രചന – ഇഷ ജാൻവി
ഓരോന്ന് വന്നു കയറിയില്ല അതിനുമുന്നെ വീട്ടിലുള്ളവർക്ക് ദോഷമായി തുടങ്ങി. അപശകുനം അല്ലാണ്ട് എന്ത്
ഏതോ വയസ്സായ മുത്തശ്ശി അത് പറഞ്ഞു
ഞാൻ അമ്മയെ നോക്കി ഒന്നും മിണ്ടുന്നില്ല.
ഓരോ സൈഡിൽ നിന്നും മുറുമുറുപ്പുകൾ തുടർന്നു കൊണ്ടേയിരുന്നു എത്ര ബോൾഡ് ആയാലും ചില സമയങ്ങളിൽ നമുക്ക് നമ്മളെ തന്നെ നഷ്ടമാവും
ഒന്ന് മിണ്ടാതെ നിൽക്കുന്നുണ്ടോ എല്ലാവരും
അമ്മയുടെ സൗണ്ട് കേട്ടപ്പോഴാണ് ഞാൻ തല ഉയർത്തി നോക്കിയത്.
ഇത്രയും നേരം കലപില ആയിക്കൊണ്ടിരുന്ന സ്ഥലം പെട്ടെന്ന് നിശബദ്ധതയാൽ മൂടപ്പെട്ടു
നിങ്ങളുടെയൊക്കെ മകളുടെയും ചെറുമകളുടെയും പ്രായമല്ലേ അവൾക്ക് ഉള്ളു. മറ്റൊരു വീട്ടിൽ നിന്ന് വന്നു കയറിയതല്ലേയുള്ളൂ.
എന്റെ മകൾക്ക് കാലിന് വയ്യാ എന്ന് എല്ലാർക്കും അറിയാലോ അവള് ശ്രദ്ധിക്കാതെ നടന്നിട്ടുണ്ടാവും അതിന് വന്നു കയറിയ ഈ കുട്ടിയെ എന്തിനാ കുറ്റ പറയുന്നേ. ഇന്നലെ മുതലേ അവള് സന്തോഷത്തിലാണ് ഒന്നും ശ്രദ്ധിക്കാതെയാണ് എല്ലാം ചെയുന്നത് അങ്ങനെ വീണതാവും. പിന്നെ എന്റെ മോള് വീണതിൽ നിങ്ങൾക്കൊന്നും ഒരു വിഷമവും ഉണ്ടാവില്ലെന്ന് എനിക്ക് നന്നായി അറിയാം ഒരാളെ കുറ്റപ്പെടുത്താൻ കിട്ടുന്ന അവസരം വെറുതെ വിടില്ല എന്നും. ഇപ്പൊ ഇവളെ കുറ്റം പറയുന്ന നിങ്ങളോട് എനിക്ക് പുച്ഛം മാത്രമേയുള്ളൂ എന്റെ മോളെ നിങ്ങളൊക്കെ എത്ര വട്ടം ഞൊണ്ടി എന്ന് വിളിച്ചിട്ടുണ്ട് എന്ന് എനിക്ക് നന്നായി അറിയാം. നിങ്ങൾ വിളിക്കുമ്പോൾ അവൾക്കുണ്ടായ വേദനയോളം വരില്ല അവൾക്ക് ഇന്ന് വീണ വേദന അതോണ്ട് ആരും അഭിനയിക്കാൻ നിൽക്കണ്ട.
