19/04/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 02

രചന – അശ്വതി അച്ചൂസ്

“അമ്മേ ”
നിച്ചുവിന്റെ വിളി അവളെ ചിന്തയിൽ നിന്ന് ഉണർത്തി.
“അമ്മ എന്താ ആലോചിക്കുന്നേ ”
“ഒന്നൂല്ല…. പിന്നെ… പിന്നെ എന്തൊക്കെ പറഞ്ഞു പപ്പ അമ്മേ കുറിച്ച് ”
“അമ്മ നിച്ചു മോളെ പോലെ പാവം ആണെന്ന് പറഞ്ഞു ”
“ആണോ ”
അവൾ നിച്ചുവിനെ എടുത്ത് മടിയിൽ ഇരുത്തി.
എന്തിനായിരിക്കും താൻ ആണ് അമ്മ എന്ന് ഇവളെ പഠിപ്പിച്ചത്. വെറുതെ ആണോ അതോ…. ആ മനസിന്റെ കോണിൽ താൻ ഉണ്ടോ. ഉണ്ടാകുമോ… ഒരുപക്ഷെ തന്നെ വിട്ട് കളയാൻ മാത്രം… വേണ്ട ഒന്നും വേണ്ട. ഒരിക്കൽ തന്നെ വേദനിപ്പിച്ച് പോയ ഒരാൾ. മതി ഇനി അയാളെ സ്വപ്നം പോലും കാണാൻ ഉള്ള ധൈര്യം ഇല്ല.

“അമ്മ എന്താ ഇത് വരെ മോളെ കാണാൻ വരാഞ്ഞേ”
“അമ്മയ്ക്ക് അറിയില്ലായിരുന്നു. മോള് എവിടെയാണെന്ന് ”
പപ്പയും…. എന്നവൾ മനസ്സിൽ കൂട്ടിച്ചേർത്തു.
“ഇനി അമ്മ എങ്ങും പോകണ്ട. അമ്മേ കാണാഞ്ഞ് മോള് എന്നും കരയും ”
“ആണോ… ചക്കര ഇനി കരയണ്ടാട്ടോ. ഇപ്പൊ മോള് അമ്മേ കണ്ടു പിടിച്ചല്ലോ ”
“ഇനി അമ്മ പോകണ്ട ”
“അങ്ങനെ പറയല്ലേ. അപ്പൊ അമ്മയ്ക്ക് ജോലിക്ക് പോകണ്ടേ ”
“പോയിട്ട് ഇങ്ങോട്ട് തന്നെ വരാല്ലോ ”
“വരാം പക്ഷെ പപ്പയ്ക്ക് ഇഷ്ടം ആയില്ല എങ്കിലോ ”
“അതെന്താ.”
“അമ്മ കാണാതെ ഇരിക്കാൻ അല്ലെ പപ്പാ ഒളിച്ചു താമസിച്ചത് ”
“ആണോ അമ്മാ ”
“ഉം ”
“എന്നാ അമ്മേ കണ്ട കാര്യം ഞാൻ പപ്പയോടു പറയില്ല ”
“ആ നല്ല കുട്ടി. എന്നാ എല്ലാ ദിവസവും ഉച്ചയ്ക്ക് അമ്മ വരാം ”
“എന്നിട്ട് ”
“എന്നിട്ട് ഞാനും എന്റെ മോളും കൂടെ ഭക്ഷണം ഒക്കെ കഴിച്ച് കുറച്ചു നേരം കളിച്ച് ഉറങ്ങാം ”
“എന്നിട്ട് അമ്മ പോകോ ”
“ഉം ”
നിച്ചുവിന്റെ മുഖം വാടി
“പപ്പയോടു പറ അമ്മയോട് വന്ന് സോറി പറഞ്ഞാൽ അമ്മ ഇങ്ങോട്ട് വരാം എന്ന് ”
“ആ… അപ്പോ അമ്മയ്ക്ക് എങ്ങും പോകേണ്ട വരില്ല. നിച്ചു മോളുടെ കൂടെ തന്നെ ഉണ്ടാകും ”
“ആ അതെ. അപ്പോ സന്തോഷം ആകുമോ മോൾക്ക് ”
അവൾ തലയാട്ടി ദിയയുടെ കവിളിൽ അമർത്തി ചുമ്പിച്ചു.

