17/04/2026

അവൾ : ഭാഗം 34

രചന – അക്ഷര

വേണ്ട മോളെ… നീ ഇങ്ങനെ എന്റടുത്ത് ഒരുപാട്  നിന്നാൽ… ശെരിയാവില്ല….

നമുക്ക് പോകാം…  എൽവിസ്  ചിരിച്ചു കൊണ്ട് ചോദിച്ചു…

********
ഗൗരി പോകാമെന്നു സമ്മതിച്ചെങ്കിലും  അവളുടെ മനസ്സിൽ എന്തൊക്കെയോ ബാക്കി നിൽക്കുന്നുണ്ടെന്ന്  എൽവിസിന് മനസിലായി…

“ഇച്ചായാ… ”

“മം..

“എനിക്ക്… ഇച്ചായന്റെ പെയിന്റിംഗ്സ്  ഒക്കെ കാണിച്ചു തരുമോ…. ”

“അബിയ എല്ലാം പറഞ്ഞല്ലേ അവളുടെ  ഇച്ചേച്ചിയോട്…എനിക്ക് പറയാനായിട്ട് എന്തെങ്കിലും ബാക്കി വച്ചിട്ടുണ്ടോ ….!” എൽവിസ് ചിരിച്ചു കൊണ്ട് ചോദിച്ചു..

ഗൗരി മറുപടിയായി  പുഞ്ചിരിച്ചു…

“മം… വാ..”

അയാൾ അവളുടെ കൈ  പിടിച്ചു കൊണ്ട്  ഒരു  റൂമിലേക്ക്‌ നടന്നു … അത് പൂട്ടിയിട്ടുണ്ടായിരുന്നു.. അയാൾ അത് തുറന്ന് അകത്തേക്ക് കയറി ..

ഗൗരി ആ റൂമിലേക്ക്‌ ഒന്ന്  കണ്ണോടിച്ചു…
ആ റൂമിന് ഒരുപാട് പ്രത്യേകതകൾ  ഉണ്ടായിരുന്നു…

റൂമിലെ ഗ്ലാസ്‌ ഉള്ള  ജനലിൽ കൂടി നോക്കിയാൽ  പുറത്ത് ദൂരെയുള്ള കടലിന്റെ സൗന്ദര്യം ആസ്വദിക്കാമായിരുന്നു…

“മോളെ കണ്ടോ…. ഇനി കണ്ടില്ലെന്നു പറയരുത്… ! ഇതാണ് നിന്റെ  ഇച്ചായന്റെ ആരും അറിയാത്ത  ലോകം…!”

ഗൗരി ആ മുറി മുഴുവൻ  നോക്കി…

വർണശബളമായ ഒരു പാട് പെയിന്റിങ് ….

കൂടുതലും പ്രകൃതിയും കാടിന്റെ സൗന്ദര്യവുമായിരുന്നു തീം… മറ്റുള്ളവയും ഉണ്ട്..

അവൾ ഓരോ പെയിന്റിങ്ങിലൂടെയും ആഴത്തിൽ  സഞ്ചരിച്ചു…..

അവ  കണ്ടപ്പോൾ തന്നെ എൽവിസിന് യാത്രകൾ ഒരുപാട് ഇഷ്ടമാണെന്നു തോന്നി….

ചിലത് കാടിന്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുക്കുന്നതായിരുന്നു…

ചിലതാണെങ്കിൽ അതിന്റെ വന്യത പ്രകടിപ്പിക്കുന്നതും…..

അക്കൂട്ടത്തിൽ അരയ്ക്കു താഴെ വരെ മുടിയുള്ള മുഖം വ്യക്തമാക്കാതെ ഒരു പെൺകുട്ടിയുടെ ചിത്രം  കൂടി ഉണ്ടായിരുന്നു…

ഇതായിരിക്കും അബിയ പറഞ്ഞ ചിത്രം എന്നോർത്തു കൊണ്ട് അവൾ അതിലേക്ക് നോക്കി…

ഗൗരി ആ ചിത്രത്തിൽ തന്നെ  നോക്കി നിൽക്കുന്നത്  കണ്ട് എൽവിസ് അവളുടെ  പിറകിൽ കൂടി ചുറ്റിപിടിച്ചു  കൊണ്ട്  ചോദിച്ചു….

