രചന – ആതിര
സിദ്ധുവും ദേവിയും പോയപുറകെ തന്നെ കാവ്യയും സുമിത്രയും അമ്പലത്തിലേക്ക് പുറപ്പെട്ടു.. സർവാഭരണവിഭൂഷിതയായ ദേവിയുടെ ദീപാരാധന തൊഴുതിറങ്ങുമ്പോഴാണ് കമ്മിറ്റി ഓഫിസിൽ നിന്നും പ്രസിഡന്റ് വിനയൻ ഇറങ്ങി അവരുടെ അടുത്തേക്ക് വന്നത്.. “സുമിത്രേച്ചി ഇന്ന് പ്രസാദേട്ടനെ ഈ വഴി കണ്ടില്ലല്ലോ..?” “ഇന്ന് ചരക്ക് എടുക്കേണ്ട ദിവസമായിരുന്നു.. പ്രസാദേട്ടൻ ഇപ്പോ വന്ന് കേറിയതെയുള്ളൂ..അല്ല വിനയാ പുനഃപ്രതിഷ്ഠയുടെ തീയതി മതിലകതത്തെ തിരുമേനി കുറിച്ച് തന്നോ..??” “അത് പറയാനാണ് ഞാൻ പ്രസാദേട്ടനെ തിരക്കിയത്..ഇന്ന് ഇങ്ങോട്ട് വന്നില്ലെങ്കിൽ പ്രസാദേട്ടനെ തിരക്കി വീട്ടിലോട്ട് വരാനിരിക്കുവായിരുന്നു ഞാൻ..തീയതി കുറിച്ച് കിട്ടി വരുന്ന മകരം15 ന്..” “മകരം ഇന്ന് 4 ആയില്ലേ..അപ്പൊ ഇനി കഷ്ടി 10 ദിവസം .. എങ്കിൽ ഞാൻ പ്രസാദേട്ടനെ ഇപ്പൊ തന്നെ എങ്ങോട്ട് പറഞ്ഞ് വിടാം.. ” “വേണ്ട ചേച്ചി..ചേച്ചി പ്രസാദേട്ടനോട് പറഞ്ഞാൽ മതി..നാളെ രാവിലെ വരില്ലേ..അത് മതി..” “അപ്പൊ ശെരി..” “ശേരി ചേച്ചി”
ശങ്കരമംഗലംകാരുടെ കുടുംബക്ഷേത്രമാണ് ഈ പറഞ്ഞ അമ്പലം..കുറെ നാളായി പൂജയും വഴിപാടും മുടങ്ങികിടക്കാൻ തുടങ്ങിയിട്ട്..അതുകൊണ്ട് തന്നെ ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.. നവീകരണ പ്രവർത്തനങ്ങളിൽ ശങ്കരമംഗലംകാരോടൊപ്പം നാട്ടുകാരും സജീവമായി ഉണ്ട്.. ദീപാരാധന തൊഴുത് വീട്ടിലേക്ക് വന്നപ്പോഴേക്കും ഗീതു അത്താഴത്തിനുള്ളതൊക്കെ മേശപുറത്ത് എടുത്ത് വെച്ചിരുന്നു..സുമിത്ര എല്ലാം ചെയ്ത് വെച്ചിട്ടാണ് പോയത്..ഗീതുന് അതെല്ലാം വിളമ്പി മേശമേൽ വയ്ക്കുന്ന പണി മാത്രേ ഉള്ളൂ..അവളെക്കൊണ്ട് സുമിത്ര ഒന്നും ചെയ്യിക്കില്ല.. പ്രസാദ് ഹാളിൽ തന്നെ പത്രം വായിച്ചു കൊണ്ടിരിക്കുന്നു..മുറിയിൽ ചെന്ന് ഡ്രസ്സ് മാറ്റി സുമിത്രയും കാവ്യയും വന്നതിന് ശേഷം അവർ 4 പേരും അത്തതാഴം കഴിക്കാനായി മേശയുടെ ചുറ്റും ഇരുന്നു.. പ്രസാദിനോട് വിനയൻ പറഞ്ഞ കാര്യങ്ങൾ സുമിത്ര പറഞ്ഞു..
