The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന: ആയിഷ അക്ബർ
വേദക്ക് കുഞ്ഞുങ്ങളോട് ഇത്ര ഇഷ്ടമായിരുന്നോ……നീലിമ അത്ഭുതത്തോടെ ചോദിക്കുന്നതൊന്നും വേദ ശ്രദ്ധിച്ചില്ല…..അവൾ അവനെ നെഞ്ചോട് ചേർത് പിടിച്ചങ്ങോട്ടും ഇങ്ങോട്ടും നടന്നു……ദേ…. കണ്ടോ….. അവനും കരച്ചില് മാറ്റിയല്ലോ….. ഇതെന്ത് അത്ഭുതം……
ആൻസിയും അതിശയത്തോടെയാണ് അത് കൂട്ടി ചേർത്തത്…..എന്നാൽ അഞ്ചു ശ്രദ്ധിച്ചത് വേദയെ യായിരുന്നു….അവളുടെ കണ്ണുകളിലെ തിളക്കത്തിനു ഒത്തിരി അർത്ഥങ്ങളുള്ളത് പോലെ……ഇത് വരെ കാണാത്ത അത്രയും മനോഹരമായൊരു പുഞ്ചിരി അവളിൽ തളിർത്തത് പോലെ……പിന്നീടവൾ അവനെ കയ്യിൽ നിന്ന് താഴെ വെച്ചിട്ടില്ല……
അവനു പാലും കുറുക്കും എല്ലാം അവളാണ് കൊടുത്തത്..അവൾ കൊടുത്തത് കൊണ്ടോ എന്തോ പതിവില്ലാത്ത അത്രയും വേഗത്തിൽ അവൻ കഴിച്ചു……സ്ഥിരം കാണുന്ന അവന്റെ കരഞ്ഞ മുഖത്തിൽ നിന്നും വ്യത്യസ്തമായി അവനന്ന് പുഞ്ചിരിച്ചു…..വേദയുടെ മുഖത്ത് കൂടി അവന്റെ കുഞ്ഞി കയ്കൾ ഒഴുകി നടന്നു……അവളുടെ അദരങ്ങളിലും പതിവില്ലാത്ത തിളക്കം കണ്ടിരുന്നു……അവർ മൂന്ന് പേരുടെയും അത്ഭുതം അപ്പോഴും കെട്ടടങ്ങിയിരുന്നില്ല……ആദ്യമായി കാണുന്നവരുടെ അപരിചിതത്വമായിരുന്നില്ല ആ കുഞ്ഞും അവളുമായി കണ്ടത്……….
മറിച്……….മുൻ ജന്മത്തിലേവിടെയോ അവരോന്നായിരുന്ന പോലെ……
കണ്ണാ…….അവളവനെ പതിയെ വിളിച്ചു…..
ആ വിളിയിൽ ഊറി നിന്നിരുന്ന വാത്സല്യം അറിഞ്ഞെന്ന വണ്ണം അവൻ കിലു കിലെ ചിരിച്ചു……ദേ…… ഇതെന്താന്ന് നോക്കിയേ…….പതിവില്ലാതെ കേട്ട വേദയുടെ ശബ്ദത്തിലേക്ക് അഞ്ചു അത്ഭുതത്തോടെ നോക്കി…..അവിടെയുള്ള ടോയ്‌സ് കാണിച്ചു അവനു ഭക്ഷണം കൊടുക്കുകയാണവൾ…..
ഇത്രയും ദിവസത്തിനിടക്ക് അവളുടെ ശബ്ദം ഇത്രയേറെ ഉയർന്നു താൻ കേട്ടിട്ടേയില്ല…
മാത്രവുമല്ല ……. ആ സംസാരം അത്രയേറെ ഉഷാറോട് കൂടിയായിരുന്നു……മിണ്ടാൻ മടിച്ച ചിരിക്കാനറിയാത്ത കണ്ണുകളിൽ വിഷാദ ഭാവം കൊണ്ട് നടക്കുന്ന ഇന്ന് രാവിലെ വരെയുണ്ടായിരുന്ന ആ വേദയെ അഞ്ചു ഒന്ന് കൂടി ഓർത്തു നോക്കി……ഒരു കുഞ്ഞിന് ഒരാളെ ഇത്രയേറെ മാറ്റാൻ കഴിയുമോ…..
