21/04/2026

പല്ലവി : ഭാഗം 23

രചന – അമ്മു സജീവ്

രോഹിണി ചേച്ചി വരുന്നത് കൊണ്ട് ഉള്ള ജീവനുംകൊണ്ട് അമ്മു ഇറങ്ങി ഓടി. പി ടി ഉഷയുടെ അമ്മായിയുടെ കുഞ്ഞമ്മേടെ മോളാ പുറകെ വരുന്നതെന്ന് അറിഞ്ഞില്ല്യ… ആ വീടിനു ചുറ്റും ഓട്ടിച്ചു. അവസാനം ഓടി തളർന്നു നിക്കാമെന്ന് കരുതി തിരിഞ്ഞു നോക്കിയതും ചക്ക വെട്ടിയിട്ട പോലെ ദേ കിടക്കുന്നു നിലത്ത്.. അവസാനം രോഹിണി ചേച്ചി തന്നെ വന്നു പൊക്കിയെടുത്തു. ” ഡീ കുരിപ്പേ.. നിനക്കെന്താ കട്ടുറുമ്പേ.. ലേശം ഉളുപ്പുണ്ടോടി നിനക്ക്. ഒന്നുല്ലേലും നിന്റെ ഏട്ടനും ഏട്ടത്തിയും അല്ലേടി ഞങ്ങൾ “( രോഹിണി ) ” ശ്യെടാ, അതിനു ഞാൻ ഇത് വല്ലോം അറിയുന്നോ?? “( അമ്മു ) ” ദേ പെണ്ണേ ഒരൊറ്റ വീക്ക് തന്നാലുണ്ടല്ലോ?? “(രോഹിണി ) ” ആഹാ അത് കൊള്ളാല്ലോ.. നിങ്ങളോട് ഞാൻ പറഞ്ഞോ കതക് തുറന്നിട്ടിരിക്കാൻ.. ബ്ലഡി ഗ്രാമവാസീസ്…. “( അമ്മു ) ” നിന്നെ പറഞ്ഞിട്ടൊരു കാര്യവുമില്ല… “( രോഹിണി ) അതും പറഞ്ഞു രോഹിണി തിരിഞ്ഞു നടന്നു.. ” എടി ചേച്ചി എന്നെ കൂടി കൊണ്ട് പോ… “( അമ്മു )

” പോയി നിന്റെ ജിത്തൂവേട്ടനോട് പറ.. ഹും…. “( രോഹിണി ) ” ഒന്ന് പതുക്കെ പറ എന്റെ പൊന്നെ.. “( അമ്മു ) ഇവർക്കിടയിൽ പിന്നെ അധികനേരം വഴക്ക് നിൽക്കാത്തതുകൊണ്ട് രണ്ടും തോളിൽ കൈയിട്ട് നടക്കുവാണ് ഒരൊമ്മ പെറ്റ പരട്ടകളെ പോലെ.. രണ്ടൂടി അടുക്കളയിലേക്ക് വച്ചു പിടിച്ചു.. ചെന്നപ്പോൾ തന്നെ മാതാശ്രീ രണ്ടുപേർക്കും ചായ കൊടുത്തു. എന്നിട്ടൊരോ ജോലിയും അങ്ങ് ഏൽപ്പിച്ചു.. അമ്മയുടെ കാര്യമായൊണ്ട് ഒന്നും പറയാൻ പറ്റൂല്ല.. ചപ്പാത്തിപ്പലകയ്ക്ക് വരെ ഏറ് കിട്ടിയിട്ടുള്ളതുകൊണ്ട് രണ്ടു പേരും ഒന്നും പറയാതെ കിട്ടിയ ജോലി ഭംഗിയായി ചെയ്തു. അങ്ങനെ എല്ലാവരും ഒരുമിച്ചിരുന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഇരുന്നു. ” അമ്മേ.. ഇന്നും ദോശയാണോ.. എനിക്ക് ദോശ വേണ്ടാ… ” ( അപ്പു ) “ഇന്നത്തേക്ക് കഴിക്ക് മോനെ..”( അമ്മ )

” എനിക്ക് വേണ്ടാ.. “( അപ്പു ) ” ഓരോ കുട്ട്യോൾക്ക് ഇത് പോലും കിട്ടാറില്ല അപ്പോഴാ അവനു ഇതൊന്നും കഴിക്കാൻ വയ്യാത്തത്.. “( അമ്മ ) ” ഇതൊക്കെ എല്ലാ അമ്മമാരുടെയും സ്ഥിരം നമ്പറാ.. “( അപ്പു ) ” നീ പറഞ്ഞോടാ..പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണെന്ന് റോക്കിമോൻ വരെ പറഞ്ഞിട്ടുണ്ട്… “( അമ്മ ) “തന്താനിനാനെ താനിന്നനാനെ താനെ നാനെ നോ…”( അമ്മു ) ” എന്തുവാടി ഇത്.. “( അമ്മ ) ” ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണമ്മേ.. ഒരു ഗുമ്മിന്… “(അമ്മു ) അവളെയും അവളുടെ അച്ഛനെയും മാറി മാറി കലിപ്പിച്ചൊന്നു നോക്കിയിട്ട് അമ്മ അടുക്കളയിലേക്ക് പോയി. കഴിച്ചു കഴിഞ്ഞു എല്ലാവരും അവരവരുടെ തിരക്കിലേക്ക് പോയി. അച്ഛനും ചേട്ടനും ചേച്ചിയും ഓഫീസിലേക്ക് പോയി.. അമ്മ അടുക്കളയിലായിരുന്നു. കുക്കിംഗ്‌ പഠിക്കാമെന്ന ആഗ്രഹവും കൊണ്ട് അമ്മു അമ്മയുടെ മടയിലേക്ക് പോകുകയാണ് സൂർത്തുക്കളെ… ആദ്യം തന്നെ അമ്മ കുറച്ചു ഉള്ളി അരിയാനായി അവളെ ഏൽപ്പിച്ചു.. നമ്മുടെ സലിം ഏട്ടനെ മനസ്സിൽ വിചാരിച്ചു ഉള്ളി അരിയാൻ തുടങ്ങി.. സവാള ഗിരി ഗിരി ഗിരി……. കുറച്ചു നേരം കടിച്ചു പിടിച്ചു നിന്നെങ്കിലും കുറേ കഴിഞ്ഞതും മെഗാ സീരിയലിലെ നായികയെ പോലെ കിടന്ന് മോങ്ങാൻ തുടങ്ങി നമ്മുടെ അമ്മു.. “എന്താ അമ്മുമോളെ..?”( അമ്മ )

