25/04/2026

ഗൗരിനന്ദ : അവസാന ഭാഗം

രചന – ഭവ്യ ഭാസ്ക്കരൻ

ജീവൻ രക്ഷപെട്ടു എന്ന വാർത്ത അറിഞ്ഞത് മുതൽ ശങ്കർ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആണ്.

അന്വേഷണം എല്ലാം വഴി മുട്ടി നിൽക്കുന്ന അവസ്ഥ. ജീവൻ ഇവിടെ പോയെന്നോ എന്തു സംഭവിച്ചന്നോ അറിയാൻ കഴിയാതെ ശങ്കർ നെട്ടോട്ടം ഓടുകയാണ്.

കോവിലകത്തു ഉള്ളവർ ആരും ജീവൻ ജീവനോടെ ഉണ്ട്‌ എന്നു അറിഞ്ഞിട്ടില്ല. അതു അവനു ആശ്വാസമായി. തന്റെ ആളുകളെ വിട്ടു നാനാ ഭാഗത്തും തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ്.

പാർവതിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. വർമ്മയുടെ സപ്തതി നല്ല രീതിയിൽ തന്നെ നടന്നു. എല്ലാ കാര്യത്തിനു നിളക്കു ഒപ്പം പാർവതിയും ഉണ്ടായിരുന്നു. ദൂരെ നിന്നു അവരുടെ സന്തോഷം ജീവൻ മൂകമായി തന്റെ ലാപ്ടോപ്പിൽ മുന്നിൽ ഇരുന്നു കൊണ്ടു കണ്ടു.

ശങ്കറിനെ കാണുംതോറും കണ്ണുകളിൽ അഗ്നി എറിഞ്ഞു.

ശങ്കർ.. നിന്റെ നാളുകൾ എണപ്പെട്ടു കഴിഞ്ഞു. ജീവന്റെ ചുണ്ടിൽ പുച്ഛ ചിരി വിടർന്നു.

സപ്തതിയുടെ ആഘോഷതിനിടയിൽ ആദിയും നിളയും തമ്മിൽ ഉള്ള വിവാഹം നിച്ഛയിച്ചു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

വിവാഹത്തിന്റെ തലേ നാൾ…?

പാറു… എന്നു വിളിച്ചു കൊണ്ടു ലക്ഷ്മി റൂമിലേക്ക്‌ വന്നു. പക്ഷേ പാർവതിയെ അവിടെ കണ്ടില്ല.

തിരക്കിന് ഇടയിൽ എല്ലായിടത്തും തിരഞ്ഞു നടക്കുമ്പോൾ ലക്ഷ്മിയെ ഭയം വന്നു മൂടി. എല്ലായിടത്തും നോക്കി പാർവതിയെ കണ്ടില്ല. പാർവതി കാണാനില്ല എന്ന വാർത്ത എല്ലാവരിലും നടുക്കും ഉണ്ടാക്കി. എല്ലാവരും നാനാ ഭാഗത്തെക്കും തേടി ഇറങ്ങി.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഈ സമയം ഗോഡൗണിൽ ബന്ധിതയാക്കിയിരുത്തിരിക്കുകയായിരുന്നു പാർവതിയെ.

വെളിച്ചം മുഖത്തേക്ക് പതിച്ചതും, പാർവതി മിഴികൾ തുറന്നു, ഭയത്തോടെ ചുറ്റും നോക്കി.

തനിക്കു അരികിലേക്ക് വരുന്ന നിഴൽ രൂപങ്ങളെ പേടിയോടെ അവൾ നോക്കി.

ആരാ..പേടിയോടെ ചോദിച്ചു

എന്താ പാറൂ.. പേടിച്ചു പോയോ..? അവൾക്കു അരികിലേക്ക് വന്നു കൊണ്ടു ഒരാൾ ചോദിച്ചു.

ശങ്കർ..!

എന്തിനാ.. എന്നെ..?

എന്തിനാണന്നോ.. ആദിയുടെ വിവാഹം നടക്കാൻ പാടില്ല. എന്റെ മോളുമായിട്ടുള്ള വിവാഹമേ നടക്കാൻ പാടൂ. കുറെ മുടക്കാൻ നോക്കി., പക്ഷേ നടന്നില്ല. പിന്നെ ഒരു മാർഗം നീ ആയിരുന്നു. നിന്നെ ഞാൻ ഒന്നും ചെയ്യില്ല.

ആദിമോൻ.. വിവാഹം കഴിക്കേണ്ടത് എന്റെ മോളെയാ..? പാർവതി പറഞ്ഞു.

നിന്റെ മോളോ.. അവൾ മരിച്ചിട്ടു ഇപ്പോ എത്ര വർഷം കഴിഞ്ഞു. ചിരിയോടെ അവൻ പറഞ്ഞു.

എന്റെ മോൾ മരിച്ചിട്ടില്ല. ആദിമോൻ വിവാഹം കഴിക്കുന്നത് എന്റെ മോളെയാ..! പാർവതി ദേഷ്യത്തോടെ പറഞ്ഞു.

