12/09/2026


ഇച്ചായന്റെ പെണ്ണ് 03

അമ്മേ കൂടി വെറുതെ ടെൻഷൻ ആക്കണ്ട എന്ന് കരുതിയ ഞാൻ പറയാതിരുന്നത്..

 

അവൾ പറഞ്ഞു

 

ആരെങ്കിലും ഇത് അറിഞ്ഞാൽ എന്താ അവസ്ഥ എന്ന് നീ ആലോചിച്ചിട്ടുണ്ടോ.?

 

പനയ്ക്കലേ ഡാനിയെലിന്റെ കയ്യിലിരിക്കുന്ന തോക്ക് നീ കണ്ടിട്ടുണ്ടോ.?  അയാൾ അത് വെറുതെ കൊണ്ടു നടക്കുന്നതല്ല.  നിനക്കറിയാലോ ഇത് വല്ലതും അറിഞ്ഞോ നമ്മളെ രണ്ടുപേരെയും കൊന്നു കളയാൻ പോലും അയാൾ മടിക്കില്ല. എനിക്ക് പേടി വരുന്നു.

 

അമ്മയുടെ ഈ പേടിയെ കുറിച്ച് എനിക്ക് നന്നായി അറിയാം അതുകൊണ്ട് തന്നെയാണ് ഞാൻ ഇത്രയും കാലം ഇക്കാര്യം അമ്മയോട് പറയാതിരുന്നത്.  അയാളെക്കാൾ വിഷമാണ് അയാളുടെ മകൻ പ്രിൻസ്. അത് അമ്മയ്ക്ക് അറിയില്ലെങ്കിലും എനിക്കറിയാം

 

എത്ര കാലം കൊണ്ട് ഞാൻ അയാളോട് പിന്നാലെ വരരുതെന്ന് പറയുന്നു. അയാൾ കേൾക്കില്ല.  കോളേജ് മുതൽ കോളേജ് കാലം മുതലേ എന്റെ പിന്നാലെ ഉണ്ട്. എത്ര പറഞ്ഞാലും അയാൾക്ക് മനസ്സിലാവില്ല.  ഒരു പ്രത്യേക ക്യാരക്ടർ. നമുക്കും കൂടി ദേഷ്യം വരുന്ന തരത്തിലുള്ള ഒരു ക്യാരക്ടർ..!

 

ശരിക്കും ഒരു അസുരൻ  അയാൾ  എന്ത് ചെയ്യാനും മടിക്കാത്ത ഒരു അസുരൻ.

 

അമ്മയ്ക്കറിയോ അയാളെ കണ്ണിന് കാണുന്നതുപോലും എനിക്കിഷ്ടമല്ല. എങ്കിലും എല്ലാ ദിവസവും ഞാൻ പോകുന്നിടത്ത് അയാളെ കാണും…!

 

ഒരുപാട് ഭക്ഷണം തന്നിട്ടുള്ളതല്ലേ ആ വീട്ടുകാർ. അവിടത്തെ പണം കൊണ്ടല്ലേ ഞാൻ ഈ ജോലി പോലും സ്വന്തമായിട്ട് നേടിയത്.  അതുകൊണ്ട് മാത്രം ഞാൻ അയാളെ ഒന്നും പറയാതിരിക്കുന്നത് . ഇതിപ്പോ ലെവൽ വിട്ടു നിൽക്കുക ആണ്.

 

ഇന്ന് തന്നെ ഞാൻ പനയ്ക്കലേക്ക് പോകുന്നുണ്ട്.  അവിടെ ചെന്ന് പറയും അയാളെ കുറിച്ച്. മോന്റെ സ്വഭാവത്തെക്കുറിച്ച് അപ്പൻ അറിയണമല്ലോ.

 

വേണ്ട മോളെ ഈ കല്യാണം പോകുന്നെങ്കിൽ പോട്ടെ,  മറ്റ് നല്ലൊരു കല്യാണ ആലോചന നിനക്ക് വരും.  അതിന്റെ പേരിൽ നീ ഇനി പ്രശ്നമൊന്നും ഉണ്ടാക്കാൻ പോകണ്ട. അവരൊക്കെ വലിയ വലിയ ആളുകൾ ആണ്. നീ ചെല്ലുന്ന സമയത്ത് ഡാനിയേൽ മുതലാളി അവിടെ ഉണ്ടെങ്കിൽ അത് പിന്നെ മറ്റൊരു പ്രശ്നമായിട്ട് മാറും.

