രചന – ആർദ്ര അമ്മു
ആഹ് മോളെത്തിയോ എന്താ വൈകിയേ???????? ഹരിയുടെ ചോദ്യം കേട്ടാണ് അവൾ ശരണിൽ നിന്ന് നോട്ടം പിൻവലിച്ചത്. അത്…. പിന്നെ……. കടയിലൊക്കെ കയറി വന്നപ്പോൾ താമസിച്ചു പോയി. അവൾ വിളറിയ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി. അഭി കവറുമായി അകത്തേക്ക് വരുമ്പോഴാണ് ശരണിനെ കാണുന്നത്. ആഹ് ഇതാര് ശരണോ????? രാവിലെ വരുമെന്ന് ദേവ് പറഞ്ഞിരുന്നു. അല്ല അവനെന്തേ എന്നിട്ട്???? അഭി ശരണിനോടായി ചോദിച്ചു. അവൻ ശ്രീക്കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോയി. ഹരി ആയിരുന്നു മറുപടി കൊടുത്തത്. അവൻ കിട്ടിയ അവസരം നന്നായിട്ട് മുതലെടുക്കുവാ……. അത് കേട്ട് ശരൺ ചിരിച്ചു. ഇതെല്ലാം കണ്ടു ഏകദേശം കിളിപോയ അവസ്ഥയിൽ നിൽക്കുകയാണ് ശീതൾ. എന്താ നടക്കുന്നതെന്ന് മനസ്സിലാവാതെ മിഴിച്ചവൾ നിന്നു. ഈ സമയം അടുക്കളയിൽ നിന്നൊരു ട്രേയുമായി ജാനകി വന്നു. ഇത്രയും സമയമായില്ലേ അതുകൊണ്ട് ചായ എടുക്കുന്നില്ല ഇതിപ്പൊ ജ്യൂസാണ്. ശരണിനോട് ചിരിയോടെ പറയുമ്പോഴാണ് അവന്റെ കയ്യിലിരിക്കുന്ന പൊന്നു മോളെ ശ്രദ്ധിക്കുന്നത്. അവർ തിരിഞ്ഞു നോക്കിയപ്പോഴാണ് അഭിയേയും ശീതളിനെയും കാണുന്നത്.
ആഹാ നിങ്ങളെത്തിയോ മോൾ വന്നിട്ട് കുടിക്കാനെടുക്കാം എന്ന് കരുതി ഇരുന്നതാ പിന്നെ നിങ്ങളെ കാണാതിരുന്നപ്പോൾ ഞാൻ തന്നെ എടുത്തതാ. ഇനിയിപ്പോ മോളെത്തിയല്ലോ ദാ മോൾ തന്നെ ശരണിന് ഇത് കൊടുത്തോളൂ. അവർ ട്രേ അവൾക്ക് നേരെ നീട്ടി. ഞാനോ???????????? അവൾ ഞെട്ടലോടെ ചോദിച്ചു. ആഹ് മോൾ തന്നെ അതല്ലേ നാട്ടുനടപ്പ് മടിച്ചു നിൽക്കാതെ കൊടുക്ക് കുട്ടി. ഇത് കേട്ട് കൊണ്ട് അവിടേക്ക് വന്ന മുത്തശ്ശി കൂടി പറഞ്ഞപ്പോൾ അവൾ സംശയത്തോടെ ജാനകിയുടെ കയ്യിൽ നിന്ന് ട്രേ വാങ്ങി. അവൾ ട്രേയുമായി ശരണിന് നേരെ നടന്നു. അവന് മുന്നിലേക്ക് ട്രേ നീട്ടി പിടിച്ചു. അവൻ അവളെ ഒന്ന് നോക്കി ചിരിയോടെ ഒരു ഗ്ലാസ് ജ്യൂസ് എടുത്തു. അവൾ ബാക്കി ട്രേയിലിരുന്ന 2 ഗ്ലാസ് ഹരിക്കും അഭിക്കും കൊടുത്ത് മാറി നിന്നു. ശരണിന്റെ കയ്യിലിരുന്ന പൊന്നുവിന്റെ കണ്ണുകൾ അവന്റെ കയ്യിലെ ജ്യൂസിൽ ആണെന്ന് കണ്ട അവൻ പതിയെ അത് കുഞ്ഞിന്റെ ചുണ്ടോട് അടുപ്പിച്ചു. അവനെ നോക്കി ചിരിയോടെ അവൾ ജ്യൂസ് കുടിച്ചു.