“അപ്പൊ 15ന് കൊടിയേറി പത്താംപ്പൊക്കം ആറാട്ട്..കടയിലെ കാര്യം നോക്കാൻ ആ കേശവനെ ഞാൻ ഏർപ്പാടാക്കിട്ടുണ്ട്..നമുക്ക് ഈ പത്ത് ദിവസോം നിന്ന് തിരിയാൻ നേരം കാണില്ലല്ലോ..” “അത് നന്നായി..അവൻ വേണ്ടവിധമൊക്കെ കട നോക്കിക്കൊള്ളും.. നമുക്ക് ഒരു ടെൻഷനും വേണ്ട..” “സുമിത്ര ദേവിയോടും ലതയോടും മറ്റ് ബന്ധുക്കളോടും ഒക്കെ വിളിച്ച് തന്നെ പറയണം..എല്ലാരും കൂടേണ്ട ചടങ്ങല്ലേ ..” “അച്ഛാ എന്റെ കുറച്ച് ഫ്രണ്ട്‌സ് ഉത്സവം കൂടാൻ ബാംഗ്ലൂരിൽ നിന്നു വരുന്നുണ്ട്..”(കാവ്യ) “അതിനെന്താമോളെ അവര് വന്നോട്ടെ..” രാവിലെ തന്നെ ഗീതു ഓട്ടത്തിലാണ്..അവൾ ഒരുങ്ങിയിറങ്ങിയപ്പോൾ താമസിച്ചു.. പാതിവഴിയെത്തിയപ്പോഴേ അമ്മു മുഖം വീർപ്പിച്ച് നിൽപ്പുണ്ടായിരുന്നു.. “ന്റെ ഗീതു ഇന്ന് നിനക്ക് കമ്പിയിൽ ഞാർന്ന് ടാൻസൻ കളിക്കേണ്ടിവരും നോക്കിക്കോ..നേരത്തെ സീറ്റ് പിടിച്ചില്ലേൽ അത് കിട്ടില്ലെന്ന് നിനക്ക് അറിയാണമേലേ…?” “മനപ്പൂർവം അല്ലടി ..ഈ സാരിയൊന്ന് ഉടുത്തുവരണ്ടേ..” “ഇനി അതും പറഞ്ഞ് നില്കേണ്ട..വാ വേഗം നടക്കാം..” അമ്മു ഗീതുന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് നടത്തത്തിന്റെ വേഗത കൂട്ടി..
“എടി അമ്മു..സിദ്ധുവേട്ടാന് ബാങ്കിൽ ജോലി കിട്ടി..ഇന്നലെ ദേവിയപ്പച്ചീം സിദ്ധുവേട്ടനും വീട്ടിൽ വന്നതായിരുന്നു..” ” ആഹാ അപ്പൊ കോളടിച്ചല്ലോ മോളെ..കാമുകന് ജോലി കിട്ടിയല്ലോ..” “കാമുകനോ..ആരുടെ…???” “നിന്റെ..??”അല്ലാണ്ട് ആരുടെയാ…??” “എന്റേയോ..നിനക്ക് വട്ടാണ് പെണ്ണേ..” “ആയിക്കോട്ടെ..നിന്റെ മനസ്സിൽ സിദ്ധുവേട്ടനോട് ഒരിഷ്ടം ഒളിഞ്ഞ് കിടക്കുന്നില്ലേ..എനിക്ക് അറിയില്ലേ നിന്നേ..” “എനിക്ക് സിദ്ധുവേട്ടനോട് അങ്ങാനൊന്നും ഇല്ല.. അതും അല്ല സിദ്ധുവേട്ടന് എന്നെ പോലെ ഒരാള് ഒരിക്കലും ചേരില്ല..ന്റെ കാവ്യേച്ചിയെ പോലൊരു സുന്ദരികുട്ടിയാ ചേട്ടന് ചേരുക..നീ വെറുതെ..” മനസ്സിലുള്ള ഇഷ്ടത്തെ എന്നും ഗീതു ആരും കാണാതെ മറച്ച് പിടിച്ചിരുന്നു ..ആ ഇഷ്ടത്തിന് ഒരിക്കലും പ്രണയത്തിന്റെ നിറം ചാർത്താൻ ഗീതു ഇഷ്ടപ്പെട്ടിരുന്നില്ല..അല്ലേൽകിൽ അതിനവൾക്ക് കഴിഞ്ഞിരുന്നില്ല.. “നിന്റെ സിദ്ധുവേട്ടൻ ആളൊക്കെ ഹാൻസം തന്നെയാ..പക്ഷേ പുള്ളിക്ക് നിന്റെ ചേച്ചീനെ പോലെ സ്വയം താൻ സുന്ദരനാണെന്നൊരഹങ്കാരം ഉണ്ട്..അതാ സംസാരം കേൾക്കുമ്പോഴേ അറിയാം..” “ഓഹ് പിന്നെ ..ഭംഗിയുള്ളകൊണ്ടല്ലേ..” “അല്ലേലും നിനക്ക് അവരെയൊക്കെ പറഞ്ഞാൽ ഇഷ്ടാവില്ലാല്ലോ..ന്റെ ഗീതു ഞാൻ പറഞ്ഞത് തിരിച്ച് എടുത്തിരിക്കുന്നു..”
