18/04/2026

നെഞ്ചോട് : ഭാഗം 23

രചന – ക‌ൃഷ്ണ

അച്ചു uk പോയിട്ട് ഇപ്പോ ഒരു ദിനം കഴിഞ്ഞു…

ജാനു അച്ചുനെ മിസ്സ്‌ ചെയ്യും പോലെ തോന്നി…
അച്ചുവിനോടുള്ള മാറ്റം അവൾ മനസിലാക്കി…
അവന്റെ ചിന്തകൾ അവളിൽ നിറഞ്ഞു… പിറകെ നടന്നതും ദേഷ്യപ്പെട്ടിട്ടും അവഗണിച്ചിട്ടും വീണ്ടും തന്റെ പിറകെ വന്നതെല്ലാം അവളിൽ കടന്നു പോയി…

ഞാൻ എത്രമാത്രം വേദനിപ്പിച്ചു താന്തോന്നിയെ എന്നാൽ അതൊന്നും മനസ്സിൽ വെക്കാതെ എന്നെ കൂടുതൽ ഇഷ്ടപ്പെട്ടതെയുള്ളു…
ഏട്ടനും ആര്യയും പറഞ്ഞത് പോലെ താന്തോന്നിയുടെ മനസ് മനസിലാക്കാൻ ഞാൻ ശ്രെമിച്ചില്ല… ഇപ്പോ ഈ നിമിഷം എനിക്ക് തോന്നുന്ന അസ്വസ്ഥത ഒരു പക്ഷേ ഞാൻ താന്തോന്നിയെ ശെരിക്കും മിസ്സ്‌ ചെയ്യുന്നത് കൊണ്ടായിരിക്കും…

ജാനു അതും ചിന്തിച്ചു കൊണ്ട് ബെഡിൽ കിടന്ന ഫോൺ കയ്യിലെടുത്തു…

നേരെ wp ൽ കേറി… അച്ചുന്റെ msg ഒന്നുമില്ല… വിളിച്ചിട്ട് പോലുമില്ല… സാധാരണ അങ്ങനെ ഒന്നുമല്ല…
അവൾ ചെറിയ വിഷമത്തോടെ ഓർത്തു…

ചിലപ്പോ ബിസി ആയിരിക്കും… ഇപ്പോ റൗഡി താന്തോന്നിയല്ലല്ലോ സ്മാർട്ട്‌ ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ CEO അല്ലേ…
ജാനു സ്വയം പറഞ്ഞു കൊണ്ട് സ്റ്റാറ്റസ് നോക്കാൻ തുടങ്ങി…
പെട്ടന്ന് അച്ചു സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടത്…
ഏതോ ഒരു പെണ്ണുമായി ചിരിച്ച് നിന്നെടുത്തിരിക്കുന്ന ഒരു സെൽഫി ആയിരുന്നു സ്റ്റാറ്റസിൽ…
ക്യാപ്ഷൻ ആയി after 2 years…
അത് കൂടി കണ്ടതും ജാനു ബെഡിൽ നിന്നും ചാടി എണീറ്റു…

ഇതേതാ ഈ പെണ്ണ്… താന്തോന്നിയുടെ കൂടെ ഇത്രയും ക്ലോസ് ആയിട്ട്… ഓ അങ്ങേരുടെ ഒരു ചിരി കണ്ടില്ലേ… അവളും മോശമല്ല… മുട്ടി ഒരുമി നിക്കുന്ന കണ്ടില്ലേ… ഇവർക്ക് കുറച്ച് ഡിസ്റ്റൻസ് കീപ് ചെയ്ത് എടുത്തിരുന്നേൽ എന്തായിരുന്നു…
അവൾ ആ പിക്കിൽ നോക്കി എന്തൊക്കെയോ പറയാൻ തുടങ്ങി…
അവൾക്ക് അവളെ തന്നെ നിയന്ദ്രിക്കൻ പറ്റുന്നില്ലായിരുന്നു…