ഹൈ…… നല്ല മധുരം…………. അങ്കിളും കുച്ചോ…………………. അവൾ ഗ്ലാസിൽ പിടിച്ച് അത് ശരണിന്റെ ചുണ്ടോട് ചേർത്തു. അവൻ ചിരിയോടെ അത് കുടിക്കുകയും അവളെ നോക്കി തലയാട്ടുകയും ചെയ്യുന്നത് നോക്കി എല്ലാവരും നിറ ചിരിയോടെ നിന്നു. അവരുടെ കളികൾ നോക്കി നിൽക്കുന്ന ശീതളിനെ കണ്ട് ഹരി ജാനകിയെ നോക്കി കണ്ണ് കാണിച്ചു. അവർ അത് കണ്ട് മനസ്സിലായി എന്ന അർത്ഥത്തിൽ പാർവതിയെ നോക്കി. അവർ രണ്ടുപേരും കൂടി ശീതളിനെ വിളിച്ചു മാറ്റി നിർത്തി. മോളെ ഞങ്ങൾക്കൊരു കാര്യം പറയാനുണ്ട്. ജാനകി തുടക്കമിട്ടു. അതിനെന്താ ജാനു അമ്മേ ഒരു മുഖവുരയുടെ ആവശ്യം എന്തായാലും പറഞ്ഞോളൂ. അത്…… മോളെ ശരൺ മൊൻ ഇപ്പൊ വന്നത് മോളെ പെണ്ണ് കാണാനാ……. എന്താ?????????? വിശ്വാസം വരാതെ അവൾ അവരെ നോക്കി. അതേ മോളെ ശരണിന് നിന്നെയും കുഞ്ഞിനേയും ഒരുപാട് ഇഷ്ടാ. നിന്നെ മാത്രേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞു നിൽകുവാ. ഇന്നലെ ഋഷി വിളിച്ചിത് പറഞ്ഞപ്പോൾ ഞങ്ങൾക്കും ഒരു ഞെട്ടലായിരുന്നു.
പിന്നെ ആലോചിച്ചപ്പോൾ ഇതാണ് ശരിയെന്ന് തോന്നി. ശരണിന്റെ കൂടെ നീയും കുഞ്ഞും സുരക്ഷിതമായിരിക്കും അത് മാത്രമല്ല എത്ര കാലം നീയിങ്ങനെ ഒറ്റയ്ക്ക് ജീവിക്കും. നാളെ പൊന്നു മോൾക്ക് ഒരച്ഛന്റെ സ്നേഹവും വാത്സല്യവും സംരക്ഷണവുമെല്ലാം വേണ്ടേ ഇന്നല്ലെങ്കിൽ നാളെ അവളത് ആഗ്രഹിക്കും ????? അച്ഛനില്ലാതെ വളർന്ന മോൾക്ക് അത് ഞങ്ങൾ പറയാതെ തന്നെ അറിയാമല്ലോ???? അതുകൊണ്ട് മോളിതിന് സമ്മതിക്കണം. പക്ഷെ…. ഞാനെങ്ങനെ……. എന്നെകൊണ്ട് കഴിയില്ല………. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. മോളെ അമ്മ ഒന്ന് പറയട്ടെ………. എന്റെ മോനാണ് മോളുടെ ഈ അവസ്ഥയ്ക്ക് കാരണം. അതുകൊണ്ട് തന്നെ മോളിങ്ങനെ കഴിയുന്നത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. ഞങ്ങൾക്കെല്ലാം മോളെ ഒരുപാട് ഇഷ്ടമാണ്. പ്രസവിച്ചു വളർത്തിയില്ലെങ്കിലും നിന്നെ മനസ്സുകൊണ്ട് ഞാൻ സ്വന്തം മകളെ പോലെയാണ് കാണുന്നത്. അതുകൊണ്ട് മോളുടെ നല്ല ഭാവിക്ക് വേണ്ടിയാ അമ്മ പറയുന്നത് ഈ വിവാഹത്തിന് മോൾ സമ്മതിക്കണം.
