്ലെന്ന്‌….”

“അതിന് …..”

“അത് തന്നെ മായയുടെ കൊക്കിനു ജീവനുണ്ടെങ്കിൽ എന്റെ പാറുവിനെ അവൻ തൊടില്ല.. തൊടാൻ ഞാൻ സമ്മതിക്കില്ല…….”

പറയുമ്പോൾ കൂടുതൽ ഊർജ്ജസ്വലമായ അവളുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി നിന്ന് പോയി ശിവ.

(തുടരും )