പാർവതി, നീ ഭ്രാന്ത് പറഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കരുത്. ശങ്കർ അവളുടെ കവിളിൽ കുത്തി പിടിച്ചു.

പാർവതി തല അങ്ങോട്ടു ഇങ്ങോട്ടും വെട്ടിച്ചു.

ഒരിക്കൽ നീ എന്റെ സ്വപ്നം എല്ലാം തകർത്തതാ. നീ എന്നെ വീണ്ടും ഭ്രാന്ത് പിടിപ്പിക്കരുത്.

നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ.. കൈ വിടിയിപ്പിക്കാൻ നോക്കി കൊണ്ടു പറഞ്ഞു.

എന്താ നിനക്ക് അറിയില്ലേ..?

കുട്ടികാലം മുതലേ ഉള്ളിൽ കൊണ്ടു നടന്നതാ നിന്നെ.വലുതായപ്പോൾ നീ എന്റെ ആണെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതാ. അവിടേക്കാണ് അവൻ, ആ ജീവൻ കയറി വന്നത്. അവനെ ഞാൻ പല തവണ വാൺ ചെയ്തതാ. നിന്റെ പുറകെ നടക്കരുത് എന്നു. പക്ഷേ അവൻ കേട്ടില്ല. നിങ്ങൾ സ്നേഹിച്ചു, അവൻ നിന്നെ കല്യാണം കഴിച്ചു. അതിനു കോവിലകത്തെ ഉള്ളവരും കൂട്ടു നിന്നു.

ജീവനെക്കാൾ ഏറെ നിന്നെ മോഹിച്ചതും സ്നേഹിച്ചതു ഞാൻ ആയിരുന്നു . ആ നീന്നെ എന്നിൽ നിന്നു തട്ടി എടുത്തു അവൻ. വലിഞ്ഞു മുറുകിയ മുഖത്തോടെവൻ പറഞ്ഞു.

എന്റെ വേദനയും ഞാൻ തകർന്നതും ആരും അറിഞ്ഞില്ല. അറിഞ്ഞവർ അറിഞ്ഞതായി ഭാവിച്ചില്ല.

എല്ലാം നെഞ്ചിലേറ്റി ഇവിടുന്നു പോയി.

പക്ഷേ വര്ഷങ്ങള്ക്കു ശേഷം തിരിച്ചു വന്നപ്പോൾ, നിന്നെ വീണ്ടും കണ്ടപ്പോൾ എന്റെ സമനില തെറ്റി. നിങ്ങളുടെ സന്തോഷം അതെന്നെ ഭ്രാന്തു പിടിച്ചു.

അതു കൊണ്ടാണ് ഒരു ആക്‌സിഡന്റ് രൂപത്തിൽ ജീവനെയും നിന്റെ മോളെയും എന്നെന്നേക്കുമായി നിന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയതു.

പക്ഷേ അവിടെയും നീ എന്നെ തോൽപിച്ചു. ഭ്രാന്തിയായി. നീന്നെ എനിക്കു തന്നേക്കാൻ ഞാൻ മാധവിനോട് പറഞ്ഞപ്പോൾ അവൻ അതിനു സമ്മതിച്ചില്ല. അവൾ നോർമൽ സ്റ്റേജിലേക്ക് എത്തിയിട്ട് അവൾ സമ്മതിക്കുമെങ്കിൽ നമ്മുക്ക് നടത്താം എന്നു പറഞ്ഞു.

എങ്കിലും നീ എന്റെ അടുത്ത് ഉണ്ടാവുമല്ലോ എന്നു കരുതി.

പക്ഷേ നീ അവിടെയും എന്നെ അകറ്റി നിർത്തി. പക്ഷേ എന്റെ മോൾക്ക് എന്റെ അവസ്ഥ വരരുത്. ആദി അവളുടെ ആണ്.

എല്ലാം കേട്ടു ലഷ്മി തറഞ്ഞിരുന്നു, കണ്ണുനീർ ദാരയായി ഒഴുകി ഇറങ്ങി. ശങ്കർ അവളുടെ കണ്ണുനീർ തുടച്ചു. അവൾ വെറുപ്പോടെ അവനെ നോക്കി. ആ കണ്ണുകളിൽ അഗ്നി എറിഞ്ഞു.

നിന്റെ ഒരു ആഗ്രഹവും നടക്കില്ല ശങ്കർ. നിനക്ക് ഒരിക്കലും എന്റെ മോളെയും ആദിയെയും പിരിക്കാൻ കഴിയില്ല. നീ ചെയ്ത എല്ലാ പാപങ്ങൾക്കും നീ അനുഭവിക്കും..

ആരും എന്നെ ഒന്നും ചെയ്യില്ല. കാരണം ഇനി നീ പുറലോകം കാണില്ല.

അതിനു ഞാൻ കൂടെ സമ്മതിക്കേണ്ട Mr. ശങ്കർ.

ഞെട്ടി കൊണ്ടു ശങ്കർ തിരിഞ്ഞു നോക്കി.