********

ചിന്തകളിൽ നിന്ന് അവൾ ഉണർന്നു ദിയ കണ്ണുകൾ തുടച്ചു. എന്ത് വേണം താൻ. നാളെ വരുമോ ഹരിയേട്ടൻ തന്നെ കാണാൻ. അവൾ ആലോചനയോടെ കിടന്നു അങ്ങനെ ഉറങ്ങി പോയി.

പിറ്റേന്ന് ഓഫീസിൽ എത്തി ആദ്യം നോക്കിയത് അജിയെ ആണ്. അവന്റെ കലിപ്പ് നിറഞ്ഞ നോട്ടം കണ്ട് അവൾക്ക് ചിരി വന്നു….

കുറച്ചു ദിവസമായി ദിയ ഉച്ചയ്ക്ക് ശേഷം ലീവ് ആണ്. കാര്യം എന്തെന്ന് പലതവണ അജി തിരക്കി എങ്കിലും അവൾ പിടികൊടുത്തില്ല.

“നീയെന്താ അജി ഇങ്ങനെ തുറിച്ചു നോക്കുന്നെ മുൻപ് കണ്ടിട്ടില്ലാത്ത പോലെ”
“അങ്ങനെ ആണല്ലോ കാര്യങ്ങൾ”
“മനസിലായില്ല ”
“വേണ്ട അത്രേം മതി അധികം മനസിലായാലും കുഴപ്പം ആണ് ”
“ഓ അങ്ങനെ…. എന്നാ അങ്ങനെ ആവട്ടെ ”
“കണ്ടവന്റെ കുഞ്ഞിന്റെ കൂടെ പോകുന്നു കാര്യം ഞാൻ അറിഞ്ഞു ”
“അറിഞ്ഞല്ലോ പിന്നെ എന്താ പ്രശ്നം ”
“നീയാണ് പ്രശ്നം. നിന്നെ അങ്ങനെ ആർക്കും വിട്ട് കൊടുക്കാൻ എനിക്ക് പറ്റില്ല ”
“സ്റ്റോപ്പിറ്റ് അജി. വല്ലാതെ കൂടുന്നു. നിന്നോട് ഞാൻ എന്നെങ്കിലും പറഞ്ഞോ pഎനിക്ക് നിന്നെ ഇഷ്ടം ആണെന്ന് ”
അവൻ മിണ്ടിയില്ല
“പറ ”
“ഇല്ല ”
“അങ്ങനെ തെറ്റായി ഒരു നോട്ടമോ ചിരിയോ എന്തെങ്കിലും ”
“ഇല്ല ”
“എന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞതാണ് എന്ന് ഞാൻ ഒരുപാട് തവണ നിന്നോട് പറഞ്ഞിട്ടില്ലേ ”
“ഉം ”
“പിന്നെ വല്ലവന്റേം പെണ്ണിന്റെ പിറകെ എന്തിനാ എന്റെ അജി നീ ഓടുന്നെ ”
അവൻ മറുപടി പറഞ്ഞില്ല
“പറ ”
“നിനക്ക് ആ കൊച്ചിനോട് ഉള്ള ഇഷ്ടം കൊണ്ടല്ല എന്നും അയാളെ മാത്രമാണ് നീ സ്നേഹിച്ചത് എന്ന് ഞാൻ പറഞ്ഞാൽ ”
“ചിലപ്പോ…. ശരിയായിരിക്കും ”
“ചിലപ്പോഴൊ”
“അല്ല ശരിയായിരിക്കും ”
“ഞാൻ അയാളോട് പറയാൻ പോവാണ് “.
“എന്ത് ”
“നിങ്ങളുടെ മകളോട് കാണിക്കുന്ന സ്‌നേഹം പോലും നാടകമാണ്. അവൾക്ക് നിങ്ങളിലേക്ക് എത്താനുള്ള ഏക മാർഗ്ഗമാണ് ഈ കുഞ്ഞ് എന്ന് ”
“അതെ അത് നിനക്ക് ഇപ്പോഴാണോ മനസിലായത്. എന്നാ മോൻ കേട്ടോ. അയാൾക്ക് വേണ്ടി തന്നെയാണ് പക്ഷെ….അയാളിലേക്ക് എനിക്ക് എത്താൻ ഉള്ള ഏക വഴിയാണ് നിച്ചു. നിനക്ക് എന്താ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്‌തോ. ”
അജി മറുപടി പറഞില്ല..

