രചന – ഇഷ ജാൻവി
മാമൻ പറഞ്ഞ കാര്യം കേട്ട് എല്ലാവരുടെയും സന്തോഷം നിലച്ചു
അമ്മക്ക് സങ്കടം സഹിക്കാൻ കഴിയാതെ സോഫയിൽ ഇരുന്നു കരയാൻ തുടങ്ങി
അച്ഛൻ എന്ത് ചെയ്യണം എന്ന അറിയാതെ പകച്ചു നിൽക്കുകയാണ്
മാമൻ പറഞ്ഞ വാർത്ത എന്റെ കാതുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
ഇല്ലാ ഒരിക്കലും ഇല്ലാ ഈശ്വര അവർക്ക് ആള് മാറിയത് ആയിരിക്കണേ
മാമാ ആരാ മാമനെ വിളിച്ചു ഇത് പറഞ്ഞത്
അജു ആണ് ഇപ്പൊ വിളിച്ചേ അവൻ അവിടെ ഉണ്ട് നമ്മളോട് പെട്ടെന്ന് അവിടേക്ക് പോകാൻ പറഞ്ഞു
എന്റെ കണ്ണാ കേട്ട് വാർത്ത സത്യം ആകല്ലേ
എന്ന ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു
അളിയാ നിങ്ങൾ തന്നെ
കാര്യങ്ങൾ നന്ദിനി ചേച്ചിയോട് പറ
എന്താ ശിവ എന്ത് കാര്യമാ എന്നോട് പറയേണ്ടത്
നി തന്നെ പറഞ്ഞോ നീയും എന്റെ അനിയൻ അല്ലേ
എന്ന പറഞ്ഞുകൊണ്ട് അപ്പച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു
അച്ഛൻ എന്ത് പറയും എന്ന അറിയാതെ അപ്പച്ചിയെ നോക്കി
ഏട്ടാ എന്താ കാര്യം ആരെങ്കിലും ഒരാൾ പറ
അത് കുഞ്ഞോളെ നമുക്ക് ഒരു സ്ഥലം വരെ പോയിട്ട് വരാം നീ ഒന്ന് റെഡി ആകു
പോകാനോ എവിടെ പോകാൻ ഈ ഏട്ടൻ എന്താ പറയുന്നേ ഇവിടെ നൂറു കൂട്ടം ജോലി ഉണ്ട് എന്നിട്ടാണോ ഇങ്ങനെ പറയുന്നത
ആ ജോലി ഒക്കെ നമുക്ക് പിന്നെ ചെയ്യാം പെട്ടെന്ന് റെഡി ആക്
അച്ഛൻ അല്പം ഗൗരവത്തിൽ പറഞ്ഞത് കൊണ്ട് അപ്പച്ചി പിന്നെ ഒന്നും പറയാതെ പോയി
അച്ഛൻ എന്നെയും അമ്മയും ഒന്ന് നോക്കി അതിന്റെ അർത്ഥം ഞങ്ങളോടും പോയി റെഡി ആകാൻ ആണ്
ഞാനും അമ്മയും റെഡി ആയി വന്നു
അച്ഛമ്മയോടും മുത്തശ്ശിയോടും ഒന്നും പറഞ്ഞിട്ടില്ല
മാമിമാർ വീട്ടിൽ നിൽക്കാം എന്ന പറഞ്ഞു
കല്യാണ തലേന്ന് ആയതുകൊണ്ട് തന്നെ ഒരുപാട് ആളുകൾ വരുന്നുണ്ട്
അവരോട് ഒക്കെ ഒരു അത്യാവിശ കാര്യത്തിന് പോകുന്നത് ആണെന്ന് പറഞ്ഞു
ഞാനും അച്ഛനും അമ്മയും മാമനും അപ്പച്ചി ആണ് പോയത്
അപ്പച്ചി കുറെ സമയം ആയി എന്തൊക്കെയോ ചോദിക്കുന്നു പക്ഷേ അച്ഛൻ ഒരു മറുപടിയും കൊടുത്തില്ല
കാറിൽ ഇരിക്കുമ്പോളും എനിക്ക് എന്റെ കണ്ണുനീരിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല
പുറത്തേക്ക് മുഖം തിരിച്ചു ഞാൻ ഇരുന്നു
പെട്ടെന്ന് കാർ ബ്രേക്ക് ചവിട്ടിയപ്പോൾ ആണ് ഞാൻ ഞെട്ടിയത്
കാർ കൊണ്ട് നിർത്തിയിരിക്കുന്നത് ഒരു ഹോസ്പിറ്റലിന്റെ മുന്നിൽ ആണ്
അപ്പച്ചി ആകെ വല്ലാതായിട്ടുണ്ട്
ഏട്ടാ… എന്താ… എന്തിനാ നമ്മൾ ഇവിടെ വന്നത്
അപ്പച്ചി ഓരോന്ന് ചോദിക്കുമ്പോഴും വാക്കുകൾ ഇടറുന്നുണ്ടായിരുന്നു
കുഞ്ഞോളെ വാ
എന്ന പറഞ്ഞു അച്ഛൻ ചെറിയമ്മയുടെ കൈയും പിടിച്ചു നടന്നു
Icu വിന്റെ മുന്നിൽ അജുവും ഉണ്ണിയും നിൽക്കുന്നുണ്ട്
ഞങ്ങളെ കണ്ട ഉടനെ അവര് ഞങ്ങളുടെ അടുത്തേക്ക് വന്നു
ഇപ്പൊ എങ്ങനെ ഉണ്ട് മോനെ അവന്
അച്ഛൻ ചോദിച്ചു
ഒന്നും പറയാൻ ആയിട്ടില്ല
ഏട്ടാ ഇനി എങ്കിലും ഒന്ന് പറ ആരാ ഇവിടെ