അമ്മ ഉറച്ച സ്വരത്തോടെ പറഞ്ഞു
ഓ പുതിയ മരുമോളെ കിട്ടുമ്പോഴേക്ക ഇവൾക്ക് നമ്മളെയൊന്നും വേണ്ട അവസാനം മരുമോൾ തന്നെ നിന്നെ പുറത്താക്കാതിരുന്നാൽ മതി
ആദ്യം എന്നെ പറഞ്ഞ മുത്തശ്ശി തന്നെയാണ് അങ്ങനെ പറഞ്ഞത്
അമ്മ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അമ്മയുടെ ഫോൺ റിങ് ചെയ്തു
നിഖിലാണെന്ന് പറഞ്ഞു അമ്മ വേഗം ഫോൺ എടുത്തു
ആണോ മോനെ
സന്തോഷത്തോടെയാണ് അമ്മ ചോദിച്ചത്
അമ്മയുടെ മുഖത്തു സന്തോഷവും സങ്കടവും നിറഞ്ഞു നിൽപ്പുണ്ട്. ഞാനടക്കം എല്ലാവരും അമ്മയെ തന്നെ ഫോക്കസ് ചെയ്തു
അമ്മ ഫോൺ വെച്ചതിനു ശേഷം എന്നെ അടുത്തേക്ക് വിളിച്ചു ചേര്ത്ത നിർത്തി
നേരത്തെ നിങ്ങൾ എന്താ പറഞ്ഞത് ഇവള് അപശകുനമാണെന്നല്ലേ എന്നാ ചെവി തുറന്നു വച്ചു തന്നെ കേട്ടോ എന്റെ മോള് ഈ വീടിന്റെ ഐശ്വര്യം തന്നെയാണ് നിഖിൽ ഇപ്പൊ വിളിച്ചു പറഞ്ഞത് വേറെ ഒന്നുമല്ല എന്റെ മോള് ഗർഭിണിയാണ് അതിന്റെ ക്ഷീണം കാരണം തല കറങ്ങി വീണതാ അവൾക്ക് കുഴപ്പമൊന്നുമില്ല നെറ്റിക്ക് ചെറിയൊരു പൊട്ടൽ അത്രേയുള്ളൂ.
പിന്നെ ആരും ഒന്നും മിണ്ടിയില്ല
മോളെ നിഖിലിന്റെ മുറി മുകളിലാണ് അവിടെ പോയി ഫ്രഷ് ആയിക്കോ. അവിടെ ഒരു ദാവണി വച്ചിട്ടുണ്ട് അത് ഇട്ടോ.മോൾക്ക് ഉടുക്കാൻ അറിയാലോ അല്ലെ.
ആ
നന്ദു ഇതൊക്കെ ഒന്ന് അഴിക്കാൻ സഹായിച്ചു കൊടുക്ക്
അപ്പോഴേക്കും ഒരു ചേച്ചി ചിരിയോടെ എന്റെ അടുത്തേക്ക് വന്നിട്ട് മുകളിലേക്ക് കൂട്ടിയിട്ട് പോയി
എന്താടോ പേടിച്ചു പോയോ
ചെറുതായിട്ട്
ഇതൊക്കെ ഇവിടെ അടുത്തുള്ളവരാണ്. വയസ്സ് ആയവരല്ലേ എന്തൊക്കെയാ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ല താൻ അതൊന്നും കാര്യമാക്കേണ്ട.
☺️☺️
അല്ല എന്നെ മനസ്സിലായോ
ഇല്ലാ
ഞാൻ നന്ദന ദേ ആ കാണുന്ന വീടാണ് എന്റേത്.
ജനലിൽ കൂടെ കാണുന്ന ഒരു വീടിനെ കാണിച്ച ചേച്ചി പറഞ്ഞു
എന്റെ കല്യാണം കഴിഞ്ഞു 5 വർഷമായി ഒരു മോളുണ്ട് പാർവണ എന്ന പാറു.
എന്നിട്ട് മോളെവിടെ
കല്യാണം കഴിഞ്ഞ് ഇവിടെ എത്തുമ്പോഴേക്കും ഉറങ്ങി. പിന്നെ അവളെ അവിടെ ഏട്ടന്റെ അടുത്ത് ഏല്പിച്ചിട്ട് വന്നു. ഇപ്പൊ അച്ഛനും മോളും സുഖമായി ഉറങ്ങുന്നുണ്ടാവും.
അവളെ ഓരോന്നും അഴിക്കാൻ സഹായിക്കുന്നതിന് ഇടയിൽ രണ്ടാളും പെട്ടെന്ന് കൂട്ടായി.
ഇനി താൻ ചെന്ന് ഫ്രഷ് ആയിക്കോ. ഇനി എന്റെ സഹായം ഒന്നും വേണ്ടല്ലോ
താങ്ക് യു ചേച്ചി
ഓ വരവ് വച്ചിരിക്കുന്നു
ഇനി അവര് എന്തേലും പറയുമോ.