അങ്ങനെ ഒരു ദിവസം വൈകുന്നേരം ദിയയുടെ അച്ഛൻ രവി ഓഫിസിലേക്കു കയറി വന്നു.
“അജി ”
“ആ അച്ഛൻ. എന്താ അച്ഛാ ”
“ദിയ എവിടെ മോനെ ”
അവൻ ഒന്ന് പകച്ചു
“ദിയ വീട്ടിൽ ഇല്ലേ അച്ഛാ ”
“ഇല്ല ”
“അവൾ കുറച്ചു ദിവസം ആയി ഹാഫ് ഡേ ലീവ് ആണ് ”
ഇപ്പൊ പകച്ചു പോയത് രവി ആയിരുന്നു.
“ഉച്ചക്ക് ശേഷം ലീവോ. എന്തിന്?”
“അറിയില്ല ഞാൻ ചോദിച്ചിട്ട് പറഞ്ഞില്ല
“അങ്ങനെ ഒന്ന് മോള് ഇത് വരെ പറഞ്ഞില്ലല്ലോ ”
“അച്ഛാ ഒരു ദിവസം ഒരു കുട്ടി അവളെ അമ്മേ എന്ന് വിളിച്ചു ഓടി വന്നു ”
“അമ്മേ എന്നോ ”
“ആ ”
“എന്നിട്ട് ”
“എന്തോ… നിച്ചു എന്നോ മറ്റോ പറയുന്ന കേട്ടു. ആ കുട്ടിയെ കാണാൻ ആണ് അവൾ പോകുന്നത് ”
“നീ എന്തൊക്കെ ആണ് അജി ഈ പറയുന്നേ ”
“അതെ സത്യം ആണ് അച്ഛാ. ഏതോ… ഒരു ഹരിയുടെ അച്ഛൻ അമ്മ എന്നൊക്കെ പറയുന്ന കേട്ടു ”
“ഹരി ”
“ആ ”
അയാൾ വേഗം വണ്ടിയിൽ കയറി. അജി ഒരു നിമിഷം ചിന്തിച്ചു
“അച്ഛാ ഞാനും വരുന്നു ”
അവർ വണ്ടിയിൽ കയറി ഹരിയുടെ വീടിന് സമീപം നിർത്തി . ദിയയുടെ വണ്ടി അവിടെ ഇരിക്കുന്ന കണ്ടു. രവിക്ക് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി. അയാൾ നിരാശയോടെ വണ്ടി തിരിച്ചു. ഒപ്പം അജിയും
“ആരാ അച്ഛാ ഹരി “”
“അവളുടെ എൻഗേജ്‌മെന്റ്…. അവൾ പറഞ്ഞിട്ടില്ലേ ആ പയ്യൻ ആണ് ”
“ഓ അത് ശരി എന്നിട്ട് എന്താ കല്യാണം നടക്കാഞ്ഞത് ”
“അതൊക്കെ ഓരോ കഥയാണ് മോനെ മറക്കാൻ ശ്രെമിക്കുന്ന കുറെ കഥകളിൽ ഒന്ന് ”
“ദിയയും പറയുന്നില്ല അച്ഛൻ എങ്കിലും പറ ഒന്ന് ”
“പറയാം ”
അയാൾക്ക് മുന്നിൽ ഒരു കല്യാണപന്തൽ ഉയർന്നു.
ആകെ ബഹളമയം. ആകെ കൂടി ഉള്ള ഒരു മകൾ അവളുടെ കല്യാണം. ഹൃദയം നിറഞ്ഞു തുടിക്കുന്നുണ്ട് അതെ സമയം അവൾ തങ്ങളെ വിട്ട് പോകുമെന്ന വിഷമവും ഉണ്ട്.
