രചന – അയിഷ അക്ബർ
അവൾക്കൊരു കസേര നീക്കിയിട്ട് അവളെ ഇരുതിയതിന് ശേഷമാണ് ഞാൻ അവളുടെ അരികിലായിരുന്നത്….. അവൾക്ക് ഭക്ഷണം വിളമ്പാൻ നിന്ന അമ്മയുടെ കയ്യിൽ നിന്നും പാത്രം വാങ്ങി ഞാനാണ് അവൾക്ക് ഭക്ഷണം വിളമ്പിയതും….. അമ്മയും അച്ഛനും അപ്പോഴും ഞങ്ങളെ തന്നെ നോക്കിയിരിക്കുകയായിരുന്നു…… അവൾക്ക് വിളമ്പി ഞാൻ കഴിക്കാൻ തുടങ്ങിയപ്പോഴും അവളെ എന്റെ മിഴികൾ തലോടുന്നുണ്ടായിരുന്നു…. എങ്ങോട്ടാ……. ഭക്ഷണം കഴിച്ചെന്നു വരുത്തി പാത്രവുമെടുത് എഴുന്നേൽക്കാൻ നിൽക്കുമ്പോഴാണ് ഞാനത് ചോദിച്ചത്…. മതി…… സ്വരം താഴ്ത്തി മുഖത്ത് നോക്കാതെയാനവളത് പറഞ്ഞത്….. അത് മുഴുവൻ കഴിക്കാതെ ഇവിടുന്ന് അനങ്ങാൻ പാടില്ല….. ഞാനെന്റെ പത്രത്തിൽ മാത്രം ശ്രദ്ധിച്ചാണ് അത് പറഞ്ഞതെങ്കിലും വാക്കുകളിലെ കനം അവളെയവിടെ പിടിച്ചിരുത്തിയിരുന്നു….
അവളുടെ മുഖഭാവം കണ്ട് അച്ഛന്റെയും അമ്മയുടെയും മുഖത്ത് ചിരി പൊട്ടിയിരുന്നു….. വീണ്ടും അവൾ കഴിച്ചു തുടങ്ങിയപ്പോഴും തുടരാനാവാതെ അത്ര മേൽ സഹതാപത്തോടെ എന്നെ നോക്കി….. ഞാൻ കണ്ടില്ലെന്ന ഭാവത്തിൽ കഴിച്ചു കൊണ്ടിരുന്നു….. ബുദ്ധിമുട്ടിക്കേണ്ടടാ സിദ്ധൂ …. മോൾക്ക് മതിയെങ്കിൽ എഴുന്നേറ്റോ….. അങ്ങേയറ്റം ദയനീയതയോടെ അവൾ അമ്മയിലേക്ക് നോക്കിയതും അമ്മയാണത് പറഞ്ഞത്… സമ്മതത്തിനെന്ന വണ്ണം അവൾ എന്റെ മുഖത്തേക്കൊന്ന് പാളി നോക്കി…. ഞാൻ മറുത്തൊന്നും പറയാത്തത് കൊണ്ട് തന്നെ അവൾ പാത്രവുമെടുതവിടെ നിന്നും പോയി…. അമ്മയും അച്ഛനും അവൾ പോയ വഴി നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു…. നീയെന്തിനാ സിദ്ധൂ അതിനെയിങ്ങനെ സങ്കടപ്പെടുത്തുന്നത്…. ഒരു പാവം കൊച്ചാടാ….. അമ്മയത് പറഞ്ഞു നിർത്തുമ്പോഴേനിക്ക് വ്യക്തമായിരുന്നു…..