ആര്
താഴെയുള്ളവർ
ഏയ്യ് ഇനി ഇവിടുന്ന് പറയില്ല. ഇനി പറയാൻ ഒന്നുമില്ലല്ലോ. വേറെ എവിടെയെങ്കിലും ഇത് പോലെ ഒത്തു കൂടുമ്പോൾ നിന്നെ കുറ്റം പറഞ്ഞോളും
ഒരു ചിരിയോടെ ചേച്ചി പറഞ്ഞു
ആ അവർക്ക് ഒക്കെ ആരെയെങ്കിലും കുറ്റം പറഞ്ഞില്ലെങ്കിൽ സമാധാനം ആവില്ല.
ഹ്മ്മ്
എന്നാ ഞാൻ താഴേക്ക് പോകാം. താൻ ഫ്രഷ് ആയിക്കോ
വലിയ റൂം ഒന്നുമല്ല എന്നാൽ ചെറുതുമല്ല. ഒരു സൈഡിൽ ടേബിൾ അതിൽ ഒരു ഫ്ലവർ വാസ്. പിന്നെ ഷോകേസിൽ ഏട്ടന്റെയും നീലുചേച്ചിയുടെയും ഒരുപാട് ഫോട്ടോസ് അളിയന്റെ കൂടെ നിൽക്കുന്നതുമുണ്ട്. അവരുടെ കല്യാണത്തിന് എടുത്തതാണെന്ന് തോനുന്നു. എല്ലാത്തിലും പഹയന്റെ ചിരി സൂപ്പറാണ്. ആ ചിരി കണ്ടാൽ ആരായാലും വീഴും.
ഒരു ചിരിയോടെ അതൊക്കെ നോക്കി അവള് ഫ്രഷ് ആയിട്ട് വന്നു ക്രീം കളർ പാവാടയും ബ്ലൗസും പിന്നെ ദാവണി കടും നീല കളർ ആയിരുന്നു. അത് നന്നായി ഉടുത്തു. മുടി കുളിപ്പിനിൽ ഇട്ടു. നെറ്റിയിൽ ഒരു പൊട്ടും കണ്ണിൽ നല്ല കട്ടിയിൽ മഷിയും എഴുതി. അപ്പോഴാണ് അവിടെ സിന്ദൂര ചെപ്പ് കണ്ടത് കുളിച്ചിട്ടും ചെറുതായിട്ട് സിന്ധുരം അവിടെയുണ്ട് അത് ഒന്ന് കൂടെ കട്ടിയിൽ വരച്ചു.
ആഹാ പൊളിച്ചു
ആരും നോക്കണ്ട എന്നെ പൊക്കി പറയാൻ എനിക്ക് ആരുടേയും ആവശ്യമില്ല. രണ്ട് മമൂന്നു ഫോട്ടോസ് എടുക്കാം എന്ന് വച്ചപ്പോഴാണ് ഫോൺ കൊണ്ട് വന്നില്ല എന്ന് ഓർമ വന്നത് ആദിയും അജുവും വരുമ്പോൾ കൊണ്ട് വരുമായിരിക്കും.
കണ്ണാടിയിൽ ഒരു തവണ കൂടി നോക്കി ഉറപ്പു വരുത്തുമ്പോഴാണ് ഡോറിൽ മുട്ട് കേട്ടത്.
തുറന്നു നോക്കിയപ്പോൾ ചെറു ചിരിയോടെ നിഖിലേട്ടൻ അകത്തേക്ക് കയറി വന്നു.