വൈറ്റ് ഷർട്ട്‌ ഉം ബ്ലാക്ക് പാന്റും ഇട്ട ഒരു പെൺകുട്ടി തോക്ക് ചൂണ്ടി കൊണ്ടു അവന്റെ അടുത്തേക്ക് വന്നു.

എന്താ ശങ്കർ എന്നെ ആദ്യമായി കാണും പോലെ പുഞ്ചിരിച്ചു കൊണ്ടവൾ ചോദിച്ചു.

നിള ദേവൻ..! അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

ആക്‌സിഡന്റ് നീ പ്ലാൻ ചെയ്ത പോലെ നടന്നു. പക്ഷേ നീ വിട്ടു പോയ ഒന്നു ഉണ്ട്‌. പാർവതിയുടെ മകൾ മരിച്ചു എന്നു, നീ അടക്കം എല്ലാവരും വിശ്വസിച്ചു. പക്ഷേ അവൾ മരിച്ചില്ലെടോ.. നിന്നെ ഈ ഭൂമിയിൽ ജീവിക്കാൻ വിട്ട് അവൾ അങ്ങനെ പോവോ. അവനെ നോക്കി അവൾ പുച്ഛത്തോടെ ചിരിച്ചു കൊണ്ടവൾ ചോദിച്ചു.

അപ്പോ അവൾ.. ജീവനോടെ ഉണ്ടെന്നാണോ നീ പറയുന്നേ..? പരിഹാസത്തോടെവൻ ചോദിച്ചു.

ദാ.. നിന്റെ മുമ്പിൽ ജീവനോടെ നില്കുന്നു. ഗൗരിനന്ദ ജീവൻ.

ശങ്കറിന്റെ മുഖം വിളറി വെളുത്തു.

പാർവതിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. അവൾ പുച്ഛത്തോടെ അതിനേക്കാൾ ഏറെ പകയോടെ അവനെ നോക്കി.

നീ എന്താടി കരുതിയെ.. നിന്നെ പോലെ ഒരു നീർക്കോലി എന്റെ മുന്നിൽ തോക്കും പിടിച്ചു വന്നു നിന്നാൽ ഞാൻ പേടിച്ചു പോവും എന്നോ, ശങ്കർ അട്ടഹാസിച്ചു.

നീയും ഇവളും അവർക്കു എല്ലാം ഇനി ഒരു ഓർമ മാത്രം ആവും.

ഗിരി… നീലാ.. ശങ്കർ ഉറക്കെ വിളിച്ചു. അവർ ഓടി എത്തി. പിടിച്ചു കെട്ടട അവളെ.

വെടി ഒച്ച കേട്ടതും പാർവതി പേടിയോടെ കണ്ണുകൾ ഇറുകെ അടച്ചു.

ശങ്കർ നോക്കുമ്പോൾ കാണുന്നത്. കാലിൽ വെടി കൊണ്ടു എഴുനേൽക്കാൻ കഴിയാതെ കിടക്കുന്ന ഗിരിയേയും നീലനെ ആണ്.

എടി.. എന്നു വിളിച്ചു അവളുടെ അടുത്തേക്ക് പാഞ്ഞു വന്ന ശങ്കർ ചവിട്ടേറ്റു താഴേക്കു വീണു.

മുന്നിൽ നിൽക്കുന്ന അച്ചുവിനെ ആദിയെയും കണ്ടു അവൻ പകപോടെ നോക്കി. അവർക്കു പുറകിലായി നിൽക്കുന്ന ജീവനെ കണ്ടു ശങ്കർ നടുങ്ങി.

നിള പോയി പാർവതിയുടെ കെട്ടുകൾ അഴിച്ചു, പാർവതിയെ കെട്ടിപിടിച്ചു. ജീവനെ കണ്ടു പാർവതി തറഞ്ഞു നിന്നു. കാണുന്നത് സത്യമാണോ മിഥ്യയാണോ എന്നു തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പാർവതി അപ്പോൾ.

പാർവതി ഓടി ജീവന്റെ അടുത്ത് എത്തി. നിറ കണ്ണുകളോടെ അവനെ നോക്കി. അവളുടെ കൈകൾ ജീവന്റെ മുഖത്തും നെഞ്ചിലും ഓടി നടന്നു. കരഞ്ഞു കൊണ്ടു പാർവതി ജീവനെ കെട്ടിപിടിച്ചു. ജീവൻ അവളെ ഇറുകെ പുണർന്നു. അവളുടെ തലയിൽ തലോടി. നിറ കണ്ണോടെ ഗൗരി അവരുടെ അടുത്തേക്ക് വന്നു. ജീവൻ മറു കൈയാൽ അവളെ ചേർത്തു നിർത്തി. നെറുകിൽ ചുംബിച്ചു.

ആ കാഴ്ച കണ്ടു ആദിയുടെ അച്ചുവിന്റെ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു.

അച്ചു രൂക്ഷമായി ശങ്കറിനെ നോക്കി.

പുറത്തു നിന്നു ഗുണ്ടകൾ പാഞ്ഞു വന്നു.

പിന്നെ അവിടെ പൊരിഞ്ഞ അടി ആയിരുന്നു.

