17/04/2026

ഈ മഴയിൽ : ഭാഗം 11

രചന – ശ്രീ

കാർ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക്‌ ചെയ്തു അവർ പ്രിൻസിപ്പൽ ന്റെ റൂമിലേക്ക് നടന്നു…… അപ്പോഴാണ് മൈക്കിൽ നിന്നും ഒഴുകിയെത്തിയ പ്രാർത്ഥന ഗീതം….

“കൈ തൊഴാം ഞങ്ങള്‍ കൈ തൊഴാമോരോ കണ്ണിലും വാഴും ദൈവമേ…
കൈ തൊഴാം ഞങ്ങള്‍ കൈ തൊഴാമോരോ കാതിലും കേള്‍ക്കും നാദമേ…
നല്ല വാക്കുകള്‍ ചൊല്ലുവാനോരോ നാവിലും നീ വിളങ്ങേണം…
കൈ തൊഴാം ഞങ്ങള്‍ കൈ തൊഴാമോരോ കണ്ണിലും വാഴും ദൈവമേ…
കൈ തൊഴാം… കൈ തൊഴാം…

മിന്നലായതും തെന്നലായതും നിന്റെ കാരുണ്യമല്ലയോ…
കണ്ണുനീരിലും കാട്ടുപൂവിലും നിന്റെ തേൻകണമല്ലയോ…
എങ്ങുപോകിലും ഞങ്ങളോടൊത്തു വന്നിടുന്നു നിന്‍ സ്നേഹവും…
നിന്നിലല്ലയോ ഞങ്ങള്‍ കാണുന്നു നന്മ ചേരും ഗുരുവെയും…
അക്ഷരങ്ങള്‍ തന്‍ ദേവവീഥിയില്‍ കൊച്ചുകാലടി വയ്ക്കവേ…
അമ്മയെപ്പോലെ അച്ഛനെപ്പോലെ കാവല്‍ നില്‍ക്കുന്ന ദൈവമേ…
നീ തരുന്നു തുറന്നു നോക്കുവാന്‍ ജീവിതമെന്ന പുസ്തകം…
രാപ്പകലാകൽത്താളുകൾ അതിൽ ഭാഗ്യമോ മയില്‍പ്പീലിയായ്…

കൈ തൊഴാം ഞങ്ങള്‍ കൈ തൊഴാമോരോ കണ്ണിലും വാഴും ദൈവമേ…
കൈ തൊഴാം… കൈ തൊഴാം…”(ഏതോ സിനിമയിലെ പാട്ടാണ് ഇതു 😜😜)

ശിവ ഒരു നിമിഷം ആ സ്വരത്തിൽ ലയിച്ചു നിന്നു പോയി….. പാട്ടു പാടി കഴിഞ്ഞിട്ടും ആ സ്വരം അവന്ടെ മനസ്സിൽ മായാതെ കിടന്നു……..

പ്രിൻസിപ്പിൽ ന്റെ റൂമിലേക്ക് നടക്കാതെ അവിടെ തന്നെ നിൽക്കുന്ന ശിവയെ അർജുൻ ശ്രെദ്ധിച്ചു…..

“എന്തടാ… അവിടെ തന്നെ നിൽക്കുന്നെ…. വാ… ഇപ്പോൾ തന്നെ ലേറ്റ് ആയി….”അർജുൻ പറഞ്ഞു….

“എടാ… നീ ആ പാട്ട് കേട്ടിരുന്നോ…. അത് പാടിയത് ആരായിരിക്കും….. എന്ത് സ്വരം ആണെടാ അത്…. എന്റെ മനസിൽ നിന്നും അത് പോകുന്നില്ല…..”ശിവ പറഞ്ഞു….

“ഓ… അവനു തുടങ്ങി….. എടാ നമ്മൾ വന്ന കാര്യം നടത്തണ്ടേ… നീ പാട്ടിനു പിന്നാലെ പോകാതെ വരാൻ നോക്ക്…..”അർജുൻ പറഞ്ഞു….

ശിവ ആണെങ്കി അർജുൻ പറഞ്ഞത് ശ്രെദ്ധിക്കാതെ നിൽക്കുന്നു….അർജുൻ ശിവയുടെ കയ്യിൽ പിടിച്ചു വലിച്ചു പ്രിൻസിപ്പൽ ന്റെ റൂമിലേക്ക് ചെന്നു….

