രചന – വൈദേഹി വൈഗ
മനയ്ക്കലെ കുളത്തിനേക്കാളും ഭംഗി ആണു ഇല്ലത്തെ കുളം കാണാൻ.. ഇവിടെ കുളത്തിൽ നിറയെ താമര ണ്ട്….
ഞാൻ മെല്ലെ കുള പടവിൽ ഇരുന്നു… ദേവേട്ടൻ എന്നേ കണ്ടില്ലാന്നു തോന്നുന്നു…”ഡി.. “ഒരലർച്ച കേട്ടു.. നേരത്തേ പ്രതീക്ഷിച്ചത് കൊണ്ട് എന്നിൽ പ്രതേകിച് ഭാവവ്യത്യസം ഒന്നും ണ്ടായില്ല..”മ്മ് ന്താ…. ഞാൻ നല്ല വിനയത്തോടെ ചോദിച്ചു…എന്ത് കാണാൻ ഇരിക്കുവാഡീ….. ആൺപിള്ളേർ കുളിക്കുന്നത് ഒളിഞ്ഞു നോക്കാൻ നാണം ഇല്ലേ….”അതിനു ഞാൻ ഒളിഞ്ഞിട്ടല്ലലോ നോക്കുന്നെ… മര്യാദക്കല്ലേ…. “നി ഒന്ന് കേറി പോയെ… എനിക്ക് കുളിക്കണം…. “ദേവേട്ടനോട് ഞാൻ കുളിക്കണ്ടാന്ന് പറഞ്ഞോ.. ഇല്ലാലോ.. പിന്നെന്താ…. “ദേ പെണ്ണേ.. നിനക്ക് ഇത്തിരി കൂടുന്നുണ്ട്… മര്യാദക്ക് നി എണീറ്റു പൊക്കോ… ഞാൻ കേറി വന്നാൽ ചിലപ്പോൾ ഒന്ന് പൊട്ടിച്ചുന്നു വരും.. പിന്നെ മോങ്ങരുത്… “ഞാൻ പോവില്ല.. ദേവേട്ടൻ കുളി കഴിഞ്ഞു വാ.. നമുക്കൊന്നിച്ചു ഇല്ലത്തേക്ക് പോവാം…””ശ്ശെ…. “ദേവേട്ടാ.. എനിക്കാ താമര പറിച്ചു തരുവോ… “ഇല്ല… “”പ്ലീസ്…. “”ഇല്ലാന്ന് പറഞ്ഞില്ലേ… എണിറ്റു പോയെ വേഗം.. ഞാൻ കയറി വന്നാലുണ്ടല്ലോ…. ”
“ഒന്നും ചെയ്യില്ല….. “പിന്നൊന്നും മിണ്ടിയില്ല ദേവേട്ടൻ.. ഞാനും..കുളി കഴിഞ്ഞു ദേവേട്ടൻ പടവിലേക്ക് കയറി… ഞാൻ മെല്ലെ എണീറ്റു ദേവേട്ടന് അരികിലേക്ക് നീങ്ങി നിന്നു.. പിറകിലൂടെ ആ നനഞ്ഞു ഒട്ടിയ ദേവേട്ടനെ കെട്ടി പിടിക്കാൻ ചെന്നതും….പോടീ….. “ആഹ്.. ആഹ് ദേവേട്ടാ…. “ന്നും വിളിച് കുളത്തിലേക്ക് ഒരു വീഴ്ചയാരുന്നു… കണ്ണിലും മൂക്കിലുമൊക്കെ വെള്ളം കേറി..”എന്ത് പണിയ ദേവേട്ടാ നിങ്ങളീ കാണിച്ചേ…. “ആ ഇനി കുറച്ചു നേരം വെള്ളത്തിൽ കിടക്ക്…. ഇതും പറഞ്ഞു അങ്ങേരു പോയി..