അവളെ അവർക്ക് വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന്….. പൊതുവെ പെൺകുട്ടികളെന്നാൽ വല്ലാത്തൊരിഷ്ടമാണ് രണ്ടാൾക്കും…. അവളുടെ വിനയവും പെരുമാറ്റവും അവർക്കങ്ങേയറ്റം ബോധിച്ചിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായിരുന്നു… അന്നയോടുള്ള ഈ സ്നേഹത്തിന്റെ പകുതി പോലും അവർ മാധുവിനോട് കാണിച്ചിട്ടില്ലയെന്നുള്ള ഓർമ്മകൾ അവനിലൊരു നോവ് തീർത്തു…… ഭക്ഷണം മതിയാക്കി എഴുന്നേൽക്കുമ്പോഴും അവളുടെ ഓർമ്മകൾ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ടായിരുന്നു…. മുറിയിൽ വന്ന് ഫോണൊന്നെടുത്തു നോക്കി….. പുഞ്ചിരിച്ചു നിൽക്കുന്ന അവളുടെ മുഖം ഹൃദയത്തോട് ചേർത്ത് വെച്ചോന്ന് കാട്ടിലിലേക്ക് ചാഞ്ഞു….. അതേയ്…. വാതിലിനോരം ചേർന്ന് നിന്ന അവളുടെ വിളിയാണെന്നെ ഓർമകളിൽ നിന്നുണർത്തിയത്……
അവളവിടെ നിന്നും വരുമ്പോൾ ഇട്ടിരുന്ന ആ ചുരിദാര് തന്നെയായിരുന്നു വേഷം…. കീറിയ ഭാഗം മറക്കാനെന്ന വണ്ണം ഷാൾ കൊണ്ടവൾ പൊതിഞ്ഞിരുന്നു….. എനിക്കറിയില്ലായിരുന്നു ആ ഡ്രസ്സ് എടുക്കുന്നത് സാറിനിഷ്ടമല്ലെന്ന്…. ഇനി ഒരിക്കലും ചെയ്യില്ല….. നാളെ അലക്കി കഴിഞ്ഞ് ഞാൻ തന്നെ മുറിയിൽ കൊണ്ട് വെച്ചോളാം…. പറയുമ്പോൾ മിഴികൾ നിറഞ്ഞിരുന്നു…. ഞാൻ മറുപടിയൊന്നും കൊടുത്തില്ല…. മറുപടി പ്രതീക്ഷിച്ചിവൾ കാത്തു നിന്നതുമില്ല… കയ്പ്പേറിയ ഓർമ്മകൾ എന്റെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു….. നിന്റെ പേരെന്താടാ….. സി… സി… സിദ്ധാർഥ് സീനിയർസിന്റെ കൂട്ടത്തിനിടയിൽ തനിച് നിൽക്കുമ്പോൾ ഞാൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.. എന്നാ ഒരു പാട്ട് പാടിക്കേ…. കേൾക്കട്ടെ…. ആ കൂട്ടത്തിനിടയിൽ നിന്നും ഒരാൾ പറഞ്ഞപ്പോഴേക്കും തൊണ്ട വരളുന്നത് പോലെ തോന്നിയിരുന്നു…. ഇയാളിങ് വാ….. തന്റെ പേരെന്താ…. മാറ്റാരെയോ കൂടി അവര് വിളിച്ചിരുന്നു…
എന്റെ അരികിലായി വന്ന് നിൽക്കുമ്പോളും ആളെ നോക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ….. നിന്റെ പേരെന്താ…. മാധങ്കി…… ആ ശബ്ദത്തിന് തന്നെയൊരു ഗാഭീര്യം ഉണ്ടായിരുന്നു…. എന്നാലിവൻ പാടും… നീയൊന്ന് ഡാൻസ് കളിച്ചേ… ചേട്ടന്മാരോന്ന് കാണട്ടെ….. ഇല്ലെങ്കിൽ എന്ത് ചെയ്യും…… ചിരിയോടെ അവരത് പറഞ്ഞു നിർത്തുമ്പോഴേക്കും മുഖത്തടിച്ച പോലെ ഉത്തരം വന്നിരുന്നു…… ഞാൻ പതിയെ ആ മുഖത്തേക്കൊന്ന് നോക്കി… കറുപ്പും വെള്ളയും നിറത്തിലുള്ള ചുരിദാറായിരുന്നവളുടെ വേഷം….. ഇരു നിറമായിരുന്നെങ്കിലും ആകർഷനീയമായ ഒരു സൗന്ദര്യം അവൾക്കുണ്ടായിരുന്നു…. തോളോളം മുറിചിട്ട മുടി അഴിച്ചിട്ടു തന്നെ കിടന്നിരുന്നു……. നിനക്കത്രക്ക് അഹങ്കാരമോ…..സീനിയർസിൽ നിന്നുള്ള ഒരുത്തന്റെ ചോദ്യമാണെന്നെ ബോധത്തിലേക്ക് എത്തിച്ചത്…..
