രചന – ശ്രീമിഴി
ഞാൻ ഒറ്റക്കോ ഞാൻ പോവില്ല….. ഒറ്റക്ക് അല്ല നിനക്ക് കൂട്ടിനു ഇവിടുത്തെ ചേച്ചിയെ ആക്കാം….. വേണ്ട ഇച്ചായ ഞാൻ ഇവിടെ നിന്നോളും….. വേണ്ട കൊച്ചേ വെറുതെ ആൾക്കാരെ കൊണ്ട് അത് ഇതും പറയിക്കണ്ട….. അതും ശരിയാ എന്തേലും കിട്ടുമോ എന്ന് നോക്കി നടപ്പാ എല്ലാരും….. എന്ന എന്റെ ഉണ്ണിമാങ്ങാ നല്ല കുട്ടി ആയിട്ട് സ്കൂളിൽ പോയിക്കോ നാളെ മുതൽ….. അപ്പൊ ഇച്ചായ ഞാൻ പോണോ….. ഡീ കുറുമ്പി നിനക്ക് പഠിക്കണ്ടേ….. വേണ്ട എനിക്ക് ഇച്ചായന്റെ ഒപ്പം നിന്നാൽ മതി….. പഠിച്ചു വല്ല ജോലിയും വാങ്ങു കൊച്ചേ….. വെറുതെ എന്റെ കൂടെ നിന്നു എന്നെ ചീത്ത ആക്കാതെ (ആത്മ )….. എന്താ ഇച്ചായ….. ഒന്നും ഇല്ല കൊച്ചേ….. മ്മ്മ്മ് പോ ചെകുത്താൻ എന്നും വിളിച്ചു ഉണ്ണി മാർട്ടിന്റെ താടി പിടിച്ചു വലിച്ചു ഓടി….. ഡീ എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണിടെ പുറകെ ഓടി….. പുറത്തു എത്തിയതും പുറത്തു ഉള്ള ആളെ കണ്ടു ഉണ്ണി സ്വിച്ച് ഇട്ട പോലെ നിന്നു…..
അല്ല ആരിത് ഉണ്ണിമായയോ മോള് എന്താ ഇവിടെ….. ഉണ്ണി പുറകോട്ടു നോക്കി തൊട്ടു പുറകിൽ….. നിൽക്കുന്ന മാർട്ടിനെ കണ്ടു അയാള് ഒന്ന് ആക്കി ചിരിച്ച….. ആരാ ഇത് വാസുവേട്ടനോ….. മാർട്ടിൻ എപ്പോ നാട്ടിൽ എത്തി….. ഞാൻ ഉച്ചയോടു കൂടി വന്നു….. മാർട്ടിൻ ഉണ്ണിയെ നോക്കി അകത്തോട്ടു കയറി പോകാൻ കണ്ണ് കൊണ്ട് കാണിച്ചു….. ഉണ്ണി മെല്ലെ അകത്തേക്കു വലിഞ്ഞു….. നിങ്ങള് രണ്ടു പേരും മാത്രമേ ഉള്ളോ ഇവിടെ….. എന്താ ചേട്ടാ അങ്ങനെ ചോദിച്ചേ….. ഹേയ് ഒന്നും ഇല്ല എന്നും പറഞ്ഞു വാസു കുലുങ്ങി ചിരിച്ചു….. ഞങ്ങള് മാത്രം അല്ല ചേട്ടാ എന്റെ അനിയത്തി ഉണ്ട് എന്നും പറഞ്ഞു മാർട്ടിൻ അകത്തേക്കു നോക്കി….. കുഞ്ഞേട്ടൻ എവിടെ എനിക്കു ഒന്ന് കാണണം….. കുഞ്ഞേട്ടൻ ഇവിടെ ഇല്ല തോട്ടത്തിൽ പോയി ചേട്ടൻ ഇരിക്കു ഞാൻ അന്നയെ വിളിക്കാം എന്നും പറഞ്ഞു മാർട്ടിൻ അകത്തേക്കു പോകാൻ ഒരുങ്ങി….. വേണ്ട ഞാൻ പിന്നെ വരാം എന്നും പറഞ്ഞു അയാൾ വേഗം നടന്നു പോയി….. പുറത്തു സംസാരം കേട്ട് അന്ന പുറത്തേക്കു വന്നു….. ആരാ ഇച്ചായ വന്നേ….. അത് നമ്മുടെ കുഞ്ഞേട്ടന്റെ അനിയനാ….. കുഞ്ഞേട്ടനു അനിയൻ ഉണ്ടോ 🙄 ഞാൻ ഇത് വരെ കുഞ്ഞേട്ടൻ പറയുന്നത് പോലും കേട്ടിട്ടില്ല….. അത് കുഞ്ഞേട്ടന്റെ അച്ഛന്റെ മോൻ ആണ്….. എന്ന് പറഞ്ഞ….. എന്റെ കൊച്ചേ അവരുടെ അച്ഛൻ ഒന്നാണ് അമ്മ രണ്ടും മനസിലായോ….. മ്മ് എന്ന് മൂളി അന്ന…..