“Good morning സർ…. ഞങ്ങൾ രാമചന്ദ്രൻ എന്ന ആള് പറഞ്ഞിട്ട് വരുവാന്…”അർജുൻ അദ്ദേഹത്തോട് പറഞ്ഞു….

“ആ… വരൂ ഇരിക്കു.. .. മകനാണോ അദ്ദേഹത്തിന്റെ….”

“ഞൻ അദ്ദേഹത്തിന്റെ അനിയന്റെ മകൻ ആണ്…. ഇതാണ് മകൻ….”അർജുൻ പറഞ്ഞു….

“ഓ… Ok…”

ശിവ കൈയിൽ ഇരുന്ന ബാഗ് അദ്ദേഹത്തെ ഏല്പിച്ചു….

“ഞങ്ങൾ പണ്ട് കാലം തുടങ്ങി ഉള്ള കൂട്ടാണ്…. ഒരു ദിവസം അങ്ങോട്ട് ഇറങ്ങുന്നുണ്ടെന്ന് അച്ഛനോട് പറഞ്ഞേക്ക്….. പിന്നെ സർ എന്നുള്ള വിളിയൊന്നും വേണ്ടാ… അങ്കിൾ അത് മതി….”

“ഒക്കെ… അങ്കിൾ… ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ… ഇന്നു ക്ലസ്സ് ഉണ്ട്…..”അർജുൻ പറഞ്ഞു…. രണ്ടു പേരും അവിടെ നിന്നു പുറത്തു ഇറങ്ങാൻ ഒരുങ്ങിയതും…. ശിവ തിരിഞ്ഞു കൊണ്ട് ചോദിച്ചു…..

“അങ്കിൾ…. ഇപ്പോൾ കേട്ട ആ പ്രയർ song പാടിയത് ആരാണ്….”

“ഓ… അതോ… അത് ഒരു പുതിയ കുട്ടി ആവൻ ആണ് സാധ്യത… ആ ശബ്ദം മുൻപ് കേട്ടിട്ടില്ല….”പ്രിൻസിപ്പൽ പറഞ്ഞു…

“ഒക്കെ… ബൈ അങ്കിൾ….”ശിവ പറഞ്ഞു കൊണ്ട് ഇറങ്ങി….

“എടാ… നിനക്ക് ഇതു എന്ത് പറ്റിയെടാ…. ആ പാട്ടു നിനക്ക് അത്രക്കും ഇഷ്ടപ്പെട്ടോ……”അർജുൻ ചോദിച്ചു….

“മ്മ്… സത്യം…… ആ ശബ്ദം അതെന്റെ ചെവിയിൽ നിന്നും മനസിൽ നിന്നും മായുന്നില്ലടാ…ആരായിരിക്കും അത് പടിയിട്ടുണ്ടാവാ….”ശിവ പറഞ്ഞു…..

“വാ… നമുക്ക് അന്നെഷിക്കാം….”അർജുൻ പറഞ്ഞു…

“അത് വേണ്ടടാ….”

“അതെന്താ…”

“ഒന്നുമില്ല… നീ വാ….”ശിവ അവനെയും കൂട്ടി അവിടെ നിന്നും പോയി….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ശിവക്ക് രാത്രി കിടന്നിട് ഉറക്കം വരുന്നില്ല…. ആ ശബ്ദം…. ആ പാട്ട്…. അത് ഇങ്ങനെ നിറഞ്ഞു നിൽക്കുവാണ്…… ആ ശബ്ദം അത്രമേൽ എന്റെ ഹൃദയത്തിൽ പതിഞ്ഞുവോ……

“ടാ… അർജു… എടാ എണീക്കേടാ…..”ഉറങ്ങി കിടക്കുന്ന അർജുൻ നെ ശിവ വിളിച്ചു….അവൻ ആണെങ്കി എഴുനേൽക്കുന്നില്ല…… ശിവ ഒരു ചവിട്ട് വച്ചു കൊടുത്തു…. ദേ കിടക്കുന്നു അർജുൻ നിലത്തു…..

അർജുൻ ചാടി എഴുന്നേറ്റു…. മുൻപിൽ നിൽക്കുന്ന ശിവയെ കണ്ട് ഒന്ന് കണ്ണ് തിരുമ്മി നോക്കി….

