18/04/2026

ഹരിനന്ദനം : ഭാഗം 27

രചന – ഇഷ ജാൻവി

ചന്ത നോക്കി നടക്കുമ്പോഴാണ് ആരോ നന്ദേ ന്ന് വിളിക്കുന്നത് കേട്ടെ….. ഇയാളോ ഇയാൾ എന്താ ഇവിടെ ഒരു ആത്മഗതം പറഞ്ഞതാ പക്ഷേ അവൻ പറഞ്ഞത് കേട്ടപ്പോൾ ആണ് മനസിലായത് ആത്മഗതം കുറച്ച് ഉച്ചത്തിൽ ആയി പോയി എന്ന….. അത് എന്താ നന്ദേ എനിക്ക് ഇവിടെ വന്നൂടെ….. അല്ല ഞാൻ പെട്ടെന്ന് കണ്ടപ്പോൾ….. ഹോ anyway nice to meet u nandha once more….. തന്നെ ഞാൻ ഇവിടെ പ്രതീക്ഷിച്ചതേ ഇല്ലാട്ടോ….. അത് എന്താ ആകാശ് എനിക്ക് ഇവിടെ വന്നൂടെ ഒന്നുമില്ലെങ്കിലും ഇത് എന്റെ നാട് അല്ലേ….. Ya right ബട്ട്‌ ഇന്ന് വർക്കിംഗ്‌ ഡേ അല്ലേ ഹരി അങ്ങനെ ലീവ് ഒന്നും കൊടുക്കാറില്ല എന്ന കേട്ടിട്ടുണ്ട്….. അയ്യോ ആരാ പറഞ്ഞെ ഈ മണ്ടത്തരം ഹരി സാർ അത്യാവശ്യ കാര്യത്തിനൊക്കെ ലീവ് തരാറുണ്ട്….. After all he is very frndly….. ഇവൻ ആരാണ് എന്റെ ഹരി ഏട്ടനെ കുറിച് പറയാൻ ഹ്മ്മ് 😏😏😏….. ഹേയ് ഞാൻ അങ്ങനെ പറഞ്ഞത് അല്ല ലീവ് it….. നന്ദ താൻ ഒറ്റക്ക് ആണോ വന്നത്…..

അല്ല ദേ ഇവരൊക്കെ എന്റെ കൂടെ വന്നവർ ആണ്….. ഞാൻ എല്ലാവരെയും കാണിച്ചു കൊടുത്തു എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട് കാരണം അവർക്ക് ഒന്നും ഇവനെ പരിചയം ഇല്ലല്ലോ….. അച്ഛാ ഇത് ആകാശ് കൊച്ചിയിലെ ഒരു കമ്പനിയിലെ എം ഡി ആണ്….. അച്ഛനും മാമൻമാരും അവനു കൈ കൊടുത്ത് പരിചയപെട്ടു….. അച്ഛാ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് നിങ്ങളെ എല്ലാവരെയും ഇവിടെ വച്ച് കണ്ടത് കൊണ്ട് ചോദിക്കുന്നത് ആണ് നിങ്ങളുടെ വീട്ടിൽ വരാൻ ഇരിക്കുകയായിരുന്നു ഞാൻ ഇത് പറഞ്ഞിട്ട് അവൻ എന്നെ നോക്കി….. എന്റെ കണ്ണാ ഇവൻ ഇത് എന്തൊക്കെയാ ഈ പറയുന്നേ ഇവന് വട്ടായോ….. എന്താ മോനെ….. അത് അച്ഛാ അച്ഛന്റെ ഈ മോളെ എനിക്ക് ഇഷ്ടം ആണ് ഞാൻ കെട്ടിക്കോട്ടേ ഇവളെ….. എന്റെ കർത്താവെ ഇവൻ ഇത് എന്തിനുള്ള പുറപ്പാട് ആണ് ഇവൻ എന്നെ കൊലക്ക് കൊടുത്തേ അടങ്ങു ഇപ്പൊ എല്ലാവരുടെയും നോട്ടം എന്റെ നേർക്കാനെ…..

