രചന – അമീന
ആഹാ ഇതാരാ ഈ നിൽക്കുന്നത് ശിവ മോളോ…. അകത്തേക്ക് കേറി വന്ന സേതു മാമ്മ ശിവയെ നോക്കി ചോദിച്ചുകൊണ്ട് അവളുടെ അരികിലേക്ക് ചെന്നു….. സുഖമാണോ മോളെ നിനക്ക്…. ഹ്മ്മ്…. അവൾ തലയാട്ടി….. അകത്തേക്ക് കേറി വരുന്ന മായമ്മയെ കണ്ടതും അവൾക്ക് സന്തോഷം അടക്കി വെക്കാനായില്ല….. അമ്മേ…. അവൾ സേതുവിന്റെ കരവലയത്തിൽ നിന്നു മാറി മായമ്മയുടെ അരികിലേക്ക് ഓടി….. അമ്മയോ…. ആരുടേയമ്മ….. തൊട്ടു പോകരുത് നീ എന്നെ….. മായമ്മയുടെ ഭാവ മാറ്റം അവളെ നന്നേ മുറിപ്പെടുത്തി….. ഓഹ് വന്നോ വട്ടൊക്കെ മാറി… തുഷാര കേറി വന്ന പാടെ അവളെ നോക്കി ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു…..പക്ഷെ അപ്പോഴും മായമ്മയുടെ മുഖത്തായിരുന്നു അവളുടെ കണ്ണു….. അമ്മേ അമ്മ എന്താ എന്നോടൊന്നും മിണ്ടാത്തെ….. എന്റെ താലി പൊട്ടിച്ചെറിഞ്ഞവളോട് ഇതിൽ കൂടുതൽ ഞാനെന്തു പറയാനാ….. പറയുമ്പോൾ അവരുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു…..
മായേ വേണ്ട…. (മഹി ) എന്ത് വേണ്ടെന്ന ഏട്ടാ ഈ പറയുന്നത്, ഞാനും ഒരു മനുഷ്യ ജീവിയാണ്….. എനിക്കുമുണ്ട് ദുഃഖവും ദേഷ്യവുമൊക്കെ…… അമ്മേ…. അമ്മ എന്തൊക്കെയാ ഈ പറയുന്നത്….. ഞാൻ അച്ഛനെ എന്ത് ചെയ്‌തെന്ന….. അമ്മയും അച്ഛനുമോ ആരാടി നിന്റെ അമ്മയും അച്ഛനും….. ഞങ്ങൾ നിന്റെ അമ്മയും അച്ഛനുമല്ല….. എനിക്ക് ആകെ രണ്ട് മക്കളേയുള്ളു, എന്റെ ഋഷിയും അഭിയും…. അവര് മാത്രം എന്നെ അമ്മേന്ന് വിളിച്ച മതി….. മായേ വേണ്ട, ഇനിയും എന്റെ കുട്ടിയെ സങ്കട പെടുത്തരുത്…..(അച്ഛമ്മ ) ഇതുവരെ അവൾ സന്തോഷിക്കുവല്ലായിരുന്നോ…. എന്റെ മക്കൾക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ സ്നേഹം ഇവൾക്ക് അല്ലായിരുന്നോ ഏട്ടൻ കൊടുത്തത്….. എന്നിട്ട് ആ മനുഷ്യനു കിട്ടിയതോ മരണം….. എന്റെ കുട്ടികൾക്ക് അച്ഛനെ നഷ്ട്ടമായി എനിക്ക് എന്റെ പാതിയെ നഷ്ട്ടമായി…… അതിനു ശിവ എന്ത് ചെയ്‌തെന്ന…. (മാധവൻ ) ഇവളുടെ ഈ നശിച്ച ജാതക ദോഷം തന്നെയാണ് എല്ലാത്തിനും കാരണം….
