രചന – മഞ്ജിമ സുധി (അനു)
“ആഞ്ഞോ…..????? പുതിയ അറിവാണല്ലോ….???? കുടിച്ചതും പോരാ ന്യായീകരിക്കുന്നത് കേട്ടില്ലേ….????
ഗുഡ് ഫോർ ഹെൽത്ത് ആണത്രേ…!!!!! കോന്തൻ……!!!! അത്രയ്ക്ക് നല്ലേയാണെങ്കിൽ ബിയർ ബോട്ടിൽ കെട്ടിപ്പിടിച്ചു കിടന്നോ എന്നെ കെട്ടിപിടിക്കാൻ വരണ്ട……!!!
ഞാൻ പോവാ……!!!!!”
“ഹ.. അനൂ….ഡീ….. പോവല്ലേ….????ഛെ……!!!!!ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ….!!!!”
പുതപ്പും തലയണയും എടുത്ത് പുറത്തേക്കിറങ്ങവെ ബെഡിൽ മലർന്ന് കിടന്ന് സിദ്ധു വീണ്ടും വീണ്ടും എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു…
ഗുഡ് ഫോർ ഹെൽത്ത് ആണത്രേ ഹാർട്ടിനും നല്ലതാണ് പോലും,,, കോന്തൻ കണാരൻ…..!!!! ഹെൽത്തും ഹാർട്ടും ബിയറും കെട്ടിപ്പിടിച്ചു അവിടെ കിടന്നോട്ടെ….
മനസ്സിൽ പിറുപിറുത്തു കൊണ്ട് ഞാൻ താഴെയുള്ള നിമ്മിയുടെ റൂമിലേക്ക് നടന്നു….. മുട്ടിയതും അവള് ഉറക്ക ചടവോടെ വാതിൽ തുറന്നു……
“എന്താ ഏട്ടത്തി…….????”
തല ചൊറിഞ്ഞ് മുഷിച്ചിലോടെ നിമ്മി ചോദിച്ചത് കേട്ട് ഞാൻ അകത്തേക്ക് തള്ളി കയറി ബെഡിലേക്ക് നടന്നു….
“ഒന്നുല്ല….!!!! വാ കിടക്കാ….”
ഇടിച്ചു കയറി തലയണ ബെഡിലേക്ക് ഇട്ട് ഞാൻ പറഞ്ഞത് കേട്ട് നിമ്മി വാ പൊളിച്ചു അന്തം വിട്ട് അവിടെ തന്നെ നിന്ന് എന്നെ കുറച്ഛ് നേരം നോക്കി…. ഞാൻ ബെഡോക്കെ ഒന്നൂടെ തട്ടി കുടഞ്ഞ് വിരിച്ഛ് തലയണയൊക്കെ വെച്ച് കിടക്കാൻ നോക്കിയപ്പഴും അവള് അങ്ങനെ നിന്നു…..
“എന്താ…????”
ഞാൻ ദേഷ്യത്തോടെ ചോദിച്ചതും അവള് ഒന്നുല്ല ന്ന അർത്ഥത്തിൽ ചുമൽ കൂച്ചി വന്ന് കിടന്നു… അപ്പഴാണ് എനിക്ക് അപ്പുന്റെ കാര്യം ഓർമ വന്നത്….. ഞെട്ടി പിടഞ്ഞ് എണീറ്റ് ചുറ്റും നോക്കി സൈഡ് ചരിഞ്ഞ് കിടക്കുന്ന നിമ്മിയെ ചടപ്പോടെ നോക്കി…
“അല്ലാ,,,,,, അപ്പു എവിടെ……???? അയ്യോ ഞാൻ പെട്ടെന്ന് കേറി വന്നപ്പോ ശ്രദ്ധിച്ചില്ല,,, ഞാൻ വന്ന് കിടന്നുണ്ടാണോ അവൻ വരാത്തത്….???”
നിമ്മിയെ നോക്കി ആകാംഷയോടെ ഞാൻ ചോദിച്ചതും അവള് ഒന്നൂടെ ബെഡിലേക്ക് അമർന്ന് കിടന്ന് പുതപ്പ് വലിച്ഛ് പുതച്ചു….
“ഏയ്….. ഇന്ന് ഇനി വരില്ല….. ഏട്ടത്തി
ധൈര്യയിട്ട് കിടന്നോ….!! ഏട്ടത്തിയെ പോലെ റൂമിന് ഇറങ്ങി പോകാനൊന്നും എന്നെ കൊണ്ട് വയ്യ….അതോണ്ട് അപ്പുനെ ഞാൻ പിടിച്ച് പുറത്താക്കി…!!!! കുടിക്കാൻ കമ്പനി പോയവരൊക്കെ റൂമിന് പുറത്ത്…. ഏട്ടത്തി കിടന്നോ നാളെ രാവിലെ നേരത്തേ എണീക്കാൻ ഉള്ളതല്ലേ…!!!!”
ഒരു കൂസലും ഇല്ലാതെ നല്ലോണം പുതച്ച് മൂടി കൊണ്ട് നിമ്മി പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു….. പറ്റിയ നാത്തൂൻ…..!!!! അജുന്റെയും അവസ്‌ഥ ഇത് തന്നെ ആവും…. ആമി പിടിച്ച് പുറത്താക്കി കാണില്ല…. സേതു ഉള്ളതോണ്ട് നിലത്ത് കിടക്കുന്നുണ്ടാവും അജു.. അങ്ങനെ തന്നെ വേണം…..!!!!
എന്നെ കെട്ടിപ്പിടിച്ചു ചേർന്ന കിടക്കുന്ന നിമ്മിയെ കെട്ടിപ്പിടിച്ച് കൊണ്ട് ഞാനും കിടന്നു….
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കുടിച്ചിട്ടും അവളെ കാണാതെ, കെട്ടിപ്പിടിക്കാതെ ഉറങ്ങാൻ പോയിട്ട് കണ്ണടയ്ക്കാൻ പോലും പറ്റുന്നില്ലല്ലോ…. ഛെ…..!!!!! കുറേനേരം കൂടി തിരിഞ്ഞും മറിഞ്ഞും കമിഴ്ന്നും കണ്ണടച്ചും കിടന്നെങ്കിലും ഉറക്കം മാത്രം വന്നില്ല… ഒരു നടക്ക് പോവില്ലെന്ന് തോന്നിയതും പുതപ്പെടുത് തല വഴി പുതയ്ച്ഛ് മൂടി ഞാൻ മെല്ലെ റൂമിന് ഇറങ്ങി…
ഇവള് എങ്ങോട്ടാവും പോയിട്ടുണ്ടാവാ…??? വീട്ടിലെ സകല റൂമും കയറി ഇറങ്ങേണ്ടി വരുമോ….???? ആമിയുടെ റൂമിന്റെ മുന്നിൽ എത്തി നിന്ന് വാതിൽ പയ്യെ തുറന്നു… മോശാണ് ന്നാലും വേറെ നിവൃത്തിയില്ല അതോണ്ടാണ്…!!! ആമിയും സേതുവും ബെഡിലും അജു നിലത്തും കിടക്കുന്നത് കണ്ട് ചിരി വന്നെങ്കിലും അനു ഇല്ലാത്തത്തിൽ ഞാൻ ആശ്വസിച്ചു…. ഇനി അമ്മന്റെ കൂടെയോ മറ്റോ ആവോ…???
വരുന്ന വഴിക്ക് വെറുതെ താഴേക്ക് നോക്കിയപ്പോ സെറ്റിൽ കിടന്നുറങ്ങുന്ന അപ്പുനെ കണ്ടതും അവള് നിമ്മിന്റെ റൂമിൽ കാണുമെന്ന പ്രതീക്ഷയോടെ ഞാൻ താഴേക്കിറങ്ങി ഒച്ചയുണ്ടാക്കാതെ പതുകെ റൂമിലേക്ക് നടന്നു…. ആരെങ്കിലും കണ്ടാ കള്ളന്നാ ന്നും വിചാരിച്ഛ് തല്ല് ഉറപ്പാ…
കാൽ ഞാൻ പറയുന്നെടുത്തേക്ക് ഒന്നും അല്ല പോണത്… കണ്ണ് ആണെങ്കിൽ ഇരുട്ടിൽ കാണുന്നു ഇല്ല…. കുടിച്ചതോണ്ടാണോ ന്ന് അറിയില്ല മൊത്തത്തിൽ ഒരു മങ്ങൽ…. ഒരു വിധം നടന്ന് നിമ്മീന്റെ റൂമിന്റെ മുന്നിൽ എത്തി… ഭാഗ്യം ഡോർ ലോക്ക് ആക്കിട്ടില്ല…. നല്ല അനിയത്തി…!!! അല്ലെങ്കിലും നിമ്മി സ്നേഹമുള്ളവളാ…!!!!
പതിയെ ചെന്ന് നിമ്മിയുടെ സൈഡിൽ ഇരുന്ന് പതിയെ തട്ടി വിളിച്ചു….. ഉറക്കപ്രാന്തി എണീക്കുന്നും ഇല്ലല്ലോ….??? കുറേ വിളിച്ചപ്പോ ഉറക്ക ചടവോടെ അവള് കണ്ണ് തുറന്ന് എന്നെ കണ്ട് പേടിച്ഛ് വലിയ വായ്യിൽ ആർക്കാൻ നോക്കിയതും ഞാൻ വേഗം വാ പൊത്തിപ്പിടിച്ചു….
എല്ലാം ഇപ്പൊ കൈവിട്ട് പോയേനെ…….!!!!
“ഉച്ചയുണ്ടാക്കി എല്ലാരേയും ഉണർത്തല്ലേ കുരുപ്പേ… ഇത് ഞാനാ…!!!”
തലയിൽ നിന്ന് പുതപ്പ് മാറ്റി ഞാൻ പറഞ്ഞതും നിമ്മി ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു….
“അമ്മേ…..!!!
നട്ട പാതിരായ്ക്ക് മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിയതാണോ…???”
മുഷിച്ചിലോടെ അവള് ചോദിച്ചത് കേട്ട് ഞാൻ അവളെ നോക്കി ചിരിയോടെ കെഞ്ചി….
“ഏട്ടന്റെ പൊന്നല്ലേ,,,, മോള് മുകളിലെ ഞങ്ങളെ റൂമിൽ പോയി കിടന്നോ പ്ലീസ്….??”
“ഒന്ന് പോയേ ഏട്ടാ… എനിക്കൊന്നും വയ്യ….പോയേ…!!!”
“അങ്ങനെ പറയല്ലേടീ മുത്തേ… പ്ലീസ്….”
ഞാൻ വീണ്ടും ദയനീയമായി കെഞ്ചിയതും അവള് എണീറ്റ് ഇരുന്ന് തല ചൊറിഞ്ഞു….
“ഇങ്ങള് ഭാര്യേനെയും ഭർത്താവിനേയും കൊണ്ട് വല്യ ശല്യാണല്ലോ…??? ഒന്ന് ഉറങ്ങി വന്നപ്പോ ഏട്ടത്തി വിളിച്ചു… ഇപ്പോ ദേ ഏട്ടനും… ഉറങ്ങാനും സമ്മതിക്കൂല്ല രണ്ടും….!!!”
ഉറക്കച്ചടവോടെ എന്നെ കുറേ ചീത്ത വിളിച്ഛ് മൂടി പുതച്ഛ് അവള് പോയതും ഞാൻ ഡോർ അടച്ചു അവളോട് ചേർന്ന് കിടന്നു…. നിമ്മി ആണെന്ന് കരുതിയാകണം അവള് എന്റെ നേരെ തിരിഞ്ഞു കെട്ടിപ്പിടിച്ചു കിടന്നു…. അവളെ നോക്കി ചിരിച്ചോണ്ട് നെറുകയിൽ ചുംബിച്ചു അവളെ കെട്ടിപ്പിടിച്ചു ഞാനും ഉറക്കത്തിലേക്ക് വീണു……
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
“ഓഹ്… ആ കുന്തം ഒന്ന് ഓഫാക്ക് നിമ്മീ…!!!!”
അലാറം സോങ് കേട്ട് മുഷിച്ചിലോടെ ഞാൻ പറഞ്ഞു…. കുറച്ഛ് കഴിഞ്ഞ് വീണ്ടും അടിക്കുന്നത് കേട്ട് ഉറക്ക് മുറിഞ്ഞതിന്റെ ദേഷ്യത്തിൽ മുഖം ചുളുക്കി ഞാൻ കണ്ണ് തുറന്നതും ബെഡിൽ എന്റെ ഇടത്തേ സൈഡിൽ എന്നെ നോക്കി എന്നോട് ചേർന്ന് തലയ്ക്ക് കൈകൊണ്ട് കുത്ത് കൊടുത്തു കിടക്കുന്ന സിദ്ധുനെ കണ്ട് ഞാൻ ഞെട്ടിപ്പോയി…. ആശ്ചര്യത്തോടെ ഞാൻ റൂം ചുറ്റി ഒന്ന് നോക്കി….
“നോക്കണ്ട….!!!! നിമ്മിന്റെ റൂം തന്നെയാ… രാത്രി തന്നെ ഞാൻ അവളെ നമ്മുടെ റൂമിലേക്ക് തട്ടി… ഞാൻ ഉള്ളപ്പോ നീ എന്തിനാ വേറെ ഒരാളെ കെട്ടിപ്പിടിച്ചു ബുദ്ധിമുട്ടിപ്പിക്കുന്നത്….??? അതോണ്ടാ വന്ന് കിടന്നത്….!!!!!”
എന്റെ താടി പിടിച്ച് കുലുക്കി കൊഞ്ചിച്ചോണ്ട് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ദേഷ്യത്തോടെ കൈ തട്ടിമാറ്റി എണീറ്റ് പോകാൻ നോക്കിയെങ്കിലും സിദ്ധു അവിടെ തന്നെ എന്നെ പിടിച്ച് കിടത്തിച്ചു……
“വിട്ട് എനിക്ക് പോണം….!!”
അവന്റെ മുഖത്തേക്ക് നോക്കാതെ നേരെ നോക്കി ഞാൻ ദേഷ്യത്തോടെ പറഞ്ഞു….
“ഹ.. അങ്ങനെ അങ്ങു പോവല്ലോ അനൂ… നമ്മുക്ക് കുറച്ചു നേരം സ്നേഹിച്ചിട്ട് പോകാ….!!!!”
അവൻ പറഞ്ഞത് കേട്ട് ഞാൻ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി…
“തമാശ കാണിക്കാതെ വിട്ട് സിദ്ധു…. എനിക്ക് പോണം…. സമയം ഇപ്പൊ തന്നെ വൈകി….!!!”
അവനെ തള്ളിമാറ്റി ഞാൻ എണീക്കാൻ നോക്കിയതും സിദ്ധു വീണ്ടും എന്നെ അവിടെ കിടത്തിച്ചത് കണ്ട് ഞാൻ രൂക്ഷമായി അവനെ നോക്കി….
“രാധു പ്ലീസ് ഡീ….. ആം സോറി…. എപ്പഴെങ്കിലും അല്ലേ എന്നും കുടിക്കാറില്ലല്ലോ……..???”
“ഹോ.അയ്യോ.. ഇനി എന്നും കുടിച്ചോ.. ഗുഡ് ഫോർ ഹെൽത്തല്ലേ….???ഹാർട്ടിനും വളരെ നല്ലതാന്നല്ല ഈയിടെ ആരോ പറഞ്ഞത്….
കുടിച്ചോ…. നല്ലോണം കുടിച്ചോ….. ഞാൻ ഒന്നും പറയുന്നില്ല…..”
~~~~~~~~~~~~~~~~~~~~~~~~~~~
നാവിൽ ഏത് ഗുളികൻ കയറിയ നേരത്തണാവോ ഹെൽത്തിന്റെയും ഹാർട്ടിന്റെയും കാര്യം പറയാൻ തോന്നിയത്….. അനു ആണെങ്കിൽ അതിൽ പിടിച്ചു തൂങ്ങാണല്ലോ….???ഞാൻ ദയനീയമായി അവളെ നോക്കിയെങ്കിലും അവള് ദേഷ്യത്തോടെ മുഖം സൈഡിലേക്ക് വെട്ടിച്ചു കിടന്നു…..
“സോറി….. !!!!!!
ഞാൻ അപ്പഴത്തെ ആ ഹാങിൽ പറഞ്ഞു പോയതാ രാധൂ….. നീ അതിൽ പിടിച്ച് തൂങ്ങല്ലേ…. പ്ലീസ്……!!!!
നല്ലൊരു ദിവസം ആയിട്ട് നീ ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കല്ലേ…… നല്ല അനൂസല്ലേ…..?? കോന്തന്റെ പൊട്ടിക്കാളി അല്ലേ….???? എന്റെ രാധുവല്ലേ…പ്ലീസ്…..??”
അവളെ നോക്കി ദയനീയമായി ഞാൻ കെഞ്ചിയതും അനു ആഹ് ന്ന് മൂളി വീണ്ടും എണീറ്റ് പോകാൻ നോക്കിയെങ്കിലും ഞാൻ പിടിച്ച് കിടത്തി…. അനു സംശയത്തോടെ എന്നെ നോക്കിയതും മീശ പിരിച്ഛ് അവളെ മുഖമാക്കേ കണ്ണുഴിഞ്ഞ് ചിരിയോടെ അവളുടെ അധരങ്ങളിലേക്ക് ചുണ്ട് അടുപ്പിച്ഛതും ശക്തിയോടെ അവളെന്നെ സൈഡിലേക്ക് വേഗത്തിൽ തള്ളി മാറ്റി എണീറ്റ് നിന്നു…..
“ഹോ…… എന്തൊരു സ്‌മെല്ലാ ന്റെ കൃഷ്ണാ……!!!!
സത്യം പറ മനുഷ്യാ….. ഇന്നലെ വേറെ എന്തൊക്കെ കുടിച്ഛ് നിങ്ങള്…..??? ഏഹ്ഹ്…??? വായ നാറീട്ട് വയ്യാ….!!! ബോധം പോവാഞ്ഞത് ന്റെ ഭാഗ്യം….. ബിയർ മാത്രം കഴിച്ചാൽ ഇങ്ങനെ ഇത്രയ്ക്ക് രൂക്ഷമായ സ്മെൽണ്ടാവോ……????
എനിക്ക് അറിയാം…. ഇന്നലെ കൂട്ടത്തിൽ കൂടി കണ്ണിൽ കണ്ടത് മുഴുവൻ കഴിച്ചും കുടിച്ചും കാണും കോന്തൻ…..???? നാല് കാലിൽ അല്ലേ രാത്രി റൂമിൽ കയറി വന്നത്……???? ഛെ………!!!!!!”
ഇത്രയും പറഞ്ഞു ഉറഞ്ഞു തുള്ളി അനു റൂമീന്ന് ഇറങ്ങി പോക്കുന്നത് നോക്കി ഞാൻ തലയിൽ കൈ വെച്ചു……
ഹോ ഡാർക്ക്….!!!! എല്ലാം ഒരു വിധം പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടുന്നത് ആയിരുന്നു…… സിദ്ധു,,,,,,,നീയായിട്ട് തന്നെയൊക്കെ നശിപ്പിച്ചു…..!!!!!
ഇപ്പോ കിസ് ചെയ്യാൻ പോവണ്ട വല്ല കാര്യവുണ്ടായിരുന്നോ…???? അതും പല്ല് തേക്കാതെ…..!!!! ഇതാണ് കാർണർന്മാർ പറയുന്നത് രണ്ട് നേരം ബ്രഷ് ചെയ്യണം ന്ന്….
ഒരു സംശയത്തിന്റെ പുറത്ത് ഞാൻ വെറുതെ കയ്യിലേക്ക് നിശ്വസിച്ഛ് സ്മെൽ ചെയ്തു…..ഹൂ…….ന്റെ അമ്മേ….. എന്തോന്നായിത്…!!!!! അവന്മാർ വല്ല കൂതറ ബ്രാൻഡ് ആവും വാങ്ങിയത്,,, അവളെ പറഞ്ഞിട്ടും കാര്യം ഇല്ല…..
പല്ല് തേച്ച് ഫ്രഷ് ആയി ഒന്നൂടെ അവളുടെ അടുത്തേക്ക് പോയി നോക്കാ….. അവള് എന്നെ കൊല്ലാതിരുന്നാൽ മതിയായിരുന്നു…..!!!!!