“ടി..അമ്പലത്തിലെ ഉത്സവം മകരം15 ന് കൊടിയേറും..” “ആണോ ടി..എങ്കിൽ 10 ദിവസം നാടൊന്ന് ഇളകും..” “ഉത്സവം പ്രമാണിച്ച് കാവ്യചേച്ചീടെ ഫ്രണ്ട്‌സ് ഒക്കെ ബൻഗ്ലൂരിൽ നിന്ന് വരുന്നുണ്ടെന്നാ പറഞ്ഞത്..” ” ന്റെ മോൾക്ക് പണിയാവുവോ ഈ കൂട്ടുകാർ..” “ഏയ്..നിനക്ക് വെറുതെ തോന്നുന്നതാ..” “ഹ് മ്മും ..അയ്യോടി ദേ ബസ് എടുക്കാൻ പോകുന്നു..” അവര് ചെന്നപ്പോഴേക്കും അമ്മു പറഞ്ഞപോലെ ബസ്സിലെ സീറ്റ് എല്ലാം യാത്രക്കാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞിരുന്നു..ഗീതു സീറ്റിന്റെ രണ്ടും കമ്പിയിലും പിടിച്ച് അമ്മുവിന്റെ അടുത്ത് നിന്നു..ബസ് നീങ്ങി തുടങ്ങി..ബസ്സിലെ ഡ്രൈവർ സർക്കസ്സിലെ മരണക്കിണറിലെ ബൈക്കോട്ടക്കാരനെ പോലെ തന്റെ ഡ്രൈവിംഗ് പാടവം സ്റ്റിയറിങ്ങിൽ തെളിയിക്കുന്നുണ്ട്..ഓരോ വളവും തിരിയുന്നതാനുസരിച്ച് ബസ്സില്നിന്നും പേടിച്ചുള്ള യാത്രക്കാരുടെ ഒച്ചയും കേൾക്കാം..ഒരു വളവ് തിരിഞ്ഞതും ഗീതു അടുത്ത് നിന്ന ഒരു ചേച്ചിയുടെ ദേഹത്ത് ചെന്ന് ഇടിച്ചു..അവരാണെങ്കിലോ അവരുടെ എല്ലൊടിഞ്ഞെന്ന രീതിയിൽ ബസ്സിൽ കിടന്ന് ഗീതുവിനെ വഴക്ക് പറയാൻ തുടങ്ങി.. “എന്റെ കൊച്ചെ ..മനുഷ്യന്റെ നല്ല ജീവൻ അങ്ങ് എടുത്തല്ലോ.. അടുത്ത് നിക്കുന്നവരെ കൊല്ലാൻ നോക്കുന്നോ..” “അയ്യോ ചേച്ചി മനപ്പൂർവം അല്ല..വളവ് തിരിഞ്ഞപ്പോൾ കൈവിട്ട് പോയി..അങ്ങനെ വന്നാ ഇടിച്ചത്..”
“അതേ..ആ കൊച്ചിന് മുകളുടെ കമ്പിയിൽ കൈയെത്തുകേലാ..ദിവസോം ഇവരെ ഇവരെ ഞങ്ങൾ കാണുന്നതല്ലേ.. അതൊരു പാവം കൊച്ചാ..”അടുത്ത് നിന്ന ചേച്ചി ഗീതുവിനെയും അമ്മുവിനെയും നോക്കി പറഞ്ഞു..” “കൈയ്യെത്താത്തതും കാലേത്താത്തതുമൊക്കെ വീട്ടിൽ ഇരിക്കണം..കുരുട്ടടയ്ക്ക പോലെ ഇരിക്കുന്ന കൊറേയെണ്ണം ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്തതാനായിട്ട്..” അതു കേട്ടതും ഗീതുന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..ഗീതുനെ കുറിച്ച് അവർ പറഞ്ഞത് കേട്ടതും അമ്മുന്റെ സർവനിയന്ത്രണവും നഷ്ടമായി.. “അതേ അമ്മച്ചി…..ഈ ബസ് നിങ്ങടെ കുടുംബ സ്വത്ത് ഒന്നും അല്ലല്ലോ.. നിങ്ങളെ പോലെ ഞങ്ങളും ടിക്കറ്റ് എടുത്തിട്ട് തന്നെയാ ഇതിൽ കയറിയത്..അല്ലാത്ത ഓസിനല്ല..പിന്നെ കൈയ്യെത്താത്തതും കാലേത്താത്തതുമൊക്കെ..നിങ്ങൾ ശരിക്ക് ഒന്ന് നോക്കിക്കേ ..ദേ നിങ്ങടെ അപ്പുറത്ത് നിൽക്കുന്ന ആ ചേച്ചിയെ നിങ്ങൾ കൊറേ നേരമായി ഇടിക്കുവാണല്ലോ..നിങ്ങടെ വണ്ണം കാരണം ആ ചേച്ചിക്ക് നേരെ ഒന്ന് നിൽക്കാൻപോലും പറ്റുന്നില്ല..എന്നിട്ട് ആ ചേച്ചി നിങ്ങളെ വല്ലോം പറഞ്ഞോ..ആദ്യം സ്വന്തം കുറവ് മനസ്സിലാക്ക് എന്നിട്ട് മറ്റുള്ളവരുടെ മെക്കിട്ട് കേറിയാൽ മതി കെട്ടോ അമ്മച്ചി……” അമ്മുന്റെ വർത്തമാനം കേട്ടതും ബസ്സിലുള്ള എല്ലാവരും ചിരിക്കാൻ തുടങ്ങി.