ആകെ മൊത്തം നനഞ്ഞു.. എനിക്കാണേൽ നല്ല ദേഷ്യവും വന്നു…ശ്ശെ… ഇനിയെങ്ങനെയാ മനയ്ക്കലേക്ക് പോണേ… കുളത്തിൽ ന്ന് കയറി ഇല്ലത്തേക്ക് നടന്നു .”ശാരദാന്റി… ശാരദാന്റീ…”ഇതെന്താ പെണ്ണേ.. നീയും കുളിച്ചോ…. “ഇത് ദേവേട്ടന്റെ പണിയാ അമ്മേ…. എന്നേ പിടിച്ചു വെള്ളത്തിലിട്ടു… “ദേവാ… എടാ ദേവാ…. എന്താ അമ്മേ… ആള് മുറിയിൽ കയറി ഇരിക്കുവാ… “ഇവിടെ വാടാ …മ്മ് ന്താ… “ഈ കൊച്ചിനെ നിയാണോടാ ഇങ്ങനെ ആക്കിയേ…ആ അതേ.. കയ്യിലിരിപ്പ് നന്നയാലെ ഇങ്ങനൊക്കെ വരാതിരിക്കു… ആ മതി മതി കൂടുതൽ സംസാരം വേണ്ട.. മോളെ മനയ്ക്കൽ കൊണ്ട് ചെന്നാക്കിത് വാ… ഇവൾക്കെന്താ കാലില്ലേ നടന്നുപോവാൻ… ഈ നനഞ്ഞ വേഷം ഇട്ടൊണ്ടാണോ ഇത് പോണ്ടേ… നി പറഞ്ഞത് അനുസരിക്ക്.. എന്നേ കൊണ്ട് വയ്യ… മോനെ ദേവേട്ടാ.. നി തന്നെ എന്നേ കൊണ്ട് വിടണം… പകരത്തിനു പകരം… ഞാൻ അങ്ങേരെ നോക്കി കൊഞ്ഞനം കുത്തി….
“ദേ അമ്മേ ഇവള്…. ” ന്ന് പറഞ്ഞു ദേവേട്ടൻ എന്നേ അടിക്കാൻ കയ്യോങ്ങി..”നി പറഞ്ഞത് അനുസരിക്ക് ദേവാ.. “ഓ.. എന്നാ ന്റെ ബൈക്കിന്റെ കീ ഇങ് എടുക്ക്… “അത് വേണ്ട.. നി കാറിൽ കൊണ്ട് വിട്ടാൽ മതി… ഇന്നാ കീ.. എന്നേ തറപ്പിച്ചൊന്ന് നോക്കീട്ടു ദേവേട്ടൻ കാർ എടുക്കാൻ പോയി..”എന്നാ ഞാൻ വരട്ടെ ശാരദാന്റി… “ആ മോളെ ചെല്ല്… കാറിൽ കേറിയിരുന്നു ദേവേട്ടനെ ഒന്ന് നോക്കി.. ആള് നല്ല കലിപ്പിലാണല്ലോ…പിന്നെ മനയ്ക്കൽ എത്തുന്നവരെ വരെ രണ്ടാളും ഒന്നും മിണ്ടിയില്ല… എന്നേ വീട്ടിൽ വിട്ടിട്ടു ദേവേട്ടൻ തിരിച്ചു പോയി.ഉമ്മറത്തേക്ക് കയറുമ്പോൾ തന്നെ അച്ഛന്റെയും വേറെ രണ്ടു പേരുടെയും സംസാരം കേട്ടത് കൊണ്ട് പിൻ വാതിലിലൂടെ അകത്തേക്ക് കയറി.. റൂമിൽ ചെന്ന് നനഞ്ഞതൊക്കെയും മാറ്റി വന്നു..മോളെ…. “ആ അച്ഛാ… “ഇതു രാഘവേട്ടൻ.. കല്യാണ ബ്രോക്കർ ആണ്.. അച്ഛന് എതിർവശം ഇരിക്കുന്ന ആളെ നോക്കി ഞാനൊന്നു പുഞ്ചിരിച്ചു..
ഇവിടെ ഇപ്പൊ ആർക്കാ കല്യാണം എന്ന അർത്ഥത്തിൽ ഞാൻ അച്ഛനെ ഒന്ന് നോക്കി.. ആ ചിലപ്പോൾ അമ്പിളി ചേച്ചിക്ആയിരിക്കും.. അവൾക്കു പത്തിരുപത്തഞ്ച് വയസായില്ലേ…
“നല്ലൊരു ആലോചന വന്നിട്ടുണ്ട്. നമുക്കൊന്ന് നോക്കിയാലോ.. “അതിനു ചേച്ചിക്കും കൂടെ ഇഷ്ട്ടം ആവണ്ടേ? “അമ്പിളിക്ക് അല്ല.. നിനക്കാണ്.. എനിക്കോ… “ഞെട്ടണ്ട.. നിനക്ക് തന്നെ.. ഈശ്വരാ… ഇത് വല്ലാത്ത കഷ്ട്ടം ആയല്ലോ.. അപ്പൊ ദേവേട്ടൻ…..അല്ലച്ഛാ… ചേച്ചി നിക്കുമ്പോ ഞാൻ എങ്ങനെയാ….അവൾക്കു നിന്റെ വല്ല്യമാമ ഒരാളെ കണ്ടു വച്ചിട്ടുണ്ടത്രേ.. ഇത്രയും കാലം അവള് അവള്ടെ ഇഷ്ടത്തിന് നടന്നില്ലേ… ഇനി അത് പറ്റില്ല.. നിങ്ങള്ടെ രണ്ടാൾടേം കല്യാണം ഒരു ദിവസം നടത്താൻ ആണ് മുത്തശ്ശി പറയണേ… അതാ നല്ലത് ന്ന് എനിക്കും തോന്നി.. “ഇല്ലാ…. ഞാൻ സമ്മതിക്കില്ല… പിന്നെ പറയുന്നതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ മുകളിലേക്ക് കയറി പോയി..ഓരോന്ന് ആലോചിക്കുമ്പോൾ വല്ലാതെ സങ്കടം വരുന്നു.. എത്രകാലായി താൻ ഇങ്ങനെ ദേവേട്ടന് പിന്നാലെ അലയുന്നു .. ഇത് വരെ ഒരു ഉത്തരം പോലും കിട്ടിയില്ല .മോളെ… ഒന്നും പറയാത്തെ മുകളിലോട്ട് വന്നതഅച്ഛന് വിഷമം ആയി കാണണം . അതാവും മുറിയിലോട് കയറി വന്നത്..അച്ഛന്റെ മോൾക്ക് ന്താ പെട്ടന്ന് പറ്റിയെ.. ഇപ്പൊ കല്യാണം വേണ്ടേ .. അതോ മറ്റാരേലും ഉണ്ടോ മനസ്സിൽ… “അത് അച്ഛേ… “അങ്ങനെ എന്തേലും ഉണ്ടെങ്കിൽ പറഞ്ഞോ.. നല്ലതാണേൽ അച്ഛ നടത്തി തരും .. ”
ഈശ്വരാ.. അച്ഛനിങ്ങനൊക്കെ ചോദിച്ചാൽ ഞാൻ ന്താ പറയുവാ.. ദേവേട്ടന്റെ കാര്യം തുറന്നു പറഞ്ഞാലോ .അച്ഛാ.. അത്… എനിക്ക് ദേവേട്ടനെ ഇഷ്ട്ടാ … “ഏത് ദേവൻ”ഇല്ലത്തെ… ശാരദാന്റീടെ…. അത് കേട്ടതും അച്ഛന്റെ മുഖത്തെ തെളിച്ചം മാഞ്ഞു.. ഈ ബന്ധത്തിന് അച്ഛനൊരിക്കലും സമ്മതിക്കില്ല.. ദേവേട്ടന്റേം നന്ദേച്ചിടേം കാര്യം എല്ലാർക്കും അറിയുന്നതല്ലേ… അച്ഛൻ ഒന്നും മിണ്ടാതെ എഴുനേറ്റു…അവന് ന്തേലും ജോലി ആയോ മോളേ.. “നമ്മടെ സ്കൂളിൽ മാഷ് ആയിട്ടു കിട്ടിയിട്ടുണ്ട്… പോയി തുടങ്ങിയില്ല.. “മ്മ്.. ഞാനൊന്നും സംസാരിച്ചു നോക്കട്ടെ.. വിശ്വാസം വരാതെ ഞാൻ അച്ഛനെ ഒന്ന് നോക്കി.. അച്ചൻ മുറി വിട്ടു പോയപ്പോൽ ഞാൻ കട്ടിലിലേക്ക് കിടന്നു.ഇല്ല.. അച്ഛൻ ചെന്ന് ചോദിച്ചാലും ദേവേട്ടസമ്മതിക്കാൻ പോണില്ല.. ഞാൻ പോലും അറിയാതെ കണ്ണ്നനയാൻതുടങ്ങി.ദിവസങ്ങളോരോന്നും ഒരു മാറ്റവും ഇല്ലത്തെ കടന്നു പോയിക്കൊണ്ടിരുന്നു..
********
ഈശ്വരാ.. ഇന്ന് എന്താവുമോ എന്തോ . ദേവേട്ടനോട് സംസാരിക്കാൻ പോയ അച്ഛന് നാണം കേട്ടു തിരിച്ചു വരേണ്ടി വരുമോ.. അങ്ങനെ എന്നേ വേണ്ടാന്ന് അച്ഛനോടും ദേവേട്ടൻ പറഞ്ഞാൽ പിന്നൊരിക്കലും ആ സ്നേഹത്തിനു വേണ്ടി ഞാൻ പിറകെ നടക്കില്ല.ഇങ്ങനെ ഓരോന്ന് ആലോചിച്ചു പ്രാന്ത് പിടിച്ചു നിൽക്കുമ്പോഴാണ് അച്ഛൻ കയറി വന്നത്.. ഞാൻ വേഗം അച്ഛന്റെ അടുത്തേക്ക് ചെന്നു…എന്തായി അച്ഛാ.. അച്ഛനൊന്നും മിണ്ടിയില്ല..എനിക്കറിയാം ദേവേട്ടൻ സമ്മതിച്ചു കാണില്ലാ ന്ന്.. പോട്ടെ അച്ഛാ.. ഞാൻ കാരണം അച്ഛന് നാണക്കേടായല്ലേ.. എന്തോ സങ്കടം സഹിക്കാൻ ആയില്ല.. അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു.”അയ്യേ.. അച്ഛേടെ കാന്താരിക്ക് ഇത്രയേ മനക്കട്ടി ഉള്ളോ.. മനയ്ക്കലെ ശിവരാമൻ അങ്ങനെ നാണം കേട്ടു തിരിച്ചു വരുമെന്ന് തോന്നുന്നുണ്ടോ നിനക്ക്..”അച്ഛാ.. അപ്പൊ ദേവേട്ടൻ.. “മ്മ് സമ്മതിച്ചു.. എനിക്കൊരിക്കലും ഇത് വിശ്വസിക്കാൻ ആവുന്നില്ല..
നേരെ റൂമിലോട്ടു ഓടി.. എന്നോ ഡയറിയിൽ കുറിച്ച് വച്ച നമ്പർ എടുത്തു ഡയൽ ചെയ്ത”ഹ.. ഹലോ.. ഞാൻ വിറയ്ക്കുന്ന ശബ്‍ദത്തിൽ പറഞ്ഞു.”ഹലോ ആരാ.. “ദേവേട്ടാ.. ഞാനാ യാമി.. അച്ഛൻ.. അച്ഛൻ പറഞ്ഞത്… “മ്മ് ശെരിയാണ്..ന്താ പെട്ടന്ന് ഒരു മനം മാറ്റം..”തന്റെ സ്നേഹത്തിനു മുന്നിൽ എത്ര നാൾ എന്ന് വച്ചാ ഇങ്ങനെ മുഖം തിരിക്കുന്നെ… ബാക്കിയൊക്കെ നേരിട്ട് കാണുമ്പോൾ പറയാം ”
“അതേയ്.. എന്നാ നാളെ വൈകീട്ട് അമ്പല കുളത്തിൽ വരുമോ.. ”
“മ്മ് വരാം.. അപ്പൊ ശെരി.. ”
ഫോൺ കട്ടാക്കി..
ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു… ഏറെ നാളത്തെ എന്റെ ആഗ്രഹം സാധിച്ചിരിക്കുന്നു.. സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു..
********
“അമ്മേ… ഞാൻ പോയിട്ട് വരാവേ.. ”
“സന്ധ്യക്ക് മുന്നേ ഇങ് എത്തണേ യാമി… ”
“ഉവ്വമ്മേ.. ”
ദേവേട്ടനെ കാണാൻ അമ്പലത്തിലേക്ക് ഇറങ്ങിയതാണ് ഞാൻ.. അപ്പോഴാണ് മുറ്റത്തു ഒരു കാർ വന്നു നിന്നത്. അതിൽ നിന്നു ഇറങ്ങി വന്ന ആളെ കണ്ടു ഞാൻ അമ്പരന്നു… പിന്നെ സന്തോഷം കൊണ്ട് ഓടി ചെന്ന് കെട്ടിപിടിച്ചു..
