16/04/2026

പല്ലവി : ഭാഗം 13

രചന – ചിലങ്ക

എന്റെ മോൾക് നിരഞ്ജന്റെ ഭാര്യ ആകാൻ സമ്മതം ആണോന്നു….. അമ്മു കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു… അമ്മേ എന്നോട് ഒന്നും തോന്നരുത്…. വേണ്ട, എനിക്ക് ഈ ആലോചന വേണ്ടമ്മേ… ഞാൻ എന്നും അമ്മേടെ മോൾ അല്ലേ അതുമതി… അമ്മ : അതെന്താ മോളെ… ഇവനെ നിനക്ക് ഇഷ്ടവല്ലേ…… അമ്മു : ഇല്ല… അമ്മേ എനിക്ക് കുറച്ചു ആഗ്രഹങ്ങൾ ഉണ്ട് അതേ പോലെ ഒരിക്കലും നിവിയേട്ടന് ആകാൻ പറ്റില്ല… എന്നെക്കാളും നല്ലൊരു മോളെ അമ്മയ്ക്കും നല്ലൊരു ഭാര്യയെ നിവിയേട്ടനും കിട്ടും… നിവി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു. കോളേജിൽ പഠിക്കുമ്പോൾ എത്ര പെണ്ണുങ്ങളാ എന്റെ പിറകെ നടന്നത്.. ഇവൾക് എന്നെ വേണ്ടന്നോ അതും ഇത്രയും പേരുടെ മുന്നിൽ.. വല്യമാമ : അമ്മുട്ടി നിനക്ക് ആരേലും ഇഷ്ടം ഉണ്ടോ? ആ ചോദ്യം കേട്ടതും നിരഞ്ജൻ ഒന്ന് പതറി…. അയ്യോ ഇനി അവൾക് അങ്ങനെ വല്ലതും ഉണ്ടോ.. ഈശ്വരാ ആരും കാണല്ലേ അഥവാ ഉണ്ടേൽ ജീവിക്കാൻ സമ്മദിക്കില്ലടി പുല്ലേ നിന്നെയും കൊല്ലും ഞാനും ചാകും.. (ആത്മ ) മോളെ നിന്റെ ഇഷ്ടങ്ങൾ എന്താന്ന് പറ.. നമുക്ക് പറ്റിയ ആരേലും നോക്കാം(അനന്ദന്മാമാ ) ദുഷ്ടാ ഞാൻ പറഞ്ഞതല്ലേ എല്ലാം എന്നിട്ടാണോ എനിക്ക് പണി ആയിട്ടു വന്നേക്കുന്നേ.. ഈ അമ്മാവന്മാർ ഇനി എനിക്ക് കംസൻ ആയിട്ടു അവതരിച്ചതാണോ ദൈവമേ…. എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട്….

അമ്മു : ഇല്ല ഇതുവരെ ആരും ഇല്ല അവൾ അവനെ നോക്കിട്ടു പറഞ്ഞു…. എനിക്ക് ഒരു സാദാരണക്കാരനായ ഒരാൾ മതി, എല്ലാ സാഹചര്യവുമായി ഒത്തുചേരുന്ന ഒരാൾ, എന്റെ എല്ലാ അവസ്ഥകളും മനസിലാക്കി കൂടെ നിന്നു കളങ്കമില്ലാതെ സ്നേഹിക്കുന്ന ഒരാൾ… അവൾ പറഞ്ഞു നിർത്തി… പിന്നെ എന്തോ ഓർത്തപോലെ നിവിയെ നോക്കി പറഞ്ഞു…. ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം.. അതിപ്പോ ആരുണ്ടാക്കിയതായാലും നിന്ദിക്കാൻ പാടില്ല ഇടക്കൊക്കെ എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും കുട്ടുനിക്കുകയും സഹായിക്കുകയും വേണം… മാമേ ഇതൊക്കെ എന്റെ അഹങ്കാരമായി കാണരുത്…. ഒന്നുമില്ലാത്ത ഈ പെണ്ണിന്റെ ചെറിയൊരു ആഗ്രഹമാണ്… അമ്മേ നിങ്ങളോട് എല്ലാരോടും എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്…. ഒരിക്കലും നന്ദികേട് കാണിക്കുവല്ല…. നിവിയേട്ടനെ ഈ സ്ഥാനത്തു കാണാൻ പട്ടണില്ലമ്മേ… എന്നോട് ദേഷ്യം തോന്നല്ലേ…. അവൾ അതും പറഞ്ഞു കരഞ്ഞോണ്ട് അമ്മയെ കെട്ടിപിടിച്ചു… അമ്മ : മോളെ എനിക്ക് മനസിലാകും… എന്റെ മോനു നീ ഉദ്ദേശിക്കുന്നത് പോലെ ആകാൻ സാധിക്കില്ല… ഞാൻ ശ്രെമിക്കാം നിന്റെ ആഗ്രഹത്തിന് പറ്റുന്ന ഒരു ഒരാളെ കണ്ടെത്താൻ….. മോൾ ഒന്നുകൊണ്ടും വിഷമിക്കണ്ടാട്ടോ…

