19/04/2026

അവൾ : ഭാഗം 31

രചന – അക്ഷര

“ഇച്ചേച്ചി സ്പെഷ്യൽ ആണോ ഇച്ചായാ… !”
അത് ചോദിച്ചു കൊണ്ട് ആൽവിൻ കയറി വന്നു…

*********
“അതെ….!” ഗൗരിയെ നോക്കി ചിരിച്ചു കൊണ്ട് എൽവിസ് തുടർന്നു…

“ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ… ഇന്ന്  വെജിറ്റേറിയൻ ഫുഡ്‌ കഴിക്കുന്നതിൽ …. !”

“ഇന്നത്തേക്കോ….!”

“ഇച്ചേച്ചിക് വേണ്ടി  വേണമെങ്കിൽ ഇനി എന്നും  വെജിറ്റേറിയൻ ഫുഡ്‌ ആക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ…!” അബിയാ പറഞ്ഞു

” ചതിക്കല്ലെടീ മോളെ …!” ആദിയാണ് പറഞ്ഞത് ….

അത് കേട്ട്‌ എല്ലാവരും ചിരിച്ചു….

അപ്പൊൾ അന്നയും എമിയും കൂടി റൂമിലേക്ക്‌ കയറി വന്നു…
രണ്ടു പേരും കൈ കോർത്തു പിടിച്ചു കൊണ്ടാണ് നടപ്പ് ….
അന്ന വന്നതോടെ നമ്മുടെ  ഇച്ചായന്റെ മുഖം കറുത്തു…

അവർ കൈ കോർത്തു പിടിച്ചു   വരുന്നത് കണ്ട് എൽവിസ് ആലോചിച്ചു

“ഈ ആർക്കും വലിയ താല്പര്യമില്ലാത്ത  അന്നയെ എമി മാത്രം എങ്ങനെയാ ഇങ്ങനെ  സഹിക്കുന്നത് …എന്താ  അതിന്റെ ഗുട്ടൻസ്…. !”

അങ്ങനെ ആലോചിച്ചു കൊണ്ടിരുന്നപ്പോൾ
എമി ചിരിച്ചു കൊണ്ട് ചോദിച്ചു

“ഇച്ചായാ അപ്പൊ വൈകിട്ട് വൻ പാർട്ടി അല്ലേ…!”

“പിന്നെ…. ഞങ്ങൾ എല്ലാം സെറ്റ് ചെയ്തു… “അത് പറഞ്ഞു കൊണ്ട് ആദി മുന്നോട്ട് വന്നു..

“പാർട്ടി ഒക്കെ  നടത്തിക്കോ  മക്കളെ പക്ഷെ ഒരു 4-5 മണിക്ക് ഞങ്ങളെ ഫ്രീ ആക്കി തരണം…

“അതെന്താ ഇച്ചായാ എവിടെ പോണു…” എമിയാണ്.

“അതൊക്കെയുണ്ട്… !”

“ഞാനും ഗൗരിയും കൂടി ഒന്ന് പുറത്ത് പോകുന്നുണ്ട്…. കുറച്ച് വൈകും തിരിച്ചു വരാൻ… !”

അത് പറഞ്ഞത് അന്നയെ നോക്കികൊണ്ടാണ്..

“അതിനു ചാച്ചൻ സമ്മതിച്ചോ ഇച്ചായാ…!” എബിയാണ് ചിരിച്ചു കൊണ്ട് ചോദിച്ചത്…
പിന്നെ..

“ആ പെർമിഷൻ ഒകെ ഞാൻ ഒപ്പിച്ചു  മോനെ … !”
എൽവിസ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു…

അന്ന ഗൗരിയെ ഒന്ന്  രൂക്ഷമായി  നോക്കി…

ഇത് കണ്ട് എൽവിസ്  അവളെ കവർ ചെയ്ത് നിന്നുകൊണ്ട് ചോദിച്ചു…

“നീ തിരിച്ചു പോകുന്നില്ലേ….അന്നാ  !”

“അതെന്താ ഇച്ചായാ… അങ്ങനെ ചോദിച്ചത്… !”

“കല്യാണം കഴിച്ച പെണ്ണ് നിൽക്കേണ്ടത്  ഭർത്താവിന്റെ വീട്ടിലാണ്…. ”

“ഇച്ചായന്‌ ഇപ്പൊ എന്നെ പറഞ്ഞു വിട്ടിട്ട് എന്ത്‌ വേണം… !”

“ഇവളോടൊപ്പം സുഖിച്ചു വാഴനാണോ…!”

