The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മഴ
എന്തുപറ്റി..? ” നിറഞ്ഞൊഴുകിയ കണ്ണുകളോടെ വരുന്ന മീരയെ നോക്കി ജോഷി ചോദിച്ചു. ” ഒന്നുമില്ല ജോഷിച്ചായാ… ” കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പാണ്ഡവർക്കൊപ്പം കാൻറീനിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞു. ” എന്താ മോളേ…? പിന്നെ എന്തിനാ നീ കരഞ്ഞത്..? ” മഹി അവളുടെ ചുമലിൽ കൈ വച്ചു കൊണ്ട് ചോദിച്ചു. മുഖമുയർത്തി അവനെ നോക്കി അവൾ കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങി.
ലഞ്ച് ബ്രേക്കിന് സമയമായപ്പോൾ മീര ധൃതിയിൽ പറഞ്ഞു ബുക്ക് മടക്കി വെച്ചുകൊണ്ട് ദേവിയോട് പറഞ്ഞു. ” വേഗം വാ… അവർ വെയിറ്റ് ചെയ്യുന്നുണ്ടാവും…. ” ” ഞാൻ വരുന്നില്ല… നീ പൊയ്ക്കോ.. ” ദേവി ദേഷ്യത്തോടെ പറഞ്ഞു. ” അതെന്താ വരാത്തത്…? ” ” വരുന്നില്ല അത്രതന്നെ.. ” മാഷേട്ടനുമായി പിണങ്ങിയോ..? ” ‘ നിനക്ക് എന്തൊക്കെ അറിയണം..? നീ ഒന്ന് പോകുന്നുണ്ടോ..? ” മീര ദേവിയുടെ ചുമലിൽ കൈ വച്ചു. ” എന്താ മോളെ.. എന്തുപറ്റി..? കുറച്ചുദിവസമായി നീ ഞങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞു നടക്കുവാണല്ലോ..പറയ്.. എന്താ നിൻറെ പ്രശ്നം…?
ദേവി മീരയുടെ കൈ തട്ടിയെറിഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റ് അലറി “നീയൊന്നു പോകുന്നുണ്ടോ.. നാശം.. മനുഷ്യനെ സ്വസ്ഥമായി ഇരുത്തില്ല….” ക്ലാസ് ഒന്നടങ്കം ഞെട്ടി അവരെ മാറി മാറി നോക്കി.മീരയുടെ കണ്ണുകൾ നിറഞ്ഞു വന്നു. ദേവി എഴുന്നേറ്റ് അവരുടെ പുറകിലെ ബഞ്ചിലെ അശ്വതിക്കൊപ്പം ഇരുന്നു. മീര കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.
മഹി ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ചു. ” ആഹ്.. പോട്ടെ.. അവൾക്ക് എന്തെങ്കിലും സങ്കടം കാണും.. അതാ പെട്ടെന്ന് ദേഷ്യ പെട്ടത്.. നീ വിഷമിക്കാതെ…’ ജോഷി മീരയെ ആശ്വസിപ്പിച്ചു. ” അതല്ലടാ.. വെക്കേഷൻ കഴിഞ്ഞ് വന്നതിനു ശേഷം അവൾ നമ്മളോട് അധികം അടുപ്പം കാണിക്കുന്നില്ലല്ലോ.. എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ..? പ്രിയ അവളുടെ ഉള്ളിലെ സംശയം മറച്ചുവെച്ചില്ല. ” മഹി.. നീ അവളോട് ഒന്ന് സംസാരിക്ക്… ” അക്കു മഹിയോട് പറഞ്ഞു.
“എന്തു സംസാരിക്കാൻ…?കഴിഞ്ഞ കുറേ ദിവസമായി ഞാൻ അവളെ വിളിക്കുന്നു. ഒരു നൂറു വട്ടം വിളിച്ചാലാ ഒന്ന് ഫോൺ എടുക്കുന്നത്.. എടുത്താലോ അറുത്തുമുറിച്ചു പറയും ഇപ്പോൾ സംസാരിക്കാൻ പറ്റില്ല എന്ന്.. അവൾ തന്നെ കോൾ കട്ട് ആക്കുകയും ചെയ്യാം നേരിട്ട് സംസാരിക്കാം എന്ന് വെച്ചാൽ ഒന്ന് മുഖം തരണ്ടേ…?”
