രചന – കൃഷ്ണ
എന്റെ ഋഷി മതി ഒരുങ്ങിയത്… ഒന്ന് വായോ…
എന്റെ ഭാര്യേ എന്തിനാ ഇത്രയ്ക്ക് ദൃതി.. ദിയ വീട്ടിൽ തന്നെയുണ്ട്…
അതിന്… നിങ്ങളൊന്ന് വേഗം വാ മനുഷ്യാ…
ഈ പെണ്ണിന്റെ കാര്യം. ഋഷി അതും പറഞ്ഞ് മുടി ചീകി ഒതുക്കി കണ്ണാടിയിൽ മൊത്തത്തിലൊന്നു നോക്കി ധ്വനിക്ക് നേരെ തിരിഞ്ഞു…
പോകാം…
ഋഷി പറഞ്ഞതും ധ്വനി പുഞ്ചിരിച്ച് അവന്റെ കൈകളിൽ കൈ ചേർത്ത് റൂം വിട്ടിറങ്ങി.
സരസ്വതിയോട് യാത്ര പറഞ്ഞിരുവരും ദിയയുടെ വീട്ടിലേക്ക് തിരിച്ചു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം കാർ ദിയയുടെ വീട്ടിലെത്തി.
ഋഷിയെയും ധ്വനിയെയും പ്രേതിക്ഷിച്ച് പൂമുഖത്തെ പടിക്കെട്ടിൽ ദിയയും ഒപ്പം ശാരതാമ്മയും ഇരിപ്പുണ്ടായിരുന്നു. കാർ മുറ്റത്ത് വന്ന് നിന്നതും ദിയ ചാടി എണീറ്റു. ധ്വനി ഡോർ തുറന്നിറങ്ങിയതും ദിയ ഏട്ടത്തിയമ്മേയെന്നും വിളിച്ച് ഓടി വന്ന് ധ്വനിയെ കേട്ടി പിടിച്ചു…
ധ്വനി ദിയയെ ചേർത്ത് പിടിച്ചു…
ഇരുവരുടെയും സ്നേഹപ്രേകടനം കണ്ട് ശാരതാമ്മ പുഞ്ചിരിയോടെ നിന്നു.
അതെ… ഏട്ടത്തിയമ്മ മാത്രമല്ല വന്നിട്ടുള്ളത്… ഋഷി പറഞ്ഞത് കേട്ട് ദിയ ധ്വനിയിൽ നിന്നും അകന്ന് അവന് നേരെ തിരിഞ്ഞു…
എന്റെ ദേവേട്ടാ ഞാനെന്റെ ഏട്ടത്തിയമ്മേയെ ഒന്ന് സ്നേഹിച്ചോട്ടെ…
ഇത് കുശുമ്പാണ് ദിയ മോളെ… നിന്റെ ദേവേട്ടനെ കാര്യമാക്കാഞ്ഞതിന്റെ കുശുമ്പ്… ധ്വനി അങ്ങനെ പറഞ്ഞതും ദിയ ചിരിക്കാൻ തുടങ്ങി…
കുശുമ്പോ എന്റെ ദേവേട്ടനോ… ആമ്… ഏട്ടത്തിയമ്മ പറഞ്ഞതിലും കാര്യമുണ്ട്… ചെറിയ കുശിമ്പില്ലാതില്ല…
ഓ… ഏട്ടത്തിയമ്മയെ കിട്ടിയപ്പോൾ നമ്മളെ വിലയില്ല… ആയിക്കോട്ടെ… ഇനി ദേവേട്ടായെന്നും വിളിച്ചെന്റെ പുറകെ വാ കിട്ടോ…
അയ്യോ… പിണങ്ങല്ലേ എന്റെ ഏട്ടായി… ദിയ ഋഷിക്കടുത്തേക്ക് ചെന്ന് അവന്റെ കൈയ്യിൽ പിടിച്ചു തൂങ്ങി കൊച്ചു കുട്ടികളെ പോലെ പറഞ്ഞു…
ഋഷി കള്ള പിണക്കം നടിച്ച് മുഖം ചരിച്ചു.
