Karimizhi

The World of Malayalam Stories

തുടർക്കഥകൾ

എന്തിനെന്നറിയാതെ : ഭാഗം 07

രചന – കഥയെ പ്രണയിച്ചവൾ

ഒരമ്മയെ പോലുള്ള അവരുടെ സംസാരം കേട്ടതും അറിയാതെ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു…. അത് അവരിൽനിന്നും മറച്ചുവെക്കാനായി അവള് വേഗം കൈ കഴുകാണെന്ന വ്യാജന അവിടുന്ന് മാറി…….

എല്ലാം കഴിഞ്ഞു അമ്മ അവളെയുംകൂട്ടി പുറത്ത് വന്നിരിക്കുകയാണ്…….

മോളേ…….. ആന്റി ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ…..

അവരുടെയാ ചോദ്യം കേട്ടതും അവള് സത്യത്തിൽ ഒന്ന് പതറി….

ദേവീ….. ഇവരറിഞ്ഞോ എന്റെയും അർജുൻറ്റയും കല്യാണം കഴിഞ്ഞെന്ന്…. അതാണോ ചോദിക്കാനുള്ളത്…. അതിന് എന്തുത്തരമാ ഞാൻ നൽകുക….. എനിക്കൊരു ഐഡിയയും കിട്ടുന്നില്ലല്ലോ…… കൂടെയുണ്ടാവാണേ കർത്താവേ…..

അവള് മിഴിച്ചിരിക്കുന്നത് കണ്ടതും അമ്മ പതിയെ അവളുടെ കയ്യിൽപിടിച്ചു … അവള് ഞെട്ടി അവരെനോക്കി…..

മോളെന്തിനാ ഇങ്ങനെ പേടിക്കുന്നത്    …. ഇന്നലെ കരഞ്ഞപ്പോൾ മോള് പറഞ്ഞു കണ്ണിൽപ്പൊടി പോയെന്ന്….. ഇന്നെന്തിനാ കരഞ്ഞത്……. ഇന്ന് കരഞ്ഞില്ലെന്ന് കള്ളം പറയണ്ട ഞാൻ കണ്ടതാ….. എന്താണെങ്കിലും മോള് ആന്റിയോട് പറ…..

അവരുടെയാ ചോദ്യം കേട്ടതും അവൾക്ക് പാതി ആശ്വാസമായി  ……

അത്….. ആന്റി ……

അച്ഛനെയും അമ്മയെയും ആലോചിച്ചാണോ…….

അവള് തലതാഴ്ത്തി നിന്ന്……..

ആന്റി…… ഇന്നലെ അഭിയും അർജുവും ആന്റിയുടെ മടിയിൽ കിടക്കുന്നതുകണ്ടപ്പോൾ ഞാൻ എന്തൊക്കയോ ഓർത്തുപോയി  .. അതാ….. പിന്നെ രാവിലെ ആന്റിയുടെ സംസാരം കേട്ടപ്പോൾ…..

അമ്മയെ ഓർമവന്നോ…..

പുഞ്ചിരിയോടെ അത്രയും വാത്സല്യത്തിലുള്ള ചോദ്യം കേട്ടതും പിന്നെയും അവളുടെ കണ്ണ് നിറഞ്ഞു…..അവര് വല്ലാതായി….

മോളെ….. എന്തിനാ കരയുന്നത്…. അപ്പൂ….. പറാ….. മോളേ…… കരയാതെ കാര്യം പറാ…..

എനിക്ക്…. നിക്ക് ….. അമ്മയില്ല………

ഏങ്ങിക്കൊണ്ട് അവള് പറഞ്ഞതും അവർക്കും വിഷമം വന്നു……

സോറി മോളെ…. ആന്റി അറിയാതെ…. അതൊന്നും കാര്യമാക്കണ്ട….. മോള് വാ നമുക്കൊന്ന് പുറത്തുപോയി വരാം…… വാ എണീറ്റെ…. ഇങ്ങു വന്നേ……

അമ്മ അവളെ അവിടുന്നുകൂട്ടി റൂമിലേക്കു നടന്നു….

മോള് വേഗം റെഡിയായിവാ…… ഞാനും പെട്ടന്ന് റെഡിയാകാം…….

അതിനെ എതിർക്കാൻ അവൾക്ക് തോന്നിയില്ല….. പെട്ടന്ന് റെഡിയായി അവരുടെയൊപ്പം ഇറങ്ങി….

അപ്പൂ നിനക്ക് ഡ്രൈവിങ് അറിയില്ലേ….. ദാ കീ….