അനു ഇറങ്ങി പോന്നതിന്റെ പുറക്കെ തന്നെ ഞാനും റൂമിന് അകതളത്തിലേക്ക് ഇറങ്ങി നിന്നു…. അപ്പുന്റെ മേലേക്ക് ടവൽ എറിഞ്ഞ്, അവന് പറയാനുള്ളത് കേൾക്കാതെ റൂമിലേക്ക് തിരിച്ഛ് നടക്കുന്ന നിമ്മിയെ നോക്കി ടവൽ തലയിലൂടെ ഇട്ട് മുകളിലേക്ക് നോക്കി കൈ മലർത്തി സോഫയിൽ ഇരിക്കുന്ന അപ്പൂനെ കാണേ ഞാൻ അറിയാതെ ചിരിച്ഛ് പോയി….. പാവം….!!!! നിമ്മി അമ്പിനും വില്ലിനും അടുക്കുന്നില്ലന്ന് തോന്നുന്നു…. അവള് ദേഷ്യത്തോടെ റൂമിലേക്ക് കയറിയതും ഞാൻ മെല്ലെ ചെന്ന് അവന്റെ അടുത്തിരുന്നു…..
“ഗു….ഡ് മോർണിംഗ് അളിയാ……!!!!”
അപ്പു എന്നെ ദയനീയമായി നോക്കി ചിരിച്ചോണ്ട് ടവൽ തോളിലേക്ക് ഇട്ടു ….
“ബാഡ് മോർണിംഗ് അളിയാ….!!!!പെങ്ങൾ ഇവിടുന്ന് ഉറഞ്ഞു തുള്ളി പോയത് കണ്ടും,,,,, ഇങ്ങനെ വിഷ് ചെയ്യാൻ തോന്നിയല്ലോ തൃപ്തിയായി അളിയാ…. തൃപ്തിയായി…….!!!!
നിങ്ങൾക്ക് കമ്പനി തന്നേള്ളൂ, കുടിച്ചിട്ടില്ല ന്ന് പറഞ്ഞിട്ട് വിശ്വാസിക്കുന്നില്ല….!!!!
ഇന്നലെ രാത്രി അവളെന്നെ ഈ മഞ്ഞത് സോഫയിൽ കിടത്തി,,,,, അറിയോ….??? ഒരു പുതപ്പ് പോലും തന്നില്ല ഏട്ടാ…..!!!”
ദയനീയമായി എന്നെ നോക്കി ചുണ്ട് പിളർത്തി കൊച്ഛ് കുഞ്ഞിനെ പോലെ അപ്പു വിതുമ്പിയത് കണ്ട് ഞാൻ ചിരിയോടെ അവന്റെ അടുത്ത് പോയിരുന്നു….
“ശോ പാവം…..!!!!
അതിനൊക്കെ എന്റെ ഭാര്യ……!!!!
ഞാൻ ഒന്ന് കെട്ടിപ്പിടിച്ഛ് സോറി പറഞ്ഞപ്പോ തന്നെ അവള് തണുത്തു…. ഭാര്യാന്നൊക്കെ പറഞ്ഞാൽ അങ്ങനെ വേണം….!!!!”
ഞാൻ ഗമയിൽ പറഞ്ഞ് തീർന്നതും അവൻ എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചോണ്ട് തലയാട്ടി….
” അതേ…അതെ….. ഭാര്യയായാൽ അങ്ങനെ തന്നെ വേണം…..!!!!!
വെറുതെ തളളല്ലേ ഏട്ടാ……
ഇന്നലെ രാത്രി ഏട്ടത്തി പുതപ്പും തലയണയും എടുത്ത് ഇറങ്ങി വരുന്നതും, കുറച്ച് കഴിഞ്ഞ് അളിയൻ പൂച്ചയെപ്പോലെ പമ്മി പമ്മി വരുന്നതുമൊക്കെ ഞാൻ കണ്ടിരുന്നു…!!!! മാത്രവുമല്ല,,, ഇന്ന് രാവിലെ ഏട്ടത്തി നല്ല ഫോമിൽ എണീറ്റ് പോകുന്നതും കണ്ടായിരുന്നു……!!!”
അവൻ പറഞ്ഞത് കേട്ട് സൈക്കിൾ നിന്ന് വീണ് പോലെ ഞാൻ അവനെ നോക്കി ഇളിച്ഛ് കാട്ടി….
“കണ്ടായിരുന്നുല്ലേ…..????”
