രചന – ആതിര
ശങ്കരമംഗലത്ത് രാവിലെ തന്നെ തിരക്ക് തുടങ്ങിയിരുന്നു..ഇന്നാണ് അമ്പത്തിലേക്കുള്ള താലപ്പൊലി..
ശങ്കരമംഗലത്ത് നിന്നും ആരംഭിച്ച് അമ്പലം വരെ നീളുന്ന താലപ്പൊലി.. അതിനായി കുരുത്തോല പന്തൽ ഒക്കെ ഒരുക്കുന്ന തിരക്കിൽ ആണ് ആണുങ്ങൾ..വഴിനീളെ കുരുത്തോലയും മാവിലയും ചെത്തിപ്പൂവും ഒക്കെ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്..വീട്ടിലുള്ള എല്ലാവരും തന്നെ അതിൽ പങ്കുകൊള്ളണമെന്ന് പ്രാസാദ് പ്രത്യേകം പറഞ്ഞിട്ടുണ്ട്..
അതുകൊണ്ട് തന്നെ ദേവിയും ലതയും സുമിത്രയും ഒക്കെ രാവിലെ തന്നെ താലത്തിനുള്ള തിരിയൊരുക്കലും മറ്റുമായി പിടിപ്പത് പണിയിലാണ്…
സിദ്ധുവും വിവേകും നോയലും മുറ്റത്ത് തങ്ങളാൽ കഴിയും വിധം സഹായിക്കുന്നുണ്ട്..താലപ്പൊലിക്ക് ഉടുക്കാനുള്ള സെറ്റും മുണ്ടും വാങ്ങിക്കാനായി സേറയ്ക്കും നീനയ്ക്കും ഒപ്പം പോയതാണ് കാവ്യ..കൂട്ടത്തിൽ നേരത്തെ തയ്ക്കാൻ കൊടുത്ത ബ്ലൗസും വാങ്ങണം..ഗീതുന് സെറ്റുടുക്കാൻ താൽപര്യം ഇല്ലെങ്കിലും സുമിത്രയുടെയും ദേവിയുടെയും നിർബന്ധത്തിന് വഴങ്ങി ഉടുക്കാൻ സമ്മതിച്ചിട്ടുണ്ട്…അമ്മുനെയും അവൾ താലം എടുക്കാൻ വിളിച്ചിട്ടുണ്ട്..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
സെറ്റും മുണ്ടും ആദ്യമായി ഉടുക്കുന്നതിന്റെ എല്ലാ ടെൻഷനും ഉണ്ട് നീനയ്ക്കും സേറയ്ക്കും..ഇടയ്ക്കെങ്ങാനും എത്താഴിഞ്ഞ് പോകുവോന്ന് ചോദിക്കുണ്ട്..ദേവിയും സുമിത്രയും ചേർന്ന് അവരെ ഭംഗിയായി തന്നെ ഉടുപ്പിച്ചു.. അവസാന മിനുക്ക് പണിയെന്നോണം കാവ്യ ഞൊറിവ് എല്ലാം പിടിച്ചു ശരിയാക്കി കൊടുത്തു..ഉടുത്ത് കഴിഞ്ഞപ്പോൾ രണ്ടാൾക്കും ഒത്തിരി ഇഷ്ടായി..നീനയും സേറയും ഉടുത്ത് കഴിഞ്ഞാണ് കാവ്യ സെറ്റും മുണ്ടും ഉടുത്തത്..ഇല്ലെങ്കിൽ ഇവരെ രണ്ടുപേരുടെയും സെറ്റും മുണ്ടുമെല്ലാം ശരിയാക്കി വരുമ്പോഴേക്കും അവൾ ഉടുത്തതെല്ലാം ഉടഞ്ഞ് പോകും.. കറുപ്പും സിൽവർ ബോർഡറും ചേർന്ന സെറ്റും കറുത്ത ബ്ലൗസ്സും ആണ് മൂന്നു പേരും ഉടുത്തിരുന്നത്..
അമ്മൂം ഗീതും നേരത്തെതന്നെ ഒരുങ്ങി വീട്ടിലെ മുതിർന്ന സ്ത്രീകളുടെ ഒപ്പം ചെന്നിരുന്നു..