“ഇത് എന്റെ ഗൗരിയാണോ ….!.” എന്ത് തോന്നുന്നു കണ്ടിട്ട്…..

ഗൗരി പുഞ്ചിരിച്ചു കൊണ്ട് തല താഴ്‌ത്തി… .

“ഒരു കാര്യം ചെയ്യാം… ഇതിന്റെ  മുഖം വ്യക്തമാക്കിയ ഒരു ചിത്രം ഉണ്ട്  അത് കാണിച്ചു തരട്ടെ… !”

ഗൗരി കാണിച്ചു തരാനായി  ആംഗ്യം
കാണിച്ചു..

എൽവിസ് ഒന്ന് പുഞ്ചിരിച്ചു  കൊണ്ട് മുന്നോട്ട് നടന്നു… മുറിയിലെ ഒരു സൈഡിലേക്ക് നീക്കി വച്ചിരുന്ന ക്യാൻവാസിനെ  സെന്ററിയിലേക്കു നീക്കി കൊണ്ട് വന്നു…

അതിനു ശേഷം അയാൾ അതിന്റെ മൂടുപടം എടുത്തു മാറ്റി…

ഗൗരിക്ക് അത്ഭുതം തോന്നി ..

തറവാട്ടിൽ വന്നിട്ട് ആദ്യമായി ഇച്ചായൻ വാങ്ങി തന്ന  സാരി ഉടുത്തു നിൽകുന്ന  ചിത്രമായിരുന്നു അത് … !

” ഇച്ചാ….. ഇത്…  !”

എൽവിസ് ഒരു കുസൃതിയോടെ ചിരിച്ചു

“നിനക്ക് ഓർമ്മയുണ്ടോ ഇത്… “ഗൗരി നാണത്തോടെ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി…

കുളിച് ഈറനോടെ മുടിയൊക്കെ മുന്നിലേക്ക്‌ ഇട്ടു എൽവിസിന് മുന്നിലേക്ക്‌ ആദ്യമായി വന്ന ഗൗരിയുടെ ചിത്രമായിരുന്നു അത്….

ഇച്ചായാ…

മം… പറ

ഇച്ചായന്‌  എന്നോട് എപ്പോഴാ ആദ്യമായി  ഇഷ്ടം തോന്നിയെ… ഗൗരിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് എൽവിസ് ഗൗരിയെ നോക്കി  ചിരിച്ചു..

എൽവിസ് ചിരിക്കുന്നത്  കണ്ട് അവൾക് ഒരു ജാള്യത തോന്നി….

എൽവിസിനോട് അത് ചോദിക്കണ്ടായിരുന്നു എന്ന് തോന്നി… അത് അവളുടെ മുഖത്ത് നിന്നും മനസിലാക്കിയ എൽവിസ് ചിരിച്ചു കൊണ്ട് തുടർന്നു ..

“നിന്നെ  ആദ്യം കണ്ടപ്പോ തന്നെ  ഒരു spark അടിച്ചതാ മോളെ …
.
പക്ഷെ ഞാനത്  കാര്യമാക്കിയില്ല …

നീ എന്റെ ചിത്രം തന്നെയാണെന്ന് അന്ന് സാരി ഉടുത്തു വന്നപ്പോഴാ  ശെരിക്കും മനസിലായത്….!

പിന്നെ നിനക്ക് സുഖമില്ലാതെ ആയപ്പോൾ സ്നേഹം അതിന്റെ എക്സ്ട്രീം ലെവൽ എത്തി…..