ആഹാ താൻ ഫ്രഷ് ആയോ
ഹ്മ്മ് ചേച്ചിക്ക് എങ്ങനെയുണ്ട്
കുഴപ്പമൊന്നുമില്ല റസ്റ്റ് വേണമെന്ന് പറഞ്ഞു
എന്നാ ഞാൻ ചേച്ചിയെ കണ്ടിട്ട് വരാം
അവിടെ നിൽക്കേടോ
എന്താ 🤨🤨
ഞാൻ ഒന്ന് ശെരിക്ക് കാണട്ടെ എന്റെ ഭാര്യേ
ദാ ശെരിക്കും കണ്ടോ
എന്ന് പറഞ്ഞു ഞാൻ അല്പം ദൂരെ മാറി നിന്നു
ഇത്ര ദൂരെ ഒന്നും നിൽക്കണ്ട ഇനി എന്നും എന്നോട് ചേർന്ന് നിന്നാൽ മതി
ഒരു കൈയാൽ അവളെ ചേര്ത്ത നിർത്തി ആ കാതോരം പറഞ്ഞു
അയ്യടാ ഇത്ര അടുത്ത് നിൽക്കാൻ ഒന്നുമായില്ല
അവനെ ഒരു കൈയാൽ മാറ്റി കൊണ്ട് പറഞ്ഞു
എന്തെ
നിങ്ങൾക്ക് പഴയെ കാമുകിയെ മറക്കാൻ കഴിഞ്ഞില്ലല്ലോ അവളെ മറന്നിട്ട മതി എന്നെ ചേര്ത്ത നിർത്തുന്നത്
ഇപ്പൊ എന്റെ മനസ്സിൽ ഒരാൾക്ക് മാത്രമേ സ്ഥാനമുള്ളൂ അവളെ തന്നെയാ ഞാൻ നിറഞ്ഞ മനസ്സോടെ താലി ചാർത്തിയത്
അവളെ വീണ്ടും തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു
ഒരു നിമിഷം രണ്ട് പേരുടെയും കണ്ണുകൾ ഉടക്കി. അവന്റെ നിശ്വാസങ്ങൾ അവളുടെ മുഖത്തു തട്ടിയപ്പോൾ മെല്ലെ ആ കണ്ണുകൾ അടഞ്ഞു അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർന്നു. പിന്നെ രണ്ട് കണ്ണിലും അവന്റെ ചുണ്ടുകൾ മുദ്ര പതിപ്പിച്ചു.
ശ്വാസം പോലും എടുക്കാൻ കഴിയാതെ അവള് ആ നിൽപ്പ് തുടർന്നു.
അവന്റെ ചുണ്ടുകൾ അവളിലേക്ക് അടുക്കാൻ പോയപ്പോഴേക്കും ഡോറിൽ ആരോ ശക്തമായി തട്ടിയിരുന്നു.
അപ്പോഴാണ് രണ്ട് പേരും സ്വബോധത്തിലേക്ക് വന്നത്. അവള് അവന്റെ കൈയിൽ നിന്ന് പിടഞ്ഞു മാറി.
അളിയാ മിത്രയുടെ വീട്ടുകാർ വരാൻ സമയമായി പെട്ടെന്ന് ഫ്രഷ് ആയി രണ്ട് പേരും വാ
ആ ഞങ്ങൾ ഇപ്പൊ വരാം
നിഖിൽ അതിനുള്ള മറുപടി കൊടുത്തു മിത്രയെ ഒന്ന് നോക്കി
അവള് ആകെ ബ്ലഷ് ആയി നിൽക്കുകയാ അത് കണ്ട് അവൻ വീണ്ടും അവളുടെ അടുത്തേക്ക് പോയി
ആമി
മ്മ്
കണ്ണുയർത്തി അവള് ഒന്ന് നോക്കി എന്നിട്ട് വീണ്ടും താഴോട്ടേക്ക് നോക്കി
എന്റെ പുലികുട്ടി തന്നെയാണോ ഇത്