നിവി : എന്റെ അമ്മ തന്നെയാണോ ദൈവമേ ഇത്… വല്യമാമയും അനന്ദന്മാമായും അമ്മയുടെ അഭിപ്രായത്തോട് യോജിച്ചു നിന്നു… എല്ലാത്തിനെയും നിവി ഒന്ന് രൂക്ഷമായി നോക്കി.. അല്ല എല്ലാം കൂടെ കേട്ടു ആർക് നടത്താൻ വന്നതാ എനിക്കോ അതോ അവൾക്കോ… ഉം…. നിവി മുഖം ദേഷ്യം കൊണ്ട് ചുവന്നു… അത് പ്രേകടിപ്പിക്കതെ കടിച് പിടിച്ചു അവൻ നിന്നു… മോളെ അമ്മു…. ഈ വള നിനക്ക് ഇടാൻ വേണ്ടി കൊണ്ടുവന്നതാ…. ഇനിയിപ്പോൾ ഇതു തിരിച്ചു കൊണ്ടുപോകുന്നില്ല… ഇത് മോളുടെ കൈയിൽ കിടക്കട്ടെ….. അമ്മേ വേണ്ട ഇത് എന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടിക്ക് കൊടുക്കാൻ കൊണ്ടുവന്നതല്ലേ…. ഇനി നിർബന്ധിച്ചു ആർക്കും ഇടിക്കണ്ട….. ഇവളെ മരുമകളാക്കാൻ ആഗ്രഹിച്ചു ഇനി അതുപറ്റില്ലല്ലോ ഇനി എന്റെ മോളായി കരുതി നീ വാങ്ങു… അതും പറഞ്ഞു അമ്മ അവളുടെ കൈയിൽ വള ഇട്ടുകൊടുത്തു…. എന്റെ മോളായി നീ എന്നും ഉണ്ടായാൽ മതി….. നിവിക് ദേഷ്യം കൂടി വന്നു.. എല്ലാരുടെയും മുമ്പിൽ അമ്മയും കൂടെ അങ്ങനെ പറഞ്ഞപ്പോൾ ദേഷ്യം നിയദ്രിക്കാൻ പറ്റിയില്ല… അവൻ അവളുടെ അടുത്ത് ചെന്നു കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു…..