സ്കൂട്ടിയുടെ കീ അവൾക്ക് നീട്ടിയതും അവളത് വാങ്ങി വണ്ടിയെടുത്ത് അവരോടൊപ്പം പെട്ടന്ന് ഇറങ്ങി……

എങ്ങോട്ടാ ആന്റി……

എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ടായിരുന്നു…. മോൾക്കിവിടുത്തേ സ്ഥലങ്ങൾ അറിയോ….

കറക്റ്റ് അറിയില്ല ആന്റി പറഞ്ഞാൽ മതി…..

ഓക്കേ….

അവര് വഴി പറഞ്ഞുകൊടുത്താതും അവള് ആ വഴി വിട്ടു……ഷോപ്പിങ് കഴിഞ്ഞു അവര് നേരെ ഫുഡ്‌ കോർട്ടിൽ കയറി…..

ശ്രയയും ഫ്രെണ്ട്സും അപ്പോഴാണ് അങ്ങോട്ട് വന്നത്….

ഡീ ശ്രയാ…. നിന്റെ ഫ്യുച്ചർ അമ്മായിഅമ്മ അല്ലെ അത്…..

എവിടെ…..

അതാ ആ കോർണറിൽ…. കൂടെയൊരു പെണ്ണും ഉണ്ടല്ലോ അതാരാ റിലേറ്റീവ് ആണോ….

അപ്പുവിനെ അമ്മയ്‌ക്കൊപ്പം കണ്ടതും ശ്രയ വല്ലാതായി…..

ഈ പിശാചിന്റെ ഉദ്ദേശം എന്താ ആന്റിയെ സോപ്പിട്ട് അവിടെ കയറികൂടാൻ ആണോ…. ഇവളെ ഞാൻ എന്തെങ്കിലും ചെയ്യും….. അതുറപ്പ…..

മനസ്സിൽ ഞൊടിഞ്ഞുകൊണ്ട് ശ്രയ അവർക്കരികിലേക്ക് നടന്നു…..

ആന്റി……

മോളെ ശ്രയാ നീയോ…. വാ ഇരിക്ക്….

വേണ്ട ആന്റി ഞാൻ കഴിച്ചു…. നിങ്ങള് പെട്ടന്ന് അടുത്തല്ലോ……

ആ ചോദ്യം കേട്ടതും അപ്പുവിന് അവളുദ്ദേശിച്ചത് മനസിലായി…..

അതെന്താ മോളെ നീ അങ്ങനെ ചോദിച്ചത്…… അപ്പു നമ്മുടെ വീട്ടിൽ അല്ലെ ഇപ്പോൾ….. എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ടായിരുന്നു…. അപ്പോൾ ഞങ്ങളിങ്ങു ഇറങ്ങി……

ഓ…. ശരി ആന്റി…. എനിക്ക് കുറച്ചു തിരക്കുണ്ട്…. നമുക്ക് പിന്നെ കാണാം…..

അവരോട് ബൈ പറഞ്ഞു അവള് വേഗം ഇറങ്ങി….. അപ്പു കാര്യമായി ഒന്നും സംസാരിക്കുന്നില്ല……

മോളേ അപ്പൂ…. എന്തുപറ്റി നിനക്ക്

ഒന്നുല്ല ആന്റി…..

എനിക്ക് മനസിലായി…. ശ്രയ്ക്ക് നല്ല പൊസ്സസീവ്നെസ്സ് ആണ്….. മോളത് കാര്യമാക്കണ്ട…….

അത് കുഴപ്പമില്ല ആന്റി…. എനിക്ക് കുറച്ചു ബുക്സ് വാങ്ങാൻ ഉണ്ടായിരുന്നു…. വൈകിട്ട് അർജുൻ വന്നിട്ട് പോവാമെന്ന് പറഞ്ഞിരുന്നു….. ബട്ട്‌ നമ്മൾ എന്തായാലും വന്നില്ലേ ഇനിയവനെ ബുദ്ധിമുട്ടിക്കണ്ടല്ലോ……..

അതിനെന്താ മോളെ…..

കഴിച്ചുകഴിഞ്ഞതും അവര് അവൾക്ക് ആവശ്യമുള്ള ബുക്സും മറ്റും വാങ്ങിയിട്ടാണ് വീട്ടിലേക്ക് തിരിച്ചത്………

വൈകിട്ട് അഭി പതിവിലും നേരത്തെ വീട്ടിലെത്തി…. അമ്മ പത്രം വായിച്ചു മുൻപിലിരിപ്പുണ്ട്…. അപ്പു റൂമിലാണ്….. അവനെ അത്രയും നേരത്തെകണ്ടതും അവരൊന്ന് ഇരുത്തിമൂളി….