പാർവതി അവളോടായി പറഞ്ഞു. അവൾ നിസ്സഹായയായി അവരെ നോക്കി. മോളൊന്ന് അങ്ങോട്ട് നോക്കിയേ……. പുറത്ത് നിന്ന് നോക്കുന്ന ഒരാൾ അത് അച്ഛനും മോളുമല്ലാന്ന് പറയുവോ???? ശരണിനെയും അവന്റെ കയ്യിലിരിക്കുന്ന പോന്നു മോളെയും ചൂണ്ടി അവർ പറഞ്ഞു. ശരിയാണ് പുറത്ത് നിന്നാര് കണ്ടാലും അച്ഛനും മകളുമാണന്നേ പറയൂ. അവൾ മനസ്സിലോർത്തു എന്നിട്ടും എന്തോ സമ്മതിക്കാൻ ഒരു തടസ്സം. ചിലപ്പോൾ അപഹർഷതാബോധം ആയിരിക്കും. അവൾ ഒന്നും പറയാതെ നിന്നു. മോളെ സ്വന്തം മകൻ കാണിച്ചു കൂട്ടിയ കൊള്ളരുതായ്മകൾ ഓർത്ത് ഇന്നും വേദന തിന്ന് ജീവിക്കുന്ന ഓർമ്മയാണ് ഞാൻ. അവൻ കാരണം നീയും മോളും ഇങ്ങനെ ജീവിക്കുന്നത് കണ്ട് മരിച്ചാൽ ഈ ജന്മം എനിക്ക് മോക്ഷം കിട്ടില്ല. അതുകൊണ്ട് എന്റെ മോൾ സമ്മതിക്കണം. മനസ്സിൽ തട്ടിയാണ് നീയെന്നെ അമ്മേ എന്ന് വിളിച്ചതെങ്കിൽ എന്റെ മോൾ സമ്മതിക്കും. സമ്മതിക്കില്ലേ?????????? നിറ കണ്ണുകളോടെ പാർവതി പറഞ്ഞു നിർത്തി.
എനിക്ക്…… എനിക്ക്…….. സമ്മതമാണമ്മേ എല്ലാവരോടും പറഞ്ഞോളൂ ……….. വിറയ്ക്കുന്ന അധരങ്ങളോടെ അവൾ പറഞ്ഞു നിർത്തി. സത്യാണോ മോളെ??????? സത്യം ഞാൻ കാരണം എന്റെ അമ്മ വേദനിക്കരുത്. ഒറ്റ ദിവസം കൊണ്ട് ഞാൻ മനസ്സിലാക്കിയതാ ഈ മനസ്സിന്റെ നന്മയും സ്നേഹവും അതുകൊണ്ട് തന്നെ എന്റെ അമ്മ പറയുന്നത് പൂർണ്ണ മനസ്സോടെയാണ് ഞാൻ സമ്മതിച്ചത്. പാർവതി നിറഞ്ഞ കണ്ണുകളോടെ സ്നേഹത്തോടെ വാത്സല്യത്തോടെ അവളെ ചേർത്ത് നിർത്തി നെറുകിൽ ചുംബിച്ചു. ഞാൻ ഹരിയേട്ടനോട് പറയട്ടെ ഈ സന്തോഷ വാർത്ത. അതും പറഞ്ഞ് സന്തോഷത്തോടെ അവർ സ്വീകരണ മുറിയിലേക്ക് പോയി. അവളെ നോക്കി നിൽക്കുന്ന ജാനകിയെ നോക്കി പുഞ്ചിരിച്ച് അവരുടെ കൂടെ അങ്ങോട്ട് നടക്കുമ്പോഴും മനസ്സിൽ തന്റെ തീരുമാനത്തെ പറ്റി ഒരു സംവാദം തന്നെ നടക്കുന്നുണ്ടായിരുന്നു. കലുഷിതമായ മനസ്സുമായി അവൾ നടന്നു. സ്വീകരണമുറിയിൽ എത്തിയപ്പോൾ തന്നെ ഹരി സന്തോഷത്തോടെ അവൽക്കരികിലേക്ക് നടന്നു.
