രചന : കാർത്തിക ശ്രീ
പിറ്റേന്ന് പുലർച്ചെ ലിനു തിരുവനന്തപുരത്തേക്ക് തിരിച്ചു… തനുവും വിക്കിയും കമ്പനിയിലേക്കും.. ഋതുവിനെ മായയുടെ വീട്ടിൽ കൊണ്ടുവിട്ട് കമ്പനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് റിച്ചു.”ഋതു.. റെഡിയായില്ലേ??””ആ.. വരുന്നു… ”
“വേഗം വാ.. പിന്നെ അത്യാവശ്യത്തിനുള്ളത് എടുത്താൽ മതി.. ബാക്കി ഞങ്ങൾ വരുമ്പോൾ കൊണ്ടുവന്നോളാം..””ആ.. വേണ്ടത് ഞാൻ തനുവിനോട് പറഞ്ഞിട്ടുണ്ട്..””മ്മ്.. നീ ഇങ്ങുവാ..”
“എന്താടാ??””ഇന്ന് ടെൻഷൻ വേണ്ടാട്ടോ.. നാളെ വൈകുന്നേരത്തിനുള്ളിൽ ഞങ്ങൾ അവിടെ ഉണ്ടാകും.. ഇച്ചായനും… എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം… “”വിളിക്കാം..ഞാൻ ഓക്കേ ആണ്.. ”
“അത് മതി.. പിന്നെ മറ്റന്നാൾ ചേതന്റെ പ്രോഗ്രാം ഉണ്ട്.. നിന്റേത് കഴിഞ്ഞിട്ടാണെന്നു കേട്ടു.. എന്തായാലും നീ നേരിട്ടെ പറ്റു.. നിനക്ക് ചുറ്റും ഞങ്ങൾ ഉണ്ടാകും.. ഒരു പേടിയും വേണ്ട.. ഇത് ഇപ്പോൾ പറഞ്ഞത് നാളെ ചിലപ്പോൾ എല്ലാത്തിരക്കിനിടയിലും പറയാൻ പറ്റിയെന്നു വരില്ല.. അതുകൊണ്ടാണ്..””മനസിലായി എന്റെ റിച്ചു.. കൂടെ നിങ്ങൾ ഉണ്ടാകുമ്പോൾ എന്തിനാടോ പേടി.. ഇനി ഒന്നും പറയണ്ട.. നമുക്ക് ഇറങ്ങാം..””ആ.. ഡോർ അടച്ചിട്ടു വാ.”ഋതുവിനെ മായയുടെ വീട്ടിൽ കൊണ്ട് വിട്ട് അധികം വൈകാതെ അവൻ കമ്പനിയിലേക്ക് തിരിച്ചു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
തിരുവനന്തപുരത്തേക്ക് പോകാൻ റെഡിയാകുകയാണ് ചേതൻ.. അലക്സും നിവേദും കൂടെ ഉണ്ട്…”ഈ പ്രൊജക്റ്റിലൂടെ നമുക്ക് ലിസ്റ്റിനുമായി നല്ലൊരു ബന്ധം സ്ഥാപിക്കണം..””ശരിയാണ് അലക്സ് .. അങ്ങനെ ആയാൽ നമ്മുടെ കമ്പനിക്കും ലാഭമാണ്..””നല്ല രീതിയിൽ ആ പത്തു വില്ലകൾ തീർത്തുകൊടുത്താൽ നമുക്ക് കിട്ടുന്ന ലാഭം വളരെ വലുതാണ്.കൂടെ നമ്മുടെ കമ്പനിയുടെ പേരും ഉയരും..”- അലക്സ്”ഇൻവെസ്റ്റ്മെന്റ് അവർ തന്നെ ചെയ്യുന്നത് കൊണ്ട് നമുക്ക് സാമ്പത്തികമായി റിസ്കും ഇല്ല..”- നിവേദ്”എന്തായാലും ആ ദേവക്ക് ഒരു പണിയും ഈ ഡീലിലൂടെ കൊടുക്കണമെങ്കിലും ആദ്യം ലിസ്റ്റിനുമായി ഒരു നല്ല ബന്ധമാണ് വേണ്ടത്…””ശരിയാണ്.. ഫ്ലൈറ്റിനു സമയമായി.. വേഗം ഇറങ്ങാം”-നിവേദ്കൂടുതൽ പറയാതെ മൂന്നുപേരും എയർപോർട്ടിലേക്ക് തിരിച്ചു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഉച്ചക്ക് മൂന്നു മണിക്കുള്ള ബിസിനസ് മീറ്റിംഗിൽ കൃത്യസമയത്തു തന്നെ അവർ മൂന്നു പേരും എത്തി.. ചേതൻ മാത്രമാണ് മീറ്റിങ് റൂമിലേക്ക് കയറിയത്… ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും ലിസ്റ്റിനും ഒപ്പം മാത്യുവും മീറ്റിംഗ് റൂമിലേക്ക് വന്നു..”ഹായ്.. ഞാൻ ചേതൻ മാധവ്””ഹായ്.. ലിസ്റ്റിൻ മാത്യു..””ലിസ്റ്റിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്..പരിചയപ്പെടാൻ പറ്റിയതിൽ സന്തോഷം..”ചേതന്റെ ഓരോ വാക്കുകളും ലിസ്റ്റിനിൽ ദേഷ്യം നിറക്കുന്നുണ്ടെങ്കിലും ഒന്ന് ചിരിച്ചു അവൻ..”ഞാൻ കേട്ടിട്ടുണ്ട് പ്രശസ്ത ഗായകനായ ചേതൻ മാധവിനെ കുറിച്ച്.. എന്നാൽ പിന്നെ കാര്യത്തിലേക്ക് കടക്കാം.. .””ഓക്കേ.. ലിസ്റ്റിൻ പറഞ്ഞോളൂ “”ഞങ്ങൾ ഇങ്ങനൊരു വില്ല പ്രൊജക്റ്റ് തിരഞ്ഞെടുത്തത് പോലും വ്യക്തമായൊരു പ്ലാനോട് കൂടിയാണ്.. അപ്പോൾ അത് അത്രയും നല്ല രീതിയിൽ ഫിനിഷ് ചെയ്തു തരേണ്ട കടമ നിങ്ങൾക്കുണ്ട്..”
“തീർച്ചയായും.. ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കും..””ശ്രമിച്ചാൽ മാത്രം പോരാ.. ജയിക്കണം..പിന്നെ ഒരു കാര്യം പൈസ രണ്ടു ഘട്ടമായിട്ട് കമ്പനി അക്കൗണ്ടിലേക്ക് അയക്കുന്നതായിരിക്കും.. എല്ലാം കംപ്ലീറ്റ് ആയാൽ നിങ്ങൾക്കുള്ള ലാഭം നിങ്ങൾക്ക് തരുന്നതായിരിക്കും..””ഓക്കേ.. പിന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അലക്സും നിവേദുമാണ്..”
“ഞങ്ങൾക്ക് കാര്യങ്ങൾ താമസം വരാതെ ചെയ്താൽ മതി.. ഓക്കേ ആണെങ്കിൽ എഗ്രിമെന്റ് സൈൻ ചെയ്യാം..”ചേതൻ സൈൻ ചെയുമ്പോൾ ലിനുവിന്റെ മുഖത്ത് ഉണ്ടായിരുന്നത് ഇരയെ കിട്ടിയ വേട്ടക്കാരന്റെ ചിരിയായിരുന്നു.. അത് മനസിലായത് മാത്യുവിനു മാത്രം.. മാത്യു ലിനുവിനോട് പറഞ്ഞു തന്റെ ക്യാബിനിലേക്ക് പോയി..
“എഗ്രിമെന്റ് സൈൻ ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഓരോ ഗ്ലാസ് ചായ കുടിച്ചു നമുക്ക് പിരിയാം..”-ലിനു”ഓ.. ഓക്കേ..””വരു.. നമുക്ക് പേർസണൽ റൂമിലേക്ക് ഇരിക്കാം.. Just a minute..”
ലിനു ഫോണിൽ ദേവയെ വിളിച്ചു അകത്തേക്ക് വരാൻ പറഞ്ഞു..”May i come in sir??”
“Yes come in”കയറി വന്ന ദേവ ചേതനെ കണ്ടു.. അവൾ കൂടുതൽ ശ്രദ്ധിക്കാതെ ലിനുവിന്റെ അടുത്തേക്ക് പോയി..”ദേവശ്രീ.. ഈ ഫയലിന്റെ ഒരു കോപ്പി ഇവരുടെ മെയിലിൽ അയക്കണം.. മറക്കരുത്..””ശരി സാർ..””ബാങ്ക് സ്റ്റേറ്റ്മെന്റ് എന്റെ പേർസണൽ മെയിലിൽ അയക്കാൻ പറഞ്ഞത് അയച്ചോ??””സോറി സാർ.. ഇപ്പോൾ അയക്കാം..”
“ഞാൻ രാവിലെ പറഞ്ഞതല്ലേ ദേവശ്രീ?? ഇത്രക്ക് ഇറെസ്പോസിബിൾ ആകരുതെന്ന്.. ഒരു ട്രെയിനിയായിട്ടു ഇപ്പോഴേ മറവി തുടങ്ങിയാൽ എങ്ങനെയാ?? ഒരു മണിക്കൂറിനുള്ളിൽ ഞാൻ പറഞ്ഞത് ചെയ്തിരിക്കണം.. Getout..”
ദേവ തലകുനിച്ച് ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു..തന്റെ മുന്നിൽ നിന്നും അവൾക്ക് വഴക്ക് കിട്ടിയത് അവനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്..എന്നാൽ ഇതുകണ്ട ലിനുവിന്റെ മുഖത്ത് ചേതനോടുള്ള പുച്ഛം നിറഞ്ഞു..”ഓ.. സോറി ചേതൻ.. ചില സ്റ്റാഫ് ഇങ്ങനാണ്.. എത്ര പറഞ്ഞാലും മനസിലാകില്ല… “”ഇട്സ് ഓക്കേ.. എന്റെ കമ്പനിയിലും ഉണ്ട് ഇതുപോലുള്ളവർ.. ഇത്ര ഇറെസ്പോസിബിൾ ആണെങ്കിൽ ഒഴിവാക്കിക്കൂടെ??”
അതുകേട്ടു ലിനുവിന് ദേഷ്യം വന്നെങ്കിലും അത് മറച്ചു വെച്ചു..”നോ.. പുതിയ സ്റ്റാഫ് അല്ലെ.. അവർക്ക് അവസരം കൊടുക്കേണ്ടത് കമ്പനി അല്ലെ.. എന്തായാലും തീരുമാനം ഒരു മാസം കഴിഞ്ഞിട്ടാണ് എടുക്കുക..”അപ്പോഴേക്കും ചേതന്റെ ഫോൺ റിങ് ചെയ്തു..”ലിസ്റ്റിൻ ഒരു മിനിറ്റ് “”ഹലോ… ഓക്കേ.. ഞാൻ ഇപ്പോൾ വരാം…””സോറി ലിസ്റ്റിൻ.. എനിക്ക് ഇപ്പോൾ പോകണം.. നാളെ വൈകുന്നേരം ബാംഗ്ലൂർ ഒരു പ്രോഗ്രാം ഉണ്ട്.. ഫ്ലൈറ്റ് ടൈം ആകാറായി.. ചായ നമുക്ക് പിന്നൊരു ദിവസം ആകാം..””ഓക്കേ.. നോ പ്രോബ്ലം.. എനിക്കും ബാംഗ്ലൂർ വരേണ്ട ആവശ്യം ഉണ്ട്.. പറ്റുമെങ്കിൽ കാണാം.. പിന്നെ തന്റെ സുഹൃത്തുക്കൾ.. അവരല്ലേ ഈ കോൺട്രാക്ട് നോക്കി നടത്തുന്നത്..””യെസ്..അവർ ഇവിടെയുണ്ട്..ഞാൻ പരിചയപ്പെടുത്താം..”അലക്സും നിവേദും ചേതൻ വിളിച്ചിട്ട് അവിടേക്ക് വന്നു.. പരസ്പരം പരിചയപ്പെട്ട് അവർ യാത്ര പറഞ്ഞിറങ്ങിയതും ലിനു നേരെ ദേവയുടെ അടുത്തേക്ക് പോയി..”ദേവ.. ഞാൻ ”
“ഏട്ടൻ ഒന്നും പറയണ്ട.. ഇതൊക്കെ അവനെ കാണിക്കാനുള്ളതാണെന്ന് എനിക്ക് മനസിലായിരുന്നു… ഇന്ന് ചേതനുമായി ഏട്ടന് മീറ്റിംഗ് ഉണ്ടെന്നും ചിലതൊക്കെ നടക്കുമെന്നും വിക്കിയേട്ടൻ വിളിച്ചു പറഞ്ഞു.. അതുകൊണ്ട് എനിക്ക് വിഷമം ഒന്നും ഇല്ല…””ഇപ്പോഴാണ് സമാധാനമായത്.. ലേറ്റ് ആയതുകൊണ്ട് എനിക്ക് നിന്നോട് ഒന്നും പറയാനും പറ്റിയില്ല… “”ഞാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ അവന്റെ മുഖത്തുള്ള ആ സന്തോഷം ഇനി ഒരിക്കലും അവന്റെ മുഖത്ത് വരാത്ത അവസ്ഥയിൽ ആക്കാൻ പറ്റുമോ ഏട്ടന്??””പറ്റും..എന്റെ പെണ്ണിന് വേണ്ടി എന്നോ കരുതി വെച്ചതാണ് അത്.. ഇപ്പോൾ നിനക്കുവേണ്ടി കൂടിയും ഞാൻ അത് ചെയ്യും.. ”
“മതി… ഏട്ടൻ എപ്പോഴാ പോകുന്നെ??”
“കുറച്ചു കഴിഞ്ഞു ഇറങ്ങും… ഞാൻ മാത്രമല്ല നീയും..വേഗം പോയി റെഡിയായി വാ..””ഏട്ടാ.. ഞാൻ???””ദേവൂട്ടി..ഏട്ടനാണ്… പിന്നെ നീ വേണം എന്നത് നിന്റെ ഋതുവിന്റെ ആഗ്രഹമാണ്.. പോയി വാ.. ഞാൻ ഹോസ്റ്റലിൽ നിന്നും നിന്നെ പിക്ക് ചെയ്തോളാം..”കൂടുതൽ പറയാൻ കഴിയാതെ നിറഞ്ഞ കണ്ണുകൾ തുടച്ചു ദേവ ഹോസ്റ്റലിലേക്ക് നടന്നു… ദേവൂട്ടി എന്ന വിളി…. ആ വിളിയിൽ അവൾക്ക് ഒരു ഏട്ടന്റെ സ്നേഹം കാണാൻ കഴിഞ്ഞു… തന്നെ സ്വന്തമായി കാണുന്ന കൂടെ പിറക്കാത്ത കൂടപ്പിറപ്പിനെ കാണാൻ കഴിഞ്ഞു..
തുടരും…
ഈ ബിസിനസ് കാര്യങ്ങളിൽ എനിക്ക് വലിയ പിടുത്തമില്ല.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ..
SRee 🦋

by