എല്ലാരും ഒന്നുകൂടി കേട്ടോ ഈ നിരഞ്ജന് ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഇവളായിരിക്കും… ഇല്ലേൽ വേണ്ട ഇനി ഒരുത്തിയും എന്റെ ജീവിതത്തിൽ… ഇത്രയും പറഞ്ഞു അവളുടെ കൈവിട്ടു അവൻ ദേഷ്യത്തിൽ തറവാട്ടിൽ നിന്നിറങ്ങി അനന്ദൻമാമയുടെ വീട്ടിൽ ചെന്നിരുന്നു…. അമ്മുവാണെങ്കിൽ അവന്റ പിടിയിൽ ചുമന്നുതുടുത്ത കൈയും പിടിച്ചു നിറകണ്ണുകളാലെ റൂമിലേക്കു പോയി…. ഭക്ഷണം കഴിക്കാൻ നേരം നിവിയെ വിളിക്കാൻ വല്യമ്മായി ആണ് പോയത്… നല്ല ദേഷ്യത്തിൽ ആരുന്നത് കൊണ്ട് എല്ലാവർക്കും പേടിയാരുന്നു അവനെ വിളിക്കാൻ… വല്യമ്മായി റൂമിൽ ചെന്നപ്പോൾ കൈകൊണ്ട് മുകതെക് വെച്ചു കിടക്കുവരുന്നു അവൻ… വല്യമ്മായി പതിയെ അവനെ തട്ടി vilichu…മോനെ നിവി എണിറ്റു വാ ഭക്ഷണം കഴിക്കാം… വേണ്ടമ്മായി എനിക്ക് വിശപ്പില്ല നിങ്ങൾ കഴിച്ചോ… എന്താ മോനെ… ഒരു നല്ല ദിവസമായിട്ടു എല്ലാരും മോനെ കാത്തിരിക്കുവാ അവിടെ വാ എഴുനേക്ക്… ആർക്കാ അമ്മായി നല്ല ദിവസം… എനിക്കോ അതോ അവൾക്കോ… മോനെ അവളൊരു പാവം കിട്ടിയാടാ… അതിന്റെ വിഷമം കൊണ്ട് പറഞ്ഞതാ അവൾ.. ഉം… കേട്ടു കേട്ട് മടുത്തു… പാവം… പാവം…. എന്നിട്ട് എന്നോട് മാത്രമെന്താ ഇങ്ങനെ… ഞാൻ തെറ്റ് ചെയ്തു സമ്മതിച്ചു…

അതിന് മനസുകൊണ്ട് ഒരായിരം തവണ ഞാൻ മാപ്പ് പറഞ്ഞതല്ലേ…. എന്നിട്ടും…. അമ്മായി ഒന്ന് അവളോട് പറഞ്ഞുനോക്കു… അവളില്ലാതെ പറ്റണില്ല അതോണ്ടാ…. മോനെ നീ ഒരു കാര്യം മനസിലാക്കണം ഏതൊരു പെണ്ണും പുരുഷനിൽ നിന്നും കിട്ടാൻ ആഗ്രഹിക്കുന്നത് സ്നേഹവും സംരക്ഷണവും ആണ്…. നിന്റെ സ്നേഹം അവളിൽ ഒരു നൊമ്പരം പോലെയാണ് എത്തുന്നത്… പുരുഷന്റെ ഒരു നോട്ടം,.. ആ നോട്ടത്തിൽ ഉണ്ടാകണം സ്നേഹം… സ്നേഹിക്കണം അത് നീയറിയാതെ തന്നെ അവൾക് മനസിലാക്കാൻ സാധിക്കണം…. അല്ലാതെ എപ്പോഴും നോവിച്ചിട്ടു അതാണ് സ്നേഹം എന്ന് പറഞ്ഞിട്ടു കാര്യമില്ല… മനസിന്‌ സുഖം കിട്ടുന്നതാവണം സ്നേഹം… ഭയം ആകരുത്…. നിന്നെ അവൾക് ഭയമാണോ, ഒന്നും അറിയില്ല….. ഈ ലോകത്തു മനസ് അറിഞ്ഞു സ്നേഹിച്ചവർ കൂടെ പോന്നിട്ടേ ഉള്ളൂ…. അവൾ നിന്റെ കൂടെ ഉണ്ടാകും….. അത് ഞാൻ പറഞ്ഞിട്ടല്ല നിന്റെ….നിന്റെ സ്നേഹവും കരുതലും കൊണ്ടാകണം മനസിലായോ… അങ്ങനെ കിട്ടുന്ന സ്നേഹത്തിനു മധുരം ഉണ്ടാകും നിനക്ക് മാത്രം രുചിക്കാവുന്ന മധുരം… പെണ്ണിനെ സ്വന്തമാക്കേണ്ടത് അവനവന്റെ കഴിവാണ്… അല്ലതെ റെക്കമണ്ടേഷൻ കൊണ്ടല്ല….. അവൾ നല്ല കുട്ടിയാടാ, നീ അവളെ നന്നായി നോവിച്ചിട്ടുണ്ട് ആ മുറിവ് സ്നേഹം കൊണ്ട് ഇല്ലാതാക്കണം.. സ്നേഹിക്കാൻ മാത്രമേ അറിയൂ അതിന്… പാവം ഒത്തിരി ദുഃഖിച്ചിട്ടുണ്ട്… ഒരുപക്ഷെ നിന്റെ പ്രവർത്തികൾ അതിനെ ഒരുപാട് വേദനിപ്പിച്ചു കാണും…