 

സ്വന്തം മകനേപ്പറ്റി കുറ്റം പറയുന്നത് എത്രയാണെങ്കിലും ഏതെങ്കിലും അപ്പന് ഇഷ്ടപ്പെടുന്ന കാര്യമാണോ.?

 

സീത പറഞ്ഞു

 

ഞാൻ മനസ്സിലാക്കിയിടത്തോളം ഡാനിയേൽ മുതലാളി സത്യത്തിനും നീതിക്കും ഒപ്പം നിൽക്കുന്ന ഒരു മനുഷ്യനാണ്.  അയാൾക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും മകന്റെ ശല്യം കൊണ്ട് ജീവിക്കാൻ വയ്യ എന്ന് പറഞ്ഞാൽ അത് മനസ്സിലാക്കാനുള്ള കഴിവ് അയാൾക്കുണ്ടെന്ന എനിക്ക് തോന്നുന്നത്.

 

അമ്മ വിചാരിക്കുന്നത് പോലെ ഈ കല്യാണം മുടങ്ങി പോയതല്ല എന്റെ പ്രശ്നം. ശരിക്കും ഞാനിപ്പോൾ ഒരു കല്യാണത്തിന് ആഗ്രഹിച്ചിട്ട് പോലുമില്ല. പിന്നെ അമ്മയുടെ സമാധാനത്തിനു വേണ്ടിയാണ് ഞാൻ ഇതിനൊക്കെ നിന്നു തന്നത്.  പക്ഷേ ഒരു വിജയിയെ പോലെ അയാൾ ഇവിടെ നിന്നും ഇറങ്ങിപ്പോയി.  എന്തോ നേടിയവനെ പോലെ…!

എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയില്ലേ.?  ഇനിയും ഈ സ്വഭാവം ഇങ്ങനെ വച്ചുകൊണ്ടിരുന്ന അത് ശരിയാവില്ല.

 

അയാളുടെ അച്ഛൻ എങ്കിലും അറിയട്ടെ സ്വഭാവം വീട്ടിലെ വാല്യകരിയുടെ മോളെ മാത്രമേ പ്രേമിക്കാൻ കിട്ടിയുള്ളൂ എന്ന് ചോദിക്കണമല്ലോ.  എനിക്ക് ആ മുഖത്ത് നോക്കി.

 

ഉണ്ണി നീ വഴക്കിനൊന്നും പോകണ്ട.. ”  എനിക്ക് പേടിയാ ഇത്രയും വയ്യാതെ ഇരിക്കുന്ന സമയം എനിക്ക്,  ഒരാൺതുണ പോലും നമുക്കില്ല.  ഒരു പ്രശ്നം വന്നാൽ ഓടി വരാൻ ആരുമില്ല.  അവരൊക്കെ വലിയ വലിയ ആളുകളാണ്. നീ അങ്ങനെ ചെന്ന് പറഞ്ഞു എന്നതിന്റെ പേരിൽ ആ ചെക്കൻ വന്ന് ഇവിടെ എന്തെങ്കിലും കാട്ടിയ നമ്മൾ എന്ത് ചെയ്യും..?

 

രാത്രിയിലോ മറ്റോ ആണ് കേറി വരുന്നതെങ്കിൽ ഒന്ന് വിളിച്ചാൽ ഓടി വരാൻ പോലും ആരുമില്ല.  എനിക്ക് പേടിയാ മോളെ…!  അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയില്ലായിരുന്നു അവൾക്കും.

 

എന്ന് പറഞ്ഞു പേടിച്ചു ജീവിക്കാൻ പറ്റുമോ.? അല്ലെങ്കിൽ അയാളെ കല്യാണം കഴിച്ചു ജീവിക്കാൻ പറ്റുമോ.?  എനിക്കിഷ്ടമല്ല എന്ന് പറഞ്ഞിട്ടും എന്നെ തന്നെ കല്യാണം കഴിക്കുമെന്ന് പറഞ്ഞ അയാളുടെ ധാർഷ്ട്യം അമ്മ കണ്ടതല്ലേ.?  ഇതിന് മറുപടി കൊടുക്കേണ്ടത് അനിവാര്യമല്ലേ.?