അല്ല ഞാൻ എന്തിനാ ഈ പിക് കണ്ട് ഇത്രയ്ക്ക് വൈലന്റ് ആകുന്നെ…
അവൾ സ്വയം പറഞ്ഞെങ്കിലും മനസ്സിൽ എന്തൊക്കെയോ നുരഞ്ഞു പൊന്തി കൊണ്ടിരുന്നു…
ഒരു നിമിഷം ജാനു ആ പിക്കിൽ നോക്കി പെട്ടന്ന് എന്തോ കത്തിയ പോലെ അവൾ വേഗം ഗ്യാലറി ഓപ്പൺ ചെയ്ത് എന്തോ ഒന്ന് തിരഞ്ഞു… തിരഞ്ഞോണ്ടിരുന്നത് കിട്ടിയതിന്റെ ഒരു ചിരി അവളുടെ ചുണ്ടിൽ തത്തി…

അവൾ അത് സ്റ്റാറ്റസ് ഇട്ടു… ക്യാപ്ഷൻ ആയി every time was you make me smile എന്നും ഇട്ടു…

കോളേജിൽ ടൈംമിൽ ക്ലാസ്സിൽ എല്ലാവരുമായിട്ട് പക്കാ കമ്പനി മൈൻഡ് ഉണ്ടായിരുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു…
ജീനു… എല്ലാവർക്കും വലിയ കാര്യമായിരുന്നു കക്ഷിയെ… കൂട്ടത്തിൽ ആരുടേലും മുഖം വാടിയത് കണ്ടാൽ അവരെ ഒന്ന് ചിരിപ്പിച്ചെടുക്കാൻ അവൻ ഓരോന്നും കാണിച്ചു കൂട്ടും…

കോളേജ് ലാസ്റ്റ് ഡേ അവനുമായി ചേർന്നെടുത്ത ഒരു പിക് ആണ് ജാനു സ്റ്റാറ്റസ് ഇട്ടത്…

ജാനു കുറച്ച് നേരം അച്ചുവിന്റെ സ്റ്റാറ്റസ് നോക്കി നിന്നു… സമാധാനം കിട്ടാത്ത കണക്കെ അവൾ വേഗം ആര്യക്ക് കാൾ ചെയ്തു…
രണ്ട് മൂന്ന് റിങ് ചെയ്തതിനു ശേഷമായിരുന്നു മറു വശത്ത് നിന്നും കാൾ അറ്റന്റ് ആയത്…

നീ ഇതെവിടെ പോയി കിടക്കുവായിരുന്നു… ഒന്ന് വേഗം കാൾ അറ്റന്റ് ചെയ്തൂടെ നിനക്ക്…
മറു വശത്ത് നിന്നും ആര്യ കാൾ അറ്റന്റ് ചെയ്തതും ജാനു കുറച്ച് കലിപ്പിൽ ചോദിച്ചു…

അത് ഞാൻ ഒന്ന് മയങ്ങുവായിരുന്നു… അതാ എടുക്കാൻ താമസിച്ചേ… അല്ല… അതിന് നീ എന്തിനാ ജാനു ഇത്രയ്ക്ക് കലിപ്പിടുന്നെ…?

എ.. ഏഹ്… അത് ഞാൻ കലിപ്പിട്ടതല്ല… ജസ്റ്റ്‌ ചോതിച്ചതല്ലേ…
അവൾ മറുപടി കൊടുത്തു…

മമ് ശെരി ശെരി അല്ല പെട്ടന്നെന്താ ഒരു കാളിങ്…?

അത് ചുമ്മാ അങ്ങനെ ഇരുന്നപ്പോൾ നിന്നെ വിളിക്കണമെന്നോർത്തു… എന്തേ വിളിച്ചത് കുറ്റായോ ഇപ്പോ…
ജാനു ചോദിച്ചു…

എന്റ പൊന്നോ ഞാൻ ചോദിച്ചത് തിരിച്ചെടുത്തു…
നീ അവിടത്തെ വിശേഷമൊക്കെ പറയ്…

അങ്ങനെ പ്രേത്യേകിച് വിശേഷമൊന്നുമില്ല… പിന്നെ ഉള്ള വിശേഷം ആ താന്തോന്നി uk ക്ക് പോയിരിക്കുവാ എന്നതാ…

ഏഹ്… Uk യ്ക്കോ…? എന്നിട്ട് നിന്നെ കൊണ്ട് പോയില്ലേ…?