സത്യാണോ എന്റെ മോൾക്കീ വിവാഹത്തിന് സമ്മതമാണോ????? അതേ അച്ഛാ എനിക്ക് സമ്മതമാണ്. അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി. സന്തോഷമായി മോളെ മനസ്സ് നിറഞ്ഞു. അയാൾ സന്തോഷത്തോടെ അവളെ ചേർത്ത് നിർത്തി. അവൾ എല്ലാവരുടെയും മുഖത്തേക്ക് നോക്കി. എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ അവൾ പുഞ്ചിരിയുടെ മുഖം മൂടി എടുത്തണിഞ്ഞു. ഒരിക്കൽ പോലും അവൾ ശരണിന്റെ മുഖത്തേക്കവൾ നോക്കിയില്ല. നോക്കിയില്ലെങ്കിലും അവിടെ ആശ്ചര്യം മാത്രമായിരിക്കും എന്നവൾക്ക് അറിയാമായിരുന്നു. ഇനി ചെക്കനും പെണ്ണും സംസാരിക്കുന്ന ചടങ്ങിലോട്ട് കടക്കാമല്ലേ????? അഭി ഹരിയോടായി ചോദിച്ചു. അതേ. മോളെ നീ മോനെയും കൂട്ടി മുറിയിലേക്ക് പൊക്കോ അവിടെ സ്വസ്ഥമായി നിന്ന് സംസാരിക്കാമല്ലോ???? ഹരി അവളോടായി പറഞ്ഞു. ഒന്നും മിണ്ടാതെ ഒരു ചെറു ചിരി എല്ലാവർക്കും സമ്മാനിച്ചവൾ അവളുടെ മുറിയിലേക്ക് നടന്നു. ശരൺ അവളെ പിന്തുടർന്നു. തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി അവൾ നിന്നു. പുറകിൽ ശരണിന്റെ സാമീപ്യം അറിഞ്ഞിട്ട് പോലും അവൾ തിരിഞ്ഞു നോക്കിയില്ല.
ഏറെ നേരം മൗനത്തെ കൂട്ട് പിടിച്ചവർ നിന്നു. ശീതൾ………………… നിശബ്ദതയ്ക്ക് ഭംഗം വരുത്തി അവനവളെ വിളിച്ചു. ശരൺ ശരിക്കും പൂർണ്ണമനസ്സോടെയല്ല ഞാനീ വിവാഹത്തിന് സമ്മതിച്ചത് അമ്മയുടെ ഒരാളുടെ കണ്ണീരിന് മുന്നിൽ കണ്ണടയ്ക്കാൻ തോന്നിയില്ല അത് കൊണ്ട് മാത്രമാണ് ഞാൻ സമ്മതിച്ചത്. പ്രണയം നടിച്ചൊരാൾ ആഴത്തിൽ മുറിവേൽപ്പിച്ചതാണീ മനസ്സ്. ആ മുറിവിന്നും പൊറുക്കാതെ കിടക്കുകയാണ്. അതുകൊണ്ട് തന്നെ മനസ്സിൽ പെട്ടന്ന് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ എന്നെ കൊണ്ടാവില്ല. വിവാഹം കഴിഞ്ഞാലും നിങ്ങൾക്ക് നല്ലൊരു ഭാര്യയാവാൻ എന്നെകൊണ്ട് കഴിഞ്ഞെന്ന് വരില്ല. എന്നെ പോലൊരു പെണ്ണിനെ നിങ്ങൾക്ക് ചേരില്ല. നാളെ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തോന്നുമ്പോഴേക്കും നല്ലൊരു ജീവിതം തന്നെ നഷ്ടമായിരിക്കും. ഇന്ന് കാണിക്കുന്ന സ്നേഹം അന്ന് ചിലപ്പോൾ കാണില്ല അതെന്റെ മോൾക്ക് സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല. വെറുതെ എന്റെ മോൾക്ക് ആശകൾ കൊടുക്കരുത്. കിതപ്പോടെ അവൾ പറഞ്ഞു നിർത്തി. കുറച്ചു നേരം അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു. പിന്നെ അവൻ പറയാനാരംഭിച്ചു.
