രചന – കൃഷ്ണ
പാർട്ടി കഴിഞ്ഞപ്പോൾ ഒത്തിരി ലേറ്റ് ആയി. എല്ലാവരും പോയി കഴിഞ്ഞതും സരസ്വദിയമ്മ എന്നെ റൂമിലേക്ക് പറഞ്ഞു വിട്ടു. സത്യം പറഞ്ഞാൽ ഉറക്കം വന്നിട്ട് കണ്ണൊക്കെ അടഞ്ഞു പോകുവായിരുന്നു… അത് കൊണ്ട് തന്നെ അമ്മ പറഞ്ഞതും സാരിയും പൊക്കി പിടിച്ചൊരോട്ടമായി റൂമിലേക്ക്… ഡ്രസ്സ് പോലും ചേഞ്ച് ചെയ്യാതെ കിടക്കാമെന്ന് കരുതിയെ. പക്ഷെ അവിടിവിടയായി കുത്തി കുള്ളുന്നുണ്ട് മാത്രവുമല്ല സാരിയുടുത്ത് കിടക്കുന്നത് നമുക്കത്ര സേഫ്റ്റി അല്ല… നുമ്മട കേട്ടിയോനെ വിശ്വസിക്കാൻ പറ്റില്ല… പിന്നെ ഷെൽഫിൽ നിന്നും ഒരു ചുരിതാറുമെടുത്ത് ബാത്ത്റൂമിലേക്ക് വിട്ടു. ഒന്ന് ഫ്രഷ് ആയി പുറത്തിറങ്ങി… ഋഷി റൂമിൽ വന്നട്ടില്ല. ഞാൻ ഒട്ടും നോക്കിയിരിക്കാനും പോയില്ല. നേരെ വന്ന് ബെഡിലേക്കൊരു വീഴ്ചയായിരുന്നു.
ഇന്നലെ കല്യാണത്തിന് വരാൻ പറ്റാത്തിരുന്ന എന്റെ തിക്ക് ഫ്രണ്ട്സ് മൂന്നവൻ മാർ ഇന്നത്ത പാർട്ടിക്കാ ലാൻഡായത് കൊണ്ട് അവന്മാരോടൊക്കെ സംസാരിച്ചിരുന്നു ടൈം പോയതറിഞ്ഞില്ല… എന്തിന് വേറെ പറയണം എന്റെ കേട്ടിയോളെ പോലും ഞാൻ ശ്രെദ്ധിച്ചിരുന്നില്ല… പാർട്ടി അതികം നീണ്ടു പോയത് കൊണ്ട് തന്നെ ഇടക്ക് എന്റെ നോട്ടം ധ്വനിയിൽ വീണപ്പോൾ ആള് കണ്ണൊക്കെ തുറന്ന് പിടിക്കാൻ വളരെ പ്രയാസപ്പെടുന്നത് ഞാൻ കണ്ടു. സത്യം പറഞ്ഞാൽ ഉറക്കം വന്ന് ആൾടെ കണ്ണൊക്കെ ഇപ്പോ അടഞ്ഞു പോകും എന്ന മട്ടിലെത്തിയിരുന്നു… അത് കണ്ടപ്പോൾ ചിരിയും അതിലുപരി പാവവും തോന്നി പോയി… അവളെ നോക്കുന്നത് കണ്ട് എന്റെ പാക്കര ഫ്രണ്ട്സ് എന്നെ വരിയും താങ്ങിയും മറിച്ചു… അവരോടൊക്കെ സംസാരിച്ച് ടാറ്റാ ബൈ ബൈ പറഞ്ഞ് വന്നപ്പോൾ പെണ്ണിനെ അവിടയെങ്ങും കാണാനില്ലായിരുന്നു… ആൾക്കാരൊക്കെ ഒഴിഞ്ഞപ്പോൾ വീട് ശാന്തമായി… കുറച്ച് മണിക്കൂറുകൾക്ക് മുൻപ് നടന്ന കാര്യങ്ങൾ മനസിലേക്ക് വന്നു അവളുമായി ഡാൻസ് ചെയ്തത്… അതോർത്തതും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
ആ അവര് പോയോ മോനേ..സരസ്വതി
ആമ് അമ്മേ ഇപ്പോ പോയതേയുള്ളു… ധ്വനി എന്ത്യേ അമ്മേ?