അപ്പച്ചി കരഞ്ഞു കൊണ്ട് ആണ് ചോദിച്ചേ
കുഞ്ഞോളെ നീ ഇങ്ങനെ കരയല്ലേ അവന് ഒന്നുമില്ല
ഏട്ടാ എന്റെ ഹരി…
പിന്നീട് ഒന്നുംഅപ്പച്ചി പറഞ്ഞില്ല അച്ഛന്റെ കൈകളിൽ വീണു പോയിരുന്നു
കുറെ വിളിച്ചെങ്കിലും എഴുന്നേറ്റില്ല ഡോക്ടറെ വിളിച്ചു
ബി പി കുറഞ്ഞിട്ട ആണെന്ന് പറഞ്ഞു
അപ്പച്ചിഒരു റൂമിൽ ആക്കി
ഞാനും അമ്മയും അവിടെ നിന്നു
ഇപ്പോഴും മാമൻ പറഞ്ഞത് എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല
അജു ആണ് നേരത്തെ മാമനെ ഫോൺ ചെയ്തത്
ഹരി ഏട്ടൻ വീട്ടിലേക്ക് വരുന്ന വഴിയിൽ ആക്‌സിഡന്റ് ആയി
ഇടിച്ചിട്ട വണ്ടി നിർത്താതെ പോയി
ആ സമയത്ത് അവിടെ ആരും ഉണ്ടായിരുന്നില്ല
അതുകൊണ്ട ഹോസ്പിറ്റലിൽ എത്തിക്കാൻ വൈകിയിരുന്നു
ഇപ്പൊ കുറച്ച് ക്രിട്ടിക്കൽ ആണെന്ന പറഞ്ഞത് ഒരു ഓപ്പറേഷൻ വേണ്ടി വരും എന്നും പറഞ്ഞിരുന്നു
മോനേ…….
ഇതൊക്കെ ആലോചിച്ച നിൽക്കുമ്പോൾ ആണ് അപ്പച്ചി ഞെട്ടി എഴുന്നേറ്റിട്ട് മോനെ എന്ന വിളിച്ച കരയാൻ തുടങ്ങി
റൂമിൽ നിന്ന് പുറത്തേക്ക് ഓടി icu വിന്റെ മുന്നിൽ എത്തി അച്ഛനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി
അച്ഛൻ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട് പക്ഷേ അതൊന്നും അപ്പച്ചി ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല
കുറെ സമയം കരഞ്ഞു തളർന്നു പോയി
ഞങ്ങൾ അപ്പച്ചിയെ വീണ്ടും റൂമിൽ കിടത്തി
അവിടെ നിന്നിട്ട് മനസിന് ഒരു സമാധാനവും കിട്ടുന്നില്ല
അതുകൊണ്ട് ഞാൻ അമ്മയെ അവിടെ ആക്കിയിട്ട് അച്ഛന്റെ അടുത്ത പോയി
അച്ഛാ ഡോക്ടർ എന്താ പറഞ്ഞെ
ഒന്നും പറയാറ് ആയിട്ടില്ല മോളെ
അവര് കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട് എന്നാ പറഞ്ഞെ
പക്ഷേ
എന്താ അച്ഛാ
അധികം പ്രതീക്ഷിക്കണ്ട എന്നും പറഞ്ഞു
ഞാൻ പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല
ഒരു ഒഴിഞ്ഞ സ്ഥലത്ത് പോയി നിന്നു കുറെ കരഞ്ഞു
എന്റെ കണ്ണാ എന്റെ ഹരി ഏട്ടന് ഒന്നും വരുത്തരുതേ
ജീവനോടെ എനിക്ക് തിരികെ തരണേ
ആരോ എന്റെ ഷോൾഡറിൽ പിടിച്ചപ്പോൾ ആണ് ഞാൻ എന്റെ കരച്ചിൽ നിർത്തിയത്
നോക്കിയപ്പോൾ അജു അവനെ കെട്ടിപിടിച്ചു കരഞ്ഞു
അവൻ എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ അതൊന്നും കേട്ടില്ല
എന്നെ കാണാഞ്ഞിട്ട് അച്ഛൻ അജുവിനെ വിളിച്ചു
ഞങ്ങൾ വേഗം അച്ഛന്റെ അടുത്തേക്ക് പോയി
അവിടെ പോയപ്പോൾ അപ്പച്ചിയുണ്ട് അച്ഛന്റെ ഷോൾഡറിൽ തല വെച്ച കിടക്കുന്നു
നീ എവിടെ പോയതാ മോളെ
അത് അച്ഛാ ഞാൻ
നന്ദ മോള് ഇവിടെ ഉണ്ടായിരുന്നോ
ഏട്ടാ നാളെ അല്ലേ അവളുടെ കല്യാണം നിങ്ങൾ വേഗം വീട്ടിലേക്ക് പോയിക്കോ എല്ലാവരും അവിടെ നിങ്ങളെ അന്വേഷിക്കുന്നുണ്ടാവും
അപ്പച്ചി കരഞ്ഞു കൊണ്ട് ആണ് ഇത്രയും പറഞ്ഞത്
ചെറിയമ്മ പറഞ്ഞപ്പോൾ ആണ് എനിക്കും ഓർമ വന്നത് നാളെ എന്റെ കല്യാണം ആണെന്ന്
ഞാൻ അച്ഛന്റെ മറുപടിക്കായി കാത്തിരുന്നു
തുടരും

by