രചന – ആയിഷ അക്ബർ
കാശി ലാപ്ടോപുമെടുത് ബാൽക്കണിയിലിരിക്കുമ്പോഴാണ് ഗേറ്റ് കടന്നൊരു കാറ് വരുന്നത് കണ്ടത്……
കാശി ലാപ്ടോപ് മാറ്റി വെച്ച് താഴെക്കിറങ്ങി…..
കാറിലെ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ആളെ കാശ്ശിക്കെവിടെയോ ഒരു കണ്ടു പരിചയം തോന്നിയെങ്കിലും മറു വശത്തു കൂടിയിറങ്ങിയ വിദ്യയെ നോക്കി അവനൊന്നു പുഞ്ചിരിച്ചു….
അപ്പോഴേക്കും പിറകിൽ നിന്ന് കണ്ണനും ഇറങ്ങിയിരുന്നു…..
സൂര്യാ……
അവൻ അകത്തേക്ക് നോക്കി വിളിച്ചപ്പോഴേക്കും അടുക്കളയിൽ നിന്നും അവളെത്തി…..
മുമ്പിൽ നിൽക്കുന്നവരെ കണ്ട് അവളുടേ കണ്ണുകൾ വിടർന്നു……
വരൂ…. കയറു…..
കാശി ഹൃദ്യമായി അവരെ ക്ഷണിച്ചു……
ഞങ്ങൾ കയറുന്നില്ല…. നിങ്ങള് രണ്ട് പേരും വേഗം മാറ്റിയിറങ്ങു……
ഒരു സ്ഥലം വരെ പോകാം…
കണ്ണൻ പിടിച്ച പിടിയാലേ അവരെ കൂട്ടി കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു…..
അവരുടെ നിർബന്ധം കൊണ്ട് തന്നെ കാശിയും സൂര്യയും വേഗം റെഡി യായി…..
ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ അവിടെ നിന്നിറങ്ങി…..
കോ ഡ്രൈവിംഗ് സീറ്റിലേക്ക് കാശിയിരിക്കുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ സമീർ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു…..
കാശി… ഇത് സമീർ…. വിദ്യയുടെ ആളാണ്…..
പിറകിലിരുന്ന് അതും പറഞ് കണ്ണൻ ചിരിച്ചതും അവന്റെ വലത് ഭാഗത്തു കയറിയിരുന്നു വിദ്യ ഒരു നുള്ള് കൊടുത്തു ……
കണ്ണന്റെ ഇടത് വശത്തായിരുന്ന സൂര്യ പുറം കൈ കൊണ്ട് ചിരി അടക്കി പിടിച്ചു……
കാശി സമീറിനെ നോക്കി പുഞ്ചിരിച്ചു….
യാത്രയിലുട നീളം കണ്ണനും വിദ്യയും എന്തൊക്കെയോ പറഞ് തർക്കിക്കുമ്പോഴും സൂര്യ മാത്രം എല്ലാം കെട്ട് പുഞ്ചിരിച്ചങ്ങനെ ഇരുന്നു…..
ഇയാള് ഇവരെ പോലെ വഴക്കൊന്നും കൂടില്ലേ….
ഒഴിഞ്ഞു നിൽക്കുന്ന സൂര്യയെ നോക്കി സമീറാണത് ചോദിച്ചത്…..
കാശി സൈഡ് മിററി ലൂടെ പിറകിലേക്ക് നോക്കി…..
മുഖത്തേക്ക് പാറി വീഴുന്ന കുഞ്ഞ് മുടികൾ പിറകിലേക്കൊതുക്കി അവനായവൾ നൽകിയൊരു പുഞ്ചിരിയിൽ നിന്നവനെന്തോ കണ്ണെടുക്കാൻ തോന്നിയില്ല……
അവരുടെ കാറ് ലക്ഷ്യ സ്ഥാനത്തെന്ന പോൽ നിന്നത് ബീച്ചിലായിരുന്നു….