ഇപ്പോഴത്തെ ലെവൽ നിനക്കറിയാല്ലോ… ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് മോളെ…. !”
ഗൗരി ചിരിച്ചു… കൂടെ എൽവിസും

അവർ ആ മുറിയിൽ നിന്നും പുറത്തേക്ക് വന്നു.. ഗൗരിക് ആ മുറിയിലേക്ക് എന്തൊക്കെയോ തന്നെ പിടിച്ചു നിർത്തുന്ന പോലെ തോന്നി…
എൽവിസ് സംസാരിച്ചു തുടങ്ങി…

“നമ്മുടെ ഈ യാത്ര  മഴ നശിപ്പിക്കുമെന്നാ  കരുതിയത്…. ”
പക്ഷെ സാരമില്ല…. മഴ പെയ്തത്  കൊണ്ട് നഷ്ടമൊന്നും ഉണ്ടായില്ല….അയാൾ ചെറിയ ഒരു ചിരിയോടെ അവളെ നോക്കി തന്റെ ചുണ്ടുകളെ  തലോടി കൊണ്ട്  പറഞ്ഞു…

ഗൗരി നാണത്തിൽ പൊതിഞ്ഞ ഒരു ചിരി അയാൾക് സമ്മാനിച്ചു

“നമുക്ക് ബീച്ചിലൊക്കെ ഒന്ന് കറങ്ങിയാലോ….! തിരിച്ചു പോകാമെന്നു കരുതിയതാ….
മഴ തോർന്നിട്ടുണ്ട്…ഇനി  ഇപ്പൊ ഒന്ന്  കറങ്ങാം   ….എന്താ….!”

അവൾ സന്തോഷത്തോടെ സമ്മതം അറിയിച്ചു  …
എന്നാൽ പോയി ഡ്രസ്സ്‌ മാറിയിട്ട് വാ….

അവൾ പോയി ഫാനിന്റെ ചുവട്ടിൽ വിരിച്ചിരുന്ന  സാരി എടുത്ത് ധരിച്ചു  ….

നമുക്ക് നമ്മുടെ കല്യാണം കഴിഞ്ഞിട്ട്  ഈ ഇനി ഇവിടെ വന്നാ മതി കേട്ടോ…. നമ്മുടെ ഹണിമൂണിന്… എന്താ മോളെ…. !

ഗൗരി പുഞ്ചിരിച്ചു….

വീട്  പൂട്ടിയ ശേഷം അയാൾ ഗൗരിയുടെ കൈ കോർത്തു പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി…

കുറച്ച് നേരം  ബൈക്കിൽ  സഞ്ചരിച്ച  ശേഷം അവർ ബീച്ചിനരികിലെത്തി….

നമുക്ക് ഇവിടെ  ഇരുന്നാലോ …

“മഴ പെയ്ത് നനഞ്ഞിട്ടുണ്ട്… ”

“സാരമില്ല… നീ ഉള്ളിടം  അതെവിടമായാലും എനിക്ക് സ്വർഗമാണ് … ”

ഗൗരി അയാളെ നോക്കി  പുഞ്ചിരിച്ചു…..

അയാൾ കടൽ തീരത്ത് ഒരു തിട്ടയിലേക്ക് ഇരുന്നു…

ഗൗരി അയാൾക് അടുത്തായി അയാളോട് ചേർന്ന്  ഇരുന്നു…

ഗൗരി തന്റെ കൈ എൽവിസിന്റെ കൈക്കുള്ളിലൂടെ ഇട്ടു കൊണ്ട് എൽവിസിന്റെ ചുമലിലേക്ക്  തല  ചായ്ച്ചു …

നിനക്ക് കടല  വേണോ… എൽവിസ് ചിരിച്ചു കൊണ്ട് ചോദിച്ചു….

ഗൗരി പുഞ്ചിരിച്ചു കൊണ്ട് വേണ്ട എന്ന് തലയാട്ടി…

അയാൾ അത് അവിടെ നിന്നും  കടല വാങ്ങി…കഴിച്ചു തുടങ്ങി….