“നീനയും സേറയും മുഖത്ത് എന്തെല്ലാമോ വാരി പൊത്തുന്നുണ്ട്..ചുണ്ടിലൊക്കെ ലിപ്സ്റ്റിക് തേച്ച് ചുവപ്പിച്ചിട്ടുണ്ട്..ഇവരുടെ കാട്ടികൂട്ടലുകൾ കണ്ട് ചിരിക്കികയാണ് കാവ്യ..
“അതേ ഫാഷൻ ഷോ ഒന്നും അല്ല,അമ്പത്തിലേക്കാണ് പോകുന്നത്..
അതും സന്ധ്യക്ക് ..”(കാവ്യ)
“ഓഹ് നീയൊന്നു പോയെടി.. നിന്റൊപ്പം പിടിച്ചുനിൽക്കണ്ടേ..എത്ര പേര് കാണുന്നതാ..”(നീന)
“ആയിക്കോട്ടെ വേഗം വേണം..എല്ലാരും റെഡി ആയി കഴിഞ്ഞു..”
നീനയെയും സേറയേയും കാവ്യയെയും ആദ്യമായി സെറ്റിലും മുണ്ടിലും കാണുകയാണ് നോയാലും വിവേകും..മൂന്നു പേരെയും കൈകൊണ്ട്👌സൂപ്പർ ആയിട്ടുണ്ടെന്ന് കാണിച്ചു..സേറമാത്രം നോയലിനോട് ഒന്നൂടി ചോദിച്ചു താൻ ഈ വേഷത്തിൽ എങ്ങനെയുണ്ടെന്നു..തന്റെ പ്രണയം താൻ സുന്ദരിയാണെന്ന് പറയുന്നത് കേൾക്കാൻ എല്ലാ പെണ്ണുങ്ങൾക്കും ഒരു കൊതിയില്ലേ..അതു തന്നെയാണ് സേറയുടെയും ആഗ്രഹം..നോയലിന്റെ വായിൽ നിന്നൊന്ന് അത് കേൾക്കാൻ..
“നോയലിച്ചായന്റെ സേറക്കൊച്ച് സുന്ദരിയായിട്ടുണ്ടല്ലോ”യെന്നവൻ സ്വകാര്യം പറഞ്ഞപ്പോൾ പെണ്ണ് അടിമുടി നാണത്താൽ പൂത്തു…ബ്ലഷ് ചെയ്യാത്ത കവിളിണകൾ ചുവന്നു തുടുത്തു..
കാവ്യയെ കണ്ട സിദ്ധു സൂപ്പർ ആയിട്ടുണ്ടെന്ന് കൈകൊണ്ട് കാണിച്ചു..അത് കൃത്യമായി ഗീതു കാണുകയും ചെയ്തു..കൊള്ളില്ലെങ്കിൽ കൂടി ഒരു വെറും വാക്കെങ്കിലും അവൾ പ്രതീക്ഷിച്ചു..ആഗ്രഹിക്കുന്നത് അതിമോഹം ആണെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും ആ ഉള്ള് തുടിച്ചു..പിന്നെ സ്വയം മനസ്സിനെ കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു..ഇത് തനിക്ക് വിധിച്ചിരിക്കുന്നതല്ലായെന്ന് ഒരായിരം വട്ടം മനസ്സിൽ പറഞ്ഞു..
വീട്ടിലെ ആൺ പ്രജകൾ എല്ലാം തന്നെ മുണ്ട് ഉടുത്തിരുന്നു..പാന്റ്സും ജീൻസും മാത്രം ധരിച്ചിരുന്ന നോയലിനെയും വിവേകിനെയും മുണ്ടും ഷർട്ടും ധരിച്ച് കണ്ടപ്പോൾ മൂന്നു പേർക്കും സന്തോഷമായി..
താലത്തിനായുള്ള വാദ്യമേളക്കാരും കുഞ്ഞുകുട്ടികളുമെല്ലാം ശങ്കരമംഗലത്ത് അണിനിരന്നു..കുഞ്ഞികുട്ടികൾക്ക് പൂത്തതാലമായിരുന്നു..