ദിയ ഒരുങ്ങി ഇറങ്ങി വന്നു
“അച്ഛാ ”
“മോളെ ”
അവൾ അച്ഛന്റെ അനുഗ്രഹം വാങ്ങി. അമ്മയുടെയും രണ്ട് പേരും അവളെ കാണാതെ കണ്ണ് തുടച്ചു. ഏല്ലാവർക്കും നമസ്കാരം പറഞ്ഞ് അവൾ ഹരിക്ക് അരികിൽ ഇരുന്നു. എന്തോ ഹരി ഇന്ന് മൂഡ് ഓഫ്‌ ആണ്. സാധാരണ ഇങ്ങനെ അല്ല. എന്ത് പറ്റി എന്ന് അറിയുന്നില്ല തന്നെ നോക്കുകയോ ചിരിക്കുകയോ ചെയ്യുന്നില്ല. എന്ത് പറ്റി എന്ന് അവൾക്ക് ചോദിക്കണം എന്നുണ്ട് പക്ഷെ ധൈര്യം വന്നില്ല. അല്ലെങ്കിലും അവന്റെ മുന്നിൽ മാത്രം ദിയ തോറ്റു പോയിരുന്നു. ഹരിയേട്ടൻ മാത്രം അല്ല അദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും ഒന്നും ഒരു ഉഷാർ ഇല്ല. എന്തോ പ്രശ്നം ഉണ്ട്. അവരുടെ ബന്ധുക്കളിൽ ആരോ ഒരു ചെറിയ കുട്ടിയെ കൂട്ടിയാണ് വന്നത്. ഇത്ര ചെറിയ കുട്ടിയേ പുറത്തേക്ക് ഇറക്കാനെ പാടില്ലാത്തതാണ്.
താലി കെട്ടാൻ പറഞ്ഞത് ഹരി കേട്ടില്ല എന്ന് തോന്നി . ആരോ താലിയെടുത്ത് അവന് കൈയിൽ കൊടുത്തു. ഒരു നിമിഷം ആ കുഞ്ഞ് കരഞ്ഞു. ഹരി പെട്ടന്ന് ഞെട്ടി. അവൻ താലി താഴെയിട്ടു.കുഞ്ഞിനെ നെഞ്ചോടു ചേർത്തു. അവൻ എടുത്തപ്പഴേ അതിന്റെ കരച്ചിൽ മാറിയിരുന്നു.
“ഹരിയേട്ടാ ”
“എന്നോട് ക്ഷെമിക്കണം…. അച്ഛനും അമ്മയും എന്നോട് ക്ഷെമിക്കണം. എനിക്ക് ദിയയെ വിവാഹം ചെയ്യാൻ ആകില്ല. എന്റെ വിവാഹം കഴിഞ്ഞതാണ്. ഇത് എന്റെ കുഞ്ഞാണ്. അമ്മ പ്രസവത്തോടെ മരിച്ചു. എനിക്ക് ഇവളെ വളർത്തണം. ദിയ….എന്നോട് ക്ഷെമിക്കണം.”
ദിയ ഒന്ന് ഞെട്ടി.
“മാപ്പ് ”
ഒരിക്കൽ കൂടെ പറഞ്ഞ് അവൻ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പുറത്തേക്ക് ഇറങ്ങി.