എനിക്കറിയാമായിരുന്നു നീ പൂർണ്ണമനസ്സോടെയല്ല സമ്മതിച്ചതെന്ന്. നിന്റെ മുഖം കാണുമ്പോൾ തന്നെ എനിക്കത് മനസ്സിലാവും. നിന്നെ ഞാൻ സ്നേഹിച്ചത് നിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ട് തന്നെയാ. നീ എന്റെ സ്നേഹം മനസ്സിലാക്കും വരെ കാത്തിരിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. നിന്റെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഒരിക്കലും ഞാൻ വരില്ല. ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ തൊടുന്നവൻ ഒരിക്കലും ഒരാണല്ല. പിന്നെ നിന്നെപോലൊരു പെണ്ണിനെ എനിക്ക് ചേരില്ലെന്ന് തീരുമാനിക്കേണ്ടത് നീയല്ല. നിന്നെക്കാൾ നല്ലൊരു പെണ്ണിനെ ചിലപ്പോൾ എനിക്ക് കിട്ടിയെന്ന് വരാം. പക്ഷെ നിന്നെ എനിക്ക് കിട്ടല്ലല്ലോ???? ഞാനാഗ്രഹിച്ചതും സ്നേഹിച്ചതും ചങ്കിൽ കൊണ്ട് നടന്നതും നിന്നെ മാത്രാ എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്. മറക്കാൻ പല തവണ ശ്രമിച്ചിട്ടും കൂടുതൽ ആഴത്തിൽ എന്റെ ഹൃദയത്തിൽ വേരൂന്നിയത് നിന്റെ മുഖം മാത്രമാണ്. അവനൊന്നു നിർത്തി.
അവളുടെ കണ്ണുകളിൽ തെളിയുന്ന ഭാവം കണ്ടു ഒരുനിമിഷം നിന്നു പിന്നെ വീണ്ടും തുടർന്നു. പൊന്നു മോളെ ഞാൻ കണ്ടത് എന്റെ സ്വന്തം മോളായിട്ട് തന്നെയാ. അവളെ എടുക്കുമ്പോൾ ചുംബിക്കുമ്പോൾ അവൾക്കായി എന്തെങ്കിലും വാങ്ങുമ്പോഴെല്ലാം ഞാൻ അനുഭവിക്കുന്ന സന്തോഷത്തിന് അതിരുകളില്ല. അവളുടെ അച്ഛൻ ഞാൻ തന്നെയാ. എന്നിലെ പിതൃവാത്സല്യം ഞാനറിഞ്ഞത് പൊന്നു മോളെ കണ്ടത് മുതലാ. ഒരു കുഞ്ഞിന്റെ അച്ഛനാവാൻ ജനിപ്പിക്കണം എന്നില്ല മനസ്സിൽ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതി സ്നേഹിച്ചാൽ മതി. എന്റെ മനസ്സിൽ അവൾ എന്റെ മകൾ തന്നെയാണ് അതിനി ആരൊക്കെ അല്ലെന്ന് പറഞ്ഞാലും അതിന് മാറ്റമില്ല. എന്റെ ശ്വാസം നിലയ്ക്കുന്നത് വരെ നിന്നെയും കുഞ്ഞിനെയും ഞാൻ ഉപേക്ഷിക്കില്ല എനിക്ക് വേണം നിങ്ങളെ രണ്ടുപേരെയും. അത്രയും ഉറച്ച സ്വരത്തിൽ പറഞ്ഞവൻ അവളുടെ മറുപടി കാക്കാതെ പുറത്തേക്കിറങ്ങി. സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കുവാണല്ലോ ശരൺ………… പക്ഷെ പഴയതൊന്നും മറക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ ഈശ്വരാ എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത് ??????????? അവൾ നിറ കണ്ണുകളോടെ അവന്റെ പോക്കും നോക്കി നിന്നു. ———- ഋഷിയുടെ വണ്ടി മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരുന്നു.
