19/04/2026

എന്തിനെന്നറിയാതെ : ഭാഗം 10

രചന – കഥയെ പ്രണയിച്ചവൾ

നോക്കി പേടിപ്പിക്കല്ലേ അർജുൻ പേടിക്കില്ല ഞാൻ……നിനക്കെന്നെ അറിയില്ല…… എന്നെ അറിഞ്ഞവർ വിരളമായിരിക്കും…….

അതെന്താടി…. നീ ഈ അടുത്താണോ ഈ പരിപാടി തുടങ്ങിയത്……

അത് ചോദിച്ചതെ അവനു ഓര്മയുള്ളു ചരിഞ്ഞിരുന്ന് അവന്റെ മുഖമടക്കം അവളൊന്നുകൊടുത്തു. അതോട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽത്തന്നെ അവന്റെ ഡ്രൈവിംഗ് പാളി, എങ്ങനെയോ വണ്ടി സഡൻ ബ്രേക് ഇട്ട് നിർത്തിയതും അവളുടെ തലച്ചെന്ന് ഫ്രന്റിൽ ഇടിച്ചു.

വണ്ടി ഒതുക്കി അവൻ ദേഷ്യത്തിൽ അവളെനോക്കിയപ്പോൾ അവള് ചാഞ്ഞു കിടക്കുന്നതാണ് കണ്ടത്..

എടീ എന്നെ അടിച്ചിട്ട് കിടക്കുന്നോ എണീക്കെടി.

അവനവളുടെ മുഖം പിടിച്ചുയർത്തിയതും അവള് ഒരു സൈഡിലേക്ക് താനെ ചരിഞ്ഞു. അർജുന്റെ മനസ് ഒരുനിമിഷം ഒന്ന് പതറി.

ഇവള് സീറ്റ്‌ ബെൽറ്റ്‌ ഇടാതെയാണോ ഇരുന്നത്

അർജുൻ അവളെ പതിയെ തട്ടി. അവളുടെ മുഖം പിടിച്ചു അവനു അഭിമുഖമായിവച്ചപ്പോഴാണ് നെറ്റിയിലൂടെ രക്തം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടത്…..

ഓഹ് ഗോഷ്…. വാട്ട്‌ the fuck….

അവൻ പെട്ടന്ന് അവളുടെ പൾസ് ചെക്ക് ചെയ്ത് അത് നോർമൽ ആണെന്ന് മനസിലായതും അവനു കുറച്ചു ആശ്വാസം തോന്നി.ഒന്ന് ശ്വാസമെടുത്ത് അവൻ ഹോസ്പിറ്റലിലേക്ക് വണ്ടി തിരിച്ചു.

പാർക്കിങ്ങിൽ നിർത്തി അവനവളെയുമെടുത്തു ക്യാശ്വാലിറ്റിയിലേക്ക് നടന്നു….

എന്ത… എന്തുപറ്റി അർജുൻ., ഏതാ ഈ കുട്ടി

അവനായറിയാവുന്ന ഡോക്ടർ അവരുടെയാടുത്തേക്കായി വന്നു ചോദിച്ചു… ആ ചോദ്യം ഒരു നിമിഷം അവനെയൊന്ന് ആശയകുഴപ്പത്തിലാക്കി.

അർജുൻ.

ഫ്രണ്ടിന്റെ അനിത്തി. എന്റൊപ്പം വന്നതായിരുന്നു ബട്ട്‌ പെട്ടന്ന് സഡൻ ബ്രേക്ക്‌ ഇട്ടപ്പോൾ ഇവളുടെ തല ചെന്ന് കാറിലിടിച്ചു നെറ്റിപൊട്ടിയിട്ടുണ്ട് ബ്ലീഡിങ്ങും നീയൊന്ന് പെട്ടന്ന് നോക്ക്..

ഓക്കേ ഡാ അങ്ങോട്ട്‌ കിടത്തിക്കോ

അർജുൻ അവളെ കൊണ്ടുചെന്ന് കിടത്തി, ഡോക്ടർ അവന്റെ പിന്നാലെയുണ്ട് അയാള് അവളുടെ പൾസ് ചെക്ക് ചെയ്ത്. അർജുൻ ചെന്ന് കോട്ടനും മറ്റും എടുത്തു അങ്ങോട്ട്‌ വന്നു മുറിവ് ക്ലീൻ ചെയ്തു അതിന്റെ ആഴം പരിശോധിച്ച്.

അർജുൻ സ്റ്റിച് വേണ്ടിവരും, കുറച്ചു ആഴത്തിലുള്ളതാ.