അത് മോനെ ഞാൻ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് മോൻ നല്ലൊരു വ്യക്തി ആയത് കൊണ്ട് ആണ് എന്നോട് നേരിട്ട് ചോദിച്ചത് പക്ഷേ ഞങ്ങൾ അവളെ നാട്ടിലെ ഒരാളേ കൊണ്ട് മാത്രമേ വിവാഹം കഴിച് കൊടുക്കൂ കാരണം അവളെ ഇത്രയും ദൂരം പിരിഞ്ഞിരിക്കാൻ ആർക്കും കഴിയില്ല നാട്ടിൽ തന്നെ ആകുമ്പോൾ ഇവൾ അടുത്ത തന്നെ ഉണ്ടല്ലോ എന്നൊരു ആശ്വാസം ആണ് മോന് എന്നോട് ദേഷ്യം ഒന്നും തോന്നരുത്….. അയ്യോ അച്ഛാ ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ സോറി അച്ഛാ എന്ന വിളിച്ചതിന്….. അയ്യോ അതിന് എന്തിനാ മോൻ സോറി പറയുന്നേ മോൻ അച്ഛാ എന്ന തന്നെ വിളിച്ചോ ഇവളുടെ ഫ്രണ്ട്സ് എന്നെ അങ്ങനെയാ വിളിക്കുന്നെ….. അച്ഛൻ പറഞ്ഞതിൽ എനിക്ക് ഒരു ദേഷ്യവും ഇല്ലാ ട്ടോ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അച്ഛൻ അച്ഛന്റെയും എന്നാ ശെരി അച്ഛാ വീണ്ടും എവിടെയെങ്കിലും വച്ച് കാണാം….. ആയിക്കോട്ടെ….. അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് എല്ലാവരോടും യാത്ര പറഞ്ഞു പോയി…..

നന്ദേ സത്യം പറഞ്ഞോ നീ വിളിച്ചിട്ട് അല്ലേ അവൻ വന്നത് എന്ന മാമൻ ചോദിച്ചു….. പിന്നെ ഇവനെയൊക്കെ ഞാൻ എന്തിനാ വിളിച്ചു വരുത്തുന്നത്….. നേരത്തെ അവൻ പറഞ്ഞത് നീയും കേട്ടത് അല്ലേ അതിന് തന്നെ….. ഉയ്യോ ഞാൻ ഒന്നും ആരോടും പറഞ്ഞില്ല എനിക്ക് അതിന്റെ ആവശ്യവും ഇല്ലാ….. പിന്നെ എങ്ങനെയാ അവൻ ഇവിടെ വന്നത് അതും ഇന്ന് തന്നെ….. അത് അവനോട് ചോദിക്കേണ്ടി വരും അല്ലാതെ എന്നോട് ചോദിച്ചിട്ട് കാര്യമില്ല….. 😏😏😏 ഞാൻ പിന്നെ ആരോടും ഒന്നും മിണ്ടാതെ വണ്ടിയിൽ പോയി ഇരുന്നു എന്തൊക്കെ വാങ്ങണം എന്ന കരുതിയത് ആണ് എല്ലാം നശിപ്പിച്ചില്ലേ ആ തെണ്ടി….. കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവരും വന്ന വണ്ടീൽ കേറാൻ തുടങ്ങി എന്റെ അടുത്ത വലിയ മാമൻ വന്ന ഇരുന്നു….. നേരത്തെ എന്നെ അങ്ങനെ ഒക്കെ പറഞ്ഞത് അല്ലേ അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാൻ പോയില്ല….. മാമന്റെ നന്ദുട്ടി പിണക്കത്തിൽ ആണൊ….. ഞാൻ ആരുടേയും നന്ദുട്ടി ഒന്നും അല്ല….. ആര് പറഞ്ഞു അല്ല എന്ന നീ ഈ മാമന്റെ കാന്താരി നന്ദുട്ടി അല്ലേ….. ഞാൻ ഒന്നും മിണ്ടാൻ പോയില്ല പുറത്തെ കാഴച്ചകളിൽ കണ്ണും നട്ടിരുന്നു…..

മാമൻ എന്നെ വിളിച്ചു കൊണ്ടിരുന്നു….. ഓ നന്ദുട്ടി പിണക്കത്തിൽ ആയ സ്ഥിതിക്ക് ഈ ജിമിക്കി കമ്മൽ ഞാൻ ആർക്ക് കൊടുക്കും….. അവസാനം മാമൻ എന്റെ വീക്നെസ്സിൽ തന്നെ കേറി പിടിച്ചു കാരണം ഈ ജിമിക്കി കമ്മൽ എനിക്ക് ഭയകര ഇഷ്ടം ആണ് എന്തോ അതിനോട് ഒരു പ്രതേക തരം crase ആണ്….. ജിമിക്കി കമ്മൽ ആയതുകൊണ്ട് ഞാൻ അധികം ഡിമാൻഡ് കളിക്കാൻ പോയില്ല….. മാമൻ എനിക്കായി വാങ്ങിയത് അല്ലേ അതുകൊണ്ട് ഇനി ആർക്കും കൊടുക്കണ്ട എനിക്ക് തന്നെ തന്നാൽ മതി….. അയ്യോ ഞാൻ ഇത് എന്റെ നന്ദുട്ടിക്ക് വേണ്ടി വാങ്ങിയതാ….. മാമന്റെ നന്ദുട്ടി ഞാൻ അല്ലേ….. നേരത്തെ അല്ലാന്ന് ആരോ പറയുന്നത് കേട്ടു….. ഓ അത് അസൂയക്കാർ പറയുന്നതാ മാമൻ അതൊന്നും കാര്യം ആക്കേണ്ട എന്റെ ജിമിക്കി കമ്മൽ ഇങ് തന്നേക്ക് എന്ന പറഞ്ഞു മാമന്റെ കയ്യിൽ ഉണ്ടായിരുന്ന കമ്മൽ ഞാൻ വാങ്ങിച്ചു….. വണ്ടി സ്റ്റോപ്പ്‌ ചെയ്തത് snake പാർക്കിൽ ആണ് അവിടുന്ന് ടികെറ്റ് എടുത്ത് അകത്തേക്ക് കയറി….. ശനിയാഴ്ച ആയതുകൊണ്ട് തിരക്ക് ഉണ്ടായിരുന്നു അങ്ങനെ കുറെ പാമ്പിനെയും കുരങ്ങിനെയും ഒക്കെ കണ്ടു പിന്നെ ഓരോ ഐസ് ക്രീം കഴിച്ചു…..

അവിടുന്ന് നേരെ കോഫീ ഹൌസിൽ പോയി അടിപൊളി ചിക്കൻ ബിരിയാണി കഴിച്ചു ഈ കോഫീ housile ബിരിയാണിക്ക് പ്രതേക ടേസ്റ്റ് ആണ്….. ഞാൻ ഫുഡ് കഴിച് വേഗം എഴുന്നേറ്റ് പുറത്തേക്ക് പോയി അവിടെ ഉള്ള ബെഞ്ചിൽ പോയി ഇരുന്നു….. അച്ഛൻ ആകാശിനോട്‌ പറഞ്ഞതായിരുന്നു എന്റെ മനസ്സ് നിറയെ അച്ഛൻ ഹരി ഏട്ടനേയും സ്വീകരിക്കില്ല എന്ന ഉറപ്പായി ഹരി ഏട്ടനും കൊച്ചിയിൽ ആണല്ലോ എന്റെ സ്വപ്‌നങ്ങൾ മണ്ണിട്ട മൂടെണ്ടി വരുമോ മറക്കാൻ ശ്രമിക്കുന്തോറും അടുക്കുകയാണല്ലോ എന്റെ കണ്ണാ നി തന്നെ പരിഹാരം കണ്ടെത്തി തരണേ….. നന്ദേ നീ ഇവിടെ കിടന്ന് ഉറങ്ങുകയാണോ നിന്റെ ഫോൺ എവിടെ….. എന്റെ ബാഗിൽ ഉണ്ട്….. എങ്കിൽ അതൊന്ന് എടുത്ത് നോക്കിയേ….. എന്റെ കണ്ണാ 45 മിസ്സ്‌ കോൾ….. ആഹാ വണ്ടര്ഫുള് അജു ചേട്ടൻ എന്നെ വിളിച്ചിരുന്നു നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന പറഞ്ഞു….. എന്റെ ഫോൺ സൈലന്റിൽ ആയിരുന്നു…..