അവൾക്ക് നേരെ  നീട്ടി  അവൾ പിന്നെയും  വേണ്ടാന്ന് പറഞ്ഞ ശേഷം  വീണ്ടും  അവൾ എൽവിസിന്റെ കയ്യിൽ  മുറുകെ പിടിച്ചു…

അവർക്കു തണുക്കുന്നുണ്ടായിരുന്നു…

മഴ പെയ്തതും കടൽ തീരത്തെ തണുപ്പും എല്ലാം കൂടി ചേർന്ന് ഒരു ശീതി കരിച്ച കാറ്റാണ് വീശുന്നത്…

ഗൗരി തന്റെ സാരി തുമ്പ് എടുത്ത് ദേഹത്തു പൊതിഞ്ഞു പിടിച്ചു..

. അവൾക്ക് തണുക്കുന്നുണ്ട് എന്ന് മനസിലായ എൽവിസ് അവളെ കൈ കൊണ്ട് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ടിരുന്നു..

അയാളുടെ നെഞ്ചിലെ ചൂട് പറ്റിക്കൊണ്ട് അവൾ എൽവിസിന്റെ കണ്ണുകളിലേക്ക് നോക്കി..

ഈ കടൽ പോലെ തന്നെ  അവൾക്ക് എൽവിസിന്റെ കണ്ണുകളിലും മറ്റൊരു കടൽ തന്നെ  കാണാൻ കഴിഞ്ഞു… അവൾക്ക് വേണ്ടി ഉള്ള സ്നേഹത്തിന്റെ കടൽ… അതിനും ഒരുപാട് ആഴമുണ്ടായിരുന്നു…

ഗൗരി തന്നെ നോക്കിയിരിക്കുന്നു എന്ന് മനസിലാക്കിയ എൽവിസ്…

അവളെ വിളിച്ചു…

ഗൗരീ…

മം…
അവൾ അനുസരണ ഉള്ള കുട്ടിയെ പോലെ അയാളെ തന്നെ   ശ്രെദ്ധിച്ചിരുന്നു..

“മോളെ നീ ഈ കടലിനെ ശ്രെദ്ധിച്ചോ…
ഈ തിരമാലകൾ വന്ന് തീരത്തെ തഴുകി തിരിച്ചു പോകുന്നു….

ഇപ്പൊ കടൽത്തീരം വിചാരിക്കുന്നുണ്ടാവും ആ തിരമാലകൾ തന്റെ സ്വന്തം ആണെന്ന്.  …

പക്ഷെ അവ വന്ന് ഒന്ന് തഴുകിയ ശേഷം തിരിച്ചു പോകും….

അങ്ങനെ പോകുമ്പോൾ കടൽ തീരം വിചാരിക്കും. ഇനി തിരമാലകളൊന്നും  ഇങ്ങോട്ട് വരില്ലെന്ന്.. പക്ഷെ അവിടെയും അങ്ങനെയല്ല… തിരമാലകൾ വീണ്ടും വന്ന് പോയ്കൊണ്ടിരിക്കും ….

നമ്മുടെ ജീവിതത്തിലും അങ്ങനെയാണ് മോളെ …. (അവളെ നോക്കി കൊണ്ട് )

ചിലപ്പോ നമുക്ക് താങ്ങാനാവാത്ത ദുഃഖം തരും… അന്ന എന്നെ വിട്ടു പോയത് പോലെ ….എല്ലാം അവസാനിച്ചെന്ന് കരുതിയതാണ് ഞാൻ.. …

അല്ല അത് ഒരു നല്ല  തുടക്കം മാത്രം ആയിരുന്നു എന്ന് കാലം തന്നെ  തെളിയിച്ചു എനിക്ക് നിന്നെ തന്നുകൊണ്ട്…

അന്ന പോയപ്പോ ഇനി ഒരു പെണ്ണിനേയും സ്നേഹിക്കില്ലെന്നും  വിശ്വസിക്കില്ലെന്നും  കരുതിയതാ ഞാൻ…

നോക്ക് അതേ  മനസ് ഇപ്പൊ നിനക്ക്  വേണ്ടി  ഭ്രാന്തമായി തുടിക്കുകയാണ്….

