രചന – മഞ്ജിമ സുധി
കോണിയിറങ്ങുമ്പോ ഞാൻ കുറേ എങ്ങോട്ടാന്ന് ചോദിച്ചെങ്കിലും സിദ്ധു ഒന്നും പറഞ്ഞില്ല…. താഴെ ചെന്നതും കണ്ണന്റെ കൈയിൽ തല വെച്ചു ഉറങ്ങുന്ന അമ്മൂനെയാണ് കണ്ടത്… ഞങ്ങളെ കണ്ടതും കണ്ണൻ വേഗം അമ്മൂനെ വിളിച്ചുണർത്തി… പെട്ടെന്ന് വിളിച്ചതോണ്ട് അവള് ഞെട്ടി ഉണർന്നു വെപ്രാളത്തോടെ ചുറ്റും നോക്കി പിച്ചും പേയും പറയുന്നത് കേട്ടപ്പോ ഞാൻ ചിരിക്കുന്നത് കണ്ട് സിദ്ധു എന്റെ ചെവിയിൽ പതുക്കെ പറഞ്ഞു… “നീ അധികം ചിരിക്കണ്ട…. നീ ഇതിലും മോശയിരുന്നു നേരത്തെ വിളിച്ചപ്പോ…!!!” അവനെ പറഞ്ഞത് കേട്ടതും എന്റെ മുഖത്തെ ചിരി മാറി ഞാൻ അവനെ രൂക്ഷമായി നോക്കി മുഖം വെട്ടിച്ച് കൊണ്ട് വേഗത്തിൽ നടന്ന്….. ഞാനും കണ്ണനും മുന്നിലും അമ്മുവും അനുവും പുറക്കിലായും ഇരുന്ന് ഞങ്ങൾ യാത്ര തുടങ്ങി…
രണ്ടാളും പരസ്പരം എങ്ങോട്ടാ പോവുന്നതെന്ന് ചോദിക്കുന്നുണ്ട് പക്ഷേ,,,, ഉത്തരം കിട്ടണമെങ്കിൽ എന്നോടൊ കണ്ണനോടൊ ചോദിക്കണം…. വണ്ടി മുന്നോട് നീങ്ങിയതും അനുവും അമ്മുവും എങ്ങോട്ടാ പോവുന്നതെന്ന് ചോദിച്ചോണ്ട് ഞങ്ങളെ ചെവി തിന്നാൻ തുടങ്ങി…. അതൊക്കെ അവിടെച്ചെന്നിട്ട് പറയാമെന്ന് പറഞ്ഞതും രണ്ടും മുഖത്തോടെ മുഖം നോക്കി ഞങ്ങളെ നോക്കി പുച്ഛിച്ഛ് കയ്യും കെട്ടി ഇരുന്നു……. അമ്മു ഉറക്ക ഭ്രാന്തിയായതോണ്ട് ആഹ് എങ്ങോട്ടെങ്കിലും കൊണ്ടോട്ടെ ന്ന് പറഞ്ഞ് അനുന്റെ സാരി തലപ്പ് എടുത്ത് പുതച്ഛ് ചുരുണ്ടു കൂടി കിടന്നു ഉറങ്ങാൻ തുടങ്ങി…. അനു കുറച്ചു നേരം കൂടി പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ട് ഇരുന്നെങ്കിലും പതിയെ അവളും ഉറക്കത്തിലേക്ക് വഴുതി വീണു…. കണ്ണൻ പറഞ്ഞു തരുന്നത് അനുസരിച്ച് ഞാൻ വേഗത്തിൽ കാറോടിച്ച് മുന്നോട്ട് കുതിച്ചു…