“അവൾക്ക് എന്തെങ്കിലും ഒരു ചെറിയ കാര്യം മതിയെടാ പിണങ്ങാൻ.. നീ മയത്തിൽ കാര്യംഒന്ന് അന്വേഷിക്ക്..” ” എനിക്ക് പറ്റില്ല.. ഇനി അവൾക്ക് വേണമെങ്കിൽ ഇങ്ങോട്ട് വന്നു സംസാരിക്കട്ടെ.. ” മഹി അവസാനവാക്കായി പറഞ്ഞു. “നീയും കൂടി ഇങ്ങനെ…….. ” അക്കു മുഴുമിപ്പിക്കും മുന്നേ കുട്ടൻ പറഞ്ഞു തുടങ്ങി. “അവനെ തെറ്റ് പറയണ്ടടാ.. ക്രിസ്മസിന്റെ തലേന്ന് മഹിക്ക് ആക്സിഡൻറ് ആയ കാര്യം അറിയിച്ചിട്ടും ഒന്ന് അന്വേഷിക്കാത്തവളാണ്…..” ” ആക്സിഡന്റോ……? മീര ഞെട്ടി മഹിയെ നോക്കി.
” എന്താ മാഷേട്ടാ….? എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ..? എന്തെങ്കിലും പറ്റിയോ? അവൾ അവന്റെ മുഖത്തും കയ്യിലും ഒക്കെ തൊട്ടുകൊണ്ട് ചോദിച്ചു. ‘എൻറെ പൊന്നുമോളെ.. ഒരു കാറ് വന്ന ബൈക്കിൽ ഒന്ന് തട്ടി വണ്ടി മറിഞ്ഞു. അതിനാണ് ഈ കിടന്ന് പെരുപ്പിക്കുന്നത്..” “എന്തെങ്കിലും പറ്റിയോ..?” അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. ” ഒന്നും പറ്റിയില്ലടാ.. എങ്കിൽ പിന്നെ ഞാൻ ഇവിടെ ഇരിക്കുമോ..? ” അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
” പിന്നെ കാലിൻറെ………. “കുട്ടൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും മഹി അവനെ കണ്ണുകാണിച്ചു. ആ സമയത്താണ് ദേവി കാൻറീനിലേക്ക് കയറി വന്നത്. അവരെ കണ്ടതും അവൾ തിരികെ പോകാൻ തുടങ്ങി. പക്ഷേ ഇതിനോടകം അക്കു അവളെ കണ്ടിരുന്നു. ” ദേവി…. ” അവൻ വിളിച്ചു. അവൾ തിരിഞ്ഞു നോക്കി. ” നീ എന്താ പോകുന്നത്…? ഇവിടെ വാ..” “വേണ്ട… പാണ്ഡവർക്ക് പാഞ്ചാലി ഉണ്ടല്ലോ.. പ്രത്യേകിച്ചും ഭീമസേനന്.. ഇനി എൻറെ ആവശ്യമില്ല…” മീരയ്ക്ക് നേർക്ക് നോട്ടം എറിഞ്ഞു പറഞ്ഞ വാക്കുകൾ അവസാനിപ്പിച്ചപ്പോഴേക്കും മഹിക്ക് നേരെ മിഴികൾ എത്തിനിന്നു.
” നിർത്തടി…. ” എന്ന് ഉറക്കെ പറഞ്ഞു ജോഷി മുഷ്ടിചുരുട്ടി ഡിസ്ക് ഇടിച്ചു കൊണ്ട് എഴുന്നേറ്റു. അപ്പോഴേക്കും മഹിയുടെ വലംകൈ ദേവിയുടെ ഇടതു കവിളിൽ പതിഞ്ഞിരുന്നു. ഒരു നിമിഷം എല്ലാവരും സ്തബ്ധരായി നിന്നു. ദേവി കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി. ദേവിയുടെ വാക്കുകളിൽ പകച്ചു നിൽക്കുകയായിരുന്നു മറ്റെല്ലാവരും. ഒരിക്കലും അവളിൽ നിന്നും ഇത്തരം ഒരു വാക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല.
പ്രിയയുടെ കരം മീരയുടെ ചുമലിൽ പതിച്ചപ്പോൾ അവൾ പ്രിയയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കാന്റീനിലുണ്ടായിരുന്ന മറ്റു കുട്ടികളുടെ എല്ലാം ശ്രദ്ധ തങ്ങളിൽ ആണെന്ന് മനസ്സിലായപ്പോൾ കുട്ടൻറെ ശാസന നിറഞ്ഞ നോട്ടം എല്ലാവരും എത്തി. അതോടെ അവരൊക്കെ അവരുടെ കാര്യങ്ങളിൽ മുഴുകാൻ തുടങ്ങി.