ഇവൾ ഈ പടി ഇറങ്ങാതെ ഈ കുടുംബം രക്ഷപെടില്ല…… അമ്മേ അമ്മ എന്നെ പറ്റിക്കാൻ പറയുന്നതാണോ….. ഋഷി ഏട്ടാ എന്താ ഇവിടെ നടക്കുന്നത് എനിക്കൊന്നു പറഞ്ഞു താ….. രുദ്ര് നീയെങ്കിലും ഒന്ന് പറയെടാ എന്താ ഇതൊക്കെ…. അവൾ കരഞ്ഞു കൊണ്ട് രുദ്രിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു….. അവളുടെ അവസ്ഥ കണ്ട് അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു….. വേണ്ട ആരും പറയണ്ട എന്റെ ഹരിയേട്ടൻ പറയും…. ഏട്ടാ പറ എന്നോട്…. അവൾ ഹരിയെ പുണർന്നതും അവൻ അവളെ അവനിൽ നിന്നും അടർത്തി മാറ്റി….. ഒരു ഞെട്ടലോടെ ശിവ അവനെ തന്നെ ഉറ്റു നോക്കി….. ശിവയുടെ അവസ്ഥ കണ്ട് പാറു അവളെ അവളുടെ അരികിലേക്ക് ചേർത്ത് പിടിച്ചു….. ഇനിയൊന്നും മറച്ചു വെച്ചിട്ട് കാര്യമില്ല എന്ന് മനസിലായതും മാധവൻ എല്ലാം അവളോട് തുറന്നു പറഞ്ഞു….. എല്ലാം കേട്ട് കഴിഞ്ഞതും അവളുടെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി….. തല ചുറ്റുന്നത് പോലെ….. പാറുവിന്റെ കൈകൾ ഒന്നുടെ അവളിൽ മുറുകി….. അപ്പൊ ഞ… ഞാൻ ഇവിടുത്തെ ആരുമല്ലേ….. ഞാൻ കാരണം ആണോ എന്റെ അച്ഛൻ….. മുഴുവിപ്പിക്കാൻ പറ്റാതെ ശിവ പാറുവിന്റെ തോളിലേക്ക് ചാഞ്ഞു…..
എടാ അപ്പൂട്ടാ ഞാൻ നിന്റെ ആരുമ്മല്ലാ….. നിന്നോട് വഴക്കിട്ടതും പിണങ്ങിയത്തുമൊക്കെ ഒരു അനാഥ പെണ്ണായിരുന്നു…… പറയുമ്പോൾ വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ടായിരുന്നു….. പാറു….. അഭിയേട്ടനും ഋഷി ഏട്ടനും എന്റെ ആങ്ങളമാരല്ലന്നു…. അവരുടെ സ്നേഹം തട്ടി പറിക്കാൻ വന്ന ഭാഗ്യം ഇല്ലാത്തവൾ മാത്രമായിരുന്നു ഞാൻ……. ശിവയുടെ പദം പറച്ചിൽ കേട്ടതും പാറുവിനു പിടിച്ചു നിൽക്കാനായില്ല അവളും അവളെ ചേർത്ത് പിടിച്ചു കരയാൻ തുടങ്ങി……. ഹരിയേട്ടാ…… ഇനി ആ പേര് നീ വിളിക്കണ്ട…. ഇനി അങ്ങനെ വിളിക്കാൻ എന്റെ മോൾക്ക് മാത്രമേ അവകാശമുള്ളൂ…… (മാധവി ) നേരാണോ ഹരിയേട്ടാ…. നിങ്ങൾക്കും എന്നെ വേണ്ടേ…. കേൾക്കണം എനിക്ക് ഈ നാവിൽ നിന്ന് തന്നെ കേൾക്കണം….. അതേ സത്യമാണ് എന്റെയും ലക്ഷ്മിയുടെയും വിവാഹം ഉറപ്പിച്ചു…. നിന്നെ പോലെ കൂടെ കൂടെ സമനില തെറ്റുന്ന പെണ്ണിനെയല്ല എനിക്ക് വേണ്ടത്….. ഹരിയുടെ വാക്കുകൾ രുദ്രിനെ നന്നേ ചൊടിപ്പിച്ചു…..