പുറത്തോട്ട് നോക്കി ഡോറിൽ ചാരി ഇരുന്നതേ ഓർമള്ളൂ പിന്നെ സിദ്ധു തട്ടിവിളിക്കുമ്പഴാണ് ഞാൻ എണീക്കുന്നത്… ഒരു സൈഡിൽ നിന്ന് സിദ്ധു എന്നെയും മറു ഭാഗത്തെ ഡോർ തുറന്ന് കണ്ണൻ അമ്മുനെയും തട്ടി വിളിക്കുന്നുണ്ടായിരുന്നു…. ഉറക്ക ചടവോടെ കണ്ണ് തുറക്കാൻ നോക്കിയപ്പോഴേക്കും സിദ്ധു കണ്ണ് പൊത്തി പിടിച്ചു… “കണ്ണ് തുറക്കാതെ പതുകെ ഇറങ്ങി വാ…. Its a surprise…!!!” എന്നെ മെല്ലെ കാറീന്ന് തട്ടാതെയും മുട്ടാതെയും ഇറക്കുന്നതിനോടൊപ്പം സിദ്ധു പറഞ്ഞു…… പതിയെ ഇറങ്ങി നിന്നതും സിദ്ധു എന്നെ അവന്റെ മുന്നിലേക്ക് നിർത്തി പതുക്കെ മുന്നോട് നടക്കാൻ പറഞ്ഞു… ഞാൻ മറുത്തൊന്നും പറയാതെ തന്നെ പതിയെ മുന്നോട് നടക്കാൻ തുടങ്ങി……
മുന്നിലെ തടസങ്ങളെ അറിയാൻ എന്നോണം കൈ രണ്ടും മുന്നോട് നീട്ടി അവള് പതിയെ കാലുകൾ മുന്നോട് ചലിപ്പിച്ചു… കല്ലിലും വള്ളിയിലും മറ്റും തട്ടി തെന്നി അവള് കാൽ സ്ലിപ് ആയി വീഴാൻ പോയെങ്കിലും മറുത്തൊന്നും പറയാതെ അവള് മുന്നോട്ട് നടന്നോണ്ടിരുന്നു…. കണ്ണൻ അമ്മൂനേയും ഇതു പോലെ കണ്ണ് പൊത്തിയാണ് മുന്നോട്ട് നടത്തിക്കുന്നത്…. പക്ഷേ അമ്മു കണ്ണനോട് നിർത്താതെ ചോദ്യങ്ങൾ ചോദിച്ചു ശല്യം ചെയ്യുന്നുണ്ട്… എങ്ങോട്ടാ, എന്താ, എവിടേക്കാ എന്നൊക്കെ തുരുതുരെ ചോദിച്ചോണ്ടിരുന്നു… “സത്യം പറ എന്നെ കൊല്ലാൻ കൊണ്ടുവണോ…????” അമ്മു “ആഹ്.. ആണ്…!!!! ഇനി മിണ്ടിയാൽ ഞാൻ വല്ല പൊട്ട കിണറ്റിലും തള്ളിയിട്ടും നോക്കിക്കോ…???” സഹികെട്ട് കണ്ണൻ പറഞ്ഞ മറുപടി കേട്ട് ഞാനും അനുവും ചിരിച്ചു… അമ്മു പിന്നെ കമാ ന്നൊരു അക്ഷരം മിണ്ടാതെ അവന്റെ കൂടെ നടന്നു…. പാവം…!!! വാശിയൊഴിച്ചാ നിമ്മി തന്നെയാ അമ്മുവും…. അതേ കുറുമ്പും കുസൃതിയും…. സ്ഥലം എത്തി ഞാൻ നിന്നെങ്കിലും അവള് വീണ്ടും ഒരു സ്റ്റെപ് മുന്നോട്ട് എടുത്ത് വെച്ഛ് നടക്കാൻ ആഞ്ഞതും ഞാൻ പുറക്കോട്ട് വലിച്ഛ് എന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി… പതിയെ അനൂന്റെ ഷോള്ഡറിലേക്ക് തല വെച്ച് കൊണ്ട് അവളുടെ കാതോരം പറഞ്ഞു….. “Stop…..Here is your surprise…..!!!!! Just open your magical eyes….!!!”