എന്തോ അത്യാവശ്യ കാര്യം ഉണ്ട് നിന്നോട് പെട്ടെന്ന് തന്നെ അജു ചേട്ടനെ വിളിക്കാൻ പറഞ്ഞിരുന്നു….. ആ….. എന്റെ കണ്ണാ ഇതിൽ അജു ഉണ്ണി സിനു എല്ലാവരും വിളിച്ചിട്ടുണ്ട്ല്ലോ അയ്യോ ഹരി ഏട്ടന്റെ കോളും ഉണ്ട് ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ….. ഏയ്യ് എന്ത് പ്രശ്നം ഞാൻ എന്തിനാ വെറുതെ ആലോചിച്ച ടെൻഷൻ അടിക്കുന്നെ വിളിച്ചു ചോദിച്ചാൽ പോരെ….. ആദ്യം ആരെയാ വിളിക്കുക അജുവിനെ വിളിക്കണോ അതോ ഹരി ഏട്ടനെയോ….. ഹരി ഏട്ടനെ വിളിച്ചു നോക്കാം കമ്പനിയിലേ എന്തെങ്കിലും ചോദിക്കാൻ ആണെങ്കിലോ….. ഹലോ ഹ……. നീ ഇത് എവിടെ പോയി ഇരിക്കുകയായിരുന്നു എത്ര സമയം ആയി വിളിക്കുന്ന വിളിച്ചാൽ കിട്ടാൻ അല്ലേ നീയൊക്കെ പിന്നെ എന്തിനാ ഫോൺ കൊണ്ട് നടക്കുന്നത അത്യാവശ്യത്തിന് വിളിക്കുമ്പോൾ ഫോൺ എടുക്കാൻ കഴിയില്ല….. എന്റെ കണ്ണാ ഇത് എന്താ ഇപ്പൊ സംഭവം ആള് ഫുൾ കലിപ്പിൽ ആണല്ലോ എന്നെ ഒന്നും പറയാൻ സമ്മതിക്കുന്നില്ല….. ഡീ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ….. ആ ആ ഉണ്ട് സർ….. എന്ത് ഉണ്ടെന്ന്….. നീ എവിടെയാ അന്ന് ഞാൻ തന്ന ഫയൽ വച്ചത്….. അത് സാറിന്റെ ടേബിളിൽ തന്നെ വച്ചിരുന്നു…..