നീ എന്റെ ആരെക്കെയോ ആണിപ്പോ എനിക്ക് പോലും അറിയില്ല….
ഭാര്യയാണ് മകളാണ് കൂട്ടുകാരിയാണ്… ചിലപ്പോൾ അതിലും എന്തൊക്കെയോ കൂടുതൽ ആണ്..

ഇപ്പൊ ഞാൻ കരുതുന്നത്…,

അന്ന എന്നെ ഉപേക്ഷിച്ചു പോയില്ലായിരുന്നെങ്കിൽ ജീവിതത്തിൽ എനിക്ക് ഒരു വലിയ നഷ്ടം സംഭവിച്ചേനെ എന്നാണ്… എനിക്ക് നിന്നെ കിട്ടില്ലല്ലോ…

ഗൗരി എൽവിസിനെ തന്നെ  നോക്കി ഇരുന്നു…

“മോളെ….”

“മം…. എന്താ ഇച്ചാ… ”

എൽവിസ് അവളുടെ കണ്ണുകളിലേക്ക്  നോക്കി കൊണ്ട് പറഞ്ഞു …

ജീവിതത്തിൽ എന്ത് പ്രശ്നം ഉണ്ടായാലും ഭൂമി തല കീഴായ്‌ മറിഞ്ഞെന്നു തോന്നിയാലും സ്വയം ജീവനൊടുക്കരുത്… ! ഗൗരി തന്റെ തല താഴ്‌ത്തി

പിടിച്ചു നിൽക്കണം…..

വിഷമങ്ങൾ എല്ലാം അതിന്റെ ഒരു പരിധി കഴിയുമ്പോൾ  എവിടെയെങ്കിലും പിടിച്ചു കേറാനായി  പ്രതീക്ഷയുടെ ഒരു കച്ചി തുരുമ്പ് കിട്ടും….

അത് നമ്മൾ പിടിച്ചു കേറിയാൽ ആ വിഷമിച്ചതിന്റെ നൂറ് ഇരട്ടിയായി സന്തോഷം ലഭിക്കും …

അതുകൊണ്ട് ഇനി മോള് എന്തൊക്കെ സംഭവിച്ചാലും അവിവേകം  ഒന്നും കാണിക്കരുത്… കേട്ടോ…

ഗൗരി തന്റെ കണ്ണുകൾ എൽവിസിൽ നിന്നും താഴ്‌ത്തി…
അവൾ ചെയ്തതിൽ അവൾക്ക് കുറ്റബോധം തോന്നി, പക്ഷെ ചെറുതായി ഒരു സന്തോഷവും തോന്നി… അതുകൊണ്ടല്ലേ  ഇച്ചായനെ എനിക്ക് കിട്ടിയത് എന്ന്….

ഗൗരി കുറ്റബോധം കൊണ്ട് തല കുനിക്കുന്നത് കണ്ട് അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് നെഞ്ചോട് ചേർത്ത് മുറുകെ പിടിച്ചുകൊണ്ട് അയാൾ  കടലിലേക്ക് തന്നെ  നോക്കിയിരുന്നു …

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഗൗരി ഇരുന്ന ഭാഗത്തേക്ക്‌  നോക്കിയ എൽവിസ് കണ്ടത്…

തന്റെ ചൂണ്ട് വിരൽ കൊണ്ട് ആരും കാണാതെ കടൽ തീരത്തു എന്തൊക്കെയോ എഴുതുന്ന ഗൗരിയെയാണ്…

അതിനെ തിരമാലകൾ വന്ന് ഒപ്പിയെടുത്തു  കൊണ്ടു പോകുന്നുണ്ട്… വീണ്ടും എഴുതുന്നുണ്ട്..

എൽവിസ് അതിലേക്ക് ശ്രെദ്ധിച്ചു….

എൽവിസ് + ഗൗരി എന്നാണ് എഴുതുന്നത്….