 

എത്രയെന്ന് വച്ചാ    ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നത് ഞാനും ഒരു മനുഷ്യ, എനിക്കും ദേഷ്യം ഒക്കെ വരും…! ഇതുപോലെ എന്റെ എല്ലാ കല്യാണങ്ങളും അയാളും മുടക്കിയാലോ.? അമ്മ പറയൂ,   ഒരു പ്രശ്നമുണ്ടാക്കാനല്ല ഞാൻ പോകുന്നത്.  സഹായം ചോദിച്ചു ആണ്. സഹായ ചോദിച്ചു ചെന്നിട്ടുള്ള ആരെയും മടക്കി അയച്ചിട്ടുള്ള ശീലം  ആ തറവാട്ടിൽ ഉള്ളവർക്ക് ഇല്ലെന്നാണല്ലോ ഈ നാട്ടിൽ പറയാറുള്ളത്.

 

ഞാനിപ്പോൾ പോകുന്നതും ഒരു സഹായം തേടിയാണ് അവരുടെ മകനിൽ നിന്നും എന്റെ ജീവിതം രക്ഷപ്പെടണമെന്നുള്ള ഒരു സഹായം.  അത് ആ തറവാട്ടിൽ നിന്നും എനിക്ക് കിട്ടുമോന്ന് നോക്കണമല്ലോ.

 

അത്രയും പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാം കേട്ടുകൊണ്ട് പുറത്ത് കൈയ്യും കെട്ടി നിൽക്കുന്ന  പ്രിൻസിനെ ആണ് അവൾ കണ്ടത്.

 

ഒരു നിമിഷം അവനേ കണ്ടപ്പോൾ വല്ലാത്തൊരു ഭയം തന്നെ തോന്നിയിരുന്നു  സീതയ്ക്ക്.

 

എന്റെ അപ്പനോട് എന്നെക്കുറിച്ച് പരാതി പറയാനാണോ നിന്റെ പുറപ്പാട്…!

 

ശാന്തമായ സ്വരത്തിൽ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.

 

എങ്കിൽ ചെന്ന് പറയടി ഈ പ്രിൻസ് നിന്നെ അല്ലാതെ വേറെ ആരെയും കെട്ടില്ല  എന്ന് കൂടെ അപ്പനോട് പറ.  ഞാൻ എങ്ങനെ വീട്ടിൽ പറയും എന്ന് കരുതി ഇരിക്കുകയായിരുന്നു . നീ ആയിട്ട് പറയുകയാണെങ്കിൽ അത് എനിക്ക് എളുപ്പമായില്ലേ.?

 

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു അവൻ

 

അത്രയും പറഞ്ഞു പുറത്തേക്ക് നടക്കാൻ തുടങ്ങിയവനെ അവൾ കൈ കൊട്ടി വിളിച്ചു.

 

താനെന്താ പറഞ്ഞത് വേറെ ആരെയും കല്യാണം കഴിക്കില്ല  എന്നോ.? എന്നാൽ കെട്ടോ കല്യാണം കഴിക്കാതെ മൂത്തു നരച്ച് ഇവിടെ നിൽക്കേണ്ടി വന്നാൽ പോലും തന്നെ ഞാൻ കേട്ടില്ല, തന്റെ മുൻപിൽ കഴുത്ത് നീട്ടി തരേണ്ടി വന്ന അന്ന് ഞാൻ മരിച്ചു.

 

അവൾ പറഞ്ഞു

 

എങ്കിൽ നിന്റെ കൂടെ ഞാനും വരും. എന്നിട്ട് എന്റെ കല്ലറയിൽ തന്നെ നിന്നെ അടക്കിപ്പിക്കും.  ചത്താലും ഒറ്റയ്ക്ക് വിടില്ല ഞാൻ.  കൂടെയുണ്ടാവും

 

മീശ പിരിച്ച് അവളെ നോക്കി പറഞ്ഞു അവൻ

 

തുടരും

 

 

Leave a Reply