“എന്തടാ… പുല്ലേ… നിനക്ക് ഉറക്കം ഒന്നും ഇല്ലേ…. മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്.,.”അർജുൻ പതിയെ എഴുന്നേറ്റു കട്ടിലിൽ ഇരുന്ന് കൊണ്ട് ചോദിച്ചു…..

“എടാ.. വേഗം റെഡി ആയി വാ… നിർമ്മല കോളേജിൽ പോകണം…..”ശിവ പറഞ്ഞു….

“എന്തിനു….”അർജുൻ പിന്നെയും ചോദിച്ചു….

“എടാ..,. എനിക്ക്…. നീ അത് എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല…..”ശിവ പറഞ്ഞു….

“മുനുഷ്യന്റെ ഉറക്കം കളഞ്ഞതും പോരാ…. കാര്യം പറയെടാ…. വെല്ലിച്ചൻ പോകാൻ പറഞ്ഞിട്ട് ആണോ…”അർജുൻ ചോദിച്ചു…

“അല്ല ..”

“പിന്നെ….”

“എടാ…. അത് ഞൻ എങ്ങനെ നിന്നോട് പറയുo…..”

“പറയെടാ ”

“എടാ സത്യം പറയാലോ…. ഇന്നലെ കേട്ട ആ പാട്ടും ആ ശബ്ദവും അതെന്റെ മനസിൽ നിന്നും പോകുന്നില്ല…..അതെന്റെ ഹൃദയത്തിൽ ആ കൊണ്ടത്…. എന്തോ എനിക്ക് ഇനിയും ആ ശബ്ദo കേൾക്കാൻ തോന്നുന്നു….. നീ ഒന്ന് വാടാ…. ഇപ്പോൾ പോയാൽ പ്രയർ കേൾക്കാം…… വാടാ പ്ലീസ്…..”

“ഇതു വല്ലാത്ത പ്രാന്ത് തന്നെ….. മ്മ്.. ഞൻ വരാം….”

ശിവയും അർജുനും റെഡിയായി നിർമല കോളേജിൽ എത്തി…..ആ ശബ്ദവും ആ ശബ്ദത്തിന്റെ ഉടമയെയും അവൻ അറിയാതെ തന്നെ പ്രണയിക്കാൻ തുടങ്ങി……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

(ഇനി കഥ അർജുൻ ചിന്തിക്കുന്ന രീതിയിൽ ആണേ പറയുന്നേ……)

ദിവസവും രാവിലെ കോളേജിൽ പോയി പാട്ടു കേൾക്കുന്നത് പതിവായി…….പാട്ടിനൊപ്പം പാട്ടു പാടിയ ആള് അത്രമേൽ അവന്ടെ ഹൃദയത്തിൽ പതിഞ്ഞു……… ഒരിക്കൽ പോലും ആ പാട്ടു പാടിയ ആളെ കാണണം എന്ന് അവൻ പറഞ്ഞിട്ടില്ല….. നേരിട്ട് കാണാതെ ആരാണെന്നു പോലും അറിയാതെ അവൻ അവളെ പ്രേണയിച്ചു……

ഒരു ദിവസം കോളേജിൽ പോയപ്പോൾ പാട്ടു കേട്ടില്ല…. അന്ന് അവൻ അനുഭവിച്ച വിഷമത്തിന്ന് കണക്കില്ലായിരുന്നു….. പിറ്റേ ദിവസം കേൾക്കാമല്ലോ എന്ന് കരുതി ഞൻ അവനെ സമാധാനിപ്പിച്ചു…. പക്ഷെ പിറ്റേ ദിവസവും ചെന്നിട് കേൾക്കാൻ പറ്റിയില്ല…. ദിവസങ്ങൾ മാസങ്ങളായി…..അപ്പോഴാണ് എനിക്ക് ആ പെൺകുട്ടിയും ആ ശബ്ദവും ശിവയിൽ ഇത്രയും അധികം ആഴത്തിൽ പതിഞ്ഞിരുന്നു എന്ന് മാന്ഡിലായത്……
“നേരിട്ട് കാണാതെ ശബ്ദം മാത്രം കേട്ട് ഒരാൾക്ക് ഇങ്ങനെ ഒരാളെ പ്രണയിക്കാൻ കഴിയുമോ “എന്ന് ഞൻ ചിന്തിച്ചു…. പക്ഷെ ശിവക്ക് കഴിയും…. അത്രക്കും പവിത്രമായിരുന്നു അവന്ടെ പ്രണയം….. ഒരു ദിവസം അവൻ എന്നോട് പറഞ്ഞു……

“അർജുൻ…. നീ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യണം…..”