സിദ്ധു പതിയെ കൈമാറ്റി വശ്യമായ സ്വരത്തോടെ പറഞ്ഞതും പതിയെ നിറഞ്ഞ ആകാംക്ഷയോടെ ഞാൻ എന്റെ കണ്ണുകൾ തുറന്നു…. കണ്ണ് തുറന്നപ്പഴാണ് അന്തരീക്ഷത്തിൽ പൊതിഞ്ഞ് നിൽക്കുന്ന തണുപ്പിനെ ഞാൻ അറിഞ്ഞത്…. മുന്നിൽ കാണുന്ന കാഴ്ചയിൽ സ്വയം മറന്ന് ഞാൻ വെറുമൊരു തൂവലായത് പോലെ തോന്നി… ഞാൻ പോലുമറിയാതെ എന്റെ ശരീരം ആ കാഴ്ചയുടെ മനോഹരിതയിൽ സിദ്ധുന്റെ നെഞ്ചിലേക്ക് ചാഞ്ഞു…. ആവേശത്തോടെ സിദ്ധുന്റെ മുഖത്തേക്ക് തിരിഞ്ഞ് നോക്കെ അവൻ എന്റെ അരയിലൂടെ കയ്യിട്ട് ഇറുക്കി പുണർന്നു എന്നോട് ചേർന്ന് നിന്നു…… മേഘങ്ങൾക്ക് ഇടയിൽ നീരാടുന്ന പൂർണ്ണചന്ദ്രനാൽ തിളങ്ങുന്ന കറുത്ത മാനം… താഴേ ആ നിലാവിൽ മുങ്ങി കുളിച്ഛ് നിൽക്കുന്ന മനോഹരമായ താഴ്വരകൾ…. ചന്ദ്രന്റെ അകമ്പടി സേവിക്കുന്ന കോടാനുകോടി നക്ഷത്ര കുഞ്ഞുങ്ങൾ കണ്ണിറുക്കി കാണിക്കുന്നു….
പത്തിൽ ആണെങ്കിൽ കൂടി കറുപ്പിന് ഏഴഴക്കാണെന്ന് പറഞ്ഞത് തരം താഴ്ത്തിയത് ആരാവും….????? ഏഴല്ല, ഏഴായിരവുമല്ല, എണ്ണിയാലൊടുങ്ങാതെ, മാനത്ത് പൂത്തു നിൽക്കുന്ന ദശലക്ഷം നക്ഷത്രത്തേക്കാൾ അഴക് ഇരുട്ടിന്നുണ്ട്….. ഭൂമി എറ്റവും സൗന്ദര്യവതിയായിരിക്കുന്നത് രാത്രിയിലാണ്… തഴുകി തലോടി ഇക്കിളി കൂടിക്കൊണ്ട് കടന്നു പോകുന്ന തണുത്ത പാതിരാ കാറ്റിൽ, താഴ്വരയിൽ എവിടെയോ പൂത്ത കാട്ടുമുല്ലയുടെ മാദക ഗന്ധം ശരീരത്തിലെ ഓരോ രോമകൂപത്തിലും ഒരുപോലെ നിറയുന്നു…. അതിന്റെ വശ്യതയിൽ രോമാരാജികൾ ഉയർത്തെഴുന്നേറ്റിരിക്കുന്നു…. അരക്കെട്ടിൽ ചുറ്റിവരിഞ്ഞു കിടക്കുന്ന സിദ്ധുവിന്റെ കയ്യോട് എന്റെ കൈകൾ ചേർത്ത് ഞങ്ങൾക്ക് വേണ്ടി മാത്രം ഒഴുകിവന്ന പാതിരാ കാറ്റിനെ കണ്ണുക്കളടയ്ച്ഛ് ഞാൻ വരവേറ്റു…!!!!
ആകാശത്ത് പൂത്ത നക്ഷത്രത്തെക്കാളും പൂർണ ചന്ദ്രനേക്കാളും തിളക്കവും ഭംഗിയും അവളുടെ കുഞ്ഞു മുഖത്തു ഞാൻ കണ്ടു…. കണ്ണിൽ നിറഞ്ഞ എക്സൈറ്റ്മെന്റ് പതുകെ അവളുടെ ചുണ്ടിൽ ചിരിയായി മാറുന്നത് ഞാൻ ആവോളം നോക്കി നിന്നു….. ഇടയ്ക്ക് കയറി വന്ന് മന്ദമരുതനെ കണ്ണടയ്ച്ഛ് ആവാഹിച്ചു അവളെന്നോട് ചേർന്ന് നിന്നപ്പോ അവളുടെ തലമുടിയാവുന്ന കറുത്ത നദി എന്റെ മുഖത്തേക്ക് പാറി പറന്നു…. ഉന്മാദം ജനിപ്പിക്കുന്ന ഒരു തരം ഗന്ധമാണ് അവയ്ക്ക്….!!! മുഖത്തേക്ക് പാറിവീണ് മുടിക്കളെ വകഞ്ഞു മാറ്റി മുടി മുഴുവനായും മുന്നിൽ ഇടത്തേ സൈഡിലേക്ക് മാറ്റി ഇടുമ്പോ അവള് കണ്ണ് തുറന്ന് മുഖം അല്പം തിരിച്ചു എന്നെ നോക്കി തെല്ല് നാണത്തോടെ ചിരിച്ചു മറുവശത്തേക്ക് നോട്ടമെറിഞ്ഞു നിന്നു… നിലാവിൽ വെട്ടിത്തിളങ്ങുന്ന അവളുടെ പിൻ കഴുത്തിലെ കറുത്ത മറുക്കിലേക്ക് എന്റെ ചുണ്ടുകൾ ആവേശത്തോടെ ചലിച്ചു…. ചുണ്ടുകൾ കൊണ്ട് മറുക്കിന്റെ സൗന്ദര്യം മുഴുവനായും ഒപ്പിയെടുക്കുമ്പോൾ അവളുടെ കൈകൾ എന്റെ കൈ വിരലിൽ കോർത്ത് മുറുക്കിയിരുന്നു…. ഹൃദയം മിടിപ്പേറിയതും ശ്വാസതാളം ഉയർന്ന് താഴ്ന്ന് കിതച്ചു….
സിദ്ധുവിന്റെ മീശയും കുറ്റി താടി രോമങ്ങളും പിൻ കഴുത്തിൽ അവന്റെ ചുണ്ടുക്കളോടൊപ്പം കുറുമ്പ് കാണിച്ഛ് തുടങ്ങവേ ഞാൻ അവന്റെ കയ്യിൽ മുറുക്കി പിടിച്ഛ് കണ്ണടച്ചു…. അവന്റെ ചുടു നിശ്വാസം ഷോള്ഡറിൽ നിന്ന് കഴുത്തിടുക്കിലേക്ക് ഒഴുക്കാൻ തുടങ്ങിയപ്പോ ഞാൻ ഷോള്ഡർ പൊക്കി അവന്റെ മുഖം തട്ടിമാറ്റി അല്പം മുന്നോട് നീങ്ങാൻ നോക്കിയെങ്കിലും അവൻ എന്നെ ഒന്നൂടെ വലിച്ചെടുപ്പിച്ചു നിർത്തി ചെവിയിൽ പതിയെ കടിച്ചു.. “സ്സ്സ്.. സിദ്ധേട്ടാ…..!!!!” പെട്ടെന്ന് എരിവ് വലിച്ചത് കുറച്ഛ് ഉറക്കയായി പോയിരിക്കണം പുറക്കിൽ നിന്ന് അമ്മൂന്റെയും കണ്ണന്റെയും ചുമയും മൂളലും ഉയർന്നു…. അപ്പഴാണ് ഞങ്ങളുടെ കൂടെ വന്ന ബാക്കി രണ്ടാളുടെ ഓർമ്മ വന്നതും ഞാൻ വേഗം സിദ്ധുവിൽ നിന്ന് വിട്ട് നിന്നതും….. ഞാൻ ചടപ്പോടെ സിദ്ധുനെയും അവൻ അതുപോലെ എന്നെയും നോക്കി….. അപ്പൊ തന്നെ അമ്മുവും കണ്ണനും ഞങ്ങളുടെ അടുത്തേക്ക് വന്നു…… “ഞങ്ങൾ രണ്ടാളും കൂടി നിങ്ങളെ കൂട്ടത്തിൽ വന്നതാണ്……???? ഓർമ്മണ്ടോ ആവോ….????” കണ്ണൻ “ഏയ്…. ഇവരുടെ റൊമാൻസ് കണ്ടിട്ട് ഓർമ്മ ഇല്ലെന്ന കാര്യം ഉറപ്പാ കണ്ണേട്ടാ….!!!! ഹമ്മ്…… പറഞ്ഞിട്ട് കാര്യമില്ല നമ്മളെക്കാൾ ന്യൂലി മാരീഡ് കപ്പിൾ ഇവരാ… ഇനി എന്തൊക്കെ കാണേണ്ടി വരുമോ ആവോ….???!!!”