എന്നിട്ട് മുന്നോട്ട് വന്നു എൽവിസിന്റെ  കോളറിൽ മുറുകെ  പിടിച്ച്   കൊണ്ട് പറഞ്ഞു

“ഒരിക്കൽ…. ഞാൻ ഇച്ചായന്റെ എല്ലാം എല്ലാമായിരുന്നു … ഇച്ചായന്‌ ഓർമ ഉണ്ടോ….! ”

അത് പറയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞിരുന്നു… മുഖത്തിന്റെ ഭാവം പറയാൻ കഴിയാത്ത വിധം മാറിയിരുന്നു…

“നിന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു അന്നാ…എന്റെയും ! അത് അത്  മനസിലാക്കൂ …

“ബ്രിയാനെ നീ എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നത്… ”

“ആരു പറഞ്ഞു ഇച്ചായനെ ഞാൻ വേദനിപ്പിക്കുന്നു എന്ന്….. !”

“എന്റെ ഇഷ്ടങ്ങൾക്കൊന്നും ഇച്ചായൻ എതിര് നിൽക്കില്ല…..!”

“അതാണ് അവന്റെ കുഴപ്പവും…. ! തെറ്റ് ഏത് ശെരി ഏതെന്നു അവൻ നിനക്ക് പറഞ്ഞു തരില്ല… ..

“അത് നിന്റെ ജീവിതം ഒരു വലിയ പരാജയം ആക്കി മാറ്റും… !”

“എന്റെ ജീവിതം പരാജയമാകുന്നതിനെ പറ്റി ഇച്ചായൻ ആലോചിക്കണ്ട …!”

” ഇനി പരാജയം ആയാലും എൽവിച്ചായൻ എന്റേത് മാത്രമാണ്…..!”

അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ പക നിഴലിച്ചിരുന്നു…

“എന്റെ കാമുകി ആയിരുന്ന അന്നയോട് അല്ല ഞാൻ സംസാരിക്കുന്നത്…. !
എന്റെ കൂട്ടുകാരിയായിരുന്ന അന്നയോട് ആണ് … !
നീ എന്നോട് കാണിച്ചത് ഞാൻ ക്ഷമിക്കാം …. !”

ഒന്ന് നിർത്തിയ ശേഷം എൽവിസ് തുടർന്നു..

“പക്ഷെ നീ കിള്ളിക്കാട്ട് തറവാട്ടിലേക്ക് തിരിച്ചു പോകണം…..!”

“ബ്രിയാനോടൊപ്പം സുഖമായി  ജീവിക്കണം…  ”

“നിനക്ക് വരാം ഇവിടെ നിൽക്കാം  പക്ഷെ അത് ബ്രിയാനോടൊപ്പം ആയിരിക്കണം … !
അതാണ് നിന്റെയും എന്റെയും ജീവിതത്തിനു നല്ലത്…..!”

“നിന്നെ  പോലെ തന്നെ എനിക്കും ഒരു ജീവിതം വേണം ..! എന്റെ പെണ്ണിനോടൊപ്പം….”

ഗൗരിയുടെ ചുമലിൽ തന്റെ കൈ വച്ച് തന്നിലേക്ക് ചേർത്ത്  പിടിച്ചു  കൊണ്ടാണയാൾ   പറഞ്ഞത് …

എൽവിസ് ഗൗരിയെ “എന്റെ പെണ്ണെന്നു” വിശേഷിപ്പിച്ചപ്പോൾ   അന്ന ഗൗരിയെ കൊല്ലാനുള്ള  ദേഷ്യത്തോടെയാ ടെയാണ്   നോക്കിയത് ..

ഗൗരി അന്നയിൽ നിന്നും തന്റെ കണ്ണുകൾ  മാറ്റി ….

“അതിനിവൾ ജീവിച്ചിരുന്നിട്ട്  വേണ്ടേ…. !”(ഗൗരിയോടുള്ള പകയോടെ….  )

“നീ… എന്ത് പറഞ്ഞെടി …. !” (ദേഷ്യത്തിൽ )

അയാൾ അവളുടെ കഴുത്തിനു കുത്തിപ്പിടിച്ചു ….

“ഇച്ചായാ വിട് ഇച്ചായാ……” എല്ലാരും ഓടി  വന്ന്  എൽവിസിനെ പിടിച്ച് മാറ്റി….

ഗൗരി കരഞ്ഞു …..
അന്ന കുറച്ച് ചുമച്ച ശേഷം നേരെ ശ്വാസം എടുത്തു കൊണ്ട് ഗൗരിയെ നോക്കി പറഞ്ഞു

“നീ ചെവിയിൽ നുള്ളിക്കോ മോളെ….!”

