രചന – കാർത്തിക ശ്രീ
വാമിക എല്ലാരുടെയും വാമി..
ശ്രീലയത്തിലെ നാരായണന്റെയും ജാനകിയുടെയും മകൾ..
വൈഭവ് എന്ന അപ്പുവിന്റെ പുന്നാര അനിയത്തി.. നാരായണൻ ഒരു സൂപ്പർമാർക്കറ്റ് നടത്തുന്നു.. അപ്പു ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്.. .മെലിഞ്ഞു വെളുത്തിട്ടാണ് വാമിക.. ഇടുപ്പോളം മുടിയും.. അധികം ആരോടും സംസാരിക്കാത്ത ഒരു പെൺകുട്ടി… ചെറുപ്പം മുതലേ കൂടെ ഉള്ള കൂട്ടുകാരിയാണ് അഖില എന്ന അഖി .. അവളുടെ മനസാക്ഷി സൂക്ഷിപ്പുകാരി എന്നു പറയാം.. രണ്ടുപേർക്കും പരസ്പരം രഹസ്യങ്ങൾ ഇല്ല..
അങ്ങനെ പ്ലസ്ടു കഴിഞ്ഞു ഡിഗ്രിക്ക് ചേരാനുള്ള പരിപാടിയിലാണ് രണ്ടുപേരും… ഒന്നിച്ചേ പോകു എന്നാണ് രണ്ടുപേരുടെയും പക്ഷം.. അഖിക്ക് അമ്മ മാത്രേ ഉള്ളൂ..ശ്യാമള… അച്ഛൻ ഒരു ആക്‌സിഡന്റിൽ മരിച്ചതാണ്.. അമ്മ സ്കൂൾ ടീച്ചർ ആണ്.. വാമിയുടെയും അഖിയുടെയും വീടുകൾ തമ്മിൽ ഒരു മതിലിന്റെ വ്യത്യാസം മാത്രേ ഉള്ളൂ.. എന്താവശ്യത്തിനും അഖിക്ക് സഹായം വാമികയുടെ വീട്ടുകാർ ആണ്.
രണ്ടുപേരും അവസാനം ഒരേ കോളേജിൽ തന്നെ ചേർന്നു.. ഒന്നിച്ചു മാത്രേ പോകു എന്നു പറഞ്ഞ അഖിയെ വാമി പിടിച്ചു ഒരേ ക്ലാസ്സിൽ തന്നെ ആക്കി.. പൊളിറ്റിക്സ്.. ഇഷ്ടമല്ലാത്ത വിഷയം ആയതുകൊണ്ട് തന്നെ സങ്കടത്തിലാണ് അവൾ..
“അല്ല വാമി നീ പൊളിറ്റിക്സ് എടുത്തെന്നു വിചാരിച്ചു എന്നെ എന്തിനാ ഈ ഊരകുടുക്കിൽ പെടുത്തിയേ??? വല്ല മലയാളമോ എക്കണോമിക്സൊ എടുത്തിട്ട് നല്ല അന്തസായിട്ട് ഞാൻ വായി നോക്കി നടക്കില്ലേ???”
