അന്ന് വൈകീട്ട് ജോ വീട്ടിൽ എത്തുമ്പോഴും അവന്റെ മുഖം തെളിഞ്ഞിരുന്നില്ല.. വല്ലാതെ അസ്വസ്ഥമായിരുന്നു അവന്റെ ഉള്ളം.. ആദത്തെ കുറിച്ച് ചിന്തിച്ച് അവന്റെ ഉള്ളം വിങ്ങി…പപ്പേ.. പെട്ടന്നാണ് മക്കൾ രണ്ടാളും അവനെയും വിളിച്ചുകൊണ്ട് റൂമിലേക്ക് വന്നത്….കുഞ്ഞി.. ചിട്ടു.. എവിടെയായിരുന്നു നിങ്ങൾ… പപ്പ വന്നപ്പോ കണ്ടില്ലല്ലോ… അവൻ തന്റെ രണ്ട് സൈഡിലുമായി ബെഡിൽ കിടക്കുന്ന മക്കളുടെ തലയിൽ തഴുകിക്കൊണ്ട് ചോദിച്ചു..
അപ്പുന്റെ അമ്മമ്മ ഇലയട ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.. മീരാന്റിയും അപ്പുവും കൂടി വന്നിട്ടുണ്ടായിരുന്നു ഞങ്ങളെ വിളിക്കാൻ അപ്പൊ അങ്ങോട്ട് പോയതാ.. സയുവും ഐഷുവും എല്ലാം ഉണ്ടായിരുന്നു.. ദേ പപ്പക്കും മമ്മക്കും ഉള്ളത് മീരാന്റി പാക്ക് ചെയ്യത് തന്നിട്ടുണ്ട്… ചിട്ടു കൈയിൽ ഉള്ള പാത്രം കാട്ടിക്കൊണ്ട് പറഞ്ഞു..പപ്പക്ക് വേണ്ടാ.. മക്കൾ കഴിച്ചോ.. കുറച്ച് മമ്മക്കും വച്ചോ… അവൻ അവരോട് പറഞ്ഞു..പപ്പക്ക് വയ്യേ.. മുഖം ഒക്കെ ആകെ സുഖമില്ലാത്ത പോലെ ഉണ്ടല്ലോ കണ്ടിട്ട്.. കുഞ്ഞി അവന്റെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു..
ഒന്നുമില്ല മക്കളെ.. പപ്പക്ക് ചെറിയൊരു തലവേദന അതാണ്…ആണോ.. എന്നാൽ പപ്പ കുറച്ചുനേരം കിടന്നോ.. ഞങ്ങൾ സത്യാമ്മയുടെ അടുത്ത് ചായ കൊണ്ടുത്തരാൻ പറയാം… കുഞ്ഞി വായോ… ചിട്ടു അതും പറഞ്ഞുകൊണ്ട് കുഞ്ഞിയേയും വിളിച്ച് പുറത്തേക്ക് പോയി…നിധി ജോലി കഴിഞ്ഞ് കയറിവരുമ്പോൾ കാണുന്നത് ഒറ്റക്കിരുന്നു പഠിക്കുന്ന ചിട്ടുവിനെയും കുഞ്ഞിയേയും ആണ്.. അവളുടെ പിരികം ചുളിഞ്ഞു.. അല്ലെങ്കിൽ എന്നും കയറിവരുമ്പോൾ കാണുന്നത് മക്കളും ജോയും കൂടി ഇരുന്ന് ഹോംവർക് ചെയ്യുന്നതാവും അല്ലെങ്കിൽ മൂന്നുംകൂടി കിടന്ന് ഗുസ്തി പിടിക്കുന്നതാവും.. അവളുടെ തിരക്കുകൾ അറിയുന്നതുകൊണ്ട് ജോ മാക്സിമം നേരത്തേ കുഞ്ഞുങ്ങളുടെ അടുത്തെത്താൻ ശ്രമിക്കാറുണ്ട്.. ഒരുപക്ഷേ കുട്ടികളുടെ കാര്യങ്ങൾ അവളെക്കാൾ നോക്കുന്നത് ജോ ആണെന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ലാ.. കാരണം അതായിരുന്നു സത്യവും…