******

പറഞ്ഞു കഴിഞ്ഞ് രവി അജിയെ നോക്കി. അയാളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകിയിരുന്നു.

*****-

അജിക്ക് ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. ദിയ വന്ന അന്ന് മുമുതൽ തന്റെ ആണെന്ന് പറഞ്ഞു പഠിപ്പിച്ച മനസ് അവളെ വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല.
അയാൾ വിശാലമായ ആ തുണികടയിലേക്ക് കയറി ചെന്നു
“സാർ എന്താ സാർ വേണ്ടത് ”
“എനിക്ക് നിങ്ങളുടെ എംഡിയെ ഒന്ന് കാണണം ”
“സാർ?”
“മനസിലായില്ലേ നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ കണ്ടിട്ടേ പോകൂ. നിങ്ങൾ പോയ്‌ പറ ഞാൻ ഇവിടെ ഇരിക്കാം ”
അയാൾ അവിടെ കിടന്ന കസേരയിൽ ഇരുന്നു.
സ്റ്റാഫ് പോയി എംഡി യുടെ മുറിയിൽ തട്ടി
“സാർ ആരോ കാണാൻ വന്നിരിക്കുന്നു ”
“ആരാ ”
“അറിയില്ല സാർ സാറിനെ കണ്ടിട്ടേ പോകൂ എന്നാണ് വാശി ”
“ഓ വാശിയോ. ഇനട്രസ്റ്റിംഗ് ”
“സാർ ഞാൻ എന്താ വേണ്ടത് ”
“വരാൻ പറ ”
“ശരി സാർ ”
അവർ അജിയോട് പറയാണ് പോയി

ആരാണ് തന്നെ കാണാൻ വന്നത് അറിയണമല്ലോ ശത്രു ആണോ മിത്രം ആണോ എന്നൊക്കെ.
അല്പസമതം കഴിഞ്ഞ് അജി കയറി വന്നു.
“ആ വരൂ ഇരിക്കൂ ”
അവൻ കനത്ത മുഖത്തോടെ ഇരുന്നു
“എന്തേ പ്രൌഡക്റ്റ് എന്തേലും എക്സ്ട്രാ ആയി വന്നതാണോ.”
“നക്ഷത്രം നിങ്ങളുടെ മകൾ അല്ലെ ”
“അതെ എന്തെ ”
“ദിയ അവളോട് കാണിക്കുന്ന സ്നേഹം പച്ച കള്ളമാണെന്ന് നിങ്ങൾക്കറിയാമോ ”
“എന്താ നിങ്ങൾ പറഞ്ഞു വരുന്നത് ”
“അവൾക്ക് നിങ്ങളുടെ മകളോട് യാതൊരു കമ്മിറ്റ്മെന്റും ഇല്ല. മറിച്…”
“മറിച്ച്….”
“അവൾക്ക് നിങ്ങളിലേക്ക് എത്താൻ ഉള്ള ഒരു വഴി മാത്രമാണ് നിങ്ങളുടെ മകൾ ”
“അത് ശരി… അത് പോട്ടെ നിങ്ങൾ ആരാണ് നിങ്ങൾക്ക് എങ്ങനെ അറിയാം എന്റെ മകളെ ”
“ഞാൻ ആരുമാകട്ടെ. ഇത് പറയാൻ ആണ് വന്നത്. മാത്ര അല്ല അവൾക്ക് വേറെ ഒരു അവകാശി വരുന്നത് എനിക്ക് ഇഷ്താമല്ല.”
അതും പറഞ്ഞ് അജി ഇറങ്ങി.
“എസ്ക്യൂസ്‌മ്മി ഒരു മിനിറ്റ് ”
അജി നിന്നു
“നിങ്ങൾ ആരാണ് എന്ന് എനിക്ക് അറിയില്ല എന്നാലും ഒന്ന് പറയാം ”
അജി അയാളെ നോക്കി നിന്നു
“ദിയ അവളുടെ മനസ്സിൽ എന്താണ് എന്ന് പോലും എനിക്ക് അറിയില്ല പക്ഷെ ഒന്ന് അറിയാം എനിക്ക് അവളിലേക്ക് എത്താൻ ഉള്ള ഏക മാർഗ്ഗവും നകഷത്ര മാത്രമാണ്.”

അജി മറുപടി നൽകിയില്ല. അപ്പോ രണ്ട് പേർക്കും ഇപ്പോഴും ഇഷ്ടമാണ്. പക്ഷെ പരസ്പരം പറയില്ല വേണ്ട ഞാൻ ആയിട്ട് പറയില്ല. ഇതെങ്ങനെ ഒഴിവാക്കണം എന്ന് എനിക്ക് അറിയാം
അജി ആലോചനയോടെ നിന്നു..

തുടരും