എന്താ അമ്മയ്‌ക്കൊരു മൂളൽ…

എന്താ മോൻ പതിവില്ലാതെ നേരത്തെ……

എനിക്കെന്താ നേരത്തെ വരാനും പാടില്ലേ…. നേരത്തെ കഴിഞ്ഞു നേരത്തെ വന്നു…… അല്ല ഇവിടെ അമ്മ ഒറ്റയ്ക്കാണോ അപ്പു എവിടെ……

എടാ ചെറുക്കാ…. നിന്റെ പ്രായം കഴിഞ്ഞാൽ ഞാനിവിടെ എത്തിയത് എന്നോട് വിളച്ചിലിറക്കിയാലുണ്ടല്ലോ…..

എന്ത് വിളച്ചിൽ….. എന്റമ്മേ ഇവിടെ ഞങ്ങൾക്കൊരു പെങ്ങൾ ഇല്ലാത്തതുകൊണ്ടല്ലോ…..

ഓഹ് സഹോദരസ്‌നേഹം ആയിരുന്നോ….. അതേതായാലും നന്നായി…. അവള് റൂമിലുണ്ട്……

എന്നാൽ ഞാൻ കണ്ടിട്ട് വരാം……

അമ്മ പിന്നെയെന്തെങ്കിലും പറയുന്നതിനുമുന്പേ അവനകത്തേക്ക് നടന്നു…. അവളുടെ റൂമിൽ തട്ടി…… അവള് കതക് തുറന്നതും അവനവിടെ തറഞ്ഞുനിന്ന്……

ഈറൻമുടിയോടെ അവളെക്കണ്ടതും അവൻ സ്വയം മറന്നുനിൽക്കാൻ തുടങ്ങി…..

അഭീ…. എന്താ……

എന്ത്….

അല്ല നീയെന്താ ഇങ്ങനെ നിൽക്കുന്നത്….

അത്… അത്…. ആ അത് നിനക്ക് മരുന്ന് കൊണ്ടുവന്നതാ…..

മരുന്നോ….

ഞെട്ടലോടെ അവള് ചോദിച്ചതും അവൻ അതേയെന്ന് തലയാട്ടി……..

ഇന്നലെ പറഞ്ഞില്ലേ ആയുർവേദമാണ് കഴിക്കാരെന്ന്…. ഞാൻ അതൊക്കെ വാങ്ങിയിട്ടുണ്ട്…. ദാ പിടിക്ക്….

ബാഗിൽ നിന്നും മരുന്നെടുത്ത് അവൾക്ക് നീട്ടിയതും അവള് ദയനീയതയോടെ അവനെ നോക്കി…..

ഇത് കുരിശായല്ലോ…. എന്താ ചെയ്യാ…. ഇന്നലെ എന്തോ പറഞ്ഞതാ…. ഇവൻ അതില്കയറി പിടിക്കുമെന്ന് വിചാരിച്ചില്ല ….

ഇന്നാ ഇത് പിടിക്ക്…….

അഭീ എന്താടാ ഇത്…..

അർജുന്റെ ചോദ്യം കേട്ടതും അവളും അഭിയും ഞെട്ടി……

ആഹ്… നീയോ… ഇത് ഇവൾക്കുള്ള മരുന്ന്…..

അർപ്പണ നിനക്ക് അതിന് എന്താ അസുഖം……

എനിക്കൊരു അസുഖവുമില്ല…..

അതുകേട്ടതും അർജു അഭിയെ നോക്കി…….

ഇതെന്തിനുള്ള മരുന്നാടാ……

ശരീരപുഷ്ടിക്ക്…. I മീൻ ബ്ലഡ്‌ വെക്കാനുള്ളത്…….

അത് കേട്ടതും അവനൊന്നു ശ്വാസംവലിച്ചുവിട്ടു…….

ഡാ തത്കാലം ഇവൾക്കിത് വേണ്ട…. നീയിത് വേറെ ആർക്കേലും കൊണ്ടുകൊടുക്ക്…. അർപ്പണ പെട്ടന്ന് റെഡിയായി വാ….. സാധനങ്ങൾ വാങ്ങിക്കണ്ടേ…. എനിക്ക് വേറെകുറച്ചു പരിപാടികളുമുണ്ട്……..

എന്ത് സാധനം…. എന്നാൽ പിന്നെ നീ ധൈര്യമായി വിട്ടോ ബാക്കി കാര്യങ്ങൾ നോക്കിക്കോ ഞാൻ പൊക്കോളാം അപ്പൂന്റെ കൂടെ…….