മേലോട്ട് നോക്കി നെഞ്ചിൽ കൈ വെച്ഛ് അമ്മു പറഞ്ഞത് കേട്ട് ഞാനും അവളും ഒരുപോലെ ചമ്മി….. ഞങ്ങൾ രണ്ടാളും അവരെ നോക്കി സൈക്കിളിൽ നിന്ന് വീണ് പോലെ ചിരിച്ചോണ്ട് തപ്പി കളിക്കുന്നത് കണ്ട് രണ്ടും പൂര ചിരിയായിരുന്നു…. വിഷയം മാറ്റാൻ എന്നോണം ഞാൻ പോകാന്ന് പറഞ്ഞതും കണ്ണനും അമ്മുവും ഒന്നമർത്തി മൂളി…. പഹയന്മാർക്ക് കാര്യം മനസ്സിലായി…!!!!!! പോകാന് ഒത്ത് രണ്ടും തലകുലുക്കി മൂളിയതും അനു കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോകാമെന്ന് പറഞ്ഞു… കൈ പിടിച്ചു കൊഞ്ചി അവള് പറഞ്ഞതും ഞങ്ങൾ എല്ലാരും ആ കുന്നിൽ മുകളിലെ ഒരു പാറയിൽ നിരന്ന് ഇരുന്നു…. അമ്മു കണ്ണന്റെ തോളിലും അനു എന്റെ തോളിലും തല ചായ്ച്ചു വെച്ചു കൈകോർത്ത് ഇരുന്നു…. നേരം പുലർച്ചയോട് അടുക്കാൻ തുടങ്ങിയതും തണുപ്പും കാറ്റും കൂടി വരാൻ തുടങ്ങി…. അനു ഒന്നൂടെ എന്നോട് ചേർന്നിരുന്നു കയ്യിൽ മുറുക്കി പിടിച്ചപ്പോ അവൾക്ക് തണുക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി….
പുറക്കിലേക്കുള്ള അവളുടെ സാരി മുന്താണി എടുത്ത് വിടർത്തി ചുറ്റിച്ഛ് ഞാൻ അവളെ ചേർത്ത് പിടിച്ഛ് കുറച്ചു നേരം കൂടി അവിടെ ഇരുന്നു…. *”നമ്മൾ വയനാട്ടിലാണോ ഉള്ളത്….???”* മഞ്ഞു വീഴ്ച തുടങ്ങിയതും ഞങ്ങൾ പതുക്കെ മലയിറങ്ങി…. കാറ് ചുരമിറങ്ങി തുടങ്ങിയപ്പോ അമ്മു ആശ്ചര്യത്തോടെ ഉച്ചത്തിൽ ചോദിച്ച ഈ ചോദ്യം കേട്ട് കണ്ണൻ ദനയീയമായി എന്നെയും അനുവിനെയും മാറി മാറിനോക്കി, പിന്നെ ഞങ്ങൾ ഒറ്റ ചിരിയായിരുന്നു…. അമ്മു ദേഷ്യത്തോടെ എന്നെയും അനൂനെയും നോക്കിയതും ഞങ്ങൾ ചിരി നിർത്തി ഡീസെന്റ് ആയി… അപ്പഴും കണ്ണൻ നിർത്താതെ വയറും ചുറ്റിപിടിച്ചോണ്ട് ചിരിയോ ചിരി….. അമ്മു ആണെങ്കിൽ ദേഷ്യം കൊണ്ട് കത്തിക്കാളുന്നുണ്ട്…. ” ദൈവമേ….!!!! ഇവൾക്ക് ആണല്ലോ ഞാൻ സപ്രൈസ് കൊടുത്തത്…??? ഇവളെയാണല്ലോ ഞാൻ കഷ്ടപ്പെട്ട് എണീപ്പിച്ഛ് കുത്തിപൊക്കി കൊണ്ട് വന്നത്…??? അയ്യോ….” “ഓഹ്… മതി മതി…. വല്ലാതെ ഓവറാക്കല്ലേ…!!!!” അമ്മു പുച്ഛത്തോടെ പറഞ്ഞത് കേട്ട് കണ്ണൻ വീണ്ടും അവളെ കളിയാക്കാൻ തുടങ്ങിയതും പെണ്ണ് അവളെ മാസ്റ്റർ പീസ് എടുത്തിട്ടു…..