ബീച്ചിനോട് കുറച്ചപ്പുറം മാറിയുള്ള ഒരു പാർക്കിലേക്കാണ് അവരാദ്യം നടന്നത്……
അതൊരു ചിൽഡ്രൻസ് പാർക്ക് ആയത് കൊണ്ട് തന്നെ കുട്ടികൾക്ക് കളിക്കാനുള്ളതായിരുന്നു കൂടുതലും ഉണ്ടായിരുന്നത്…..
പച്ച പരവതാനി വിരിച പോൽ പരന്ന് കിടക്കുന്ന പുല്ലി ലേക്കവർ അഞ്ചു പേരും വട്ടത്തിലായി ഇരുന്നു……
കളിയും ചിരിയുമായി നിമിഷങ്ങൾ നടന്ന് നീങ്ങിയതവരറിഞ്ഞതേയില്ല…….
മാരണങ്ങൾ മുഴുവൻ പോയില്ലേ….. ഇനിയും എന്താ നിന്റെ മുഖത്തൊരു തെളിച്ചമില്ലാത്തത്…..
വിദ്യ പതിയേ സൂര്യയോടത് ചോദിക്കുമ്പോൾ അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി…..
എങ്കിലും മനസ് വീണയെയും കാശിയെയും ഒരുമിച് കണ്ട ആ ഞെട്ടലിൽ നിന്ന് വിട്ട് മാറിയിട്ടില്ലായിരുന്നു…..
അവരുടെ കൂടെ യിരുന്നു ചിരിക്കുമ്പോഴും മനസ്സ് താൻ പോലുമറിയാതെ തന്നെ ഇടയ്ക്കിടെ ഓര്മപ്പെടുത്തി തന്റെ നോവ് കണ്ട് രസിക്കുന്നുണ്ട്……
അവരുടെ സംസാരത്തിനിടയിലും കാശി അവളെ ശ്രദ്ധിച്ചിരുന്നത് കൊണ്ടാവണം എന്തേ എന്ന അർത്ഥത്തിൽ അവൾക്ക് നേരെ ആരും കാണാതവൻ പുരികമുയർത്തിയത്…..
. അവൾക്കെന്തോ അവന്റെ മുഖത്തേക്ക് കൂടുതൽ നേരം നോക്കാനായില്ല……
തന്റെ ഉള്ളിലെ കരടവൻ കണ്ടെടുക്കുമോയെന്ന ഭയത്തിലവൾ അവനിൽ നിന്നും മിഴികൾ നീക്കി…..
ഈ മനസ്സ് എന്നത് വല്ലാത്തൊരു സംഭവമാണ്….
കാശിയുടെ മനസ്സിൽ തന്നെ കഴിഞ്ഞേ മറ്റൊരാൾക്ക് സ്ഥാനമുള്ളു എന്ന് തന്റെ മനസ്സിന് വ്യകതമായറിയാമെങ്കിലും എന്തിനോ തന്നെയത് അസ്വസ്ഥയാക്കി കൊണ്ടിരിക്കുന്നു……
കുറച് കഴിഞ്ഞപ്പോൾ കാശിയു ഐസ് ക്രീം വാങ്ങി വരാമെന്നും പറഞ് എഴുന്നേറ്റ് പോയി……
വാങ്ങി തിരികെ വന്നപ്പോൾ ഒന്ന് കുറവുണ്ട്….
അപ്പോ കാശിക്ക് വേണ്ടേ….
ഐസ് ക്രീം നുണഞ്ഞു കൊണ്ട് കണ്ണന്നത് ചോദിച്ചപ്പോൾ കാശി പുഞ്ചിരിയോടെ വേണ്ടെന്ന് തലയാട്ടി……
അത് വരെ സൂര്യക്കെതിർ വശമായിരുന്നിരുന്ന കാശി അവൾക്ക് തൊട്ടടുത് വന്നിരുന്നപ്പോൾ തന്നെ അവൾക്ക് തോന്നിയ ആശ്വാസം ചെറുതായിരുന്നില്ല…..
എങ്കിലും അവൾ അവനിലേക്ക് നോക്കിയില്ല…..
പതിയെ ഐസ് ക്രീം നുണഞ്ഞു കൊണ്ടിരുന്നു….