റാഗ്ഗിംഗ് കോളേജുകളിൽ നിരോധിച്ചതാണെന്നൊന്നും അറിയില്ലേ ചേട്ടന്മാർക്ക്….. അവളുടെ സംസാരം അവരിൽ ദേഷ്യം നിറച്ചെങ്കിലും അവരെന്തെങ്കിലും പറയാൻ നിൽക്കുന്നതിനു മുന്പേ അത് വഴി വന്ന പ്രിൻസിപ്പാൾ ഞങ്ങൾക്കൊരു തണലാവുകയായിരുന്നു…. അദ്ദേഹത്തെ കണ്ടതും അവരെല്ലാം പതിയെ ഉൾവലിഞ്ഞിരുന്നു…… അതേയ്…. ആൺകുട്ടികളിങ്ങനെ പാവമാകാൻ പാടില്ല കേട്ടോ…. ചിരിച്ചു കൊണ്ടവളത് പറയുമ്പോൾ ചമ്മിയ മുഖത്തോടെ ഞാനും പുഞ്ചിരിച്ചു…. എന്താ ഇയാളെ പേര്…. അവളുടെ സംസാരത്തിനു വല്ലാത്തൊരു ഭംഗി യായിരുന്നു…. സിഥാർഥ്….. ഞാൻ മാധങ്കി…. ആദ്യമായുള്ള ഞങ്ങളുടെ ആ പരിചയപ്പെടൽ മാധങ്കിയിൽ നിന്നും മാധുവിലേക്കുള്ള യാത്ര എളുപ്പമാക്കി…. എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ നനുത്ത ഓർമ്മകൾ സമ്മാനിച്ചതവളായിരുന്നു.. ഞങ്ങൾ ഒരേ ക്ലാസ്സിലായിരുന്നതും എന്റെ മുറപ്പെണ്ണും കളിക്കൂട്ടുകാരിയുമായ ആമിയും അവളും ഉറ്റ കൂട്ടുകാരായതും ഞങ്ങളുടെ ബന്ധം ദൃഢമാക്കി…
പാവത്താനായ എനിക്ക് ധൈര്യം പകരുന്ന അവൾ എന്റെ ഹൃദയത്തിന്റെ കോണിൽ പറ്റിപ്പിടിച്ചതെന്നാണെന്നെനിക്കറിയില്ല…. എന്തും നേരിടാൻ ശക്തിയുള്ള അവളുടെ മിഴികളിൽ എന്നോടുള്ള പ്രണയത്തിന്റെ കിരണങ്ങൾ കണ്ടു പിടിക്കാൻ എനിക്ക് പ്രയാസമുണ്ടായിരുന്നില്ല… അങ്ങനെ ഞങ്ങൾ പറഞ്ഞും പറയാതെയും അറിഞ്ഞും അറിയാതെയും പ്രണയിച്ചു… അവളിലേക്കോടിയെത്താൻ എന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചിരുന്നന്നേരം… ഓർമകളുടെ കുത്തൊഴുകിൽ സുഖമുള്ള കനവുകളെ തഴുകി ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി പോയിരുന്നു……… അങ്ങനെ ചാവാൻ നിന്ന ആ കൊച്ചിനെ അവനിങ് കൂട്ടി കൊണ്ട് വന്നു….. നെടുവവീർപ്പോടെ സീതയത് പറഞ്ഞു നിർത്തുമ്പോൾ കേട്ടു നിന്ന ബിന്ദുവും ജാനുവും സഹതാപം കൊണ്ട് മൂക്കത്തു വിരൽ വെച്ചു…