എന്തിന്… കമ്പനിയുടെ പുതിയ പ്രൊജക്റ്റ് മീറ്റിംഗിന് പോയതിന് എന്നെ എന്തിനാ കൊണ്ട് പോകുന്നെ…

ഓ മീറ്റിംഗിന് വേണ്ടി പോയതാണോ… അതാ ഞാനും വിചാരിച്ചു നിന്റെ താന്തോന്നി നിന്നെ കൂട്ടാതെ അങ്ങനെ പോകാൻ വഴിയില്ലല്ലോന്ന്…

മമ്… അത് വിട്… ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ…?

എന്തിനാ ജാനു ഒരു ഫോർമാലിറ്റി… നീ ചോദിക്ക്…

അത് പിന്നെ നമുക്ക് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ മറ്റൊരു വ്യക്തി നിക്കുന്നത് കണ്ടാൽ അതും നല്ല ക്ലോസ് ആയിട്ട് നിക്കുന്നത് കണ്ടാൽ എന്തായിരിക്കും ഒരു ഫീൽ… സപ്പോസ് നീ ആണെങ്കിൽ നിന്റെ റിയാക്ഷൻ എന്തായിരിക്കും…

ഓഫ് കോഴ്സ് നല്ല ദേഷ്യമുണ്ടാകും… അല്ല ഇപ്പോ എന്താ ഇങ്ങനെ ചോദിക്കാൻ…?

ഏയ്… ചുമ്മാ ചോതിച്ചതാ…

അങ്ങനെ ചുമ്മാതെ അല്ലല്ലോ… എന്തേ നിന്റെ താന്തോന്നി ചെക്കനെ ഉദ്ദേശിച്ചാണോ നീ ചോദിച്ചേ… അല്ല കക്ഷി ഇപ്പോ മീറ്റിംഗിന്റെ ഭാഗമായി uk യിൽ അല്ലേ…
ഏതേലും ലേഡിയുമായി നിക്കുന്ന പിക് കണ്ടോ…?

അത് നിനക്ക് എങ്ങനെ മനസിലായി…
ജാനു അതിശയത്തോടെ ചോദിച്ചു പോയി…

ആഹാ… അപ്പോ ഞാൻ പറഞ്ഞത് ശരിയായിരുന്നോ… അല്ല ഒരു മിനിറ്റ്…. അങ്ങനാണേൽ അതിനർധം… ജാനു നീ… നീ നിന്റെ താന്തോന്നിയെ ഇഷ്ടപ്പെടാൻ തുടങ്ങിയെന്നല്ലേ…

ആര്യയുടെ ചോദ്യം കേട്ട് ജാനു മൗനമായി…

ജാനു നീ എന്തേ ഒന്നും മിണ്ടാതെ… മറുപടി പറയ്…

അ… അത്… പിന്നെ എനിക്ക് അങ്ങനെ ചോദിച്ചാൽ…

ചോദിച്ചാൽ…….?

ജാനുവിന്റെ തപ്പി തടയാൽ കണ്ട് ആര്യ ചോദിച്ചു

എനിക്ക് അറിയില്ലാടി ആര്യമ്മേ… നേരുത്തേ ദേഷ്യത്തോടെയും വെറുപ്പോടെയും കണ്ടിരുന്ന വ്യക്തിയായിരുന്നു… പക്ഷേ ഇപ്പോ ആ മുഖം കാണുമ്പോൾ ഞാൻ പോലുമറിയാതെ നോക്കി നിന്നു പോകും… ചിന്തകളിൽ ഇപ്പോ ആ താന്തോന്നി മാത്രമായി… ഒരു പുഞ്ചിരിയോടെ അല്ലാതെ ഇപ്പോ ഞാൻ താന്തോന്നിയെ ഓർക്കാറില്ല…
എന്തിന് വേറെ പറയുന്നു താന്തോന്നി ഇവിടെ ഇല്ലാഞ്ഞിട്ട് വല്ലാതെ ഒറ്റപ്പെടൽ ഫീൽ ചെയ്യും പോലെ… എന്റെ ഈ ഒരവസ്ഥ അങ്ങേര് അറിയുന്നില്ലല്ലോ… ഏതോ ഒരുത്തിയുമായിട്ട് സെൽഫിയൊക്കെ എടുത്ത് സ്റ്റാറ്റസ് ഇട്ടു നടക്കുവല്ലേ…