പിന്നീട് ദേവി ഇവരിൽ നിന്നും പൂർണമായി ഒഴിഞ്ഞു നടന്നു മുഴുവൻ സമയവും അശ്വതിക്കൊപ്പം ചിലവഴിച്ചു. അവളുടെ ഈ പെരുമാറ്റം ഏറെ തകർത്തത് മീരയെ ആണ്. അവർക്കിടയിലെ പ്രശ്നങ്ങൾ ക്ലാസിലും മുറുമുറുപ്പുകൾ ഉണ്ടാക്കിയിരുന്നു. മീരയെ കുറിച്ചുള്ള ദേവിയുടെ വാക്കുകൾ ജോഷിയിലും അലോരസം ഉണ്ടാക്കിയിരുന്നു. പ്രിയയും കുട്ടനും അക്കവും ദേവിയുടെ മാറ്റത്തിന് പിന്നിലെ കാരണം അന്വേഷിച്ചു നടന്നു. മഹിക്കു ദേഷ്യം ഉണ്ടായിരുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ അവളുടെ മാറ്റത്തിന് പിന്നിൽ ശക്തമായ കാരണമുണ്ടെന്ന് അവൻ വിശ്വസിച്ചിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം ബൈക്ക് പാർക്ക് ചെയ്തു തിരികെ വരുമ്പോഴാണ് ദേവിയെ ഒരു ചെറുപ്പക്കാരൻ ബൈക്കിൽ കൊണ്ടുവരുന്നത് മഹിയും കുട്ടനും കണ്ടത്. ” മഹി.. ആരാ അത്..? പലപ്രാവശ്യമായി ഞാൻ കാണുന്നു… ” അവരിൽ നിന്നും കണ്ണെടുക്കാതെ കുട്ടൻ ചോദിച്ചു. ” അറിയില്ലെടാ… ഞാനും ഒന്നുരണ്ടുവട്ടം കണ്ടിരുന്നു. അവൾക്ക് അറിയുന്ന ആരെങ്കിലും ആവും എന്നാണ് കരുതിയിരുന്നത്. പക്ഷേ എനിക്ക് അവനെ അങ്ങോട്ട് പിടിക്കുന്നില്ല…” മഹി അവരുടെ അരികിലേക്ക് നടന്നു ഒപ്പം കുട്ടനും.
എന്നാൽ തിരിഞ്ഞുനിന്ന് ആ ചെറുപ്പക്കാരനോട് സംസാരിക്കുകയായിരുന്ന ദേവി മഹിയും കുട്ടനെയും കണ്ടിരുന്നില്ല. ” വിനു ഞാൻ പോയ്ക്കോട്ടെ ക്ലാസ്സ് തുടങ്ങാറായി…” ദേവി ദയനീയമായി ആ ചെറുപ്പക്കാരനോട് പറഞ്ഞു. “മ്മ്മ്മ്….” അവളുടെ അഴകളവുകൾ നോക്കിക്കൊണ്ട് അവൻ മൂളിയതും ബൈക്കിലിരുന്ന അവൻറെ നെഞ്ചിലേക്ക് മഹി ആഞ്ഞു ചവിട്ടിയതും ഒരുമിച്ചായിരുന്നു. ” പന്ന #@&*# മോനേ.. നിൻറെ പുഴുത്ത കണ്ണുകൊണ്ട് ഇനി എൻറെ പെണ്ണിനെ നോക്കിയാൽ ഉണ്ടല്ലോ…. ”
മഹി ദേവിയുടെ കൈപിടിച്ച് തന്നോട് ചേർത്തുനിർത്തി. ഒരു നിമിഷത്തിൽ വിനു പതറിപ്പോയി എങ്കിലും വീറോടെ ചാടിയെഴുന്നേറ്റു പുച്ഛത്തോടെ മഹിയെ നോക്കി ചിരിച്ചു. ” നിൻറെ പെണ്ണോ…? ” വിനു ദേവിയെ നോക്കി ചോദിച്ചു. മഹി മറുപടി പറയും മുന്നേ അവൻറെ കൈ ദേവി തട്ടിയെറിഞ്ഞു വിനുവിന്റെ ഒപ്പം വന്നുനിന്നു. ഒരക്ഷരം മിണ്ടാതെ…. മഹിയെ ഒന്ന് നോക്കാതെ…
മഹി ഞെട്ടി അവളെ നോക്കി. ഭൂമി തലകീഴായി മറിയും പോലെ തോന്നി. അവൻറെ കണ്ണുകൾ നിറഞ്ഞു. ഹൃദയത്തിൽ പച്ചിരുമ്പ് തുളഞ്ഞു കയറിയത് പോലെ തോന്നി അവന്.. ” ടീ…. ” കുട്ടൻ അവൾക്ക് നേരെ ചെന്നതും മഹി വലം കൈയ്യാൽ അവനെ തടഞ്ഞു. അവൻ അവളെ തന്നെ ഉറ്റുനോക്കി. ഒരു നോട്ടം കൊണ്ടുപോലും അവൾ കടാക്ഷിച്ചു ഇല്ല.. പിന്നെ ഒരക്ഷരം മിണ്ടാതെ അവൻ ബൈക്ക് എടുത്ത് കോളേജിന് പുറത്തേക്ക് പോയി.