അതെ എങ്ങോട്ടാ ഈ പോവുന്നത്????? ശ്രീ സംശയത്തോടെ അവനോടായി ചോദിച്ചു. ഊളമ്പാറയിലേക്ക് നിന്നെ അവിടെ കൊണ്ടാക്കാൻ പോകുവാ എന്തെ???? അവന്റെ മറുപടി കേട്ടവൾ വെട്ടിത്തിരിഞ്ഞവൾ ഇരുന്നു. അവളുടെ പ്രവർത്തി കണ്ട് ചിരിയോടെ അവൻ ഇരുന്നു. അവളെ ആദ്യമായി കണ്ട സ്ഥലത്ത് അവൻ ബൈക്ക് നിർത്തി. മ്മ്മ്മ് ഇറങ്ങ്…………. അവൻ തിരിഞ്ഞവളോടായി പറഞ്ഞു. ഇവിടെയോ?????? അവൾ സംശയത്തോടെ ചോദിച്ചു. എന്തെ ഇവിടെ ഇറങ്ങില്ലേ ഊളമ്പാറയിൽ തന്നെ പോണോ???? അവൻ തിരിച്ചു ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിറങ്ങി. അവനും ബൈക്ക് സൈഡിലായി ഒതുക്കി അതിൽ നിന്നിറങ്ങി. ചുറ്റും നോക്കുന്ന അവളുടെ കൈയിൽ പിടിച്ചവൻ മുന്നോട്ട് നടന്നു. അന്ന് മഴയത്ത് കയറി നിന്ന അടഞ്ഞു കിടക്കുന്ന കടവരാന്തയിലേക്ക് അവൻ നടന്നു. ഒന്നും മനസ്സിലായില്ലെങ്കിലും അവൾ മിണ്ടാതെ അവനോടൊപ്പം നടന്നു. അവളെയും കൊണ്ട് അങ്ങോട്ട് കയറി നിന്നു. ദേ ഇവിടെ വെച്ചാണ് എന്റെ നന്ദൂട്ടനെ ഞാനാദ്യമായി കാണുന്നത്. അവളെ നോക്കി അവൻ പറഞ്ഞു. അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി. അവൻ അവളെ നോക്കി ചിരിയോടെ അന്നത്തെ സംഭവം വിവരിച്ചു. എന്നിട്ട് ഞാനെന്താ അന്ന് ഋഷിയേട്ടനെ കാണാതിരുന്നത്???????? അവൾ അവനോടായി ചോദിച്ചു.