ഏറ്റവും മുന്നിലായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സുമിത്ര താലം എടുത്ത് നിൽപ്പുണ്ട്..വലിയ സ്വർണ്ണനിറത്തിലുള്ള തളികയിൽ അരിവിതരി ഒത്തനടുക്കായി ഓട്ട് ചിരാതിൽ തിരിയിട്ട് കത്തിച്ചു വെച്ചിരിക്കുന്നു.ചുറ്റും വിവിധഫലങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.സുമിത്രയുടെ അടുത്ത് തന്നെ മുത്തുക്കുട പിടിച്ച് പ്രസാദും നിൽപ്പുണ്ട്..മുണ്ടും മേൽമുണ്ട് തോള് വഴി പുതച്ചിരിക്കുന്നതുമാണ് വേഷം… അവർക്ക് പുറകിലായി ഗീതുവും കാവ്യയും.അവർക്കൊപ്പം തന്നെ പുറകിലായി അമ്മുവും നീനയും സേറയും….പിന്നീടുള്ളത് പട്ടുപാവാടയിട്ട കുഞ്ഞികുട്ടികൾ ആണ്…
അതിനുശേഷമുള്ള വരിയിലാണ് ദേവിയും ലതയും നാട്ടിലെ മറ്റ്സ്ത്രീ ജനങ്ങൾ അടങ്ങുന്ന നിരയുള്ളത്…കുരുത്തോല പന്തലും സെറ്റും മുണ്ടും ഉടുത്ത് നാളികേരത്തിൽ തിരിയിട്ട് കത്തിച്ച താലവുമേന്തുന്ന സ്ത്രീ ജനങ്ങൾ..ഇടക്ക് എണ്ണ നിറയ്ക്കാനായി എണ്ണ പാത്രവും പിടിച്ചുകൊണ്ട് ചെറുപ്പക്കാരും അവർക്കൊപ്പം ഉണ്ട്.. ശരിക്കും മനസ്സിന് ഇമ്പമേകുന്ന നിറക്കാഴ്ചയായിരുന്നു അത്..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അമ്പത്തിന് 3 വലം വെച്ച് താലപ്പൊലി അമ്പത്തിനുള്ളിലേക്ക് കയറി ശ്രീകോവിലിന് വലം വെച്ച് പൂർത്തിയാക്കി..ശേഷം താലമെടുത്ത തട്ടിലെ അരിയും തേങ്ങയും മറ്റും ഓരോരോ പാത്രങ്ങളിലായി മാറ്റുന്ന തിരക്കിലാണ് സുമിത്രയും ദേവിയും ലതയുമെല്ലാം..അമ്മു അവളുടെ അമ്മക്കയ്ക്കൊപ്പം താലപ്പൊലി കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോയി..ഗീതു വിളക്കിലെ എണ്ണയൊക്കെ ഒഴിച്ചുമാറ്റി നാളത്തേക്ക് തുടച്ചു വയ്ക്കുന്നു.കുറച്ച് സമയം കഴിഞ്ഞാൽ കഥകളി ആരംഭിക്കും.കഥകളി ഇന്നേവരെ കണ്ടിട്ടില്ലാത്തതിനാൽ നീനയും സേറയും കാണാൻ തീരുമാനിച്ചിരിക്കുകയാണ്..
എന്നാൽ കാവ്യയ്ക്ക് ഇതിനോടൊന്നും വലിയ താത്പര്യമില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു..
“അച്ഛാ വീട്ടിൽ പോകുവാണ് ഞാൻ..എനിക്ക് ഇവിടെനിന്ന് മടുത്തു..ഈ വേഷം ഒക്കെ ഒന്നഴിച്ച് കിടന്നാൽ മതി..ഞാൻ പൊയ്ക്കോട്ടെ..”
“നിന്റെ ഫ്രണ്ട്സും വരുന്നില്ലേ..”
“ഇല്ലച്ഛാ..അവളുമാർക്ക് കഥകളി കാണാണമെന്ന്..”