വിദ്യയും മറ്റുള്ളവരും വല്ലാത്ത സംസാരത്തിലാണെന്ന് തോന്നിയതും കാശി അവളുടേ കയ്യിലെ ഐസ് ക്രീം പെട്ടെന്നു അവന്റെ ചുണ്ടോടു ചേർത്തു…..
പെട്ടെന്നുള്ള അവന്റെയാ പ്രവർത്തിയിൽ അവളൊന്ന് ഉലഞ്ഞു…..
പിടക്കുന്ന മിഴികളോടെ അവൾ അവനെ നോക്കി….
അവൻ അവളെ നോക്കുന്നില്ലെങ്കിലും ചുണ്ടിലൊരു ചിരിയുണ്ട്….
മറ്റെന്തിനേക്കാളേറെ തന്നെ അടക്കി ഭരിക്കാൻ ആ ചിരിക് കഴിയുമെന്നവൾക്ക് മനസ്സിലായിരുന്നു…..
നാണത്തിൽ കലർന്നൊരു പുഞ്ചിരി അവളുടേ ആദരങ്ങൾക്ക് ഭംഗി കൂട്ടിയിരുന്നു……
ആരും കാണാതെ ചെയ്തതായോണ്ട് ആരും കണ്ടില്ല…..
രണ്ട് പേരും മിഴികൾ കൊണ്ട് പരസ്പരം വാചാലമാകുമ്പോഴാണ് വിദ്യ ചിരിയോടെയത് പറഞ്ഞത്…..
അപ്പോഴാണ് അവർ പരിസര ബോധത്തിലേക്ക് വന്നത്……
കണ്ണനും സമീറുമടക്കം എല്ലാവരും തങ്ങളെ നോക്കി കളിയാക്കി ചിരിച്ചിരിക്കുകയാണെന്ന് മനസ്സിലായതും രണ്ട് പേർക്ക് വല്ലാത്ത ജാള്യത തോന്നി…..
വെറുതെയല്ല കാശിക്ക് ഐസ് ക്രീം വേണ്ടാത്തത്….
കണ്ണൻ വഷളൻ ചിരിയോടെ അതും കൂടി കൂട്ടി ചേർത്തപ്പോൾ അവിടെയൊരു കൂട്ടച്ചിരി മുഴങ്ങിയിരുന്നു……
സന്ധ്യ മയങ്ങി തുടങ്ങിയപ്പോഴേക്കും അവർ ബീച്ചിലേക്ക് നടന്നു…
സൂര്യൻ തന്റെ പ്രണയിനിയായ ഭൂമിയോട് താത്കാലികമായി യാത്ര പറയുകയാണ്……
ആകാശത്തു ചുവപ്പ് കലർത്തിയുള്ള വിട പറച്ചിൽ ഒരു പക്ഷെ സൂര്യന്റെ ഉള്ളിലെ വിങ്ങലാവാം….
തിരിച്ചു വരുമെന്ന് പ്രതീക്ഷയില്ലെങ്കിലും നേരം പുലരുവോളം ഭൂമി തന്റെ പ്രാണനായ വന് വേണ്ടിയുള്ള കാത്തിരിപ്പാണ്…..
സൂര്യ ദൂരെ ചക്രവാളത്തിലേക്ക് സൂര്യൻ താഴ്ന്നിറങ്ങി പോകുന്നത് നോക്കി നിന്നു…..
അരികിൽ ഒരു ആളനക്കത്തോടൊപ്പം തോളിലൂടെ വന്ന കയ്യിന്റെ അവകാശിയെ നോക്കി അവളുടേ കണ്ണുകൾ വിടർന്നു…..
കാലിൽ ഒഴുകിയിറങ്ങുന്ന തിരമാലകൾ ഇക്കിളി കൂട്ടുന്നു ….
ഇരുൾ വീണ് തുടങ്ങിയ ആ നേരം അവന്റെ നെഞ്ചോട് ചേർന്നു സ്വർണ നിറമുള്ള രശ്മികളിൽ കുതിർന്നു നിൽക്കുമ്പോൾ അവൾക്ക് സ്വർഗം തന്റെ കൈ പിടിയിലായത് പോലെ തോന്നി…..
തന്റെ സ്വർഗം…. അതവനാണല്ലോ….
അതേ…..