അച്ചു ശങ്കറിനെ പിടിച്ചു കെട്ടി.

ഡാ.. നീ അനുഭവിക്കാൻ പോവുന്നെ ഉള്ളൂ. അച്ചുവിന്റെ കൈ ശങ്കറിന്റെ കവിളിൽ പതിഞ്ഞു.

“എന്റെ അനിയത്തിയും എന്റെ വേണു അങ്കിളും നിന്നോട് എന്തു തെറ്റാടാ ചെയ്തു.” അച്ചു അവനു നേരെ അലറി.

ശങ്കർ ഞെട്ടി കൊണ്ടു അവനെ നോക്കി.

“അന്ന് അവർക്കൊപ്പം എന്റെ അനിയത്തിയും എന്റെ അങ്കിളും ഉണ്ടായിരുന്നു. നീ അവളെ കൊന്നില്ലേ, ഞങളുടെ സന്തോഷം നീ ഇല്ലാതാകിയില്ലേ.. അനുഭവിക്കും. മരണതേക്കാൾ വലിയ ശിക്ഷ ഞാൻ നിനക്ക് വിധിക്കും. വലിഞ്ഞു മുറുകിയ മുഖത്തോടെ അവൻ ശങ്കറിന്റെ കഴുത്തിൽ കൈകൾ അമർത്തി. ശ്വാസം കിട്ടാതെ അവൻ പിടഞ്ഞു.

ഇങ്ങനെ അല്ലടാ.. നീ എന്റെ മോളെ കൊന്നത്. ശങ്കർ കണ്ണുകൾ തുറിച്ചു, ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടു ഇരുന്നു.

പതിയെ അച്ചുവിന്റെ കൈകൾ അയഞ്ഞു. ശങ്കർ ശ്വാസം നീട്ടി വലിച്ചു. ഭയത്തോടെ അയാൾ അച്ചുവിനെ നോക്കി.

അന്ന് എന്താ നടന്നത് എന്നു നിനക്കറിയേണ്ടേ..?

അന്ന് നീ നിയോഗിച്ച ആളുകൾ കാറിനെ കൊക്കയിലേക്ക് ഇടിച്ചു തെറിപ്പിക്കുമ്പോൾ, ഗൗരി കാറിൽ നിന്നും ഇറങ്ങി ഓടിയ ഇവൾ തെറിച്ചു വീണു. ഹോസ്പിറ്റലിലേക്ക് എന്റെ അച്ഛൻ ഓടി എത്തുമ്പോൾ , ജീവനു വേണ്ടി മല്ലിടുന്ന വേണു അങ്കിളിനെ ആണ്. അവസാന ശ്വാസത്തിൽ എന്റെ അച്ഛനോട് വേണു അങ്കിൾ പറഞ്ഞതു, ” മോളെ രക്ഷിക്കണം, ഇവിടെ നിന്നും കൊണ്ടു പോയി എന്നു മാത്രം ആണ്. അന്വേഷിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്കു മാറ്റി എന്നറിഞ്ഞു അങ്ങോട്ടു പോവുമ്പോൾ അറിഞ്ഞിരുന്നില്ല. അടുത്ത റൂമിൽ നീ നിയോഗിച്ചവൻ ഞങ്ങളുടെ നിള മോളെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണെന്ന്. അന്ന് ഇവൾക്കു പകരം നീ ജീവൻ എടുത്തത് എന്റെ നിള മോളുടെ ആയിരുന്നു. അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു. അന്നത്തെ ആക്‌സിഡന്റ് ൽ നിള മരിച്ചു എന്നു ഞങ്ങൾക്ക് ഉൾകൊള്ളാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. ഗൗരിയെ അനേഷിച്ചു ആരും വരാത്തത് കൊണ്ടു ഞങ്ങൾ ഇവളെ ഡൽഹിയിലേക്ക് കൊണ്ടു പോയി. ഞങ്ങളുടെ എല്ലാം പാർത്ഥനയുടെയും ഡോക്ടർസ് ന്റെ പരിശ്രമത്തിന്റെ ഫലമായി ഇവൾ തിരികെ ജീവിതത്തതിലേക്കു, വന്നു.

ഓർമ്മകൾ എല്ലാം ഭാഗികമായി അവൾക്കു നഷ്ടമായി. ആ സമയത്ത് ഞങ്ങളുടെ നിള മോളുടെ സ്ഥാനം കൊടുത്തു ഇവളെ ഞങ്ങളോട് ചേർത്തു നിർത്തി.

പാർവതി ആന്റിയെ കണ്ടു വന്നതിനു ശേഷം ഇവളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. എന്നോട് ഈ കാര്യങ്ങളെ കുറിച്ച് ഡിസ്‌കസ് ചെയ്തു. അവൾ എല്ലാം അറിയേണ്ട സമയമായി എന്നു തോന്നിയതിനാൽ ഞാൻ എല്ലാം അവളോട്‌ തുറന്നു പറഞ്ഞത്.

ആദി ഞെട്ടി കൊണ്ടു അച്ചുവിനെ നോക്കി, ശേഷം ഗൗരിയെയും. ഗൗരി തല താഴ്ത്തി നിൽക്കുന്നുണ്ട്, അച്ചു ആദിയെ നോക്കി കണ്ണടച്ച് കാണിച്ചു. കാരണം നിളക്ക്‌ സത്യങ്ങൾ എല്ലാം ആ സമയത്തു മനസിലായി എന്നു ആദിക്കറിയില്ലായിരുന്നു.

ഇവിടെ ജോയിൻ ചെയ്തത് മുതൽ നീ എന്റെ നീരിക്ഷണത്തിൽ ഉണ്ടായിരുന്നു. നിന്റെ പിടിയിൽ നിന്നും രക്ഷപെട്ട ജീവൻ അങ്കിൾ നിയോഗം പോലെ എത്തി പെട്ടത് സ്വന്തം മകളുടെ മുന്നിൽ തന്നെ ആയിരുന്നു. ആദി ഒന്നും അറിയാതെ അങ്കിളിനെ സുരക്ഷിതമായ ഒരിടത്തു പാർപ്പിച്ചു. ആ വീട്ടിൽ ആദിയുടെ റൂമിൽ ഉണ്ടായിരുന്ന ആദിയുടെയും ഗൗരിയുടെയും ചെറുപ്പകാലത്തെ ഫോട്ടോ കണ്ടാണ് അങ്കിൾ ആദിയോടെ സംസാരിക്കുന്നെ, സത്യങ്ങൾ അറിഞ്ഞ ആദി, അന്ന് നിന്നെ കൊല്ലാൻ പുറപ്പെട്ടതാ, ഞാനാ ഇവനെ തടഞ്ഞത്, വേറെ ഒന്നും കൊണ്ടല്ല, നിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന മനുവിനെ ഞങ്ങൾക്കു രക്ഷിക്കണമായിരുന്നു. പിന്നെ അങ്കിളിന്റെ ആരോഗ്യം വീണ്ടുടുക്കാൻ സമയം ആവിശ്യം ആയിരുന്നു. നീ ഈ കല്യാണം മുടക്കാൻ ഏതു അറ്റം വരെയും പോവും എന്നറിയാവുന്നത് കൊണ്ടു നിനക്ക് ഞങ്ങൾ നിനക്ക് വിരിച്ച വലയാ ഇതു.

വേണു..അവൻ എന്റെ ആത്മമിത്രം ആയിരുന്നു. നിന്റെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി ഒന്നും അറിയാതെ രണ്ടു കുടുംബത്തിന്റെ സന്തോഷമാ.. നീ ഇല്ലാതാക്കിയത്. എന്നിട്ട് നീ എന്തു നേടി. ഞങ്ങളോട് ചെയ്ത ക്രൂരതക്ക്‌ നീ അനുഭവിക്കും. ജീവൻ പറഞ്ഞു.

എല്ലാം കേട്ടുകൊണ്ട് മാധവ് ശങ്കറിന്റെ അടുത്തേക്ക് ചെന്നു. മാധവിന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞു.

നിന്നെ ഒരു കൂടപിറപ്പിനെ പോലെയാ ഞാൻ കണ്ടതും, നീ ഇത്രക്ക് നീചൻ ആയിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ..? വർദ്ധിച്ച കോപത്തോടെ നോക്കി കൊണ്ട് മാധവ് പറഞ്ഞു.

ഇവനെ നമ്മുടെ ഗോഡനിലേക്കു മാറ്റ്. നാളത്തെ ഫങ്ക്ഷൻ കഴിഞ്ഞു ഇവനെ എന്താ വേണ്ടത് എന്നു തീരുമാനിക്കാം. മാധവ് വെറുപ്പോടെ പറഞ്ഞു.

എല്ലാവരും പുറത്തേക്ക് ഇറങ്ങിയതും, ആദി ശങ്കറിന്റെ അടുത്തേക്ക് ചെന്നു.

നീന്നെ ആർക്കും ഞാൻ വിട്ടു കൊടുക്കില്ല ശങ്കർ. നിന്റെ കഥയുടെ അവസാനം എഴുതുന്നത് ഞാനായിരിക്കും. തീഷ്ണതയോടെ അവനെ നോക്കി കൊണ്ടു ആദി പറഞ്ഞു.

ശങ്കർ ഭയത്താൽ വിറച്ചു.

പോട്ടെ ഡാ.. നിന്റെ മകൾക്കു ഉള്ള പണി ഞാൻ കൊടുത്തിട്ടുണ്ട്. അവളിപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ് മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ടു. നിന്റെ മകൾ നിന്നെ പോലെ ഒരു ആക്‌സിഡന്റ് ക്രീയേറ്റ് ചെയ്യാൻ പ്ലാൻ ഇട്ടു, ഞാൻ ജീവിച്ചു ഇരിക്കുമ്പോൾ എന്റെ പ്രിയപ്പെട്ടവർക്കു ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. അങ്ങനെ ആരെങ്കിലും ചിന്തിക്കേ കൂടി ചെയ്തു അറിഞ്ഞാൽ പിന്നെ അവർ പിന്നെ പുറം ലോകം കാണില്ല. എന്റെ നന്ദുവിനെ, ഒന്നും അറിയാത്ത നിള മോളെയും വേണു അങ്കിളിനെ ഞങ്ങളിൽ നിന്നു അകറ്റാൻ നിയോഗിച്ച ആളുകളില്ലേ.. അവർ ഇപ്പോ പരലോകത്ത് എത്തിയിട്ടുണ്ട്‌, വൈകാതെ നിന്നെയും അവിടെക്കു പറഞ്ഞയിക്കാം.

ആദി പുച്ഛചിരിയോടെ പറഞ്ഞു. അവിടെ നിന്നു പോന്നു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

രാത്രിയിൽ കുളപടവിൽ ആദിയുടെ നെഞ്ചോടു ചേർന്ന് ഗൗരി ഇരുന്നു. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിനെ നനയിച്ചു കൊണ്ടിരുന്നു.

നന്ദു.. ആർദ്രമായി അവൻ വിളിച്ചു.

മ്മ്.

ഇങ്ങനെ കരയല്ലേ.. പെണ്ണെ..? എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അവന്റെ കണ്ണുകളും നിറഞ്ഞു. അവൻ അവളെ ഒന്നു കൂടെ ചേർത്തു പിടിച്ചു.

ക്ഷമിക്ക്‌ നന്ദാ.. എല്ലാം അറിഞ്ഞപ്പോൾ ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു. എന്താ ചെയ്യേണ്ടതു എന്നറിയാതെ. അച്ചുവേട്ടനോടെ ഞാൻ തന്നെയാ പറഞ്ഞെ, ഞാൻ സത്യങ്ങൾ അറിഞ്ഞു എന്നു ആരെയും അറിയിക്കരുത് എന്നു.

മ്മ്.

എന്റെ സ്വന്തം അച്ഛനും അമ്മയെയും പോലെ തന്നെ ആണ് എനിക്ക് അച്ചുവേട്ടന്റെ അമ്മയും അച്ഛനും, എന്നെ സ്വന്തം മകളായെ കണ്ടിട്ടു ഉള്ളൂ. അറിഞ്ഞു കൊണ്ടല്ലങ്കിലും, ഞാനും നിളയുടെ മരണത്തിനു കാരണക്കാരി ആണ്. ഒരമ്മക്കും അച്ഛനും സ്വന്തം മക്കളുടെ വിയോഗം താങ്ങാൻ ആവില്ല. അതിനു ഉദാഹരണമല്ലേ എന്റെ പാറുമ്മ. എന്നെയും അച്ഛനെ നഷ്ടപ്പെട്ടപ്പോൾ അമ്മ മാനസികമായി തളർന്നില്ലേ…? അച്ചുവേട്ടനും അമ്മക്ക് അച്ഛനും ഒപ്പം ഞാൻ ഉണ്ടായിരുന്നു, ഞാൻ അവർക്കു നിള തന്നെ ആയിരുന്നു. അപ്പോഴെല്ലാം നന്ദാ നീ എന്റെ അമ്മക്ക് ഒപ്പം ഉണ്ടായിരുന്നു. എങ്ങനെയാ നന്ദാ.. ഞാൻ നിന്നോട് നന്ദി പറയേണ്ടത്..?

കരഞ്ഞു കൊണ്ടവൾ പതം പറഞ്ഞു.

നന്ദു.. പാറുമ്മ എന്റെ സ്വന്തം അമ്മ തന്നെ ആണ്. നീ ഇല്ലെങ്കിൽ ഞാൻ അല്ലെ നോക്കേണ്ടത്. പിന്നെ നിനക്ക് രണ്ടു അച്ഛനമ്മമാരെ കിട്ടിയില്ലേ.. അതൊരു ഭാഗ്യം അല്ലെ.., നമ്മൾക്ക് എല്ലാവർക്കും കൂടി സന്തോഷത്തോടെ ജീവിക്കാടി. ഒന്നിന്റെ പേരിലും നമ്മൾ അവരെ മാറ്റി നിർത്തില്ല.

സന്തോഷതാൽ അവളുടെ കണ്ണുകൾ വിടർന്നു.

നന്ദാ..

മ്മ്..

നന്ദാ…?

എന്താടി..!

ഞാൻ തിരിച്ചു വന്നില്ലായിരുന്നെങ്കിൽ എന്തു ചെയ്തേനെ..? അവനിൽ നിന്നും മാറി ഇരുന്നു കൊണ്ടവൾ ചോദിച്ചു.

ആദി ഒരു നിമിഷം മിണ്ടാതെ ഇരുന്നു.

നീ കൂടെ ഇല്ലായെന്നു എനിക്ക് തോന്നിയിട്ടില്ലടി. നീ ഉണ്ടായിരുന്നതു ഈ നെഞ്ചിൽ ആയിരുന്നു. അവൻ നെഞ്ചിൽ കൈ വച്ചു കൊണ്ടു പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു.

അവൻ എന്തോ പറയാൻ തുടങ്ങും മുന്നേ അവന്റെ ചുണ്ടിൽ അധരങ്ങൾ പതിപ്പിച്ചു കൊണ്ടവൾ അവനെ ഇറുകെ പുണർന്നു. ആദിക്കു ഒരു നിമിഷം വേണ്ടി വന്നു എന്താ നടന്നത് എന്നു അറിയാൻ. അവൻ അവളെ ഇറുകെ പുണർന്നു. അതൊരു ദീർഘ ചുംബനത്തിലേക്കു വഴി മാറി.

ശ്വാസം വിലങ്ങാൻ തുടങ്ങിയപ്പോൾ അവനെ തള്ളി മാറ്റി കൊണ്ടവൾ നെഞ്ചിൽ കൈ വച്ചു ശ്വാസം നേരെ എടുത്തു. ആദി അവളെ കുസൃതി ചിരിയോടെ നോക്കിയിരുന്നു. ഗൗരിയുടെ മുഖം നാണത്താൽ ചുവന്നു. ആദി അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു, നെറുകിൽ ചുംബിച്ചു.

കുളപടവിൽ നിന്നും എഴുന്നേറ്റവൾ പോവാൻ തുടങ്ങുo മുന്നേ.. ആദി അവളെ പിടിച്ചു നെഞ്ചിലേക്ക് ഇട്ടു.

വിട്… നന്ദാ.. ഞാൻ പോട്ടെ..

എവിടെയും പോവുന്നില്ല. രാവ്‌ പുലരും വരെ നമ്മൾ ഇവിടെ ഇരിക്കും.

എനിക്ക് ഉറങ്ങണം.

നമ്മുക്ക് ഇവിടെ കിടക്കാം.
ഗൗരി കണ്ണുമിഴിച്ചവനെ നോക്കി.

അപ്പോ എങ്ങനെ ഉറങ്ങല്ലേ..? അവൻ കുസൃതിയോടെ ചോദിച്ചു.

ദെയ് നന്ദാ.. കളിക്കാതെ, നാളെ കല്യാണം ആണ്.

നീ എന്തൊക്കെ പറഞ്ഞാലും നീ പോവില്ല. ഇത്ര നാളും എന്നെ പറ്റിച്ചില്ലേ.. അതിനു ഉള്ള ശിക്ഷ ആണെന്ന് കൂട്ടിക്കോ.

പറഞ്ഞിട്ട് കാര്യമില്ല എന്നു തോന്നി, അവനെ തള്ളി മാറ്റി കൊണ്ടവൾ പടവിൽ ഇരുന്നു. ആദി അവളുടെ അടുത്ത് വന്നിരുന്നു. അവളെ ചേർത്തു പിടിച്ചു.

ഡീ.. ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി ആയിരുന്നു ഞാൻ കാത്തിരുന്നത്. നിന്നെ പിരിഞ്ഞിരിക്കാൻ കഴിയുന്നില്ല. അവന്റെ കണ്ണുനീർ തുള്ളി അവളുടെ മുഖത്തേക്ക് ഇറ്റ് വീണു, നിള അവനെ ഇറുകെ പുണർന്നു.

നന്ദാ.. സോറി. അവന്റെ മുഖമാക്കെ അവൾ ചുംബനങ്ങൾ കൊണ്ട്‌ മൂടി.

അവനവളേ ഇറുകെ പുണർന്നു.
എത്ര നേരം അങ്ങനെ ഇരുന്നു എന്നു അറിയില്ല.

നന്ദു.. നിനക്ക് എന്തെങ്കിലും ഓർക്കാൻ കഴിയുന്നുണ്ടോ..?

ചില ഓർമ്മകൾ മനസിലേക്ക് വരുന്നുണ്ട്. പക്ഷേ ഒന്നും ക്ലിയർ അല്ല. മനസു കൊണ്ട് എനിക്ക് എല്ലാവരെ അറിയാൻ കഴിയുന്നുണ്ട്. നമ്മുക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമായിരുന്നു അല്ലെ ഇവിടേം.

ഒരിക്കൽ സ്വപനത്തിൽ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ നന്ദേട്ടൻ എന്റെ അരികിൽ വരുമ്പോൾ എന്തോ.. വല്ലാത്ത ഒരു ഫീൽ ആയിരുന്നു.

മ്മ്.

എനിക്ക് നമ്മുടെ ഓർമ്മകൾ എല്ലാം തിരിച്ചു കിട്ടോ.. പ്രതീഷയോടെ അവനെ നോക്കി കൊണ്ടു അവൾ ചോദിച്ചു.

കിട്ടും. ഇനി കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല. ഈ നെഞ്ചോടു ചേർന്ന് എന്നും ഉണ്ടായാൽ മതി. അവളെ ചേർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു.

അവളിൽ പുഞ്ചിരി വിടർന്നു.

പിന്നെയും അവൻ പറയുന്ന ഓരോന്നും അവൾ കേട്ടിരുന്നു, പതിയെ നിദ്രയിലേക്ക് വഴുതി വീണു . അവൾ ഉറങ്ങിയപ്പോൾ അവളെയും എടുത്തു കൊണ്ടവൻ കോവിലകത്തേക്കു നടന്നു.