എന്തുപറ്റി.. ഇന്ന് ഒന്നിനെ കാണാൻ ഇല്ലല്ലോ.. അല്ലെങ്കിൽ മൂന്നുംകൂടിയാവുമല്ലോ പഠിപ്പ്… നിധി ചിട്ടുവിനെയും കുഞ്ഞിയേയും നോക്കി ചിരിയോടെ ചോദിച്ചു…പപ്പക്ക് വയ്യാ മമ്മ.. വന്നപ്പോൾ മുതൽ കിടക്കാണ്.. തലവേദനയാണെന്നാ പറഞ്ഞത്… ഞങ്ങൾ സത്യാമ്മയോട് പറഞ്ഞ് ചായ ഒക്കെ കൊടുത്തു.. എന്നിട്ടും കുറവില്ല… കുഞ്ഞി സങ്കടത്തോടെ പറഞ്ഞു…
വയ്യേ.. അതെന്താ പെട്ടന്ന് പറ്റിയത്.. ഉച്ചക്ക് വിളിച്ചപ്പോൾ പോലും ഒന്നും പറഞ്ഞില്ലല്ലോ… നിങ്ങൾ പഠിച്ചോ.. മമ്മ പപ്പയെ ഒന്ന് നോക്കിയിട്ട് വരാം.. നിധി അതും പറഞ്ഞ് റൂമിലേക്ക് പോയി…
നിധി ചെല്ലുമ്പോൾ കണ്ണടച്ചു കിടക്കുന്ന ജോയെ ആണ് കണ്ടത്… എന്തുപറ്റി ഇച്ചായാ… മക്കള് പറഞ്ഞല്ലോ വയ്യാന്ന്… അവന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് നിധി ചോദിച്ചു…ഒന്നൂല്ല്യ നിധി.. ഒരു ചെറിയ തലവേദനപ്പോലെ… അവൻ എഴുന്നേറ്റ് ഹെഡ് റസ്റ്റിലേക്ക് ചാരിയിരുന്നുകൊണ്ട് പറഞ്ഞു…
തലവേദനയോ.. എന്താ പെട്ടന്ന്.. പനിക്കുന്നുണ്ടോ.. അവൾ അവന്റെ തലയിലും കഴുത്തിലും തൊട്ടുനോക്കികൊണ്ട് ചോദിച്ചു…
ഏയ്യ് പനിയൊന്നും ഇല്ലല്ലോ.. പിന്നെ എന്തുപറ്റി ഇച്ചായാ.. മുഖം എല്ലാം വാടിയിരിക്കുന്നുണ്ടല്ലോ…. നിധി ആവലാതിയോടെ ചോദിച്ചു…നീ ഇങ്ങനെ ടെൻഷൻ ആവല്ലേ പെണ്ണേ.. ഇന്ന് ആദം വന്നിരുന്നു.. അവൻ പറഞ്ഞതെല്ലാം കേട്ടപ്പോൾ മുതൽ മനസ്സിനൊരു ഭാരം പോലെ.. അതാ…
അവൻ എന്താ പറഞ്ഞത്.. എന്താ പ്രശ്നം ഇച്ചായാ…അതോടെ ഇന്ന് ആദം ഓഫീസിലേക്ക് വന്നതും പറഞ്ഞതും മുഴുവൻ ജോ നിധിയോട് പറഞ്ഞു… എന്തോ അവൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം.. ഞാൻ അല്ലേ ഇന്നത്തെ അവന്റെ അവസ്ഥക്ക് കാരണം എന്നൊരു തോന്നൽ…അതെങ്ങനെ ഇച്ചായൻ അവന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമാകും.. സത്യത്തിൽ ഇച്ചായൻ അവനെ രക്ഷിക്കല്ലേ ചെയ്യ്തത്.. അല്ലെങ്കിൽ അവൻ ഇന്നും അയാളെ വിശ്വസിച്ചു ജീവിച്ചേനില്ലേ.. നമ്മുടെ കുഞ്ഞിയെ മറ്റൊരു കണ്ണിലൂടെ കണ്ടയാൾ നാളെ എമിമോളെ അങ്ങനെ കാണില്ല എന്നാരുകണ്ടു.. സ്വന്തം മകന്റെ കുഞ്ഞാണെന്ന ചിന്ത ഒന്നും അയാൾക്കുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.. പിന്നെ ഈ നാട്ടിൽ നിന്ന് മാറിനിൽക്കുന്നത്… ഒന്നാലോചിക്കുമ്പോൾ അവൻ പറയുന്നത് ശരിയല്ലേ ഇച്ചായാ.. ആ വീടും ചുറ്റുപാടും ആദത്തിനും എളേമ്മക്കും അയാളുടെ ഓർമ കൊണ്ടുവരും.. അപ്പൊ അവർ അവിടെ നിന്ന് മാറിനിൽക്കുന്നത് തന്നെയല്ലേ നല്ലത്.. മനസ്സൊക്കെ ഒന്ന് ശാന്തമാകുമ്പോൾ അവർ തിരികെവരുമായിരിക്കും…
മ്മ്… ജോ ആലോചനയോടെ മൂളി..മതി ഇങ്ങനെ ഓരോന്നും ആലോചിച്ചിരുന്ന് വിഷമിച്ചത്.. ഇച്ചായൻ എഴുന്നേറ്റ് ഫ്രഷ് ആയെ.. നമുക്ക് ഒരു നൈറ്റ് ഡ്രൈവ് പോകാം.. നാളെ സൺഡേ അല്ലേ.. ഓഫീസ് ഒന്നും ഇല്ലല്ലോ.. മക്കൾക്ക് ക്ലാസും ഇല്ലാ.. ഞാൻ ഇച്ചാക്കയേയും നിച്ചുക്കയേയും മീരയെയും വിളിക്കാം.. എല്ലാവർക്കും കൂടി പോകാം.. ഫുഡും പുറത്തുന്ന് കഴിക്കാം… ചെല്ല് എഴുന്നേൽക്ക്… മ്മ്… നിധി അവനെ നിർബന്ധിച്ച് കുളിക്കാൻ പറഞ്ഞയച്ചു.. ഇന്ന് ഇങ്ങനെ ഒന്ന് പുറത്തുപോയില്ലെങ്കിൽ ഇന്ന് മുഴുവൻ ഓരോന്നും ആലോചിച്ച് അവൻ വിഷമിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.. അവൾ വേഗം നിച്ചുവിനെയും ഇച്ചുവിനെയും മീരയെയും വിളിച്ചു.. മൂന്നുകൂട്ടരും പത്തുമിനിട്ടിൽ റെഡി ആയി വരാം എന്ന് പറഞ്ഞതും അവളും മക്കളോട് റെഡി ആവാൻ പറഞ്ഞ് ഫ്രഷ് ആകാൻ കയറി..
……………..
.അച്ഛാ… ഓഹ്.. ഇവനെക്കൊണ്ട് തോറ്റല്ലോ.. തളർന്നുകിടക്കുകയാണെങ്കിലും മനുഷ്യന് ഒരു സ്വൈര്യം തരില്ലല്ലോ.. അമന്റെ അച്ഛാ എന്ന അലറൽ കേട്ടപ്പോൾ ബ്രഹ്മൻ പിറുപിറുത്തുകൊണ്ട് അമനെ കിടത്തിയിട്ടുള്ള റൂമിലേക്ക് പോയി… അയാൾ അവിടെ ചെന്നപ്പോൾ അയാനും ഇന്ദ്രനും ഉണ്ടവിടെ…എന്താടാ… എന്തിനാ നീ ഈ കിടന്നലറുന്നത്… ബ്രഹ്മൻ അമനെ നോക്കി ദേഷ്യത്തോടെ ചോദിച്ചു…
അച്ഛാ.. ഞാൻ ഈ കേൾക്കുന്നത് സത്യമാണോ…
നീ എന്താ കേട്ടത് എന്ന് പറയ് അപ്പൊ ഞാൻ പറയാം നീ കേട്ടത് സത്യമാണോ അല്ലയോ എന്ന്….
ആലുക്കൽ ഗ്രൂപ്പും നാഗാസ് ഗ്രൂപ്പും കൂടി മെർജ് ചെയ്യാൻ പോവുകയാണോ…. അമൻ ഗൗരവത്തോടെ ചോദിച്ചു…അതേ… അതിന്റെ പേപ്പർ വർക്കുകൾ നടക്കുകയാണ് ഇപ്പൊ.. അയാൾ ഒരു കൂസലുമില്ലാതെ പറഞ്ഞു…എന്തിന്… ആരോട് ചോദിച്ചിട്ടാ അച്ഛൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്….