എന്നിട്ട് ടേബിളിൽ ഒന്നും കാണുന്നില്ലല്ലോ ഞാൻ നിന്നോട് പറഞ്ഞത് അല്ലേ ആ ഫയൽ അത്രക്ക് ഇമ്പോര്ടന്റ്റ്‌ ആണെന്ന് ആ ഫയൽ എനിക്ക് നാളെ മോർണിംഗ് പ്രേസേന്റ് ചെയ്യേണ്ടത് ആണ് കോടികളുടെ ബിസിനസ് ആണ് നീ ഒരാൾ കാരണം നഷ്ടപ്പെടാൻ പോകുന്നത് ഇനി നീ ഇവിടെ വരേണ്ട കേട്ടല്ലോ u r fired നീ ഇപ്പൊ എന്റെ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ നിന്റെ മുഖത്തു എന്റെ കൈ പതിഞ്ഞെനെ ആ ഫയൽ നിനക്ക് തരുമ്പോൾ ഞാൻ പറഞ്ഞത് അല്ലേ അത് എനിക്ക് വളരെ ഇമ്പോര്ടന്റ്റ്‌ ആണെന്ന് സൂക്ഷിച്ചു വെക്കണം എന്ന എന്നിട്ട് അത് തന്നെ കൊണ്ട് പോയി കളഞ്ഞിട്ടു വന്നിന….. സാർ ഞാൻ….. I dont want any explanation and ഇനി നിന്നെ എന്റെ മുന്നിൽ കണ്ടുപോകരുത് ഗുഡ് ബൈ….. ഈശ്വര ഞാൻ എന്താ ഇപ്പൊ ചെയ്യാ സാർ എന്നോട് പറഞ്ഞത് ആണ് ഇമ്പോര്ടന്റ്റ്‌ ഫയൽ ആണെന്നൊക്കെ ഞാൻ അത് lockeril വെക്കാൻ പോകുമ്പോൾ എനിക്ക് ഒരു കോൾ വന്ന അതിനുശേഷം ഞാൻ അത് എടുത്ത് വെക്കാനും മറന്നു ഇനി എന്താ ചെയ്യാ….. അജു കാളിങ് ഈശ്വര അജു ഇനി എന്തിനാവോ വിളിക്കുന്നെ….. ഡീ പുല്ലേ നീ എവിടെ പോയി കിടക്കുവാ എത്ര സമയം ആയി വിളിക്കുന്നു…..

സൈലന്റിൽ ആയിരുന്നു….. നീ എവിടെയാ സാറിന്റെ ഫയൽ കൊണ്ട് വച്ചത് അത് കാണുന്നില്ല പോലും ഏതോ വലിയ ബിസിനസിന്റെ ഫയൽ ആണ് പോലും അത് സാർ ഓഫീസിൽ കിടന്ന് എല്ലാവരെയും പൊരിക്കുന്നുണ്ട്….. ടാ ഞാൻ അത് ടേബിളിൽ വച്ചത് ആണ്….. അത്രയും ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള ഫയൽ ടേബിളിൽ ആണോ വെക്കുന്നത് നിനക്ക് അത് lokeril വച്ചാൽ പോരെ….. അത് ഞാൻ മറന്നു പോയി….. ഇനി പറഞ്ഞിട്ട് എന്താ കാര്യം സാർ നിന്നെ വിളിച്ചിരുന്നോ….. ഹ്മ്മ്….. സാർ പറഞ്ഞതൊക്കെ ഞാൻ അവനോട് പറഞ്ഞു….. ടാ നമുക്ക് ഇപ്പൊ തന്നെ പോകണം….. എവിടേക്ക് കൊച്ചിക്ക്….. ഇത്രയും കേട്ടിട്ട് നിനക്ക് ഇപ്പ്പോ തന്നെ പോകണോ….. ആ പോകണം നീ ഉണ്ണിയെയും സിനുവിനെയും വിളിച്ചു പറ 5 മണിയുടെ ട്രെയിനിൽ പോകാം….. അവിടെ രാവിലെ 6 മണി ആകുമ്പോഴേക്കും എത്തില്ലേ നി ട്രെയിൻ ടികെറ്റ് ബുക്ക്‌ ചെയ്യണം എന്നിട്ട് വേഗം സ്റ്റേഷനിലേക്ക് വാ….. ഡീ പോകണോ….. പിന്നെ നിന്നോട് മലയാളത്തിൽ അല്ലേ തെണ്ടി ഞാൻ പറഞ്ഞത്….. ആ എന്നാ ശെരി….. അച്ഛനോടും മാമൻമാരോടും പെട്ടെന്ന് തന്നെ പോകണം എന്ന പറഞ്ഞു കാര്യം ഒന്നും പറഞ്ഞില്ല എല്ലാവരും പോകണ്ട എന്ന പറയുന്നുണ്ട് പക്ഷേ പോകാതിരിക്കാൻ പറ്റില്ലല്ലോ….. വീട്ടിൽ പോയി ഫ്രഷ് ആയി എല്ലാ സാധനവും എടുത്ത് നേരെ സ്റ്റേഷനിലേക്ക് പോയി…..