ഉണ്ണി പിറ്റേന്ന് മുതൽ ക്ലാസ്സിൽ പോകാൻ തുടങ്ങി….. ഉണ്ണിയും ദേവകിചേച്ചിയും ഉണ്ണീടെ വീട്ടിലേക്കു താമസം മാറി….. ആദ്യം ആദ്യം അമ്മാമേടെ ഓർമ്മകൾ ഉണ്ണിയെ വളരെ അധികം വേദനിപ്പിച്ചു എങ്കിലും ദേവകിചേച്ചിയുടെ സാമിപ്യം ഉണ്ണിയെ സങ്കടത്തിൽ നിന്നും മുക്ത ആക്കി ഉണ്ണിക്കു ദേവകി ചേച്ചി അമ്മയെ പോലെ ആയി മാറാൻ അധികം സമയം വേണ്ടി വന്നില്ല………. ഉണ്ണിക്ക് വേണ്ട എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു മാർട്ടിൻ ചെയ്യ്തു കൊടുത്തു….. ഒരു രക്ഷിതാവ് ആയി കുഞ്ഞൻമാമ ആയിരുന്നു എങ്കിലും ഉണ്ണി എല്ലാകാര്യവും പറഞ്ഞിരുന്നത് മാർട്ടിനോട് ആയിരുന്നു ഉണ്ണിയെ കാണാൻ പറ്റുന്ന ഒരു അവസരവും മാർട്ടിൻ വെറുതെ കളഞ്ഞില്ല….. ഉണ്ണിക്കു കിട്ടുന്ന ഓരോ പ്രണയലേഖനം ഉണ്ണി കൃത്യമായി മാർട്ടിന്റെ കയ്യിൽ കൊണ്ട് കൊടുക്കും മാർട്ടിൻ അപ്പൊ തന്നെ പോയി അത് പൊളിച്ചു കൊടുക്കുകയും ചെയ്യും…..
മാസങ്ങൾ പോയി മറഞ്ഞു ഉണ്ണിടെ ലാസ്റ്റ് എക്സ് ആണ് ഇന്ന് എന്നത്തേയും പോലെ അമ്പലത്തിൽ പോയി വരുമ്പോ കണ്ടു തന്നെയും കാത്തു നിൽക്കുന്ന ഇച്ചായനെ എത്ര അടുത്ത് അറിഞ്ഞാലും ഇച്ചായനെ കാണുമ്പോൾ നെഞ്ചു കിടന്നു പടപട അടിക്കും ഓടി അടുത്ത് ചെന്നു കെട്ടിപ്പിടിക്കാൻ തോന്നുവെങ്കിലും അടുത്ത് എത്തുമ്പോൾ ആ ധൈര്യം എല്ലാം പോകും….. പെണ്ണിന്റെ വെപ്രാളം കാണുമ്പോൾ മാർട്ടിൻ ചിരി കടിച്ചു പിടിച്ചു ഇത് എപ്പോഴും ഉള്ളത് ആണെങ്കിലും ഇന്ന് കുറച്ചു കൂടുതൽ പേടി ഉള്ളത് പോലെ തോന്നി പെണ്ണിന്റെ കുഞ്ഞികണ്ണുളിൽ കരിമഷി എഴുതിയിട്ടില്ല മുടി കിളിർ പിന്നെടുത്തു കെട്ടി ഉലർത്തി ഇട്ടിട്ടുണ്ട് പൊട്ടു വച്ചിട്ടില്ല ദാവണിയാണ് വേഷം എങ്കിലും ഭംഗിയില്ലാതെ ഉടുത്തിട്ടുണ്ട്….. ഇതൊക്കെ കണ്ടപ്പോ തന്നെ മനസിലായി പെണ്ണിന് എന്തോ ഒരു ടെൻഷൻ ഉണ്ട് എന്ന്….. ഇനി ഇവൾക്കു വല്ല പ്രേമവും അപ്പൊ ഞാനോ 🙄🙄….. അവിടുന്നു പരുങ്ങി കളിക്കാതെ ഇങ്ങോട്ട് വാ പെണ്ണെ….. ഉണ്ണി ചുറ്റും നോക്കി ആരേലും ഉണ്ടോ എന്ന് ആരും ഇല്ലെന്നു കണ്ടപ്പോ മാർട്ടിന്റെ അടുത്തേക്ക് ചെന്നു…..