അതിന് അവള് മറുപടിയൊന്നും കൊടുത്തില്ല
അവന്റെ അധരം വീണ്ടും അവളുടെ അധരത്തോടെ ചേരാൻ പോയതും അവള് അവനെ തള്ളി മാറ്റി
അതെ എനിക്കും വിശ്വാസം വരട്ടെ അവളെ മറന്നെന്നു എന്നിട്ട് മതി ഇതൊക്കെ
അവള് ചുണ്ട് കൊട്ടി കൊണ്ട് പറഞ്ഞു
ഞാനും വിചാരിച്ചു നിനക്ക് പെട്ടെന്ന് എന്ത് പറ്റിയെന്നു ഇപ്പോഴാ ഫോമിൽ വന്നത്
ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു
അതിന് പുച്ഛം മാത്രമായിരുന്നു മറുപടി
എന്തായാലും ഈ വേഷത്തിൽ അടിപൊളിയായിട്ടുണ്ട്. ഒരു ആനച്ചന്തം
എന്ന് പറഞ്ഞു അവന ഫ്രഷ് ആകാൻ ഓടി
അവൻ പോയ വഴിയേ നോക്കി ഒന്ന് ചിരിച്ചിട്ട് അവള് മുകളിൽ തന്നെയുള്ള വേറെ ഒരു റൂമിലേക്ക് പോയി
ആ മോള് കുളിച്ചോ. ഈ വേഷം നന്നായി ചേരുന്നുണ്ട്
അമ്മ തലയിൽ തലോടിയിട്ട് പറഞ്ഞു
അമ്മക്ക് ഒന്ന് ചിരിച്ചു കൊടുത്തു. 😊😊
ചേച്ചികുട്ടി ഇപ്പൊ എങ്ങനെയുണ്ട്. ക്ഷീണമുണ്ടോ. നെറ്റിയിൽ വേദനയുണ്ടോ
ഒന്ന് നിർത്തി നിർത്തി ചോദിക്ക് എന്റെ മിത്രേ
😁😁
ഇപ്പൊ ക്ഷീണമൊന്നുമില്ല. നെറ്റിയിൽ ചെറിയ ഒരു വേദനയുണ്ട
എന്നാ നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ താഴേക്ക് പോകാം
മോൾക്ക് കുടിക്കാൻ എന്തെങ്കിലും വേണോ
ഇപ്പൊ ഒന്നും വേണ്ട അമ്മേ
ആ എന്നാ ശെരി
അതും പറഞ്ഞു അമ്മ താഴേക്ക് പോയി
നിനക്ക് വിഷമമായോ ഡി (നീലു)
എന്തിന്
അമ്മ പറഞ്ഞു നേരത്തെ നടന്നതൊക്കെ (നീലു)
വിഷമമായില്ല എന്ന് പറഞ്ഞാൽ കള്ളമായി പോകും പക്ഷെ അമ്മ എന്നെ ചേര്ത്ത നിർത്തി അവരോട് പറഞ്ഞപ്പോൾ വിഷമമൊക്കെ മാറി. I am so happy now.
ആ അത് കേട്ടാൽ മതി. ഇതുപോലത്തെ കുറെയെണ്ണമുണ്ട് നീ അതൊന്നും കാര്യമാക്കേണ്ട. വിട്ടുകളയണം (നീലു)
പിന്ന അല്ല 😜😜
ആഹാ മിത്ര ഇവിടെ ഇരിപ്പുണ്ടോ. നീ അല്ലെ ഇന്നത്തെ താരം എന്നിട്ടാണോ ഇവിടെ നിൽക്കുന്നത്
അത് ഞാൻ ചേച്ചിയെ കാണാൻ വന്നതാ. അല്ല അളിയാ ചിലവ് എപ്പോൾ തരും.