ജാനു കൂൾ…
ജാനു ദേഷ്യത്തിൽ പറഞ്ഞു പോകുന്നത് കണ്ട് ആര്യ മറു വശത്ത് നിന്നും പറഞ്ഞു…

ഞാൻ എങ്ങനെ കൂൾ ആകാനാ ആര്യേ… എനിക്ക് അത് ഓർക്കും തോറും ദേഷ്യം വരുവാ…

എടി പെണ്ണേ നിനക്ക് പോസസ്സീവ്നെസ്സ് ഒട്ടുമില്ലല്ലോ…

ആര് പറഞ്ഞു എനിക്ക് പോസസ്സീവ്നെസ്സ് ഒന്നുമില്ല…

മമ് മമ്… അത് എനിക്ക് മനസിലായി… ആമ്… ഒരേടെയ്ക്ക് എന്തൊക്കെയായിരുന്നു പറഞ്ഞിരുന്നേ… ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന ആള് ഞാൻ ഒരിക്കലും ഇഷ്ടപ്പെടില്ല എന്തായിരുന്നു… ആ പാവം മനുഷ്യനെ കുറിച്ച് ഞാനും എന്തിന് നിന്റെ ഏട്ടൻ പോലും പറഞ്ഞിട്ട് ഞങ്ങളെ തല്ലാൻ വന്ന ആളാ… സത്യം പറഞ്ഞാൽ ഇത് എനിക്ക്
വിശ്വാസമേ വരുന്നില്ല… ഈ പറഞ്ഞത് എന്റെ ഫ്രണ്ട് ജാനു തന്നെയല്ലേയെന്ന്…

അതിന് ഞാൻ താന്തോന്നിയെ പ്രേണയിക്കുവാണെന്ന് പറഞ്ഞില്ലല്ലോ…?

എന്തിനാ പറയുന്നേ നീ ഈ പറഞ്ഞതിൽ നിന്ന് തന്നെ മനസിലാക്കാവുന്നതല്ലേയുള്ളൂ…
എന്തായാലും ജാനു എനിക്ക് സന്തോഷമായി… ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു നിന്റെ മനസ് മാറാനും ഹർഷേട്ടനോട് ഇഷ്ട്ടം തോന്നാനും… നൗ ടുഡേ ഐ ആം വെരി ഹാപ്പി…

ആര്യ പറഞ്ഞത് കേട്ട് ജാനുവിന്റെ ചുണ്ടിൽ പുഞ്ചിരി തത്തി…

പെട്ടന്ന് എന്തോ ഓർത്ത പോലെ ജാനു ആര്യയോട് അച്ചുവിന്റെ സ്റ്റാറ്റസ് കണ്ട് ഇഷ്ടപ്പെടാതെ ജീനൂന്റെ കൂടെ എടുത്ത ഒരു പിക് താനും സ്റ്റാറ്റസ് ഇട്ട കാര്യം…

ബെസ്റ്റ്… എന്ത് പണിയാ മോളെ കാണിച്ചേ നീ… അതെങ്ങാനും നിന്റെ താന്തോന്നി കണ്ടാൽ എന്താകുമെന്ന് നിനക്ക് അറിയാവുന്നതല്ലേ… എന്തിന് ആ പാവം ചെക്കനെ തേടി പിടിച്ചിട്ട് കൊടുക്കും കണക്കിന്… എന്തിനാ വെറുതെ നീ അതിന്റെ ബോഡിക്ക് പണി മേടിച്ചു കൊടുക്കുന്നെ…