മോളെ ഞാൻ റൂമിലേക്ക് പറഞ്ഞു വിട്ടു. നല്ല ക്ഷീണം കാണും. മാത്രവുമല്ല സമയം കുറെ ആയില്ലേ… മോനും ചെല്ല്… പോയി ഫ്രഷ് ആയി കിടക്കാൻ നോക്ക്…
മമ് ശരിയമ്മേ…
റൂമിൽ എത്തിയപ്പോൾ കണ്ടത് ബെഡിൽ സുഖമായി കിടന്നുറങ്ങുന്ന എന്റെ പെണ്ണിനെയാണ്…
ഋഷി ഡോർ ലോക്ക് ചെയ്ത് നേരെ ബാത്ത് റൂമിലേക്ക് കയറി ഫ്രഷായി ഇറങ്ങി… ഷെൽഫിൽ നിന്നും ഒരു ബനിയനും ത്രീ ഫോത്തും എടുത്ത് ചേഞ്ച് ചെയ്ത് ബെഡിൽ വന്നിരുന്നു… ബെഡിന്റെ ഓരം ഒരു പില്ലോ മാറോട് ചേർത്ത് പിടിച്ച് കിടന്നുറങ്ങുന്ന ധ്വനിയെ അവൻ കൗതുകത്തോടെ നോക്കി കണ്ടു… ചുണ്ടിൽ ചെറു പുഞ്ചിരി തത്തി നിൽക്കുന്നു…
ആ പില്ലോ തനായിരുന്നെങ്കിൽ എന്നൊരു നിമിഷം ഋഷി ഓർത്ത് പോയി… ഇങ്ങനെ ഇവളെ ചേർത്ത് പിടിച്ച് കിടക്കാൻ എന്നാണോ എനിക്ക് സാതിക്കുന്നെ ആവോ… ഋഷി അവളെ നോക്കി പറഞ്ഞു… പെട്ടന്നവൾ ചിണുങ്ങി ഒന്നൂടെ പില്ലോ ചേർത്ത് പിടിച്ചു കിടന്നു…. ഋഷി ചിരിയോടെ അവൾക്കടുത്തേക്ക് നീങ്ങി കിടന്നു. മുഖത്തേക്ക് പാറി വീണു കിടന്ന മുടിയിഴകൾ അവൻ ഒതുക്കി വെച്ച് അവൾടെ മുഖത്തേക്ക് നോക്കി….
every moment i see you i fall in love all over again…
ധ്വനിയുടെ തുടുത്ത കവിളിൽ മേല്ലേ തലോടി…
പെണ്ണിന് ഞാനെന്നാൽ പ്രാന്താണെന്നെനിക്കറിയാം… എന്നിട്ടും എന്തിനാ പെണ്ണേ നിന്റെ പ്രണയം മറച്ചു വെച്ച് ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്. നിന്റെ നാക്ക് കള്ളം പറഞ്ഞാലും നിന്റെ കണ്ണുകൾ ഒരിക്കലും കള്ളം പറയില്ല ഭാര്യേ… നിന്റെ കണ്ണികളിൽ കാണാം നിനക്ക് എന്നോട് എത്രമാത്രം പ്രേണയമുണ്ടന്ന്… നിന്റെ പ്രണയം കണ്ടില്ലന്നു നടച്ചതിനു ഇപ്പോ എന്നോട് തന്നെ ദേഷ്യം തോന്നുവാ… എന്തായാലും നീ എന്റെ മാത്രം ആയില്ലേ… നിന്റെ മനസിലെ എന്നോടുള്ള പ്രണയം എങ്ങനെ പുറത്ത് കൊണ്ട് വരണമെന്ന് എനിക്കറിയാം… നിനക്ക് എന്നിൽ നിന്നും അതികം ഒഴിഞ്ഞു മാറി കളിക്കാൻ പറ്റില്ല… നിന്നെ ഞാൻ എന്റെ പ്രണയത്തിൽ പൂട്ടും ഒരിക്കലും പുറത്ത് കടക്കാൻ പറ്റാത്ത വിധം നോക്കിക്കോ…
മമ് എന്തായാലും നീ എന്നെ ഇങ്ങനെ ചേർത്ത് പിടിച്ച് കിടത്തില്ല പക്ഷേ എനിക്ക് നിന്നെ ചേർത്ത് പിടിച്ചു കിടത്തുന്നതിനു ഒരു കുഴപ്പവുമില്ല… അതും പറഞ്ഞ് ധ്വനിയിൽ നിന്നും പില്ലോ മേല്ലേ എടുത്ത് മാറ്റി അവളെ തന്റെ നെഞ്ചിലേക്ക് പറ്റി ചേർത്ത് കിടത്തി… ധ്വനി ഉറക്കത്തിലും അവന്റെ നെഞ്ചിലെ ചൂടിലെ സാമിഭ്യത്തിൽ ഒന്നൂടെ ചേർന്ന് കിടന്നു… ഋഷി അവൾടെ നെറ്റിയിൽ മേല്ലേ മുത്തി കണ്ണുകളടച്ചു പതിയെ ഉറക്കത്തിലേക്ക് വീണു…