“എന്തടാ…..”

“ഒരാഴ്ച കൂടി കഴിഞ്ഞാൽ നമ്മുടെ exam കഴിയും…. അച്ഛൻ എന്തായാലും എന്നെ architect ferm തുടങ്ങാൻ സമ്മതിക്കില്ലെന്നു നിനക്കറിയാമല്ലോ….. ഈ exam കഴിഞ്ഞു നമ്മൾ എന്തായാലും അമേരിക്കക്കു പോകുന്ന കാര്യം അച്ഛന് അറിയില്ല….. ഞൻ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ ഒരാഴ്ച നമുക്ക് സമയം ഉണ്ട്…. അതിനു മുൻപ് ഈ പെൺകുട്ടി ആരാണെന്ന് കണ്ടു പിടിക്കണം….. കണ്ടു പിടിച്ചാൽ മാത്രം പോരാ…. എന്റെ ഇഷ്ടം അവളെ അറിയിക്കണം…..”ശിവ പറഞ്ഞു…..

“ശിവ നീ എന്തൊക്ക ആണ് ഈ പറയുന്നേ…. ആ പെൺകുട്ടിയെ കണ്ടു പിടിക്കാം… പക്ഷെ ഓടി ചെന്നു നിന്റെ ഇഷ്ടം എങ്ങനെ അറിയിക്കും….. പ്രണയം അത് നിനക്ക് മാത്രം ആണ്….. അവളെ നീ ഇന്നേവരെ കണ്ടിട്ടു പോലും ഇല്ല…. ആരാണെന്നോ എന്താണെന്നോ നീ ഇന്നേ വരെ അന്നെഷിച്ചിട്ടില്ല…. ഇനി അവളെ നേരിട്ട് കാണുമ്പോൾ നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ……പിന്നെ നീ ഒന്ന് ആലോചിച്ചു നോക്ക്… നിന്റെ പൊസിഷൻ എന്താണ്…. നിന്റെ അച്ഛൻ ഏതു പൊസിഷനിൽ ആണ്… ഇതൊന്നും നീ മറന്നു കൂടാ…. നമ്മുടെ സ്റ്റാറ്റസ് നു ചേരുന്ന ഒരു പെണ്ണ് അല്ലെങ്കിലോ അവൾ…..”അർജുൻ പറഞ്ഞു…

“നിർത്തു അർജു….. എന്ത് സ്റ്റാറ്റസ്…. മനസിൽ പ്രണയം തോന്നുന്നത് തെറ്റാണോ…. എടാ നീ എന്നെ ഒന്ന് മനസിലാക്കു…. അവളുടെ സൗന്ദര്യമോ സമ്പത്തോ ഒന്നും എനിക്ക് പ്രേശ്നമില്ല….. അവൾ എങ്ങനെ ആയിക്കോട്ടെ…. എനിക്ക് ഒന്ന് നേരിട്ട് കാണണം…. ശെരി നീ പറയുന്നത് പോലെ എന്റെ ഇഷ്ടം ഞൻ അവളെ അറിയിക്കുന്നില്ല….. പക്ഷേ എനിക്ക് ഒന്ന് കാണണം അവളെ…. പ്ലീസ് ടാ…. നീ ഒന്ന് help ചെയ്യടാ….എന്റെ ഹൃദയമിപ്പോൾ പൊട്ടി പോകുമെടാ അല്ലെങ്കിൽ …..”

ശിവയുടെ സങ്കടം കണ്ടു നിൽക്കാൻ തനിക് കഴിയില്ല….. അവനെ വിഷമിച്ചു കൂടാ…… അവനിത്രമേൽ മറ്റൊന്നിനു വേണ്ടിയും ആഗ്രെഹിച്ചിട്ടില്ല…..