ഡീ ഉണ്ണിമാങ്ങേ നിനക്ക് എന്താടി ഒരു സങ്കടം….. അത് ഇച്ചായന് എങ്ങനെ മനസിലായി….. നിന്നെ കാണാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ….. അത് ഇച്ചായ എനിക്ക് പേടിയാവുന്നു….. എന്തിനു എന്തേലും പ്രശ്നം ഉണ്ടോ….. പ്രശ്നം ഒന്നും ഇല്ല ഇച്ചായ ഇന്ന് അക്കൗണ്ടൻസി പരീക്ഷയ….. അത്രെ ഉള്ളോ പേടിച്ചു പോയല്ലോ പെണ്ണെ….. അത്രെ ഉള്ളു എന്നോ എന്തൊരു ടെഫ അക്കൗണ്ടിങ്….. പഠിക്കാത്തൊണ്ടല്ലേ മാർക്ക് എങ്ങനും കുറഞ്ഞ പിന്നെ എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണീടെ ചെവി പിടിച്ചു എല്ലാത്തിനും ഫുൾ മാർക്ക് വാങ്ങിലെ ഉണ്ണിമാങ്ങേ നിന്നേ എന്നും പറഞ്ഞു ഉണ്ണീടെ രണ്ടു ചെവിയും പിടിച്ചു മാർട്ടിൻ….. വേദനിക്കുന്നു ഇച്ചായ എന്നും പറഞ്ഞു ഉണ്ണി മാർട്ടിന്റെ ചുണ്ടിൽ മുത്തി….. ഉണ്ണി ചുണ്ടിൽ മുത്തിയതും മാർട്ടിന്റെ കൈ ഉണ്ണീടെ ചെവിയിൽ നിന്നു വിട്ടതും ഒന്നിച്ചു ആയിരുന്നു….. പിന്നല്ല എന്നോടാ കളി എന്നും പറഞ്ഞു ഉണ്ണി ചിരിച്ചു….. മാർട്ടിൻ കണ്ണും മിഴിച്ച് ഉണ്ണിയെ നോക്കുമ്പോഴ്ക്കും ഉണ്ണി മാർട്ടിന്റെ താടിയും വലിച്ചു ഓടിയിരുന്നു….. ഡീ എന്നും പറഞ്ഞു മാർട്ടിൻ വിളിച്ചപ്പോഴ്ക്കും ഉണ്ണി ഓടി മറഞ്ഞിരുന്നു….. ഈ പെണ്ണ് എന്നും പറഞ്ഞു മാർട്ടിൻ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി വണ്ടി എടുത്തു പറന്നു…..
വീട്ടിൽ എത്തി കുളിച്ചു അന്ന ചായ എടുത്തു വച്ചപ്പോ ആണ് ഓർമ വന്നത് പെണ്ണ് സ്കൂളിൽ പോകുന്ന സമയം ആയി എന്ന് വന്നിട്ട് കുടിക്കം എന്ന് പറഞ്ഞു….. താക്കോൽ എടുത്തു വണ്ടിടെ അടുത്തേക്ക് ചെന്നപ്പോ കേട്ടു സ്റ്റീഫനോട് അന്ന പറയുന്നത് ഇച്ചായൻ ഉണ്ണിനെ കാണാനാ ഒന്നും കഴിക്കാ കുടി ചെയ്യാതെ പോകുന്നെ രണ്ടിനേം ഇനിയെങ്കിലും പിടിച്ചു കെട്ടിക്കണ്ടേ എന്ന്….. അത് കേട്ടപ്പോ മനസിന് ഒരു തണുപ്പ് വരുന്നത് അറിഞ്ഞു പിന്നെ വണ്ടി എടുത്തു പറക്കുക ആയിരുന്നു പെണ്ണിനെ ഒന്ന് കാണാൻ വേണ്ടി….. പെണ്ണ് വരുന്ന വഴി നോക്കി നില്കുമ്പോ കണ്ടു ഉണ്ണിയെയും ശ്രീക്കുട്ടിയെയും രണ്ടും മുടിഞ്ഞ പഠിപ്പ വീട്ടിൽ നിന്നും പഠിച്ചു കിട്ടാത്ത എന്താണാവോ ഈ വഴിയിൽ നിന്ന് പഠിച്ച കിട്ടുന്നത് പെണ്ണ് മുടിഞ്ഞ പഠിപ്പ് ആയതു കൊണ്ട് എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല…..