“നല്ലോണം…. നല്ല വൃത്തിയായിട്ട്…. തണുത്തിട്ട് ഇന്നലെ രാത്രി ഉറക്കം വന്നില്ലായിരുന്നു…..!!!!
അപ്പൊ പിന്നെ എങ്ങനാ കാര്യങ്ങൾ,,,, കുളിക്കാൻ പോകല്ലേ…..???? നിമ്മി ഒന്നുല്ലങ്കിലും ടവലെങ്കിലും എടുത്തോണ്ട് തന്നു… നേരത്തേയുള്ള ഏട്ടത്തിയുടെ പോക്ക് കണ്ടിട്ട് അതുപോലും കിട്ടുമെന്ന് തോന്നുന്നില്ല….
അതോണ്ട് അളിയൻ ചെന്ന് ടവൽ എടുത്തിട്ട് വാ,,, ഞാൻ വൈറ്റ് ചെയ്യാ…!!!”
അപ്പു എന്നെ നല്ലോണമൊന്ന് ഇരുത്തി പറഞ്ഞത് കേട്ട് ചമ്മി നാറിയൊരു ചിരി ചിരിച്ഛ് റൂമിൽ ചെന്ന് ടവൽ എടുത്ത് ഞങ്ങൾ കുളിക്കാൻ ഇറങ്ങി….. വേഗം കുളിച്ചു ഡ്രസൊക്കെ മാറ്റി കല്യാണചെക്കന്റെ റൂമിലേക്ക് ചെന്നു….. ഞങ്ങൾ പുരുഷകേസരിക്കൾ എല്ലാം ഡാർക്ക് ബ്ലൂ കുർത്തയും ഗോൾഡൻ കര മുണ്ടുമാണ് വേഷം….. സ്ത്രീ ജനങ്ങൾക്ക് പ്രത്യേകിച്ച് ഡ്രസ് കോഡോന്നും ഇല്ലന്ന് തോന്നുന്നു… ആരും ഒന്നും പറഞ്ഞ് കേട്ടിരുന്നില്ല…!!!!
അവനെ റെഡിയാക്കി കൂടെ ഞങ്ങളും റെഡിയായി കുറേ ഫോട്ടോഷൂട്ടും സെൽഫിയുമൊക്കെ എടുത്ത് അമ്പലത്തിലേക്ക് ഇറങ്ങാൻ ഹാളിലേക്ക് വന്നപ്പോ ഒരു ഈച്ചപ്പോലും ഇല്ലായിരുന്നു വീട്ടിൽ…. വധുവും വരനും ഞങ്ങളെ കൂട്ടത്തിൽ നിന്ന് തന്നെ ആയതോണ്ട് ബാക്കിയുള്ളവരൊക്കെ നേരത്തെ മീനൂന്റെ വീട്ടിലേക്ക് പോയന്ന് വെല്യച്ഛൻ പറഞ്ഞു….
രാവിലെ കണ്ടതാ സഹധർമ്മിണിയെ…. അതും ഹൈ ഡിഗ്രി ടെംപറേച്ചറിൽ…. പിന്നെ കണ്ടിട്ടില്ല….!!!!
ആഹ്,,,,എവിടെയാണോ എന്തോ….???
കുടുംബക്ഷേത്രത്തിലെ കല്യാണമണ്ഡപത്തിൽ വെച്ചാണ് കല്യാണവും ഫുഡും ബാക്കി പരിപാടിക്കളുമൊക്കെ….. നാട്ടുക്കാരോടൊക്കെ അമ്പലത്തിലേക്ക് എത്തിക്കോളാന്നാണ് പറഞ്ഞത്…
ഞാനും അനന്തനും കിച്ചുവും അപ്പുവും അജുവും കൂടി അവന്റെ കാറിൽ ഇറങ്ങാൻ സമയമായപ്പോ അമ്പലത്തിലേക്ക് വിട്ടു…… അജു ഒഴിക്കെ ഞങ്ങളെല്ലാരും ക്ഷേത്രത്തിൽ തൊഴുത് എത്തിയപ്പോഴേക്കും ഹാളിൽ നാട്ടുകാരും വീട്ടുകാരും ഒക്കെ അണിന്നിരന്നിരുന്നു…
തുടരും……

by