ഹ്മ്

അയാളും നഴ്സുമാരും മുറിവ് നന്നായി ക്ലീൻ ചെയ്ത് സ്റ്റിച്ചിട്ടു. അത് കഴിഞ്ഞു ട്രിപ്പും ഇട്ട് ഒബ്സെർവഷനിൽ ഇരുത്തി. അർജുൻ ഫോണിൽ നോക്കികൊണ്ട് അവളുടെ അടുത്തായിരുന്നു.

ഇന്നലെ അയാള് പറഞ്ഞതൊക്കെ സത്യം ആണോ. ഇവളുടെ അമ്മ അങ്ങനെയൊരു സ്ത്രീയാണോ, ഇവള് അറിഞ്ഞോണ്ടാണോ ഞാൻ ആ റൂമിൽ എത്തിയത്. അങ്ങനെ ഏതെങ്കിലും പെണ്ണ് ചെയ്യുമോ അതും പിറ്റേന്ന് കല്യാണം മുൻപിൽകാണുമ്പോൾ… ഒരുപക്ഷെ സത്യായിരിക്കും ഇവൾക്ക് ആ കല്യാണത്തിന് ഇന്ട്രെസ്റ് ഇല്ലെന്നല്ലേ പറഞ്ഞത്.. നീയിന്നു കാണിച്ചതിനും മുമ്പുണ്ടായത്തിനും എല്ലാത്തിനുംകൂടേ ഒരുമിച്ച് ഞാൻ തരാം അത് നിനക്ക് താങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല… അറിയില്ല നിനക്ക് എന്നെ. കാണിച്ചു തരാടി പുല്ലേ

അവളെ നോക്കി അമർഷത്തോടെ അവൻ മനസിലോർത്തു.

അവനാവിടെയിരിക്കുമ്പോഴാണ് ഒരു നഴ്സ് അവന്റെയാടുത്തേക്ക് വന്നത്.

അർജുൻ സാർ.. സാറിനെ ഫിലിപ്പ് സാർ തിരക്കി. ഒരു എമർജൻസി കേസ് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്ന് അസ്സിസ്റ്റ്‌ ചെയ്യുമൊന്ന് ചോദിച്ചു.

അർജുൻ ഒന്ന് അർപ്പണയെ നോക്കി. പിന്നെ വരാമെന്ന രീതിയിൽ തലയാട്ടി. അങ്ങോട്ട് നടക്കുന്നതിനിടയിൽ അർപ്പണയുടെ കാര്യങ്ങൾ നോക്കാനായി അവൻ ഡ്യൂട്ടി നഴ്സിനെ ചുമതലപെടുത്തി.

ബോധം വന്നപ്പോൾ അവളുടെ കണ്ണുകൾ ആ റൂമിലാകെ പരതി. മുൻപിൽ ഒരു പുഞ്ചിരിയോടെ നിൽക്കുന്ന നഴ്സിനെക്കണ്ടതും അവള് നെറ്റിച്ചുളിച്ചു. അവിടുന്ന് എഴുന്നേൽക്കാൻ നോക്കുന്നതുകണ്ടതും നേഴ്സ് അവളെ
അവിടെ കിടത്തി.

എണീക്കണ്ട ക്ഷീണം കാണും. കുറച്ചു നേരം കണ്ണടച്ച് കിടന്നോളു.

ഞാൻ എങ്ങനെ ഇവിടെ.

ചുറ്റും കണ്ണോടിച്ചു അവള് ചോദിച്ചു.

അർജുൻ സാറാ കൊണ്ടുവന്നത്

ആ പേരുകേട്ടമാത്രയിൽ അവളുടെയുള്ളിൽ ദേഷ്യം നുരഞ്ഞുപൊങ്ങി.

ഇപ്പോൾ ഞാൻ ഓക്കേ ആണ്. ഇവിടുന്ന് എപ്പോഴാ.

അത്.. ഒരു 10 മിനിട്സ് കഴിഞ്ഞു ഇവിടുന്ന് പോവാം ബട്ട്‌ അർജുൻ സാർ ഓപ്പറേഷൻ തിയറ്ററിൽ ആണുള്ളത്. അവിടുന്നിറങ്ങാൻ മിനിമം 2hour എങ്കിലും എടുക്കും. അതുവരെ പുറത്തു വെയിറ്റ് ചെയ്‌താൽ മതി..

അത്രയും പറഞ്ഞു അവരവിടുന്ന് മാറി. അപ്പു അങ്ങനെ ഇരിക്കുകയാണ്. മരുന്നിന്റെ എഫക്ട് മാറിയതിനാലാകണം അവൾക്ക് നെറ്റിയിൽ ചെറുതായി വേദനായനുഭവപ്പെടാൻ തുടങ്ങി. പതിയെ നെറ്റിയിൽ കൈവച്ചപ്പോഴാണ് കെട്ടു കണ്ടത്.. അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു.

ഒരു പത്ത് മിനിറ്റ് കഴിഞ്ഞതും അവൾക്ക് അവിടുന്ന് പുറത്തിറങ്ങാനുള്ള പെർമിഷൻ കിട്ടി. അർജുൻ ആൾറെഡി ബില്ലിന്റെ കാര്യങ്ങൾ സെറ്റിൽ ചെയ്തിരുന്നെങ്കിലും അവൾക്കത് സ്വീകരിക്കാനുള്ള മനസ് വന്നില്ല അതിനാൽ അവരെക്കൊണ്ട് ബില്ല് മാറ്റിചെയ്യിപ്പിച്ചു അവള് തന്നെ പേ ചെയ്തു.

അർജുൻ ഓപ്പറേഷൻ തിയ്യറ്ററിൽ നിന്ന് ഇറങ്ങിയതും നേരെ അവളെ കിടത്തിയ സ്ഥലത്തേക്കാണ് പോയത്.. അവളെ കാണാതെ വന്നതും അവന്റെ ഉള്ളൊന്നുകാളി

ഇവളിത് എവിടെ…

അവൻ ഡ്യൂട്ടി നഴ്സിന്റെ അടുത്തേക്കായിച്ചെന്നു…

അർപ്പണ എവിടെ. അവിടെ കാണാനില്ലല്ലോ

സാർ കുഴപ്പമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ബോധം വന്നു കുറച്ചു കഴിഞ്ഞതും ഇവിടുന്ന് വിട്ടു. പിന്നെ സാറിനെയും വെയിറ്റ് ചെയ്ത് അവിടെ എങ്ങാനും ഉണ്ടാകും.

പറഞ്ഞതല്ലേ കെയർ ചെയ്യാൻ

സാർ ഞാൻ…

അക്യൂസ്‌ ചെയ്തതല്ല… ഞാനൊന്ന് നോക്കട്ടെ.

അവനവളെ ഹോസ്പിറ്റൽ മൊത്തം തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.

ഇവൾ എങ്ങോട്ടാ ഈ പോയത്…. പോകുമ്പോൾ ആരോടെങ്കിലും ഒന്ന് പറഞ്ഞാലെന്താ. ഇനി വീട്ടിൽ പോയിക്കാണോ.

അവന്നപ്പോൾ തന്നെ അവിടുന്നിറങ്ങി വീട്ടിലേക്ക് വിട്ടു..

അമ്മേ….

ആ… എത്തിയോ, ഞാൻ കരുതി നിങ്ങള് നന്നായി ലേറ്റ് ആവുമെന്ന്. മോളെവിടെ, റൂമിലായിരിക്കുമല്ലേ

അമ്മയുടെ ചോദ്യം കേട്ടതും അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടി.

ഇവിടെയും ഇല്ലാത്ത സ്ഥിതിക്ക് അവള് എവിടെപ്പോയി… സാധനങ്ങളൊക്കെ ഇവിടെ ഇരിക്കുകയല്ലേ..

എടാ… നീയെന്താ മിഴിച്ചു നിൽക്കുന്നത്.

അത്… അത്.. അമ്മേ അപ്പു… അവളില്ല ഞാൻ തനിച്ചാ

അവളെവിടെ..

ഏതോ ഫ്രണ്ടിനെ കാണാൻ… ഞാനിപ്പോ വരാം കുറച്ചു അത്യാവശ്യം ഉണ്ട്….

എടാ എന്ത് അത്യാവശ്യം

അമ്മ വിളിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ അവനവിടുന്നിറങ്ങി…ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ രോഹിതിനെ ട്രൈ ചെയ്തു….

എടാ രോഹിത്തേ ഒരു പ്രശ്നമുണ്ട്…

എന്താടാ…

അപ്പു അവളെ കാണാനില്ല

കാണുന്നില്ലേ… എടാ എവിടെപ്പോയി

എനിക്കറിയില്ല കോപ്പ്…

എന്താ ഉണ്ടായത് നീ വല്ലതും പറഞ്ഞോ.

അതൊക്കെ നേരിട്ട് പറയാം ഇപ്പോൾ നീയൊന്ന് അവളെ അന്വേഷിക്കാൻ നോക്ക്…

ശരിയെട….

ഫോൺ കട്ടാക്കി ഇരുവരും അവളെ പലവഴിക്ക് അന്വേഷിച്ചു..

സൂര്യതാപം അവളെ ചുട്ടുപൊളിക്കാൻ ആവുന്നതും പരിശ്രമിക്കുന്നുണ്ട്. എന്നാലതൊന്നും അവളെറിയുന്നേ ഉണ്ടായിരുന്നില്ല..മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് അർജുന്റെ വാക്കുകളാണ്. അത് ഒരു മുള്ളു കണക്കെ അവളെ നിരന്തരം കുത്തിനോവിക്കുന്നുണ്ട്..