“വീട്ടിൽ ആരും ഇല്ലല്ലോ..ഒറ്റക്ക് ഇരിക്കണ്ടേ..”
‘സാരമില്ല..എനിക്ക് പേടിയൊന്നും ഇല്ല..പ്ലീസ് അച്ഛാ..”
“അവിടെ നിക്ക് ഇപ്പോൾ വരാം..”
പ്രസാദ് നേരെ സുമിത്രയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു..കുറച്ച് കഴിഞ്ഞപ്പോൾ സുമിത്ര മറ്റൊരു സ്ത്രീയുമായി കാവ്യയ്ക്ക് അരികിൽ എത്തി.അവരുടെ വീടിനടുത്തുള്ള ഒരു സ്ത്രീയായിരുന്നു അത്..അവർ വീട്ടിലേക്ക് തിരിച്ചുപിക്കുകയാണ്..
“മോളേ.. ചേച്ചീടെ കൂടെ പൊയ്ക്കോ.. ചേച്ചിയും ആ വഴിയാണ്..പിന്നെ വീട്ടിൽ ചെന്ന് വാതിൽ ലോക്ക് ചെയ്തിട്ട് വേണം ഇരിക്കാൻ..മറക്കരുത്..10 -11 മണിയാകുമ്പോൾ ഞങ്ങൾ അങ്ങ് വരും.. ഞങ്ങൾ വരുമ്പോൾ വിളിക്കാം..വേണേൽ ചേച്ചിയെ ഞങ്ങൾ വരുന്നവരെ അവിടെ നിർത്തിക്കോ..”
“വേണ്ട..എനിക്ക് പേടിയിന്നും ഇല്ല.. സൂക്ഷിച്ചോളാം..”
അങ്ങനെ അവളുടെ നിർബന്ധത്തിന് വഴങ്ങി സുമിത്ര അവളെ പറഞ്ഞുവിട്ടു..വീട്ടിൽ എത്തിയതും ആ സ്ത്രീ അവളോട് വീട്ടിൽ നിൽക്കാനൊന്നു ചോദിച്ചകെങ്കിലും വേണ്ടന്ന് പറഞ്ഞവൾ അകത്തുകയറി വാതിൽ ലോക് ചെയ്തു..
നേരെപോയി പുറത്തെ ലൈറ്റും അകത്തെ ലൈറ്സ്‌കളും ഓണ് ചെയ്തവൾ റൂമിൽ കയറി..ഡ്രസ്സ് മാറാൻ ഒരുങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിച്ചത്..ഫോണിൽ തെളിഞ്ഞുവന്ന പേര് കണ്ടതും ചിരിയോടെ ഫോൺ കണക്ട് ചെയ്തു ചെവിയിൽ വെച്ചു…
“ടി..നീയൊന്നു കതക് തുറന്നേ..ഞാൻ ഇവിടെ വെളിയിലുണ്ട്..നീ അമ്പത്തിൽ നിന്നും പോരുന്നത് കണ്ടാരുന്നു..
“എന്തിനായിപ്പോ വാതിൽ തുറന്നിട്ട്.. ഞാൻ മാത്രേ ഇ വിടുള്ളൂ..??”
“അതുകൊണ്ടാണല്ലോ ഞാൻ ഇങ്ങ് പോന്നത്..എത്ര ദിവസമായി നിന്നോടൊന്ന് ശരിക്ക് മിണ്ടീട്ട്..??”
“പിന്നെ ..പിന്നെ കഴിഞ്ഞ ദിവസം അല്ലേ നമ്മൾ മിണ്ടിയത്..മോൻ മറന്ന് പോയോ..??”
“പ്ലീസ് ടി..ന്റെ പൊന്നല്ലേ.. ഞാൻ പെട്ടെന്ന് കണ്ടിട്ട് പൊയ്ക്കോളാം..”
“ഒറപ്പാണേ.??.വേഗം പോകുവല്ലോ.??.”
“നിനക്കെന്നേ വിശ്വാസം ഇല്ലേ..??”