അയ്യോ ഞാൻ ചെയ്തത് കുഴപ്പയോ… ഞാൻ അത്രയൊന്നും ചിന്തിച്ചില്ല… ആ പിക് കാണുമ്പോൾ താന്തോന്നിക്ക് കുറച്ച് കുശുമ്പ് വരാൻ വേണ്ടി മാത്രമായിരുന്നു ഞാൻ അങ്ങനെ ചെയ്തെ… ഞാൻ കാരണം ആ പാവത്തിന് പണി ആക്കിക്കണ്ട… ഞാൻ പോയി ആ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യട്ടെ… ഞാൻ നിന്നെ വിളിക്കാം…
അതും പറഞ്ഞു കൊണ്ട് ജാനു കാൾ കട്ടാക്കി വേഗം wp ൽ കേറിയതും സ്പോട്ടിൽ തന്നെ അച്ചുവിന്റെ msg വന്നു…
അവൾ വേഗം ധൃതി പെട്ട് സ്റ്റാറ്റസ് വ്യൂ നോക്കി അച്ചു കണ്ടു… ആള് കണ്ടത് ഇപ്പോഴായിരുന്നു…
ജാനു പെട്ടന്ന് തന്നെ ആ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്ത ശേഷം അച്ചു അയച്ച msg നോക്കി…

‘ ആരാ ഇവൻ ‘എന്ന് ടൈപ്പ് ചെയ്ത് കൂടെ കലിപ്പിലുള്ള ഇമോജിയും ഇട്ടിരിക്കുന്നു…

ആഹാ ഇങ്ങേർക്ക് ഇടാം… എനിക്ക് പറ്റില്ല… അത് കൊള്ളാല്ലോ…
അച്ചുവിന്റെ msg കണ്ട് ജാനുവിന് ചെറുതായി ദേഷ്യം വന്നു…

അവൾ ടൈപ്പ് ചെയ്തു…

‘ അത് എന്റെ ഫ്രണ്ട് ആണ്… മമ് എന്താ ചോദിക്കാൻ ‘

ആ msg സീൻ ചെയ്തെങ്ങിലും റിപ്ലൈ കൊടുത്തില്ല പകരം സ്പോട്ടിൽ അച്ചുവിന്റെ കാൾ വന്നു…

കാൾ എടുക്കണോ… അല്ല ഞാൻ എന്തിനാ പേടിക്കുന്നെ…
അവൾ സ്വയം ചിന്തിച്ചു കൊണ്ട് കാൾ അറ്റന്റ് ചെയ്തു…

മമ് എന്താ…? കുറച്ച് കടുപ്പമിട്ടു കൊണ്ട് ജാനു ചോദിച്ചു…

നീ എന്തിനാ വല്ലവന്മാരുമായിട്ട് എടുത്ത ഫോട്ടോയൊക്കെ സ്റ്റാറ്റസ് ഇട്ടിരിക്കുന്നെ…?
അച്ചുവും കലിപ്പിൽ മോശമല്ലായിരുന്നു… അത് ആ സംസാരത്തിൽ നിന്ന് മനസിലായി…

ഹലോ അത് വല്ലവന്മാരുമൊന്നുമല്ല… എന്റെ ഫ്രണ്ട് ആണ്…

എടി പുല്ലേ ഫ്രണ്ട് ആണേലും ആരാണേലും നിന്നോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കണ്ട ആവിശ്വമില്ല… അങ്ങനെ ഉണ്ടേൽ തന്നെ അതിനുള്ള അവകാശം എനിക്ക് മാത്രമാണ്…

ഓ… ഇയ്യാക്ക് ഏതവളും മാരായിട്ട് സെൽഫിയൊക്കെ എടുത്ത് സ്റ്റാറ്റസ് ഇടാം…
അതിന് ഒരു കുഴപ്പവുമില്ല… എന്നിട്ട് ഞാൻ എന്റെ ഫ്രണ്ടുമായുള്ള പിക് ഇട്ടതിനാ ഇങ്ങനെ ചാടുന്നേ…

നീ ഈ പറഞ്ഞതിനുള്ള മറുപടി ഞാൻ അങ്ങ് വന്നു കഴിയുമ്പോൾ തരാം…
അത്രമാത്രം പറഞ്ഞു അച്ചു കാൾ കട്ടാക്കി…