“നീ വിഷമിക്കാതിരിക്കു… ഞൻ കണ്ടു പിടിച്ചു നിന്റെ കൈയിൽ തരും…. കണ്ടു പിടിക്കാൻ എളുപ്പം ആയിരിക്കും കോളേജ് മുഴുവൻ അറിയുന്ന പാട്ടുകാരി അല്ലെ…..നീ സമാധാനം ആയിട്ട് ഇരിക്ക്….”അർജുൻ പറഞ്ഞതും ശിവ അവനെ ഇറുക്കെ പുണർന്നു……

അവളെ കണ്ടു പിടിക്കാമെന്നു പറഞ്ഞതും അവനുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു……

കോളേജിൽ അന്വേഷിച്ചപ്പോൾ ആ കുട്ടി പഠിപ്പ് നിർത്തി പോയി എന്നാണ് അറിയാൻ കഴിഞ്ഞത്….പിന്നീട് അവളുടെ അഡ്രെസ്സ് തപ്പി കണ്ടു പിടിച്ചു…..അവളുടെ ജീവിത സാഹചര്യങ്ങളും. പേരും നാളും എല്ലാം അർജുൻ ചോദിച്ചു അറിഞ്ഞു….എക്സാമിന്റെ തിരക്ക് ആയതിനാൽ ശിവയോട് ഈ കാര്യം മറച്ചു വെച്ചു……അവനു ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി….

“ഞൻ ആദ്യം അവളെ ഒന്ന് കാണട്ടെ…. എന്നിട്ട് ശിവയോട് പറഞ്ഞാൽ പോരെ…. അർജുൻ ചിന്തിച്ചു….. അവൾ സ്ഥിരം അവിടെയുള്ള ഒരു അമ്പലത്തിൽ വരാറുണ്ട് അവിടെത്തെ കീർത്തനം ആലപികാറുമുണ്ടെന്നു അർജുൻ അറിഞ്ഞിരുന്നു…… അങ്ങനെ അവളെ കാണാൻ വേണ്ടി അർജുൻ അച്ചുവിന്റെ കൂടെ അമ്പലത്തിൽ വന്നു….

ശ്രീകോവിലിനു മുന്പിലെ കീർത്തനം കേട്ട് അർജുൻ അവിടെക്ക് നടന്നു…. ശിവയുടെ കൂടെ കോളേജിൽ പോയപ്പോൾ അവളുടെ ശബ്ദം കേട്ട് നല്ല പരിചയം ഉള്ളത് കൊണ്ട് അവനു ഇത് അവൾ തന്നെ ആണെന് പെട്ടെന്ന് മനസിലായി….. അവൻ അവിടെക്ക് ചെന്നു…..

ശ്രീകോവിലിനു മുൻപിൽ ഒരു പെൺകുട്ടി തിരിഞ്ഞു നിന്നു കീർത്തനം ആലപിക്കുന്നു….. അങ്ങോട്ട് തിരിഞ്ഞു നിൽക്കുന്നതിനാൽ മുഖം വ്യക്തമല്ല…. മുട്ടോളം ഉള്ള മുടി കുളിപ്പിന്നൽ ഇട്ടു അഴിച്ചു ഇട്ടിരിക്കുന്നു…..”മ്മ്.. ബാക്ക് ഒക്കെ…”അർജുൻ മനസിൽ വിചാരിച്ചു….

കീർത്തനം ചൊല്ലി കഴിയുന്നത് വരെ അവൻ അവിടെ നിന്നു…… ആ കുട്ടി തൊഴുതു കഴിഞ്ഞു തിരിഞ്ഞു….

അർജുൻ ന്റെ കണ്ണുകൾ വിടർന്നു….തന്റെ ശിവക്ക് ചേരുന്ന നല്ല സുന്ദരി പെണ്ണു…. അവളെ കണ്ട് അർജുൻടെ മനം നിറഞ്ഞു…. ഇത്രയും നേരം ഉണ്ടായിരുന്ന ടെൻഷൻ അങ്ങ് മാറി കിട്ടി….”ഇതെന്ത് ഇത് കാവിലെ ഭഗവതി നേരിട്ട് എത്തിയത് പോലുണ്ട്…”അത്രക്കും സുന്ദരി ആയിരുന്നു അവൾ….. അവളുടെ പേര് തനിക് അറിയാമായിരുന്നെങ്കിലും അർജുൻ അവളുടെ അടുത്ത് ചെന്നു പേര് ചോദിച്ചു….അവൾ പറഞ്ഞു

“ശ്രീരുദ്ര പരമേശ്വരൻ….”

(തുടരും )