“നീ പോടാ അതുല്, കൊതുല് പൈതലെ….!!!!?” ലാസ്റ്റ് വിളി കേട്ടതും കണ്ണന്റെ ചിരി ഞൊടിയിടയിൽ നിന്ന് മുഖത്ത് രൗദ്ര ഭാവം നിറഞ്ഞു….. അമ്മു വിലകൊടുക്കാതെ അവനെ നോക്കാതെ മൂളിപ്പാട്ടും പാടി, അനൂനെ തോണ്ടി വിളിച്ഛ് പുറത്തേക്ക് നോക്കി ” ദേ ചേച്ചി,,,, നോക്ക് എന്ത് രസല്ലേ…..???? ഹോ… വയനാട്ടിൽ ആയിട്ടും കാറിന്റെ ഈ ഭാഗത്ത് എന്തൊരു ചൂടാ…. ഹൊ…..!!!!! കണ്ണനെ നോക്കി ഷാൾ കറക്കി അമ്മു പറഞ്ഞതും കണ്ണൻ പുറക്കിലേക്ക് തിരിഞ്ഞ് ഇരുന്ന് അങ്ങോട്ട് തുടങ്ങി…. “അമ്മൂ…. നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടില്ലേ എന്നെ അങ്ങനെ വിളികരുതെന്ന്….???” “ആഹ്……ണ്ടോ….????? എപ്പോ…??? ഞാൻ കേട്ടിട്ടില്ലല്ലോ….????” അട്ടത്തേക്ക് നോക്കി ആലോചിച്ഛ് അമ്മു ചോദിച്ചത് ഫ്രണ്ട് മിററിലൂടെ ഞാൻ നോക്കി…
“സിദ്ധു ഏട്ടാ വണ്ടി നിർത്തിക്കെ…… അവളെ അത് കേൾപ്പിച്ചു കൊടുത്തിട്ട് പോയാ മതി…… നിന്നെ എന്ന് ഞാൻ ശെരിയാക്കി തരാടീ കുട്ടിതേവാങ്കെ…..!!!!! കുറേ കാലയി നീ ഇത് തുടങ്ങീട്ട്,,,, ഒന്ന് പറഞ്ഞു രണ്ടാമത്തിന് എന്റെ ഇരട്ട പേര് വിളിക്കാൻ…. പല തവണ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് എന്നെ വിളിക്കരുത് ന്ന്… അത് കേട്ടാ എനിക്ക് ദേഷ്യം വരൂന്നും എന്റെ ടെംബർ തെറ്റും ന്നും നിനക്ക് നന്നായിട്ട് അറിയാന്നതും അല്ലേ…..????” കണ്ണൻ “അതേ…. അതോണ്ട് തന്നാ അങ്ങനെ വിളിച്ചത്….!!!!! ഹോ,,,,,, നേരത്തെ എന്തായിരുന്നു ചിരി…. കിടന്നോ, മലർന്നോ, ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയിരുന്നില്ലല്ലോ….???? ഇപ്പോ എന്താ ചിരി വരുന്നില്ലേ……????? എന്നെ കളിയാക്കിയൽ ഞാൻ ഇനിയും വിളിക്കും…..!!!!” അമ്മു വിട്ട് കൊടുക്കാതെ വാശിയോടെ അമ്മു പറഞ്ഞു….. “ആഹാ….. നീ വിളിക്കോ……???” കണ്ണൻ “വിളിക്കും…..!!!” അമ്മു “വിളിക്കോ……???” കണ്ണൻ ” വിളിക്കും… വിളിച്ചിരിക്കും……..!!!!” അമ്മു അനു അമ്മൂനെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും അവള് അടങ്ങുന്നില്ല…. “എങ്കിൽ വിളിക്കെടീ…. അത്ര ധൈര്യം ണ്ടെങ്കിൽ നീ ഒന്ന് വിളിക്ക് കേൾക്കട്ടെ…….????” “പൈതലേ…….!!!!!” “*ഡീ………..* “എന്താ പൈതലേ…….???” **”ഡീ…….!!!!!ഡീ…….!!!!ഡീ……!!!!”**
എന്റെ ദൈവമേ…..!!!!! കാറിന്റെ റൂഫ് പറന്നു പോവാഞ്ഞത് ഭാഗ്യം, അമ്മാതിരി അലർച്ചയാ ചെക്കൻ അലറിയത്…..!!!! പക്ഷേ കണ്ണന്റെയും അമ്മൂന്റെയും ഈ വഴക്ക് കേട്ടപ്പോ എനിക്ക് ഞങ്ങൾ അന്ന് അനി ചേച്ചിയുടെ വീട്ടിൽ പോയപ്പോ ഉണ്ടായ വഴക്ക് ഓർമ വന്നു… സിദ്ധുനെ ഞാൻ മത്തങ്ങാതലയാ ന്ന് വിളിച്ചതും സിദ്ധു വണ്ടി നിർത്തി എന്നോട് വീണ്ടും വീണ്ടും വിളിക്കാൻ പറഞ്ഞതും ഒക്കെ എന്റെ മനസ്സിലൂടെ കയറി ഇറങ്ങി…. കണ്ണനും അമ്മുവും തമ്മിലുള്ള ഈ കൊടിയ വഴക്കിനിടയിലും ഞാൻ അത് ഓർത്ത് ചിരിച്ചു അറിയാതെ ഫ്രണ്ട് മിററിലേക്ക് നോക്കിയതും സിദ്ധു എന്നെ നോക്കി കൈ ചൂണ്ടി നമ്മൾ രണ്ടാളും അന്ന് ന്ന് ആംഗ്യം കാണിച്ചു…. ഞങ്ങളെ ഓർമ പുതുകിയപ്പഴേക്കും ഇവിടെ കണ്ണന്റെ കണ്ട്രോൾ പോയിരുന്നു…..
അമ്മു ആണെങ്കിൽ വിട്ട് കൊടുക്കാതെ അത് തന്നെ പറഞ്ഞോണ്ടിരുക്കുവാ… ഈ പെണ്ണ് അവന്റ കയ്യീന്ന് വാങ്ങിക്കും ഇങ്ങനെയാണെങ്കിൽ…..!!!! കണ്ണൻ കാറിൽ കിടന്ന് അലറി തുടങ്ങിയതും സമാധാനം ഉണ്ടാക്കാൻ എന്നോണം സിദ്ധു കാർ സൈഡിലേക്ക് ഒതുക്കി നിർത്തി തിരിയുമ്പഴേക്കും കണ്ണൻ ഇറങ്ങി ബാക്ക് ഡോർ വലിച്ച് തുറന്ന് അമ്മുന്റെ അടുത്ത് എത്തിയിരുന്നു…. അതു വരെ വായിട്ടലച്ചോണ്ടിരുന്ന അവള് ഒറ്റ സെക്കൻഡ് കൊണ്ട് സ്റ്റോപ് ആയി….. അമ്മേ ന്നും വിളിച്ചോണ്ട് എന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് എന്നെ നോക്കി… ഞാൻ ഇവിടെ ഇല്ലെന്ന മട്ടിൽ മേലോട്ട് നോക്കി ഇരുന്നു… സിദ്ധുവും അങ്ങനെ നോക്കി ഇരുന്നു…. *”ആആഹ്ഹ്ഹ്ഹ്ഹ…..!!!!”* പെട്ടന്നുള്ള നിലവിളി കേട്ട് അട്ടത്തേക്ക് നോക്കി നിന്ന ഞാനും സിദ്ധുവും ഒരുപോലെ അവരെ നോക്കി…. കണ്ണൻ അമ്മൂനെ ചെവി തിരിച്ചു പൊന്നാക്കുന്നതിന്റെ അലർച്ചയാണ്….. “ഇനി എന്റെ പൊന്നു മോള് വിളിക്കോ….???” “ആആഅഹ്… ഇല്ലാ…!!!!!” അമ്മു “കേട്ടില്ലാ……….????”കണ്ണൻ “ഇ……………….. ല്ലാ…….!!!!! ആഹ്….. വിട്ട്……. അമ്മേ…….!!!!” അമ്മു “ഉറപ്പണല്ലോ………????”കണ്ണൻ “ആആഅഹ്………..സത്യം വിളിക്കൂലാ…. വിട്ട്……. ചേച്ചി വിട്ടാൻ പറ…. ഏട്ടാ…….??”