“ഈ കാര്യത്തിൽ എനിക്ക് ന്റെ പൊന്നുമോനെ തീരെ വിശ്വാസം ഇല്ല..”
“ടി പ്ലീസ്..”
“ശരി.. ശരി.. വേഗം പൊക്കോണം..”
“ഡൺ..”
അവൾ വാതിൽ തുറന്ന് കൊടുത്തു..ശേഷം റൂമിലേക്ക് ചെന്ന് നേര്യതിൽ നിന്നും പിന്നൂരി തിരിഞ്ഞതും വാതിലിൽ ചാരി കൈകൾ കെട്ടി തന്നെ നോക്കുന്നവനെ കണ്ണാടിയിൽ കണ്ടു.ചെറുപുഞ്ചിരിയോടെ തിരിഞ്ഞ് മുഖത്ത് ഗൗരവമണിഞ്ഞ് അവനോട് എന്താന്ന് പുരികം പൊക്കി ചോദിച്ചു..
അവളുടെ ചോദ്യം മനസ്സിലായതും വാതിൽപടിയിൽ നിന്നും അവളുടെ അടുത്തേക്ക് അയാൾ നടന്നു..അവളുടെ മുന്നിൽ വന്ന് നിന്ന് അവളെ അടിമുടി നോക്കി..
“ന്റെ പെണ്ണിനെ ഇന്ന് എന്തുഭംഗിയാ കാണാൻ..കണ്ണെടുക്കാൻ തോന്നുന്നില്ല..”
അതിനവളോന്ന് ചിരിച്ചു..
“നീ നാട്ടിൽ വരുമ്പോൾ തന്നെ വല്ലപ്പോഴും അല്ലെ സെറ്റും മുണ്ടും ഉടുക്കാറുള്ളു..ഇന്ന് അതും ഉടുത്ത് കൊണ്ട് എന്റെ മുൻപിൽ വന്ന് കൊള്ളാമൊന്നു ചോദിച്ചില്ലേ.. ന്റെ പെണ്ണേ..ന്റെ ഹൃദയം പോലും ഒരു നിമിഷം നിന്നെ കണ്ട് നിന്നുപോയി..ശരിക്കും ഒരപ്സരസ്സ്..”
“മതി.. മതി വർണിച്ചത് പോകാൻ നോക്ക്..അച്ഛനും അമ്മയുമൊക്കെ പെട്ടന്ന് വരും..നമ്മളെ കണ്ടാൽ..”
“കണ്ടാൽ എന്താ.അപ്പൊ കാര്യങ്ങൾ എളുപ്പമായില്ലേ..നിന്റെ അച്ഛൻ അതായത് എന്റെ ഭാവി അമ്മയിയപ്പൻ മോളെ കൈയിൽ ഏൽപിയ്ക്കും..അങ്ങേരുടെ മുന്നിൽ എനിക്ക് നല്ല ഇമേജാടി..
പോരാത്തതിന് ഇപ്പൊ നല്ല ജോലിയും കാണാനും സുന്ദരൻ..പോരെ മരുമകന്റെ ഗുണഗണങ്ങൾ..”
“നമ്മുടെ കാര്യമറിയുമ്പോൾ ഇത്രയും നാൾ എല്ലാരിൽനിന്നും മറച്ച് വെച്ചതിൽ ഇത്തിരി ദേഷ്യം കാണും..
എന്നാലും ഞാൻ തീർത്ത് പറഞ്ഞാൽ സമ്മതിക്കും..അവിടെ പിന്നെ പ്രോബ്ലം ഒന്നും ഇല്ലല്ലോ..നിന്റെ അമ്മയ്ക്ക്..”
“നോ പ്രോബ്ലം..ഞാൻ ആരെ സ്വീകരിച്ചാലും അമ്മക്ക് സമ്മതമാണ്..”
“ശരി എങ്കിൽ നീ പൊയ്ക്കോ..”
“കുറേക്കൂടി കഴിയട്ടെ..അവർ ഉടനെ ഒന്നും വരില്ല..”