രാവിലെ കണ്ണ് തുറന്നപ്പോൾ ഋഷിയുടെ നെഞ്ചിൽ പറ്റി ചേർന്നാണ് കിടക്കുന്നത്… പെട്ടന്ന് ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… ഋഷിയെ ഉണർത്താതെ ആ നെറ്റിൽ ചെറിയൊരു മുത്തം കൊടുത്ത് എണീറ്റ് നേരെ ബാത്ത്റൂമിലേക്ക് പോയി… ഫ്രഷ് ആയി വന്ന് ഒരു പിംഗ് കളർ ചുരിദാർ ഇട്ട് കണ്ണാടിയുടെ മുന്നിൽ വന്ന് ഒന്ന് മിനുങ്ങി കുങ്കുമ ചെപ്പ് കൈലെടുത്തപ്പോൾ ഋഷി ഇന്നലെ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി…
*ഇതിനുള്ള അവകാശവും അധികാരവും എനിക്ക് മാത്രമുള്ളതാണ് *
എന്റെ കണ്ണുകൾ ബെഡിൽ സുഖമായി കിടന്നുറങ്ങുന്ന ഋഷിയിലേക്കു നീണ്ടു… ഞാൻ മേല്ലേ ഋഷിക്കരികിലേക്ക് നടന്നു…
വിളിക്കണോ… വിളിച്ചിട്ട് എണീറ്റ് കഴിയുമ്പോൾ എന്തിനാ വിളിച്ചെന്നു ചോദിച്ചാൽ… ഇനി എങ്ങാനും ഞാൻ തൊട്ടാൽ എണീറ്റു കഴിയുമ്പോൾ ദേഷ്യപ്പെടുവോ? ഓ മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ എന്റെ കൃഷ്ണാ… എന്തായാലും വിളിക്കാം…
ധ്വനി ഋഷിക്കടുത്തായി ഇരുന്ന് അവനെ തട്ടി വിളിച്ചു.
അതെ… ഒന്ന് എണീറ്റേ… എണീക്കാൻ… ഋഷി..
ധ്വനിയുടെ നിർത്തതേയുള്ള സൗണ്ട് കേട്ടാണ് ഋഷി ഉറക്കമുണർന്നത്… കണ്ണുകൾ മേല്ലേ തിരിമി തുറന്നതും മുന്നിൽ ഇരിക്കുന്ന ധ്വനിയെ കണ്ടതും ഋഷിയുടെ കണ്ണുകൾ ആച്ചര്യത്തിൽ വിടർന്നു. അവന് കണ്ടത് വിശ്വസിക്കാൻ ആവാതെ കണ്ണുകൾ ഒന്നൂടെ ഇറുക്കനെ അടച്ച് തുറന്നു. അതെ സത്യം… എന്റെ പെണ്ണ് തന്നെ… ഇനിപ്പോ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ അവൾ കേട്ടു കാണുവോ… ഏയ് വഴിയില്ല അങ്ങനെയായിരുന്നേൽ ഞാൻ അവളെ നെഞ്ചിലേക്ക് ചേർത്തു കിടത്തിയപ്പോൾ ഒരു പൊട്ടി തെറി ഉണ്ടാകേണ്ടതായിരുന്നു…. പിന്നെ ഇതെന്ത് പറ്റി… ഞാൻ ഓരോന്നും ചിന്തിച്ചോണ്ടിരുന്നപ്പോളാ എന്റെ നേർക്ക് അവൾ കുങ്കുമ ചെപ്പ് നീട്ടിയത്… പക്ഷേ ആള് മുഖം കുനിച്ചു ഇരിക്കുവാണ്…
ഞാൻ ആ മുഖം താടിയിൽ പിടിച്ചു എനിക്ക് നേരെ ഉയർത്തി അപ്പോഴും കണ്ണുകൾ താഴെക്കായിരുന്നു… ഞാൻ ചെപ്പിൽ നിന്നും നുള്ള് കുങ്കുമം സീമന്ത രേഖയിൽ തൊട്ടു കൊടുത്തു… അതിൽ ചെറു തരി അവൾടെ മൂക്കിൻ തുമ്പിൽ വീണു.