” കണ്ണ് നീറുന്നു.. “( അമ്മു ) ” നീയും നിന്റെ ഏട്ടനും കൂടി കുറ്റം പറയുമ്പോൾ ഇതൊന്നും കാണുന്നില്ലല്ലോ.. ഇങ്ങനൊക്കെ തന്നെയാ ഞാനും വല്ലോം വച്ചുണ്ടാക്കുന്നത്… “( അമ്മ ) ” ഉള്ളി അമ്മ അരിഞ്ഞോ.. ഞാൻ വേറെ എന്തെങ്കിലും ചെയ്തു തരാം.. “(അമ്മു ) ” എന്നാൽ പോയി ആ പാത്രം കഴുക്.. “( അമ്മ ) ” ഞാനോ.?? “( അമ്മു ) ” വേണ്ട.. ഞാൻ പോയി നിന്റെ അച്ഛനെ വിളിച്ചോണ്ട് വരാം.. “( അമ്മ ) ” വേണ്ട.. ഞാൻ തന്നെ ചെയ്തോളാം.. “( അമ്മു ) അതും പറഞ്ഞു പാത്രം കഴുകാനായി പോയപ്പോഴാണ് നമ്മുടെ മൂവർ സംഘത്തിന്റെ എൻട്രി… ” അമ്മേ… ഞങ്ങൾ എത്തി… “( ചിന്നു ) ” അമ്മ അവളെ ഒറ്റയ്ക്ക് വിളിച്ചു നിർത്തി എന്താ കൊടുക്കുന്നെ… ഞങ്ങൾക്കും താ… “(മറിയാമ്മ ) ” നീയിത് എന്തറിഞ്ഞിട്ടാ?? “( അമ്മു ) ” ഒന്നും പറയണ്ട… ഞങ്ങൾക്കും വേണം.. ആന്റി ഞങ്ങൾക്കും താ… “( അച്ചു ) ” ചെന്നു കേറിക്കൊടുക്ക്… “( അമ്മു ) ” വല്ലോം പറഞ്ഞോ തമ്പുരാട്ടി..?? “( ചിന്നു )

” ഞാൻ ഒന്നും പറഞ്ഞില്ലേ… “( അമ്മു ) ” താ അമ്മേ…. “( മറിയാമ്മ ) ” സമാധാനിക്ക് മക്കളേ… എല്ലാർക്കും തരാം.. അമ്മൂന് കൊടുത്തത് വേണോ.. അതോ?? ” ( അമ്മ ) ” പോരാ.. അതിൽ കൂടുതൽ വേണം.. “( അച്ചു ) ” ഞങ്ങൾക്കും.. “( മരിയ, ചിന്നു ) ” ദാ പിടിക്ക്….. “(അമ്മ ) ” ഇതെന്തിനാ തുണി.. “(മരിയ ) ” പോയി ആ സ്ലാബ് തുടച്ചോ… ചിന്നുമോൾ ആ പച്ചക്കറി അരിയ്.. അച്ചുമോൾ പോയി തേങ്ങ തിരുമ്മിക്കോ…. “( അമ്മ ) ” ഏഹ്…. “( ത്രിമൂർത്തിസ് ) ” അമ്മുന് കൊടുത്തതല്ലേ വേണ്ടത്?? “( അമ്മ ) മൂന്ന് പേരും അമ്മുവിനെ നോക്കിയതും സാരമില്ല എനിക്കും കിട്ടി എന്നർഥത്തിൽ അവൾ സോപ്പ് എടുത്തു കാണിച്ചു.. ” പിന്നെ.. നല്ല വൃത്തിയായിരിക്കണം.. അല്ലേൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം… “( അമ്മ ) അതും പറഞ്ഞു അമ്മ പോയി. മൂന്നുപേരും അമ്മുവിനെ നോക്കി. ” എന്നെ നോക്കണ്ട.. ഇരന്നു വാങ്ങിയതല്ലേ…. “( അമ്മു ) ” ഏത് സമയത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്?? “( ചിന്നു ) അതും പറഞ്ഞു നാലുപേരും അവരവർക്ക് കിട്ടിയ പണി ചെയ്യാൻ തുടങ്ങി… തുടരും………..