“വല്ല്യമാമേ… ”
“മോളേ… ”
“എന്താ പറയാതെ ഇങ് പോന്നേ ”
“ശിവനെ വിളിച്ചാരുന്നല്ലോ… ”
“ന്നിട്ട് അച്ഛനൊന്നും പറഞ്ഞില്ലാലോ.. ”
“എവിടെ അമ്പിളിയേച്ചിയും അമ്മായിയും.. ”
അപ്പോഴേക്കും കാറിന്റെ ഡോർ തുറന്നു അവര് പുറത്തിറങ്ങി…
“ചേച്ചി…. ”
അവരെ കണ്ടപ്പോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി…
“നി ഇതെങ്ങോട്ടാ യാമി നല്ല സുന്ദരി ആയിട്ട്… ”
“അമ്പലത്തിലേക്ക്… ആ ഇനിയേതായാലും നീയും വാ ചേച്ചി ”
“അത് വേണ്ട.. അവളിപ്പോ എത്തിയതല്ലേ ഉള്ളു.. നി പോയിട്ട് വാ യാമി.. ”
ഇത് പറഞ്ഞു കൊണ്ട് അമ്മ ഉമ്മറത്തേക് വന്നു.. ഒപ്പം അച്ഛനും…
“അതൊന്നും പറ്റില്ല… ചേച്ചി വാ.. ഒരു സർപ്രൈസ് ഉണ്ട്… ”
‘എടി ഞാൻ കുളിച്ചില്ല… പിന്നെങ്ങനെയ അമ്പലത്തിൽ കയറുന്നെ… ”
“ഉള്ളിൽ കയറേണ്ട… കുളക്കടവിൽ വന്നാൽ മതി… ”
“അത്.. അത് വേണ്ട മോളേ… ”
പിന്നെ ചേച്ചി പറയുന്നതൊന്നും കേൾക്കാൻ നിന്നില്ല .. അവളെ പിടിച്ചു സ്കൂട്ടിയിൽ കയറ്റി അമ്പലത്തിലേക്ക് വിട്ടു.
*****
“നീയെന്താ ആദ്യായിട്ട് ആണോ കുളം കാണുന്നേ.. ഇങ്ങനെ നോക്കാൻ… ഇവിടെ വന്നിരിക്ക് ചേച്ചി… ”
“ഏയ്യ് ഒന്നുല്ല മോളേ… ”
ചേച്ചിടെ മുഖം എന്താ വിളറി വെളുത്ത പോലെ.. ആ എന്തേലും ആവട്ടെ…
“അല്ല.. നിന്റെ കല്യാണം ഉറപ്പിച്ചൂന്ന് കേട്ടലോ… ആരാ ആള് .. ”
എന്നും ചോദിച്ചു ചേച്ചി കുളപ്പടവിൽ എന്റെ അരികത്തായി വന്നിരുന്നു…
“ആ അതിനു തന്നെയാ ഞാൻ നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നേ… ആള് വരാം ന്ന് പറഞ്ഞിട്ടുണ്ട്… ”
“ആരാ ആള്.. എനിക്കറിയുമോന്ന് നോക്കട്ടെ… ”
“നിനക്കറിയാം ചേച്ചി… ദേവേട്ടനാ.. ഇല്ലത്തെ… ”
“ആ.. ആരാ… ദേവേട്ടനോ…. ”
ഇവളെന്താ ദേവേട്ടന്റെ പേര് ആദ്യം ആയിട്ടു കേൾക്കുന്ന പോലെ…
“മ്മ് അതേ… ഞങ്ങള് തമ്മിൽ ഇഷ്ട്ടത്തിലാണ് ..”
ഇതുവരെ ഉണ്ടായ കാര്യങ്ങളൊക്കെയും ഞാൻ ചേച്ചിയോട് തുറന്നു പറഞ്ഞു….
“മതി… നിർത്ത്…. ”
“ചേച്ചി… ”
“നിർത്താൻ…. ”
ഈശ്വരാ ഇവൾക്കെന്താ പറ്റിയെ…. ചേച്ചിടെ ഭാവമാറ്റം എന്നേ ചെറുതൊന്നുമല്ല ഞെട്ടിച്ചത്…

by