ഏട്ടായി….. ദിയ നീട്ടി വിളിച്ചു…
ദിയയുടെ ആ വിളി കേട്ടതും ഋഷി ചിരിയാലേ അവളെ ചേർത്തു പിടിച്ചു…
ദേവേട്ടന്റെ ദിയയെ ഈ ഏട്ടന് പിണങ്ങാൻ കഴിയോ… ഋഷി അവളെ ചേർത്ത് നിർത്തി നെറ്റിയോട് നെറ്റി മുട്ടിച്ച് ചോദിച്ചു.
ദിയ പുഞ്ചിരിച്ചോണ്ട് ഇല്ലന്ന് തലയാട്ടി…
ദിയയുടെയും ഋഷിയുടെയും സ്നേഹ ബന്ധം കണ്ട് നിറഞ്ഞ പുഞ്ചിരിയോടെ നിക്കുവായിരുന്നു ധ്വനി.
ഏട്ടന്റെയും പെങ്ങടെയും സ്നേഹ പ്രേകടനം കഴിഞ്ഞങ്കിൽ മൂന്ന് പേരും അകത്തേക്ക് വാ… ശാരതാമ്മ പുഞ്ചിരി തൂകി പറഞ്ഞത് കേട്ട് മൂവരും അവരെ നോക്കി…
വായോ… ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു സ്പെഷ്യൽ സംഭവം ഉണ്ടാക്കിയിട്ടുണ്ട്… ദിയ ആവേശത്തോടെ അതും പറഞ്ഞ് അകത്തേക്കൊടി… ശാരതാമ്മ അവൾടെ പോക്ക് കണ്ട് ചിരിച്ച് അവർക്ക് നേരെ തിരിഞ്ഞു…
നിങ്ങളിന്ന് രാവിലെ വരുമെന്ന് വിളിച്ചു പറഞ്ഞപ്പോൾ തൊട്ട് പെണ്ണ് ഫോണിൽ എന്തോ ഒരു ടൂബോ
ട്യൂബല്ല ശാരതാമ്മേ യൂ ട്യൂബ്… ഋഷി തിരുത്തി
ആ… അത് തന്നെ… അതിൽ നോക്കി എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു… എന്നെ ആ പരിസരത്തടിപ്പിച്ചില്ല പെണ്ണ്… ശാരതാമ്മ ചിരിച്ചോണ്ട് പറഞ്ഞു…
അപ്പോ ഞങ്ങൾക്ക് പണിയായല്ലോ ശാരതാമ്മേ… ഋഷി പറഞ്ഞതും ധ്വനിയ്ക്കും ശാരതാമ്മയ്ക്കും ചിരി വന്നു.