അത് എഴുതുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് അയാൾ കണ്ടു . തിരമാലകൾ അത് മായ്കുമ്പോൾ സങ്കടവും…  വീണ്ടും സന്തോഷത്തോടെ എഴുതും…

അവൾ തന്റെ കുട്ടികാലം re -create ചെയ്യുന്ന പോലെ തോന്നി അയാൾക്ക്..

അയാൾ അവളെ ശല്യപെടുത്തിയതേ ഇല്ല
അതിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്നു….

കുറച്ച് നേരം കഴിഞ്ഞ് ഗൗരി എൽവിസിന്റെ ഭാഗത്തെക്ക് നോക്കി..

“കഴിഞ്ഞോ…!” എൽവിസ് ചിരിച്ചു കൊണ്ട് ചോദിച്ചു….

“കുറച്ചു നേരമായി ഞാൻ ഇത് കാണുകയാണ്… …. നിന്നെ ശല്യപെടുത്തണ്ട എന്ന് കരുതി … !”

ഗൗരി ഒന്നും മിണ്ടാതെ നാണത്തോടെ എൽവിസിന്റെ കയ്യിലേക്ക് തന്റെ മുഖം അമർത്തി..

നമുക്ക് ഒന്ന് നടന്നാലോ ഈ കടൽ തീരത്തു കൂടി നമ്മുടെ സ്വപ്നത്തിലേക്ക്….

ഗൗരി പുഞ്ചിരിച്ചു കൊണ്ട് സമ്മതിച്ചു…

ഗൗരിയും എൽവിസും തന്റെ ചെരുപ്പുകൾ ഊരി കയ്യിൽ പിടിച്ച ശേഷം, കൈകോർത്തു കൊണ്ട് കടൽ തീരത്തെ നനഞ്ഞ മണലിലൂടെ തങ്ങളുടെ കാൽ  പാദങ്ങൾ പതിപ്പിച്ചു നടക്കാൻ തുടങ്ങി..

അവളുടെ അലസമായ മുടി അവിടത്തെ കാറ്റിൽ പറന്നു നടന്നിരുന്നു ..
അത് അവളുടെ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നുണ്ടായിരുന്നു….

അയാൾ അവളെ തന്നിലേക്ക് ചേർത് പിടിച്ചു….

അവർ   നടന്നു പോകുമ്പോൾ സൃഷ്ടിക്കപ്പെടുന്ന മണൽ തീരത്തെ  അടയാളങ്ങൾ അടുത്ത നിമിഷം തന്നെ  തിരമാലകൾ  വന്ന് നികത്തുന്നുണ്ടായിരുന്നു…

“മോളെ… ”

“മം എന്താ ഇച്ചാ… ”

“നമുക്ക് ഈ ലോകത്തിന്റെ അങ്ങേയറ്റം വരെ  പോകണം…..എന്താ !”

അത് പറഞ്ഞു കൊണ്ട് അയാൾ അവളുടെ മുഖത്തേക്ക് നോക്കി.. …

ഗൗരി പുഞ്ചിരിച്ചു കൊണ്ട് സമ്മതിച്ചു …
നിനക്ക് ഈ ലോകത്തിൽ എവിടെ പോകാനാ ഏറ്റവും  ഇഷ്ടം….
എവിടെ വേണമെങ്കിലും പറഞ്ഞോ… കൊണ്ട് പോകാം …
എവിടെ പോകാനാ നീ ഏറ്റവും കൂടുതൽ  ആഗ്രഹിക്കുന്നത്….

ഗൗരി എൽവിസിന്റെ കണ്ണുകളിലേക്ക് നോക്കി… എന്നിട്ട് തുടർന്നു

“എവിടെയും ഇല്ല ഇച്ചാ… ഇച്ച തന്നെയാണ് എന്റെ ലോകം…. !”

ഗൗരിയുടെ വാക്കുകൾ അയാളെ ഒരുപാട്  തൃപ്തിപെടുത്തിയിരുന്നു…. അയാൾ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു.