അപ്പോഴേക്കും അവിടെ എന്റെ ചങ്ക്‌സ് എത്തിയിട്ടുണ്ട് എല്ലവരുടെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്….. ട്രെയിനിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത എന്നെ കാണുമ്പോൾ സാർ എങ്ങനെ react ചെയ്യും എന്ന ആണ് പക്ഷേ പോകാതിരിക്കാൻ എനിക്ക് കഴിയില്ല എന്റെ നിരപരാധിത്വം എനിക്ക് തെളിയിക്കണ്ടെ….. ട്രെയിനിൽ ഉറങ്ങാൻ പോലും എനിക്ക് സാധിച്ചില്ല ഞാൻ മാത്രം അല്ല എന്റെ ചങ്ക്‌സും ഉറങ്ങീട്ടില്ല എല്ലാവരും നല്ല ടെൻഷനിൽ ആണ്….. ട്രെയിൻ ഇറങ്ങി ഞാൻ നേരെ പോയത് സാറിന്റെ വീട്ടിലേക്ക് ആണ് അവരോട് അവരുടെ ഫ്ലാറ്റിൽ പോയിക്കോ എന്ന ഞാൻ പറഞ്ഞു ആദ്യം അവര് പോകാൻ കൂട്ടാക്കിയിൽ പിന്നെ ഞാൻ ഉന്തി തള്ളി വിട്ടു….. എന്ത് പ്രശ്നം ആയാലും ഞാൻ ഒറ്റക്ക് മതി വെറുതെ എന്തിനാ അവരുടെ ജോലി ഞാൻ ആയിട്ട് കളയുന്നെ….. സാറിന്റെ വീട്ടിൽ എത്തിയിട്ട് കാളിങ് ബെൽ അടിക്കുമ്പോ എന്റെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു പക്ഷേ ഏക ആശ്വാസം സാർ ആയിരിക്കില്ല വാതിൽ തുറക്കുക എന്നുള്ളത് ആണ് ഈ സമയം ആന്റി ആയിരിക്കും തുറക്കുക….. പക്ഷേ എന്റെ പ്രതീക്ഷകൾ ഒക്കെ തെറ്റിച്ചു കൊണ്ട് വാതിൽ തുറന്നത് സാർ ആയിരുന്നു…..

ഡീ നിന്നോട് ഞാൻ പറഞ്ഞത് അല്ലേ എന്റെ കണ്മുന്നിൽ കണ്ടു പോകരുതെന്ന് പിന്നെ എന്തിനാടി ഇങ്ങോട്ടേക്കു കെട്ടി എടുത്തത്….. ഹരി ഏട്ടാ എനിക്ക് പറയാനുള്ളത് കൂടെ ഒന്ന് കേൾക്ക….. എനിക്ക് ഒന്നും കേൾക്കേണ്ട….. ഹരി ഏട്ടാ പ്ലീസ്….. ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്….. ഹരി ഏട്ടാ അത്രക്ക് വെറുത്തു പോയോ എന്നെ….. അതിനു മറുപടി പറയാതെ ഹരി ഏട്ടൻ തിരിഞ്ഞു നിന്നു ഞാൻ ഹരി ഏട്ടന്റെ മുന്നിൽ പോയി നിന്നു….. ഹരി ഏട്ടാ സത്യമായിട്ടും ഞാൻ ആ ഫയൽ ടേബിളിൽ വച്ചിരുന്നു….. എന്നിട്ട് പിന്നെ അത് എവിടെ പോകാനാ….. അത് തന്നെയാ എനിക്കും മനസിലാകാതെ….. എന്നെ ഹരി ഏട്ടൻ രൂക്ഷമായി ഒന്ന് നോക്കി….. നന്ദന i dont want to hear any explanation U r fired from the job and get lost….. തുടരും……….