.തനിക്ക് കിട്ടിയ നല്ല മറുപടിയിൽ അവരുടെ വായടഞ്ഞു..അപ്പോഴേക്കും ബസ് സ്കൂൾ സ്റ്റോപ്പിൽ എത്തിയിരുന്നു.. അമ്മുവും ഗീതുവും സാരിയൊതുക്കി ബസ്സിൽ നിന്നും ഇറങ്ങി… “എന്തിനാ നീ അവരോട് അത്രയും പറഞ്ഞത്..ഒന്നുവില്ലേലും നമ്മളെക്കാൾ മൂത്തതല്ലേ..” “പിന്നെ ..പറഞ്ഞത് കുറഞ്ഞു പോയന്നാ എനിക്ക് തോന്നിയത്..നീ ഇങ്ങനെ ഒന്നും മിണ്ടാതെ മൂങ്ങമൂളി പോലെ നിൽക്കുന്ന കൊണ്ടാ എല്ലാരും നിന്നെ ഇങ്ങനെ ഓരോന്ന് പറയുന്നത്..’തെറിക്കുത്തരം മുറിപ്പത്തൽ’ അതാ ഈ അമ്മുന്റെ പോളിസി.. അല്ലേലും നിന്നെ ആരേലും വേണ്ടാത്തത് പറഞ്ഞാൽ ഈ അമ്മു അങ്ങനെ കെട്ടുനിൽക്കത്തോന്നും ഇല്ല..അത് ആരെക്കാളും നന്നായി നിന്റെ കാവ്യയേച്ചിക്ക് അറിയാം..” പറഞ്ഞു തീർന്നതും ബൈക്കിൽ ചാരി തങ്ങളെ നോക്കി നിൽക്കുന്ന ആനന്ദിനെ അവർ കണ്ടിരുന്നു..
പിന്നെയാ മൂന്ന് സൗഹൃദങ്ങളും ഒന്നായി സ്കൂളിലേക്ക് കയറി.ഇടയിൽ ബസ്സിലെ സംഭവം എല്ലാം ആനന്ദിനോട് അമ്മു പറഞ്ഞിരുന്നു.. ആനന്ദ് അമ്മുന്റെ പക്ഷം തന്നെ ശരിയെന്ന് പറയുകയും ചെയ്തു… അല്ലെങ്കിലും അവർ മൂന്ന് പേർക്കുമിടയിൽ രഹസ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു..നിർമ്മലമായ സൗഹൃദത്തിനാൽ വിളക്കിച്ചേർത്ത കണ്ണികളാൽ ബന്ധിക്കപ്പെട്ടിരുന്നു ആ ഹൃദയങ്ങൾ.. അപ്പോഴേക്കും ഗീതുന്റെ ചുണ്ടുകളിൽ അത്രമേൽ പ്രിയമുള്ള പുഞ്ചിരി വിരിഞ്ഞിരുന്നു.. എല്ലാം നഷ്ടപ്പെട്ടിട്ടും ദൈവം തനിക്കായി കാത്തുവെച്ച പ്രിയ സൗഹൃദങ്ങളെയോർത്ത്.. അവരുടെ തിട്ടപ്പെടുത്താൻ കഴിയാത്ത സ്നേഹത്തിന്റെ ആഴത്തെയോർത്ത്..❤️ (തുടരും)

by