കുറച്ചു കരുണ അതിനു കൊടുത്തൂടെ, സ്നേഹം കൊടുക്കണ്ട കുറച്ചു മനസാക്ഷി അതെങ്കിലും കൊടുക്കാം….. രുദ്ര് ഹരിയെ നോക്കി അത്രയും പറഞ്ഞു കൊണ്ട് ശിവയെ ചേർത്ത് പിടിച്ചു……. രുദ്ര് നിങ്ങളൊന്നും എന്റെ ആരുമല്ലല്ലേ…… അങ്ങനെ പറയല്ലേ മോളെ നീ ഞങ്ങളുടെ ശ്രീദേവിയുടെ മോളാ, ഒരാളുടെയും മുന്പിൽ തല കുനിക്കാതെ എന്റെ മോൾക്ക് പറയാം ദേ ആ ഫോട്ടോയിൽ കാണുന്ന നീ അപ്പച്ചിയെന്ന് വിളിച്ച ശ്രീദേവിയുടെയും ഗോപകുമാറിന്റെയും മോളാണ് നീ…..(മാധവൻ ) അവൾ ഇതുവരെ കാണാത്ത പോലെ ഹാളിൽ പതിപ്പിച്ചിരിക്കുന്ന ശ്രീദേവിയുടെയും ഗോപാ കുമാറിന്റെയും മാലയിട്ട ഫോട്ടോയിലേക്ക് നോക്കി നിന്നു….. എന്റെ കൃഷ്ണ എന്റെ കുട്ടിയെ എല്ലാം അറിയിച്ചു വളർത്തിയിരുന്നെങ്കിൽ ഇന്ന് ഇത്രെയും നീറേണ്ടി വരില്ലായിരുന്നു, എല്ലാം ഞങ്ങളുടെ തെറ്റാ….. അച്ഛമ്മ പദം പറഞ്ഞു കരയാൻ തുടങ്ങി…… ഞാനൊരു കാര്യം പറഞ്ഞേക്കാം ഇവളെ ഇവിടെ നിർത്താൻ ആണ് ഭാവമെങ്കിൽ ഞാൻ ഈ പടി ഇറങ്ങും ഒപ്പം എന്റെ രണ്ട് ആൺ മക്കളും ഉണ്ടാകും…. ഇനി അവരെ കൂടി നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ….. വേണ്ട മായമ്മേ, ശിവ കാരണം ആരും ഈ പടിയിറങ്ങി പോകണ്ട…. നിങ്ങൾ എല്ലാരും ഇവിടെ തന്നെ താമസിക്കണം…… ഞാൻ കൊണ്ട് പോക്കളാം എന്റെ ശിവയെ……രക്ത ബന്ധം ഇല്ലെങ്കിലും കർമം കൊണ്ട് ഞങ്ങൾ കൂടാ പിറപ്പുകളാണ്……… മതിയെടി, നമ്മുക്ക് പോകാം…. എന്റെ അച്ഛനും അമ്മയ്ക്കും ഇനി 2 മക്കളാണ് അവിടെ നീയെന്നും സന്തോഷവതി ആയിരിക്കും……. പാറുവിന്റെ വാക്കുകൾ കേട്ടതും ശിവ അവളെ മുറുകെ കെട്ടിപിടിച്ചു……
ഒരു കൈ എങ്കിലും തനിക്കായി ഉണ്ടല്ലോ എന്നൊരു ആശ്വാസം…….. വേണ്ട മോളെ ഞങ്ങൾ കൊണ്ട് പൊക്കോളാം അവളെ…. ഞങ്ങളുടെ മോളായിട്ട്…. (രേവതി ) വേണ്ട ആന്റി, നിങ്ങളുടെ കൂടെ നിന്നാൽ ഈ ഓർമ്മകളും ഈ ആളുകളും എന്നും അവൾക്കൊരു നോവായിരിക്കും…. അത് വേണ്ട…. ശിവ പോകാം….. ഹ്മ്മ്…… അവൾ അച്ഛമ്മയെയും അച്ഛാച്ചനെയും ഒന്ന് തിരിഞ്ഞു നോക്കി അവർ കണ്ണ്കൊണ്ട് സമ്മദം അറിയിച്ചു….. രുദ്ര് അവളെ ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു….. എടാ എന്നെ മറക്കുവോ നീ…. ഝാൻസി റാണിയെ ഞാൻ എങ്ങനെ മറക്കാനാ, നിനക്ക് എന്ത് ആവിശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാൻ മറക്കണ്ടാട്ടോ…… രുദ്ര് ഉള്ളിലെ വേദന മറച്ചു പിടിച്ചു കൊണ്ട് ശിവയെ യാത്രയാക്കി……. നിറ മിഴിയാലേ അവൾ കണ്ണിൽ നിന്ന് മറയും വരെ തന്റെ കളി ചിരികൾ മുഴങ്ങി കേൾക്കുന്ന ആ വീട്ടിലേക്ക് തിരിഞ്ഞു തിരിഞ്ഞു നോക്കികൊണ്ടേയിരുന്നു……. എത്ര പെട്ടന്നാണ് എല്ലാം അവസാനിച്ചത്…..
രണ്ട് വാക്കുകൾ കൊണ്ട് ജീവന് തുല്യം സ്നേഹിച്ച തന്റെ ഹരിയേട്ടനും തന്നെ അകറ്റി…… കൂടെ ചിരിക്കാൻ മാത്രമുണ്ടായിരുന്ന ചില ബന്ധങ്ങൾ….. എന്തിനാ കൃഷ്ണ ഈ നശിച്ച ജീവിതം എനിക്ക് വെച്ചു നീട്ടിയത്….. ഇതിനായിരുന്നോ ഇത്രയും നാളും സന്തോഷം കൊണ്ട് മൂടിയത്…… അമ്മ അച്ഛൻ ആരും ആരും എനിക്കില്ല……ഓർക്കും തോറും നെഞ്ച് പൊട്ടി പോകുന്ന പോലെ…… ശിവ ഇറങ്ങു വീട് എത്തി….. പാറു….. എത്ര നാള് നിന്റെ കൂടെ ജീവിക്കാൻ പറ്റുമെടി…. നിനക്കും എന്നെ മടുക്കും……. ദേ പെണ്ണെ മിണ്ടാതെ വന്നില്ലെങ്കിൽ എന്റെ തനി സ്വഭാവം നീ കാണും….. അവളുടെയൊരു കോപ്പിലെ വർത്താനം….😡 പാറു അലറിയതും പിന്നൊന്നും അവൾ മിണ്ടിയില്ല…. വേഗം തന്നെ പുറത്തേക്കിറങ്ങി…… ഉമ്മറത്തു തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു….. എന്നെ കണ്ടതും അമ്മ കെട്ടിപിടിച്ചു തുരുതുര ഉമ്മ വെച്ചു…. ഇനി ഞങ്ങൾക്ക് ഒന്നല്ല രണ്ട് മക്കളാണ്…. ഇരുവരും നിറഞ്ഞ മനസ്സോടെ എന്നെ അകത്തേക്ക് കൊണ്ടുപോയി…..
മോള് പോയെന്നു ഫ്രഷ് ആയി കുറച്ചു നേരം കിടന്നുറങ്ങു അപ്പൊ കുറച്ചു ആശ്വാസം കിട്ടും…… ഒരു ഗ്ലാസ് ജ്യൂസ് അവൾക്ക് നേരെ നീട്ടികൊണ്ട് നിർമല പറഞ്ഞു….. വേണ്ടമ്മ ഇറങ്ങില്ല….. അതൊന്നും പറഞ്ഞാൽ പറ്റില്ല ഇത് കുടിച്ചേ പറ്റു അവർ ഗ്ലാസ് അവളുടെ ചുണ്ടിനോട് അടിപ്പിച്ചു….. നിവർത്തിയില്ലാതെ ശിവ അത് മുഴുവൻ കുടിച്ചോണ്ട് റൂമിലേക്ക് പോയി……. പാവം കുട്ടി എന്ത് വിധയാണോ അതിന്റെ….. ശിവ പോകുന്നതും നോക്കി നിന്നുകൊണ്ട് നിർമല സ്വയം പരിതപിച്ചു… ഇതിനും മാത്രം എന്നെ സ്നേഹിക്കാൻ എന്ത് ബന്ധമാണ് ഇവർക്ക് എന്നോടുള്ളത്….. ശിവ മനസ്സിൽ ഓർത്തു കൊണ്ട് ഫ്രഷ് ആവാൻ കേറി…… കുളിച്ചു വന്നതും അവൾ കട്ടിലേക്ക് കേറി കിടന്നു പൊട്ടി പൊട്ടി കരയാൻ തുടങ്ങി….. മായമ്മയുടെ മടി തട്ടിൽ തലവെച്ചു ഉറങ്ങാൻ കൊതിയാവുന്നു……
ആ കൈയിൽ നിന്നും ഒരു ഉരുള ചോറ് ഇനി എനിക്ക് കിട്ടുമോ….. അമ്മയെ തെറ്റ് പറയാനും പറ്റില്ല എന്റെ ജന്മ ദോഷം കൊണ്ട് അവർക്ക് നഷ്ടമായത് സ്വന്തം പുരുഷനെയല്ലേ…. അവരിന്നു വിധവയാണ്…… ഒരുപക്ഷെ എന്നെ വളർത്താൻ അവർ തുനിഞ്ഞില്ലയിരുന്നെങ്കിൽ അവരുടെ കൂടെ ഇന്നും സന്തോഷങ്ങൾ ഉണ്ടായേനെ…… സ്വന്തം മകളെ കൊന്നുകൊണ്ട് ഭൂമിയിലേക്ക് വന്ന എന്നെ അച്ഛമ്മയും അച്ഛാച്ചനും സ്നേഹിക്കുന്നില്ലേ…. അവരുടെയും നെഞ്ച് പൊട്ടി പോയിട്ടുണ്ടാവില്ലേ ഞാൻ കാരണം….. എല്ലാവർക്കും ഞാൻ കാരണം നഷ്ട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ…. ഇല്ല ഇനി അത് പാടില്ല…. ഇത്രയും നാളും അവർ തന്ന സ്നേഹം തന്നെ ധാരളമാണ്….. ഇനിയൊരിക്കലും അവരുടെ നിഴൽ വെട്ടത്തു പോലും ഞാൻ പോകില്ല ഞാൻ കാരണം ഒരാളുടെയും കണ്ണ് നിറയില്ല….. കരഞ്ഞു കരഞ്ഞു അവൾ എപ്പോയോ ഉറക്കത്തിലേക്ക് വീണു….
കണ്ണ് തുറക്കുമ്പോൾ എന്റെ മുന്പിൽ ഇരുന്നു പെട്ടി പാക്ക് ചെയ്യുന്ന പാറുവിനെയാണ് ഞാൻ കണ്ടത്….. നീ ഇതെവിടെ പോകുവാ…. ആ എണീറ്റോ….. വേഗം പോയി മുഖമൊക്കെ കഴുകി വാ എന്നിട്ട് എന്നെ വന്ന് ഹെല്പ് ചെയ്യൂ…. എങ്ങോട്ടാടി ഈ പോകുന്നത്..എന്തിനാ എന്റെ ഡ്രെസ്സൊക്കെ പാക്ക് ചെയ്യുന്നത്….. അതൊക്കെയുണ്ട് ആദ്യം മോള് ഇതൊക്കെ അങ്ങ് പാക്ക് ചെയ്യാൻ നോക്ക് എന്നിട്ട് പറയാം ബാക്കി….. കുറെ നേരായി ഞാൻ ഒറ്റക്ക് ഇരുന്നു പാക്ക് ചെയ്യാൻ തുടങ്ങിയിട്ട്….. ഷെൽഫിൽ നിന്ന് കുറച്ചു പുതിയ ഡ്രെസ്സുകളുടെ പാക്കറ്റ് കൂടി പാറു ശിവയെ ഏലപ്പിച്ചുകൊണ്ട് പുറത്തേക്കിറങ്ങി….. ഏകദേശം എല്ലാം പാക്ക് ചെയ്തു കഴിഞ്ഞപ്പോയെക്കും നിർമല അമ്മയും അച്ഛനും പാറുവും കൂടി അകത്തേക്ക് വന്നു….. ഇന്നാ പിടിക്ക് മോളെ…. പാറു രണ്ട് ടിക്കറ്റ്സ് ശിവയുടെ കൈയിലേക്ക് വെച്ച് കൊടുത്തു……
ഇതെന്താടി…. നോക്കണ്ട നാളെ രാവിലത്തെ ട്രെയിനിനു നമ്മൾ ബാംഗ്ലൂർക്ക് പോകുന്നു…. അവിടെയൊരു കമ്പനിയിൽ നമ്മുക്ക് രണ്ട് പേർക്കും ജോബ് സെറ്റ് ആക്കി….. എന്തിനാടി ഇതൊക്കെ, ഞാൻ എവിടെ നിന്നാലും അവിടുള്ളവർക്കൊക്കെ സങ്കടമെ ഉണ്ടാവും ….. നിങ്ങൾക്കും ഞാനൊരു ബുദ്ധിമുട്ട് ആവും….. എന്റെ മോളെ ഞങ്ങൾക്ക് ഈ പറയുന്ന അന്ധവിശ്വാസങ്ങൾ ഒന്നുമില്ല, എല്ലാം വിധിയാണ് അതിൽ പരസ്പരം പഴി പറഞ്ഞിട്ട് കാര്യമില്ല….. മോള് ഒരു തെറ്റും ചെയ്തിട്ടില്ല പിന്നെ മോളുടെ ജാതക ദോഷം കൊണ്ടാണ് മോഹനൻ മരിച്ചതെന്ന് ഒരു ചിന്ത മായയുടെ മനസ്സിൽ വന്ന് കൂടി…. വെറുമൊരു തെറ്റി ധാരണ…. അങ്ങനെ വിശ്വാസിക്കാനും അവരുടെ മുന്പിൽ കാരണങ്ങൾ ഉണ്ട്…… പക്ഷെ ഇതൊക്കെ ഒരുനാൾ അവർക്ക് മനസിലാവും അന്ന് നിന്നെ അവർ സ്വന്തം മോളായി തന്നെ സ്വീകരിക്കും…… പക്ഷെ ഇപ്പൊ മോള് തളർന്നു പോകരുത്….. മോളെ ഒരു ഭ്രാന്തിയാക്കി മാറ്റിയ ഹരി ഉണ്ടല്ലോ അവന്റെ മുന്പിൽ മോള് ജീവിച്ചു കാണിക്കണം…. ഒരു നാൾ അവനു നഷ്ട്ട ബോധം ഉണ്ടാവണം ഈ സുന്ദരിയെ ഉപേക്ഷിച്ചു പോയതിൽ…. കൂടുതൽ ഒന്നും ചിന്തികാതെ അങ്ങോട്ട് പോകാൻ തയ്യാറാവ്…..അച്ഛന്റെ വാക്കുകളിലൂടെ അവൾക്ക് മോഹനനെ കാണാമായിരുന്നു….. നിറ മിഴിയാലേ അവൾ അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി…….
ശിവയും,പാറുവും രാവിലെ 4.30 തന്നെ ഉണർന്നു പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി….. ഏകദേശം എല്ലാം സെറ്റ് ആക്കി അവർ പോകാൻ ഇറങ്ങി….. അച്ഛനും അമ്മയും റെയിൽവേ സ്റ്റേഷൻ വരെ അവരെ കൊണ്ടുപോയി ആക്കി….. മക്കളെ സൂക്ഷിച്ചു പോണം… എത്തിയ ഉടനെ വിളിക്കാൻ മറക്കരുത്….. നിറ മിഴിയോടെ അച്ഛനും അമ്മയും ഞങ്ങളെ യാത്രയാക്കി…… ദുഃഖങ്ങൾ ഒക്കെ മറന്ന് ബാംഗ്ലൂർ നഗരത്തിലൂടെ ഒരു പറവയെ പോലെ അവൾ പറന്നുയർന്നു….. ബാംഗ്ലൂർ സ്ട്രീറ്റും, അവിടുത്തെ തിരക്കുകളും സംസ്‍കാരങ്ങളുമൊക്കെ അവർ കൗതുകത്തോടെ ആസ്വാതിക്കാൻ തുടങ്ങി…… രുദ്രും അച്ഛമ്മയും രേവതി അമ്മയും അല്ലാതെ മാറ്റാരുമായും ഒരു കോൺടാക്ട് ഉണ്ടായിരുന്നില്ല…. രണ്ട് വർഷത്തെ ബാംഗ്ലൂർ വാസം അവസാനിപ്പിച്ചു ഇരുവരും ഓസ്ട്രേലിയക്ക് പറന്നു…..
ഇതിനിടയിൽ ഹരിയേട്ടന്റെയും ലെച്ചുവിന്റെയും വിവാഹം മായമ്മ തന്നെ മുൻകൈ എടുത്ത് നടത്തി കൊടുത്തത് അച്ഛമ്മ വഴി അറിഞ്ഞിരുന്നു…… ശ്രീ മങ്കലം തറവാടിന്ന് ശാന്തമാണ്…. അവിടെ ശിവയെന്നത് ഒരു അടഞ്ഞ അധ്യായമാണ്….. ഓർമ്മകൾ മനസ്സിനെ കാർന്നു തിന്നാൻ തുടങ്ങിയിട്ട് 4 വർഷം കഴിഞ്ഞിരിക്കുന്നു….. ഇന്നിതാ ഹരിയേട്ടനും ലെച്ചുവും അച്ഛനമ്മമാർ ആകാൻ തയ്യാറെടുക്കുന്നു…. മെല്ലെ തന്റെ കൈയിൽ ഹരിയേട്ടൻ അണിഞ്ഞു തന്ന മോതിരം ഊരി മാറ്റി…… വെറും പൊള്ളയായ സ്നേഹം,പ്രണയത്തോട് പോലും ഇപ്പോൾ വെറുപ്പ് തോന്നുന്നു….. എന്തിനോ കണ്ണുകൾ നിറഞ്ഞു…… ഡയറി താളുകൾ നനഞ്ഞു കുതിർന്നപ്പോൾ ഒരു വരണ്ട പുഞ്ചിരിയോടെ അവൾ അത് മാറ്റി വെച്ചു…… ❤❤❤❤❤ (തുടരും )

by