അവൻ അവളുടെ അടുത്തേക്ക് ചെന്നു.അവളുടെ രണ്ടു തോളിലും കൈകളമർത്തി..അവനെ അവൾ ചിരിച്ചോണ്ട് പിന്നോട്ട് തള്ളിയതും അവൻ ബെഡിലേക്ക് മറിഞ്ഞു..വീഴുന്നതിന്ന് മുൻപ് അവളുടെ നേര്യതിൽ ആണ് പിടിവീണത്.. അവനോടൊപ്പം ആ നേര്യതും അവളുടെ മാറിൽ നിന്നും വേർപ്പെട്ടിരുന്നു..അവൾ വേഗം തന്നെ തിരിഞ്ഞ് നിന്നു..ചെറുചിരിയാലെ അവൻ നേര്യത് ബെഡിൽ ഇട്ട് എഴുനേറ്റ് അവളുടെ അടുത്തേക്ക് ചെന്നു..
തിരിഞ്ഞുനിൽക്കുന്നവളെ തിരിച്ച് അവനഭിമുഖമായി നിർത്തി..മാറിൽ നിന്നും അവളുടെ കൈകളെ വേർപ്പെടുത്തി..അവൾ നാണത്താൽ തല കുനിച്ച് നിന്നു..അവൻ പുറകോട്ട് മാറി അവളെ സസൂക്ഷ്മം നോക്കി….
സെറ്റിന്റെമുണ്ടും ബ്ലൗസും മാത്രം അണിഞ്ഞു നിൽക്കുന്ന തന്റെ പ്രണയം..
പൊക്കിൾചുഴിക്ക് താഴെയായിട്ടാണ് മുണ്ടുടുത്തിരിക്കുന്നത്…ഒതുങ്ങിയ അരക്കെട്ട് ..അണിവയറും കടന്നവന്റെ കണ്ണുകൾ മുകളിലേക്ക് സഞ്ചരിച്ചു..ആ കറുത്ത ബ്ലൗസ് അവളുടെ ശരീരരത്തിനു വീണ്ടും കാന്തിയേകിയപോലെ..അവളുടെ മാറിലേക്ക് പാളിവീണ നോട്ടത്തെ മാറ്റിക്കൊണ്ട് അവളുടെ മുഖത്തേക്കവന്റെ കണ്ണുകൾ എത്തിച്ചേർന്നു..കണ്ണുകളിൽ കണ്മഷിക്കാറുപ്പ്..പുരികത്തിനു നടുവിലായി കുഞ്ഞ് കറുത്ത പൊട്ട്..ചായം തേച്ചില്ലെങ്കിലും ചുവന്ന ചുണ്ടുകൾ..അവൻ പതിയെ നടന്ന് അവളുടെ അടുത്തേക്ക് വന്നു ഇറുകെ പുണർന്നു..തിരികെ അവളുടെ കൈകളും…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
“അപ്പച്ചീ.. സിദ്ധുവേട്ടൻ എവിടെ.. ??ദാ അച്ഛൻ വിളിക്കുന്നു….”
“അയ്യോ..അവൻ ഇപ്പൊ വരാന്ന് പറഞ്ഞ് എങ്ങോട്ടോ പോയല്ലോ..എവിടെയാണ് ചോദിച്ചിട്ട് ഏതോ ഫ്രണ്ടിനെ കാണാനാ ഇപ്പൊ വരാന്നും പറഞ്ഞുപോയി..നീ പോയി പ്രസാദെട്ടനോട് ഒന്നു പറ ഗീതു..”
“ഞാൻ പറഞ്ഞോളാം.”
അവൾ പ്രസാദിനും സുമിത്രയ്ക്കും അടുത്തേക്ക് ചെന്നു.
“ചിറ്റേ..സിദ്ധുവേട്ടൻ ഫ്രണ്ട്സിനെ ആരെയോ കാണാൻ പോയതാണ്.. ഉടനെ വരും..ഞാൻ വീട്ടിലേക്ക് പൊയ്ക്കോട്ടെ..ചേച്ചി അവിടെ തനിച്ചല്ലേ.. ദേ ഇവരൊക്കെ ആ വഴിക്കാ..”