ആരോട് ചോദിക്കണം ഞാൻ… ഇവിടെ ഇങ്ങനെ കിടക്കുന്ന നിന്നോടോ… അതോ കുറച്ച് ദിവസം കൊണ്ട് തന്നെ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കി വച്ച ഇവനോടൊ.. അയാൾ അയാനെ ദേഷ്യത്തോടെ നോക്കികൊണ്ട് പറഞ്ഞു… അവനാണ് അമനെ ഇപ്പൊ പിരികയറ്റിയത് എന്ന് അയാൾക്ക് മനസിലായിരുന്നു… അയാളുടെ നോട്ടം കണ്ടതും അയാൻ മുഖം കുനിച്ചു…പക്ഷേ അച്ഛാ.. എന്തിനാ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം… അമൻ അല്പം ശാന്തമായി ചോദിച്ചു…
ഇത് എന്റെ തീരുമാനം അല്ല.. ഈ സ്വത്തുക്കളുടെ എല്ലാം 75% ഉടമസ്ഥ ആയ നിധിയുടെ തീരുമാനം ആണ്.. പിന്നെ ബിസിനസ് എല്ലാം ആകെ പൊളിഞ്ഞു കുത്തുപാളയെടുക്കുന്നതിനേക്കാളും നല്ലത് ഇതാണെന്ന് എനിക്കും ഇവനും തോന്നി.. അതാ നിധിയും ജോയും പറഞ്ഞപ്പോൾ ഞങ്ങൾ സമ്മതിച്ചത്… അല്ലെടാ.. അയാൾ ഇന്ദ്രനോട് ചോദിച്ചു.. ഇന്ദ്രൻ അതിന് അതേ എന്ന രീതിയിൽ തലയാട്ടിക്കാട്ടി…
പക്ഷേ അച്ഛാ.. ഇതിപ്പോ നമ്മൾ അവന്റെ ആ ജോയുടെ പണിക്കാർ ആയതുപോലെയായില്ലേ… ഇനി അവന്റെ താഴെ വേണ്ടേ നമ്മൾ ജോലി ചെയ്യാൻ.. അമൻ അസ്വസ്ഥതയോടെ ചോദിച്ചു…
വേണം… അതിനെന്താ…. അതിനെന്താണെന്നോ.. ഇതിപ്പോ നമ്മൾ അവന്റെ ഔദാര്യത്തിൽ ജീവിക്കുന്നതുപോലെയാവില്ലേ….അല്ലെങ്കിലും നമ്മൾ ഇപ്പൊ അവന്റെ ഔദാര്യത്തിൽ തന്നെയല്ലേ ജീവിക്കുന്നത്… അയാൾ അല്പം പുച്ഛത്തോടെ ചോദിച്ചു…അവന്റെ ഔദാര്യത്തിലോ.. അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്.. അമൻ ഒന്നും മനസിലാകാതെ ചോദിച്ചു….
പിന്നല്ലാതെ നമ്മൾ ഇപ്പൊ ജീവിക്കുന്നത് ആരുടെ വീട്ടിലാ… അവന്റെ ഭാര്യക്ക് അവകാശപ്പെട്ട വീട്ടിൽ… ഇപ്പൊ നമ്മൾ കമ്പനിയിൽ നിന്ന് കൈപ്പറ്റുന്ന ലാഭവിഹിതത്തിന്റെ 75% ശതമാനത്തിന് അവകാശി ശരിക്കും നിധിയാണ്… അവർ പക്ഷേ അതൊന്നും നോക്കാതെ കിട്ടുന്ന പ്രോഫിറ്റ് കറക്റ്റ് മൂന്നായി പങ്കുവെക്കുന്നുണ്ട്… എനിക്ക് ഒരു ഭാഗം ഇവന് ഒരു ഭാഗം ബാക്കി അവർക്കും.. അവർക്ക് അതിന്റെ വല്ല ആവശ്യവും ഉണ്ടോ.. ഇല്ലാ.. അപ്പൊ അത് അവരുടെ ഔദാര്യം അല്ലേ…. നിധിയോടും അവളുടെ കുടുംബത്തോടും ഞാനും നീയുമടക്കം ചെയ്യ്തത് വച്ചുനോക്കുമ്പോൾ അവൾ ഇങ്ങനെ നമ്മളെ പരിഗണിക്കുന്നതിന് ആ കുഞ്ഞിനെ തൊഴണം.. അല്ലെങ്കിൽ ആരെങ്കിലും സ്വന്തം അച്ഛനും അമ്മക്കും ദ്രോഹം ചെയ്തവരെ ഇങ്ങനെ തീറ്റിപ്പോറ്റുമോ.. അതുകൊണ്ട് ഒരു കാര്യം ഞാൻ പറയാം.. മര്യാദക്ക് അവർ പറയുന്നത് എന്താണെങ്കിൽ അത് സമ്മതിച്ച് മിണ്ടാതെ ഇരുന്നോ.. അല്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥ ഉണ്ടാകും.. ഞാൻ പറഞ്ഞില്ലെന്ന് വേണ്ടാ… അത്രയും പറഞ്ഞ് അയാൾ വെട്ടുതിരിഞ്ഞു അവിടെ നിന്ന് പോയി…
അയാനും അമനും പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു….
തുടരും…
അടുത്തൊരു പാർട്ടോടെ നമ്മള് നിയതിക്ക് കർട്ടൻ ഇടും ട്ടാ… 🥳🥳🥳നിയതിയുടെ ലാസ്റ്റ് രണ്ട് പാർട്ട് ഡിലീറ്റ് ആയിപ്പോയി.. അത് റീപോസ്റ്റ് ചെയ്യുന്നുണ്ട്…

by