അളിയന്നോ ഏട്ടാന്ന് വിളിക്കെടി
എങ്കിൽ പറ എന്റെ ഏട്ടൻ എപ്പോഴാ എനിക്ക് ചിലവ് തരുന്നേ
ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് പോരെ
മതി കിട്ടിയാൽ മതി 😁😁
ഇവൾക്ക് മാത്രമല്ല എന്റെ അനിയന്മാർക്കും കൊടുക്കണം(നീലു)
ഓ ഇപ്പൊ ഞാൻ പുറത്തായി കണ്ടോ ഏട്ടാ
ഏയ്യ് നീ എങ്ങനെയാ പുറത്താകുക നീ അല്ലെ എന്റെ അനിയത്തികുട്ടി അല്ലെ
കണ്ടോ എന്റെ ഏട്ടനെ എന്നോട് സ്നേഹമുള്ളു
എന്താ ഇവിടെ ഒരു ചർച്ച
നിഖിലേട്ടൻ റൂമിലേക്ക് കയറികൊണ്ട് ചോദിച്ചു
ബ്ലൂ കളർ ഷർട്ടും മുണ്ടുമാണ് വേഷം ഒരു കൈ കൊണ്ട് മുണ്ടിന്റെ അറ്റം പിടിച്ചിട്ടുണ്ട് ഞാൻ നോക്കുന്നത് കണ്ടിട്ട് എന്താ എന്ന് പുരികം പൊക്കി ചോദിച്ചു
ഒന്നുമില്ല എന്ന് തലയാട്ടി
മീശ പിരിച്ചു ചുണ്ട് കടിച്ചു നോക്കി. ഞാൻ പെട്ടെന്ന് നോട്ടം മാറ്റി
ഒന്നുമില്ലടാ ഇവൾക്ക് ചിലവ് വേണമെന്ന് പറയുകയായിരുന്നു
ഓ
നിങ്ങൾ ഇവിടെ നിൽക്കാതെ താഴെ പോയി നിൽക്ക് എല്ലാവരും അന്വേഷിക്കുന്നുണ്ടാവും
ഹ്മ്മ്
മിത്രേ ഇനി പേടിയൊന്നും വേണ്ടാട്ടോ നിന്റെ കൂടെ നിക്കിയേട്ടൻ ഉണ്ടല്ലോ അതോണ്ട് ഇനി ആരും ഒന്നും പറയില്ല (നീലു)
അതിന് നേരത്തെ ആരെങ്കിലും എന്തേലും പറഞ്ഞോ
നിഖിലേട്ടൻ നീലു ചേച്ചിയോട് ചോദിച്ചു വിധു ഏട്ടനും ചേച്ചിയ തന്നെ നോക്കി നിൽക്കുകയാ ഏട്ടനും ഒന്നും അറിഞ്ഞില്ലെന്നു തോനുന്നു
അവരുടെ നോട്ടം കണ്ട് ചേച്ചിക്കും ടെൻഷൻ ആയി പറഞ്ഞു പോയല്ലോ എന്നൊരു ഭാവം പിന്നെ രണ്ടാളുടെയും ദേഷ്യത്തോടെയുള്ള നോട്ടം കണ്ട് അമ്മ പറഞ്ഞതൊക്കെ ചേച്ചി രണ്ടാളോടും പറഞ്ഞു
എന്നിട്ട് നീ അത് കേട്ട് മിണ്ടാതെ നിന്നോ
നിഖിലേട്ടൻ നല്ല ദേഷ്യത്തോടെയാണ് ചോദിച്ചത്
അല്ലതെ പിന്നെ ഞാൻ എന്ത് ചെയ്യാനാ
കുറച്ചു മെല്ലെ പറഞ്ഞു പക്ഷെ അത് കേൾക്കുമെന്ന് എനിക്ക് നന്നായി അറിയാം
ബാക്കി എല്ലാവരോടും പറയാൻ നല്ല നാവുണ്ടല്ലോ പിന്നെ എന്തെ ഒന്നും മിണ്ടാഞ്ഞെ
ഞാൻ ഇപ്പൊ വന്നു കയറിയ പെണ്ണാണ് ആ ഞാൻ എന്താ പറയുക അവരൊക്കെ വയസായ ആൾക്കാരല്ലെ ആ ഒരു ബഹുമാനം എന്തായാലും കൊടുക്കണ്ടേ പിന്നെ അമ്മ പറഞ്ഞല്ലോ
അത് ശെരിയാഡാ അമ്മ നല്ലോണം പറഞ്ഞത് നന്നായി ഇവള് എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ പിന്നെ അത് മതി പരദൂഷണക്കാർക്ക് (വിധു)
എന്നാ ഞങ്ങൾ താഴേക്ക് പോകാം കുറച്ചു കഴിഞ്ഞ് നിങ്ങളും വാ
നിഖിലേട്ടൻ അതും പറഞ്ഞു എന്നെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി സ്റ്റെയർ കേസ് ഇറങ്ങാൻ പോകുമ്പോഴേക്കും ഞാൻ ഏട്ടന്റെ കൈ പിടിച്ചു
എന്താ
ഒന്നും പറയാതെ ഞാൻ ആ കൈയും പിടിച്ചു ഞങ്ങളുടെ റൂമിലേക്ക് പോയി
തുടരും

by