ഓഹ്… എന്നാലും ഒരച്ഛനിങ്ങനെയൊക്കെ ചെയ്യുമെന്നെനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…. ജാനു മനസ്സിലെ അത്ഭുതം അടക്കി വെക്കാതെ പറഞ്ഞു…. സിദ്ധു എല്ലാം അമ്മയോടും അച്ഛനോടും പറഞ്ഞിട്ടുണ്ടെന്ന് ഇത് കേട്ട് കൊണ്ട് വന്ന അന്നക്ക് വ്യക്തമായിരുന്നു… പെട്ടെന്നവളെ കണ്ടതും ജാനു കണ്ണിമ വെട്ടാതെയവളെ നോക്കി.. അവളുടെ ഭംഗിയിൽ അവരല്പ നേരം ലയിച്ചിരുന്നെന്ന് പറയുന്നതാകും ശരി…. എന്താ മോൾടെ പേര്…. അന്ന…… ഓഹ്….ഈ കൊച്ചിനെയൊക്കെ കണ്ടാൽ ആരാ കൊണ്ട് പോകാതിരിക്കാ….. ബിന്ദുവിന്റെ ചെവിയിൽ അടക്കം പറഞ്ഞു പശുവിനുള്ള കഞ്ഞി വെള്ളം കൊണ്ട് പോവാനുള്ള കുടവുമെടുത് ചിരിച്ചു കൊണ്ട് ജാനു അവിടെ നിന്നും പോയി…. മോൾക്ക് കാപ്പി തരട്ടെയോ…. വേണ്ടമ്മേ…. ഇപ്പൊ ഒന്നും വേണ്ടാ….ഞാനും അമ്മയെ സഹായിക്കാം…..
എന്ന് പറഞ്ഞു അവളെടുത്ത കത്തി സീത പെട്ടെന്ന് തന്നെ കൈകളിൽ വാങ്ങിയിരുന്നു….. മോള് കുറച്ചു നേരം കൂടി പോയി കിടന്നോളു…. അമ്മക്ക് മറ്റാ രും പാചകം ചെയ്യുന്നത് ഇഷ്ടമല്ല…… പിന്നെ സഹായത്തിനു ബിന്ദുവും ഉണ്ടല്ലോ…. മോൾടെ കയ്യിൽ പുകയും കരിയുമൊന്നും കൊള്ളിക്കേണ്ടാ…… വാത്സല്യത്തോടെ അവരത് പറയുമ്പോഴും വെറുതെയിരിക്കാൻ അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നിയിരുന്നു….. അവൾ പതുക്കെ അടുക്കള പുറത്തു കൂടെ മുറ്റത്തേക്കിറങ്ങി…. ഇന്നലെ മുറ്റമൊന്നും ശെരിക്ക് കണ്ടിട്ടില്ലായിരുന്നു…. മുറ്റം പല തരത്തിലുള്ള പച്ചക്കറികളാൽ നിറഞ്ഞു നിന്നു….. വളരേ വൃത്തിയായി ഒരുക്കി കൊടുത്ത പന്തലിൽ പടവലവും കയ്പ്പയും കോവക്കയുമെല്ലാം ഭംഗിയോടെ തൂങ്ങി ക്കിടന്നു….. പിറകു വശത്തെ അല്പം തൊടി കഴിഞ്ഞാൽ പിന്നവിടം മുഴുവൻ നെല്പാടമായിരുന്നു…. അതിനോരത്ത് തെങ്ങുകളും കവുങ്ങുകളും ഭംഗിയോടെ കാണപ്പെട്ടു…..