അതിന് നീ എന്നെ ഒന്ന് നോക്കിയിട്ട് വേണ്ടേ കാണാൻ മഴയും നോക്കി വെള്ളത്തിൽ കളിക്കുന്ന നീയെങ്ങനെ എന്നെ കാണും????? ഈ………. അവൾ അവനെ നോക്കി ഇളിച്ചു. അതില്ലേ എനിക്ക് മഴ ഭയങ്കര ഇഷ്ടാ അതിങ്ങനെ പെയ്തിറങ്ങുമ്പോഴുണ്ടല്ലോ ഋഷിയേട്ടാ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. അവൾ നിവിൻ പോളി സ്റ്റൈലിൽ പറഞ്ഞു. അവൻ അവളുടെ ഡയലോഗ് കേട്ട് ചിരിച്ചു. സത്യത്തിൽ മഴയോട് വല്യ താല്പര്യം ഒന്നും തോന്നാതിരുന്ന ഞാൻ മഴയെ ആസ്വദിക്കാനും സ്നേഹിക്കാനും തുടങ്ങിയത് അന്ന് മുതലാ. ഇത്രയൊക്കെ ഇഷ്ടം എന്നോട് ഉണ്ടായിട്ടാണോ രാവിലെ എന്റെ കൈ പിടിച്ചു തിരിച്ചത്?????? അവൾ ഇടുപ്പിൽ കൈ കുത്തി അവനെ നോക്കി ചോദിച്ചു. പിന്നെ മാവിന്റെ മണ്ടക്ക് വലിഞ്ഞു കയറിയ നിന്നെ പിടിച്ചുമ്മ വെക്കണായിരുന്നോ????? അതിൽ നിന്നെങ്ങാനും വീണിരുന്നെങ്കിലോ കൊച്ചു കുട്ടി ആണെന്നാ വിചാരം നിന്നെ ആരാ ഡോക്ടർ ആക്കിയതെന്നാ എന്റെ സംശയം. അതെന്താ ഡോക്ടർമാർക്ക് മരംകേറാൻ പാടില്ലെന്ന് നിയമം വല്ലതുമുണ്ടോ?????? അത് കേട്ടവൻ അവളുടെ ചെവിയിൽ പിടുത്തമിട്ടു. തർക്കുത്തരം പറയുന്നോ?????? അയ്യോ ഋഷിയേട്ടാ വിട് വേദനിക്കുന്നു പ്ലീസ്……. ഇനി ഞാൻ തർക്കുത്തരം പറയില്ല സത്യം…….. അവളുടെ തുള്ളൽ കണ്ടവൻ പിടിവിട്ടു. ഔ എന്റെ ചെവി പോയി……….. നല്ല കാര്യായി പോയി ഇനി തർക്കുത്തരം പറയുമ്പോൾ ഇതോർക്കണം.
അവൻ പറയുന്നത് കേട്ടവൾ മുഖം വീർപ്പിച്ചു നിന്നു. കുറച്ചു കഴിഞ്ഞവൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. ചുവന്നു കിടക്കുന്ന അവളുടെ ചെവി കണ്ടവന് വിഷമം തോന്നി. അവൻ പുറകിൽ നിന്നവളെ പുണർന്നു. ഒരുപാട് വേദനിച്ചോ?????? കാതിൽ പതിയെ ചോദിച്ചു. മ്മ്മ്മ്…….. അവൾ തലയാട്ടി. അവൻ ചിരിയോടെ അവളുടെ കാതിൽ മുത്തി. അവളൊന്ന് വിറച്ചു. അത് കണ്ട് ചിരിയോടെ അവൻ പിടിച്ചു തിരിച്ച കൈയിൽ കൂടി മുത്തി. ഇനി വേഗം മാറിക്കോളും. കുസൃതിയോടെ പറഞ്ഞു. അത് കേൾക്കെ അവളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. അവന്റെ നെഞ്ചോരം ചേർന്ന് കുറച്ചു നേരം അവളെങ്ങനെ നിന്നു. പോവണ്ടേ നന്ദൂ?????????? അവൻ അവളോടായി ചോദിച്ചു. മ്മ്ഹ്ഹ്….. കുറച്ചു കഴിഞ്ഞു പോവാം ഋഷിയേട്ടാ. ഇവിടെ ഒരു ചെറിയ കാവുണ്ട് ഞങ്ങൾ അന്നത് കാണാനാ വന്നത്. പക്ഷെ മഴ കാരണം കാണാൻ പറ്റിയില്ല അത് കണ്ടിട്ട് നമുക്ക് വീട്ടിലേക്ക് പോവാം പ്ലീസ്………… അവൾ ചിണുങ്ങി.