ആമ്… നിങ്ങള് വാ മക്കളെ… ശാരത അതും പറഞ്ഞ് തിരിഞ്ഞ് അകത്തേക്ക് നടന്നു. പുറകെ പോകാനൊരുങ്ങിയ ധ്വനിയെ ഋഷി പിടിച്ചു നിർത്തി…
അതെ എന്റെ ഭാര്യ പോകാൻ വരട്ടെ… എന്റെ മോള് ദിയയോടെന്താ പറഞ്ഞേ ഞാൻ കുശുമ്പനാണെന്നോ.. മമ്…
അത്… ഞാൻ അപ്പോ… ചുമ്മാ… ധ്വനി പറഞ്ഞു നീട്ടി…
എന്റ ഭാര്യ കൂടുതലുരുളണ്ട… ഈ പറഞ്ഞതിനുള്ളത് ഞാൻ ഇപ്പോ തരുന്നില്ല രാത്രി തരാം…
ഋഷി പറഞ്ഞത് കേട്ട് ധ്വനി ഋഷിയെ കൂർപ്പിച്ചു നോക്കി…
സോ സ്വീറ്റ്… അതും പറഞ്ഞ് ഋഷി അകത്തേക്കൊന്നൂന്നി നോക്കിയ ശേഷം ധ്വനിയുടെ ചുണ്ടിൽ കുഞ്ഞു മുത്തം കൊടുത്ത് മുന്നോട്ട് നടക്കാനൊരുങ്ങിയ ഋഷി അവൾക്കടുത്തേക്ക് തിരിഞ്ഞ്
ഇങ്ങനെ കിളി പാറി നിക്കാതെ അകത്തേക്ക് വാ ഭാര്യേ… ഋഷി അവളെ നോക്കി ഒരു കള്ള ചിരി ചിരിച്ച് പറഞ്ഞതും ധ്വനി അവന്റെ വയറ്റിനിട്ടൊരു കുത്തു കൊടുത്ത് അകത്തേക്ക് കയറി അവൾക്ക് പുറകെ ചിരിയാലേ ഋഷിയും…
ഋഷിയും ധ്വനിയും ഹാളിലെ സോഫയിൽ വന്നിരുന്നതും ദിയ ട്രെയിൽ അവർക്ക് കുടിക്കാനുള്ളത് കൊണ്ടു വന്നു…
മമ്… എടുക്ക്… കുടിച്ച് നോക്കിയിട്ട് അഭിപ്രായം പറയണേ… എന്റെ ഒരു മണിക്കൂറത്തെ പരിശ്രമാ…
അത് വേണോ… ഋഷി ദിയയെ നോക്കി ചോദിച്ചു.
ദേ… ദേവേട്ടാ മരിയാതക്കിത്തെടുത്ത് കുടിച്ചില്ലേൽ ഞാനിതെടുത്ത് വായിലൊഴിച്ചു തരും…
എന്റെ ദിയ മോള് ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ… ഈ ഏട്ടത്തിയമ്മ എന്തായാലും കുടിക്കും…
കണ്ടോ എന്റെ ഏട്ടത്തിയമ്മയെ കണ്ട് പടി… ഹും
അത് നിന്റെ ഏട്ടത്തിയമ്മ ഇതിനു മുൻപ് എന്റെ പൊന്നു മോളുണ്ടാക്കിയത് കഴിച്ചിട്ടില്ലാത്തത് കൊണ്ട് പറഞ്ഞതല്ലേ… ഇത് കുടിച്ച് കഴിയുമ്പോൾ കാണാം…
ഞ്ഞ ഞ്ഞ ഞ്ഞ ഞ്ഞ… ഋഷിയെ നോക്കി ദിയ കൊഞ്ഞനം കുത്തി…
എന്താ ഋഷി… ദിയ മോള് നമുക്ക് വേണ്ടിയുണ്ടാക്കിയതല്ലേ… അപ്പോ കളിയാക്കുന്നോ…