ചെടികൾ ധാരാളമുള്ളത് കൊണ്ട് തന്നെ അവിടം മുഴുവൻ ഇലകൾ വീണു കിടന്നിരുന്നു.. വിറക് പുരക്കരികിലായി ചാരി വെച്ചിരുന്ന ചൂലെടുത്തവൾ അടിച്ചു വാരി തുടങ്ങി….. കുട്ടീ….. ഞാൻ തൂത്തോളാം… അവിടെ വെച്ചോളൂ… ബിന്ദു ചേച്ചി അടുക്കളയിൽ നിന്ന് വിളിച്ചു പറയുമ്പോഴും അത് സാരമില്ല ചേച്ചിയെന്ന് പറഞ്ഞവൾ തുടർന്ന് കൊണ്ടിരുന്നു…. വീണു കിടക്കുന്ന പഴുത്ത ഒരു അടക്കാപഴം എടുത്തു കടിച് കൊണ്ട് മുകളിലേക്ക് നോക്കിയപ്പോഴാണ് അവളെ തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെയവൾ കണ്ടത്… അവന്റെ മുഖത്തൊരു കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നെങ്കിലും കടിച്ച പഴം ഇറക്കണോ തുപ്പണോ എന്നറിയാതെ അവനെ കണ്ട ജാള്യതയിൽ നിൽക്കുന്നവളെ കണ്ട് അവൻ ജനാലക്കരികിൽ നിന്നും പോയിരുന്നു….. അമ്മേ… അവൾക്കെന്താ വേണ്ടതെന്നു വെച്ചാൽ വാങ്ങി വന്നോളൂ…..
കയ്യിലുണ്ടായിരുന്ന രൂപ അമ്മയുടെ കൈകളിൽ കൊടുക്കുമ്പോൾ കളിയാക്കിയെന്ന വണ്ണം അമ്മ ചിരിക്കുന്നുണ്ടായിരുന്നു…. അപ്പോഴാണവളവിടേക്ക് കയറി വന്നത്…. അവളെയും എന്നെയും ഒരുമിച്ച് കണ്ടപ്പോൾ ബിന്ദു ചേച്ചി കൂടി കളിയാക്കി ചിരിക്കുന്നത് പോലെ തോന്നിയത് കൊണ്ടാണ് ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും പോന്നത്… മേശയിൽ വന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും എല്ലാം കൊണ്ട് വെച്ചതവളായിരുന്നു….. മുഖത്ത് നോക്കാനപ്പോഴും അവൾക്കൊരു മടി പോലെ തോന്നി…. വേഗം തന്നെ കഴിച്ചെഴുന്നേറ്റ് ഞാൻ സ്റ്റേഷനിലേക്ക് പോയിരുന്നു….. ഒരു കൂട്ടം കവറുകളുമായി ഉമ്മറത്തു നിന്ന് സീത നീട്ടി വിളിച്ചു….. മോളേ….. ശബ്ദം കേട്ടപാടെ അവളോടി വന്നിരുന്നു…. പല കവറുകളിൽ നിന്നും അവൾക്കായുള്ള വസ്ത്രങ്ങൾ എടുത്ത് നിവർത്തി കാണിക്കുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു….. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവൾക്ക് കാഴ്ചകൾ വ്യക്തമായിരുന്നില്ല……
കുളിക്കാൻ വേണ്ടി എണ്ണയെടുത്തപ്പോഴാണ് വീണ്ടും മനസ്സിൽ ഒരു നോവ് പടർന്നത്…. അമ്മച്ചിയുടെ ഓർമ്മകൾ നെഞ്ചിൽ കുരുങ്ങി കിടന്നു…. മിഴികൾ ഞാൻ പോലുമറിയാതെ നിറഞ്ഞു തൂവിയിരുന്നു… എന്താ മോളേ… എന്ത് പറ്റി… സീത വല്ലാത്തൊരു ഭാവത്തോടെ അവളുടെ കൈകളെ പിടിച്ചു…. സാധാരണ അമ്മച്ചിയാണ് എണ്ണയൊക്കെ തേച് തരാറുള്ളത്…. അമ്മച്ചി പോയിട്ട് ആദ്യമായിട്ടാ ഞാൻ എണ്ണ എടുക്കുന്നത് തന്നെ…. അവളുടെ വിതുമ്പലുകൾ സീതയുടെ ഹൃദയത്തിലും ഒരു നോവ് പടർത്തിയിരുന്നു….. അതിനെന്താ മോൾക്ക് അമ്മ തേച് തരാല്ലോ…… എണ്ണ കൈകളിലെടുത്തു സീതയവളുടെ നീളമുള്ള മുടിയിഴകളിൽ തേച്ചു പിടിപ്പിക്കുമ്പോൾ ഹൃദയത്തിൽ എന്തെന്നില്ലാത്തൊരു തണുപ്പരിചിറങ്ങുന്നത് അന്നയറിഞ്ഞിരുന്നു..