നട്ടപൊരിവെയിലത്ത് കടലിലേക്ക് കണ്ണുനട്ട് ഇരിക്കുന്നവളെ പലരും ശ്രദ്ധിക്കുന്നുണ്ട്. എന്നാലതും അവളാറിഞ്ഞില്ലെന്നുമാത്രം..

അർജുൻ… അവനെത്ര ചീപ്പ്‌ ആണ്… എന്തറിഞ്ഞിട്ടാ അവനെന്നോട് അങ്ങനെയൊക്കെ പറഞ്ഞത്…. എനിക്ക് മാത്രമെന്ത് എപ്പോഴും ഇങ്ങനെയൊക്കെ. മറ്റുള്ളവരുടെ ജീവിതമൊക്കെ എന്ത് സ്മൂത്ത്‌ ആയിട്ടപോവുന്നത്….

ഓരോന്നോർത്ത്തതും അവളുടെ കണ്ണുകൾ യാതൊരു മയവുമില്ലാതെ നിറഞ്ഞൊഴുകി….

കുറേനേരത്തെ അലച്ചിലിനോടുവിൽ അർജുൻ  അവളവിടെയിരിക്കുന്നത് കണ്ടുപിടിച്ചു… അവൻ ശരവേഗത്തിൽ അവളുടെയരികിൽ എത്തി.

അർപ്പണ…. നീയിവിടെ ആരുടെ അമ്മയെ കെട്ടിക്കാൻ വന്നിരിക്കാടി…. ബാക്കിയുള്ളവരെ ടെൻഷൻ അടിപ്പിക്കാനായിട്ടാ….

അർജുൻ… മൈൻഡ് യുവർ വേർഡ്‌സ്.. എന്റെ കാര്യങ്ങളോർത്ത് ടെൻഷൻ ആവാൻ നീയെന്റെ ആരാ….

ഇതുവരെ തന്നോട് മറുത്തൊന്നും പറയാതെ സംസാരിക്കുന്നവൾ ഇന്നങ്ങനെ ചോദിച്ചതും അവൻ ഞെട്ടി…

നിനക്ക് അറിയില്ലേ ഞാൻ നിന്റെ ആരാണെന്ന്…

നോ… അറിയില്ല… Thats വൈ i asked യു….

നീ വെറുതെ എന്നെ ദേഷ്യംപിടിപ്പിക്കരുത്…. കം ഓൺ lets ഗോ…

എങ്ങോട്ട്…

വീട്ടിലേക്ക്….

Its യുവർ ഹോം, not mine….

മനസിലായില്ല…..

Nothing… ഞാൻ എന്തായാലും തന്റെ കൂടെ വരുന്നില്ല… ഒരു ഡോക്ടർ ആയതുകൊണ്ട് തന്നെ താൻ ഒരു ചീപ്പ്‌ ആണെന്ന് ഞാൻ കരുതിയില്ല, ബട്ട്‌… തന്നേക്കാളും മാന്യതയോടെ മറ്റുള്ളവർ പെരുമാരും….

നീയെന്നെ പെരുമാറ്റം പഠിപ്പിക്കാൻ നിൽക്കണ്ട… അതിന് നീ വളർന്നിട്ടില്ല

അതിന് എനിക്ക് താല്പര്യവുമില്ല…

എടീ…. നിനക്കുണ്ടോ character….. അല്ലെങ്കിലും ഒരു വേശ്യയുടെ

അർജുൻ

അവളുടെ അലർച്ച കാത്തിൽവന്ന് പതിച്ചതും അവനൊന്നു ഞെട്ടി.

ഇനി നീ ഇങ്ങനെ വല്ലതും പറഞ്ഞാൽ…. നേരത്തെ കിട്ടിയതിന്റെ ചൂട് ആറിയില്ലല്ലോ അതിനുമുന്പേ ഇനിയും വേണോ….. നീയെന്തറിഞ്ഞിട്ട ഇങ്ങനെ പറയുന്നത്… എന്തറിയാം നിനക്ക്… ഒരു ചുക്കും അറിയില്ല… ഒന്നും…..

അറിയാൻ മാത്രം നീയാരാ

ഈ ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും ഉണ്ടാകും എന്തെങ്കിലും ഒരു കഥ പറയാൻ….

നിന്റെ കഥ എന്താണാവോ…….

ഞാൻ പറയാം അർജുൻ… നീയത് കേൾക്കണം… കേട്ടെ പറ്റൂ…..

തുടരും