ആൻസി യത് ചോദിക്കുമ്പോൾ വാക്കുകളിൽ അത്ഭുതം കൂറി നിന്നിരുന്നു…..വേദ ഭക്ഷണം കഴിക്കുമ്പോഴും ഒരു കയ്യിൽ ആധിയുണ്ടായിരുന്നു…..അവനവളിൽ പറ്റി ചേർന്നങ്ങനെ യിരുന്നു…..അവനെ അവൾ നെഞ്ചിലിട്ട് അത്രയേറെ വാത്സല്യത്തോടെ ഉറക്കുമ്പോൾ തന്റെ മാറിടം വല്ലാതെ വിങ്ങുന്നത് പോലെയവൾക്ക് തോന്നി…..അതേ….. തന്റെയുള്ളിലെ വിങ്ങൽ മാറ്റാരേക്കാളും നന്നായി അവനറിയുന്നുണ്ടാകും……അവനെ കൂട്ടി കൊണ്ട് പോകാൻ മുത്തശ്ശി വരുമ്പോഴും അവനുറക്കത്തിൽ നിന്നുണർന്നിട്ടില്ലായിരുന്നു…..വേദാ….. ആദിയെ കൊണ്ട് പോകാൻ വന്നിരിക്കുന്നു…..അഞ്ചു പുറത്ത് നിന്ന് വിളിച്ചു പറഞ്ഞതും വേദയുടെ ഉള്ളിലൊരു പിടപ്പ് തോന്നി…..അതേ…. അവനെ കൊണ്ട് പോകുകയാണ്….അവൻ തന്റെ തല്ലെന്ന് ഓർമിപ്പിക്കും പോൽ…അവളുടെ ഉള്ളിലൊരു ഭാരം തോന്നി…..അവൾ അവനെ കൈകളിലെടുത്തു…
ആ കവിളിൽ അമർത്തി ചുംബിച്ചു…….കുഞ്ഞിനെയുമായി വരുന്ന വേദയെ ഒരു നിമിഷം മുത്തശ്ശിയോന്ന് നോക്കി നിന്നിരുന്നു…..ഈ കുട്ടി……പുതിയ ആളാണ് വേദ…..മുത്തശ്ശിയുടെ ചോദ്യത്തിന് നീലിമയാണ് മറുപടി പറഞ്ഞത്……കുഞ്ഞിനെ കൈകളിലേക്ക് വാങ്ങുമ്പോഴും മുത്തശ്ശി വേദയെ തന്നെ ശ്രദ്ധിച്ചിരുന്നു…….മുത്തശ്ശിയുടെ തോളിൽ കിടന്നുറങ്ങുന്ന അവൻ തന്നിൽ നിന്നകന്നു പോകവേ അവളുടെ കൺ കോണിൽ കണ്ണ് നീർ പൊടിഞ്ഞിരുന്നു…….അവളുടെ കണ്ണുകൾ പഴയ അതേ വിഷാദത്തെ പേറി…..ഇതെന്താണ് സംഭവം എന്ന ചോദ്യത്തോടെ അവർ മൂന്ന് പേരും പരസ്പരം നോക്കിയിരുന്നു ..അപ്പോഴും നാളെ അവനെ വീണ്ടും കാണുന്ന തന്റെ കൈകളിലേക്ക് വാങ്ങുന്ന ആ നിമിഷത്തെ ഓർത്തവൾ ആനന്ദം കണ്ടെത്തിയിരുന്നു……അവന്റെ മണം അപ്പോഴും തന്നിൽ പതിഞ്ഞിരിക്കുന്നത് പോലെയാവൾക്ക് തോന്നി…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
താൻ പറഞ്ഞ കാര്യം അത്രയേറെ ഗൗരവമുള്ളത് കൊണ്ട് തന്നെ രേവതി യുടെ കൈകൾ അല്പം വിറ കൊള്ളുന്നുണ്ടായിരുന്നു ……..അവർ തന്റെ മുമ്പിലിരിക്കുന്ന ബീനയെ മറുപടിക്കായെന്ന വണ്ണമൊന്ന് നോക്കി……ഏത് വിവാഹാലോചന വന്നാലും ശിവയുടെ മുടിയില്ല…… ശിവയുടെ നിറമില്ല….. ശിവയുടെ കണ്ണുകളല്ലെന്ന് പറഞ്ഞു അവളങ്ങനെ വെറുതെ വാശി പിടിക്കുകയാണ്…
ശിവയുടെ അതേ പോലൊരാളെ ഞാനെവിടെ പോയി അവൾക്കായി തിരയുമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു രേവതി .ഞാൻ ….അത് കൊണ്ട് തന്നെ ഇതിൽ എനിക്ക് മറിച്ചൊരഭിപ്രായവുമില്ല..ടേബിളിൽ കൊണ്ട് വെച്ച ചായ കപ്പെടുത്തു രേവതിയുടെ കൈകളിൽ കൊടുക്കുമ്പോഴാണ് ബീനയത് പറഞ്ഞത്…..