വൈകുന്നേരം ഞാൻ വരുമ്പോൾ അവളും അമ്മയും ഉമ്മറത്തെ തിണ്ണയിലിരിക്കുന്നുണ്ടായിരുന്നു…… ഞാനും അവർക്കരികിലായിരുന്നു.. അമ്മേ…. കുറച്ചു വെള്ളം… ഞാൻ പറയുമ്പോഴേക്കും അവൾ വെള്ളം എടുക്കാനെന്ന വണ്ണം എഴുന്നേറ്റിരുന്നു….. വേണ്ട…. അമ്മയെടുത്താൽ മതി… ഗൗരവത്തോടെ ഞാനത് പറയുമ്പോൾ ഇന്നെന്തു ഭ്രാന്താണാവോ എന്ന് പിറു പിറുത്തു കൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി… എന്റെ അടുത്ത് തനിച്ചിരിക്കാൻ ബുദ്ധിമുട്ടെന്ന പോൽ അവളെഴുന്നേറ്റപ്പോഴാണ് ഞാനവളെ വിളിച്ചത്…. അന്നാ….. അവൾ തിരിഞ്ഞു നോക്കിയപ്പോഴാണ് ഞാനാ കവറവളുടെ കൈകളിൽ കൊടുത്തത്….. ആദ്യമൊന്ന് മടിച്ചു നിന്നെങ്കിലും പിന്നീടവളത് വാങ്ങിയിരുന്നു……
അമ്മയുടെ മുമ്പിൽ വെച്ച് കൊടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഞാൻ അമ്മയെ അടുക്കളയിലേക്ക് വിട്ടത്…. അപ്പോഴേക്കും വെള്ളവുമായി അമ്മ എത്തിയിരുന്നു…. ഞാൻ വേഗം തന്നെ വെള്ളവും വാങ്ങി അവിടെ നിന്നും എഴുന്നേറ്റു….. അമ്മയുടെ കണ്ണുകളും ആ കാംഷയോടെ ആ കവറിൽ തട്ടി നിന്നു….. രണ്ടു പേരും കൂടി അത് തുറന്നു നോക്കുമ്പോൾ അവരുടെ മുഖത്തു പ്രകാശം പരക്കുന്നത് ജനലിലൂടെ ഞാൻ നോക്കി കണ്ടിരുന്നു….. ഇന്നലെയുടുത്തതു പോലെയുള്ള ദാവണിയായിരുന്നത്…. അതേ നിറമാണെങ്കിലും അതിലേറെ ഭംഗിയുണ്ടായിരുന്നു…. അവളുടെ ചൊടികളിൽ വിരിഞ്ഞ പുഞ്ചിരിക്കൊപ്പം സീതയുടെ മനസ്സിലും ചില കണക്കു കൂട്ടലുകൾ നടന്നിരുന്നു……

by