അല്ലെങ്കിൽ ഞാൻ തന്നേ ഡിസൈഡ് ചെയ്യാം…

ഗൗരി പുഞ്ചിരിച്ചു

ഞാൻ എവിടെ പോയാലും നീ  എന്റെ കൂടെ ഉണ്ടായിരിക്കും… പോരെ… !

ഗൗരി സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി….

നമുക്ക് പോണ്ടേ….

മം

ചാച്ചന്റെ കൊച്ചുമോളെ എനിക്ക് ഒരു പോറലും ഇല്ലാതെ തിരിച്ചേല്പിക്കണം..!

ഗൗരിയുടെ ചുണ്ട് നോക്കികൊണ്ട് അയാൾ പറഞ്ഞു…
ഒരു ചെറിയ  പോറലൊക്കെ വന്നിട്ടുണ്ട്…
പക്ഷേ  അത്  ഞാൻ എന്താണെന്നു പറയില്ല….
തന്റെ ചുണ്ടിനെ പറ്റിയാണ് പറയുന്നതെന്ന് മനസിലായത് കൊണ്ട് ഗൗരി നാണത്തോടെ ചിരിച്ചു…

അവർ ബൈക്കിനരികിലേക്കു നടന്നു…

തിരികെ വരുമ്പോൾ ഗൗരിയുടെ മനസ് തെളിഞ്ഞ ആകാശം പോലെ ആയിരുന്നു….
അവൾ തന്റെ ഇച്ചായെ  ചേർത്ത് പിടിച്ചു കൊണ്ടിരിക്കുന്നു…. അത് മനസിലായ എൽവിസ് പുഞ്ചിരിക്കുകയാണ് ചെയ്തത്…
*******
തിരികെ തറവാട്ടിൽ എത്തിയപ്പോൾ കുറച്ച് വൈകി പോയിരുന്നു….
എല്ലാവരും ഉറക്കമായി…

എൽവിസ് ആരെയും ശല്യപെടുത്താതെ തന്റെ കയ്യിലിരുന്ന സ്പെയർ കീ ഉപയോഗിച്ച് കതക് തുറന്നു അകത്തേക്ക് കയറി..

ഗൗരിയെ അബിയയുടെ റൂമിലേക്ക്‌ ആക്കിയ ശേഷം ഒരു അവൾക്കൊരു പുഞ്ചിരി സമ്മാനിച്ച്‌ അയാൾ റൂമിലേക്ക്‌ പോയി….

ഗൗരിയുടെ മനസ് മുഴുവൻ എൽവിസിനോടൊത്തുള്ള വിവാഹ സ്വപ്‌നങ്ങൾ ആയിരുന്നു….

******
പിറ്റേന്ന് വളരെ താമസിച്ചാണ് ഗൗരി ഉണർന്നത്…

അബിയാ എണീറ്റിരിക്കുന്നു….

ഗൗരി എണീറ്റ് തന്റെ ശീലങ്ങളിലേക്കു കടന്നു..

കുളിച് വന്നപ്പോഴേക്കും അബി റൂമിലേക്ക്‌ വന്നു

ആ ഇച്ചേച്ചി എണീറ്റോ…

ഇന്നലെ എപ്പോഴാ വന്നത്….

എവിടെ പോയതാ ഇച്ചേച്ചി

അതിന് ഒന്നും മറുപടി പറയാതെ ഗൗരി പെട്ടന്ന് ചോദിച്ചു

അബി…. ഇച്ചായന്‌ ചായ കൊടുത്തോ… !

അബിയ ചിരിച്ചു …

ഇച്ചായൻ രാവിലെ തന്നെ മുറിയിൽ വന്നായിരുന്നു…

ഇച്ചേച്ചി ഉറങ്ങുന്നത് കണ്ട് ശല്യപെടുത്തണ്ട എന്ന് പറഞ്ഞ്…. ചായയും കുടിച്ചു ബ്രേക്ക്‌ഫാസ്റ്റ്ഉം കഴിച്ചിട്ട്  ആൽവിച്ഛന്റെ കൂടെ കല്യാണ ആവശ്യ ങ്ങൾക്കായി  ടൗണിലേക്ക് പോയി…

ഇച്ചേച്ചിയോട് പറയാൻ പറഞ്ഞു…

ഇനി അന്നത്തെ പോലെ തിരയാതെ ഇരിക്കാനാവും… !