അന്നത്തെ പോലെയല്ല ബീനാ ഇന്ന്…….
ഇന്നവന്റേതൊരു രണ്ടാം കെട്ടാണ്……
മാത്രവുമല്ല അവനൊരു കുഞ്ഞുമുണ്ട്…….
അതൊക്കെ ഗായത്രി മോൾക്ക് ഉൾകൊള്ളാൻ പറ്റുമെങ്കിൽ മാത്രമേ നമ്മളിതിനു ഒരുങ്ങിയിട്ട് കാര്യമുള്ളൂ……..ശിവയുടെ വിവാഹ ക്കാര്യം പറഞ്ഞപ്പോൾ തന്നെ എന്റെ മനസ്സിൽ വന്നത് ഗായത്രി മോൾടെ മുഖമായിരുന്നു..പണ്ടും അതങ്ങനെ തന്നെയായിരുന്നല്ലോ…..
രാജേട്ടന്റെ അമ്മ തന്റെ അനിയത്തിയുടെ പേര കുട്ടിയായ ഗായത്രിയെ ശിവയുടെ പെണ്ണായി കൊണ്ട് വരണമെന്ന് എന്നോട് പറഞ്ഞപ്പോൾ എനിക്കതിൽ യാതൊരു ഇഷ്ടക്കേടും തോന്നിയിരുന്നില്ല…..
ഗായത്രി മോളെ എല്ലാവർക്കും അത്രയേറെ ഇഷ്ടം തന്നെയായിരുന്നല്ലോ…എന്റെ കണ്മുന്നിൽ വളർന്ന കുട്ടിയാണവൾ….
പണ്ടും നമ്മളിത് പോലെ വിവാഹക്കാര്യം സംസാരിച്ചു വെച്ച് അവൻ വന്നിട്ട് തീരുമാനിക്കാമെന്ന് പറഞ്ഞു വെച്ചിടത്താണ് അവൻ മറ്റൊരു പെണ്ണിനെ കൂട്ടി …….രേവതി വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ ഒന്ന് വിതുമ്പി…..ബീന പതിയെ അവരെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവരുടെ തോളിലൊന്ന് കൈ വെച്ചു……അവന്റെ പരിമിതികൾ എനിക്കറിയാം…..എങ്കിലും അവളുടെ ഉള്ളിലിപ്പോഴും ശിവയാണെന്നാണ്
തോന്നുന്നതെന്ന് നീ ഇടയ്ക്കിടെ പറയാറുള്ളത് കൊണ്ടാണ് ധൈര്യത്തോടെ ഞാനിത് നിന്നോട് പറഞ്ഞത്…….അവളോട് നേരിട്ട് ചോദിചിട്ട് നമുക്ക് നോക്കാം……..രേവതി അതും പറഞ്ഞു നിർത്തിയതും വാതിൽ തുറന്ന് ഗായത്രി അങ്ങോട്ട് വന്നത് പെട്ടെന്നായിരുന്നു……
ആ….. ആന്റി……. ആന്റി എപ്പോ വന്നു…..
ഗായത്രി വന്നു സ്നേഹത്തോടെ അവരെ കൂട്ടി പ്പിടിച്ചു……ഇപ്പോ വന്നേയുള്ളു മോളെ……
ഞാൻ…. ഞാൻ നിന്നെയൊന്നു കാണാൻ വേണ്ടി വന്നതാണ്…..രേവതി അവളുടെ മുഖത്ത് നിന്നും മിഴികൾ നീക്കിയാണത് പറഞ്ഞത്…നിനക്ക് ആന്റിയൊരു വിവാഹലോചന കൊണ്ട് വന്നിട്ടുണ്ട്……ബീന ഇടക്ക് കയറിയത് പറഞ്ഞതും ഗായത്രിയുടെ മുഖം മാറി…..മോളെ…മോള് നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി….
ഒരു……. രണ്ടാം കെട്ട് കാരനാണ്……..
മാത്രവുമല്ല…. ഒരു കുഞ്ഞുമുണ്ട്..
നിനക്ക് പ്രശ്നമാവില്ലെങ്കിൽ……..
ആന്റി…..ശിവയാണോ ….രേവതി പറഞ്ഞു മുഴുവനാക്കും മുമ്പേ ഗായത്രി യത് ചോദിക്കുമ്പോൾ അവർ അവളെയൊന്ന് നോക്കി…..മ്മ്…….അവർ തല കുനിച്ചു കൊണ്ട് പതിയെ മൂളിയതും ഗായത്രിയുടെ കണ്ണുകൾ വിടർന്നു……..ശിവയായിരുന്നെങ്കിൽ ഇത്രയൊന്നും പറയേണ്ടിയിരുന്നില്ല ആന്റി….ശിവയാണെന്ന് മാത്രം മതിയായിരുന്നു…….അവളത് പറഞ്ഞതും രേവതിയുടെയും ബീനയുടെയും കണ്ണുകൾ ഒരു പോലെ തിളങ്ങി….കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ട് നടക്കുന്നതാണ് ഞാനവനെ…….എനിക്ക് സ്വന്തമാകുമെന്ന് കരുതിയിടത്തു നിന്നാണ് വിധി അവനെ തട്ടി പ്പറിച്ചത്……അവനു പറ്റിയ ആ ഒരു തെറ്റ് കൊണ്ടൊന്നും തീരുന്നതല്ല എനിക്കവനോടുള്ള പ്രണയം….അവന്റെ കുഞ്ഞിനെ ഞാനെന്റെ സ്വന്തമായി വളർത്തിക്കോളാം ആന്റി…….
ഗായത്രി അവരുടെ കൈ രണ്ടും കൂട്ടി പ്പിടിച്ചു കൊണ്ടത് പറയുമ്പോൾ നിറ മിഴികളാൽ അവർ അവളെയും ചേർത് പിടിച്ചു…..പക്ഷെ…… അവൻ സമമതിക്കുക എന്നൊരു കടമ്പ കൂടിയുണ്ട് മോളെ….ഞാൻ…. ഞാനമ്മയെ കൊണ്ടൊന്നു അവനോട് സംസാരിച്ചു നോക്കട്ടെ…..എന്നിട്ട് വിവരമറിയിക്കാം….. മോള് കൂടുതൽ പ്രതീക്ഷ വെക്കരുത്……രേവതി അതും പറഞ്ഞു കൊണ്ട് അവിടെ നിന്നും നടന്നകലുമ്പോൽ കളഞ്ഞു പോയെന്ന് കരുതിയ പ്രതീക്ഷകൾ വീണ്ടും കൈ പിടിയിലേക്കെത്തിയ പോലെ തോന്നിയിരുന്നു ഗായത്രിക്ക് ……..അവളവനെ ഒന്ന് കൂടി ഓർത്തു നോക്കി…ചിരിക്കുമ്പോൾ വിടരുന്ന ആ ചാര കണ്ണുകൾ മനസ്സിലങ്ങനെ നിറഞ്ഞു നിന്നിരുന്നു……
(തുടരും)