അത് ശെരി ആ താന്തോന്നി ചെയ്തതിന് പറയുന്നില്ല… ഞാൻ ചെയ്തതാ കുഴപ്പം… ഹും… ഈശ്വരാ ഇനിപ്പോ ഇതിന്റെ പേരിൽ ആ പാവത്തിനെ തേടിപ്പിടിച്ചു ദേഷ്യം തീർക്കുവോ…
ഏയ് അങ്ങനെയൊന്നും ചെയ്യില്ലായിരിക്കും…
ജാനു സ്വയം സമാധാനിച്ച് ഫോണിലേക്ക് ഒന്ന് നോക്കി…

അടുത്ത ദിവസവും വേഗം പിന്നിട്ടു പോയി… ഇന്നാണ് അച്ചു uk യിൽ നിന്നും തിരിച്ചു വരുന്നത്…

[കിച്ചണിൽ സിന്ധുന്റെ കൂടെ നിന്ന് ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുമ്പോൾ ജാനു വല്ലാത്ത ടെൻഷനിൽ ആണ്… സ്റ്റാറ്റസ് വിഷയം തന്നെ കാരണം… അച്ചു അന്ന് ഫോൺ ചെയ്ത് ദേഷ്യത്തിൽ വെച്ചതിനു ശേഷം ഒരു സമാധാനവും കിട്ടാതെ വന്നപ്പോൾ ആര്യേ വിളിച്ചു കാര്യം പറഞ്ഞു ഒരു സൊല്യൂഷന് വേണ്ടിയാ അവളെ വിളിച്ചത് അവളാണെൽ ഓരോന്നും പറഞ്ഞ് ഉള്ള സമാധാനം കൂടി കളഞ്ഞ അവസ്ഥയാക്കി…
അത് കൊണ്ട് വല്ലാത്തൊരു സിറ്റുവേഷനിലാണ് അവൾ… ]

ഇനി അമ്മയെ സഹായിച്ചത് മതി മോള് പോയി ഒന്ന് ഫ്രഷ് ആക്… ഇനിപ്പോ ഈ കറി കൂടി താളിച്ചെടുത്താൽ മതിയാകും… മോള് ചെല്ല്… അച്ചുവും ഇങ്ങു എത്താറായി കാണും…
സിന്ധു പറഞ്ഞു കൊണ്ട് ജാനുവിനെ റൂമിലേക്ക് പറഞ്ഞയച്ചു…

റൂമിൽ വന്ന് ഫ്രഷ് ആയി മാറ്റാനുള്ള ഡ്രസ്സും എടുത്ത് നേരെ ബാത്ത്റൂമിലേക്ക് കേറി…

ജാനു ഫ്രഷായി ഇറങ്ങി നേരെ കണ്ണാടിക്ക് മുന്നിൽ വന്ന് മുടി കൊതി ഒതുക്കി നെറ്റിയിൽ ഒരു വട്ടപ്പൊട്ടും തൊട്ട് നുള്ള് കുങ്കുമം നെറ്റിയിൽ ചാർത്തിയ ശേഷം തിരിഞ്ഞതും ഡോറിനടുക്കൽ കൈയ്യും കെട്ടി ചാരി നിന്നു കൊണ്ട് തന്നെ നോക്കി നിൽക്കുന്ന അച്ചുവിനെയാണ്…

അച്ചുവിനെ കണ്ടതും ജാനു പേടിയോടെ പരുങ്ങാൻ തുടങ്ങി…

നി… നിങ്ങൾ എപ്പോ വന്നു…?

ജാനു ചോദിച്ചതിന് മറുപടി നൽകാതെ അച്ചു മെല്ലേ അവൾക്കടുക്കലേക്ക് നടന്നു വരാൻ തുടങ്ങി… അവന്റെ വരവ് കണ്ട് ജാനൂന്റെ ഉള്ളം ശരവേഗത്തിൽ മിടിക്കാൻ തുടങ്ങി…

അച്ചു അവൾക്കടുക്കൽ വന്നു നിന്നു…

എ… എന്താ ഇ… ജാനു എന്തോ പറയാൻ വന്നതും പറഞ്ഞു മുഴുവപ്പിക്കും മുന്നേ അച്ചു അവളെ പിടിച്ചു വലിച്ച് ഭിത്തിയോട് ചേർത്തി
അവളിലേക്ക് അമർന്നു കൊണ്ട് ആ ചുണ്ടുകൾ കവർന്നു…
അച്ചുവിന്റെ ആ നീക്കം അവൾ ഒട്ടും പ്രേതീക്ഷിച്ചിരുന്നില്ല…
അവൾ അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു എന്നാൽ ശ്രെമം വിഭലമായതേയുള്ളു…