എന്റെ ഭാര്യേ ഞാൻ കളിയാക്കിയതല്ല… കാര്യത്തിൽ തന്നെയാ പറഞ്ഞത്… ഒരിക്കെ ദീ നിക്കുന്നത് യൂ ട്യൂബിൽ നോക്കി പാസ്ത ഉണ്ടാക്കി… എന്റെ നല്ല സമയത്ത് തന്നെ ഇവിടേക്ക് വരുകയും ചെയ്തു… കഴിച്ചു… എന്റെ ദൈവമേ… ഒരു സ്പൂൺ എടുത്ത് വായിൽ വെച്ചുള്ളൂ… ഹോ…
എന്നിട്ട്… ധ്വനിയായിരുന്നു…
എന്താവാൻ… ഓട്ടമായിരുന്നു വാഷ് റൂമിലേക്ക്…
അത് ഏട്ടത്തിയമ്മേ യൂ ട്യൂബ് ചേച്ചി പറഞ്ഞ ഇഗ്രിടിയൻസ് കൂടാതെ എന്റെ വക ചില ഐറ്റംസും കൂട്ടി ചേർത്ത് ഉണ്ടാക്കിയതാ… പക്ഷേ ഇതങ്ങനെയല്ലാട്ടോ… യൂ ട്യൂബ് ചേച്ചി പറഞ്ഞ ഇൻഗ്രിടിയൻസ് അല്ലാതെ വേറൊന്നും ഇതിൽ ചേർത്തിട്ടില്ല… എന്റെ ദേവേട്ടനാണേ സത്യം ഗ്ലാസ്സെടുക്കാൻ കൈ നീട്ടിയ ഋഷി പെട്ടന്ന് ദിയയെ നോക്കി…
ദിയ ഇളിച്ചു കൊടുത്തു… ചത്യം…
മമ്… ഋഷി മേല്ലേ തലയാട്ടി ട്രെയിൽ നിന്നും ഗ്ലാസ് കൈയ്യിലെടുത്തു. ധ്വനി ഋഷിയെ നോക്കി ചിരിച്ച് അവളും ഗ്ലാസ്സെടുത്തു…
കുടിക്കുന്നതിനു മുൻപ് ഇതെന്താണ് മഹതി ഉണ്ടാക്കിയതെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.
ലമൺ ജ്യൂസ്…
ലമൺ ജ്യൂസോ… ഇതുണ്ടാക്കാനാണോ എന്റെ മോള് ഒരു മണിക്കൂറേടുത്തന്ന് പറഞ്ഞത്…
ചെറിയ പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ഒരു പീസ് നാരങ്ങ പിഴിഞ്ഞ് കുറച്ച് പഞ്ചസാരയും ഇട്ടു കലക്കിയെടുത്ത ലമൺ ജ്യൂസല്ലാ… ഇതൊന്നും കൂടാതെ വേറെയും രണ്ട് മൂന്ന് കൂട്ടം കൂടി ചേർത്തുണ്ടാക്കിയ ലമൺ ജ്യൂസാണ്… ദിയ വലിയ ബിൽഡപ്പ് കൊടുത്ത് കൊണ്ട് പറഞ്ഞു…
നിങ്ങള് കൂടിക്ക്… എന്നിട്ടഭിപ്രായം പറയ്… ദിയ പറഞ്ഞതും ഇരുവരും ഗ്ലാസ് ചുണ്ടോടടുപ്പിച്ച് ഒരു കവിൾ കുടിച്ചു…
എങ്ങനെയുണ്ട്… ദിയ ആകാംഷയോടെ ചോദിച്ചു…
സൂപ്പർ… അടിപൊളി… നല്ല രുചിയുണ്ട്… എനിക്കിഷ്ട്ടപെട്ടു… ധ്വനി പറഞ്ഞു…
സത്യം… ശോ… എനിക്ക് വയ്യ…
ഇത് നീ തന്നെ ഉണ്ടാക്കിയതാണോ… എനിക്കൊരു ഡൗട്ട്…
ആണോ എന്നാ ഡൗട്ടാണങ്കിലേ എന്റെ ദേവേട്ടൻ കുടിക്കണ്ടട്ടോ… അതും പറഞ്ഞ് ഋഷിയുടെ കൈയ്യിൽ നിന്നും ഗ്ലാസ് വാങ്ങി ചുണ്ടോടടുപ്പിച്ച് ദിയ ഒറ്റ വലിക്ക് കുടിച്ചു…
ദിയയുടെ ആ പ്രവർത്തി കണ്ട് ഋഷി ചിരിച്ചു പോയി.