വീട്ടിലേക്ക് തിരിച്ചു പോകുന്ന രണ്ട്‌മൂന്ന് സ്ത്രീകളെ നോക്കിയവൾ അവരോട് പറഞ്ഞു..
“നീനയും സേറയും നിങ്ങളുടെ കൂടെ വന്നോളാണ് പറഞ്ഞു കെട്ടോ ചിറ്റേ..അവർ ദേവിയപ്പച്ചീടെ കൂടെയുണ്ട്..ഞാൻ എന്നാൽ പോകുവാണേ..”
അത്രയും പറഞ്ഞവൾ ആ സ്ത്രീകളോടൊപ്പം വീട്ടിലേക്ക് നടന്നു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
” I need your lips..” അവളെ നോക്കിയവൻ പറഞ്ഞു..അവളുടെ മറുപടി കാക്കുന്നതിനു മുൻപേ ആ ചെടികളെ അവൻ സ്വന്തമാക്കിയിരുന്നു..
കീഴ്ചുണ്ടിൽനിന്നും മേല്ചുണ്ടിലേക്കും മാറി മാറി വാശിയോടെ നുകർന്നു..ആരും ആരും പിന്മാറാൻ തയ്യാറാകാതെ ചുംബന ലഹരിയിൽ മതിമറന്നു..വായിൽ ചോരച്ചുവ കലർന്നു..അവസാനം ശ്വാസം തടസമായപ്പോൾ പരസ്പരം വിട്ടകന്നു കിതച്ചു..ശ്വാസക്കുതിപ്പിൽ അവളുടെ മാറിടങ്ങൾ ഉയർന്ന് താഴ്ന്നുകൊണ്ടിരുന്നു..ഇത്തവണ അവന്റെ നോട്ടം ആ ഉയർന്ന് താഴ്ന്ന മാറിടങ്ങളിലേക്ക് ചെന്നു..ബ്ലൗസിന്റെ കഴുത്തിലൂടെ മാറും മാറിടുക്കും കാണാം..അതുകാണാവേ അവനിൽ മറ്റൊരുതരം വികാരം ഉടലെടുത്തു..ആ പെണ്ണുടലിനെ തഴുകാൻ കൈകൾ വെമ്പി..അവളുടെ അരക്കെട്ടിലേക്ക് കൈകൾ നീണ്ടു..അണിവയറിൽ വിരലുകൾ ഒഴുകി നടന്നു..അവളുടെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി..കൈകൾക്ക് തടയാൻ പോലും ശേഷിയില്ലാതായി.അവന്റെ വിടർന്ന നെഞ്ചിൽ അവളുടെ മാറ് ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു..തന്റെ ശരീത്തിൽ അവളുടെ മാറിടങ്ങൾ തീർക്കുന്ന താളം അവനിലെ ആണിനെ ഉണർത്തി..
അവന്റെ ചുണ്ടും നാവും കാവ്യയുടെ കഴുത്തിലിഴഞ്ഞ് നടന്നു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഗീതു വീട്ടിൽ എത്തിപ്പോഴേക്കും വെളിയിൽ എല്ലാം ലൈറ്റ് ഇട്ടുണ്ടായിരുന്നതിനാൽ പേടിക്കാതെ തന്നെ വാതിലനടുത്ത് എത്തി..അകത്ത് നിന്നും ലോക്കായിയിരുന്നു..അവൾ പിന്നിലെ അടുക്കൽവാതിൽ തുറന്നു..
പുറത്ത്നിന്നുമായിരുന്നു അത് പൂട്ടിയിരുന്നത്..അടുക്കളവാതിൽ അടച്ച് മുറിയിലേക്കവൾ നടന്നു.. പാതിചാരിയ വാതിൽ മലർക്കെ തുറന്നതും അകത്തെ കാഴ്ചയിൽ അവൾ സ്തംഭിച്ചു..കാവ്യയെ ചുംബനത്തതാൽ മൂടുന്ന വ്യക്തിയെ കണ്ടവൾ തറഞ്ഞുനിന്നു..(തുടരും)
കാവ്യയുടെ ഫ്രണ്ട്‌സ് നോയാലും വിവേകും ആണ്..

by