ശ്വാസം വിലങ്ങുമെന്നയതും അച്ചു അവളിൽ നിന്നും വിട്ടു മാറി…

അച്ചു ധൃതിയിൽ ശ്വാസമെടുത്തു കൊണ്ട് അവനെ നോക്കി… കക്ഷി അവളെ നോക്കി ചുണ്ട് കടിച്ചു നുണഞ്ഞു…

അത് കണ്ടതും ജാനു അവന്റെ നെഞ്ചിൽ അച്ചാരം പുച്ചാരം തല്ലാൻ തുടങ്ങി…
അച്ചു വേഗം അവളുടെ കൈ രണ്ടും കൂട്ടി പിടിച്ചു കൊണ്ട് അവളെ ഒന്ന് കൂടെ അവനോട് ചേർത്തു പിടിച്ചു…

ഇത് എന്റെ ജാനുമോൾക്കുള്ള നിന്റെ താന്തോന്നിയുടെ പണിഷ്മെന്റ്…

അതും പറഞ്ഞു കൊണ്ട് അച്ചു അവളെ നോക്കി വീണ്ടും അവളുടെ ചുണ്ടിൽ അമർത്തി മുത്തി…

ഇത് ഞാൻ എന്റെ ജാനുമ്മയെ ഈ രണ്ട് ദിവസം മിസ്സ്‌ ചെയ്തതിന്…

അച്ചു അത് പറഞ്ഞതും ജാനു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി പിടഞ്ഞു മാറാൻ നോക്കി…

ഹാ… അനങ്ങാതെ നിക്കെന്റെ ജാനുമ്മേ… തീർന്നിട്ടില്ല നിക്ക്…

അതും പറഞ്ഞ് അച്ചു ഒന്ന് കൂടി ജാനുവിന്റെ ചുണ്ടിൽ അമർത്തി മുത്തി അവളെ നോക്കി…

പിന്നെ ഇത് എന്തിനാണെന്നറിയോ… ഇത്….
അതും പറഞ്ഞ് കൊണ്ട് അച്ചു അവളുടെ കാതോരം മുഖം ചേർത്തു…

ഇത് ഞാൻ വേറൊരു പെണ്ണിന്റെ കൂടെ നിക്കുന്ന പിക് കണ്ട് ജലസ് ആയി എന്നോട് ദേഷ്യപ്പെട്ടതിന്…

അച്ചു പറഞ്ഞത് കേട്ട് ജാനു അവനെ തള്ളി മാറ്റി…

ആര് പറഞ്ഞു ഞാൻ ജലസ് ആയിട്ടാ ദേഷ്യപ്പെട്ടെന്ന്… എന്നാ നിങ്ങൾക്ക് തെറ്റി താന്തോന്നി… നിങ്ങൾ ആരുടെ കൂടെ വേണേൽ ചേർന്നു നിന്ന് ഫോട്ടോ എടുക്കെയോ അത് സ്റ്റാറ്റസ് ഇടുവോ പോസ്റ്റ്‌ ചെയ്യുവോ എന്താന്നു വെച്ചാൽ ചെയ്തോ… എനിക്ക് ഒന്നുല്ല…

ഇല്ലേ… നിനക്ക് അപ്പോ ഒരു പ്രേശ്നവും ഇല്ലാ…

ഈശ്വരാ… ഒരാവേശത്തിന്റെ പുറത്ത് പറഞ്ഞതായിരുന്നു… ഇനി ഈ താന്തോന്നി കാര്യമായിടട്ടെങ്ങാനും എടുക്കുവോ…