” ഞാൻ ഒറ്റക്ക് പൊളിറ്റിക്സ് എടുക്കണ്ടേ… നീ ആകുമ്പോൾ എനിക്ക് ഒരു കൂട്ടാകില്ലേ?? പിന്നെ വായിനോട്ടം അധികം വേണ്ട ഞാൻ ആകാശേട്ടനോട് പറഞ്ഞു കൊടുക്കുട്ടോ… ”
“അയ്യോ വേണ്ട… കാര്യം എന്റെ മുറച്ചെറുക്കൻ ആണെങ്കിലും ചില സമയത്ത് ചെകുത്താൻ ആണ്.. ഡിഗ്രി കഴിഞ്ഞാൽ എന്നെ കെട്ടി കൂടെ കൊണ്ടുപോകും.. അതുവരെ ഞാൻ എൻജോയ് ചെയ്യട്ടെടി ”
“ചെകുത്താൻ വിളി വെറുതെ ഏട്ടന്റെ ചെവിയിൽ എത്തേണ്ടട്ടോ .. കക്ഷി ഡൽഹിയിൽ ആണെങ്കിലും കൂട്ടുകാർ നാട്ടിലും കോളേജിലും ഉണ്ടെന്നു നിനക്ക് അറിയുന്നതല്ലേ…”
(ആകാശിന്റെയും അഖിയുടെയും കല്യണം ചെറുപ്പത്തിലേ പറഞ്ഞു വെച്ചതാണ്.. പോലീസ് ട്രെയിനിങ്ങിനു പോകുമ്പോൾ ആകാശ് അവന്റെ ഇഷ്ടം അവളോട് തുറന്നുപറഞ്ഞു അതു ഒന്നുകൂടി ഉറപ്പിച്ചു.. തമ്മിൽ കണ്ടാൽ എന്നും കീരിയും പാമ്പും ആണെങ്കിലും ഒരാൾക്ക് മറ്റൊരാൾ ഇല്ലാതെ പറ്റില്ല..)
“മ്മ്…പൊളിറ്റിക്സ് എങ്കിൽ പൊളിറ്റിക്സ് ബസ് വരാറായല്ലോ… ഇത്തിരി നിൽക്കാൻ എങ്കിലും സ്ഥലം കിട്ടിയാൽ മതിയായിരുന്നു ”
” നിന്നോട് ആകാശേട്ടൻ പറഞ്ഞതല്ലേ വണ്ടി പഠിക്കാൻ.. പഠിച്ചാൽ സ്കൂട്ടി വാങ്ങി തരാം എന്ന് ”
“ഓ പിന്നെ… എനിക്ക് മടിയാണെന്നു നിനക്കറിയില്ലേ??? ”
“അതെനിക്ക് അറിയാല്ലോ… അതെല്ലേ ഞാൻ ഒറ്റക്ക് പോയി ലൈസൻസ് എടുക്കേണ്ടി വന്നത്..”
വാമി അത് പറഞ്ഞപ്പോൾ അഖി അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു..
“ഞാൻ അപ്പു ഏട്ടനോട് ഒരു സ്കൂട്ടി വാങ്ങിത്തരാൻ പറഞ്ഞിട്ടുണ്ട്..”
“സ്കൂട്ടി കിട്ടിട്ട് വേണം അടിച്ചുപൊളിച്ചു കോളേജിൽ പോകാൻ…ബസ്സിൽ തൂങ്ങി പിടിച്ചു പോയി അവിടെ എത്തുമ്പോഴേക്കും ക്ഷീണിച്ചു ഒരു വകയാകും..”
അത് നമുക്ക് നോക്കാം.. വാ.. ബസ് വരുന്നുണ്ട്.. ”
ബസിൽ ഒരുവിധം കയറി.. മുപ്പത് മിനിറ്റ് യാത്ര ഉണ്ട് കോളേജിലേക്ക്.. ബസിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ടത് നവാഗതർക്ക് സ്വാഗതം എന്നാണ്.. ഒരുപാട് പ്രതീക്ഷയോടെ വാമിയും അഖിയും കോളേജിലേക്ക് കയറി… കോളേജ് ഗേറ്റ് കടക്കുമ്പോഴേ റാഗിങ് ഉണ്ടാകുമോ എന്ന പേടിയിലാണ് രണ്ടുപേരും..
നിറഞ്ഞു നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെ കോളേജിന്റെ മുന്നിൽ എത്തുമ്പോൾ വാമി അറിഞ്ഞില്ല തന്റെ ജീവിതം മാറി മറിയാൻ പോകുന്ന ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന്…
🍁🍁🍁🍁🍁🍁🍁🍁🍁
കാത്തിരിക്കാം

by