ഋഷി ആ തരികളെ ചുണ്ടുകളിൽ ഒപ്പിയെടുത്തു… പെട്ടന്നൊരു പിടച്ചിലോടെ ധ്വനി ചാടി എണീറ്റു…
ചെറുതായൊന്നയഞ്ഞു തന്നാൽ ആ ഗ്യാപ്പിൽ കുരുത്തക്കേട് കാണിക്കലാണല്ലോ?
നീ എന്നെ റൊമാൻസിക്കാൻ അനുവദിക്കാത്ത കൊണ്ടല്ലേ കിട്ടുന്ന ഗ്യാപ്പിൽ ഞാൻ കേറി…..
ഇനി ഗ്യാപ്പിൽ കേറി റൊമാൻസിക്കാൻ വന്നാൽ കൂമ്പ് കലക്കും ഞാൻ പറഞ്ഞില്ലന്നു വേണ്ടാ… അതും പറഞ്ഞ് ഋഷിയെ തുറുക്കനെ നോക്കി അവൾ റൂം വിട്ട് താഴേക്ക് പോയി… ഋഷിയാണേൽ ധ്വനി പറഞ്ഞത് കേട്ട് വായും തുറന്നു നിക്കുവാണ്..
ഇതിനെ ഞാൻ എങ്ങനെ ഒന്ന് എന്റെ കൂട്ടിലാക്കും എന്റെ ദൈവമോ… പെണ്ണിനെ വേഗം തലച്ചില്ലേൽ ചിലപ്പോൾ അവൾ പറഞ്ഞത് പോലെ ചെയ്യും… പറഞ്ഞ പറഞ്ഞത് പോലെ ചെയ്യുന്ന പെണ്ണാ… അവൻ ഓരോന്നും ആലോചിച്ച് ബെഡിൽ നിന്നും എണീറ്റ് നേരെ ബാത്ത് റൂമിലേക്ക് വെച്ചു പിടിച്ചു..
ധ്വനി കിച്ചണിൽ വന്നപ്പോൾ രാവിലത്തെ ബ്രേക്ക് ഫസ്റ്റിനുവേണ്ടിയുള്ള തിരക്കിലാണ് സരസ്വതി…
സരശ്വതിയമ്മേ…
ആ മോള് നേരുത്തെ എണീറ്റോ… കുറച്ച് നേരം കൂടി കിടന്നോളാൻ പാടില്ലായിരുന്നോ. ഇന്നലെ പാർട്ടി കഴിഞ്ഞ് ഒത്തിരി താമസിച്ചല്ലേ കിടന്നത്…
എത്ര താമസിച്ചു കിടന്നാലും ഞാൻ സ്ഥിരം എണീക്കുന്ന ടൈം ആകുമ്പോൾ എണീക്കും ഞാൻ.. ശീലമായിപ്പോയി… അല്ല ഇന്നെന്താ ബ്രേക്ക് ഫാസ്റ്റിന്?
അപ്പവും കടല കറിയും…
ആഹാ പൊളിച്ചു… എന്നാൽ ഞാനും സഹായിക്കാം…
വേണ്ട മോളെ അമ്മ നോക്കിക്കോളാം… ദേ ഇതൊന്നു താളിച്ചെടുത്താൽ തീർന്നു…
എന്റെ സരശ്വതിയമ്മേ എന്നെ ഇങ്ങനെ ഒരു പണിയും ചെയ്യിപ്പിക്കാതെ മടിച്ചിയാക്കല്ലേ… ഞാനും സഹായിക്കാം… മമ് സരസ്വദിയമ്മ കറി താളിക്ക് ഞാൻ അപ്പോ ഈ ചൂടപ്പം കാസ്റോളിലേക്ക് മാറ്റം…
ഓ… ആയിക്കോട്ടെ…
ഫുടൊക്കെ ഡയനിങ് ടേബിളിൽ കൊണ്ട് വന്ന് വെച്ചു. അപ്പോഴേക്കും ചന്ദ്രച്ഛൻ റെഡിയായി വന്നു. ചെയർ നീക്കി അതിൽ ഇരുന്നു…
ഋഷി എന്ത്യേ മോളെ… അവൻ ഇതുവരെ ആയിട്ടും എണീറ്റില്ലേ?