റൂമിൽ അവളെ കിടത്തി, പുതപ്പു എടുത്തു പുതപ്പിച്ചു, നെറ്റിയിൽ ചുണ്ടുകൾ ചേർത്തു, അവൻ റൂമിനു വെളിയിൽ ഇറങ്ങി.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

പിറ്റേന്ന് ശുഭമൂഹുർത്തിൽ ആദി ഗൗരിയുടെ കഴുത്തിൽ താലി ചാർത്തി. ജീവനും ദേവനും ചേർന്ന് നിളയുടെ കൈ ആദിയുടെ കൈകളിൽ ഏല്പിച്ചു. കോവിലകം വീണ്ടുo സന്തോഷത്താൽ ആറാടി.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഗൗരിയും ആദിയും കാർ സൈഡിൽ ഒതുക്കി ഇറങ്ങി.

എന്തിനാടി സ്വന്തം വീടിന്റെ മതിൽ ചാടുന്നേ.. ഗേറ്റ് തുറന്നു പോയാൽ പോരെ..?

ഗൗരി ആദിയെ കൂർപ്പിച്ചു നോക്കി.

ദെയ് മനുഷ്യ കുനിയുന്നുണ്ടോ..?

ഏഹ്..

നോക്കി നില്കാതെ കുനിയാൻ..

ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കേണ്ട എന്നെ വിളിച്ചു വരുത്തി കൊണ്ടു വന്നു അവളുടെ ഒരു മതിലു ചാട്ടം.ആദി മുകളിലേക്കു നോക്കി പറഞ്ഞു.

അതു കേട്ടു ഗൗരിക്കു ചിരി വന്നു.

ആദി കുനിഞ്ഞു നിന്നു. ഗൗരി പുറത്തു ചവിട്ടി, മതിലിൽ കയറി.

ആദി നടുവിന് കൈ കൊടുത്തു അവളെ തന്നെ നോക്കി നിന്നു.

വേഗം കയറെ.. അവൾ പറഞ്ഞു.

അവളെ ഒന്നു നോക്കിയ ശേഷം അവനു കയറി മതിലിൽ ഇരുന്നു.

താഴേക്കു ചാടി എന്നെ ഇറങ്ങാൻ സഹായിക്ക്.

അവൻ ഇറങ്ങി.
അവളുടെ ഇടുപ്പിൽ പിടിച്ചു അവളെ ഇറക്കി, അവളെ ചേർത്തു നിർത്തി, കണ്ണുകൾ തമ്മിൽ കോർത്തു. അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ മിഴികൾ താഴ്ത്തി. അവനെ തള്ളി.

റൊമാൻസ് ഒക്കെ പിന്നെ. അവൾ നടന്നു.

ഇതുവരെ ഉറങ്ങിയില്ലെ.. മാലിനി അടുത്തേക്ക് വന്നു കൊണ്ടു ചോദിച്ചു.

നമ്മുടെ മോളും ആദിയും മതിലു ചാടിയിട്ടുണ്ട്.

നിങ്ങൾ എന്താ മനുഷ്യ പറയാണെ..

അങ്ങോട്ടു നോക്കടി. ദേവൻ കണ്ണുകൾ കൊണ്ടു ആംഗ്യം കാണിച്ചു.

മാലിനി നോക്കുമ്പോൾ രണ്ടും കൂടെ പമ്മി പമ്മി വരുന്നുണ്ട്.

ഈ പിള്ളേരുടെ ഒരു കാര്യം. ഞാൻ അങ്ങോട്ടു ചെല്ലട്ടേ..

ഇപ്പോ പോവേണ്ട. അവരുടെ പ്ലാൻ അറിയട്ടെ..

മ്മ്.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

തലയിൽ കൂടെ വെള്ളം വീണതും അച്ചു ഞെട്ടി ഉണർന്നു. തനിക്കു മുന്നിൽ ജഗ് മായി നില്കുന്നവളെ കണ്ടു അച്ചു അമ്പരന്ന് നോക്കി.

ഡീ.. നീ അവൻ എഴുന്നേറ്റ് അവൾക്കു പിറകെ ഓടി.

നിള നിൽകാനാ പറഞ്ഞെ..

നികൂലാ.. അവൾ ഉച്ചത്തിൽ പറഞ്ഞു ഓടി.

സ്റ്റായർ ഇറങ്ങി അച്ചു എത്തിയതും അവിടെ മുഴുവൻ ലൈറ്റ് പടർന്നു. വർണ്ണ കടലാസും, ബലൂൺ കൊണ്ടു ഹാൾ ആകെ നിറഞ്ഞിട്ടുണ്ട്.

ഹാപ്പി ബര്ത്ഡേ ഏട്ടാ.. ഗൗരി വന്നു അവനെ കെട്ടിപിടിച്ചു . അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.
അവളെ ചേർത്തു പിടിച്ചു. നെറ്റിയിൽ ഉമ്മ വച്ചു.

അവസാനിച്ചു.