ഡീ ഉണ്ണിമങ്ങേ നിനക്ക് ഞാൻ വച്ചിട്ട് ഉണ്ടെടി എന്നും പറഞ്ഞു പെണ്ണിനെ നോക്കുമ്പോ കണ്ടു തിരിഞ്ഞു നോക്കി ചിരിക്കുന്ന പെണ്ണിനെ അത് എപ്പോഴും അങ്ങനെ തന്നെ ആണ് ശ്രീക്കുട്ടി കാണെ ഒന്ന് നോക്കുക പോലും ചെയ്യില്ല അവള് മുൻപിൽ നടക്കുമ്പോ കാണാം പെണ്ണ് തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് പോകുന്നത് ആ ചിരി ഒന്ന് കണ്ടാൽ മാത്രം മതി പിന്നെ ഒന്നും വേണ്ട പെണ്ണ് ദുരെ മറയുന്നത് വരെ പിന്നെ അങ്ങനെ നോക്കി നില്കും പണ്ടും അങ്ങനെ തന്നെ അത് സുഖമുള്ള കാഴ്ച ആണ്….. പിന്നെ വീട്ടിൽ പോവാനൊന്നും തോന്നിയില്ല നേരെ തോട്ടത്തിലേക്കു വച്ചു പിടിച്ചു അവിടെ എത്തുമ്പോ കണ്ടു കുഞ്ഞേട്ടനേയും സ്റ്റീഫനെയും കാര്യമായ എന്തോ ചർച്ചയാണ് എന്നെ കണ്ടതും കുറെ ഫയൽ എടുത്തു എന്റെ കയ്യിൽ വച്ചു തന്നു…..
എന്താ ഇത് കുഞ്ഞേട്ടാ….. ഈ ഒരു മാസത്തെ കണക്കാ നോക്കാനുള്ളത് ഈ വഴി വരുന്നതേ കുറവാ വന്നാലോ വാച്ചും നോക്കി ഇരിക്കും ഇന്ന് ഏതായാലും ഇതൊക്കെ തിർത്തിട്ട് പോയമതി….. സ്റ്റീഫൻ അതൊക്കെ പറഞ്ഞപ്പോ എനിക്കു ഉണ്ണിയെ ആണ് ഓർമ വന്നത് ഇന്ന് അക്കൗണ്ടൻസി പരീക്ഷയാ എന്ന് പറഞ്ഞു പേടിച്ചു നിൽക്കുന്ന പെണ്ണിനെ….. നിനക്ക് എന്താടാ വട്ടായോ….. വട്ട് നിന്റെ അപ്പന്….. രണ്ടും തുടങ്ങി എന്നും പറഞ്ഞു കുഞ്ഞേട്ടൻ പുറത്തേക്കു പോയി….. സ്റ്റീഫനോട് ഉണ്ണീടെ പരീക്ഷയെ കുറിച്ച് പറഞ്ഞോ സ്റ്റീഫന്റെ വക എട്ടിന്റെ പണി….. എന്നാലേ പെങ്ങള് അവിടെ ഇരുന്നു അക്കൗണ്ടിങ് പരീക്ഷ എഴുതാട്ടെ പൊന്നുമോൻ ഇവിടെ ഒറ്റക്ക് ഇരുന്നു ഈ കണക്കു നോക്കു….. നീയും കൂടെ വാടാ….. ഒന്ന് പോടാ എനിക്കു വേറെ പണിയുണ്ട് ഇന്ന് ഫുൾ നോക്കിയിട്ട് പോയ മതി എന്നും പറഞ്ഞു സ്റ്റീഫൻ പോയി…..
പിന്നെ ഒരു തരാം കണക്കു നോക്കലായിരുന്നു സമയം പോയത് അറിഞ്ഞേ ഇല്ല ഫയൽ ഒരു വിധം തീരാൻ ആയപ്പോ ഉണ്ണിയെ ഓർമ വന്നത് എക്സാം കഴിഞ്ഞു ഉച്ചയ്ക്ക് വരുമല്ലോ എന്ന് ഓർത്തത് സമയം നോക്കിയപ്പോ മൂന്നു മണി ആയിരുന്നു ശോ കഷ്ടമായി പോയി ഉണ്ണി വന്നു കാണും ആ പോട്ടെ വയികിട്ടു കാണാം എന്ന് വിചാരിച്ചു ബാക്കി കൂടി ഫയൽ നോക്കാൻ ഇരുന്നു ഒരു ഫയൽ തീർന്നു അടുത്ത ഫയൽ എടുക്കുമ്പോ ആണ് ഫോൺ അടിച്ചത് ഫോൺ നോക്കിയപ്പോ അറിയാത്ത നമ്പർ ആണ്….. മാർട്ടിൻ വേഗം ഫോൺ എടുത്തു ചെവിയിൽ വച്ചു….. ഹലോ….. ഹലോ മോനെ മാർട്ടിനെ നീ കാത്തു സൂക്ഷിച്ചു വച്ച മാമ്പഴം ഇല്ലേ അത് ഞാൻ ഇങ്ങു എടുത്തു……. തുടരും…..

by