____________________________
ഞാൻ വന്നോ ഏട്ടത്തിയമ്മേ…
ആമ്… വരണം. നിമിഷ തന്നെയാ പറഞ്ഞത് മോളെയും കൂട്ടി കൊണ്ട് വരണമെന്ന് പറഞ്ഞത്… അവളും കാര്യമറിയാതെ മോളെ തെറ്റ് ധരിച്ചിരുന്നു… ഞാൻ എല്ലാ കാര്യവും നിമിഷയോട് പറഞ്ഞപ്പോൾ അവൾക്കും വിഷമമായി…
അതല്ല ഏട്ടത്തിയമ്മേ ഞാനും നിങ്ങടെ കൂടെ വരുമ്പോൾ അവരൊക്കെ ഞാനാരാണന്ന് ചോദിച്ചാൽ…
ചോദിച്ചാലെന്താ… ചോദിച്ചാൽ നിന്റെ ഏട്ടത്തിയമ്മ പറയും ഇതെന്റെ ഋഷിയുടെ പ്രാണനാണെന്ന്… ഋഷിയുടെ കുഞ്ഞി പെങ്ങളൂട്ടിയാണെന്ന്… ധ്വനി ദിയയുടെ താടി തുമ്പിൽ പിടിച്ചു കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു…
ഞാൻ ശരിക്കും ഭാഗ്യവതിയാണ്… ഈ ഭൂമിയിൽ എന്നെ മാത്രം തനിച്ചാക്കി എന്റെ ഏട്ടനെയും അച്ഛനെയും അമ്മയെയും ദൈവം അങ്ങ് വിളിച്ചപ്പോൾ താങ്ങും തണലുമായി ഒരു കവചമായി എന്നെ സംരക്ഷിക്കാൻ അവർ മൂന്ന് പോരുടെയും രൂപത്തിൽ എന്റെ ദേവട്ടനെ എനിക്ക് കിട്ടി… അച്ഛനെയും അമ്മയെക്കാളും ഞാൻ കൂടുതൽ സ്നേഹിച്ചത് എന്റെ കാർത്തിക്കേട്ടനെയായിരുന്നു… ഏട്ടനിലൂടെയാ ഞാൻ ദേവേട്ടനെ കാണുന്നതും അടുക്കുന്നതും… എനിക്ക് ഒരേട്ടനെ കൂടി കിട്ടിയപ്പോൾ ദേവേട്ടന് ഒരു അനിയത്തിയെ കിട്ടിയതിന്റെ സന്തോഷമായിരുന്നു… ഞാൻ ദേവേട്ടാന്ന് വിളിക്കുമ്പോൾ ആ കണ്ണിലെ തിളക്കവും സന്തോഷവും ഞാൻ ശ്രെധിച്ചിട്ടുണ്ട്… ദൈവം എല്ലാം മുൻകൂട്ടി തീരുമാനിച്ചത് കൊണ്ടാവാം എന്റെ കാർത്തിക്കേട്ടനും ദേവേട്ടനും കണ്ട് മുട്ടാനും സൗഹൃദം കൂടാനും ഇടയായതെന്നു തോന്നുന്നു… എന്റെ കാർത്തിക്കേട്ടന്റെ വേർപാട് എന്നെ തളർത്തിയെങ്കിലും എന്റെ ദേവേട്ടന്റെ കരുതലും സ്നേഹവും എനിക്ക് ആരുമില്ലായെന്ന തോന്നൽ ഇല്ലാതാക്കി… ദേവേട്ടന്റെ കരുതലും സ്നേഹവും കാണുമ്പോൾ ഞാൻ പലപ്പോഴും കാർത്തിക്കേട്ടനെ ഓർത്ത് പോകും… ഏട്ടനെന്റെ കണ്ണ് നിറയിപ്പിച്ചിട്ടില്ല… എനിക്ക് വേണ്ടതൊക്കെ കഷ്ട്ട പെട്ടണേലും വാങ്ങി തരുമായിരുന്നു… എനിക്ക് ഓർമ്മയുള്ള നാള് മുതൽക്കേ എന്റെ ഏട്ടൻ കഷ്ട്ടപെടുന്നത് കണ്ട് വളർന്നതാണ് ഞാൻ… ഏട്ടന്റെ കണ്ണ് നിറഞ്ഞു ഞാൻ കണ്ടിട്ടുള്ളത് അമ്മ ഞങ്ങളെ വിട്ട് പോയന്നായിരുന്നു… അന്ന് ഏട്ടൻ അമ്മയെ കേട്ടി പിടിച്ച് അലറി കരയുന്നത് ഇപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞു കിടപ്പുണ്ട്… പാവമായിരുന്നു എന്റെ ഏട്ടൻ… സ്നേഹിക്കാൻ മാത്രമറിയാമായിരുന്ന ഒരു പാവം. എന്റെ ഏട്ടനെ മനസിലാക്കിയിട്ടുള്ളത് എന്റെ ദേവേട്ടനാ… സ്നേഹിച്ചിട്ടുള്ളത് എന്റെ ദേവേട്ടനാ എന്റെ ഏട്ടൻ മനസറിഞ്ഞു ചിരിച്ചിട്ടുള്ളത് സന്തോഷിച്ചിട്ടുള്ളത് എന്റെ ദേവേട്ടൻ കാരണമാ… ദേവേട്ടന്റെ കടന്ന് വരവാണ് എന്റെയും ഏട്ടന്റെയും ജീവിതത്തിൽ സന്തോഷം നിറച്ചത്… ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല… ദേവേട്ടനെ എനിക്കെന്റെ ഏട്ടനായി കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്… ഇപ്പോൾ എനിക്ക് ഏട്ടൻ മാത്രമല്ലല്ലോ ഒരു ഏട്ടത്തിയമ്മയെയും കിട്ടിയല്ലോ…
ദിയ പറഞ്ഞു നിർത്തിയതും ധ്വനി അവളെ വാരി പുണർന്നു.
എന്നും മോൾടെ കൂടെ ഏട്ടനും ഈ ഏട്ടത്തിയമ്മയും കാണും… ഒരു താങ്ങായും തണലായും അതിലുപരി സ്നേഹിച്ചും എന്നും കൂടെ ഉണ്ടാകും… ധ്വനി അത് പറയുന്നതോടൊപ്പം ഋഷിയോട് ബഹുമാനവും അതിലുപരി അവനോടുള്ള പ്രണയം പതിൻമടങ്ങ് വർധിച്ചു…
ധ്വനി ദിയയെ അടർത്തി മാറ്റി അവൾടെ കവിളിൽ മേല്ലേ കൈ ചേർത്ത് നെറ്റിയിൽ ഒരുമ്മ കൊടുത്തു…
എല്ലാം കണ്ടും കേട്ടും വാതിലിനോരം ചേർന്ന് നിന്നിരുന്ന ഋഷി നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു നീക്കി ഇരുവരെയും പുഞ്ചിരിയോടെ നോക്കി… എങ്കിലും ആ പുഞ്ചിരിയുടെ മറവിൽ കാർത്തിക്കിന്റെ വേർപാട് അവനെ കുത്തി നോവിച്ചു…
_________________________________
കളിയും ചിരിയും വിശേഷം പറച്ചിലും കളിയാക്കലും എല്ലാമായി സമയം പെട്ടന്ന് കടന്ന് പോയി…ഇരുവരും യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിക്കുമ്പോൾ രാത്രിയായി…
വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങളെയും കാത്ത് അമ്മ ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു… ഇത്രയും ലേറ്റായതിന്റെ പരിഭവവും ചെറു ദേഷ്യവും മുഖത്തുണ്ടായിരുന്നു. അത് ഞാൻ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മയും കൊടുത്തപ്പോൾ ശരിയായി. ഋഷി ഇതെല്ലാം നോക്കി പുഞ്ചിരിയോടെ നിക്കുവായിരുന്നു. പിന്നെ അമ്മ ഞങ്ങളെ റൂമിലേക്ക് പറഞ്ഞു വിട്ടു…
റൂമിൽ വന്ന് ഞാൻ നേരെ ബാത്ത് റൂമിലേക്ക് കയറി ഒന്ന് ഫ്രഷായിറങ്ങി… ഞാൻ ഇറങ്ങിയതും ഋഷി എന്റെ കൈയ്യിൽ നിന്നും ടർക്കി വാങ്ങി ബാത്ത് റൂമിലേക്ക് കയറി…
ഞാൻ നേരെ ബെഡിനരികെ വന്ന് ബെഡ് ഷീറ്റൊക്കെ വിരിച് എല്ലാം ശരിയാക്കുന്നതിനിടക്കാണ് ഋഷിയുടെ കൈകൾ എന്റെ വയറിൽ ചുറ്റിപ്പിടിച്ച് ഋഷിയിലേക്ക് ചേർത്ത് നിർത്തി.