എണീറ്റായിരുന്നു ചന്ദ്രച്ഛാ… ധ്വനി പറഞ്ഞ് തീർന്നതും ഋഷി ബനിയത്തിന്റെ കൈ കേറ്റി വെച്ച് അവർക്കടുത്തേക് വന്ന് ഒരു ചെയർ നീക്കിയിട്ട് അതിൽ ഇരുപ്പുറപ്പിച്ചു… ധ്വനി ആയിരുന്നു ഋഷിക്ക് വിളമ്പി കൊടുത്തത്… അവൻ തനിക്ക് വിളമ്പി തരുന്ന ധ്വനിയെ ഇമ ചിമ്മാതെ നോക്കിയിരിക്കുവാണ്. ധ്വനിയുടെ നോട്ടം ഋഷിയിലേക്ക് പതിഞ്ഞപ്പോൾ കണ്ടത് തന്നെ നോക്കിയിരിക്കുന്ന ഋഷിയെ… അവൾ പുരികം പൊക്കി എന്താന്ന് ചോദിച്ചതും അവൻ കണ്ണ് ചിമ്മി തോളു പൊക്കി ഒന്നുല്ലന്ന് കാണിച്ച് കഴിക്കാൻ തുടങ്ങി…
മോളും ഇരിക്ക്.. ചന്ദ്രശേഖരൻ ആണ്
വേണ്ട ചന്ദ്രച്ഛാ ഞാൻ സരസ്വദിയമ്മയുടെ കൂടെ കഴിച്ചോളാം…
എന്നാ അമ്മായിയാമ്മയും മരിമകളും കൂടി ഒരുമിച്ചിരുന്നു കഴിച്ചോ… ചന്ദ്രശേഖരൻ ചിരിയാലെ പറഞ്ഞു…
മരുമോളല്ല എന്റെ മോളാണ്… കിച്ചണിൽ നിന്നും ജ്യുസും കൊണ്ട് വന്ന സരസ്വതി പറഞ്ഞു…
ഞാൻ തിരിച്ചെടുത്തു… മോള് പോരെ… അത് കേട്ടതും എല്ലാവരിലും ചിരി വിരിഞ്ഞു…
ആമ് ഋഷി ഇന്ന് നിങ്ങള് രണ്ട് പേരും മോൾടെ വീട്ടിൽ പോണം… ചടങ്ങുകൾ തെറ്റിക്കണ്ട. അവിടെ ചെന്ന് രണ്ട് ദിവസം നിന്നിട്ട് പോന്നാൽ മതി രണ്ട് പേരും… ചന്ദ്രശേഖരൻ അത് പറഞ്ഞതും ധ്വനിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…
അച്ഛാ… അത് പിന്നെ ഇന്ന് പോക്ക് പറ്റില്ല… രണ്ട് ദിവസം കഴിഞ്ഞിട്ട് പോകാം… അച്ഛനോട് ഞാൻ പറഞ്ഞില്ലായിരുന്നോ നമ്മുടെ കമ്പനിയുടെ ന്യൂ പ്രോജെക്ടിന്റെ കാര്യം… ആ പ്രോജെക്ടിന്റെ ഭാഗമായി നാളെ എനിക്കൊരു മീറ്റിംഗ് ഉണ്ട്… അത് ഞാൻ പറയാൻ മറന്നു… അത് കഴിഞ്ഞ് ധ്വനിയുടെ വീട്ടിൽ പോകാം…
ഒത്തിരി സന്തോഷിച്ചതാ.. പരട്ടകിളവൻ… അങ്ങേരുടെ ഒരു പ്രൊജക്റ്റ്… ഇങ്ങേര് വരണ്ടേൽ വരണ്ട എന്റെ വീട്ടിൽ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം… എന്നോട് പൊയ്ക്കോളാൻ പറ ചന്ദ്രച്ഛാ… മനസിലാണേ…. ഋഷിയെ ഞാൻ തുറുക്കനെ നോക്കി അവന്റെയും അവന്റെ ഒരു ഒലക്കമ്മിലിലെ പ്രൊജക്റ്റിന്റെയും ദേഷ്യം ഞാൻ പല്ല് ഞെരിച്ചു കൊണ്ട് തീർത്തു…
അല്ല മോനേ കല്യാണം കഴിഞ്ഞ് വിരിന്നിനു പെണ്ണിന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങുള്ളതാ… പിന്നെ ഓഫിസിൽ ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ട് പോയി തുടങ്ങിയാൽ പോരെ… സരശ്വതിയാണ്..
അങ്ങനെ പറഞ്ഞ് കൊടുക്കെന്റെ സരശ്വതിയമ്മേ… വീണ്ടും മനസിലാണേ…
അത് ശരിയാകില്ലമ്മേ… കമ്പനിയുടെ ന്യൂ പ്രൊജക്റ്റ് കൂടിയാണ്… ഒട്ടും മാറ്റി വെക്കാൻ പറ്റില്ല. പിന്നെ ഞാൻ വിരുന്നിനു പോകുന്നില്ല എന്നൊന്നും പറഞ്ഞില്ലല്ലോ അമ്മേ… ഇന്ന് പറ്റില്ലന്നല്ലേ പറഞ്ഞുള്ളു…. ഒരു രണ്ട് ദിവസം അത്രയുള്ളു… അത് കഴിഞ്ഞ് പൊക്കോളാം… രണ്ട് ദിവസം അവിടെ നിന്നിട്ടെ പോരു…
എന്നാ പിന്നെ രണ്ട് ദിവസം കഴിഞ്ഞിട്ടാവട്ടെ… ചന്ദ്രച്ഛൻ അതും പറഞ്ഞ് കഴിച്ചെണീറ്റു… പുറകെ കൊരങ്ങാനും…
റൂമിൽ എത്തിയപ്പോൾ ഋഷി ഓഫീസിൽ പോകാനുള്ള തിരക്കിലായിരുന്നു… ഞാൻ മൈൻഡ് ചെയ്യാതെ നേരെ പോയി ബെഡിൽ ഇരുന്നു…
ഋഷി ഷർട്ടിന്റെ സ്ലൈവ് മടക്കി കൊണ്ട് തന്നെ ധ്വനിക്ക് നേരെ തിരിഞ്ഞു… അവൾടെ വീർപ്പിച്ചു കെട്ടിയ മുഖം കണ്ടപ്പോൾ അവന് ചിരിവന്നു. ഋഷി മേല്ലേ അവൾക്കടുത്തേക്ക് ചെന്ന് അവൾക്ക് തൊട്ടരികിലായി വന്നിരുന്നു… ധ്വനി അവനെ മുഖമുയർത്തി നോക്കി… അവൻ അവളെ നോക്കി യിരിക്കുവായിരുന്നു… ചുമന്ന് തുടുത്ത ആ മുഖം കൈക്കുമ്പിളിൽ എടുത്ത് അവൾടെ കണ്ണുകളിൽ നോക്കി…
സങ്കടമായോ എന്റെ ഭാര്യക്ക്… മമ്…. സോറി… ഒരു രണ്ട് ദിവസം അത് കഴിഞ്ഞു നമുക്ക് നിന്റെ വീട്ടിൽ പോകാം… അതും പറഞ്ഞ് അവൾടെ തുടുത്ത കവിളിൽ ഒന്ന് അമർത്തി മുത്തി…
ഓഫിസിൽ പോയിട്ട് വരാട്ടോ… പിന്നെ ഞാൻ ഓഫിസിൽ നിന്ന് വരുമ്പോളും ഇത് പോലെ മുഖം വീർപ്പിച്ചൊന്നും കാണരുത് പറഞ്ഞേക്കാം… അതും പറഞ്ഞ് ഫയലും കൊട്ടും എടുത്ത് റൂം വിട്ടിറങ്ങി പോയ ഋഷിയെ ഇമ വെട്ടാതെ നോക്കി നിക്കുവായിരുന്നു ധ്വനി… തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം തന്റെ താലിയുടെയും തന്നിലെയും ഒരേയൊരു അവകാശി തന്റെ പ്രാണൻ ഋഷിദേവ്… അവൾ നിറഞ്ഞ പുഞ്ചിരിയോടെ താലിയിൽ മേല്ലേ തഴുകി…
തുടരും….

by