പിന്നെയും ചെവി തിരിച്ഛ് അവളെ കൊണ്ട് കണ്ണേട്ടാ ന്ന് വിളിപ്പിച്ചാണ് അവനാ പിടി വിട്ടത്….. പാവം അമ്മൂന്റെ കണ്ണൊക്കെ നിറഞ്ഞു വന്നിട്ടുണ്ട്….. നല്ല വേദനയായി കാണും…… ദേഷ്യം വന്നാൽ അവൻ എന്നേക്കാൾ കഷ്ടമാണെന്ന് തോന്നുന്നു…… കണ്ണൻ തിരികെ വന്നിരുന്നതും ഞാൻ വണ്ടി വീണ്ടും എടുത്തു…. അമ്മു ആരോടും അനൂനോട് പോലും ഒന്നും മിണ്ടാതെ ഒരു മൂലയിൽ ഇരുന്നു…. ഒമ്പതാം വളവ് എത്തി ഞങ്ങളൊക്കെ പുറത്തിറങ്ങിയെങ്കിലും അമ്മു വാശിപിടിച്ചു ഇറങ്ങാൻ കൂട്ടാക്കിയില്ല…. വരണ്ടേ വരണ്ടാ ന്നൊക്കെ വീമ്പു പറഞ്ഞ് കണ്ണൻ ഞങ്ങളെ കൂടെ വന്ന് നിന്നെങ്കിലും അവള് പിണങ്ങി നിന്നിട്ട് അവനൊരു സുഖം ഇല്ലായിരുന്നു.. രണ്ട് വട്ടം അവൻ കാറിലേക്ക് അവളെ തിരിഞ്ഞ് നോക്കിയതും അപ്പുറത്തെ സൈഡിലേക്ക് നീങ്ങിയിരുന്നു അമ്മു പ്രതിഷേധം അറിയിച്ചു…. കണ്ണൻ ഇരിക്കാനും നിൽക്കാനും വയ്യാതെ ഞെരിപ്പിരി കൊള്ളുന്നത് കണ്ടപ്പോ ഞാൻ അവനെ അവളുടെ അടുത്തേക്ക് പറഞ്ഞയച്ചു… പോയി പ്രശ്നം സോൾവാക്കി അവളെയും കൂട്ടി വരാൻ പറഞ്ഞു…. ദീര്ഘമായൊരു ശ്വാസം വലിച്ച് വിട്ട് പ്രാർത്ഥിച്ചു കാറിലേക്ക് കയറുന്ന കണ്ണനെ കണ്ട് ഞാനും അനുവും ചിരിച്ചു……
കുന്നിൻ മുകളിൽ കണ്ട ആകാശം താഴെ ഭൂമിയിൽ പറിച്ചു നട്ടപോലെ ആയിരുന്നു ഒമ്പതാം വളവ്….. കറുത്തിരുണ്ട താഴ്വരയിൽ നേരം പുലരാൻ തുടങ്ങിയതും അങ്ങിങ്ങായി നക്ഷത്രങ്ങൾ മിഴി തുറക്കുന്ന പോലെ ഓരോ വിളക്കുകൾ തെളിഞ്ഞു…. അത് ആദ്യം പത്തായും പിന്നെ പത്തായിരമായും നിമിഷങ്ങളുടെ വ്യത്യാസത്തിൽ മാറുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു….. വേറെയും കുറേ പേർ ആ കാഴ്ച്ച കാണാൻ അവിടെ കൂടിയിരുന്നു…. സിദ്ധുവിന്റെ കൈത്തണ്ടയിൽ ചാരി നിന്ന് കാഴ്ച്ച ആസ്വദിക്കുമ്പോ എന്നിൽ നിറഞ്ഞത് സന്തോഷം മാത്രമായിരുന്നു… ഈ ലോകത്ത് ഈ സമയം ഇത്രയേറെ സന്തോഷിച്ചത് ഞാൻ മാത്രമാക്കും…!!!! തുടരും…..

by