ഐ ലവ് യൂ ഭാര്യേ… ഋഷി ആർദ്രമായി പറഞ്ഞു…
ഇതെന്താ ഇപ്പോ ഒരു ഐ ലവ് യൂ പറച്ചിൽ…
ദിയയോടുള്ള നിന്റെ സ്നേഹം കണ്ടപ്പോൾ എനിക്കൊത്തിരി സന്തോഷമായി…
ഞാൻ ദിയമോളെ അറിഞ്ഞതും അവളെ സ്നേഹിക്കാൻ തുടങ്ങിയതും ഈ ഇടക്കാണ് ഋഷി… എന്നേക്കാൾ എത്രയോ വർഷം മുന്നേയുള്ള ബന്ധമാണ് നിങ്ങളുടേത്. പെങ്ങളോടുള്ള ഒരേട്ടന്റെ സ്നേഹം ഞാൻ ഋഷിയിലൂടെ കണ്ടു. ശെരിക്കും രക്ത ബന്ധത്തിന് മാത്രമല്ല ആത്‍മ ബന്ധം കൊണ്ടും ഇത് പോലെ സ്നേഹിക്കാൻ പറ്റുമെന്നു ഋഷി തെളിയിച്ചു. എനിക്ക് ഒത്തിരി സന്തോഷം തോന്നുന്നു. ഈ നല്ല പതിയെ എനിക്ക് കിട്ടിയതിൽ ഞാൻ ഭാഗ്യ വതിയാണ്…
ആണോ… ഋഷി കള്ളച്ചിരിയോടെ ചോദിച്ചു…
അതെന്നെ എന്റെ ഭർത്താവേ… അതും പറഞ്ഞ് ധ്വനി ഋഷിയുടെ ചുണ്ടിൽ ഒരുമ്മ കൊടുത്ത് തിരിഞ്ഞോടാൻ നിന്ന അവൾടെ ശ്രെമം ഇല്ലാതാക്കി ഋഷി ധ്വനിയെ ബെഡിലേക്ക് തള്ളിയിട്ട്…
ധ്വനി ഋഷിയെ നോക്കിയത് അവൻ മീശ പിരിച്ച് കള്ളച്ചിരിയോടെ അവളെ നോക്കി…
ധ്വനിക്ക് ഋഷിയുടെ നോട്ടവും കള്ള ചിരിയും കണ്ടപ്പോ നൈസ് ആയി ബെഡിൽ നിന്നും എണീക്കാൻ ശ്രെമിച്ചു എങ്കിലും ഋഷി ധ്വനിയെ ബെഡിലേക്കിട്ട് അവൾടെ മേലേക്കമർന്നു… വീണ്ടുമൊരു ഒന്നുചേരലിന്റെ അലസ്യത്തിൽ ധ്വനിയുടെ മാറിലേക്ക് ചാഞ്ഞു… ധ്വനി ഋഷിയെ ചേർത്ത് പിടിച്ച് ആ നെറ്റിയിൽ മൃതുവായൊന്ന് ചുമ്പിച്ച് മേല്ലേ ഉറക്കത്തിലേക്കാഞ്ഞു..
തുടരും…

by