ഞാൻ ആന്റിയുടെ കൂടെപോയപ്പോൾ ആവശ്യമുള്ളതെല്ലാം വാങ്ങി…..

അതുകേട്ടതും അഭിയുടെ മുഖം വാടി അർജുന് ആശ്വാസമായിരുന്നു…………

ഓക്കേ…..

അവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോഴാണ് ഫോൺ അടിഞ്ഞത്….. അത് എളുപ്പം അറ്റൻഡ് ചെയ്തു…..

അർജുൻ…. ഞാൻ ആദിത്യനാണ്….. അപ്പു ഇല്ലേ കൂടെ…….

ഉണ്ട്…. ഞാൻ കൊടുക്കാം……. അർപ്പണ…. ഏട്ടൻ……

അതുകേട്ടതും അവള് സന്തോഷത്തോടെ ഫോൺ വാങ്ങി…….

ഏട്ടാ…..

മോളെ അപ്പൂ സുഖാണോ….. അർജുൻ എങ്ങനെ

ഞാൻ ഓക്കേ ആണോ…. ഏട്ടനോ…..

ഞാനും…. എനിക്കവനെയൊന്ന് കാണണം…. കാര്യങ്ങളെല്ലാം അവനോട് പറയണം…. ഇനിയെങ്കിലും നിനക്ക് നല്ലൊരു ജീവിതം ഉണ്ടാവണം……

അടുത്താഴ്ച ഏട്ടൻ എങ്ങനെ….

ചില കാര്യങ്ങൾ നോക്കുന്നുണ്ട്….. ഒന്നിനും പറ്റിയില്ലെങ്കിൽ ഞാനിവിടുന്നു ചാടും….

ദേ ഏട്ടാ ഒന്നും വേണ്ട…….. എനിക്കൊരു കുഴപ്പവുമില്ല…. ഏട്ടൻ വേണ്ടാത്തത്തിനൊന്നും നിൽക്കരുത്…. അങ്ങനെ വലതുമുണ്ടായാൽ ഞാൻ ജീവനോടെ ഉണ്ടാകില്ല….. അത്രയേ ഉള്ളൂ……

മോളേ….. ശരി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല……. പിന്നെ വിളിക്കാം…..

ആ കോൾ കട്ടായത്തും അവളുടെ ഹൃദയം വിങ്ങി……ഫോൺ അർജുന് നീട്ടി അവള് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അർജുൻ അവളുടെ കയ്യിൽപിടിച്ചു……

എന്തുപറ്റി അർപ്പണ….. Are യു ഓക്കേ…….

ഹ്മ്…..

അവനവളുടെ ഇരുത്തോളിലും കൈവച്ചതും അവള് വല്ലാതായി… ഒപ്പം അഭിയും……

ഇയാള് നാഴികയ്ക്ക് നാല്പത്തുവട്ടം എന്നെ ഉപദേശിക്കുമല്ലോ…… അലവലാതി…… ഇവൾക്കാ കൈത്തട്ടിമാറ്റിയാൽ എന്താ…….

അവൻ മനസിലോരോന്ന് ഓർക്കുകയാണ്…….

അപ്പു തലതാഴ്ത്തിയാണ് നിൽക്കുന്നത്….. തനിക് താലി ചാർത്തിയവന്റെ ആദ്യ സ്പർശനം…. അതും തന്നെ ആശ്വസിപ്പിക്കാൻ……. അതോർത്തതും അവളുടെ കണ്ണ് സന്തോഷത്താൽ നിറഞ്ഞു……

ഏയ്‌…. എന്തിനാ കരയുന്നത്…. എന്താ ഉണ്ടായത്…. ഏട്ടനെന്താ പറഞ്ഞത്….. ഇങ്ങോട്ട് വരുന്നുണ്ടോ പുള്ളി……

ഇല്ലെന്നവൾ തലയാട്ടി…… അതുകേട്ടതും അവനു സമാധാനമായി…..

വാ….. നമുക്ക് പുറത്തു പോയിട്ട് വരാം……

അർജുൻ വിളിച്ചതും അവള് അത്ഭുതത്തോടെ അവനെയൊന്ന് നോക്കി……

ഇവിടെ ഗ്ലൂമിയായി ഇരിക്കാൻ ഞാൻ സമ്മതിക്കില്ല……

തെണ്ടി…..

അഭി മനസ്സിൽ പറഞ്ഞു……

ഒന്നുകിൽ ഈ പോക്ക് മുടക്കണം…. അല്ലെങ്കിൽ ഇവരുടെയൊപ്പം എന്നെയും കൊണ്ടുപോകണം…. അതിനെന്താ വഴി…..

തുടരും

 

LEAVE A RESPONSE