“നിനക്കുള്ള അന്നയുടെ പണി വരുന്നുണ്ട്….. !”

ഇത് പറഞ്ഞു അവൾ എമിയുടെ കയ്യും വലിച്ചു കൊണ്ട് മുറിക്ക് പുറത്തേക്കു പോയി…..

എല്ലാവരും എൽവിസിനെ നോക്കി ഒപ്പം ഗൗരിയും.  ..

അയാൾ എല്ലാവരും നോക്കി നിൽക്കേ   ഗൗരിയെ തന്റെ നെഞ്ചോടു ചേർത്തു കൊണ്ട് ഇറുകെ പുണർന്നു  ….

ഗൗരി എൽവിസിന്റെ കണ്ണുകളിലേക്ക് നോക്കി ആ  കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നുണ്ടങ്കിലും അതിൽ ഈർപ്പത്തിന്റെ   അംശം ഉണ്ടായിരുന്നതായി അവൾക്ക് തോന്നി…..
അയാളുടെ ഹൃദയം നിർത്തില്ലാതെ ഇടിക്കുന്നുണ്ടായിരുന്നു….

ഇച്ചായന്‌ തന്നെ നഷ്ടപ്പെടുമോ…. എന്ന ഭയം  ഉള്ളിൽ  ഉള്ളത് പോലെ അവൾക് തോന്നി..

അബിയും ആൽവിനും എല്ലാരും എൽവിസിനടുത്തേക്കു വന്ന് അയാളെ ആശ്വസിപ്പിച്ചു…..

“ഞങ്ങളൊക്കെ ഇവിടെ ഇല്ലേ ഇച്ചായാ….! ഇച്ചേച്ചിക്ക് ഒന്നും പറ്റില്ല… “എബിയും ആദിയും കൂടി പറഞ്ഞു….

സിറ്റുവേഷൻ മാറ്റാനായി അബി പറഞ്ഞു..

“ആ…. സദ്യ ഉണ്ടാക്കണ്ടേ….  വന്നേ എല്ലാരും … !”

“മം…നിങ്ങൾ നടന്നോ ഞാൻ പിറകെ  എത്തിയേക്കാം. …!”

എൽവിസ് ഗൗരിയോടും കൂടി  പറഞ്ഞു …

എല്ലാവരും കിച്ചണിലേക്കു നടന്നു….

എൽവിസ് എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്നുണ്ടായിരുന്നു

“ഇച്ചായാ…”

ഗൗരിയുടെ ശബ്ദം കേട്ടാണ് എൽവിസ് അവളുടെ മുഖത്തേക്ക് നോക്കിയത്….

“എന്റെ കൈ.. ”

അത് പറഞ്ഞപ്പോഴാണ് എൽവിസ് തന്നെ അറിഞ്ഞത് താൻ അവളുടെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു എന്ന്…

അയാൾ അവളുടെ കൈ മോചിപ്പിച്ചു…..

എൽവിസിനെ ഒന്ന് നോക്കിയ ശേഷം അവൾ അടുക്കളയിലേക്കു നടന്നു…..

********
അടുക്കളയിൽ വലിയ ആഘോഷം തന്നെയായിരുന്നു….

അപ്പോഴേയ്കും എൽവിസും അങ്ങോട്ടേക്ക് വന്നു… നല്ലൊരു ദിവസമായിട്ട് മൂഡ് കളയണ്ട എന്ന് കരുതി എൽവിസ് തന്റെ ഭയത്തെ ഉള്ളിൽ തന്നെ മറച്ചു പിടിച്ചുകൊണ്ട് അതിലേക്കു പങ്കു ചേർന്നു…..
കലിപ്പൻ മാറ്റി വീണ്ടും റൊമാന്റിക് ആയി…. എന്നാലും ഗൗരിയുടെ കാര്യത്തിൽ കുറച്ചു കൂടി അലെർട് ആയി  കാണപ്പെട്ടു…

രണ്ടു മൂന്ന് ടീമുകളായി തിരിഞാണ് പാചകം… ഓരോ ടീമും രണ്ടു മൂന്ന്  വിഭവങ്ങൾ ഏറ്റെടുത്തു….

എല്ലാവരും കൂടി എൽവിസിനെയും
ഗൗരിയേയും ഒരു pair  ആക്കി ….  അതല്ല നമ്മുടെ  നായകൻ അതാണ് ആഗ്രഹിച്ചിരുന്നതും….

തുടരും…..