നീ വാ, അവൾ നിനക്കുള്ളതാണെങ്കിൽ നിനക്ക് തന്നെ കിട്ടും… നീ ശ്രേമിക്…. വാ നീ കഴിക്കാം… എല്ലാരും നിന്നെ പ്രതീക്ഷിച്ചു നിക്കുവാ… അമ്മായി പൊക്കോ ഞാൻ വന്നോളാം…. ഇപ്പോ ഒരു മൂഡില്ല ഞാൻ വന്നേക്കാം…. ശെരി എന്നാൽ.. നീയൊന്നും മുഖമൊക്കെ കഴുകി ഫ്രഷായി വന്നേക്കണം ഞാൻ പോകുവാ… മ്മ്… അമ്മായിയോട് സംസാരിച്ചപ്പോൾ മനസിന്റെ ഭാരം കുറഞ്ഞപോലെ…. എങ്കിലും അവിടെ പോയി അവളെ ഫേസ് ചെയ്യാൻ ഒരു ബുധിമുട്ടു.. അതോണ്ടാണ് പിന്നെ വറന്നുപറഞ്ഞു അമ്മായിയെ പറഞ്ഞു വിട്ടേ….. അമ്മായി പറഞ്ഞത് ശെരിയാണ് ഞാൻ അവളെ നോവിച്ചിട്ടേ ഉള്ളൂ.. സ്നേഹമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല….. ആദ്യമായ ഒരു പെണ്ണിനോട് ഇങ്ങനെ തോന്നുന്നേ അതുകൊണ്ട് എന്റെ ഉള്ളിലെ സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല….. ഓരോന്നോർത്തു ഞാൻ പിന്നെയും കിടന്നു….. അമ്മായി തറവാട്ടിൽ എത്തിയപ്പോൾ എല്ലാരും വാതിൽക്കെ തന്നെ ഉണ്ടാരുന്നു…. ശ്രീദേവിയമ്മ ചോദിച്ചു അവൻ വന്നില്ലേ…? വിശപ്പില്ല വന്നേക്കാം എന്ന് പറഞ്ഞു… ശ്രീദേവി : ഉം.. എല്ലാരും കൂടെ കളിയാക്കിയപ്പോൾ സങ്കടമയ്ക്കാണും.. ഇനി അവൻ മാത്രമില്ലാതെ എങ്ങനെയാ… അയ്യോ ! നിവിയേട്ടൻ വരാത്തത് ഞാൻ കരണമായിരിക്കും ചേ… അങ്ങനെ ഒന്നും പറയണ്ടാരുന്നു… പാവം വിഷമം ആയിക്കാണും…. അമ്മക്കും നല്ല വിഷമം ഉണ്ട്… ഞാൻ പോയി മാപ്പ് പറഞ്ഞു വിളിച്ചോളാം….. (ആത്മ )… അമ്മു : അമ്മേ, വല്യമ്മായി ഞാൻ പോയി വിളിക്കാം നിവിയേട്ടനെ… വല്യമ്മായി : മോളെ നീ…. അമ്മു : സാരമില്ല എന്നോടല്ലേ ദേഷ്യം…. ഞാൻ സംസാരിച്ചോളാം….. അതുംപറഞ്ഞു അവൾ മാമയുടെ വീട്ടിൽക് പോയി…. തുടരും…….