ഗൗരി ഒന്ന് പുഞ്ചിരിച്ചു എങ്കിലും…
അവൾക് രാവിലെ എൽവിസിനെ കാണത്ത ത്തിൽ അവൾക്ക്  വിഷമം തോന്നി …. അത് അബിയ്ക് മനസിലായി..

ഉറങ്ങി പോയി ഞാൻ… അവൾ സ്വയം പറഞ്ഞു

മം…. എനിക്ക് മനസിലാവാനുണ്ട്….

ഇച്ചായനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലല്ലേ…. !

ഇച്ചേച്ചി പോലും അറിയാതെ സർപ്രൈസ് എൻഗേജ്മെന്റ് പാർട്ടി ഒരുക്കുന്ന ഇച്ചായൻ….
അതിന് ശേഷം ഇച്ചായന്റെ ഫേവറേറ്റ് place ലേക്ക്  ബൈക്ക് റൈഡ് ….. പൊളിച്ചില്ലേ…!ഇനി എന്താ വേണ്ടേ.. ! അബിയ ചിരിച്ചു..

തങ്ങൾ എവിടേക്കാണ് പോയതെന്ന് ആരോടും പറയാത്ത സാഹചര്യത്തിൽ അബി  എങ്ങനെ അറിഞ്ഞു എന്ന രീതിയിൽ ഗൗരി അബിയയെ നോക്കി…

എങ്ങനെ അറിഞ്ഞൂന്നല്ലേ…

എന്റെ പൊന്നു ഇച്ചേച്ചി ഇവിടെ മുഴുവൻ   മണൽ ആയിരുന്നു… എനിക്ക് ഊഹിക്കാൻ പറ്റുന്നതല്ലേ ഉള്ളൂ..  ഇച്ചായനെ എനിക്ക് അറിഞ്ഞൂടെ.. !

ഞാനാ അതൊക്കെ രാവിലെ ക്ലീൻ ചെയ്തത്…

ഗൗരി പുഞ്ചിരിച്ചു.. ..

മം.. രണ്ടുപേരും തമ്മിൽ നല്ല ആടാറ്  പ്രേമം നടക്കുന്നുണ്ട് അല്ലേ…..

അതിനും ഗൗരി പുഞ്ചിരിച്ചു….
അയ്യോ ഇച്ചേച്ചി ചുണ്ട്  മുറിഞ്ഞിരിക്കുന്നുണ്ടല്ലോ…. !

ഇവിടന്ന് പോയപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു (അബിയ കളിയാക്കി കൊണ്ട്….ചിരിച്ചു കൊണ്ട് ചോദിച്ചു..  )

പിന്നെയും ബാത്റൂമിന്റെ ഭിത്തിയിൽ തട്ടിയതാണോ…. !
ഗൗരി ഞെട്ടി…
അബിയാ ഒരു കള്ള ചിരിയോടെ  പറഞ്ഞു….
എന്റെ പൊന്നു ഇച്ചേച്ചികുട്ടീ…

നേരെ കള്ളം പറയാൻ പോലും അറിയില്ലേ…. !
.
അത് പറഞ്ഞ് ഗൗരിയുടെ കവിളിൽ പിടിച്ചു വലിച്ച ശേഷം അവൾ പുറത്തേക്കു പോയി….

ഗൗരിക്ക് ആകെ നാണക്കേട് തോന്നി…

അന്ന് അവൾക് അധികം മുറി വിട്ട് പുറത്തു വരാൻ തോന്നിയില്ല..

കൂടുതൽ സമയവും അന്നത്തെ ദിവസം മുറിക്കകത്തു ചിലവഴിച്ചു….

പുറത്ത് എൽവിസിന്റെ ശബ്ദം കേട്ടതും അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി….