The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : അശ്വതി അച്ചു
ജീവഎന്താ അമ്മേഎന്തെ കുഞ്ഞന്റെ മുഖത്ത് ഒരു വാട്ടംഅതൊരുപാട് നിന്നതിന്റെ ആകും അല്ലേടാ
ഉംഅവളൊന്നു മൂളിഅമ്മ പോയപ്പോൾ തന്നെ അവൻ അടുത്തേക്ക് വന്നുഎന്തെ അവനെ കണ്ടത് കൊണ്ടാ
ഉം..പതിയെ മൂളിരാത്രി പോണോഉം കഴിഞ്ഞ മൂന്ന് കൊല്ലവും കാണാൻ പറ്റിയില്ല ഏട്ടാ. എത്ര ആഗ്രഹിച്ച വന്നേ എന്നറിയാമോ ഉം പോകാം. ഇപ്പോ പോയി വല്ലതും കഴിച്ചു കുളിച് ഉറങ്ങിക്കോ.എടത്തിഅവൾ ഇപ്പോ കുളിക്കാൻ കേറി ഉം അവൾ പോയാ അപ്പോൾ തന്നെ ദേവിക ഇറങ്ങി വന്നു ജെനി പോയോ ദേ ഇപ്പോ പറഞ്ഞു വിട്ടതാണ് കുളിച് ഭക്ഷണം കഴിച്ചു ഉറങ്ങിക്കോ രണ്ട് പേരും രാത്രി പോകണം എങ്കിൽ
ഏട്ടൻ വരുന്നുണ്ടോ,ഇല്ല.അഭി വരും ഞാൻ പറഞ്ഞിട്ടുണ്ട്.അവനെ കണ്ടപ്പോൾ പാവം പേടിച്ചു പോയി പെട്ടന്ന്ഉം ഒത്തിരി സ്നേഹിച്ചതായിരുന്നു പക്ഷെ…. പോട്ടേ.ഏട്ടൻ വാ വല്ലതും കഴികാം അമ്മ കഴിച്ചോ ആവോ അവൾ അകത്തേക്കു നടന്നു
അമ്മേ കഴിച്ചോഞാൻ കഴിച്ചു മക്കളെ നിങ്ങൾ കഴിച്ചോ ഞാൻ കിടക്കട്ടെ എന്നാമരുന്ന് ഒക്കെ കഴിച്ചിട്ട്ആ എന്നിട്ടേ കിടക്കു. രാത്രി പോണുണ്ടോ
പോകണം എന്നാ ജനിക്ക്നിനക്കോഎനിക്കും
ജീവ വരുന്നുണ്ടോഇല്ല അമ്മേ. അഭിയേട്ടൻ വരും
ആ. എന്നാ ഞാൻ കിടക്കട്ടെ. നിങ്ങൾ ഒക്കെ കണ്ട് വാ.
അവൾ വിളമ്പി വരുമ്പോഴേക്കും ജനനി വന്നിരുന്നു.
വേഗം കഴിച്ചു കിടന്നോ ജെനിഉംഞാൻ വരണോ ഒപ്പം കിടക്കാൻഏയ്‌വന്നേക്കാം ടാഅവൾ ചെറുതായി ഒന്ന് ചിരിച്ചുഏട്ടാ ഞാൻ ഇന്ന് ഇവൾക്ക് ഒപ്പം ആണേ
ഒപ്പം കിടന്നോ പക്ഷെ ഒന്നും ചോദിച്ചു വിഷമിപ്പിക്കരുത്കൈ കഴുകാൻ പോകുന്ന നേരം അവളെ ഓർമിപ്പിക്കാനും അവൻ മറന്നില്ല.
💔💔💔
അന്ന് പക്ഷെ ആദിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.ഓർമ്മകൾ അങ്ങനെ തികട്ടി വരുന്നു
അവൾ വലിയ കുട്ടി ആയി എന്നറിഞ്ഞപ്പോൾ തൊട്ട് ശ്രെദ്ധിക്കുന്നതാണ്. തന്നെ കാണുമ്പോൾ ഉള്ള അവളുടെ കണ്ണുകളിലെ തിളക്കം. അവൾക്ക് തന്നർ ഇഷ്ടം ആണെന്ന് അറിയാം പക്ഷെ എന്തോ അത് പ്രോത്സാഹിപ്പിക്കാൻ തോന്നിയില്ല.ഡ്രഗിക്ക് ചേർന്നപ്പോൾ തൊട്ട് തന്നിലും വന്നൊരു മാറ്റം. ഒരുപാട് ആളുകളെ പരിചയപെട്ടു…. സംസാരിച്ചു.. കണ്ടുമുട്ടി. ബ്യൂട്ടി ക്വീൻ നോട് തോന്നിയ ഒരു ആരാധന മൊത്തത്തിൽ ആക്റ്റീവ് ആയി നിൽക്കുന്ന തന്നോട് അവൾക്കും അതെ അട്ട്രാക്ഷൻ തോന്നി എന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി.
രാവിലെ ഉണരുന്നത് പോലും അവളെ കാണാൻ വേണ്ടിയാണു എന്ന് തോന്നി. അറിയാതെ പോലെ അവൾ ഉള്ളയിടങ്ങളിൽ പോയി നിന്ന് തുടങ്ങി. തുറന്ന് പറഞ്ഞ പ്രണയത്തിനു മറുപടി യെസ് എന്നായപ്പോൾ ഇവിടെ ഒന്നും അല്ലായിരുന്നു താൻ.
ഇടയ്ക്ക് എപ്പോഴോ വീട്ടിലേക്ക് വരാറുള്ള ജെനി. കൈ പിടിച്ചു മാറ്റി നിർത്തിഇതാണ് ഞാൻ പ്രണയിക്കുന്ന പെൺകുട്ടി എന്ന് പറഞ്ഞു കാണിച്ചു കൊടുക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത് തനിക്ക് ഒരു വിഷയമേ ആയിരുന്നില്ല.നിന്നെ പോലെ ഒരു പെണ്ണിനെ എനിക്ക് വേണ്ട. എനിക്ക് അത് ആലോചിക്കാം പോലും പറ്റുന്നില്ല ജെനി. പ്ലീസ് നീയായിട്ട് ഇനി എന്റെ ലൈഫിലേക്ക് വരരുത് എനിക്ക് നിന്നെ വേണ്ട
നിറഞ്ഞ കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു.ഇല്ല ആദിയേട്ട… ആദിയേട്ടൻ പേടിക്കണ്ട. ആരുടെ ലൈഫിലും ഞാൻ ഇടിച്ചു കേറി വരില്ല… ഒരു ശല്യമായി നിഴൽ പോലും വരില്ലഎന്നിട്ടും നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചുഎന്നാലും ഇത്തിരിക്കോളം സങ്കടം ഉണ്ട് എനിക്ക്. സാരല്യ ഇനി ജനനി എന്നൊരു വാക്ക് പോലും ആദിയേട്ടന്റെ ജീവിതത്തിൽ ഉണ്ടാകില്ല. ഏതേലും രീതിയിൽ വിഷമിപ്പിച്ചു എങ്കിൽ ക്ഷമിചേക്കണെപിന്തിരിഞ്ഞു പോകുമ്പോൾ ആണ് മധുമ്മയെ കണ്ടത്മധുമ്മേ
എന്റെ മോളെഅവർ നെഞ്ചോട് ചേർത്തു. അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. ആദിയേട്ടൻ പറഞ്ഞത് കേട്ട് കാണും
ഇനി തമാശയ്ക്ക് പോലും ആദിയേട്ടനോട് എന്റെ പേര് പറയണ്ട ട്ടോ. കേട്ടിലെ എന്നെ പോലെ ഒരാളെ അല്ല ആഗ്രഹിച്ചത് എന്ന്അവൾ കണ്ണുകൾ തുടച്ചു
എന്റെ വിഷമം നോക്കണ്ട. അത് കണ്ട് ഏട്ടനെ വഴക്ക് പറയും വേണ്ട. ഞാൻ പോവാണേഞാൻ ആക്കി തരാം കുഞ്ഞോളെകണ്ടു നിന്ന വിജേഷ് എന്ത് പറയണം എന്നോ ചോദിക്കണം എന്നോ അറിയില്ലായിരുന്നു.വേണ്ട വിച്ചേട്ടാ പോയ്കോളാം
കണ്ണും തുടച്ചു പോകുന്നവളെ കണ്ട് എന്തോ പറയാൻ വന്നതായിരുന്നു മധു പക്ഷെപ്ലീസ് അമ്മ എന്റെ ലൈഫ് പാർട്ണർ ആരാണെന്ന് കണ്ടെത്താൻ ഉള്ള അവകാശംഎങ്കിലും എനിക്ക് തന്നേക്ക്. അല്ലെങ്കിലും ഇനിയും ഇവൾക്ക് വട്ട് വരില്ല എന്ന് അമ്മയ്ക്ക് ഉറപ്പ് ഒന്നും ഇല്ലല്ലോ
കണ്ണ് നിറച്ച് അവനെ ഒന്ന് നോക്കി. പിന്നെ അവർ ഒന്നും പറഞ്ഞില്ല അകത്തേക്കു കേറി പോന്നു പക്ഷെ വേലി ക്ക് അപ്പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ജനനിയുടെ കാലുകൾ നിശ്ചലമായി. ഇനി ഇവൾക്ക് വട്ടും കൂടെ വരില്ല എന്ന് അമ്മയ്ക്ക് ഉറപ്പ് ഒന്നും ഇല്ലല്ലോ എന്ന്.
💔💔💔
ജനനി കണ്ണുകൾ തുടച്ചു.അന്ന് ഏറെ സന്തോഷത്തോടെ അച്ഛനും ഞാനും സ്കൂൾ യൂണിഫോം എടുത്ത് വരുമ്പോൾ ആണ് ഒരു വണ്ടി വന്നു അച്ഛനെ ഇടിച്ചിട്ടത്. ആ ചോര തെറിച്ചു വീണതോ ജനനിയുടെ യൂണിഫോമ്മിലും ബാഗിലും ഒക്കെ ആയിഅന്ന് പതറി പോയാ അവളുടെ മനസ് ഉണ്ട്. ആദ്യം മനസിലായിരുന്നില്ല. പിന്നെ പിന്നെ മനസിലാക്കിയപ്പോൾ അല്പം വൈകി ആറു മാസം ചികിത്സ. അത് കഴിഞ്ഞ് വന്ന ശേഷം ഇത് വരെ മനസ് ചാഞ്ചല പെട്ടിട്ടില്ല. എന്നിട്ട് പറഞ്ഞ കെട്ടിലെ… എന്നെ പോലെ ഒരു ഭ്രാന്തി വേണ്ടെന്ന്.
എനിക്കൊരു ഭ്രാന്തേ ഉണ്ടായിരുന്നുള്ളു. അതിന്റെ പേര് ആദിഷ് എന്നായിരുന്നു. എന്റെ ആദിയേട്ടൻ. ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. ഓർമ വെച്ചപ്പോൾ തൊട്ട്. മറക്കാൻ സമയം പിടിക്കും സാരല്യ. ഇല്ല ആദിയേട്ട.. ഇനി ജനനി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകില്ല കണ്ണുകൾ മുറുക്കെ തുടച്ചു നടന്നു. പക്ഷെ വീട്ടിൽ എത്തി ഏട്ടനോട് പറയുമ്പോൾ പൊട്ടി കരഞ്ഞു പോയിരുന്നു.
ജീവൻ ഒന്നും പറഞ്ഞില്ല ചേർത്തു നിർത്തി അത്ര മാത്രം.അവിടന്ന് നഴ്‌സിങ് പഠനത്തിന് ആയി ബാംഗ്ളൂർ
💔💔💔
നീ പറ ദേവു ഇതിനിടയിൽ എപ്പോഴെങ്കിലും ഒരു ശല്യമായി ഞാൻ ചെന്നിട്ടുണ്ടോ എന്നിട്ട് എന്നേ ഇന്ന് നോക്കിയത് കണ്ടില്ലേ ആ കണ്ണിൽ ഉണ്ട് എന്നോട് ഉള്ള വെറുപ്പ് മുഴുവൻമതി ജെനി. ഉറങ്ങിക്കോട. ഇനി ഏട്ടൻ എന്നേ ആകും വഴക്ക് പറയാഇല്ല ദേവു ഞാൻ ഉറങ്ങാൻ പോവാ എനിക്ക് ഒരു ഗുളിക തരുമോ നീഇല്ല. ഞാൻ ഇല്ലേ ഒപ്പം ഉറങ്ങിക്കോ.
അവൾ ഒരു താളത്തിൽ അങ്ങനെ പുറത്ത് തട്ടി
എന്തിനാ ജെനി നിനക്ക് ഗുളിക അത് വേണ്ട ടാ. എന്നേ ഉപേക്ഷിച്ചതാണ് ഇനി നമുക്ക് അത് വേണ്ട.
ഉംഉറങ്ങിക്കോ ഞാൻ വിളിക്കാംഉം
ഒരുപാട് നേരം ഒന്നും എടുത്തില്ല അവളുടെ ശ്വാസം നേരെ ആകുന്നത് ദേവു അറിഞ്ഞിരുന്നു പണ്ട് തൊട്ടേ തനിക്കൊപ്പം കളിച്ചു നടന്ന കൂട്ട് കാരി. അവളുടെ നോവും സങ്കടവും തന്നോളം അറിഞ്ഞവർ ആരുണ്ട്.ഇഷ്ടമായിരുന്നില്ലേ ആദിത്യന് ജനനിയെ
അല്ലെങ്കിലും ഇനി അവൻ ഇഷ്ടപ്പെടണ്ട. എന്റെ ഏട്ടൻ കെട്ടാൻ പോകുന്ന പെണ്ണാണ്. ഏട്ടൻ മതി ഇനി ഇവളുടെ മനസ്സിൽ.
💔💔💔
അമ്പലമുറ്റം മൊത്തം കറങ്ങിയിട്ടും ഇവരെ കാണാൻ ഇല്ലലോ.എനിക്ക് വയ്യ വിച്ചു. ഞാൻ കുറച്ചു നേരം ഈ കാവിടി കാണട്ടെ. നിങ്ങൾ പോയി കണ്ട് പിടിക്ക്
മഹി ആലിന്റെ ചുവട്ടിൽ ഇരുന്നു.ആദിയും അവളെ തന്നെ തേടുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷം ആയി രാത്രി ഉത്സവത്തിന് വന്നിട്ട്. അവളില്ലാതെ തനിക്ക് എന്ത് ഉത്സവം. പക്ഷെ ഇതെവിടെ പോയി. ആ പിള്ളേരുടെ മുന്നിൽ എങ്ങാനും പോയി പെട്ടാൽ.
അപ്പോഴാണ് അമ്പലത്തിൽ നിന്ന് ഇറങ്ങി കുറിയും വരച്ചു വരുന്ന ജനനിയെ മഹി കണ്ടത്. അവന്റെ ഉള്ളിൽ ഒരു ആന്തൽ ഉയർന്നു. എന്ത് പറയണം എങ്ങനെ പറയണം എന്ത് ചെയ്യണം എന്നൊന്നും പറഞ്ഞിരുന്നില്ല.
അവൻ അവൾക്ക് അരികിലേക്ക് നടന്നുഹായ്
അവൾ അവനെ കണ്ട് ഒരു ചുവട് പിന്നിലേക്ക് വെച്ചു
എയ് പേടിക്കണ്ട പകൽ തന്നെ കണ്ടപ്പോഴേ വിചാരിച്ചു രാത്രി വരും എന്ന്. അതാ ഞാനും വന്നേ. ഒന്ന് കാണണം എന്ന് തോന്നി .അവൾ മറുപടി പറയാതെ ചുറ്റും നോക്കി. തണുത്ത കാറ്റ് വീശുന്നുണ്ട് അവൾക്ക് കുളിര് കോരി. ഇട്ടിരുന്ന ചുരിദാറിന്റെ ഷാൾ എടുത്ത് ഒന്ന് മേലെ ചുറ്റി എന്നിട്ടും അവൾ വിറക്കുന്നുണ്ടായിരുന്നു. അവൻ ഒരക്ഷരം പറയാതെ അവളെ നോക്കി നിന്നു. ഇത് ആക്റ്റിംഗിൽ ഒന്നും നിൽക്കില്ല എന്ന് തോന്നി.
ഭയത്തോടെ അവനെ നോക്കിയ കണ്ണുകൾ അടുത്ത നിമിഷം പേടിയോടെ മുറുക്കെ അടചു.
മഹി ഒന്ന് തിരിഞ്ഞു നോക്കി.ആദി… മുഖം ചുമന്നു നിൽപ്പുണ്ട്.നീ എന്താ ഇവിടെഅല്ല വെറുതെ അമ്പലത്തിൽ ആൾ കൂടുതൽ ഉണ്ടോ എന്ന് ചോദിച്ചതാ അല്ലേഅവൾ. മറുപടി പറഞ്ഞില്ല.
മഹി ഒന്ന് ചിരിച്ചിട്ട് അവനെ കടന്നു പോയി.ആദി അവൾക്ക് നേരെ തിരിഞ്ഞുആ കണ്ണുകളിൽ തന്നോട് ഉള്ള ഭയം മാത്രമാണ്.അവൻ കൈ നീട്ടി അവളുടെ ഷോൾഡറിൽ പിടിച്ചുനീ എന്തിനാ തനിച്ചു വന്നേ അതും ഈ പാതിരാത്രി. ബാംഗ്ലൂർ അല്ല ഇത്. എല്ലായിടത്തും ഒരേ പോലെ…പറഞ്ഞു. മുഴുവനാക്കും മുൻപ് അവൾക്ക് മുന്നിലൂടെ ഒരു കൈ നീണ്ട വന്നു അവന്റെ കൈ അടർത്തി മാറ്റി.
അതിന് അവൾ തനിച്ചല്ലലോ ആദി എനിക്കൊപ്പം അല്ലെആദിയുടെ മുഖം വിളറി പോയി.പോകാം ജെനി
ആ അഭിയേട്ടനിനക്ക് എന്തേലും വേണോഉം
രണ്ട് വളവാ വേടിച്ചു തരാംഅവൻ ഒന്ന് തിരിഞ്ഞു നോക്കി.ഞാൻ ഇപ്പോ വരാം നീ ഇവിടെ നിൽക്കു.
വഴക്കിനു ഒന്നും പോകണ്ടഇല്ല ഇപ്പോ വരാംഅവൻ ആദി ക്ക് അരികിൽ എത്തി.ആദി ഒരിക്കൽ നിന്നെ ഇവൾ സ്നേഹിച്ചിരുന്നു. നീ എന്നവളെ ഭ്രാന്തി എന്ന് വിളിച്ചോ അന്ന് ആ ഇഷ്ടവും മാഞ്ഞു പോയി. ഇനി അവൾക്ക് ഉള്ളിൽ നീയുണ്ടാകില്ല എന്ന് ഞാൻ പറയില്ല പക്ഷെ ലൈഫിൽ ഒരാളെ കാണൂ അതെന്തായാലും നീയല്ല.
ആദിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.അത് പറയാൻ നീയാരാ.മനസിലായില്ലേ ഞാൻ.. അവളെ കെട്ടാൻ പോകുന്ന ആൾ. നിനക്ക് തോന്നുമ്പോ കുത്തി നോവിക്കാൻ ഉള്ള ചെണ്ടയല്ല. മനസിലായല്ലോ.
അവൻ വേഗം തിരികെ വന്നു.അവളുടെ തോളിൽ കൈ ചേർത്ത് തന്നോട് ചേർത്ത് പോകുന്നവളെ അവൻ നോക്കി നിന്നു.അതികം നോക്കണ്ട ആദി. നിനക്ക് അവളെ ഇഷ്ടം അല്ലല്ലോതിരിഞ്ഞ് നോക്കിയപ്പോൾ ദേവികയാണ്അവന്റെ മുഖത്ത് പെട്ടന്ന് പുച്ഛം നിറഞ്ഞുഎനിക്ക് അവളെ വേണ്ടടി അല്ലെങ്കിലുംപിന്നെ എന്തിനാ നീ അവളുടെ കാര്യം അന്വേഷിക്കുന്നു ങേ… അവൾ ഒറ്റയ്ക്ക് വന്നാലോ കൂട്ടമായി വന്നാലോ നിനക്ക് എന്താ
അവന്റെ തൊണ്ടയിൽ പെട്ടന്ന് വെള്ളം വറ്റിയ പോലെ ഒരു ഫീൽ.അത്… അത് പിന്നെ തനിച്ചു കണ്ടപ്പോ പെട്ടന്ന് അങ്ങ് പറഞ്ഞു എന്നെ ഉള്ളൂഉം. അങ്ങനെ ആയാൽ നിനക്ക് കൊള്ളാം അല്ലങ്കിൽ.അവനെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അവൾ നടന്നുശ്ശെ തനിക്ക് ഇത് എന്ത് പറ്റി. അതെങ്ങനെ ആണ് അവളൊരുത്തിയാ എല്ലാം ചെയ്തത്. അവൾക്ക് എന്നെ ഇഷ്ടമല്ല പോലും. ഈ ജന്മം എന്നെയല്ലാതെ വേറെ ഒരാളെ സ്നേഹിക്കാൻ ആകില്ല അവൾക്ക് … തനിക്കും.
💞ബാക്കി രണ്ട് ദിവസം ഗ്യാപ് കഴിഞ്ഞ് 💞