അ… അത്… എനിക്ക് പ്രേശ്നമൊന്നുമില്ലന്ന് പറഞ്ഞെന്നു കരുതി കൂടുതൽ ഫോട്ടോ എടുക്കലൊന്നും വേണ്ട…
പറഞ്ഞേക്കാം…
അച്ചൂനെ നോക്കി അത്രയും പറഞ്ഞ് അവനെ മറികടന്നു പോകാൻ നോക്കിയവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ച് നെഞ്ചോട് വലിച്ചടുപ്പിച്ചു നിർത്തി… ജാനു പുറം തിരിഞ്ഞ് അച്ചൂന്റെ നെഞ്ചിൽ തട്ടി നിന്നു…

ജാനു എന്തേലും പറയും മുന്നേ അച്ചുവിന്റെ അധരം അവളുടെ കാതോരം മുട്ടി നിന്നു…

താങ്ക്സ്… അവന്റെ ശബ്‌ദം വളരെ പതിഞ്ഞതായിരുന്നു…

ജാനു മുഖം ചരിച്ചു കൊണ്ടവനെ നോക്കിയതും അവളുടെ കവിളൊരം ഒന്ന് ചുണ്ടമർത്തി അവളിൽ നിന്നും വിട്ടു മാറി…

പെട്ടന്ന് ഫോൺ റിങ് ചെയ്ത ശബ്‌ദം കേട്ട് ജാനു ഒരു ഞെട്ടലോടെ ടേബിളിനങ്ങോട്ടേക്ക് നോക്കി… അവൾ ഫോണിലേക്കൊന്ന് നോട്ടം കൊടുത്ത് തിരിഞ്ഞച്ചുനെ നോക്കി… എന്നാൽ അവിടെയെങ്ങും അവൻ ഇല്ലായിരുന്നു… അപ്പോഴാണവൾ മനസിലാക്കിയത് ഇത്രയും നേരം നടന്നതൊക്കെ യഥാർത്ഥമായിരുന്നില്ലന്ന്…

വീണ്ടും ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ട് ജാനു ചെന്ന് ഫോൺ എടുത്തു… ആര്യയാണ്…
അവൾ കാൾ അറ്റന്റ് ചെയ്തു…

എവിടെ പോയി കിടക്കുവായിരുന്നെടി പെണ്ണേ നീ… ഞാൻ എത്ര കിടന്നു വിളിക്കുന്നു…

തള്ളണ്ട… കാര്യം പറയ്…?
ആര്യ പറഞ്ഞത് കേട്ട് ജാനു ചോദിച്ചു…

അത് ഞാൻ വിളിച്ചത് ഇന്നല്ലേ നിന്റെ താന്തോന്നി uk നിന്നു വരുന്നെ… ഒരു ഓൾ ദി ബെസ്റ്റ് പറയാൻ വേണ്ടി വിളിച്ചതാ…

ഓൾ ദി ബെസ്റ്റോ എന്തിന്…?
ആര്യ പറഞ്ഞത് കേട്ട് ജാനു ചോദിച്ചു…

അല്ല… ആ ഫോട്ടോയുടെ പേരിൽ ഇന്ന് കക്ഷി വരുമ്പോൾ എന്തേലുമൊക്കെ നടക്കുമല്ലോ… അതിന് മുൻ കൂറായിട്ട് ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞേക്കാം എന്നു കരുതി വിളിച്ചതാ…

മോളെ ആര്യമ്മേ ഇപ്പോ നിന്നെ എന്റെ കണ്മുന്നിൽ കിട്ടിയിരുന്നേൽ ഈ ഓൾ ദി ബെസ്റ്റിന് മറുപടി തന്നേനെ ഞാൻ… വെച്ചിട്ട് പോടീ… മനുഷ്യന്റെ ഉള്ള സമാധാനം കൂടി കളഞ്ഞേക്കുന്നു…

അയ്യോ അയ്യോ വെക്കല്ലേ വെക്കല്ലേ… ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ജാനുവേ… സോറി…

മമ്… നല്ല തമാശയായി പോയി…

എടി പെണ്ണേ ഞാൻ ശരിക്കും വിളിച്ചത് വേറൊരു കാര്യം പറയാൻ വേണ്ടിയിട്ടാ…

മമ്… ഇനി അത് എന്താണാവോ…?
കാര്യമെന്തന്നറിയാനെന്നോണം ജാനു കാതോർത്തു…

തുടരും…