അവൾ അവനിലേക്കൊന്ന് നോക്കി…..
പ്രണയാധുരമായ അവന്റെ നോട്ടം അവളെ പൂർണമാക്കിയിരുന്നു…..
തോളിലൂടെ ഇട്ട അവന്റെ കയ്യവൻ ഒന്ന് കൂടി മുറുക്കി അവന്റെ ചുണ്ടുകൾ അവളുടേ നെറ്റിയിൽ പതിപ്പിച്ചു…..
ഹലോ…. ഇങ്ങനൊരാളിവിടെയുള്ളത് മറക്കേണ്ട…..
കുറച്ചപ്പുറത്തായി കടല കൊറിച്ചു കൊണ്ടിരുന്ന കണ്ണന്നത് പറയുമ്പോൾ കാശിയും സൂര്യയും അവനിലേക്ക് തിരിഞ്ഞ അതേ നിമിഷം അവന്റെ കുറച്ചപ്പുറത്തായി നിൽക്കുന്ന സമീറും വിദ്യയും നോക്കിയിരുന്നു….
എല്ലാവരും ഒരേ ചിരിയോടെ വന്നവന്റെ അടുത്തിരുന്നു….
ഇനിയിപ്പോ കണ്ണന് കൂടി ഒരാളെ കണ്ടെത്തണം…..
കാശി കണ്ണന്റെ പുറകിൽ ഒരു കൊട്ട് കൊടുത്ത് കൊണ്ടത് പറയുമ്പോൾ കണ്ണന്റെ ചിരി കണ്ട് എല്ലാവർക്കും ചിരി വന്നിരുന്നു……
അന്നത്തെ ആ ദിവസം അവരാരും പെട്ടെന്നൊന്നും മറക്കുക യില്ലായിരുന്നു….
ഒത്തിരി നാളുകൾക്ക് ശേഷമായിരുന്നു തന്റെ മനസ്സ് ഇത്രയും ശാന്തമായതെന്ന് കാശി ഓർത്തു……
ഭക്ഷണം കഴിക്കാൻ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്കാണ് അവർ കയറിയത് …
വിദ്യയും കണ്ണനും അത്ര വലിയ ഹോട്ടലിന്റെ അകത്തേക്ക് കയറുന്നത് തന്നെ അതാധ്യമായിരുന്നു….
വളരേ സന്തോഷത്തോടെ അവർ ഭക്ഷണം കഴിച്ചിറങ്ങി……
കാശിയെയും സൂര്യയെയും വീട്ടിലിറക്കി കൊടുത്തിട്ടാണ് അവർ അവിടെ നിന്ന് തിരിച്ചത്…..
സൂര്യ ഒന്ന് ഫ്രഷായി ബാത്റൂമിൽ നിന്നിറങ്ങിയപ്പോഴേക്കും കാശി കട്ടിലിലേക്ക് കിടന്നിരുന്നു….
ഇന്നത്തെ ദിവസം… കൊള്ളാമായിരുന്നു അല്ലേ….
അവൾ വന്നതും അവൻ എഴുന്നേറ്റിരുന്നു കൊണ്ടാണത് ചോദിച്ചത്….
അവളൊന്ന് പുഞ്ചിരിച്ചു….
അവന്റെ മുഖത്ത് എന്തോ ഒരു വെപ്രാളം കാണുന്നുണ്ട്…..
. എന്തൊക്കെയോ അവന് തന്നോട് പറയാനുണ്ടെന്ന് അവൾക്ക് തോന്നി….
അവൾ അവന് സമയം കൊടുത്തെന്ന പോൽ അവനെ നോക്കിയിരുന്നു….
നീ…. നീ വന്നതിന് ശേഷമാണ് എനിക് സ്വന്തമെന്ന് പറയാൻ ചുറ്റും ആരൊക്കെയോ ഉള്ളത് പോലെ തോന്നി തുടങ്ങിയത് സൂര്യാ …..
അവൻ ആർദ്രമായി അവളെ നോക്കി….
കണ്ണുകളിൽ തന്നോട് അടങ്ങാത്ത പ്രണയമായി അവൾക്ക് തോന്നി….
നിന്റെ സ്നേഹത്തിനു മുമ്പിലാണ് വലിച്ചെറിയപ്പെടേണ്ട കപട സ്നേഹങ്ങളെ ഞാൻ തിരിച്ചറിഞ്ഞത്…..
ഇനി…… നിന്നിലൂടെ എനിക്ക് സ്വന്തമെന്ന് പറയാൻ ഒരാളെ കൂടി വേണം……
അറുത്തു മാറ്റപ്പെട്ടാലും മുറിച്ചു മാറ്റാൻ പറ്റാത്തൊരു ബന്ധം എനിക്കീ ഭൂമിയിൽ വേണം….
എനിക്ക്…. എനിക്കൊരു കുഞ്ഞിനെ വേണം സൂര്യാ…..
പെട്ടെന്നവനത് പറഞ്ഞതും ഒരു കിതപ്പ് ഉള്ളിൽ വന്നു നിറയുന്നത് അവളറിഞ്ഞു…..
അവനെന്തോ പറയാനുണ്ടെന്ന് തോന്നിയിരുന്നെങ്കിലും ഈ കാര്യം ഒട്ടും പ്രതീക്ഷിച്ചിട്ടില്ല താൻ……
എനിക്ക് എനിക്ക് രക്ത ബന്ധമായി ഒരാള് വേണം….
അതും നിന്നിൽ നിന്നാവണം….
സ്നേഹിക്കാൻ മാത്രമറിയുന്ന നിന്നിൽ നിന്ന്…….
കാശി അതും കൂടി പറഞ് നിർത്തിയപ്പോഴാണ് അവളുടേ മുഖത്ത് തിങ്ങി നിറഞ്ഞ എന്തോ ഒരു പ്രയാസം അവന്റെ ശ്രദ്ധയിൽ പെട്ടത്…..
ഏയ്…. കൂൾ …. ഞാൻ ….
ഞാൻ എന്റെ ആഗ്രഹം പറഞ്ഞെന്നെ യുള്ളൂ…..
താൻ ഓക്കേ അല്ലെങ്കിൽ വേണ്ടാ……
നിനക്ക് കൂടി എന്ന് ഉൾകൊള്ളാൻ ആവുന്നോ അത് വരെ നമുക്ക് നമ്മൾ മതി……
കാശി ഒരു ചെറു ചിരിയോടെ അത് പറഞ്ഞ് നിർത്തുമ്പോൾ ഉള്ളിലെ പ്രയാസം അവൻ തന്നിൽ നിന്ന് മറച്ചു പിടിക്കുന്നതായി അവൾക്ക് തോന്നി…..
പിന്നീടൊരു നോക്കിനിടം കൊടുക്കാതെയവൻ തലയിണ ശെരിയാക്കി കിടക്കാൻ തുടങ്ങിയതും
അവളാ നെഞ്ചിലേക്ക് ചാഞ്ഞതും ഒരുമിച്ചായിരുന്നു…..
അവളുടേ പെട്ടെന്നുള്ള പ്രവർത്തിയിൽ ഇരിക്കുകയായിരുന്ന അവൻ കട്ടിലിലേക്ക് ചാഞ്ഞു പോയിരുന്നു….
അവനു എന്തെന്നറിയാൻ ഒരുനിമിഷം വേണ്ടി
വന്നു…..
ഒരു നനവ് തന്റെ ബനിയനിലേക്ക് പടരുന്നത് അവനറിഞ്ഞു…..
ചെറു ചിരിയാലെ അവളെ അവൻ ഹൃദയത്തോട് ചേർത്ത് പിടിച്ചു……
വാക്കുകൾക്ക് സ്ഥാനമില്ലാതെ അവനവളെ ചുംബനങ്ങൾ കൊണ്ട് മൂടി……
അവന്റെ പ്രണയത്തിന്റെ ചൂടിൽ അവളും ഒതുങ്ങി നിന്നു……
പരസ്പരം മറന്നുള്ള ആ പ്രണയ നിമിഷങ്ങൾ തങ്ങളെ ഇരുവരിലേക്കും അലിയിക്കുകയാണെന്ന് അവർക്കറിയാമായിരുന്നു…..
തനിക്കവളോടുള്ളത് കേവലം ഒരു കാമമല്ല….
മറിച് അടങ്ങാത്ത പ്രണയമാണ്…..
അവളെ സ്പർശിക്കുന്ന ഓരോ നിമിഷവും താൻ അവളിലേക്ക് ചൊരിയുന്നത് തന്റെ ഉള്ളിലെ തീവ്രമായ പ്രണയമാണ്…..
അല്ലെങ്കിലും പ്രണയം എന്ന വാക്കിനെക്കാൾ ഒരു ഭാര്യാ ഭർത്താവിനിടയിൽ മറ്റെന്ത് വാക്കിനാണ് പ്രസക്തി…….
അന്തരീക്ഷം അന്നല്പം ചൂട് പിടിച്ചതായിരുന്നു….
എസി യുടെ തണുപ്പിലും അവർ വിയർത്തൊലിച്ചു….
പരസ്പരം അലിഞ്ഞു ചേർന്നൊരു കിതപ്പോട് കൂടി അവനവളിൽ നിന്നും അകന്ന് മാറി…….
നിനക്കൊരു അവകാശിയെ തരാനെനിക്ക് കഴിഞില്ലെങ്കിലോ കാശി…..
പെട്ടെന്നവളത് ചോദിച്ചതും അവൻ അവളുടെ മിഴികളിലേക്ക് ഒന്ന് നോക്കി…..
തന്നില്ലെങ്കിൽ വേണ്ടാ…. എനിക്ക് നീയും….. നിനക്ക് ഞാനും…..
അവൻ അവളെ ഇറുക്കേ പിടിച്ചു…..
അപ്പൊ ഉണ്ടാകുന്ന കുഞ്….
എന്നേ പോലെ….
എന്നേ പോലെ കറുത്തിട്ടാണെങ്കിലോ…..
അവളത് ചോദിക്കുമ്പോൾ കറുപ്പിന്റെ പേരിൽ ഇത് വരെ അനുഭവിച്ച എല്ലാ നോവുകളും അതിലടങ്ങിയിരുന്നതായി അവന് തോന്നി…..
കറുപ്പായാലെന്താ…. നിന്നെ പോലൊരു അതി സുന്ദരിയായാൽ മതി…..
അവൻ ചിരിച്ചു കൊണ്ടത് പറഞ്ഞതും അവൾ മനസ്സിലാകാത്തത് പോലവനെ നോക്കി…..
സൗന്ദര്യം…..
അത് മനസ്സിലല്ലേ…..
കറ കളഞ്ഞ നിന്റെ പ്രണയത്തിനേക്കാൾ സൗന്ദര്യം മറ്റെന്തിനുണ്ട് സൂര്യാ……..
എനിക്ക് നിന്നെ പോലൊരു അതി സുന്ദരിയെ മതി…..
അവനത് പറയുമ്പോൾ അവളവനെ തന്നെ നോക്കി….
എങ്കി…. അവളെ പ്രണയിച്ചു തോൽപ്പിക്കാൻ ഒരു കാശിയെ കൂടി ദൈവം സൃഷ്ടിക്കട്ടെ…….
അത് വരെ യുണ്ടായിരുന്ന അവളുടേ ഭാവം മാറി ഒരു ചിരി കലർത്തി അവളത് പറയുമ്പോൾ ആ കണ്ണുകളിൽ മുഴുവൻ കാശിയെന്ന ഓരോറ്റ ലോകമായി തോന്നിയവനു…..
അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ വീണ്ടും അവന്റെ ചുണ്ടമർത്തി…..
താൻ സുന്ദരിയെന്ന് പറഞ്ഞ ആദ്യത്തെ പുരുഷൻ…. അതും വെറും സുന്ദരിയല്ല….
അതി സുന്ദരി……
തന്റെ മനസ്സിലെ സൗന്ദര്യം അളക്കാൻ കഴിഞ്ഞ അവനെക്കാൾ തന്റെ പ്രണയത്തിനർഹൻ മാറ്റാരാണ്….
അവൾ അവനോട് ഒന്നു കൂടി ചേർന്ന് കിടന്നു……
(തുടരും)

by