എന്നാ വാ പോയേക്കാം. അവൻ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു. അവൾ സന്തോഷത്തോടെ അവനൊപ്പം നടന്നു. റോഡിൽ നിന്ന് കുറച്ചു ഉള്ളിലേക്ക് മാറി ആയിരുന്നു കാവ്. മരങ്ങൾ തിങ്ങി നിറഞ്ഞിരുന്നത് കൊണ്ട് ഇരുണ്ടു കിടക്കുകയായിരുന്നു വഴി. ശ്രീയെ പൊതിഞ്ഞു പിടിച്ചവൻ നടന്നു. പ്രകൃതിയുടെ തണുപ്പ് അവരുടെ ശരീരത്തെ പൊതിഞ്ഞു. അൽപ്പനേരത്തെ യാത്രയ്ക്കൊടുവിൽ അവർ ലക്ഷ്യസ്ഥാനത്തെത്തി. ഇരുട്ട് മൂടി കിടന്നിരുന്നെങ്കിലും വല്ലാത്തൊരു ഭംഗി ആയിരുന്നു ആ കാവിന്. ശുദ്ധ വായു ശ്വസിച്ചവർ കണ്ണടച്ച് നിന്നു. വല്ലാത്തൊരു പോസിറ്റീവ് എനർജി വന്നു നിറയുന്നത് അവരറിയുന്നുണ്ടായിരുന്നു. വള്ളിചെടികളാൽ മൂടപ്പെട്ട കൽ വിളക്കും മറ്റും കാണുമ്പോൾ തന്നെ അറിയാം ആളുകൾ അവിടെ ചെന്നിട്ട് നാൾ കുറെയായി എന്ന്. ഒരു മന്ദമാരുതൻ അവരെ തഴുകി പോയി. അപ്പോഴാണ് കാറ്റിൽ പറന്നു വരുന്ന അപ്പൂപ്പൻതാടി അവൾ കാണുന്നത്. അവൾ കൗതുകത്തോടെ അത് കൈപിടിയിൽ ഒതുക്കി.
എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ ചുറ്റും പരതി. തേടിയത് കണ്ടെത്തിയപ്പോൾ ഒരു ചിരിയോടെ അവളെങ്ങോട്ട് നടന്നു. അവളെ പിന്തുടർന്ന് അവനും അങ്ങോട്ട് നടന്നു. വലിയൊരു അപ്പൂപ്പൻതാടി മരത്തിന് കീഴെ അവർ വന്നു നിന്നു. കൊച്ചു കുട്ടിയെ പോലെ കാറ്റിൽ പറന്നു നടക്കുന്ന അപ്പൂപ്പൻതാടിക്ക് പിന്നലെ ഓടുന്ന ശ്രീയെ അവൻ ചിരിയോടെ നോക്കി നിന്നു. പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അവളറിയാതെ അവളുടെ കുറെ ഫോട്ടോ അവനെടുത്തു. അവൻ ഫോട്ടോ എടുക്കുന്നത് കണ്ട അവൾ ഓടി അവനടുത്ത് നിന്നു. രണ്ടുപേരും ചേർന്ന് നിന്ന് ഒരുപാട് സെൽഫി എടുത്തും കാവിന്റെ ഭംഗി ഒപ്പിയെടുത്തും ഏറെ നേരം അവരവിടെ ചിലവഴിച്ചു. തിരികെ പോരാൻ മടിച്ചു നിന്ന ശ്രീയെ പിന്നീടൊരിക്കൽ കൊണ്ട് വരാമെന്ന് പറഞ്ഞവൻ സമാധാനിപ്പിച്ചു. തിരികെയുള്ള യാത്രയിൽ അവൾ വളരെ സന്തോഷവതിയായിരുന്നു. അവൾ ഋഷിയുടെ വയറിലൂടെ ചുറ്റിപിടിച്ചവന്റെ പുറത്ത് കിടന്നു. ഇരുവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ആ യാത്ര അവസാനിക്കരുതേ എന്നവർ രണ്ടുപേരും മനസ്സിൽ ആഗ്രഹിച്ചു. തുടരും…………………………

by